Ilayillenkil - Raaza & Beegum - Ahmed Mueenudheen

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,2 тис.

  • @shahulhameed6863
    @shahulhameed6863 9 місяців тому +375

    ഒരു സിനിമ കണ്ട ഫീൽ.. വരികൾ,ആലാപനം,ഓർഗസ്ട്രേഷൻ ,കിടു ക്യാമറ വർക്ക്... എല്ലാംകൊണ്ട് മനോഹരമായ വിരുന്നു. റാസ ആൻഡ് ടീം മൊയ്‌നുക്ക ..

    • @SajeevanPa-ez2wz
      @SajeevanPa-ez2wz 9 місяців тому +11

      😢😢😢g😢😮 0:24 😢😢🎉😂😂😢😮

    • @drmallupulmonologist1927
      @drmallupulmonologist1927 9 місяців тому +5

      ua-cam.com/video/fYr9nf-BzV4/v-deo.htmlsi=ufBABxdtCqG4vf9c
      Viral song
      Ila illankil
      Usman kurikkal voice❤❤😮

    • @unnikrishnann9092
      @unnikrishnann9092 9 місяців тому +3

      😊😊😊

    • @tomthomas3127
      @tomthomas3127 7 місяців тому +1

      Blah

    • @minis1777
      @minis1777 6 місяців тому +1

  • @ZieZiyu
    @ZieZiyu 9 місяців тому +440

    🎵
    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    നീയില്ലെങ്കിൽ ഞാനെങ്ങനെ മഴയാകും
    ഞാനെങ്ങനെ നിഴലാകും
    ഞാനെങ്ങനെ ഞാനാകും
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    🎵
    നേര് വളർന്നൊരു തൊടിയിൽ
    വേര് നടന്നോരുവഴിയിൽ
    പേരറിയാത്ത കിളികൾ
    പോരറിയാത്ത ചെടികൾ
    നേര് വളർന്നൊരു തൊടിയിൽ
    വേര് നടന്നോരുവഴിയിൽ
    പേരറിയാത്ത കിളികൾ
    പോരറിയാത്ത ചെടികൾ
    കനവിനെന്ത് ഭാരം
    കാഴ്ചയെത്ര ദൂരം
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം
    കനവിനെന്ത് ഭാരം
    കാഴ്ചയെത്ര ദൂരം
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം
    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    🎵
    ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
    തുമ്പികൾ വെമ്പൽ കൊള്ളും
    കുതിർന്ന മണ്ണിൻ മടിയിൽ
    നാമ്പുകൾ തൊഴുതു നിൽക്കും
    ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
    തുമ്പികൾ വെമ്പൽ കൊള്ളും
    കുതിർന്ന മണ്ണിൻ മടിയിൽ
    നാമ്പുകൾ തൊഴുതു നിൽക്കും
    കാത്തിരുന്ന കാലം
    കോർത്തുവെച്ച ബാല്യം
    കൈ പിടിച്ച നേരം
    നമ്മെ നാം മറന്ന ഗാനം
    കാത്തിരുന്ന കാലം
    കോർത്തുവെച്ച ബാല്യം
    കൈ പിടിച്ച നേരം
    നമ്മെ നാം മറന്ന ഗാനം
    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    നീയില്ലെങ്കിൽ ഞാനെങ്ങനെ മഴയാകും
    ഞാനെങ്ങനെ നിഴലാകും
    ഞാനെങ്ങനെ ഞാനാകും
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മരമേ വേനൽമരമേ

  • @UpdateYou
    @UpdateYou 9 місяців тому +96

    ഒരു ശരാശരി തലവേദന മാറാൻ ഈ പാട്ട് കേട്ടാൽ മാത്രം മതി... Divine music👌👌👌👌

    • @zainudheenz7753
      @zainudheenz7753 4 місяці тому +1

      നല്ല ഈണവും വരികളും തിരഞ്ഞ് ആഹ്ലാദിക്കുന്നു നല്ല സംഗീതം..👏👏👌👍

  • @sreejaodattu2396
    @sreejaodattu2396 9 місяців тому +106

    തബലയുടെ... ആ ബിറ്റ്... ഒരു രക്ഷയും ഇല്ല ട്ടോ.... മിടുക്കൻ❤❤❤❤❤❤🎉🎉🎉🎉🎉 Congrats മോനെ....😊

  • @amruthac4875
    @amruthac4875 9 місяців тому +94

    കനവിനെന്തു ഭാരം കാഴ്ചയെത്ര ദൂരം നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം melting 🥹🥹🥹🍁🍁🍁

