അഞ്ചു കോടി വിലയുള്ള ആനയ്ക്ക് വെറും അഞ്ചു ലക്ഷം രൂപയുടെ ഇൻഷൂറൻസ്...?

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @Arjun-r8j9b
    @Arjun-r8j9b 2 роки тому +251

    കായംകുളം ശരത്തേട്ടൻ്റെ ഒരു വീഡിയോ ഞാൻ ഉൾപെടെ ഒരുപാട് ആളുകൾ കൊതിച്ചതാണ് ശ്രീകുമാർ ഏട്ടൻ്റെ നമ്മുടെ സ്വന്തം ആന ചാനലിൽ കാണുവാൻ വേണ്ടിയിട്ട് സാഹചര്യങ്ങൾ കൊണ്ടാവാം ഇതു വരെ കാണാൻ കഴിഞ്ഞില്ല ശ്രീകുമാറേട്ടൻ അതിനു വേണ്ടി ഒരുപാട് ശ്രമിച്ചിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം ഇപ്പഴും ഞങ്ങൾ വെയിറ്റിംഗിൽ ആണ് ശരത്തേട്ടൻ്റെ ഒരു ഇൻ്റർവ്യുവിനു വേണ്ടി വരും എന്ന ഒത്തിരി പ്രതീക്ഷയോടെ ഒത്തിരി അകലെ നിന്ന് ഒരു പ്രവാസി.......

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +104

      ശരത് ഏതെങ്കിലും ഒരു ആനയിൽ കയറിയിട്ട് ചെയ്യാമെന്ന് വിചാരിച്ച് വെയിറ്റിങ് ആണ്.

    • @tijo4346
      @tijo4346 2 роки тому +22

      @@Sree4Elephantsoffical വെറും വെയ്റ്റിംഗ് അല്ല... കട്ട വെയ്റ്റിംഗ് ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @anandhuss3587
      @anandhuss3587 2 роки тому +3

      @@Sree4Elephantsoffical alla munp orikkal sree 4 elephant comment cheithittund..lahariyudem madhyathintem pinnale nadakkunna ankkare intrw cheyyullan..

    • @llll507
      @llll507 2 роки тому

      @@Sree4Elephantsoffical നടന്നത് തന്നെ 😹

    • @tijo4346
      @tijo4346 2 роки тому +2

      @@anandhuss3587 ആണോ കുഞ്ഞേ 🥴🥴🥴

  • @kpn82
    @kpn82 2 роки тому +47

    ശ്രീ ചേട്ടാ...... ശശിഏട്ടൻ എന്റെ മകൻ ആണ് വിഷ്ണുശങ്കർ എന്നു പറയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... ശരിക്കും ഈ എപ്പിസോഡ് ആന കേരളത്തിന് ആവശ്യം ആയ ഒന്നായിരുന്നു ആളുള്ളുടെ കുറെ തെറ്റ് ധരാനന്കൾ മാറാൻ ഈ എപ്പിസോഡ് ന് കഴിയും എന്നു വിശ്വസിക്കുന്നു,,, ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു ആന കളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു ആൾ എന്ന നിലയിൽ എന്റെ ബിഗ് സല്യൂട്,,,,,,

  • @chirakkalabhi266
    @chirakkalabhi266 2 роки тому +38

    ഈ episode ഇൽ ഒരേപോലെ സങ്കടം തോന്നിയ രണ്ട് കാര്യം...
    ഒന്ന്, അകാലത്തിൽ പോയ വിഷ്ണു..
    രണ്ട്, കായംകുളം ശരത്..
    ശരത്തേട്ടനെ കവച്ച് വെക്കാൻ കേരളത്തിൽ ഇന്ന് ഒരു ആന ഇല്ല... അത്രയേറെ കഴിവുള്ള ഒരാളുടെ ജീവിതം എന്തൊക്കെയോ കാരണത്താൽ നശിച്ചു പോകുന്നത് കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു... ഇത്ര വ്യത്യസ്തമായി ആനപ്പണി എടുക്കുന്ന ഒരാളെ കേരളത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല.. വിഷ്ണുവിന്റെ ഉടമ സ്വപ്നം കണ്ടത് പോലെ ഞാനും അന്ന് ഒരുപാട് സ്വപ്നം കണ്ടിരുന്നു. ശെരിയാകും എന്ന പ്രാർത്ഥനയോടെ... ❣️❣️

    • @jsmedia9247
      @jsmedia9247 2 роки тому +4

      നല്ല പാപ്പാൻ ആണ് ഒരു സ്ഥലതും സ്ഥിരത ഇല്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +10

      അതേ ഇന്നത്തെ ശരത്തിന്റെ ഏറ്റവും വലിയ വിമർശകൻ ശരത് തന്നെയാവണം.
      ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറായാൽ the best എന്നു തന്നെ പറയാൻ കഴിയുന്ന ഒരാളാവാം.

    • @smirthisugathan8144
      @smirthisugathan8144 Рік тому +1

      @@jsmedia9247 അത് എന്താണ് കള്ളുകുടി ആണോ പ്രശ്നം

  • @KL_51_MaLaYaLi
    @KL_51_MaLaYaLi 2 роки тому +28

    വെറുമൊരു ആരാധനയായിരുന്നില്ല വിഷ്ണു നിന്നോട്.... അഹങ്കാരമായിരുന്നു നീ.... ആനപ്രേമികളുടെ ഹൃദയം തൊട്ടറിഞ്ഞ അവതാരമായിരുന്നു നീ.... ഓർമകളിൽ എന്നും നീ വാഴ്ത്തപ്പെടട്ടെ... 🙏🏻💔....

  • @lijoraju6453
    @lijoraju6453 2 роки тому +80

    ഉടമയുടെ ഭാഗത്തു നിന്ന് കേൾക്കുമ്പോൾ ഇതിൽ കൂടുതൽ അദ്ദേഹം എന്ത് ചെയ്യാനാണ്. (ഈ എപ്പിസോഡ്... 👍🏼👍🏼👍🏼)

  • @sanalek8242
    @sanalek8242 2 роки тому +70

    ശെരിയായ വിശകലനം... ഇത്ര വ്യക്തമാക്കാൻ നിങ്ങൾക്കല്ലാതെ ഒരു ആന ചാനലുകാർക്കും കഴിയില്ല.. ശ്രീകുമാർ എന്ന വെക്തിക് ഉള്ള സ്ഥാനം അതാണ്.... ശ്രീഎട്ടാ നമസ്‍കാരം 🙏🙏🙏🙏🙏

  • @ravindranpallath7062
    @ravindranpallath7062 2 роки тому +4

    കണ്ണ് നിറഞ്ഞു പോയി വിഷ്ണുശങ്കറിന്റെ എപ്പിസോഡ് കണ്ടപ്പോൾ. ഇനി പറഞ്ഞിട്ടെന്താ കാര്യം. നല്ലൊരു ആനയായിരുന്നു.

