ചിന്താവൈകല്യങ്ങളും മോട്ടിവേഷൻ സ്പീക്കിങ്ങും | Cognitive biases

Поділитися
Вставка
  • Опубліковано 28 жов 2022
  • മനുഷ്യരുടെ ചിന്ത സ്ഥിരമായി വഴുതിവീഴുന്ന ചില ദിശകളുണ്ട്. ചിന്താവൈകല്യങ്ങളെക്കുറിച്ച് (cognitive) ചില ചിന്തകളാണ് ഈ വീഡിയോയിൽ. കൂട്ടത്തിൽ പ്രമുഖമായ survivorship bias നെ പറ്റി പ്രത്യേകിച്ചും.

КОМЕНТАРІ • 622

  • @salmanbinkabeer98
    @salmanbinkabeer98 Рік тому +637

    2016ൽ ഒരു ബൈക്ക് ആക്സിഡന്റിൽ എൻറെ 19 ആമത്തെ വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ സാർ ഇതിൽ അവസാനം പറഞ്ഞ കാര്യം എനിക്ക് നന്നായി റിലേറ്റ് ചെയ്യാൻ പറ്റും. പലരും വിചാരിച്ചു വച്ചിരിക്കുന്നത് ഭിന്നശേഷിക്കാർക്ക് എന്തോ പ്രത്യേകതരം കഴിവ് ഉണ്ട് എന്നാണ്. പക്ഷേ യഥാർത്ഥത്തിൽ മറ്റുള്ളവർക്ക് ഉള്ളതിനേക്കാൾ ഒരു കഴിവ് കുറവാണ് ഉള്ളത് എന്നാണ് അതിൻറെ സത്യം. ഇപ്പോൾ എൻറെ കാര്യം തന്നെ എടുത്താൽ എന്റെ കൂട്ടുകാരെക്കാളും കാഴ്ചശക്തി എന്നുള്ള കാര്യത്തിൽ എനിക്കൊരു കുറവുണ്ട് എങ്കിൽ ആ ഒരു കുറവിനെ നികത്തുവാൻ വേണ്ടി എൻറെ മറ്റുള്ള സ്വാഭാവിക കഴിവുകളെ പരമാവധി ഇരട്ടി ഉപയോഗപ്പെടുത്തേണ്ടതായി വരും അപ്പോൾ ഒരുപാട് ഹാർഡ് വർക്ക് എക്സ്ട്രാ ചെയ്യേണ്ടത് ആയിട്ടും വരും. അപ്പോൾ ഇവിടെ സംഭവിക്കുന്നത് ഞാൻ എന്തെങ്കിലും ഒരു നേട്ടം കരസ്ഥമാക്കാൻ വേണ്ടി പ്രയത്നിക്കുന്നതിനേക്കാളും പകുതി ഹാർഡ്വർ ചെയ്താൽ പോലും എൻറെ കൂട്ടുകാർക്ക് അത് നേടിയെടുക്കാൻ കഴിയും എന്നുള്ളതാണ്. ഇതൊന്നും ആരും ചിന്തിക്കാതെയാണ് ഇവർക്കെല്ലാം എന്തോ ദിവ്യമായ ശക്തിയുണ്ടെന്നൊക്കെ വിഡ്ഢിത്തമായി ധരിച്ചു വച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അവർക്കുള്ള റിസർവേഷൻ മറ്റു ആനുകൂല്യങ്ങളും എല്ലാം അനാവശ്യമാണെന്ന് പോലും വാദിക്കുന്ന ആളുകളുണ്ട് അവരെല്ലാം ഇതൊക്കെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു. .. എന്തിനധികം പറയുന്നു ഈ ഞാൻ പോലും 2016 നു മുമ്പ് എന്തൊക്കെ തരം regressive ചിന്തകളായിരുന്നു ഉണ്ടായിരുന്നത് എന്നോർക്കുമ്പോൾ എനിക്ക് തന്നെ എന്നോട് തന്നെ പുച്ഛം തോന്നാറുണ്ട്

    • @Interestingfactzz77
      @Interestingfactzz77 Рік тому +15

      കണ്ണ് കാണാതെ എങ്ങനെ ഈ comment ഇട്ടു

    • @anuaerathu7381
      @anuaerathu7381 Рік тому +32

      @@Interestingfactzz77 അതിന് ഇപ്പോൾ ധാരാളം സംവിധാനങ്ങൾ ഉണ്ട്

    • @salmanbinkabeer98
      @salmanbinkabeer98 Рік тому +4

      @@anuaerathu7381 yes 👍👍😍😍

    • @salmanbinkabeer98
      @salmanbinkabeer98 Рік тому +83

      @@Interestingfactzz77 i can use smartphones with the help of TalkBack software which is inbuilt in every Android phones. I can also use computer with the help of screen reading softwares like JAWS, NVDA etc.. but most of the people are not aware of it. Even I was also not aware of it untill I lost my eyesight

    • @vipinkk8581
      @vipinkk8581 Рік тому +3

      @@salmanbinkabeer98 ബ്രോ ഒരു curiosity യുടെ പുറത്ത് ചോദിക്കുന്നതാണ് താങ്കൾ പറഞ്ഞ ഈ app/സോഫ്റ്റ്‌വെയർ ൽ ലൈക് (എണ്ണം ) ഇമോജി തുടങ്ങിയവ accessible ആണോ?

  • @sharjah709
    @sharjah709 Рік тому +110

    Motivation seaks ഒക്കെ നിമിഷ നേരത്തെ spark മാത്രമേ നൽകൂ,, നമ്മുടെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിച്ചാൽ മാത്രമേ വിജയം ഉണ്ടാകൂ, വളരെ ശരിയാണ് 👍

  • @real-man-true-nature
    @real-man-true-nature Рік тому +14

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് , സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കേട്ടത് ഏബ്രാഹാം ലിങ്കൺ സ്ട്രീറ്റ് ലൈറ്റിന് കീഴിലിരുന്ന് പഠിച്ചതിനെക്കുറിച്ചാണ് , പ്രായമായപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് മുതിർന്നവർ ഉദാഹരണം ചെയ്തത് മണ്ടത്തരമാണെന്ന് , സ്ട്രീറ്റ് ലൈറ്റിന് കീഴിലിരുന്ന് പഠിക്കേണ്ടി വന്ന പതിനായിരങ്ങളെ വിലയിരുത്തിയിട്ടില്ല, ചുരുക്കം പറഞ്ഞാൽ ഏബ്രഹാം ലിങ്കൺന്റെ ജീവിത വിജയത്തിന് മറ്റ് പ്രധാന കാരണങ്ങളെ മാറ്റി നിർത്തി സ്ട്രീറ്റ് ലൈറ്റിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് തെറ്റായ നിഗമനമാണ് ....

