മൂന്നിയൂർ കോഴിക്കളിയാട്ടം || Kozhikkaliyattam|| Moonniyoor
Вставка
- Опубліковано 8 лют 2025
- Hi I'm Reghunath Rhytyhm
Welcome to our UA-cam channel
About this Channel
നാടൻ കലകളും നാട്ടറിവുകളും നിറഞ്ഞ നമ്മുടെ കേരളത്തിലെയും നമ്മുടെ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെയും ഒട്ടനവധി കലാരൂപങ്ങളും നാട്ടറിവുകളും ഇന്ന് അന്യനിന്നുപോകുകയാണ്. അത്തരത്തിലുള്ള കലാരൂപങ്ങളെയും നാട്ടറിവുകളെയും സംരക്ഷിക്കുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരു കൊച്ചു ചാനൽ ആണ്.
നിങ്ങളുടെ സ്നേഹവും നിങ്ങളുടെ Support ഉം ഒന്ന് മാത്രമാണ് എനിക്ക് ഇത്തരത്തിലുള്ള അറിവുകൾ ശേഖരിച്ച് നിങ്ങൾക്കുമുന്നിൽ എത്തിക്കുവാനുള്ള ശക്തി പകരുന്നത്.
എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Subscribe ചെയ്ത് Support ചെയ്യുക
ഒത്തിരി സ്നേഹത്തോടെ
Reghunath Rhythm
🙏🙏🙏🙏🙏🙏🙏
🐓കോഴിക്കളിയാട്ടം🐓
ഉഗ്ര തപസികളായ മാമുനിമാർ വസിച്ചിരുന്ന, അവർ തപം ചെയ്തു അനശ്വരമാക്കിയ "മുനിയൂർ" ദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി കടലുണ്ടിപ്പുഴയോരത്ത്...,
പ്രകൃതിയുടെ ഏറ്റവും മനോഹരമായ വയലുകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു ഒരു പുണ്ണ്യ ക്ഷേത്രം. ഉഗ്ര ശക്തിയായി കാളിദേവി കുടികൊള്ളുന്ന, വർഷത്തിൽ 57 ദിവസം മാത്രം നട തുറക്കുന്ന കളിയാട്ടകാവ് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രം.
മണ്ഡലം 40 ദിവസം നട തുറന്നാൽ പിന്നീട് ഇടവ മാസത്തിലെ 17 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനാണ് നട തുറക്കുക.
കളിയാട്ടം
ഇടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കപ്പൊലിക്കുന്നതോട് കൂടി ഒരു ദേശത്തിന്റെ ആവേശത്തിന് തിരികൊളുത്തുകയായി.......
പന്തീരായിര പൂജ ചെയ്ത് അനുഗ്രഹം വാങ്ങി തുടങ്ങുകയായി...
മനസും ശരീരവും മുഴുവൻ അമ്മയുടെ ഉത്സവത്തിന് വേണ്ടി മാത്രമാവുന്ന നാളുകൾ.......
മുളയും കുരുത്തോലയും കൊണ്ടുണ്ടാക്കുന്ന നേർച്ചകുതിരകളുടെ നിർമാണം തുടങ്ങുകയായി.....
തിങ്കളാഴ്ച മുതൽ പൊയ്കുതിരകൾ അമ്മയുടെ അനുഗ്രഹം വാങ്ങി ഊര് ചുറ്റാൻ തുടങ്ങും വൈകുന്നേരം സകല ദേവ ഗണങ്ങളെയും കാരണവന്മാരെയും വണങ്ങി അമ്മയുടെ കഥ ചെണ്ടയുടെ വാദ്യഘോഷത്തോടെ പാടുന്ന ചടങ്ങാണ് "കൊട്ടിപ്പാട്ട്" ....
വ്യാഴായ്ച ഉച്ചയോട് കൂടി റോഡും കാവും എല്ലാം ഭക്തരാൽ നിറയും.
വാദ്യഘോഷങ്ങളുടെ താളമേളവും നൃത്ത ചുവടുകളുമായി....
ദേശത്തെ പൊയ്കുതിര സംഘങ്ങൾ കവിലേക്കുള്ള യാത്ര അതി മനോഹരമാണ്......