  • @Riyasck59
    @Riyasck59 2 роки тому +11

    വിഷ്ണുവിൻ്റെ മരിക്കാത്ത ഓർമ്മകൾ മുന്നിൽ ശതകോടി പ്രണാമം 💐💐💐
    ശ്രീ ഏട്ടൻ & SREE 4 ELEPHANTS 🐘🤩💕

  • @abhijithrajashekharan1055
    @abhijithrajashekharan1055 2 роки тому +26

    ആർക്കും വായിൽ വരുന്നത് എന്തും പറയാൻ പറ്റും ഇനി എങ്കിലും കാര്യം മനസിലാക്കാതെ കുറ്റം ആരോപിച്ചു സമൂഹത്തിൽ അവരെ ഒറ്റപെടുത്താതെ ഇരിക്ക് .ശരി തെറ്റുകൾ വേർ തിരിച്ചു ഇതു പോലെ വീഡിയോ ചെയ്യാൻ ഒരു profesional നു മാത്രമേ കഴിയു .ശ്രീകുമാർ അണ്ണാ you are a real professional

  • @desmondtittoreynold3514
    @desmondtittoreynold3514 2 роки тому +22

    മികച്ച രീതിയിൽ വിശകലനം ചെയ്ത് അവതരിപ്പിച്ച ശ്രീകുമാർഏട്ടന് അഭിനന്ദനങ്ങൾ..👏 പ്രണാമം വിഷ്‌ണുശങ്കർ🙏

  • @krishnac5802
    @krishnac5802 2 роки тому +27

    ഞാൻ ഉൾപ്പടെ ആനയെ ഇഷ്ടപ്പെടഉന്ന പലരിലും ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ മാറ്റാൻ ഇ എപ്പിസോഡിന് ആയി... താങ്ക് ശ്രീയേട്ടാ 🙏

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +82

    കാലന് പോലും കണ്ണ് നിറഞ്ഞിട്ടുണ്ടാവും വിഷ്ണുവിന്റെ ജീവൻ എടുത്തപ്പോൾ 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      Thank you so much for your support and appreciation ❤️

    • @binduwilson2534
      @binduwilson2534 Рік тому +3

      ഇല്ല....കാലന്‍ അതിനെ രക്ഷപ്പെടുത്തി കൊണ്ടു പോയി..ഇവിടുത്തെ കാലമാടന്‍മാരുടെ കൈയില്‍ നിന്നും...

  • @badaribadari6046
    @badaribadari6046 2 роки тому +2

    ശ്രീകുമാർ ചേട്ടാ നിങ്ങൾ വലിയ മനുഷ്യൻ ആണ് സത്യം തുറന്ന് കാട്ടിയതിന്. ആ ഉടമസ്ഥൻ അല്ല അവന്റെ അച്ഛൻ എന്ന് വേണം പറയാൻ ഹൃദയം തുറന്ന് കാണിച്ചതിന് തുല്യമായി. ഇതിലൂടെ ആ രണ്ട് ചെറുപ്പാകാര് കൂടി രക്ഷപ്പെടും നന്ദി നന്ദി ശ്രീകുമാർ ചേട്ടാ .(ഇതിലും വിമർശനകാർഉണ്ടാകും അത് നമ്മൾ കേൾകേണ്ട അതിന്റെ ആവശ്യം ഇല്ലാ)

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      തെറിവിളിയും .... വെളുപ്പിക്കൽ ആരോപണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഇത് ചെയ്യുവാൻ ഇറങ്ങിയത് തന്നെ.
      മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയുവാൻ കഴിയുന്നില്ലെങ്കിൽ എന്ത് പ്രയോജനം. എന്ത് ജീവിതം.
      ബഹുഭൂരിപക്ഷം ജനങ്ങളും സീസറിന് എതിരാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ... മാർക്ക് ആന്റണി അയാൾക്ക് സത്യമെന്നും ശരിയെന്നും തോന്നിയ ഭാഗത്ത് ഉറച്ചുനിൽക്കുവാൻ തീരുമാനിച്ചത്.
      സത്യം പറയുന്നതിന്റെ ഭാഗമായി ഈ ചാനൽ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കേണ്ടി വന്നാലും ഞാൻ ഒട്ടും റിഗ്രറ്റ് ചെയ്യില്ല.
      എന്തെന്നാൽ വ്യക്തി ജീവിതത്തിൽ നഷ്ടങ്ങളുടെ ബാലൻസ് ഷീറ്റ് മാത്രമാണ് എനിക്ക് ഈ ചാനൽ തന്നു കൊണ്ടിരിക്കുന്നത്.
      ഇത്തിരി ജോബ് സാറ്റിസ്ഫാക്ഷൻ എന്ന ഘടകം മാറ്റി നിർത്തിയാൽ നഷ്ടങ്ങൾ അല്ലാതെ മറ്റൊന്നുമില്ല.

    • @badaribadari6046
      @badaribadari6046 2 роки тому

      @@Sree4Elephantsoffical 🙏🙏🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +16

    ഇനിയെങ്കിലും കാര്യമറിയാതെയുള്ള വിധിയെഴുത്ത് പാടില്ല ആ ആനക്കുട്ടി ഒരുപാട് അനുഭവിച്ചു.. വേദന തിന്ന് തന്നെ പോയി അതുപോലെ ആ പഴുത്ത കാലുകളിൽ മരുന്ന് വെച്ചും പഴുപ്പും ചോരയും കോരിയ ഉണ്ണിയെ. കുറ്റവാളിയാക്കരുത് അവന്റെ വേദന ആർക്കും കാണണ്ട.. ആ ഉടമയുടെ നെഞ്ചു പൊടിയുന്ന വേദനയും വേർപാടും ആർക്കും അറിയുകയും വേണ്ടാ.. നമ്മളൊക്കെ എന്താ ഇങ്ങനെ... വളരെ സങ്കടത്തോടെ കണ്ടു നിന്ന് പോയി... ഒന്നുല്ല പറയാൻ ശ്രീ... നന്നായി പറഞ്ഞു..ആ ചെറുപ്പക്കാരോട് ഇത്തിരി നീതി കാണിക്കാൻ കാണിച്ച മനസ്സിന് സല്യൂട്ട്

