KUDAYILLATHAVAR | കുടയില്ലാത്തവർ | കവിത | KAVITHA | 4th STD MALAYALAM

Поділитися
Вставка
  • Опубліковано 24 жов 2024
  • #MALAYALAMKAVITHA
    കവിത
    കുടയില്ലാത്തവർ
    ആലാപനം
    എസ്. ടി. സാജൻ
    പള്ളിക്കൂടം തുറന്നെല്ലോ ..
    മഴത്തുള്ളികളും തുള്ളി വന്നെല്ലോ
    വേനലൊഴിവെത്ര വേഗം പോയ്
    വേനൽകിനാക്കൾ കരിഞ്ഞേ പോയ്
    പൂരവും പെരുന്നാളുമെല്ലാം പോയ്
    പൂതവും തെയ്യവുമെങ്ങോ പോയ്
    പൂക്കണി വച്ച വിഷുവും പോയ്
    വിത്തും കൈക്കോട്ടുമായ് വന്ന കിളിയും പോയ്
    പള്ളിക്കൂടം തുറന്നല്ലോ
    മഴത്തുള്ളികളും തുള്ളി വന്നെല്ലോ
    പുതുമണം മഴപെയ്ത മണ്ണിന്നും
    പുതുമണം പുത്തൻ ഉടുപ്പിന്നും
    പുതു പാഠപുസ്തകത്താളുകൾക്കും
    പുതുമണം കാലം പുതുക്കുന്നു
    പല നിറമോലും നീലാമ്പൽപോലാം
    കുടകൾക്ക് കീഴെയായ് പോണോരെ
    മഴവെള്ളച്ചാലുകൾ നീന്തിയെത്തും
    പൊടിമീനിൻനിരപോലാം കൂട്ടുകാരെ
    ആർത്തുല്ലസിച്ചിന്നു നിങ്ങൾ പോകേ
    ഓർത്തുപോകുന്നു ഞാനെന്റെ ബാല്യം
    ഒരു വാഴയിലവെട്ടി തലയിൽവെച്ചു
    ചെറുസ്ലെറ്റും ബുക്കും തൻ മാറണച്ചു
    നനയാതെയാകെ നനഞ്ഞു പോമി
    അനിയനല്ലത്തൊരനിയനെയും
    നാനായതെന്നോതി തൻകുടയിൽ നിർത്തും
    കനിവായ് വരുന്നൊരു കൊച്ചുപെങ്ങൾ
    കുടയില്ലാത്തോഴനെ കൂടെ നിർത്താൻ
    കുറവ് തോന്നാത്തൊരു കൊച്ചു പെങ്ങൾ
    കുതിരുന്നു ഞാൻ ആ മഴയിലല്ലാ
    ഒരു കുഞ്ഞുപെങ്ങൾ തൻ സ്നേഹവായ്പ്പിൽ

КОМЕНТАРІ •