A Complete Interview with Evg. R Krishnankutty,Thiruvattar.

Поділитися
Вставка
  • Опубліковано 16 жов 2024
  • #സത്യസുവിശേഷത്തിന്റെകാവൽഭടൻ നിത്യതയിൽ.
    #ക്രിസ്തുവിന്റെധീരയോദ്ധാവിനു പ്രത്യാശയോടെ വിട... #നിത്യതയുടെപൊൻപുലരിയിൽവീണ്ടും കാണാം......
    #malayalammessagechristian
    #interview
    #RK
    #InterviewwithEvgRKrishnankutty
    #Thriuvattar

КОМЕНТАРІ • 9

  • @bensonbabu.8625
    @bensonbabu.8625 7 років тому +12

    ക്രിസ്തുവിനെ സ്നേഹിച്ച കൃഷ്ണൻ.
    ++++++++++++++++++++++++++
    80- കളുടെ അവസാനമൊ അതോ 90- കളുടെ ആദ്യമൊ.. കൃത്യമായ വർഷം ഒാർമ്മയിലില്ല. ഒരു മെയ് മാസം അവസാനത്തെ ആഴ്ച്ച. നാല് ദിവസം നീണ്ട് നിൽക്കുന്ന സുവിശേഷ യോഗങ്ങൾ... പ്രസംഗകരായി ക്രിസ്തുവിൽ പ്രസിദ്ധരായ രണ്ട് ദെെവദാസൻമാർ, ഒന്ന് P.S തമ്പാൻ, മറ്റേയാൾ R. കൃഷ്ണൻകുട്ടി. സഭയായി വിശ്വാസികൾ എല്ലാവരും ശക്തമായ പ്രാർത്ഥനയിൽ ആയിരുന്നു, കാരണം പ്രതീക്ഷിച്ചതിലും നേരത്തെ മഴയെത്തി... കൺവൻഷൻ ദിവസങ്ങളിൽ മഴപെയ്താൽ... എല്ലാവരുടേയും മുഖത്ത് ആകുലതയുണ്ട്... മലയോര പ്രദേശമായതിനാൽ മഴ ശക്തമായാൽ കേൾവിക്കാർ കുറയും, യോഗത്തിനായുള്ള അദ്ധ്വാനം വൃഥാവിലാകുമൊ.. അതായിരുന്നു ആകുലതയുടെ കാരണം. കൺവൻഷൻ ആരംഭിക്കുന്നതിന്റെ തലേ ദിവസം വരെ മഴ ശക്തിയായി പെയ്തു, എന്നാൽ കൺവൻഷൻ ആരംഭിക്കുന്ന ദിവസം മുതൽ മാനം തെളിഞ്ഞു... വിശ്വാസികളുടെ മനസ്സും. ആദ്യ രണ്ട് ദിവസങ്ങൾ P. S തമ്പാൻ സഹോദരന്റെ ശക്തമായ സന്ദേശങ്ങൾ.. ഒരു കുന്നിൻ മുകളിലെ വിശാലമായ പാറപ്പുറത്താണ് യോഗങ്ങൾ. വിശ്വാസികൾ, ശാലേം എന്നാണ് ആ പാറയെ നാമകരണം ചെയ്തിരുന്നത്. എന്റെ ബാല്യത്തിലും, കൗമാരത്തിലും "സമാധാന പ്രഭു" വിനെ ഉയർത്തുവാൻ വിശ്വാസികൾ ഒരുമിച്ച് കൂടിയിരുന്ന സ്ഥലം... ചുണ്ടക്കുഴിയിലെ ശാലേം പാറ. രണ്ടു ദിവസത്തെ അനുഗ്രഹീത ശുശ്രൂഷകൾക്ക് ശേഷം തമ്പാച്ചായൻ മൂന്നാം ദിവസം രാവിലെ മടങ്ങി. അന്ന് വെെകിട്ട് സമയത്തിന് മുൻപെ "ഞാൻ എത്തും" എന്നാണ് കൃഷ്ണൻ കുട്ടിച്ചായൻ കത്തിലൂടെ അറിയിച്ചിരുന്നത്. താമസം ഞങ്ങളുടെ ഭവനത്തിലായതിനാൽ തമ്പാച്ചായൻ പോയപ്പോൾ ഉണ്ടായ ശൂന്യത അകറ്റുവാൻ കൃഷ്ണൻകുട്ടിച്ചായൻ വരുന്നത് കാത്തിരിക്കുകയാണ് കുട്ടികളായ ഞങ്ങൾ.. എന്നാൽ വളരെ വെെകിയാണ് താൻ ഞങ്ങളുടെ ഭവനത്തിൽ എത്തിച്ചേർന്നത് കാരണം രണ്ടു ദിവസം വിട്ടുനിന്ന മഴ അന്നു ഉച്ച കഴിഞ്ഞ് വീണ്ടും അതിശക്തമായി പെയ്യുവാൻ ആരംഭിച്ചു.. വാഹന സൗകര്യം വളരെ പരിമിതമായ ഞങ്ങളുടെ നാട്ടിലേക്ക് ശക്തമായ മഴയും നനഞ്ഞ് .. വഴി ചോദിച്ചും പറഞ്ഞും.. ഇരുട്ട് വീണതിന് ശേഷം വളരെ ബദ്ധപ്പാടു സഹിച്ച് താൻ എത്തി. തന്നെ കണ്ടപ്പോഴാണ് എന്റെ പിതാവിന്റെ മുഖത്തെ പരിഭ്രാന്തി മാഞ്ഞത്. തുടർന്ന് അതിവേഗം കാലുകൾ ചെളി കുഴഞ്ഞ് കിടക്കുന്ന മൺ റോഡിൽ വലിച്ച് വച്ച് ഞങ്ങളോടൊപ്പം അദ്ദേഹവും നടന്നു.. ഏകദേശം ഒന്നര കിലോമീറ്റോളം ദൂരമുണ്ട് വീട്ടിൽ നിന്ന് യോഗ സ്ഥലത്തേക്ക്. യോഗസ്ഥലത്തേക്ക് അടുക്കുംതോറും ദൂരെ കയ്യടിച്ച് പാടുന്ന ശബ്ദം ഉച്ചത്തിൽ കേൾക്കാം..