  • @Binoys
    @Binoys 2 роки тому +25

    Super interview❤❤❤
    Kayamkulam sharathine kurichu udama paraunna kettapol santhosham❤❤❤
    Thx Sree 4 🐘

    • @jsmedia9247
      @jsmedia9247 2 роки тому

      ഒരു സ്ഥലതും മൂന്ന് മാസത്തിൽ കൂടുതൽ നിൽക്കില്ല അതാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much ❤️

    • @kkk19905
      @kkk19905 2 роки тому

      @@jsmedia9247 dai nattukar agerod adi undakiyatha

    • @international_fraud
      @international_fraud Рік тому

      @@kkk19905 nthinu

  • @kannan-22
    @kannan-22 2 роки тому +27

    വിഷ്ണുവിന്റെ ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you so much for your support and appreciation ❤️

    • @kannan-22
      @kannan-22 2 роки тому

      @@Sree4Elephantsoffical 🌹🙏

  • @sabi5876
    @sabi5876 2 роки тому +10

    കണ്ണ് നിറക്കാതെ വിഷ്ണുവിനെ കുറിച് കേട്ടിരിക്കാൻ പറ്റുന്നില്ല 😔🖤

  • @AkashAkash-rr6kf
    @AkashAkash-rr6kf 2 роки тому +9

    Kayamkulam sharathettante photo vechitt oru thumbnail ath polichu eee channelil allude oru full vedio pradeekshikunnu❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +4

      ശരത് ... ഒരാനയിൽ നിൽക്കുമ്പോൾ എടുക്കാനാണ് താത്പര്യം. മീനാട് വിനായകനിൽ നിൽക്കെ ഒരിക്കൽ ശ്രമിച്ചിരുന്നു..... പക്ഷേ .....

    • @AkashAkash-rr6kf
      @AkashAkash-rr6kf 2 роки тому +1

      @@Sree4Elephantsoffical athum sheriyannu
      Ningal shremichirunnu ennu paranjathil param vere endhu vennam time inniyum undalo

  • @jitheshnambiar5588
    @jitheshnambiar5588 Рік тому

    ചുള്ളിപ്പറമ്ൻപിൽ വിഷ്ണുശങ്കർ മുഴുവൻയായി കണ്ട്തിർന്നപ്പോൾ രണ്ട് തുള്ളി കണ്ണുനീർ മാത്രം ബാക്കി. ശ്രീ കുമാർ ഏട്ടാ സമയം കിട്ടുമ്പോൾ എല്ലാം കാണുന്നത് തങ്ങളുടെ വീഡിയോ ആണ്. വിഷ്ണുവിന്റെ പിന്നപുറം താങ്കൾ വളരെ ജാഗ്രതയോടെ കാണിച്ച് തന്നു ❤❤❤

  • @arunthomas4944
    @arunthomas4944 2 роки тому +9

    ഉഗ്രൻ ആയിട്ടുണ്ട് ശ്രീ .അഭിജിത്ത് കമൻ്റ് ചെയ്തിരിക്കുന്നത് പോലെ ഒരു true professional ന് മാത്രമേ ഇത് പോലെ ഒരു controversial subject ഇങ്ങിനെ അവതരിപ്പിക്കാൻ കഴിയൂ . എല്ലാ മംഗളങ്ങളും.

  • @muhammadnoufal78693
    @muhammadnoufal78693 2 роки тому +4

    E4Elephants ഒന്നും അന്ന് നല്ല രീതിയിൽ കാണാൻ പറ്റിയിട്ടില്ല.. അന്ന് ഉണ്ടായിരുന്ന പല ആനകളെയും ഇന്ന് UA-cam വഴി ആണ്.. കണ്ടത് അന്നത്തെ വീഡിയോ ആയാലും ഇന്നത്തെ വീഡിയോ ആയാലും 100%നീതി പുലർത്തുന്ന രീതിയിൽ ചെയ്യാൻ ശ്രീകുമാർ ഏട്ടാ നിങ്ങളെ കൊണ്ടേ പറ്റു.. നിങ്ങൾ പുലിയാണ്.. ❤️❤️👍👍(പിന്നെ ഇപ്പോൾ പഴയ പോലെ കമെന്റ്സിന് ഒന്നും റിപ്ലൈ തരുന്നില്ല തിരക്കുകൾ കാരണം ആയിരിക്കും.. എന്നാലും സാരമില്ല )എല്ലാം അടിപൊളി ആണ് ❤️❤️👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      നൗഫൽ ഓടിയെത്തുന്നില്ല. മനപ്പൂർവമല്ല. ഇന്നലെ രാത്രി അതായത് ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് ഇന്നത്തെ വീഡിയോയുടെ പണി തീർന്നത്.
      അത് പോരാതെ എണ്ണമറ്റ പ്രശ്നങ്ങളും..... കൃത്യമായി റിപ്ലേ തരാൻ കഴിയാത്തതിന് സോറി

  • @SPTrollen
    @SPTrollen 2 роки тому +5

    ആരെയും കുറ്റം പറയാനോ വാഴ്തി പാടാനോ നമ്മുക്കാവില്ല.. ഇനി മുന്നോട്ട് ഏങ്ങനെ എന്ന ചിന്ത മാത്രം ബാക്കിവെച്ചു കൊണ്ട് അവർ പോയി കൊണ്ടിരിക്കുന്നു... 6 മാസം കൂടുമ്പോൾ ബ്ലഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങൾ കൊണ്ടുവരണം.. ബ്ലഡ് ടെസ്റ്റ് നടത്തുന്നതിനനുസരിച്ച് ആനയുടെ ബ്ലഡിൽ എന്തെങ്കിലും ഇൻഫെക്ഷൻ പോലുള്ള രോഗങ്ങൾ കണ്ടെത്തി ചികിത്സ നല്കാനാകും..