    • @Muhsinsalim12
      @Muhsinsalim12 9 місяців тому

      മിഴിയടക്കുമ്പോൾ ഞാൻ ആകും ആ മനസ്സിൽ❤❤❤❤

    • @mohammedriyasp4723
      @mohammedriyasp4723 9 місяців тому

      ഒന്ന് പോടെറ്ക്ക​@@Muhsinsalim12

    • @sakhiscorner
      @sakhiscorner 9 місяців тому +1

      Yeah! That line hit hard✨👌

  • @WarrierGopakumar
    @WarrierGopakumar 6 місяців тому +27

    ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും
    ഞാനെങ്ങനെ നിഴലാകും
    ഞാനെങ്ങനെ ഞാനാകും
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    നേര് വളർന്നൊരു തൊടിയിൽ
    വേര് നടന്നോരുവഴിയിൽ
    പേരറിയാത്ത കിളികൾ
    പോരറിയാത്ത ചെടികൾ
    നേര് വളർന്നൊരു തൊടിയിൽ
    വേര് നടന്നോരുവഴിയിൽ
    പേരറിയാത്ത കിളികൾ
    പോരറിയാത്ത ചെടികൾ
    കനവിനെന്ത് ഭാരം
    കാഴ്ച്‌യെത്ര ദൂരം
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം
    കനവിനെന്ത് ഭാരം
    കാഴ്ച്‌യെത്ര ദൂരം
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം
    ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
    തുമ്പികൾ വെമ്പൽ കൊള്ളും
    കുതിർന്ന മണ്ണിൻ മടിയിൽ
    നാമ്പുകൾ തൊഴുതു നിൽക്കും
    ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
    തുമ്പികൾ വെമ്പൽ കൊള്ളും
    കുതിർന്ന മണ്ണിൻ മടിയിൽ
    നാമ്പുകൾ തൊഴുതു നിൽക്കും
    കാത്തിരുന്ന കാലം
    കോർത്തുവെച്ച ബാല്യം
    കൈ പിടിച്ച നേരം
    നമ്മെ നാം മറന്ന ഗാനം
    കാത്തിരുന്ന കാലം
    കോർത്തുവെച്ച ബാല്യം
    കൈ പിടിച്ച നേരം
    നമ്മെ നാം മറന്ന ഗാനം
    ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും
    ഞാനെങ്ങനെ നിഴലാകും
    ഞാനെങ്ങനെ ഞാനാകും
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മരമേ വേനൽമരമേ
    19

    Reply

  • @OlympussDoctrine
    @OlympussDoctrine 9 місяців тому +18

    പടച്ചോനേ.. രാസയേയും ബീഗത്തേയും അജ്മലിനെയും അനുഭവിച്ചതിനേക്കാളും അധികം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞത് ശ്രീ അഹ്മദ് മുയീനുദ്ദീന്‍ അവര്‍കളുടെ വരികളും അതിന്റെ ഭാവങ്ങളും തന്നെ. ഭക്തിയാണോ പ്രണയമാണോ ഡീപ് ഇക്കോളജിയാണോ എന്നൊന്നും വേര്‍ തിരിക്കാനാകാത്ത ഒരു സൃഷ്ടി. നന്ദി, നന്ദി, നന്ദി!!!

    • @OlympussDoctrine
      @OlympussDoctrine 9 місяців тому

      ഇത് തന്നെയാണ് ഡീപ് ഇക്കോളജി..

    • @dominiqqqq
      @dominiqqqq 15 днів тому

      👍

  • @jiyadkarimbayil6481
    @jiyadkarimbayil6481 9 місяців тому +40

    ആദ്യത്തെ വരികളിൽ വീണ്ടും വീണ്ടും കേൾക്കാനുള്ളൊരു മായാജാലം ഒളിഞ്ഞിരിപ്പുണ്ട്….😍
    കേട്ടിരിക്കുന്നവരെയും മഴ നനയിപ്പിക്കുന്ന മായാജാലം..❤

  • @ckazeez
    @ckazeez 9 місяців тому +184

    ഈ വരയില്ലെങ്കിൽ ഞാനെങ്ങനെ കവിയാകും. നിൻ സ്വര മില്ലെങ്കിൽ ഈ പാട്ടെങ്ങനെ ഞാൻ കേൾൾക്കും 🌹👍🏻

  • @Neelambarii1
    @Neelambarii1 5 місяців тому +11

    ഈ കവി ഇല്ലെങ്കിൽ ഈ വരി ഇല്ലല്ലോ.. ഈ വരി ഇല്ലെങ്കിൽ ഈ പാട്ടെങ്ങനെ പാട്ടാകും...
    ഈ പാട്ടി ല്ലെങ്കിൽ...?
    എങ്ങനെ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയും...❤❤
    കവിയോട് ഒരുപാട് ഇഷ്ട്ടം❣️

  • @yoosufkollam2167
    @yoosufkollam2167 9 місяців тому +13

    ആർദ്രത, വിരഹം, സൗമ്യത, വേദന, പ്രണയം, സ്വപ്നാടനം, ശബ്ദ സൗകുമാര്യത, തുടങ്ങി എന്തൊക്കെയോ ഒരനുഭൂതി. ഇതിൻ്റെ വർണ്ണശഭളതയില്ലായ്മ തന്നെ ഇതിൻ്റെ പകിട്ട്.

  • @HibasoundskottakalHiba-tc8ve
    @HibasoundskottakalHiba-tc8ve 9 місяців тому +29

    ചൂട് കാരണം പുറത്ത് ഇറങ്ങാൻ മടിക്കുന്ന സമയം
    ഇലകളും മരങ്ങളും ചെടികളും പൂക്കളും എല്ലാം നൽകി മനസ്സിനെ തൊട്ടുണർത്തി ഒരു കുളിർമഴ പെയ്തപോൽ
    മഴയുടെ ഇടയിൽ ഇടിപോലെ തബലയെ തലോടിയ കൈകൾ അടിപൊളി
    By. Majeed കോട്ടക്കൽ

  • @habeebaazeezhabeeba5621
    @habeebaazeezhabeeba5621 6 місяців тому +15

    ഞാനും റീൽസ് കണ്ട് വന്ന്, സൂപ്പർ feel👌

  • @kunhahamedkm2216
    @kunhahamedkm2216 9 місяців тому +18

    അങ്ങിനെ വീണ്ടും ഹൃദയത്തിൽ തൊട്ട ഒരു ഗാനവും കൂടി കേട്ടു വളരെ നന്ദി ... ഇനിയും ഇതുപോലെയുള്ള ഒരു പാട് പാട്ടുകൾ പാടാൻ പടച്ചവൻ ആയുസ്സ് നൽകട്ടെ

  • @ajithkripa2104
    @ajithkripa2104 9 місяців тому +14

    നമ്മൾ ഓരോരുത്തരും ഓർത്ത് വെയ്ക്കണ്ട വരികൾ. ഒന്നിലേറതവണ ഞാൻ ആവർത്തിച്ച് കേട്ട് അഭിനന്ദനങ്ങൾ

  • @najiyam.t3441
    @najiyam.t3441 9 місяців тому +24

    ഞാൻ ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല......
    Really Super❤