    "ജയത്തിൻ ഘോഷം
    ഉല്ലാസഘോഷം
    ഭക്തരിൻ കൂടാരത്തിൽ..
    എന്നും പുതുഗീതം..."
    യോഗം നടക്കുന്ന പാറപ്പുറത്തേക്ക് ഞങ്ങൾ നടന്ന് കയറുമ്പോഴേക്കും മഴ നന്നായി തോർന്നിരുന്നു. തണുത്ത് കാറ്റ് മാത്രം.....
    പക്ഷെ കൃഷ്ണൻകുട്ടിച്ചായൻ മെെക്ക് കയ്യിലെടുത്ത് അല്പ സമയം കഴിഞ്ഞപ്പോഴേക്കും... അന്തരീക്ഷം വീണ്ടും മാറി.... മലവെള്ളപ്പാച്ചിൽ പോലെയുള്ള വാഗ്ധോരണി.. മഴയും തണുപ്പും കാറ്റും ബഹുമാനത്തൊട് മാറി നിന്നു കാരണം "ഉയർത്തപ്പെടുന്നത് ക്രിസ്തുവാണ്"..
    അടുത്ത ദിവസവും അനുഗ്രഹീതമായി ശുശ്രൂഷ നിർവ്വഹിച്ച്, തുടർന്നുള്ള പ്രഭാതത്തിൽ താൻ മടക്ക യാത്രക്ക് ഒരുങ്ങി. പ്രാർത്ഥനക്ക് ശേഷം പിതാവ് നീട്ടിയ " കവർ" താൻ സന്തോഷത്തോടെ വാങ്ങി, കവർ തുറന്ന് നോട്ടുകൾ തന്റെ കയ്യിൽ എടുത്തു., നൂറിന്റെ അഞ്ച് നോട്ടുകൾ.
    തുടർന്ന് താൻ, ജനലഴികളിൽ കെെകൾ തൂക്കി തന്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കികൊണ്ടിരുന്ന എന്നെ നോക്കി എന്റെ പിതാവിനോട് ചോദിച്ചു.. "ഈ മോൻ ഇവിടുത്തേതല്ലെ".. " അതെ" എന്റെ പിതാവ് പ്രതിവചിച്ചു. തുടർന്ന് എന്റരികിലേക്ക് താൻ വന്ന്, ഇടത് കരം കൊണ്ട് എന്നെ ചേർത്ത് പിടിച്ച് വലത് കയ്യിൽ താൻ ചുരുട്ടി പിടിച്ചിരുന്ന നൂറിന്റെ നാലു നോട്ടുകൾ കാലപ്പഴക്കം കൊണ്ട് പിഞ്ചിക്കീറിയ എന്റെ ഷർട്ടിന്റെ ചെറിയ പോക്കറ്റിലേക്ക് തിരുകിവച്ച് പിതാവിനെ നോക്കി നൂറ് രൂപ ഉയർത്തി കാട്ടിയിട്ട് താൻ ഇങ്ങനെ പറഞ്ഞു.." എനിക്ക് ഇതുമതി". പിന്നെ നൂറ് രൂപ തന്റെ ജുബ്ബയുടെ പോക്കറ്റിലേക്ക് തിരുകി.. മുറ്റത്തേക്ക് ഇറങ്ങി വലത് കെെകൊണ്ട് മുണ്ടിന്റെ കോന്തല ഉയർത്തിപ്പിടിച്ച്കൊണ്ട് തിരിഞ്ഞ് നോക്കാതെ വളരെ വേഗത്തിൽ നടന്ന് നീങ്ങി.... നിർന്നിമേഷനായി ഞാനും തന്റെ രൂപം കാഴ്ചക്ക് മറയുന്നത് വരെ നോക്കി നിന്നു..
    ആ പോക്ക് നോക്കികൊണ്ടിരുന്ന ഞങ്ങളുടെ പിതാവിന്റെ വായിൽ നിന്ന് വീണ വാക്കുകൾ അന്നും ഇന്നും എന്നും എന്റെ ഓർമ്മയിലുണ്ട്...... "ക്രിസ്തുവിനെ സ്നേഹിക്കുന്ന കൃഷ്ണൻ"
    ബെൻസൺ ബാബു.
    --------------------------------

  • @tgkurian
    @tgkurian 5 років тому

    Thanks for uploading

  • @albyalexander85
    @albyalexander85 7 років тому

    Thanks for uploading the nice video

  • @cliffin1000
    @cliffin1000 7 років тому +2

    Great

  • @hosannamuzhakkam2329
    @hosannamuzhakkam2329 7 років тому +1

    god is great

  • @adonmusics4385
    @adonmusics4385 6 років тому

    great

  • @JonathanArthur90
    @JonathanArthur90 7 років тому +3

    സ്വർഗത്തിലെ ദൈവത്തിനു സ്തുതി

  • @isshtv5818
    @isshtv5818 6 років тому

    God is just illusion. Chitst vouldt save himself from persecution