  • @adithyadevs2105
    @adithyadevs2105 2 роки тому +1

    വിഷ്ണു ആനയുടെ പെട്ടന്നുള്ള വിടവാങ്ങൽ ഉൾകൊള്ളാൻ പലർക്കും സാധിച്ചില്ല എന്നതാണ് സത്യം... പെട്ടന്നുള്ള വികാര വിക്ഷോഭങ്ങളിൽ സംഭവിച്ച തെറ്റുകൾ ആണ് ഭൂരിഭാഗം പേർക്കും സംഭവിച്ചത്.. അത് കൂടുതൽ മനസ്സിലാക്കാൻ ഉപകാരപ്പെടുന്നതായി ഈ എപ്പിസോഡുകൾ.. ശ്രീകുമാറേട്ടന് അഭിനന്ദനങ്ങൾ...

  • @shijinchristy733
    @shijinchristy733 2 роки тому +8

    comment box free ആയി കിടക്കുമ്പോൾ രണ്ട് comment ഇടാൻ ആർക്കും പറ്റും,
    പഷേ ഉത്തരവാദിത്തം ഉള്ള ഒരു ചാനെലും അതിലും ഉത്തരവാദിത്തം ഉള്ള ഒരു അവതാരകൻ എന്ന നിലയിലും 100% സത്യ സന്ധത പുലർത്തുവാൻ ചേട്ടന് പറ്റുന്നുണ്ട്...
    🎈🎈🎈..
    പ്രോഗ്രാം ഒരു എപ്പിസോഡ് പോലും miss ആക്കാതെ കാണുന്നുണ്ട്....
    കൂട്ടുകാരോട് suggest ചെയ്യുന്നുമുണ്ട്.....

  • @mohammedsafeer9874
    @mohammedsafeer9874 2 роки тому +18

    Kayamkullam sharath ettan❤💥

  • @manu-ch7ju
    @manu-ch7ju 2 роки тому +8

    ആനപ്പറമ്പിൽ ആനയെ കാണിക്കാൻ ആളുകളെ കയറ്റാതിരുന്നതാണ് ഏറ്റവും വലിയ പ്രശ്നമായത്, ഒരുപക്ഷേ ആളുകളെ കയറ്റിയിരുന്നുവെങ്കിൽ ഇത്രത്തോളം സംശയങ്ങൾ ആളുകൾക്ക് ഉണ്ടാവില്ലായിരുന്നു
    അതിനിടയിൽ കാര്യങ്ങൾ തിരക്കുമ്പോഴൊക്കെ അവനൊരു കുഴപ്പവുമില്ല അവനു ഉടനെ തിരിച്ചെത്തും എന്ന് പറഞ്ഞിരുന്നു.
    പിന്നീട് പെട്ടെന്നൊരു ദിവസം അറിയുന്നു ആന ചരിഞ്ഞു എന്ന് ഇത് എങ്ങനെ ആളുകൾ ഉൾക്കൊള്ളും 🙏🏻🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      അതും ഒരു പരിധി വരെ ശരിയാണ്. കുറച്ചുപേരെങ്കിലും എതിരാകുവാൻ കാരണമായി

  • @imperfections1830
    @imperfections1830 2 роки тому +8

    Kayakulam sharathettan poli... ❤❤❤

  • @r1brighter753
    @r1brighter753 2 роки тому +3

    വളരെ നന്നായിട്ടുണ്ട്.. ഞാൻ ഒരുപാട് ചീത്ത വാക്കുകൾ കേട്ടതായിരുന്നു..പക്ഷെ ഇപ്പോഴെങ്കിലും മനസിലാക്കണം ഒരാളെയും ഒന്നും അറിയാതെ പഴിചാരരുത് 🙏🙏🙏 (R1 BRIGHTER )

  • @sarathkg5124
    @sarathkg5124 2 роки тому +1

    അവസാനം പറഞ്ഞത് വളരെ ശരിയാണ് കേരളത്തിൽ ആനക്ക് ഉള്ളിൽ (പുറത്തു അല്ല )ഒരു അസുഗം വന്നാൽ അത് കണ്ടു പിടിക്കാനുള്ള സാഹചര്യം കേരളത്തിൽ ഇന്നേ വരെ ഇല്ല .ആനക്ക് നല്ല ഒരു മരണം ആശംസിക്കാനേ ഇപ്പോഴത്തെ അവസ്ഥയിൽ govt ചെയ്യുന്നുള്ളു അത് പറയാതെ വയ്യ .പിന്നെ ഒന്നും പറയാനില്ല .respected sir thank you 🙏

  • @Dilna617
    @Dilna617 Рік тому +4

    ഈ പാവം ജീവികളുടെ മരണം കാണാൻ വയ്യ 😭😭ഇനിയും ആവർത്തിക്കാതിരിക്കട്ടെ അത്രമാത്രം......

  • @SubairKp-vc3cc
    @SubairKp-vc3cc 2 роки тому +20

    കായംകുളം ശരത്തിനെ പറ്റി ഉടമസ്ഥൻ പറഞ്ഞപ്പോൾ വീണ്ടും അദ്ദേഹത്തിനെ കുറിച് അഭിമാനം തോന്നി ചെറിയ mainute പ്രശ്നങ്ങൾ അദ്ദേഹം ഒഴിവാക്കിയാൽ ശരത്തിനെ വെല്ലാൻ ഒരാളും ഇന്നില്ല യുവ ചട്ടകാരിൽ അദ്ദേഹത്തിനോട് ഒരു അഭിമുഖത്തിൽ ഏത് ആനയെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അത് വിഷ്ണുവാണ് എന്നും പറഞ്ഞു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      അതേ.... അദ്ദേഹം സ്വയം ഒന്ന് മനസ്സുവച്ചാൽ അത് ആന പ്രസ്ഥാനത്തിന് തന്നെ മുതൽക്കൂട്ടാകും

  • @sandeepasokan2928
    @sandeepasokan2928 2 роки тому +64

    വിഷ്ണുവിന്റെ ഓർമകൾക്ക് മുൻമ്പിൽ പ്രണാമം😭😭🙏🏼🙏🏼

  • @sherlythomas6792
    @sherlythomas6792 2 роки тому +2

    വിഷ്ണുവിന്റെ ഉടമ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇനിയെങ്കിലും ആ ഉടമയെയു വിഷ്ണുവിന്റെ അവസാനത്തെ പാപ്പന്മാരെയും കുറ്റപ്പെടുത്തൽ നിർത്തുക. അവരുടെ മാത്രം കുറ്റം അല്ലന്നു മനസിലായല്ലോ. വിഷ്ണു പോയി. വിഷ്ണു പ്രണാമം ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Yes....
      Thank you so much dear Sherly thomas for your support and appreciation ❤️

  • @peaceout4249
    @peaceout4249 2 роки тому +1

    Sharath ettaanee snehikkunna kureeee aalkaar und 💝 ettan nalath varatteeeee

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      Yes... ശരത് എല്ലാ അർത്ഥത്തിലും മികച്ച ഒരു പാപ്പാനും വ്യക്തിയുമായി അംഗീകാരങ്ങൾ നേടട്ടെ ...