  • @reshmilakolangarath996
    @reshmilakolangarath996 7 місяців тому +21

    മൂന്നാറിൽ നീലക്കുറിഞ്ഞി പോക്കുന്നത് പോലെ , എന്നെങ്കിലും വീണുകിട്ടുന്ന വരികൾ ... ഇന്ന് ഒരു ദിവസം കൊണ്ട് തന്നെ എത്രയോ തവണ കേട്ടു 💕👍👌

    • @arungopalasok9785
      @arungopalasok9785 6 місяців тому

      സത്യം ❤❤❤❤❤

    • @JeevanJMenon
      @JeevanJMenon 5 місяців тому

      Satyam

    • @JeevanJMenon
      @JeevanJMenon 5 місяців тому

      Same thoughts

    • @rajumanjooran3329
      @rajumanjooran3329 3 місяці тому

      ഹോ.. എന്തൊരു മാസ്മരികത.. സത്യമാണ് താങ്കൽ പറഞ്ഞത് 👍👍

  • @swafvanjafar313
    @swafvanjafar313 9 місяців тому +12

    നീയില്ലെങ്കിൽ ഞാനെങ്ങനെ ഞാനാകുന്നു❣️ ഇൻസ്റ്റയിൽ കണ്ട് ഇഷ്ടപ്പെട്ടു ഇപ്പോ ദാ raza ബീഗവും വന്നു❤

  • @iqbalkongath8052
    @iqbalkongath8052 9 місяців тому +37

    കനവിനെന്തു ഭാരം
    കാഴ്ച്ചയെത്ര ദൂരം
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം...
    ഹൊ എന്താ വരികളുടെ ഒഴുക്ക്, മൊയ്നുക്ക, സലാം

    • @സോജരാജകുമാരി
      @സോജരാജകുമാരി 9 місяців тому +1

      സത്യം ... ഞാൻ ആ വരികൾ വരുമ്പോൾ ഒന്നു കണ്ണടക്കും ..... അപ്പോൾ ആ സ്നേഹം വന്ന് എന്നെ മൂടും .... ഇത് എത്ര തവണ കേട്ടു എന്നോ .... മാന്ത്രികത ഫീൽ ചെയ്യുന്നു ... ഒരു പുഴ പോലെ ഞാനും ഒഴുകുന്നു ... നന്ദി പ്രിയരേ ... ഈ വരികൾക്ക് ശബ്ദത്തിന് താളത്തിന് ദൃശ്യത്തിന് എല്ലാത്തിനും നന്ദി

  • @arshad4142
    @arshad4142 2 місяці тому +1

    നീയില്ലെങ്കിൽ ഞാനെങ്ങനെ ഞാനാകും...♥️

  • @shajia.k4943
    @shajia.k4943 9 місяців тому +23

    എത്ര തവണ കേട്ടെന്ന് അറിയില്ല .....അത്രയേറെ feel.. ഹൃദയത്തിലേക്ക് നിലാവ് പോലെ.. നേർത്ത മഴ പോലെ❤❤❤

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe 9 місяців тому +20

    എന്റെ അയൽവാസിയായ മൊയ്‌നുദ്ധീൻ അഹ്‌മദ്‌ശാക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤

    • @ashabindu2824
      @ashabindu2824 5 місяців тому

      I am hugging him with love and respect.
      How he wrote this much great lyrics...? ഓരോ വരികൾക്കും ആഴത്തിൽ അർഥം ഉള്ളവ....വരികളെ പറ്റി എഴുതാൻ വാക്കുകൾ ഇല്ല... Convay my respect, love and regards to him.. 🙏❤

  • @praseedhunp744
    @praseedhunp744 8 місяців тому +3

    എത്ര അർത്ഥവത്തായ വരികൾ...മനുഷ്യൻ മനുഷ്യനും തമ്മിലുള്ള ബന്ധം... വിരഹവും.. പ്രണയവും എല്ലാം ആയി ഇഴ ചേർത്ത് എഴുതിയപ്പോൾ... വാക്കുകൾക്ക് അതീതമായി.... രചയിതാവിന്... കൂപ്പുകൈ... എലാം ദൈവീകം... അർത്ഥം ചോർന്നു പോകാത്ത ഈണവും ആലാപനവും തബലയും ഹാർമോണിയവും... അമ്പോ.. എത്ര കേട്ടോ.... മനസ്സിൽ.. ഈ എരിയുന്ന ചൂടിൽ.. നിലാമഴ മാത്രം.... അഭിനന്ദനങ്ങൾ.. എല്ലാവർക്കും....

  • @anshadumerpallisseri9566
    @anshadumerpallisseri9566 9 місяців тому +5

    റസയും ബീഗവും ഒറ്റക്ക് ആലപിക്കുന്നതിൻ്റെ ഇരട്ടി ഫീലാണ് ഒരുമിച്ചുള്ള ആലാപനങ്ങൾക്ക്.@raza&beegam ഇഷ്ടം❤

  • @nirupadravannirupadravan663
    @nirupadravannirupadravan663 9 місяців тому +20

    പ്രണയവും പ്രകൃതിയും ജീവിതവും സ്വപ്നങ്ങളുമൊക്കെ കുഴച്ചെടുത്തൊരുക്കിയ മാന്ത്രിക വരികൾ..
    ഹൊ...അസാധ്യം.
    ബ്ലാങ്ങാട് "സംഗീത സഭയിലെ" സായന്തനങ്ങളിൽ മോയ്നുക്കാടെ ശബ്ദത്തിൽ ഈ പാട്ട് കേക്കുമ്പോതന്നെ തരിച്ചിരുന്നുപോയിട്ടുണ്ട്.
    ആ അൽഭുത വരികൾക്ക് അതേ രീതിയിൽ റാസയും, ബീഗവും ആലാപനതിൻ്റെ ചന്ദനം കൂടി പൂശിയപ്പോ...
    കേട്ട്..കേട്ട് മതിവരണില്ല.
    അഭിനന്ദനങ്ങൾ ..
    അണിയറയിലെ എല്ലാർക്കും.

