ഇതൊക്കെ എങ്ങനെ മറക്കും । Poet Ezhacherry Ramachandran about ONV Kuruppu Sir
Вставка
- Опубліковано 9 лют 2025
- പുരോഗമന കലാ സാഹിത്യ സംഘം വഴുതക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കവി ഒ.എൻ.വി. കുറുപ്പിനെ അനുസ്മരിച്ചു. കോട്ടൺഹിൽ എൽ പി സ്കൂളിൽ നടന്ന ചടങ്ങ് കവി ഏഴാച്ചേരി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പുകസ വഴുതക്കാട് യൂണിറ്റ് പ്രസിഡൻ്റ് സുനിത പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജീവ് ഒഎൻവി കവിതാലാപന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നൽകി.
ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, പ്രസിഡൻറ് കെ ജി സൂരജ്, സംസ്ഥാന കമ്മിറ്റി അംഗം പി എസ് പുഴനാട്, സംസ്ഥാന കൗൺസിൽ അംഗം സി എസ് രതീഷ്, സിപിഐ എം പാളയം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ശശിധരൻ, ആർ എസ് കിരൺ ദേവ്, ശാസ്തമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ എസ് അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുകസ വഴുതക്കാട് യൂണിറ്റ് മ്യൂസിക് ക്ലബ്ബിലെ ഗായകർ പങ്കെടുത്ത് കൊണ്ട് ഒ.എൻ.വി.യുടെ കവിതകളും സിനിമാ ഗാനങ്ങളും നാടക ഗാനങ്ങളും ആലപിച്ചു. പുകസ വഴുതക്കാട് യൂണിറ്റ് സെക്രട്ടറി അനീഷ് മോഹൻ സ്വാഗതവും യൂണിറ്റ് അംഗം ഡോളി ഷാജി നന്ദിയും പറഞ്ഞു.
👏👏❤️
💕
👏
💕