ഓരോ തറവടുകളിൽ വച്ച് കുതിര കല്യാണം നടക്കുന്നതോട് കൂടി കളിയാട്ടത്തിനുള്ള എല്ലാ ചടങ്ങുകളും അവസാനിച്ചു.
വെള്ളിയാഴ്ച പുലരുമ്പോൾ പുലർ കോഴി കൂവുമ്പോൾ"
വെള്ളിയാഴ്ച നേരം വെളുത്താൽ കോഴി കളിയാട്ടമായി.
ക്ഷേത്ര കാരണവർ ആദ്യം കോഴി വെട്ടുന്നതോട് കൂടി വെളുപ്പിന് തുടങ്ങും കോഴി കുരുതി.
സാംബവ മൂപ്പന്മാരുടെ പൊയ്കുതിരകളാണ് ആദ്യം കാവിലെത്തെണ്ടത് . എങ്കിൽ മാത്രമേ ദേശകാരുടെ കുതിരകൾ വരെ പ്രവേശിക്കാൻ പാടൂ....
കോഴിക്കോട് തൃശൂർ റൂട്ടിലെ തലപ്പാറ മുതൽ കളിയാട്ടകാവ് വരെ ലക്ഷക്കണക്കിന് ഭക്ത ജനങ്ങളാൽ നിറയും റോഡ് ഗതാഗതം പൂർണമായും നിലക്കും
മുട്ടിച്ചിറ കലംകൊള്ളിയലയിൽ തൊഴുതു വണങ്ങി പൈങ്ങാംകുളങ്ങരയിൽ ക്ഷേത്ര കുളം കാണാം. അവിടെയും മൂന്ന് തവണ വലം വെച്ച് പാടത്തെക്കിറങ്ങി വിശ്രമം കഴിഞ്ഞ് കൊടിമരം വലം വച്ച് കാവിലേക്കു കടക്കുന്നു.
വടി തല്ലും വാദ്യഘോഷങ്ങളുടെ അകമ്പടിയും നൃത്ത ചുവടുകളും, അംബരം ചുംബിക്കുന്ന കുതിരകളും
കാളി സാന്നിധി കണ്ണിനു വർണ വിസ്മയമൊരുക്കുന്നു.
എല്ലാ സങ്കടങ്ങളും അമ്മയോട് പറഞ്ഞു തീർത്ത് വഴിപാട് അമ്മക്ക് സമർപ്പിച്ച ശേഷം തിരിച്ചു പോകുന്ന കാഴ്ച്ച.. നാടിന്റെ സമ്പദ്സമൃദ്ധിയ്ക്കും കാർഷിക വളർച്ചയ്ക്കും വേണ്ടി പ്രാർത്ഥനയോടുകൂടി നീണ്ട ഒരു വർഷത്തെ കാത്തിരിപ്പും.ഒപ്പം ഉത്തരമലബാറിലെ ഉത്സവങ്ങൾക്ക് വളരെ സന്തോഷപൂർവ്വം പരിസമാപ്തിയുമാകുന്ന കാഴ്ച.
എന്നാൽ കൊറോണ എന്ന മഹാമാരി കാരണം രണ്ടാമതൊരു വർഷം കൂടി ഈ മഹാ ഉത്സവം മാറ്റി വെക്കേണ്ടി വന്നിരിക്കുന്നു.
ക്ഷേത്രം
അമ്മാഞ്ചേരി ഭഗവതിക്ഷേത്രം
കളിയാട്ടക്കാവ്
മൂന്നിയൂര്‍ പി.ഒ.
തിരൂരങ്ങാടി,
മലപ്പുറം 676311
Music credits:- Yellow Tunes
Link: 1) www.yellowtune...
2) / yellowtunes
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.അറിയുവാൻ താല്പര്യമുള്ള കലകളെ കമന്റ് ചെയ്യുകയും ചെയ്യാം.
/ nath-creations-the-tot...
nathcreationspalakkad@gmail.com
www.instagram....
Na...