  • @mjpuae
    @mjpuae 6 місяців тому +5

    3:15 തബല ആഹാ അന്തസ് super

  • @darkdude023
    @darkdude023 9 місяців тому +9

    I say this is my opinion and those who see it may think I am ignorant but I did not feel any pleasure when I heard this song after watching the reel. Sometime I feel that way but the person who wrote these lyrics has completely succeeded in giving life to these lyrics. Thanks a thousand friend for submitting these lyrics to us.❤

    • @akhilsanth9709
      @akhilsanth9709 9 місяців тому +1

      stand with u🤙

    • @basheerali1169
      @basheerali1169 9 місяців тому

      Yes. It can be Some other way. Kind of Mechanical feel is there.

    • @atparamb
      @atparamb 8 місяців тому

      The scenes may not be reflecting the lyrics..

  • @nishavijayan6423
    @nishavijayan6423 9 місяців тому +4

    നീയില്ലെങ്കിൽ ഞാനെങ്ങനെ ഞാനാകും.. 🙏Amazing rendering n lyrics 👌

  • @nargisnargis
    @nargisnargis 9 місяців тому +7

    ഹൃദയത്തിൽ ഉടക്കി നിൽക്കുന്ന വരികൾ.. ആലാപനം ❤️..പെയ്തു തോർന്നിട്ടും കാതുകളിലിപ്പോഴും വരികളുടെ സ്വരമധുരം ബാക്കി നിൽക്കുന്നു.Congratz to Team Raza & Moinukkaaa

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 9 місяців тому +3

    ഇങ്ങനെ കൊതിപ്പിക്കരുത്….❤❤❤❤
    നല്ല വരികൾ… മയക്കുന്ന സംഗീതം… അതിഗംഭീരം ആലാപനം… മനസ്സിലേക്ക് ഇറങ്ങുന്ന ശബ്ദം… ഓർക്കസ്ട്രയുടെ അതിപ്രസരണമില്ല…
    ഒരു പാട്ടിനെ ഇതിൽക്കൂടുതൽ എങ്ങനെ ഞാൻ വർണ്ണിക്കും..
    തബലിസ്റ്റ് താളങ്ങൾ കൊണ്ട് ആ സംഗീതത്തിന് ചുറ്റും ഒരു ഒരു മാസ്മരികവലയം തീർത്തു.
    💖💖💖💖💖💖

  • @raginikvkv8603
    @raginikvkv8603 9 днів тому

    കനവിനെന്ത് ഭാരം..... എന്ത് സുന്ദരം....🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhakarann5507
    @sudhakarann5507 9 місяців тому +3

    വളരെ മനോഹരം നാലു ദിവസത്തിനുള്ളിൽ ഞാൻ ഈ പാട്ട് പത്തു പ്രാവശ്യം കേട്ടു അഭിനന്ദനങ്ങൾ

  • @abdulharisharis470
    @abdulharisharis470 9 місяців тому +3

    രചനാ വൈഭവം,ആലാപന ശൈലി സംഗീത പാടവം എന്നിവകൊണ്ട് ധൃഷ്യ ചാരുത ഭംഗി കൊണ്ട്അനുവാചക ഹൃയങ്ങളിലേക്ക് ആഴത്തിൽ ചെന്നെത്തുന്നു. Super ഇനിയും ഈ തൂലികയില് നിന്ന് ഇത്തരം ഗാനങ്ങൾ ഉണ്ടാവട്ടെ......

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 9 місяців тому +4

    നല്ലവരികള് പ്പുറം നല്ല ഫീൽ. ഹിറ്റ് കൂട്ടത്തിലേക്ക് ഒന്നൂടെ..ചേർത്ത് വെച്ചു....❤ തബല...nice ...ആയി....

  • @ajishkhanj
    @ajishkhanj 7 місяців тому +1

    വല്ലപ്പോഴും വീണു കിട്ടുന്ന ഒരു പാട്ടു സദ്യ എന്ന് തന്നെ പറയാം ഈ പാട്ടു , കവിത ആലാപനം , back ground music എല്ലാം തകർത്തു , thanks for a beautiful song

  • @kalasujatha7089
    @kalasujatha7089 8 місяців тому +4

    അന്വേഷിച്ചു നടന്ന ഡിവൈൻ എനർജി, പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കും മനുഷ്യന് തിരിച്ചുകൊണ്ടുപോകുന്ന ഒഴുകി നടക്കുന്ന എങ്ങനെയാണ് ഈ വരികളെ ഞാൻ വർണിക്കേണ്ടത് അത്രയ്ക്കും നൊമ്പരപ്പെടുത്തുന്ന സന്തോഷിപ്പിക്കുന്ന ആത്മനിർവൃദ്ധി അടയുന്ന സ്വർഗീയ സംഗീതം കേട്ടതിൽ സമ്മാനിച്ചതിൽ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ശില്പികൾക്കെല്ലാം ആയുരാരോഗ്യസൗഖ്യം കൊണ്ട് ഇനിയും പാട്ടുകൾ ഇതുപോലെ സംഭവിക്കട്ടെ❤❤❤