  • @harithap7962
    @harithap7962 Рік тому +243

    സ്കൂളിൽ പഠിക്കുന്ന ടൈമിൽ ഈ മോട്ടിവേഷൻ ക്ലാസ്സ്‌ ഭയങ്കര ഇഷ്ടം ആയിരുന്നു, കാരണം അത്രയും ടൈം പഠിക്കേണ്ടല്ലോ എന്നാലോചിച്ചു മാത്രം. അല്ലാതെ ഇമ്മാതിരി വേൾഡ് ക്ലാസ്സ്‌ ഉദാഹരണം വെച്ചൊന്നും എല്ലാരും highest പൊസിഷനിൽ എത്താൻ ആവില്ലെന്ന് അന്നേ തോന്നിയിരുന്നു

    • @kottayilshamsudheen1
      @kottayilshamsudheen1 Рік тому +1

      മനുഷ്യരാശി വിജയവും പരാജയവും അളക്കുന്നത് പണം നേടുന്നത് വിജയവും പണം പോവുന്നത് പരാജയവുമായാണ് അത് കൊണ്ടാണ് ബിൽഗേറ്റ്സിനേ പോലെ വിജയിച്ചു എന്നാൽ പരാജയപ്പെട്ടവരുടെ ലിസ്റ്റ് പരിശോധിക്കാത്തതും ബിൽഗേറ്റ്സ് പൂജ്യത്തിൽ നിന്നും ഏറ്റവും സമ്പന്നനായി എങ്കിൽ ഏറ്റവും സമ്പന്നന്റെ മകൻ പൂജ്യത്തിൽ ആയ എത്രയോ പേര് ലോഗത്ത് ജീവിച്ചു പരാജയപ്പെട്ടു എന്ന കണക്ക് പൊതുവെ ആരും നോക്കാറില്ല എന്നാൽ പൂജ്യത്തിൽ നിന്നും ഏറ്റവും സമ്പന്ന പട്ടികയിൽ ഇടം പിടിച്ചവരെക്കാൾ ആത്മ സംതൃപ്തി ഏറ്റവും സമ്പന്ന പട്ടികയിൽ ജീവിച്ചവന്റെ കാല ശേഷം ആ സമ്പന്നന്റെ സമ്പത്ത് വേണ്ടെന്നു വെച്ചു മറ്റു തൊഴിൽ ചെയ്തു ദരിദ്രരിലും ദരിദ്രരായി ജീവിച്ചവരും ഈ ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്
      സോവിയറ്റ് യൂണിയൻ ലീഡറായി അറിയപ്പെട്ടിരുന്ന ഏകാധിപതി ജോസഫ് സ്റ്റാൻലീന്റെ ഭാര്യയും മകനും ജോസഫ് സ്റ്റാൻലീൻ ജീവിച്ചിരിന്ന സമയത്ത് തന്നെ ജീവിതം വേണ്ടെന്നു വെച്ചു ആത്മഹത്യ ചെയ്യൂകയും മക്കൾ മറ്റു ജോലികൾ ചെയ്തു ജോസഫ് സ്റ്റാൻലീന്റെ ഒരു സഹായം പോലും കൈപറ്റാതെ ജോസഫ് സ്റ്റാൻലീനിൽ നിന്നും അകന്നു നിന്നു ജീവിച്ച വ്യക്തിയായിരുന്നു അവരെ മൂന്ന് പേരെയും ആദ്യം ജോസഫ് സ്റ്റാൻലീൻ വിഡ്ഢികളായാണ് വിലയിരുത്തിയത് എങ്കിലും മരണത്തോട് അടുക്കുമ്പോൾ ആ ഏകാധിപതി സ്വയം ഒരു വിഡ്ഢിയായോ അദ്ദേഹത്തിന്റെ ജീവിതം ഒരു പാഴ്ജന്മമായി തോന്നിയോ??
      അത് പോലെ നാം അറിയാത്ത എത്രയോ പേർ നേടിയ സമ്പത്ത് വേണ്ടെന്ന് വെച്ച് ആത്മ സംതൃപ്തിക്ക് വേണ്ടി ജീവിച്ചു തീർത്ത വിഡ്ഢികൾ ഈ ലോകത്ത് ജീവിച്ചിരിക്കാം ല്ലേ??
      ഞാനും അത് പോലെയുള്ള ഒരു വിഡ്ഢിയാണ് ഞാൻ 1984 മുതൽ 2021 വരെ മുപ്പത്തി ഏഴ് വർഷം പ്രവാസിയായി ജീവിച്ചു പന്ത്രണ്ടു വർഷം ഖത്തറിൽ അൽമുഫ്തയിലെ ജീവനക്കാരനായും 1996 മുതൽ 2021 വരെ യു എ ഇ യിൽ ബിസിനെസും ചെയ്തു യു എ ഇ യിൽ ജോലി തേടി വന്ന പലരേയും വിശ്വസിച്ചു വഞ്ചിക്കപ്പെട്ട വിഡ്ഢിയായി ജീവിച്ച ആത്മ സംതൃപ്തി എനിക്കും ഉണ്ട്
      വഞ്ചിക്കപ്പെടുന്നവർ വിഡ്ഢികളും വഞ്ചിക്കാൻ അറിയുന്നവർ വിജയികളും ആവുക എന്നത് പ്രകൃതി നിയമമാണ് ല്ലേ??
      ഞാൻ പന്ത്രണ്ടു വയസ് വരെ ദരിദ്രനല്ലാതെയും അതിന് ശേഷം അറുപത്തി ഒന്നു വയസ് വരെ മുതലാളി എന്ന പേരിൽ അറിയപ്പെടുന്ന ദരിദ്രനും ആയി ജീവിച്ചു ഇനി എനിക്ക് വേണ്ടത് ഒരു ജോലിയാണ് ബിസിനെസ് എനിക്ക് യോജിച്ചതല്ല
      നമ്മുടെ നാട്ടിൽ പണ്ട് ഒരു ധനികന്റെ മകനായി ജനിച്ച സ്വാമി വിവേകാനന്തൻ അവസാന കാലം ഭിക്ഷാടനം തൊഴിലാക്കി ജീവിച്ചത് ആരുടെ ആത്മ സംതൃപ്തിക്ക് വേണ്ടിയായിരുന്നു??
      വിഡ്ഢികളെ വിവേകമുള്ളവരായി ആരെങ്കിലും സങ്കൽപ്പിക്കുമോ??

    • @sinuf4133
      @sinuf4133 Рік тому +15

      @Adham Mars സ്കൂളിൽ പഠിക്കുമ്പോൾ ഇത്തരം ക്ലാസ്സ്‌ കേട്ട് നന്നായ ആൾ ആണ് ഞാൻ... ഇന്ന് 70 പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു samrabkan.. അടുത്ത വർഷം അത് 500 ആക്കും...
      എല്ലാം ഇത്തരം trainers പഠിപ്പിച്ച ideas apply ചെയ്തപ്പോൾ കിട്ടിയ result ആണ്... ഇത്തരം negative അടിക്കുന്നവർ ജീവിതത്തിൽ മൂഞ്ചി ഇരിക്കും..

    • @Siva-on1tc
      @Siva-on1tc Рік тому +2

      @@sinuf4133 Hemme..
      Bgam idatte🙂

    • @Siva-on1tc
      @Siva-on1tc Рік тому +2

      @@sinuf4133 ഏതാണ് ആ സംരംഭം..