  • @Anand8656
    @Anand8656 Рік тому +1

    ശ്രീ കുമാർ ചേട്ടാ... ഒരുപാട് നന്ദി 🙏🙏🙏

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 2 роки тому +76

    ഇനിയെങ്കിലും ഓർക്കുക പ്രായമോ എക്സ്പീരിയൻസ്സോ അല്ല ഒരു ആന പാപ്പാനെ സംബന്ധിച്ച് പ്രാധാന്യം നല്ല മനസാണ്.💖

    • @Binoys
      @Binoys 2 роки тому +3

      sathyam

    • @apputamiyathii3818
      @apputamiyathii3818 2 роки тому +1

      😄😄👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +8

      അതേ... നല്ല മനുഷ്യനാവുക. നല്ല മനസ്സുണ്ടാവുക.....

    • @jibinmjohn8444
      @jibinmjohn8444 2 роки тому +9

      മനസ്സ് മാത്രം ഉണ്ടായാൽപോരാ പാദരോഗം ചികിത്സിച്ചു മാറ്റാൻ അറിയുന്ന പാപ്പാന്മാരും ഉണ്ട്, ഇന്നത്തെ എത്ര ഇരട്ടച്ചങ്കൻ പാപ്പന്മാർക്ക് അറിയാം ആനകളുടെ രോഗലക്ഷണങ്ങളും മരുന്നും?

    • @febinmv3335
      @febinmv3335 2 роки тому

      @@jibinmjohn8444 ചേട്ടൻ പറഞ്ഞത് 100% സത്യം.

  • @anoopchandran7257
    @anoopchandran7257 2 роки тому +6

    ശ്രീയേട്ടാ നന്നായിട്ടുണ്ട്, ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എങ്ങനെ മരിച്ചു എന്നുള്ളത് എല്ലാവരെയും അറിയിപ്പിച്ചതിന് നന്ദി, അവസാനം പറയണ പോലെ. നല്ലൊരു ആന ഹോസ്പിറ്റൽ നമ്മുടെ ഗവൺമെന്റ് ചിന്തിക്കേണ്ടിയിരിക്കുന്നു ഗവൺമെന്റ് മാത്രമല്ല ആ മുതലാളിമാരും ഗുരുവായൂർ ദേവസ്വം ഒക്കെ മുന്നോട്ടു വന്നാൽ ഇനിയൊരു ആന മരണം ഒഴിവാക്കാൻ പറ്റും എന്ന് ആശിക്കുന്നു 👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ആന മരണങ്ങളേക്കാൾ ... തീർച്ചയായും അകാല മരണങ്ങൾ ഒഴിവാക്കാൻ പറ്റും

  • @tijo4346
    @tijo4346 2 роки тому +1

    ശ്രീ കുമാർ ചേട്ടാ... ഇന്നത്തെ വീഡിയോ നല്ല തുടക്കം ആയിരുന്നു ♥️♥️♥️♥️♥️ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ് ♥️♥️♥️♥️♥️♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Yes Tigo... അനിവാര്യമായി മാരിയ ഒരു ഓർമ്മപ്പെടുത്തൽ

  • @aneeshnarayanan2698
    @aneeshnarayanan2698 2 роки тому +109

    ഞങ്ങൾ കായംകുളം കാരുടെ അഭിമാനം ശരത്തേട്ടൻ 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +6

      Thank you so much for your support and comment ❤️

    • @SKGAMING-lq2km
      @SKGAMING-lq2km 2 роки тому

      @@Sree4Elephantsoffical 3 namaste namaste 343 namaste namaste 33 namaste 33 3 namaste namaste namaste namaste namaste 3 9 namaste 333 namaste namaste namaste namaste namaste namaste namaste 3 namaste 39 namaste namaste namaste namaste namaste 4 namaste namaste 3 namaste namaste namaste 3

  • @aadhi920
    @aadhi920 2 роки тому +36

    മിടുക്കൻ ആയിട്ടുള്ള ആനക്കാരൻ ❤️❤️💥💥ശരത്തേട്ടൻ 🥰

  • @jilulal8112
    @jilulal8112 2 роки тому +4

    സത്യം പുറത്തു കൊണ്ടുവന്ന ശ്രീകുമാർ ചേട്ടന് ❤❤❤

  • @rajiviyyer
    @rajiviyyer 2 роки тому +1

    ശരത്തിനെ ഒന്നു ഉൾപ്പെടുത്താമായിരുന്നു നല്ല വിവരണം i strongly support sree ettan

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      ഇനിയും സമയമുണ്ടല്ലോ..
      ചാനൽ നിലനിൽക്കുമെങ്കിൽ നമുക്ക് നോക്കാം

    • @rajiviyyer
      @rajiviyyer 2 роки тому

      @@Sree4Elephantsoffical നിലനിൽക്കാതെ എവിടെ പോകാൻ അറിയാവുന്ന സത്യം അല്ലെ പറയുന്നത് ❤️❤️

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому

    നല്ലൊരു എപ്പിസോഡ്... വളരെ നല്ല രീതിയിൽ തന്നെ വിഷ്ണുവിന്റെ മരണ കാരണങ്ങളും മറ്റും കൂടുതൽ അന്വേഷിച്ചു പഠിച്ചു അത് പൂർവാധികം നല്ല രീതിയിൽ തന്നെ നമ്മുടെ മുൻപിൽ ഓരോ സത്യങ്ങളും മറ്റും കൊണ്ട് എത്തിച്ച ശ്രീകുമാർ സാറിനും കൂട്ടർക്കും ഒരായിരം നന്ദി....
    വിഷ്ണുവിന് വേണ്ടി അവസാന നിമിഷം നില കൊണ്ട അവന്റെ ഉടമ ശശി ഏട്ടന് big സല്യൂട്ട് അതിൽ കൂടുതൽ വേറൊന്നും പറയാൻ സാധിക്കില്ല....