  • @saleemponnambath6011
    @saleemponnambath6011 4 місяці тому +1

    വല്ലാത്ത മനം കുളിർക്കുന്ന ഗാനം. ശരീരത്തിനും ആത്മാവിനും മനസ്സിനും ശരീരത്തിനും
    സുഖം നൽകുന്ന വരികൾ, അനുയോജ്യമായ ട്യൂൺ, അതിലുപരിയായി ഹാർമോണിയത്തിന്റെ അകമ്പടിയോടു കൂടെയുള്ള തബല. ലഹരി പിടിപ്പിക്കുന്ന ഗായകരുടെ ഗാംഭീര്യ ശബ്ദവും. സമ്മതിച്ചു മക്കളെ. സംഗീതം പല ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും ഒരു ചികിത്സ കൂടിയാണെന്ന് ഈ ഗാനം തെളിയിക്കപ്പെടുന്നു. ഇങ്ങനെയുള്ള വരികൾ ഇനിയും ഉണ്ടാവട്ടെ ഗാനങ്ങളും ഉണ്ടാവട്ടെ. ആശംസകളോടെ

  • @aamishabdullah3049
    @aamishabdullah3049 9 місяців тому +3

    പാട്ടിൽ അലിഞ്ഞു ചേരുക എന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്...ഇവിടെ നമ്മൾ അലിഞ്ഞു ചേരുന്നു.. ഈ പാട്ടിൻ മഴയിൽ..❤❤..

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 9 місяців тому +2

    ഗംഭീരം. Colour tonum മനോഹരം.തബലക്കരൻ പൊളിച്ചു ഒൻ്റെ കുപ്പായവും.പിന്നേനിങ്ങൾ ഇങ്ങനെ ഓരുമിച്ചങ്ങനെ പാടുന്നത് ഭംഗി

  • @lookme8450
    @lookme8450 9 місяців тому +5

    എന്താ പ്രണയത്തിന്റെ ഹൃദയത്തിൽ തൊട്ട വരികൾ
    റസാ ബീഗം മനോഹരമായി പാടിയിട്ടോ സൂപ്പർ ❤️❤️❤️🌹🌹🌹അഭിന്ദനങ്ങൾ നേരുന്നു എല്ലാവർക്കും ഹൃദയമായ്
    അഷ്‌റഫ്‌അലി
    എരുമപ്പെട്ടി

  • @mohamedasrafks251
    @mohamedasrafks251 9 місяців тому +2

    റമദാൻ മഴയിൽ പ്രണായാദ്രമായ ഈ ഗാനം ഒരു കുളിർ നിലാവ് പോലെ ആസ്വാദരികിൽ പെയ്തു കൊണ്ടിരിക്കും.. 💚

  • @rasheedasulaiman-jp4eq
    @rasheedasulaiman-jp4eq 9 місяців тому +7

    മാഷാ അള്ളാ എവിടെയൊക്കെയോ പോയി മടങ്ങുന്നു ഓർമ്മകൾ മനോഹരമായി പാടി ❤❤❤❤

  • @muralikodiyil
    @muralikodiyil 9 місяців тому +2

    എത്ര കേട്ടാലും മതിവരില്ല, ഹൃദയത്തിൽ തൊട്ട വരികൾ, ആലാപനം അതിഗംഭീരം

  • @princealexander188
    @princealexander188 9 місяців тому +4

    മനസ്സിൽ എവിടെയോ തുള്ളഞ്ഞു കയറുന്ന വരികൾ.. ❤

  • @babukanhirala3059
    @babukanhirala3059 9 місяців тому +2

    ഇലകളെല്ലാം പൊഴിഞ്ഞു ഇനി തണലേകാനും കഴിയില്ല ഒരു മരമാകാൻ പോലും കഴിയില്ല... കനവിനെന്തു ഭാരം
    കാഴ്ച എത്ര ദൂരം
    നോവിനെന്തു നീളം... 👌🏻

  • @rajeevchundampatta4192
    @rajeevchundampatta4192 9 місяців тому +9

    മൊയ്നുക്കാന്റെ ശബ്ദത്തിൽ നേരിട്ടും അല്ലാതെയും കേട്ടു സായത്തമാക്കിയ മനോഹര വരികൾ 🥰
    റാസാബീഗം വീണ്ടും മനോഹരമാക്കി 😍💞🌹

    • @Neelambarii1
      @Neelambarii1 5 місяців тому +1

      ഈ വരികൾ ആണു ഈ പാട്ടിന്റെ ജീവൻ...❤
      അത്രമേൽ ഇഷ്ടം ആയ വരികൾ...
      ഫിലോസഫിക്കൽ ലിറിക്‌സ്... അദ്ദേഹത്തോടെ ഒന്ന് അന്വേഷണം പറയൂ സ്നേഹം, അഭിനന്ദനങ്ങൾ ഒക്കെ അറിയിക്കൂ...
      I love this magical lyrics❤, more than 100 times i heard

    • @Neelambarii1
      @Neelambarii1 5 місяців тому +1

      Pls reply.. 🙏

  • @suhairshan4291
    @suhairshan4291 9 місяців тому +2

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല .. അത്രക്കും മനോഹരം ആയിട്ടുണ്ട്. വരികൾ ഒരു രക്ഷയും ഇല്ല.. എന്തുപറയണം❤❤❤❤❤

  • @sameercherupallikkal6677
    @sameercherupallikkal6677 9 місяців тому +5

    കനവിനെന്തു ഭാരം....നോവിനെന്തു നീളം... വരികൾ 👌
    മൊയിനുക്കാ..❤❤❤❤

  • @scatteredthoughts105
    @scatteredthoughts105 9 місяців тому +1

    മലർപോലെ മൃദുലമായ വാക്കുകൾ
    വിശാലമായ അർത്ഥദലങ്ങൾ
    ആർക്കും മൂളാവുന്ന ഈണം
    നയനസുഖം പകരുന്ന ദൃശ്യങ്ങൾ

  • @praveennelson835
    @praveennelson835 9 місяців тому +21

    Please add subtitles. How can non malayalees understand these beautiful lines. ❤

    • @Azam_Sha
      @Azam_Sha 9 місяців тому +1

      Explore it again and again. Feel it.