    • @siddique.k.msiddique.k.m8832
      @siddique.k.msiddique.k.m8832 Рік тому +2

      @@sinuf4133 are you motivation speaker? 😄

  • @dineshhimesh2540
    @dineshhimesh2540 Рік тому +191

    താങ്കൾ ഒരു വിഷയം സംസാരിക്കുമ്പോൾ ആ വിഷയം വ്യക്തമായി മനസിലാകുന്നുണ്ട് എന്നതാണ് ഏറ്റവും പ്രധാനം 🔥
    The real education ❤️

  • @HaneedAnugrahas
    @HaneedAnugrahas Рік тому +5

    SGK യുടെ പ്രസംഗങ്ങൾക്ക് എന്തോ ഒരു പ്രശ്നം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്, ipo അതിൻ്റെ കാര്യം പിടികിട്ടി👍🏼

  • @Rajesh_KL
    @Rajesh_KL Рік тому +41

    തമ്പി സാർ എന്റെ കുറെ നാളത്തെ ചിന്തക്ക് ഒരു ഉത്തരമാണ് ഇന്ന് നൽകിയത് ... ഒരു വ്യകതമായ തീരുമാനം എടുക്കാൻ സഹായിച്ചതിന് നന്ദി.

  • @Zaibaksworld
    @Zaibaksworld Рік тому +28

    മോട്ടിവേഷൻ ക്ലാസുകൾ ഇൻസ്റ്റന്റ് ആയി കുറച്ച ആത്മവിശ്വാസവും ,ശുഭാപ്തിവിശാസവും തരുമെങ്കിലും ആത്യന്തികമായി നമ്മൾ ശ്രെമിച്ചാലേ എന്തെകിലും നടക്കു ...മോട്ടിവേഷൻ ക്ലാസുകൾ കേട്ട ശേഷം അങ്ങനെ ഒരു നിരന്തര ശ്രെമം ഏതെങ്കിലും കാര്യത്തിൽ ഉണ്ടാവുമെങ്കിൽ വളരെ നല്ലത്

  • @slomojohnjoshi5990
    @slomojohnjoshi5990 Рік тому +13

    വൈശാഖൻ സർ, താങ്കൾ ഇവിടെ ചെയ്യുന്നത് ഒരു സാമൂഹ്യ സേവനമാണ് !🙏🔥🔥

  • @Adhil_parammel
    @Adhil_parammel Рік тому +100

    ബീരാൻ:എൻ്റെ ഇടത്തെ കാലിന് ഭയങ്കര വേദന
    വൈദ്യര്:പ്രായം ആയില്ലേ
    bias പഠിച്ച ലീക്ക് ബീരാൻ:വലത്തേ കാലിനും അതേ പ്രായം ആണല്ലോ

  • @jithinlalrb7670
    @jithinlalrb7670 Рік тому +7

    സത്യമാണ് സാർ. നിങ്ങൾ കാരണം എന്റെ കണ്ണ് തുറന്നു . പ്രത്യേകിച്ചു അവസാനം പറഞ്ഞത്. കഴിവ് കുറഞ്ഞ ആളുകളെ ഞാൻ മനഃപൂർവം സഹായിക്കാതെ ഇരുന്നിട്ടുണ്ട്. കാരണം അവർ വിചാരിച്ചാലും ക്യാഷ് ഉണ്ടാക്കാം പിന്നെ ഞാൻ എന്തിനു സഹായിക്കണം എന്ന എന്റെ മുരടൻ മനോഭാവം. 😞😞. അത് ആർക്കും എന്തും ചെയാം എന്ന് ആഹ്വാനിക്കുന്ന മോട്ടിവേഷൻ speeches കണ്ടിട്ട് ആണ്.. ഇനി ഞാൻ എന്റെ മനോഭാവം മാറ്റും. പൂർണമായും ❤️. Tks for this speech ❤️❤️

  • @The07101980
    @The07101980 Рік тому +37

    വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന,കാര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തുന്ന, വിശകലനം ചെയ്യുന്ന മികച്ച ഒരു അദ്ധ്യാപകൻ..

  • @3rdeyesree
    @3rdeyesree Рік тому +58

    Statistically, probability വളരെ കുറവുള്ള കാര്യങ്ങൾ anecdotal evidence ആയി പറഞ്ഞാണ് motivation classes നമ്മളെ inspire ചെയ്യാൻ ശ്രമിക്കുന്നത് എന്ന് തിരിച്ചറിയാൻ വളരെ വൈകി🥲

  • @shajigeorge9059
    @shajigeorge9059 Рік тому +7

    ശാസ്ത്ര സാഹിത്യ പരിഷത്ത് ക്ലാസിൽ പങ്കെടുത്ത അനുഭവം പരിഷദ് കാർ ലളിതമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. സാറിന് അത് സാധിക്കും. മറ്റൊന്ന് ഇതിലെ ഇംഗ്ലീഷ് പദങ്ങൾ അതാണ് എന്റെ പ്രശ്നം

  • @nobelkk2855
    @nobelkk2855 Рік тому +7

    എന്റെ ഏറെ നാളത്തെ ഒരു സംശയമാണ് സർ താങ്കൾ ഇന്ന് തീർത്ത് തന്നത്. മഹാന്മാർ ആയവരെയൊന്നും കുറ്റപ്പെടുത്തുകയല്ല എന്നാലും അതൊരു role model ആക്കി വെച്ച് എത്ര അധ്വാനിച്ചാലും പലപ്പോഴും അങ്ങോട്ടേക്ക് എത്താനാവാതെ വരുന്നത് നമ്മുടെ മാത്രം പ്രശനം അല്ല എന്ന് പലപ്പോഴും തോന്നിയിരുന്നു... ഈ കേൾക്കുന്ന മോട്ടിവേഷൻ പ്രസംഗങ്ങളിലൊക്കെ എന്തോ ഒരു തകരാർ ഇല്ലേ എന്ന് ഏറെ നാളത്തെ അന്ധമായ ആത്മവിശ്വാസങ്ങൾക്കൊടുവിൽ എനിക്കും തോന്നി തുടങ്ങിയിരുന്നു. അതിന്റെ പിന്നിലെ ശേരിയായ കാരണം താങ്കൾ വളരെ clear ആയി പറഞ്ഞു തന്നു. Thanks a lot sir.

  • @suhalien
    @suhalien Рік тому +20

    പഴയ പാട്ടുകൾ ഇഷ്ടപെടാനുള്ള മറ്റൊരു കാരണം അവരുടെ ഭൂതകാല ഓർമ്മകളും മറ്റും ആ പാട്ടുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതു കൊണ്ടാവാം. "നൊക്ളാച്ചിയ" എന്ന സംഭവം അവിടെ പ്രവർത്തിക്കുന്നു.