#Nathcreationspalakkad
#Moonniyoorkozhikkaliyattam
#kaliyattam
#Folkfestival
#Agriculturalfestival
മമ്പുറം തങ്ങളുടെ അടുത്ത് നിന്ന് കളിയാട്ട കാവിലെ ദേവിയെ കാണാൻ മതവും ജാതിയും മറന്ന് ആഘോഷിക്കുന്ന മലപ്പുറം ജില്ലയുടെ സ്വന്തം ഉത്സവം... ❤️❤️❤️❤️
അതെ....ജാതി മത കുല ചിന്തകൾക്കതീതമായ സാഹോദര്യത്തിൻ്റെ സന്ദേശം നൽകുന്ന ഒരു നല്ല ഉത്സവം
വ്യത്യസ്‌ത നിറഞ്ഞ ഒരു കാഴ്ച്ച സമ്മാനിച്ചതിന്... Big thanks ♥️♥️♥️
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
, അങ്ങയുടെ വിനയത്തിൽ ഞാൻ നിങ്ങളുടെ ചാനൽ സസ്ക്രൈബ് ചെയ്തു 😍
Thankyou
Njagalude oru vikaramaanu kalayattam😍 2varshathinu shesham njagl kaathirikkukayanu ammayude kaaliyattam kaanan...
Adhyayittaa kelkkanee thanks iniyum videos nalla reethiyil cheyyan kazhiyatteeee
ആശംസകൾ നാട്ടുമ്പുറത്തെ കാഴ്ചകളും ആഘോഷങ്ങളും ആചാരങ്ങളും പങ്കുവെക്കുന്ന ഈ ചാനലിന് ആശംസകൾ
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
കലക്കി..... പുതിയ അറിവുകള്‍
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
പുതിയ അറിവ് പകർന്നു തന്നതിന് നന്ദി 👍👍
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
Adipoli 👌
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
നല്ല പ്രോഗ്രാം ഒരു പാട് ഇഷ്ടമായ്
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
Nice
Thankyou
ഹായ് ഞാൻ ഗിരി നൂറനാട്
കൂടെയുണ്ടാവും👍👍👍
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
മുടങ്ങാതെ എല്ലാ വർഷവും കളിയാട്ടത്തിന് എൻ്റെ മുതുമുത്തച്ഛൻമാർ മുതൽ പൊയ്കുതിര കെട്ടി [മുളയും കുരുത്തോലയും കൊണ്ട് കെട്ടിയുണ്ടാക്കുന്ന ] കാവിൽ പോവാറുണ്ട് ആ ആചാരം മുടങ്ങാതെ ഇളം തലമുറക്കാരായ ഞങ്ങളും പൂർവ്വികർ നടത്തി പോന്ന ആചാരങ്ങൾ ഒട്ടും തന്നെ തെറ്റിക്കാതെ ഇപ്പഴും തുടരുന്നു [ മഹാമാരി കാരണം രണ്ടു വർഷമായി ഞങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം]
ഇതിൽ ഒരു ചെറിയ തെറ്റുണ്ടു ഒരിക്കലും ഞങ്ങൾ പൊയ്ക്കുതിരകൾ തച്ചുടക്കാറില്ല കുതിപ്ലാക്കൽ ദേവിക്ക് സമർപ്പിക്കാറാണ് വിവരമില്ലാത്തവർ ആണ് അത് തച്ചുടക്കൽ
സ്നേഹപൂർവ്വം
സുനിത് വെളിമുക്ക് ആലുങ്ങൽ
ഒരു പാലക്കാട്ടുകാരൻ എന്ന നിലയിൽ കിട്ടിയ അറിവുകളെ ഏകോപിച്ചതാണ് തെറ്റുകൾ സദയം ക്ഷമിക്കുക
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
Regu ettaaa spr😀

🔥❤️👍
Thankyou
👍
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
🔥🔥🔥
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
❤❤❤
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
ஆடியோ எக்கோ அடிக்குது மருமோனே .. ஆரம்பத்துல நீ பேசும்போது நல்லா இருக்கு..
சரி மாமா சரிபன்ணிடலாம் அடுத்த வீடியோ அப்படி தான் இருக்கும்
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏
❤❤❤🙏🙏🙏😍😍😍😍
Thankyou for your valuable comment keep supporting us and please share our channel for your friends and also wait for our new video.🙏🙏🙏