    • @rizzdubai
      @rizzdubai 9 місяців тому +3

      Habibi welcome to kerala

    • @rizzdubai
      @rizzdubai 9 місяців тому +1

      Raza begum ❤

    • @praveennelson835
      @praveennelson835 9 місяців тому +1

      @@rizzdubai ❤

    • @shinodcg3605
      @shinodcg3605 9 місяців тому +1

      Do try to learn Malayalam...

  • @prasadkaveettil4949
    @prasadkaveettil4949 9 місяців тому +2

    മനോഹരമായ വരികൾ... സംഗീതം... ആലാപനം

  • @nicenachu
    @nicenachu 7 місяців тому +120

    തബലിസ്റ്റിനു ഇവിടെ ലൈക് 🙋🏼‍♂️🥰❤🎉

  • @sreelakr8943
    @sreelakr8943 4 місяці тому +1

    അതിമോഹനംദൃശ്യവിരുന്ന്; ആലാപന മികവ്

  • @kiatuskiathippata
    @kiatuskiathippata 9 місяців тому +7

    ചില പാട്ടുകൾ അങ്ങനെ യാണ് ഓർമ്മകൾ തെന്ന് മനസ്സിനെ വല്ലാതെ നോവിപ്പിക്കും ❤❤

  • @sinisimon5402
    @sinisimon5402 6 місяців тому +1

    ഈ വരികൾ എഴുതിയ ആളും പാട്ടുപാടിയവരും ഇൻട്രുമെന്റും എല്ലാം അടി പൊളി👏

  • @shanthilalitha4057
    @shanthilalitha4057 9 місяців тому +3

    ഗംഭീരമായി വരികളും മ്യൂസികും... ആലാപനം ശൈലി സുന്ദരമായ തീരത്ത് എത്തിച്ചു.... ആശ്വാസം ഏകുന്നു ഈ വേനൽ ചൂടിനെ തണുപ്പിച്ച് നന്ദി നമസ്കാരം ഒരായിരം സ്നേഹത്തോടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ❤👌🏻👌🏻👍🏻💐💐🙏🏻

  • @Vazhiyathrakkaari123
    @Vazhiyathrakkaari123 6 місяців тому +2

    എന്താ ഫീൽ,, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി എവിടേക്കോ കൊണ്ടുപോയി....🎉❤

  • @aarbees3488
    @aarbees3488 9 місяців тому +3

    എത്ര സമ്പുഷ്ടമായ വരികൾ, സംഗീതം, ആലാപനം എല്ലാം ഒന്നിനൊന്നു മെച്ചം 👌❤️❤️

  • @GopalanAmbily-dg5bf
    @GopalanAmbily-dg5bf 5 місяців тому +2

    ഒരുജീവിതം മുഴുവൻ ആ വരികളിലുയുടെയുള്ള ആലാപനം ഹൃദയസ്പർശിയായി 🌹🌹🌹🌹🌹🌹🌹🌹

  • @najeebnazarudeen648
    @najeebnazarudeen648 9 місяців тому +3

    ഇലയില്ലെങ്കിൽ നീയെങ്ങനെ
    തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    നീയില്ലെങ്കിൽ ഞാനെങ്ങനെ
    മഴയാകും
    ഞാനെങ്ങനെ നിഴലാകും
    ഞാനെങ്ങനെ ഞാനകും
    മഴയേ... നീലാ.... മഴയേ
    മരമേ....വേനൽ.... മരമേ
    (കോറസ്സ്) മഴയേ.... നിലാ.... മഴയേ
    മരമേ... വേനൽ... മരമേ
    (ഇല)
    നേര് വളർന്നൊരു തൊടിയിൽ...(2)
    വേര് നടന്നൊരു വഴിയിൽ....
    പേരറിയാത്ത കിളികൾ..
    പോരറിയാത്ത ചെടികൾ...
    കനവിനെന്തു ഭാരം.... (2)
    കാഴ്ചയെത്ര ദൂരം
    നോവിനെന്തു നീളം... ഞാൻ
    മിഴിയടയ്ക്കുവോളം
    (ഇലയില്ലെങ്കിൽ )
    ഓർമ്മകൾ പൂത്തൊരു കൊമ്പിൽ (2)
    തുമ്പികൾ വെമ്പൽ കൊള്ളും....
    കുതിർന്ന മണ്ണിൻ മടിയിൽ....
    നാമ്പുകൾ തൊഴുതു നിൽക്കും....
    കാത്തിരുന്ന കാലം... (2)
    കോർത്ത് വെച്ച ബാല്യം..
    കൈ പിടിച്ചു നേരം....
    നമ്മേ നാം മറന്ന ഗാനം
    (ഇലയില്ലെങ്കിൽ )

  • @nazar3309
    @nazar3309 4 місяці тому +1

    " നീയില്ലെങ്കിൽ
    സമയത്തിൻ ശരമേൽക്കും
    ഞാൻ
    നീയുണ്ടെങ്കിൽ
    സമയങ്ങൾ തോൽക്കും
    നിന്നിൽ
    നീയുണ്ടെങ്കിൽ
    സമയങ്ങൾ തേനായ്
    ഒഴുകും "
    💐

  • @SaiCreationMalayalam
    @SaiCreationMalayalam 8 місяців тому +7

    കേട്ട് പരിചയമുള്ള ഏതൊക്കെയോ ഈണങ്ങൾ പോലെ.. എങ്കിലും വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു.❤
    നന്നായിട്ടുണ്ട്..
    അഭിനന്ദനങ്ങൾ..എല്ലാവർക്കും... 👍🏻👍🏻👍🏻

    • @drishyam7504
      @drishyam7504 7 місяців тому

      Tunes of chila hindi and malayalam songs ..but excellent singing and lyrics

  • @pramodn4922
    @pramodn4922 9 місяців тому +1

    First time listening Raaza and Begum song. Outstanding song. Listening continuously since this morning. Very much comforting, all sorrows vanished all of a sudden, special thanks to Tabla player...