    • @musichealing369
      @musichealing369 Рік тому

      ശരിയാണ് എന്റെ കുട്ടിക്കാലം surya, Vidyasagar, Harris jayaraj ,Yuvan shankar raja ,Imran hasmi ഇവരുടെ യൊക്കെ പാട്ടുകൾ ആണ് എനിക്ക് നൊസ്റ്റൂ. ഇപ്പോഴത്തെ പാട്ടുകൾ അത്ര പോര എന്നു തോന്നാറുണ്ട്

    • @VaisakhanThampi
      @VaisakhanThampi  Рік тому

      There can be many such influences other than survivorship

    • @mohananpoomangalam6875
      @mohananpoomangalam6875 Рік тому +3

      അക്കാലത്ത് ഉണർന്നിരിക്കുന്ന സമയങ്ങളിൽ നമ്മുടെ പരിമിതമായ ചുറ്റുപാടുകൾ ,പത്രങ്ങൾ ,റേഡിയോ എന്നിവയുമായി മാത്രമേ സമ്പർക്കമുണ്ടായിരുന്നുള്ളൂ .ടി .വി ,ഫോൺ മുതലിങ്ങോട്ടുള്ളവയെല്ലാം നമ്മുടെ സമയത്തെ അപഹരിച്ചു .ആദ്യം പറഞ്ഞ കാര്യങ്ങൾ അന്യമായപ്പോൾ അക്കാലത്ത് പല പ്രാവശ്യം ആവർത്തിച്ച് കേട്ട് മനസ്സിലുറപ്പിച്ച ഗാനങ്ങളും പ്രധാന സംഭവങ്ങളും മാത്രം ഇന്നും ഓർമ്മയിൽ വരുന്നു .ഇന്ന് ദിവസേന ഒരു പാട് എന്റർടെയ്ൻമെൻറുകളും സംഭവങ്ങളും വന്ന് മറഞ്ഞു കൊണ്ടിരിക്കുന്നു .

  • @jimmyjoy1766
    @jimmyjoy1766 Рік тому +8

    800 കോടി ജനകൾ ഉള്ള ലോകത്ത്, ചിലരെ ചൂണ്ടി കാട്ടി ഇവരെ റോൾ മോഡൽ ആകണം ഇതുപോലെ ആണ് കാര്യകൾ എന്ന് പറയുന്ന തികച്ചും തെറ്റായ ഗൈഡൻസ് കൊടുക്കൽ ആണ് ഇവിടുത്തെ മോട്ടിവേഷൻ, ഇതേപോലെ ചെയ്തു പരാജപെട്ട ലക്ഷകണക്കിന് ആളുകൾ അപ്പുറത്ത് ഉള്ളപ്പോൾ ആണ് ഈ തള്ളൽ, ഒരു നല്ല സ്റ്റാറ്റർജി വർക്ക്‌ഔട്ട്‌ ചെയ്യുന്നു ചിലപ്പോൾ വിജയിക്കാം പരാജയപ്പെടാം, തെറ്റുകൾ തിരുത്തി മുന്നേറുന്നവരാണ് നമുക്ക് വേണ്ടത് 🔥

  • @mlptkv7880
    @mlptkv7880 Рік тому +16

    വിമാനത്തിന്റെ കാര്യം പറഞ്ഞത് അടിപൊളിയായി...നല്ല thought 😍😍😍

  • @dondominic7404
    @dondominic7404 Рік тому +31

    "If you need motivation to do something, you better don't do it."
    - Elon Musk

    • @kesiyasebastian4810
      @kesiyasebastian4810 Рік тому +1

      അത് പൊളിച്ചു,,Thanks for the comment bro❤️❤️🙏👍

    • @cbidiary4388
      @cbidiary4388 10 місяців тому

      True words of wisdom....

  • @ransomfromdarkness7236
    @ransomfromdarkness7236 Рік тому +7

    നല്ല വിശദീകരണം. ജീവിത യാഥാർഥ്യങ്ങളെ ആണ് തിരിച്ചറിയേണ്ടത്. മോട്ടിവേഷൻ പലപ്പോഴും toxic ആണ് കാറ്റ് നിറച്ച ബലൂണ് പോലെയാണ്. പക്ഷെ താങ്കൾ റിയാലിറ്റി സ്‌പീക്കർ ആണ്.

  • @Adhil_parammel
    @Adhil_parammel Рік тому +37

    take away:വിജയിച്ചവരുടെ വിജയ രഹസ്യം മാത്രം അറിഞ്ഞാൽ പോരാ..
    തോറ്റവരുട തോൽവി രഹസ്യങ്ങളും പാഠം ഉൾക്കൊള്ളാൻ കണക്കിൽ എടുക്കണം.+luck

  • @sauujs2423
    @sauujs2423 Рік тому +17

    ഞാൻ സന്തോഷ്‌ ജോർജ് കുളങ്ങരയുടെയും സന്ദീപ് മഹേശ്വരിയുടെയും മോട്ടിവേഷൻ speech കേട്ടിട്ടുണ്ട് പക്ഷെ അവർ പ്രാക്ടിക്കൽ രീതിയിൽ ആണ് പ്രചോദനം തരുന്നത് സാദാരണക്കാരുടെ ജീവിതത്തിൽ നിന്ന് ചിന്തിക്കുന്നു . ഞാൻ ഇന്നത്തെ രീതിയിൽ ആയതിനു ഒരു ഇംഗ്ലീഷ് മൂവി " in pursuit of happyness" എന്ന മൂവി ക്ക് വളരെ പ്രാധാന്യമുണ്ട്
    താങ്കളുടെ വാദം പാതി ശരിയാണ്

    • @moidheenkunji2817
      @moidheenkunji2817 Рік тому +3

      Sandeep maheshwariyude ella video kandittund ippo moonji thetti irikunu

    • @sauujs2423
      @sauujs2423 Рік тому +4

      @@moidheenkunji2817 മോട്ടിവേഷൻ speech ഒന്നും ഗുണം തരില്ലെന്ന വാദം pessimistic approach ആണ്. ഇപ്പോളത്തെ ജോലിക് മുൻപ് ഞാൻ marketing ഫീൽഡിൽ ആയിരുന്നു. മോട്ടിവേഷൻ വീഡിയോസ് കണ്ടിട്ട് മാർക്കറ്റിംഗ് ചെയ്യുമ്പോൾ ഒരു ഉന്മഷമൊക്കെ കിട്ടിയിട്ടുണ്ട്
      മോട്ടിവേഷൻ speech കൊണ്ട് മാത്രം കാര്യമില്ല. ജീവിതത്തിൽ മാറ്റം വരണമെങ്കിൽ ഉറച്ച തീരുമാനങ്ങൾ എടുക്കണം നടപ്പിലാക്കണം.
      10 കിലോമീറ്റർ നടത്തതിന് ഒരു ചെറിയ തള്ള് മാത്രമേ മോട്ടിവേഷൻ speech തരുകയുള്ളു നടത്തം നമ്മൾ തന്നെ നടക്കണം

    • @suhalien
      @suhalien Рік тому +4

      മോട്ടിവേറ്റഡ് ആകും അതിലാർക്കും തർക്കമില്ല.അതിലെ guidelines അതേപടി പകർത്താൻ പറ്റില്ല എന്നാണ് പറഞ്ഞത് ഓരോരുത്തരുടെയും സാഹചര്യങ്ങൾ ഓരോന്നായിരിക്കും

    • @hamidAliC
      @hamidAliC Рік тому +1

      Sgk oru vlogger maathram aan..allaathe intellectual onnum alla.

    • @gorrthegodbutcher6252
      @gorrthegodbutcher6252 Рік тому +2

      Sgk motivation speaker ഒന്നും അല്ല അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് ചിലകാര്യങ്ങൾ പറയുന്നു. പിന്നെ മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തിന്റെ interviews, videos cut ചെയ്ത് ചിലർ ഇറക്കുന്നു എന്നെ ഉള്ളു

  • @robineissac3970
    @robineissac3970 Рік тому +65

    your analysis and study motivates me 😂...so good ....from last 6 years I follow you...your physics speeches gave me freedom to think beyond earth .....beyond god.....thanks slot for your leadership.....keep on doing .....

