മലയാള സിനിമയ്ക്ക് ലഭിച്ച ആദ്യ ഉർവശി..

Поділитися
Вставка
  • Опубліковано 23 чер 2024
  • #ormachithram@5 #sarada_history
    #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    #veettamma_the_house_wife
    9446061612
    ദക്ഷിണേന്ത്യയിലെ ആദ്യ ഉർവ്വശി .....
    ******************************
    ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള " ഉർവ്വശി "ദേശീയ പുരസ്കാരം മൂന്നു തവണ നേടിയെടുത്ത മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയാണ്
    ഉർവ്വശി ശാരദ.......
    നാട്യ ശാസ്ത്രങ്ങളുടെ നിയമാവലികളോ അഭിനയ കളരികളുടെ അഭ്യാസമുറകളോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശീലനമോ ഒന്നുമില്ലാതെ ജന്മസിദ്ധമായ കഴിവുകൾ കൊണ്ട് മാത്രം നാലു പതിറ്റാണ്ടിലധികം വെള്ളിത്തിരയിൽ നിറഞ്ഞാടി അഭിനയകലയുടെ സമ്മോഹന മുഹൂർത്തങ്ങൾ കലാ കേരളത്തിനു കാഴ്ചവച്ച ഉർവശി ശാരദയ്ക്ക് പകരം ഇന്നും ശാരദ മാത്രം.
    എം ടി യുടെ മാനസപുത്രിയായ മുറപ്പെണ്ണ് ,ഒരു പ്രഹേളികയായി ഇന്നും അവശേഷിക്കുന്ന മലയാറ്റൂരിന്റെ യക്ഷി, രാമു കാര്യാട്ട് അനശ്വരമാക്കിയ കെ സുരേന്ദ്രന്റെ മായ , തോപ്പിൽഭാസിയുടെ തുലാഭാരത്തിലെ വിജയ , അടൂർ ഗോപാലകൃഷ്ണൻ സാക്ഷാത്കാരം നൽകിയ സ്വയംവരത്തിലെ സീത തുടങ്ങി ശാരദ പകർന്നാടിയ സ്ത്രീകഥാപാത്രങ്ങൾ ഒരു കാലഘട്ടത്തിലെ കേരളീയ സ്ത്രീത്വത്തിന്റെ നേർക്കാഴ്ചകളായിരുന്നു .
    ഒരു സിനിമാനടിയുടെ മാദക ലാവണ്യമോ പുരുഷഹൃദയങ്ങളെ ത്രസിപ്പിക്കുന്ന പെൺ ഉടലഴകിന്റെ വശ്യമധുരമനോഹര ഭാവങ്ങളോ ഒന്നുമില്ലാതെതന്നെ ശാലീനസൗന്ദര്യത്തിന്റെ നിറസാന്നിധ്യമായി ശാരദ കേരളീയ മനസ്സുകളിൽ ചേക്കേറി ......
    ആന്ധ്രപ്രദേശിലെ തെന്നാലി എന്ന ഗ്രാമത്തിൽ നിന്നും ഉപജീവനത്തിനായി ഇറങ്ങിത്തിരിച്ച സരസ്വതി എന്ന ബാലികയിൽ നിന്നും
    അഭിനയത്തിന്റെ ഗിരിശൃംഗങ്ങൾ കീഴടക്കി മൂന്നുതവണ ഉർവ്വശി പട്ടം നേടിയെടുത്ത ശാരദയിലേക്കുള്ള പ്രയാണം സംഭവബഹുലമായിരുന്നു.
    പത്താംവയസ്സിൽ ഗുരുജാഡ അപ്പാറാവുവിന്റെ " കന്യാശുൽക്കം " എന്ന തെലുഗു ചിത്രത്തിൽ ബാലനടിയിട്ടായിരുന്നു ശാരദയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തമിഴ് , തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന അവർ
    1965-ൽ ഉദയായുടെ "ഇണപ്രാവുകൾ "എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്.
    ചിത്രത്തിലെ റാഹേൽ എന്ന കഥാപാത്രത്തെ മലയാളികൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.
    1967-ൽ തോപ്പിൽഭാസിയുടെ "തുലാഭാരം "എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി ശാരദ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് ദക്ഷിണേന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഉർവ്വശി അവാർഡായിരുന്നു. പിന്നീട് 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടേയും 77-ൽ "നിമജ്ജന " എന്ന തെലുങ്ക് ചിത്രത്തിലൂടേയും മൂന്നുതവണ ഉർവ്വശി അവാർഡ് നേടിയ ദക്ഷിണേന്ത്യയിലെ ഒരേയൊരു അഭിനേത്രിയാണ് ശാരദ.
    മികച്ച സഹനടിയായിരുന്ന ടി ആർ ഓമനയാണ് ശാരദയ്ക്ക് ആദ്യകാലം മുതലേ ശബ്ദം നൽകിയിരുന്നത്. ഓമനയുടെ സ്വരമാധുര്യവും ശാരദയുടെ അഭിനയമികവും കൂടി ചേർന്ന
    എത്രയോ കഥാപാത്രങ്ങളെയാണ് മലയാളികൾ ഇന്നും മനസ്സിലിട്ട് താലോലിക്കുന്നത്.
    സംഗീതപ്രേമികൾ എന്നുമെന്നും മനസ്സിൽ സൂക്ഷിക്കുന്ന വളരെയധികം ഗാനങ്ങൾ ശാരദ തിരശ്ശീലയിൽ അനശ്വരമാക്കിയിട്ടുണ്ട് ...
    "പഞ്ചതന്ത്രം കഥയിലെ ......
    ( നദി )
    " തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി ....... (കൂട്ടുകുടുംബം)
    "ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ (പരീക്ഷ )
    "സന്ധ്യക്കെന്തിനു സിന്ദൂരം ..... ( മായ )
    "ഇന്നലെ നീയൊരു സുന്ദര രാഗമായെൻ ..... ( സ്ത്രീ )
    " കടവത്ത് തോണിയടുത്തപ്പോൾ പെണ്ണിന്റെ ..... ( മുറപ്പെണ്ണ്.)
    "സംഗമം സംഗമം ത്രിവേണി സംഗമം ..... ( ത്രിവേണി )
    "കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളെ ...... (വിലയ്ക്കു വാങ്ങിയ വീണ )
    എത്രയെത്ര ചേതോഹരഗാനങ്ങളാണ് ശാരദയിലൂടെ നമ്മൾ തിരശ്ശീലയിൽ നിറഞ്ഞു കണ്ടത്.
    1945 ജൂൺ 25 ന് ജനിച്ച ശാരദയുടെ ജന്മദിനമാണിന്ന്. ശ്രീകുമാരൻ തമ്പിയുടെ"അമ്മയ്ക്കൊരു താരാട്ട് " എന്ന ചിത്രത്തിലാണ് ശാരദ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
    മലയാളത്തിന്റെ ഈ പ്രിയ നടിക്ക് നിറഞ്ഞമനസ്സോടെ പിറന്നാളാശംസകൾ നേരുകയാണ്....
  • Розваги

