എനിക്ക് ഈ മാസം 40000 രൂപ വെറ്റില കൃഷിയിൽ ലഭിച്ചു | ആഴ്ചയിൽ 2 തവണ വരുമാനം | Betel Leaf cultivation

Поділитися
Вставка
  • Опубліковано 5 вер 2024
  • മുമ്പ് മാദക സുഗന്ധവുമായി അതിർത്തികടന്ന് കേരളത്തിന്റെ കൃഷിമികവ് വിളിച്ചറിയിച്ച വെറ്റിലകൃഷി ,. നമ്മുടെ പൂർവികന്മാർ വായ് ശുദ്ധമാക്കാൻ ഉപയോഗിച്ചിരുന്ന വെറ്റിലയുടെ ഗുണം അത് രോഗാണുനാശകം ആണ് എന്നതുതന്നെയാണ്.
    മലപ്പുറത്തെ തിരൂരിൽ പണ്ട് പാൻ ബസാർ തന്നെയുണ്ടായിരുന്നു. തിരൂർ ബസ് സ്റ്റാൻഡ് മുതൽ പയ്യനങ്ങാടി വരെ നീളുന്ന വെറ്റിലക്കടകളുടെ നീണ്ട നിരയായിരുന്നു രാത്രികാലങ്ങളിൽ വരെ ഉണർന്നിരുന്ന പാൻബസാർ. തിരൂരിന്റെ ഗ്രാമങ്ങളിൽ നിന്നെത്തുന്ന വെറ്റില തരം തിരിച്ച് കെട്ടാക്കി കയറ്റി അയയ്ക്കാൻ തയ്യാറാക്കുന്ന പണിയുടെ ജോറായിരുന്നും അവിടെ മുമ്പ് രാവും പകലും. അന്ന് ദിവസേനെ പാകിസ്താനിലേക്ക് 20 മെട്രിക് ടൺ വരെ വെറ്റില കയറ്റിപ്പോയിരുന്നു. ഇപ്പോൾ ശ്രീലങ്കയിൽനിന്നും ബംഗ്ലാദേശിൽ നിന്നും ഇഷ്ടംപോലെ വെറ്റില പാക് വിപണിയിലേക്ക് ഒഴുകാൻ തുടങ്ങിയിരിക്കുന്നു. എന്നാലും തിരൂർവെറ്റിലയുടെ മികവ് അതിനെ ഉത്തരേന്ത്യയിലും മറ്റും പ്രശസ്തമാക്കുന്നു. പുത്തനത്താണി, ഓമച്ചപ്പുഴ. തിരുന്നാവായ, വെള്ളിയാമ്പുറം , കോഡൂർ, നന്നമ്പ്ര, തൃക്കോട്ടൂർ എന്നിങ്ങനെയുള്ള പല സ്ഥലങ്ങളിലും വെറ്റിലകൃഷി ഇപ്പോഴും നന്നായി നടന്നുവരുന്നുണ്ട്.
    പടരാൻ താങ്ങ് ആവശ്യമുള്ള വള്ളിയിനമാണ് വെറ്റില. പുരാതനകാലം മുതലേ വെറ്റില ഇന്ത്യയിൽ കൃഷിചെയ്തുവരുന്നു പൂജകൾക്കും ചടങ്ങുകൾക്കും ദക്ഷിണവെക്കാനും ആചാരാനുഷ്ഠാനങ്ങൾക്കും ഹിന്ദുക്കൾക്ക് താംബൂലം കൂടിയേതീരൂ.
    മലേഷ്യയും സിങ്കപ്പൂരും പോലുള്ള പൂർവേഷ്യൻ രാജ്യങ്ങളാണ് വെറ്റിലയുടെ ജന്മദേശം. സംസ്‌കൃതത്തിൽ നാഗിനി, നാഗവല്ലി, താംബുലി, എന്നിങ്ങനെയും ഹിന്ദിയിലും ബംഗാളിയിലും പാൻ, തെലുങ്കിൽ തമലപാകു, തമിഴിൽ വെറ്റിലൈ ഇംഗ്ലീഷിൽ ബെറ്റൽ ലീഫ് എന്നിങ്ങനെ അറിയപ്പെടുന്നു. പെപ്പറേസിയേ കുടുംബത്തിൽപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രീയ നാമം പെപ്പർ ബെറ്റൽ എന്നാണ്.
    ഇത്തവണ തൊടിയും പാടത്തിലൂടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത് പഥാനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള തോട്ടുവാ എന്ന ഗ്രാമത്തിലെ 25 വർഷത്തിലധികമായി വെറ്റില കൃഷിയിൽ ഉപജീവനം കണ്ടത്തുന്ന രവീന്ദ്രൻ നായരെയാണ്.
    ==========
    പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
    ..........
    ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
    whatsapp.com/c...
    ===================
    Instagram : / deepupdivakaran
    നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
    For Farm Promotion etc, Please Contact:
    adithi Public Relations & Media
    Contact: 90610 25550
    WhatsApp: wa.me/+9190610...
    മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
    പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
    കൂടുതൽ വിഡിയോകൾ കാണാം.
    വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
    #pathanamthitta #adoorlocal #adoorlocalnews #adoor_varthakal #adoor #betelleaf #betel
    #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

КОМЕНТАРІ • 8

  • @saseendranp4666
    @saseendranp4666 2 місяці тому +1

    Hard working farmer. Congratulations

  • @farmtech007
    @farmtech007 17 днів тому

    🔥

  • @RashidVenghad
    @RashidVenghad 2 місяці тому

    👌

  • @shajisebastian6590
    @shajisebastian6590 2 місяці тому

    👍😄 ഈ സ്ഥലം എവിടെയാ? എനിക്ക് കൊടി തല തരുമോ... 😍💯....

    • @thodiyumpadavum
      @thodiyumpadavum  2 місяці тому

      വീഡിയോയുടെ അവസാനഭാഗത് നമ്പർ ഉണ്ട്. വിളിച്ചു നോക്കു

  • @RanjithKumar-yr3mn
    @RanjithKumar-yr3mn Місяць тому

    ഫോൺ നമ്പർ

    • @thodiyumpadavum
      @thodiyumpadavum  Місяць тому

      വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട്

  • @jayalekshmip.g2420
    @jayalekshmip.g2420 2 місяці тому

    👌