  • @dinilpillai4812
    @dinilpillai4812 Рік тому +7

    എന്നെ അലട്ടിയിരുന്ന , എനിക്ക് explanation ആവശ്യമായ ചില വിഷയങ്ങളിൽ ഉത്തരം ലഭിച്ചു.
    നന്ദി.

  • @comewithmeworld5426
    @comewithmeworld5426 Рік тому +3

    . മോട്ടിവേഷൻ ക്ലാസുകൾക്ക് പിന്നിലെ ഈ ഇരുണ്ട വശം പറഞ്ഞ വൈശാഖൻ തമ്പി സാറിന് അഭിനന്ദനങ്ങൾ. ഒരാളുടെ ജീവിതത്തിൽ നിന്നും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതാണ് അയാളുടെ മൈൻഡ് സെറ്റ്. ആ വ്യക്തിയുടെ മൈൻഡ് സെറ്റും ജീവിതസാഹചര്യങ്ങളും താദാത്മ്യം പ്രാപിക്കുമ്പോൾ പ്രതിഫലിക്കുന്നതാണ് അയാളുടെ ജയപരാജയങ്ങൾ. അതുകൊണ്ട് പരാജയപ്പെട്ടവന്റെയോ ജയിച്ചവന്റെയുോ ജീവിതവുമായി താരതമ്യം ചെയ്ത് സ്വന്തം ജീവിതത്തിന് വിധി പറയരുത്. തൻറെ കഴിഞ്ഞുപോയ ജീവിതത്തെക്കാൾ വരാനിരിക്കുന്ന ജീവിതത്തെ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് ഓരോ ദിവസവും ആസ്വദിച്ച് ജീവിച്ചു പോവുക. അതിൽ വിജയമോ പരാജയമോ വരാനുള്ളത് വരട്ടെ. ലോകത്ത് മറ്റൊരാളുടെ ജീവിതവുമായി താരതമ്യം ചെയ്ത് വിധി പറയേണ്ടത് അല്ല തന്റെ ജീവിതം എന്ന ലളിതമായ സത്യം തിരിച്ചറിയാൻ ഒരാൾക്ക് ആയാൽ സൗജന്യമായി ലഭിച്ചതും ഒരു നിമിഷം അവസാനിക്കുന്നതും ആണ് ആ സൗജന്യം എന്ന് സ്വന്തം ജീവിതത്തെ മനസ്സിലാക്കിയാൽ അനാവശ്യ തത്വശാസ്ത്രങ്ങളിൽ ജീവിതം ഹോമിക്കാതെ നമ്മെ ആശ്രയിക്കുന്നവർക്ക് വേണ്ടിയും നമ്മൾ ആശ്രയിക്കുന്നവർക്ക് വേണ്ടിയും പരമാവധി സന്തോഷം പകർന്നു ജീവിക്കാനാവും. പണമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന് ജീവിതം നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അതിലുപരി അല്ല ഒരു മഹത് വചനവും.

  • @askalibrarian8746
    @askalibrarian8746 Рік тому +7

    അത്യാവശ്യം നല്ല രീതിയിൽ കൃത്യമായ അളവിൽ മോട്ടിവേഷൻ എടുക്കുന്നത് തെറ്റില്ല... എന്നാൽ പ്രാക്ടിക്കൽ ആയി കൂടി ചിന്തിച്ചാൽ കസ്റ്റമൈസ് ചെയ്ത ജീവിതശൈലിയിലൂടെ അത് പ്രാവർത്തികമാക്കുന്നതിൽ തെറ്റില്ല... ടോക്സിക് ആകാതിരുന്നാൽ മതി.. Thats all.. അധികമായാൽ അമൃതും വിഷം ആണല്ലോ... 🥰 കൃത്യമായ അളവിൽ കൊടുക്കേണ്ടത് കൊടുത്ത് പ്രാക്ടിക്കലായി ചിന്തിച്ചാൽ എല്ലാം സെറ്റ് ആവും.. ഒരു വകയും ചെയ്യാതെ വെറുതെ ചൊറിഞ്ഞു കുത്തിയിരിക്കുന്നവർക്ക് ഇത് ബാധകമല്ല...

  • @johnyv.k3746
    @johnyv.k3746 Рік тому +15

    ജീവിതം ഒരു ചതുരംഗം കളിപോലെയാണ് . ഒരോ നീക്കവും ഫലത്തെ എങ്ങനെയൊക്കെ സ്വാധീനിക്കും.? ഒരർത്ഥത്തിൽ അതിലും വളരെ സങ്കീർണ്ണമാണു ജീവിതം. ചതുരംഗക്കളത്തിൽ നമ്മുടെയും എതിരാളിയുടേയും ചിന്തകൾ മാത്രമാണ് മാററുരക്കുന്നത് . ജീവിതത്തിൽ എന്തൊക്കെ സാഹചര്യങ്ങളും സാങ്കേതികങ്ങളേയുമാണ് അതിജീവിക്കേണ്ടി വരുന്നത്?

  • @Mr.ChoVlogs
    @Mr.ChoVlogs Рік тому +3

    എന്തോ ഒരു കുഴപ്പം motivation speaking ന് ഉണ്ട് എന്ന് തോന്നിയിരുന്നു . കൃത്യമായ വിശദീകരണം ഇപ്പോഴാണ് കിട്ടിയത്. നന്ദി..m

  • @kesiyasebastian4810
    @kesiyasebastian4810 Рік тому +5

    ഞാൻ യോജിക്കുന്നു👍👍❤️❤️ചില motivation,,അല്ലെങ്കിലും മിക്ക മോട്ടിവേഷനുകളും Toxic ആണ്,,,,plus two വിന് sceince എടുത്ത ഞങളുടെ ക്ലാസ്സിനെ സ്കൂളിൽ നിന്നും ഒരു പ്രോഗ്രാമിന് പങ്കെടുത്തപ്പോൾ,,,you all can become CA എന്ന് പറഞ്ഞു motivation തന്ന സാറിനെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു😂😂😂കാരണം programme conduct ചെയ്തത് ഒരു commerce related company ആയിരുന്നു👍👍
    സത്യത്തിൽ motivation കേൾക്കുന്നത് നല്ലതാണ് but ആ spark കുറച്ചു timr മാത്രമേ നില്ക്കു,,,ആ Time ഓരോരുത്തർക്കും വ്യക്‌തസ്തമാണ് എന്ന് മാത്രം,,,,എന്റെ ഒരു opinion വെച്ചിട്ട് നിങ്ങൾ നന്നാവണം എന്ന് തീരുമാനിച്ചാൽ നിങ്ങൾ നന്നാവും,,,നമ്മുക്ക് ചെയ്യണം എന്നുണ്ടെങ്കിൽ ചെയ്യാം,,,അല്ലാതെ motivation കേട്ടിട്ട് ഒന്നും ഒരു കാര്യവുമില്ല👍👍
    Vaisakhan sir, please continue the Topic❤️🙏

  • @anoopsekhar8825
    @anoopsekhar8825 Рік тому +3

    യുദ്ധവിമാനത്തിൻ്റെ കാര്യം മുമ്പ് കേട്ടിരുന്നു. പകുതി കേട്ടപ്പോൾ തന്നെ അതിലെ യുക്തി മനസ്സിലായി.

