ONAM - THE VIBE OF KERALA Lyric Video | ഓണം | BHARATHAM ENTERTAINMENTS | UNNIRAJ | BHASIRAJ | BISHOY

Поділитися
Вставка
  • Опубліковано 14 жов 2024
  • ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ ഭരതം എന്റർടെയ്ൻമെന്റ്സ് നിങ്ങൾക്കായി ഒരു ഗാനം സമർപ്പിക്കുന്നു.
    Song lyric -
    മാവേലിയെ വരവേൽക്കാൻ വീണ്ടും
    വന്നൊരു പൊന്നോണം.
    തൃക്കാരപ്പന് തുമ്പപ്പൂ ചൂടി
    പൂക്കളമിട്ടൊരു പൊന്നോണം.
    ഉത്രാടപ്പാച്ചിൽ ഓടി നടന്നൊരു
    സന്തോഷത്തിൻ പൊന്നോണം.
    കാറ്റിലെങ്ങും നിറഞ്ഞൊരു പൂവിൻ
    മണമെല്ലാം ചേർന്നൊരു പൊന്നോണം.
    ഇതു മാമലനാടിൻ തിരുവോണം
    ഏവർക്കും ആനന്ദ പൊന്നോണം
    പൂക്കൾ പറിച്ചു ചെടികളറിയാതെ.
    നിലമെല്ലാം മെഴുകി പൂക്കളമിട്ടു.
    ആഘോഷമെങ്ങും ആർത്തിരമ്പി.
    ഓണകോടിയുടുത്ത് വന്നൊരു പൊന്നോണം
    കുട്ടികൾക്കെല്ലാം ആഘോഷമായ്
    ഇത് എല്ലാരും ഉള്ളിൽ എന്നും കൊണ്ടാടും പൊന്നോണം.
    സദ്യയൊരുക്കാൻ വീട്ടിൽ തിരക്കായ്
    സദ്യയുണ്ണാൻ നിരനിരയായ്
    ഇലകളെടുത്തു കറികൾ എടുത്തു
    ചടപട പപ്പടം പൊടിപൊടിയായ്
    വിരുതൻമാർ ഇടിപൊടിയുണ്ടേ
    ചെറുവായിൽ പാലടയുണ്ടേ
    അപ്പേരിക്കും ഉപ്പേരിക്കും
    ഉണ്ണികൾ തെരുതെരെ അടിപിടിയായ്
    കണ്ണാരം പൊത്തി കളിച്ചു
    മണ്ണപ്പം ചുട്ടു കളിച്ചു
    ഊഞ്ഞാലാടി കളിച്ചൊരു നേരം
    എല്ലാവരും ചേർന്നൊരു പാട്ടിൻ ആഘോഷം
    മനസ്സിനുള്ളിൽ നിറഞ്ഞൊരു പൊന്നോണം.

КОМЕНТАРІ • 2