  • @SM-bm5is
    @SM-bm5is 2 роки тому

    പറയാൻ ഉള്ളവർ പറയട്ടെ ശ്രീ ഏട്ടൻ. ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്. E4 elephants തൊട്ട് കാണുന്നതാ

  • @vijayakumar416
    @vijayakumar416 2 роки тому +4

    കെട്ടഴിച്ചു കെട്ടഴിച്ചു പലരും കാവടി തുള്ളി പ്രമാണി മാരായി.
    കെട്ടഴിച്ചു പോയി ആ പാവം മിണ്ടപ്രാണിയും. 🌹

  • @bindupavi4947
    @bindupavi4947 2 роки тому +25

    വിഷ്ണുശങ്കറിന് കണ്ണീർ പ്രണാമം 🌹🌹

  • @ajayvellinezhi
    @ajayvellinezhi 2 роки тому +1

    Waiting next Vedio
    Athil kaymkulathine ulpeduthan patu

  • @Gods_Own_Country.
    @Gods_Own_Country. 2 роки тому +5

    *Good Effort Team Sree 4 Elephant 👍🏻*
    *May His Soul Rest In Peace 🙏🏻*

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 2 роки тому +9

    പ്രണാമം വിഷ്ണു ശങ്കർ 🙏🏻🙏🏻

  • @avinkrishana1434
    @avinkrishana1434 2 роки тому +1

    Ingane venam vidio edukandayh❤️ nice vidio👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you so much dear avin... for your support and appreciation ❤️

  • @Nomad3233
    @Nomad3233 Рік тому +1

    the quality of your production, every episode is exemplary

  • @sreethuravoor
    @sreethuravoor 2 роки тому +12

    ലാസ്റ്റ് സെന്റെൻസ് ആണ് കറക്റ്റ്. 🙏🏻🙏🏻🙏🏻🙏🏻 ഓരോ ഓരോ മരണം വരുമ്പോൾ നടക്കുന്ന പഴിചാരൽ വെള്ളത്തിലെ കുമിളയുടെ ആയുസ് മാത്രം.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      Yes . വെറും വിവാദങ്ങൾക്ക് അപ്പുറം ക്രിയാത്മകമായി എന്തെങ്കിലും നടക്കണമെന്ന് എത്ര പേർ ചിന്തിക്കുന്നുണ്ട് എന്നതാണ് സംശയം

  • @anilkumar-rh1uu
    @anilkumar-rh1uu 2 роки тому +2

    Hallo Sreekumar ningal parayunnath ellam Sathyam aanu thelivukal und

  • @charlesthomasjasmi9562
    @charlesthomasjasmi9562 8 місяців тому

    Thanks for this episode

  • @arshalbinbacker1810
    @arshalbinbacker1810 2 роки тому +5

    വളരെ നല്ല ഒരു എപ്പിസോഡ് 🤍

  • @ananthakrishnanm9380
    @ananthakrishnanm9380 2 роки тому +15

    എന്താണ് കാരണം എന്ന് അറിയില്ല പക്ഷെ ഒന്ന് ഉണ്ട് ആനയെ ദ്രോഹിച്ചവൻ ഒന്നും വെള്ളം ഇറങ്ങി ചാവില്ല... ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +5

      അതാണ് സത്യം... ദ്രോഹിക്കുന്നവർക്കും ... മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ആനയ്ക്ക് നേരെ കൊടുംക്രൂരത ചെയ്യുന്നവർക്കും ഒരു ഓർമ്മപ്പെടുത്തൽ ആവട്ടെ ഈ വരികൾ.

  • @vaisakhanmv
    @vaisakhanmv 2 роки тому

    ശ്രീ 4എലിഫൻ്റ് നെ മറ്റു ആന പരിപാടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇതുപോലുള്ള എപിസോടുകളാണ്
    പ്രോഗ്രാം തുടങ്ങിയതിനു ശേഷം വന്ന എപിസോടുകളിൽ മികച്ച എപിസോടുകലിൽ ഒന്ന്
    എന്തിൻ്റെ perilanenkilum പപ്പാൻമരെ ആക്രമിച്ച ആളുകളെ നിയമപരമായ ശിക്ഷ വാങ്ങിച്ചുകൊടുക്കണം

  • @vinuvalappil337
    @vinuvalappil337 Рік тому +1

    നല്ല വ്യക്തവും സത്യവും ഉള്ള അവതരണം... 🙏

  • @vishnuchaliyath1191
    @vishnuchaliyath1191 Рік тому

    Valare nalla oru channel

  • @sheejamanoharan1093
    @sheejamanoharan1093 2 роки тому +2

    Kayamkulam ♥️

  • @vishnuvijayan7045
    @vishnuvijayan7045 2 роки тому +3

    Kayamkulam😍🔥

  • @popkidgaming
    @popkidgaming Рік тому

    Sreekumar etta orupad naal ayi kayamkulam sharath ettante interview nammude channelil varunnath noki erikuva. Udane thanne varumennu vijarikunnu ☺

  • @vinodek1931
    @vinodek1931 2 роки тому

    shanmuganu kittiya adiyum , athinte after effects micham..!! oraale pazhi charan enthu eluppam..!! Sree ettaa... excellent detailing.!! Andhamaaya aradhana aarkkum nallathalla.... athu Film stars nodu aayaalum, aanakalodu aayaalum

  • @monishavineeth6832
    @monishavineeth6832 2 роки тому +2

    Kayamkulam

  • @pramoodpp
    @pramoodpp 2 роки тому

    Well said it sree chettan, Benchmark. Standing with Sasi sir..Owner.

