Surya Dasa Phalam | മേടം - ഇടവം രാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാഫലം K.P.Sreevasthav 9447320192

Поділитися
Вставка
  • Опубліковано 8 тра 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    #alathurastrologer
    #palakkadastrologer
    #keralaastrologer
    #malayalamastrologer
    #Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
    #ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
    #ആലത്തൂർശ്രീവാസ്തവ്
    #ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
    #കേരളജ്യോതിഷം
    #കേരളജ്യോത്സ്യൻ
    K.P.Sreevasthav Astrologer Alathur Palakkad
    UA-cam link : / @astropadurvasthav
    Instagram link : sreevasthav...
    Address: കേരള അസ്ട്രോളജർ കെ.പി.ശ്രീവാസ്തവ്
    094473 20192
    g.co/kgs/CBqioG9
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    ജാതകപ്രകാരം സൂര്യൻ മേടം രാശിയിൽ ആണ് നിൽക്കുന്നത് എങ്കിൽ ആ സൂര്യദശാകാലത്തിൽ ഉണ്ടാകുന്ന ഫലങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം
    ഭാനോർദ്ദശായാം പരമോച്ചഗസ്യ,
    ഭൂമ്യർത്ഥദാരാത്മജകീർത്തിശൗര്യം;
    സമ്മാനനം ഭൂമിപതേസ്സകാശാ,-
    ദുപൈതി സഞ്ചാരവിനോദഗോഷ്‌ഠീം.
    ഉച്ചാന്വിതസ്യാപി രവേർ ദശായാം,
    ഗോവൃദ്ധിധാന്യാർത്ഥപരിഭ്രമം ച;
    പ്രചണ്ഡവേശ്യാഗമനം സുഹൃത്ഭിർ,-
    വ്വൈരം സുഖം വാഹനലാഭമേതി.
    എന്ന പ്രമാണ പ്രകാരം
    ആദിത്യൻ പരമോച്ചത്തിലോ മേടത്തിലോ നിൽക്കുകയാ ണെങ്കിൽ ആ സൂര്യദശാകാലത്തിൽ ഭൂമി, ധനം, പുത്രൻ, കീർത്തി, ശൗര്യം ഇവ ലഭിക്കുകയും രാജാവിൽനിന്നു ബഹുമതി സിദ്ധിക്കയും, സഞ്ചാരവും വിനോദവും പശ്വാദ്യഭിവൃദ്ധിയും ധനധാന്യപുഷ്ടിയും ബന്ധുവിരോധവും സുഖവും വാഹനലാഭവും ഫലമാകുന്നു.
    ആദിത്യൻ പരമോച്ചസ്ഥനാണെങ്കിൽ ശുഭഫലത്തിന് പൂർണ്ണതയും അല്ലെങ്കിൽ കുറച്ച് കുറവും അനുഭവത്തിൽ വരും.
    പൊതുവിൽ മേടം രാശിയിൽ നിൽക്കുന്നതായിരിക്കുന്ന സൂര്യൻറെ ദശാകാലം ഗുണകരമായിരിക്കും.
    അനുകൂലമായ സ്ഥാനത്തും കൂടിയാണെങ്കിൽ ഗുണാനുഭവങ്ങൾ പൂർണമായും അനുഭവത്തിൽ വരുന്നതാണ്.
    ഇടവം രാശിയിലാണ് സൂര്യൻ നിൽക്കുന്നത് എങ്കിൽ
    വൃഷഗതസൂര്യദശായാം, കൃഷിപശുസുതദാരവർജ്ജിതം ജനയേൽ;
    ഹൃദ്‌ഗുഹ്യനയനരോഗം,
    ചതുഷ്‌പദാദ്യൈർഭയം സമാപ്നോതി.
    സാ- ഇടവത്തിൽ നിൽക്കുന്ന ആദിത്യൻ്റെ ദശാകാലം കൃഷിക്കും പശുവൃഷഭാദികൾക്കും ഭാര്യയ്ക്കും പുത്രനും ഹാനിയും ഹൃദ്രോഗം, അർശസ്സ്, നേത്രരോഗം ഇവ സംഭവിക്കുകയും നാൽക്കാലിമൃഗങ്ങളിൽനിന്നോ വാഹനാദികളിൽ നിന്നോ അപകടങ്ങൾ സംഭവിക്കുകയും ചെയ്യും.