  • @mujeebaliahamed7950
    @mujeebaliahamed7950 9 місяців тому +3

    നീയില്ലെങ്കിൽ ഞാനെങ്ങി നെ മഴയാകും, ഞാനെങ്ങിനെ നിഴലാകും, ഞാനെങ്ങിനെ ഞാനാകും...... Superb ❤love you both.

  • @zainudheenz7753
    @zainudheenz7753 3 місяці тому +1

    ഇലയില്ലഗ്ഗിൽ ഞ്ഞാനെങ്ങനെ മരമാകും..അവിടെ തൊട്ടേ എങ്ങോട്ടിന്നില്ലാതെ നമ്മളേ കൊണ്ടത്തിക്കുന്ന നല്ലരു ഫീൽ. ഉഗ്രം👍💐

  • @saidalaviko4997
    @saidalaviko4997 9 місяців тому +6

    നിങ്ങളില്ലങ്കിൽ ഞങൾ ഈ പാട്ടൊക്കെ എങ്ങിനെ കേൾക്കും❤

  • @bismikshasbiyallah207
    @bismikshasbiyallah207 6 місяців тому +1

    Super super super നേരിട്ട് 2 പേരെയും കാണാൻ തോന്നുന്നു

  • @sreejaodattu2396
    @sreejaodattu2396 9 місяців тому +4

    ൻ്റെ പൊന്നോ..... ഗംഭീരം പ്രിയ രേ❤❤❤❤🎉🎉🎉🎉🎉🎉 നിറഞ്ഞ സ്നേഹം ട്ടോ... കണ്ണു നിറഞ്ഞു പോയി

  • @balamuralikanjikode495
    @balamuralikanjikode495 8 місяців тому +1

    പ്രിയപ്പെട്ട റാസാ & ബീഗം..
    എത്ര പ്രാവശ്യം ഞാനീ പാട്ട് കേട്ടു എന്നറിയില്ല.
    ഇനിയെത്ര പ്രാവശ്യം കേൾക്കും എന്നുമറിയില്ല.
    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പുതിയ,പുതിയ അർത്ഥതലങ്ങളിലേയ്ക്കാണ് നിങ്ങളെന്നെ കൂട്ടികൊണ്ട് പോകുന്നത്.
    പിന്നെ,
    മറ്റൊന്ന് കൂടി..
    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഞാനറിയാതെ തന്നെ എൻ്റെ കണ്ണിൽ നിന്നും നീർച്ചാലുകൾ വന്നു കൊണ്ടിരിക്കും.. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്;
    എൻ്റെ കണ്ണിൽ നിന്നും ഇത്രമാത്രം നീർതുള്ളികൾ ഉണ്ടോയെന്ന്..
    ആശംസകൾ..
    ❤❤❤❤

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 9 місяців тому +4

    Pinney എനിക്ക് തബലക്കരനെ പറ്റി പറഞ്ഞിട്ട് കൊതി തീരുന്നില്ല.അവൻ നന്നായിട്ട് വായിച്ച്.അവൻ്റെ താളം വേഗം തകർത്ത് പിന്നെ .പാട്ടിനിടയിൽ നിങൾ ഉണ്ടക്ക്കിയ നിശബ്ദതയും moinukka ഒരുപാട് മനോഹര പ്രയോങ്ങൾ നടത്തി.രണ്ടു പേരും ഗംഭീരമായി പാടി

  • @aboopa5026
    @aboopa5026 9 місяців тому +2

    പോരറിയാത്ത ചെടികൾ. ❤️❤️❤️
    മൊയ്നുക്ക. 👌
    തബലിസ്റ്, സൂപ്പർ....

  • @muneerabdulabdul4226
    @muneerabdulabdul4226 9 місяців тому +4

    വല്ലാത്ത വരികൾ ഹൃദയം തൊട്ടു
    വീണ്ടും നിങ്ങൾ നെഞ്ചോട് ചേർന്ന് ഒരു നേർത്ത കടൽക്കാറ്റാവുന്നു ❤❤❤❤

  • @shanthilalitha4057
    @shanthilalitha4057 5 місяців тому +1

    Mazhayea nillamazhea.....neeyanganea...thunayagam... congratulations 👌🏻🙏❤️👍🏻💐

  • @jbrj_productions
    @jbrj_productions 9 місяців тому +3

    What an amazing words(lyrics) ❤❤❤❤orchestration.... 👌👌👌👌
    Singing ❤🙏❤🎤🙏🎤🙏🙏.... No words to say about that ☺☺☺❤❤❤❤

  • @anithababu9012
    @anithababu9012 9 місяців тому +1

    സൂപ്പർ Razz A... Beegam നല്ലപാട്ട് നലകിയതിന് നന്ദി നന്ദി.നന്ദി

  • @shajahanki5649
    @shajahanki5649 6 місяців тому +3

    കേട്ടില്ലെങ്കിൽ വലിയൊരു നഷ്ടം തന്നെ

  • @aarbees3488
    @aarbees3488 9 місяців тому +3

    കിടു 💪രണ്ടു പേരെയും വളരെ സ്നേഹിച്ചു പോകുന്നു❤️❤️

  • @santhoshpr8423
    @santhoshpr8423 6 місяців тому +1

    നല്ലവരികൾ നല്ലഈണം നല്ലസ്വര മാധൂര്യം മനസ്സ് തണുത്തു ❤🙏🏼👍🏼👌🏼

  • @sirajsiru326
    @sirajsiru326 9 місяців тому +3

    നീയില്ലെങ്കിൽ ഞാനെങ്ങനെ ഞാനാകും ❤️
    നോവിനെന്തു നീളം. ..ഞാൻ മിഴിയടക്കുവോളം ❤️

  • @sheejasreedharan9014
    @sheejasreedharan9014 9 місяців тому +1

    എങ്ങനെ വർണ്ണിക്കും എന്നറിയില്ല വരികളും ഈണവും എന്തിനേറെ പറയുന്നു വാക്കുകളില്ല എത്ര തവണ കേട്ടു എന്ന് നിശ്ചയമില്ല സൂപ്പർ ഗംഭീരം ❤❤❤❤❤