  • @abichakkandan1931
    @abichakkandan1931 2 роки тому +4

    നാട്ടിൽ വരുമ്പോൾ നേരം വെളുത്താൽ ആദ്യം പോകുന്നത് വിഷ്ണുവിനെ കാണാൻ ആയിരുന്നു. മരിച്ചു എന്നറിഞ്ഞപ്പോൾ വളരെ ഷോക്ക് ആയി പോയി. ഇനി അതിനെ കാണാനുംപറ്റില്ല 😭. എന്തായാലും കഴിഞ്ഞവീഡിയോയിൽ ഞാൻ കമെന്റ് ചെയ്തതിനുള്ള ഉത്തരം കിട്ടി. കാര്യങ്ങൾ മനസിലാക്കുന്നു.👍

  • @jeromeantony9960
    @jeromeantony9960 2 роки тому +1

    Thanks for the video sreeyetta

  • @arunrajops2288
    @arunrajops2288 2 роки тому +22

    കായംക്കുളം 😍💖

  • @jossygeorge9776
    @jossygeorge9776 2 роки тому

    നന്ദി ശ്രീ കുമാർ ചേട്ടാ 🙏

  • @Naturalktm
    @Naturalktm Рік тому

    Ethrayoke aanachanalukal vannalum sree 4 🐘 thattu thanu thane irkum❤othiri ishtathode sailesh vaikom nte nattukaran❤inyum orupaad arivukal chettan vazhi ariyan njnagall sadhikatte🥰 sarveshwaran anugrahikatte 🙏

  • @rajeshkalathil4276
    @rajeshkalathil4276 2 роки тому +18

    ശരത്തേട്ടനെ പറ്റി ഉടമസ്ഥൻ തന്നെ പറയുന്നത് കേട്ടോ........ ❤❤❤❤

  • @sabarisureshel9911
    @sabarisureshel9911 2 роки тому +2

    Vaikom ashtami video cheyyan nokkanee chetta orupadu aanakl varunundallo 🙏🥰

  • @manojchemboth7337
    @manojchemboth7337 2 роки тому +1

    വിഷ്ണു 🌹🌹ആദരാഞ്ജലികൾ 🌹🌹

  • @vishnuprasad981
    @vishnuprasad981 2 роки тому +6

    അവസാന പ്രയോഗം 💯🥰💝💔

  • @kunnelauthakkutty9885
    @kunnelauthakkutty9885 2 роки тому +5

    കായംകുളം ശരത്ത് ഒരു episod ചെയ്യാമോ 💓

  • @ajiljaison5239
    @ajiljaison5239 2 роки тому +14

    ശരത്തേട്ടൻ 🔥🔥🔥🔥

  • @praveenphari8133
    @praveenphari8133 2 роки тому +2

    ഞാൻ ഒരിക്കലും ഉണ്ണി യെ കുറ്റപ്പെടുത്തിയിരുന്നില്ലവിഷ്ണു പോയപ്പോൾ.ഉടമയുടെ വാക്കിൽ നിന്നും തന്നെ വ്യക്തം ആണ്.. ഉണ്ണിയുടെ നന്മ.പുള്ളിടേം വിഷമം അറിയാൻ ആകുന്നുണ്ട്..

  • @ritaravindran7974
    @ritaravindran7974 2 роки тому +4

    Heart touching episode. Really tears came from my eyes

  • @shibinkk1784
    @shibinkk1784 2 роки тому +1

    ഈ വിവരങ്ങൾ കേട്ടപ്പോൾ മനസ്സിൽ വന്നൊരു കാര്യമുണ്ട്.......തിരുവാണിക്കാവ് ദേവീകൃഷ്ണൻ എന്നൊരാനാ ഇവിടെ ജീവിച്ചിരുന്നു..ഒരുപാട് പേരും പെരുമേ ഒന്നുമുണ്ടായില്ല(മറ്റൊരുപാടാനകൾ ഇവിടെ ഉണ്ടായിട്ടുണ്ട് ഇത് എനിക്ക് തോന്നിയ കാര്യം)...…ഒരാനക്കാരനും മനപ്പൂർവ്വം അവർ പോകണം എന്ന് കരുതി ഒനും ചെയ്യില്ല.... അബദ്ധങ്ങൾ പറ്റാം മനുഷ്യനാണ് പക്ഷെ അതിന് കൊടുക്കേണ്ടി വരുന്ന വില വലുതാണ്.....

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Yes ..shibin... അറിഞ്ഞു കൊണ്ട് ദ്രോഹിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 2 роки тому

    CC ഉണ്ണി എന്ന് ആനക്കാര്യം മികച്ച ഒരു ആനക്കാരനാണ്.. ആനക്ക് മുമ്പേ ബുദ്ധിമുട്ടുക്കൾ ഉണ്ടായിരുന്നു... പാദരോഗം എന്ന മഹാവ്യാദിമൂലം ആന നമ്മേ വിട്ട് പിരിഞ്ഞെങ്കിലും, അതിന് കാരണം ആവുന്ന എല്ലാവർക്കും പണി കിട്ടും... ആന അനുഭവിച്ചത്തിൻ്റെ രണ്ടു ഇരട്ടി കിട്ടണം....
    വിഷ്ണുവിന്റെ ആത്മാവിൻ്റെ മുന്നിൽ കണ്ണീർ പ്രണാമം 🌹🌹💔😔

  • @sreeragmh3381
    @sreeragmh3381 2 роки тому +1

    ശ്രീകുമാറേട്ട... പണ്ടത്തെ ഇ ഫോർ എലിഫന്റ് മുതലെ കാണുന്നതാണ്. പണ്ടു മുതലെയുള്ള ക്വോളിറ്റിയും പക്വതയാർന്ന അവതരണവും ഇപ്പോഴും തുടർന്നു കൊണ്ടെയിരിക്കുന്നു. എന്നെങ്കിലും ശ്രീകുമാർ എന്ന യഥാർത്ഥ ആന പ്രേമിയെ കാണണം എന്ന ആഗ്രഹമുണ്ട്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      നല്ല വാക്കുകൾക്കും സ്നേഹത്തിനും നന്ദി.
      എപ്പോൾ വേണമെങ്കിലും കാണാം.
      8848095941

  • @aparnavk4798
    @aparnavk4798 2 роки тому +2

    ആധുനിക ചികിത്സ രീതികൾ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . എല്ലാ കൊല്ലവും full body check up നിർബന്ധമായും ചെയ്യേണ്ടതാണ് ആനകൾക്ക് , ആന്തരിക അവയവങ്ങൾ കൂടി ഉൾപ്പെടുത്താൻ സംവിധാനങ്ങൾ വരേണ്ടതാണ് 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Yes aparna.. but what the reality is our infrastructural and technological support to the Elephant treatment is really pathetic.

  • @abiabeena5640
    @abiabeena5640 2 роки тому +28

    ശരത്തേട്ടൻ ❤️❤️❤️

  • @linesht6599
    @linesht6599 Рік тому

    ചുള്ളി 💓🥰

  • @Dani-qe9lg
    @Dani-qe9lg 2 роки тому +28

    കായംകുളം ശരത് ❤

  • @rajeeshvkvaliyakadavath767
    @rajeeshvkvaliyakadavath767 2 роки тому +1

    Sree yeatta sarikkum eathavum vishnu maranakaranam

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      final report വരട്ടെ.
      കാര്യമായ മാറ്റം ഒന്നും ഇല്ല എന്നാണ് അരിയുന്നത്.