    സൂര്യൻറെ ശത്രുവാണ് ശുക്രൻ, അതുകൊണ്ടുതന്നെ ഇടവം രാശിയിൽ നിൽക്കുന്ന സൂര്യൻ ശത്രു ക്ഷേത്രത്തിൽ ആണ് നിൽക്കുന്നത് അതിനാൽ ആ ഫലവും ഇതിനോടുകൂടി യോജിപ്പിക്കേണ്ടതുണ്ട്
    സപത്നരാശിസ്ഥിതസൂര്യദായേ,
    ദുഃഖീ പരിഭ്രഷ്ടസുതാർത്ഥദാരഃ,
    നൃപാഗ്നിചോരൈർവ്വിപദം വിവാദം,
    പിത്രോർവ്വിരോധം ച വിഷാദമേതി.
    സാ- ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ആദിത്യൻ്റെ ദശയിൽ പല വിധത്തിൽ ദുഃഖവും ധനത്തിനും പുത്രനും ഭാര്യയ്ക്കും ഹാനിയും രാജാവ്, അഗ്നി, കള്ളൻ ഇവരിൽനിന്ന് ഉപദ്രവവും വ്യവഹാരവും മാതാപിതാക്കന്മാരുടെ വിരോധവും ഉണ്ടാവുകയും വിഷാദവും ഫല മാകുന്നു.
    അതിശത്രുക്ഷേത്രത്തിൽ ആണെങ്കിൽ ദോഷഫലം അധികരിക്കും
    എങ്ങനെയാണ് അതിശത്രുക്ഷേത്രം ആണോ എന്ന് കണ്ടുപിടിക്കുക എന്നുള്ളത് നമുക്ക് നോക്കാം
    ഏതു ഗ്രഹങ്ങൾക്കും താൻ നിൽക്കുന്ന രാശിയിൽ നിന്നും 2- 3 4 10 -11 -12 ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ അവിടുന്ന് പോകുന്നതുവരെ തൽക്കാലബന്ധുവായി തീരുന്നതാണ്. നൈസർഗികമായി ആ ഗ്രഹങ്ങൾ ബന്ധുക്കൾ ആണെങ്കിൽ അവർ അതിബന്ധുക്കളായി മാറുന്നു.
    അതുപോലെ താൻ നിൽക്കുന്ന രാശിയിൽ നിന്നും മറ്റു ഭാവങ്ങളിൽ അതായത് 5-6-7-8-9-1 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ അവിടുന്ന് പോകുന്നത് വരെ തൽക്കാലശത്രുക്കൾ ആകുന്നു. അവർ പരസ്പരം നൈസർഗികമായി ശത്രുക്കളാണ് എങ്കിൽ അതിശത്രുക്കളായി തീരുന്നതാണ്.
    അപ്പോൾ ഇവിടെ സൂര്യൻ നിൽക്കുന്ന ഇടവം രാശിയിൽ നിന്ന് 5,6,7,8,9,1, എന്നീ ഭാവങ്ങളിലാണ് ശുക്രൻ നിൽക്കുന്നതെങ്കിൽ ആ ശുക്രൻ സൂര്യനെ അതിശത്രുവാണ് അങ്ങനെയാണെങ്കിൽ
    ദശാവിപാകേഽപ്യതിശത്രുഗസ്യ,
    രവേഃ പ്രണഷ‌്ടാർത്ഥകളത്രപുത്രഃ;
    ഗോമിത്രഹാനിം സ്വശരീരപീഡാം,
    ശത്രുത്വമായാതി ജനൈസ്സമന്താൽ.
    സാ- അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ആദിത്യന്റെ ദശാ കാലം ധനഹാനിയും സന്താനങ്ങൾക്കും ഭാര്യയ്ക്കും നാശവും പശുക്കൾക്കു ക്ഷയവും ബന്ധുനാശവും എല്ലായിപ്പോഴും ജനങ്ങളോടു വിരോധവും ഫലമാണ്. വളരെയധികം ശ്രദ്ധിക്കേണ്ട കാലഘട്ടം ആയിരിക്കും ഇത്.
    അടുത്ത വാരത്തിൽ സൂര്യൻ മിഥുനം രാശി നിന്നാലുള്ള ദശാകാലത്തെ കുറിച്ച് മനസ്സിലാക്കാം
  • Наука та технологія

КОМЕНТАРІ • 3

  • @leenababu1058
    @leenababu1058 2 місяці тому

    🙏🙏🙏🙏🙏🙏

  • @Avakayapappuneyyi
    @Avakayapappuneyyi 2 місяці тому

    🙏

  • @user-iu3xw5fu6b
    @user-iu3xw5fu6b Місяць тому

    🙏വോട്ടു ഇട്ടോ കമ്മൂണിസ്റ്റിനാണോ ?