  • @rinshaphysio8741
    @rinshaphysio8741 Рік тому +20

    well said sir, ഇന്ന് വളരെ അത്യാവശ്യം ആണു ഈ ടോപിക്.. ഇപ്പോൾ online business,net മാർക്കറ്റിംഗ് tudangiya business programil എല്ലാം ഈ രീതിയിൽ ഭയങ്കര മോട്ടിവേഷൻസ് kaanam.. അതിൽ വീണു പെട്ടു പോയ ഒത്തിരി ആൾക്കാരെ kaanam.വളരെ important ആണ് ഈ ടോപ്പിക്ക്

    • @ABCD-ks5ku
      @ABCD-ks5ku Рік тому

      Rinsha :+:
      സത്യം ആന്റി 👍👌

  • @Arun_J_
    @Arun_J_ Рік тому +9

    ഫലപ്രതമായ 19:09 മിനുട്ട് ❤

  • @sruthyskhan
    @sruthyskhan Рік тому +3

    വളരെ പ്രാധാന്യമുള്ളൊരു വിഷയം.
    ജീവിതത്തിന്റെ അസംഖ്യം സാധ്യതകളിൽ മുഴുകിയിരിക്കുന്നവരിൽ മോട്ടിവേഷൻ ടോക്ക്സ് കേൾക്കുന്നവർ സ്വജീവിതത്തിൽ എന്തെങ്കിലും അതൃപ്തി ഉള്ളവർ ആയിരിക്കും. ആ അതൃപ്തി മറികടക്കുവാനുള്ള ശക്തി ഓരോരുത്തരിലും ഉണ്ട് എന്ന പ്രതീക്ഷ കൊടുക്കൽ ആണു ഈ ടോക്ക്സ് തരുന്നത്. ആ ശക്തിയിൽ ഊന്നി പ്രവർത്തിക്കുവാനും അതിനു വേണ്ട സാഹചര്യങ്ങൾ വന്നു ചെരേണ്ടതും അടുത്ത ഘട്ടം ആണു. അത് മെന്റർഷിപ്പിൽ വരുന്നു. അതെല്ലാവർക്കും കിട്ടിക്കൊള്ളണം എന്നില്ല.
    ഒരു മെന്ററും പ്രിവിലേജും ഇല്ലാതെ വിചാരിക്കുന്ന കാര്യങ്ങളിൽ ജയിക്കുന്നവരുടെ ശതമാനം കുറവായിരിക്കും എന്ന് ഊഹിക്കാം. ആയതിനാൽ പ്രശ്നം മോട്ടിവേഷൻ ടോക്ക് അല്ല അതിനു ശേഷം വേണ്ട മെന്റർഷിപ് ഇല്ലായ്മ ആണു. അത് തന്നെ ജീവിതത്തിലെ പോരായ്മകളെ തിരിച്ചറിഞ്ഞു അതിജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കു വേണ്ടി മാത്രം ആണു. പ്രവർത്തിക്കുവാൻ തയ്യാറായിട്ടുള്ളവർക്കു വേണ്ടിയാണു.
    ഒരു തോൽ‌വിയിൽ നിന്ന് ജയത്തിലേക്കു നോക്കുമ്പോൾ മറ്റു തോൽവികളെ പറ്റിയുള്ള അറിവില്ലായ്മ ഒരു വലിയ പോരായ്മ തന്നെ ആണു. സ്വജീവിതത്തിൽ തോറ്റു തന്നെ പഠിക്കേണ്ടി വരും.
    ഒന്നുകിൽ തോൽ‌വിയിൽ നിന്ന് തോൽവികളിലേക്കുള്ള യാത്രാ മദ്ധ്യേ യാത്ര തന്നെ അവസാനിച്ചേക്കാം. മരണ ശേഷമുള്ള ജീവിതത്തെ പറ്റി ആവലാതി ഇല്ലെങ്കിൽ അത് തന്നെ ഒരു ജയമാണ്. അതൃപ്തിയുള്ള ജീവിതത്തിൽ നിന്നുള്ള ജയം.
    ജീവിതത്തിൽ ഉടനീളം motivation talks ന്റെ പ്രസക്തി ഇനി പറയുന്നതിൽ ആണു. മനുഷ്യൻ ഏതു ഉയരത്തിൽ നിന്ന് തോൽ‌വിയിൽ വന്നു ചേരാമെന്നും അവിടെ നിന്നും മുന്നോട്ടു വഴിയുണ്ടെന്നും വിചാരിക്കുന്ന വിജയം നമ്മൾ ഓരോരുത്തരും അർഹിക്കുന്നുണ്ട് എന്ന സത്യം ബോധിപ്പിക്കൽ ആണ്‌. ആത്മീയത ഇല്ലാത്തവരുടെ ജീവിതം തന്നെ പ്രതീക്ഷയിൽ ആണു.
    മതത്തിനു പകരം വെക്കാവുന്നതു പോലും ആണു ജീവിതവിജയം നേടിയ ഓരോരുത്തരുടെയും അനുഭവങ്ങൾ. ആ മേഖല വിപുലീകരിക്കണം എന്ന പക്ഷക്കാരിയാണ് ഞാൻ. 😇

    • @sulaimantheruvil6096
      @sulaimantheruvil6096 Рік тому

      i copied ur words, ithinte artham pettannu manasilakkan pattunnilla

  • @arshadkp1855
    @arshadkp1855 Рік тому +1

    ശാസ്ത്രതിൽ അവിവുള്ള വ്യക്തി എന്നതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങളുടെ യാഥാർത്ഥ്യ ബോധം ആണ്.

  • @MADHURAM...
    @MADHURAM... Рік тому +15

    വ്യത്യസ്തമായ ചിന്തയും അവതരണവും 👌👌

  • @nopblpm4836
    @nopblpm4836 Рік тому +13

    ജീവിതത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങൾ.നേരിടേണ്ടി വരുമ്പോൾ motivation speech ഒന്നും പ്രയോജന പ്പെടില്ല....ചില നേട്ടങ്ങൾ കൈ വരിക്കുന്നതിനെ ജീവിതം വിജയം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല....

  • @noufalnaeemikottakkal
    @noufalnaeemikottakkal Рік тому +2

    സംസാരിക്കുമ്പോൾ കാമറയിലേക്ക് നോക്കിയാൽ കൊള്ളാം... So, All The Best.. 👍🏻👍🏻🔥

  • @syamkriz
    @syamkriz Рік тому +1

    വിശാഖൻ്റേ സ്പീച്ചിൻ്റെ ടോപ്പിക്ക് ക്വാളിറ്റി വളരെ അധികം improve ആയിട്ടുണ്ട്

  • @viswamk7517
    @viswamk7517 Рік тому +4

    മോട്ടിവേഷൻ തിരഞ്ഞെടുമ്പോൾ നന്നായി ചിന്തിക്കേണ്ട ഏറ്റവും പ്രധാന പെട്ട കാര്യം Thank you

  • @shamnads1381
    @shamnads1381 Рік тому +1

    വൈശാഖൻ നിങ്ങൾ വളരെ simple ഉം powerful ഉം ആണ് അത്രക്ക് class

  • @anu-km7cw
    @anu-km7cw Рік тому +3

    Good talk.Expecting this topic to be continued.