  • @pramodperingavu9623
    @pramodperingavu9623 2 роки тому +2

    Please upload the episodes of guruvayoor elite narayanankutty and vaikam chandrasekharan

  • @AnandNedumchirayil
    @AnandNedumchirayil 2 роки тому +24

    ചേട്ടാ വൈക്കത് അഷ്ടമി എപ്പിസോഡ് എന്ന വരുന്നേ. അഷ്ടമിടെ അന്ന് പാമ്പാടി ആനയെ കഴുകുന്ന സ്ഥലത്ത് വെച്ച് ചേട്ടനെ കണ്ടിരുന്നു. പിന്നെ വലിയ ശ്രീ ബലിക്കും. Waiting......

  • @manuskaria942
    @manuskaria942 2 роки тому

    Thanks for the detailed video…

  • @nileshkannan7661
    @nileshkannan7661 Рік тому

    Ee aalkoottathil njanund..ente vishamangalum

  • @harikrishnanmpillai3101
    @harikrishnanmpillai3101 2 роки тому

    Sreekumar Chetta.... be with your ethics always, you are an awesome person 😍🌿💫

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you so much dear harikrishnan for your support and appreciation ❤️

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому

    2020 forest document publish chayitha sthiythyikke
    .Mr.kavaddiy Narrayiantta side kuoodiy niggal publish chayiaanullaa courage kaattannamaarrunnuoo.... Eyithyippoo orru one side Aayiee pooyiee...💕😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      സുഹൃത്തേ രണ്ടാമത്തെയോ മൂന്നാമത്തെയോ വീഡിയോയിൽ കാവടിയാശാന്റെ ഒരു ഫോൺ സംഭാഷണത്തിന്റെ ഭാഗം കാണിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് ഒന്നും പറയുവാൻ തയ്യാറില്ല എന്ന് പറയുന്ന ഒരാളുടെ അടുത്തേക്ക് ... മലപ്പുറം വരെ ആലപ്പുഴയിൽ നിന്നും എത്തിപ്പെടുവാൻ ഞങ്ങൾ ഏതായാലും തയ്യാറല്ല.
      അദ്ദേഹം സംസാരിക്കുവാൻ തയ്യാറാണ് എന്നു പറഞ്ഞിരുന്നെങ്കിൽ ഉറപ്പായും ചെല്ലുമായിരുന്നു.
      പിന്നെ കാണിച്ച രേഖ... അത് ആരും പറയുന്നതല്ലല്ലോ .. പബ്ലിക് ഡൊമൈൻ -ൽ ഉള്ളതല്ലേ.
      അവിടെയും ആനയുടെ മരണവുമായി കാവടിയാശാന് എന്തെങ്കിലും ബന്ധമുള്ളതായി ഒരാളും പറയുന്നില്ല.
      കാവടിയാശാന്റെ കാലത്ത് ആനക്ക് പാദരോഗം ഇല്ലായിരുന്നു എന്ന കമന്റുകളുമായി ആദ്യ വീഡിയോസിന്റെ കമന്റ് ബോക്സിൽ കുറച്ചുപേർ തുള്ളിയുറഞ്ഞപ്പോൾ .... ഇതു കാണിക്കുവാൻ നിർബന്ധിതരായതാണ്.

  • @somarajansoju7545
    @somarajansoju7545 Рік тому

    Ithoru gajarajavu thannea ayirunu 🔥🔥🔥

  • @joshijohnson3478
    @joshijohnson3478 Рік тому +1

    Akkaramel mohanante vedio cheyyuo deteil ayittu.

  • @abineshpm2338
    @abineshpm2338 2 роки тому

    Adipoli episode

  • @RahulRaj-if4sn
    @RahulRaj-if4sn 2 роки тому

    ഇതില്കൂടുതൽ ആ ഉടമക്ക് എന്താണ് ചെയ്യാനാവുക 😥 ഇതുപോലൊരു എപ്പിസോഡ് ചെയ്തതിനു sree4elephant നന്ദി 🙌
    അവസാനം പറഞ്ഞത് പോലെ നമ്മുടെ ആനകളും ഉത്സവങ്ങളും എല്ലാം അവസാനിക്കാറായോ 😥

  • @jr7773
    @jr7773 2 роки тому +6

    Sasi Chetto big salute❤

  • @pratheeshtp3765
    @pratheeshtp3765 2 роки тому +1

    Good episode 👍

  • @akhilash7538
    @akhilash7538 Рік тому

    Correct aanu paranjath

  • @pachuttanpachu8508
    @pachuttanpachu8508 2 роки тому +1

    സാർ ഒരു അഭ്യർത്ഥന ഉണ്ട് ദൈവായി ഉൾക്കൊള്ളണം 🙏🏻🙏🏻🙏🏻 കർണ്ണൻ ചരിഞ്ഞപ്പോ ചെയ്ത വീഡിയോ പോല്ലേ അവൻ പറയാണ് പോല്ലേ ഒരു വീഡിയോ ചെയുമോ ഇത് എന്റെ മാത്രം അഭ്യർത്ഥന അല്ല ഞങൾ ഒരു എങ്ങണ്ടിയൂർ കാരുടെയും അഭ്യർത്ഥനയാണ് 🙏🏻🙏🏻🙏🏻🙏🏻 plzzz sir 🙏🏻🙏🏻🙏🏻🙏🏻 അങ്ങനെ ഒരു വീഡിയോ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു plzzzz🙏🏻🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      അയ്യോ ....ഇപ്പോൾ തന്നെ നാല് വീഡിയോസ് ചെയ്തില്ലേ.. അതിന് തന്നെ എത്രമാത്രം പഴിയും വെളുപ്പിക്കൽ ആരോപണവും കേട്ടു എന്നറിയാമല്ലോ. ഇനി... നോക്കട്ടെ.
      ഇനി..

    • @pachuttanpachu8508
      @pachuttanpachu8508 2 роки тому

      Plzz സാർ അങ്ങന്നെ ഒരുപാട് വീഡിയോ കാണാൻ അതിയായ ആഗ്രഹമാണ് ഞങ്ങൾക്ക് 😖 അങ്ങന്നെ ഒരു വീഡിയോ ഒരണം മാത്രം മതി plzzzz😖😖🙏🏻🙏🏻🙏🏻🙏🏻🙏🏻