  • @ranjithtc204
    @ranjithtc204 9 місяців тому +3

    എന്റെ പൊന്നു... നെഞ്ച് പൊട്ടുന്നു... എന്തൊരു സംഗീതം... ഇഷ്ടം❤

  • @pavithrankk6160
    @pavithrankk6160 7 місяців тому +1

    ഹൃദയത്തിൽ തട്ടുന്ന വരികൾ ആലാപനം ഗംഭീരം

  • @jbrj_productions
    @jbrj_productions 9 місяців тому +3

    I have no words to express my feelings about this song ❤❤❤❤
    Lyrics, music, signing...... Aaaahaaaaa....... Great 👍👍👍👌👌👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤❤❤

  • @rohinimenon2796
    @rohinimenon2796 Місяць тому

    മനോഹരമായ ആലാപനം ഈ song എത്ര കേട്ടാലും മതിവരില്ല എന്റെ അഭിനന്ദനങ്ങൾ രണ്ടു പേരും നന്നായി പാടി

  • @mazhathaalam1139
    @mazhathaalam1139 9 місяців тому +5

    നീയില്ലെങ്കിൽ ഞാൻ എങ്ങനെ ഞാൻ ആകും ❤️❤️

  • @rmjawadrmjawad6303
    @rmjawadrmjawad6303 9 місяців тому +1

    എൻ്റെ പള്ളീ ഒരു രക്ഷയുമില്ല.... തബല excellent

  • @rijeshcm2750
    @rijeshcm2750 8 місяців тому +3

    എത്ര തവണ കെട്ടുന്നു അറിയില്ല..... ഇനി എത്ര തവണ കേൾക്കുന്നു അറിയില്ല...... മതിയാവില്ല.....❤❤❤❤

  • @sabeerac1867
    @sabeerac1867 9 місяців тому +2

    കൊള്ളാം.. 💖... നീയില്ലെങ്കിൽ ഞാൻ എങ്ങനെ നിഴലാകും.... നീയില്ലെങ്കിൽ ഞാൻ എങ്ങനെ
    ഞാനാകും.... 🥰
    ഹൃദയത്തിൽ പതിഞ്ഞ വരികൾ.. മനോഹരം

  • @sageer100
    @sageer100 9 місяців тому +3

    വേനലിലെ ....കുളിർമഴയായി..തണലായി....ഇലയില്ലെങ്കിൽ❤❤❤

  • @Shabeer.kl.58
    @Shabeer.kl.58 6 місяців тому +1

    എത്ര കേട്ടാലും മതിവരാത്ത ഒരു വരികൾ ആണ് ഇതിലുള്ളത്

  • @kamarumuthanga3524
    @kamarumuthanga3524 9 місяців тому +2

    ഈ വേനൽ ചൂടിൽ ആശ്വാസമായി പെയ്ത പെരുമഴ...കാമ്പുള്ള വരികൾ... ഈ മഴ പെയ്തു കൊണ്ടിരിക്കും...

  • @nandalalguru5909
    @nandalalguru5909 8 місяців тому +1

    റാസ ആൻഡ് ബീഗം ഒരു രക്ഷയുമില്ല ! സൂപ്പർ !

  • @AneesKt-ok8qp
    @AneesKt-ok8qp 6 місяців тому +15

    സ്റ്റാറ്റസ് കണ്ടു വന്നവർ ❤

  • @PhotoDrive-x6m
    @PhotoDrive-x6m 9 місяців тому +1

    Super song, ഇവർക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ,

  • @raeesra9351
    @raeesra9351 5 місяців тому +6

    ഒരു ആയുസ്കാലം മുഴുവൻ ഈ വരികളിൽ ഉണ്ട്. എത്ര കേട്ടിട്ടും മതിവരുന്നില്ല ❤❤❤

  • @hamizmishab
    @hamizmishab 7 місяців тому +1

    ചില പാട്ടുകൾ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും സൂപ്പർ

  • @orangeponmala1747
    @orangeponmala1747 Місяць тому +6

    Reels കണ്ടു വന്ന ഞാൻ ❤❤

  • @Neelambarii1
    @Neelambarii1 5 місяців тому +45

    ഈ കവി ഇല്ലെങ്കിൽ ഈ വരി ഇല്ലല്ലോ.. ഈ വരി ഇല്ലെങ്കിൽ ഈ പാട്ടെങ്ങനെ പാട്ടാകും...
    ഈ പാട്ടി ല്ലെങ്കിൽ...?
    എങ്ങനെ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയും...❤❤
    കവിയോട് ഒരുപാട് ഇഷ്ട്ടം❣️

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 8 днів тому

    നല്ല വരികൾ, രണ്ടു പേരും നന്നായി പാടി. തബലിസ്റ്റ് സൂപ്പർ👍💖
    എങ്കിലും എനിക്ക് തോന്നിയ ഒരു കാര്യം കാലാപാനി എന്ന ചിത്രത്തിൽ ഈസൈജ്ഞാനി ഇളയരാജയുടെ സംഗീതം നൽകിയ ചെമ്പൂവേ പൂവേ... എന്ന് തുടങ്ങുന്ന പാട്ടിൻ്റെ ഒരു ടച്ച് ഏതൊക്കെയോ ഭാഗങ്ങളിൽ കാണുന്നു. കൂടാതെ ആലാപനത്തിൽ ഒരു ഉമ്പായി ടച്ചും.❤❤

  • @kichen06
    @kichen06 4 місяці тому +31

    ഈ ഗാനം 21 വട്ടം അടുപ്പിച്ച് കേട്ടവർ ഉണ്ടോ ഇവിടെ ❤