  • @Aparna.Ratheesh
    @Aparna.Ratheesh Рік тому +5

    Out of the box topic! Excellent 👍

  • @manuchandran3049
    @manuchandran3049 Рік тому +1

    നല്ല കിടിലം ടോപ്പിക്ക്..അവതരണവും,👌🏻..

  • @countrytred1544
    @countrytred1544 Рік тому +3

    Very informative,,good one

  • @rajilttr
    @rajilttr Рік тому +3

    വളരെ ശരിയായ കാര്യം ആണ് explain ചെയ്തത്🔥

  • @twinkleb1108
    @twinkleb1108 Рік тому +1

    ചിന്തകൾക്ക് മനോഹരമായ ഒരു വഴിത്തിരിവ്

  • @rizwanamuhammad5118
    @rizwanamuhammad5118 Рік тому +2

    Trust me , no one could ever explain such important things in such a beautiful way . Keep going . You are just amazing.

  • @vimalvarghese16
    @vimalvarghese16 Рік тому +43

    Cognitive bias കളെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @kikku94
      @kikku94 Рік тому +2

      Uff...🔥

    • @vineethgk
      @vineethgk Рік тому

      Kure Cognitive bias ukale patti pulliyude thanne oru talk youtube undello

    • @VaisakhanThampi
      @VaisakhanThampi  Рік тому +2

      Will do for sure

  • @gusoonsdays..3145
    @gusoonsdays..3145 Рік тому +3

    നല്ലൊരു മോട്ടിവേഷൻ ക്ലാസ്‌ 😊

  • @salihm9107
    @salihm9107 Рік тому +3

    Excellent ❤️

  • @justinmathew130
    @justinmathew130 Рік тому +1

    Very informative, really new way to think

  • @kochuthmaman
    @kochuthmaman Рік тому +1

    Excellent speech❤

  • @abhilpnYT
    @abhilpnYT Рік тому +7

    Thanks. yet again one of the best talks of your collection. Simple crisp, precise and informative.

  • @aneeshkumar9437
    @aneeshkumar9437 Рік тому

    Great topic nice and clean reach to the subject....
    Thank you 🥰🥰🥰🥰

  • @krsalilkr
    @krsalilkr Рік тому +1

    Informative 👍👍👍

  • @amalm4589
    @amalm4589 Рік тому +1

    That was a great talk

  • @manithan9485
    @manithan9485 Рік тому +3

    എന്തേ ഇത്ര വൈകിയേ ......
    Motivation കുറെ കേട്ടിട്ടുണ്ട് . പക്ഷെ വലയിൽ വീണിട്ടില്ല
    ഇപ്പൊ താങ്കള്ടെ ഈ വീഡിയൊയും കണ്ട് ഞാൻ മാറാൻ പോണില്ല
    എന്റെ ജീവിതം ഞാൻ ജീവിച്ച് തീർക്കും
    എല്ലാരേം സ്നേഹിച്ച്
    ആർക്കും ഒരു ദ്രോഹവും ചെയ്യാതെ

  • @astrophile7766
    @astrophile7766 Рік тому +1

    Great one✨♥️

  • @sabeermylprm
    @sabeermylprm Рік тому +1

    എപ്പോഴും ചിന്തിച്ചിരുന്ന ഒരു കാര്യം നന്നായി പറഞ്ഞു

  • @almithrarocks4965
    @almithrarocks4965 Рік тому +1

    Great Talks Thanku

  • @waterrailhouseboat9703
    @waterrailhouseboat9703 Рік тому +2

    Thank you sir.. one-off the best speech from you

  • @deepthy7997
    @deepthy7997 Рік тому +1

    ഞാനും ചോദിക്കാറുണ്ട്. പരാജയപ്പെട്ട ആളുകൾ എത്രപേരുണ്ട്. അവർ ഇവിടെ? വിജയിച്ചവരെ നോക്കി എല്ലാവരെയും കാണരുത് എന്ന്. ആരോട് പറയാൻ, ആർക്ക് മനസിലാകാൻ 😐🙄

  • @drmammenchrn
    @drmammenchrn Рік тому

    നല്ല ആശയം. നന്നായി അവതരിപ്പിച്ചു.

  • @maagnetbykarimbil8461
    @maagnetbykarimbil8461 Рік тому +1

    failures need to be studied more, but motivation does help one to think differently and yearn for success in what they do and do things that they do more consistently.it's true for at least me.i may not be successful in others' eyes, but what's more important is for me to feel successful and contented.

  • @ashrafalipk
    @ashrafalipk Рік тому +9

    A very good talk. Highly informative. Probably inspired by "Thinking fast and slow"

  • @rajeeshrajeesj7903
    @rajeeshrajeesj7903 Рік тому +1

    Excellent 👍

  • @ashwinachu8608
    @ashwinachu8608 Рік тому

    Enlightenment 🔥

  • @the_real_traderz1894
    @the_real_traderz1894 Рік тому +1

    Vyshaketta sooper..
    Muzhuvanum kettirunnu poyi..
    Iniyum video cheyyanam wating 🥰

  • @Bos77711
    @Bos77711 Рік тому

    Exceptionally new thought ..good

  • @shyambhaskar4835
    @shyambhaskar4835 Рік тому +2

    Conformity bias is one of them..
    Its very important in interview group discussion jury.....how you analyse a situation.....it's clouds u r judgement about people incidents y ur opinion etc
    Decision making people should be aware of it
    We could easily fall prey to it

  • @vincentkureepuzha9498
    @vincentkureepuzha9498 Рік тому +1

    മുഴുവൻ ശ്രദ്ധിച്ചു കേട്ടു , ഇഷ്ടപ്പെട്ടു.
    Subscibe ചെയ്തു.

  • @itsmetorque
    @itsmetorque Рік тому

    Valare importance ula topic anu ith...najn palarudeyum status oke kanarund
    athil.motivation ennoke paranj avar parayunna karyangal kekumbol thikachum toxic aya oru impact an athinn kanunnath...
    Ee samsarikunnavarude sobava vaigalyam aan athil reflect cheyunath..
    Enthan arum athine pati samsarikathath enn njanum alojichitund...
    Thumbs up

  • @devideepkumar9466
    @devideepkumar9466 10 місяців тому

    Wonderful presentation! Your insightful analysis sheds light on a topic that the younger generation should truly grasp. It's a powerful reminder that impactful change doesn't solely arise from persuasive speeches or loud exclamations. The world thrives with a diverse range of personalities, not just eminent figures shaped by motivation or advices.

  • @hostnavin3826
    @hostnavin3826 Рік тому +1

    Loved this video. You makes very relevant videos. Thanks you very much. 😊

  • @nirakshara
    @nirakshara Рік тому

    An absolutely necessary video demanded by this age. I sincerely hope at least some of the viewers truly understand what you said.

  • @lijojosef
    @lijojosef Рік тому

    Superbly presented, Vaishakhan!

  • @sreejabhi
    @sreejabhi Рік тому +1

    Thanks for talking about this!

  • @vasanthakumariki791
    @vasanthakumariki791 Рік тому

    വളരെ നല്ല അവതരണം.