КОМЕНТАРІ • 9

  • @mksain1795
    @mksain1795 15 днів тому +2

    ❤ പിറന്നാൾ ആശംസകൾ ദീർഘായി നേരുന്നു.....
    മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ .....
    പ്രേംനസീർ =ശാരദ ഏറ്റവും മികച്ച ജോഡികൾ അഭിനയത്തിൻ്റെ രസതന്ത്രങ്ങൾ .....

  • @sheelanair3621
    @sheelanair3621 15 днів тому +1

    പിന്നാൾ ആശംകൾ നമ്മുടെ സ്വന്തം ശാരറമ്മയ്ക്ക് അവതരണം സുപ്പർ ലക്ഷമി ' മോൾളും സൂപ്പർ ഒത്തിരി ഇഷ്ടം

  • @Tvm109
    @Tvm109 15 днів тому +1

    ശാരദ..❤

  • @prabhakumar8920
    @prabhakumar8920 14 днів тому +1

    👍👍

  • @anilkumarsk2012
    @anilkumarsk2012 13 днів тому +1

    സ്വപ്നനക്ഷത്രം 🌹

  • @sulochanak6844
    @sulochanak6844 14 днів тому +1

    ❤👍

  • @mohammednajeeb8768
    @mohammednajeeb8768 15 днів тому +1

    👍👍🌹

  • @sreejithvnair8527
    @sreejithvnair8527 15 днів тому +1

    Well presentation

  • @vinodtl
    @vinodtl 15 днів тому +1

    GOOD