Low cost borewell work | കുറഞ്ഞ ചിലവിൽ 4 മണിക്കൂർ കൊണ്ട് കുഴൽ കിണർ കുത്തി | കിണർ നിറഞ്ഞു വെള്ളം 🥰
Вставка
- Опубліковано 8 лют 2025
- 4 വർഷത്തിന് ഇടയ്ക് രണ്ടു തവണ ആയിട്ട് കുത്തിയ കിണർ പണി വെള്ളം കീട്ടില്ല എന്നുള്ള അവസ്ഥയിൽ കരിമ്പാറ കണ്ടു നിർത്തി വെയ്ക്കേണ്ട അവസ്ഥ വന്നപ്പോൾ സത്യസന്ധനായ പാറ പൊട്ടിക്കാൻ വന്ന പൗസ്‌ലോസ് ചേട്ടന്റെ അഭിപ്രായ പ്രകാരം ആണ് കിണറിനോട് ചേർന്ന് തന്നെ പത്തടി ദൂരത്തിനുള്ളിൽ ഒരു കുഴക്കിണർ കുത്താമെന്ന തീരുമാനത്തിൽ എത്തിയത്. വെള്ളം കിട്ടിയേ തീരു എന്ന എന്റെ ദൃഢനിശ്ചയത്തിന്റെ പേരിൽ ആയിരുന്നു ഞങ്ങളുടെ ഈ തീരുമാനം.
Satellite മെഷീൻ ഉപയോഗിച്ച് ബൂഗർഭ ജലം കണ്ടെത്തുന്ന സ്ഥാനക്കാരൻ ആയിരുന്നു സ്ഥാനം കണ്ടത്.4500 രൂപയാണ് അന്ന് ആയത്.തുടർന്ന് കിണർപണി ആരംഭിച്ചു 300-400 അടിയ്ക്കുള്ളിൽ വെള്ളം കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എങ്കിലും 125 അടിയിൽ വെള്ളം കാണുകയും തുടർന്ന് 200 അടിയിൽ വെള്ളത്തിന്റെ പ്രഷർ കൂടുതൽ ആയതിനാൽ കുഴിക്കാൻ പറ്റാത്ത അവസ്ഥയിൽ നിർത്തുകയും ചെയ്തു. ആകെ 40000 രൂപയിൽ താഴെ ആയിരുന്നു. എന്തായാലും മനസ്സ് നിറഞ്ഞു. സന്തോഷമായി 🙏🙏🙏detail of borewell അടിക്ക് 100 രൂപ പിന്നെ പൈപ്പ് 17000.