ചരിത്രത്തിന്‍റെ വൈരുദ്ധ്യാത്മക വായന (ചരിത്രപരമായ ഭൌതികവാദം) - സുരേഷ് കോടൂർ

Поділитися
Вставка
  • Опубліковано 11 жов 2024
  • Historical Materialism - Suresh Kodoor
    ചരിത്രപരമായ ഭൌതികവാദം
    സുരേഷ് കോടൂർ
    ചരിത്രപരമായ ഭൌതികവാദത്തിന്‍റെ മൌലികമായ സംഭാവന എന്നത് അത് വർഗങ്ങൾ ഉത്പാദന ശക്തികളുടെ വികാസത്തിന്‍റെ പ്രത്യേക ചരിത്ര ഘട്ടങ്ങളില്‍ മാത്രം നിലനിൽക്കുന്നതാണെന്നും, വർഗങ്ങൾ തമ്മിലുള്ള സമരം സമൂഹത്തിലെ പണിയെടുക്കുന്നവർക്ക് അഥവാ തൊഴിലാളി വർഗത്തിലുള്ളവർക്ക് (proletariat) മേൽക്കൈ ഉള്ള ഭരണവ്യവസ്ഥയിലേക്ക് (dictatorship of the proletariat) നയിക്കുമെന്നും, താല്ക്കാലികമായ ആ വ്യവസ്ഥയിൽ നിന്നും ആത്യന്തികമായി എല്ലാ വർഗങ്ങളും അപ്രത്യക്ഷമാവുന്ന വർഗരഹിതമായ സ്ഥായിയായ ഒരു സമത്വ സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് അഥവാ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്ക് മനുഷ്യ സമൂഹം എത്തിച്ചേരുമെന്നും കാര്യ-കാരണ ബന്ധങ്ങളുടെ പി൯ബലത്തോടെ വിശദീകരിച്ചു എന്നതാണ്. അതുകൊണ്ട് തന്നെ ചരിത്രപരമായ ഭൌതികവാദമെന്ന ശാസ്ത്രീയവും പ്രയോഗത്തിന്റെതുമായ ദർശനപദ്ധതി ലോകമെമ്പാടുമുള്ള പണിയെടുക്കുന്ന ജനതക്ക് അസമത്വങ്ങളില്ലാത്ത, ചൂഷണമില്ലാത്ത, അടിച്ചമർത്തലുകളില്ലാത്ത, മനുഷ്യവികാസത്തിന് പരിധികളില്ലാത്ത ഒരു വ്യവസ്ഥിതിയുടെ സ്ഥാപനത്തിനായുള്ള സമരങ്ങളിൽ പ്രതീക്ഷയും, ആവേശവും, വഴികാട്ടിയുമായി നിലകൊള്ളുന്നു

КОМЕНТАРІ • 8

  • @sahadevanayikkalthiruvanch4492
    @sahadevanayikkalthiruvanch4492 Місяць тому

    സുവ്യക്തമായ അവതരണ രീതി. ഇനിയും ഇത്തരം പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.

  • @somanchunakara1043
    @somanchunakara1043 2 роки тому +1

    വളരെ നന്ദി സാർ. എന്താണ് കമ്മ്യൂണിസം എന്നും, സോഷ്യലിസമെന്നും വിശദമായി പറഞ്ഞു. ഇനിയും ഇതേ പോലുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിയ്ക്കുന്നു. Lenin, Stalin, തുടങ്ങിയവരെപ്പറ്റിയും, സോവിയറ്റ് യൂണിയൻ തകർച്ചയെപ്പറ്റിയും പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി.

  • @padmakumar6081
    @padmakumar6081 Рік тому

    Super presentation

  • @tomyalungal2190
    @tomyalungal2190 2 роки тому +1

    വ്യക്തവും സംക്ഷിപ്തവുമായ പ്രഭാഷണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @അലങ്കാരപരിചയം

    മാർക്സിയൻ ധനതത്വശാസ്ത്രത്തെ ചരിത്രത്തിന്റെ സന്ധികളിലൂടെ വിശകലനം ചെയ്യുന്ന ഗൗരവപ്പെട്ട പ്രഭാഷണം. ഒരു വട്ടം കൂടി കേൾക്കണമെന്ന തോന്നലുണ്ടാക്കുന്നു.
    - വല്ലച്ചിറ രാമചന്ദ്രൻ

  • @nelsonkoottumkal7302
    @nelsonkoottumkal7302 3 місяці тому

    പ്രസന്റേഷൻ കൊള്ളാം പക്ഷെ ചരിത്രം പറയാനും പ്രവർത്തിക്കാണുമല്ലേ ഉതകൂ
    പുതിയ കാലഘട്ടത്തിൽ എങ്ങനെ പ്രവർത്തികമാക്കാം എന്ന് കണ്ടെത്താനുള്ള ശ്രമം ഉണ്ടാവേണം.
    ഇപ്പോൾ ചെയ്യാനുള്ളത് സമൂഹത്തേക്കുറിച്ച് തെക്കുവടക്കറിയാത്ത പിണറായി, ജയരാജന്മാരെ മാറ്റിനിർത്തി, പുതിയ അറിവുകളുള്ള യുവജനങ്ങളെ നേതൃത്വം ഏൽപ്പിക്കുക.
    അല്ലെങ്കിൽ പ്രസ്ഥാനം തന്നെ അപ്രസക്തമാവും.
    നിങ്ങളൊക്കെ കമ്മ്യൂണിസ്റ്റുകാരാണെങ്കിൽ രാജാവ് നഗ്നനാണെന്നു പറയാനുള്ള അവസാന അവസരം ഉപയോഗിക്കുക.
    ഏറ്റവും അവസാനമായി ബ്രഹ്മണർക്ക് അടിയറവു പറഞ്ഞു രാധാകൃഷ്ണൻ സഖാവിനെ നാടുകടത്തി, വകുപ്പ് ആ വിഭാഗത്തിൽ നിന്നും മാറ്റി...
    ഇതൊക്കെ കാണാൻ വലിയ വലിയ അറിവൊന്നും ആവശ്യമില്ല....

  • @sankaranan6573
    @sankaranan6573 Рік тому

    ചീറ്റിപ്പോയ തത്വശാസ്ത്രം