  • @cruisingcouple2022
    @cruisingcouple2022 Рік тому

    നന്നായിട്ടുണ്ട് തമ്പി ജീ.. നന്ദി...

  • @royjacob7697
    @royjacob7697 Рік тому

    Sir, You are amazing...and a valuable gift for this generation.. I am a new listener of you.. All the very best...

  • @sreekanth99
    @sreekanth99 Рік тому +1

    Wow.. good information ❤

  • @freethinker3323
    @freethinker3323 Рік тому

    Very informative...thanks for the video

  • @madhuc.k.6825
    @madhuc.k.6825 Рік тому

    മോട്ടിവേഷനൽ സ്പീക്കിങ് ഒരു 10 % വ്യത്യാസം കൊണ്ടുവന്നാലായി. ഒരദ്ധ്യാപകനെന്ന നിലയിൽ , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ട്രെയിനിങ് സമയങ്ങളിലും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഹാലേലൂയ... പരിപാടികളാണ്. വലിയ വിവരമില്ലാത്തവരെ കൂടുതൽ പഠിപ്പിക്കാത്തതാണ് നല്ലത്. അവർ കൊണ്ടും കൊടുത്തും ജീവിത വിജയം നേടും. പണ്ടൊരാൾ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ കച്ചവടാവശ്യാർത്ഥം പോയി വരുമ്പോൾ മാഹിയിൽ നിന്നും സ്ഥിരമായി മദ്യം വാങ്ങി രണ്ട് ബോക്സിലുമിട്ട് വരുമായിരുന്നു. ഒരിക്കൽ ഒരു സൽക്കാരത്തിൽ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ധീരതയെ പുകഴ്ത്തി. ഇതിലെന്തു ധീരത എന്ന അദ്ദേഹത്തിന്റെ സംശയത്തിന് മദ്യം മാഹിയിൽ നിന്നും അനധികൃതമായി കടത്തുന്നത് കുറ്റകരമാണന്ന് പറഞ്ഞപ്പോൾ പിന്നീടദ്ദേഹം മദ്യം കൊണ്ടുവന്നിട്ടില്ല.

  • @Ssh4H
    @Ssh4H Рік тому +11

    ശരിക്ക് പറഞ്ഞാൽ, ഈ ബിൽ ഗേറ്റ്സ്, സുക്കർബർഗ് തുടങ്ങിയവരൊക്കെ കോളേജിലെ അവർ തിരഞ്ഞെടുത്ത കോഴ്സ് അവർക്ക് യോജിച്ചതല്ല എന്ന് മനസ്സിലാക്കി ഡ്രോപ്പ് ഔട്ട് ആയതല്ലെ.. ആദ്യം അവരുടെ ഡിസിഷൻ റോങ് ആയിരുന്നു എന്നല്ലേ അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അല്ലാതെ അവർ കോളജ് പഠനം എന്ന സംവിധാനത്തെ തള്ളിക്കളഞ്ഞതല്ലല്ലോ. അല്ലേ?

  • @equaliser777
    @equaliser777 Рік тому +1

    സോഷ്യൽ മീഡിയയിൽ ഇടക്ക് കാണുന്ന ഒരു പരുപാടിയാണ് ഒരു കുടിലിന്റെ പടം ഇട്ടിട്ട് ഈ നൊസ്റ്റാൾജിയ എങ്ങനെയുണ്ട് എത്ര പേർ ഇത് ആഗ്രഹിക്കുന്നു എന്ന ചോദ്യം . താഴെ നൊസ്റ്റോളികളുടെ കമന്റ് മഴയായിരിക്കും ...... സത്യത്തിൽ ചിരി വരും 😃 .... എനിക്കിപ്പോൾ നല്ല വീടുണ്ട് , പെപ്സിന്റെ കിടക്കയുണ്ട് , റൂമിൽ AC യുണ്ട് , നേരെ മുന്നിലെ ചുമരിൽ ടി വിയുണ്ട് .... ഇതൊക്കെ വിട്ട് തറയിൽ പാ വിരിച്ച് കിടക്കാൻ എനിക്ക് പ്രാന്തൊന്നും ഇല്ല .....😃😃

  • @mohankumar-be1er
    @mohankumar-be1er Рік тому +13

    താങ്കളുടെ അത്ര യുക്തി ഭദ്രമായി കാര്യങ്ങൾ പറയുന്ന വേറെയാരെയും ഇത് വരെ കണ്ടിട്ടില്ല 🌹🌹🌹

  • @Lifelong-student3
    @Lifelong-student3 Рік тому +3

    ഞാൻ ആഗ്രഹിച്ചിരുന്നൊരു പ്രസന്റേഷൻ ആയിരുന്നു.. 😍❣️

  • @keralavibes1977
    @keralavibes1977 Рік тому

    ഇത് വളരെ ശരിയാണ്...
    മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ ഉള്ള കഴിവ് അത്യാവശ്യമാണ് അത് പോലെ, വീഴ്ചകളിൽ നിന്നും പഠിക്കാനുണ്ട് ഉൾക്കൊള്ളാനും ഉണ്ട്,

  • @joy.j.kallarackal5440
    @joy.j.kallarackal5440 Рік тому

    Good information

  • @ajilkumar186
    @ajilkumar186 Рік тому +1

    You are very good ..bro ... really impressive presentation... 👍

  • @dr.siva0717
    @dr.siva0717 Рік тому +1

    Super,,, analysis

  • @AnishKumar-cp5su
    @AnishKumar-cp5su 11 місяців тому

    Very nice speech and subject.

  • @jyothinair488
    @jyothinair488 Рік тому +1

    Good analysis

  • @iamanil7
    @iamanil7 2 місяці тому +1

    അവനവൻ നന്നാകണമെന്ന് അവനവനു തോന്നണം, അപ്പോഴേ മാറ്റങ്ങൾ സംഭവിക്കൂ...

  • @aloshy7717
    @aloshy7717 Рік тому

    Great thought

  • @nithinraj1872
    @nithinraj1872 Рік тому +12

    Cognative bias കളെ കുറിച്ചുള്ള താങ്കളുടെ പ്രഭാഷണം എനിക്ക് ഇഷ്ടപ്പെട്ട പ്രഭാഷണം ആണ്. ജീവിതത്തിൽ പലസ്ഥലങ്ങളിലും ഇത്തരം biase വർക്ക്‌ ആവുന്നത് അതിനു ശേഷം കണക്ട് ആയിട്ടുണ്ട്.
    സംഗീതത്തിന്റെ ശാസ്ത്രതെ കുറിച് ചെയ്ത് പോലെ പ്രണയത്തിന്റെ ശാസ്ത്രത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ. Crush, love, sexual attaraction ഇതെല്ലാം ശാസ്ത്രീയമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാൻ ആഗ്രഹമുണ്ട്.

  • @najeebka7399
    @najeebka7399 Рік тому +5

    Well said ,most of the motivation speakers are failure in their life
    Motivation should done by a successful persons only, it’s not b a paid Profession

  • @mubeenkp1875
    @mubeenkp1875 Рік тому

    informative video 👍

  • @salvinjoseph9010
    @salvinjoseph9010 Рік тому +1

    very useful information sir..and thanku so much... ineyum ethu polulla video uplod chyanam...

  • @keenlearner8751
    @keenlearner8751 Рік тому

    Wow so insightful.. Thanks!!