Kandivarkuzhali | കണ്ടിവാർകുഴലി
Вставка
- Опубліковано 5 лют 2025
- (നൃത്തശാല)
ശ്ലോകം 19.രാഗം: ഭൈരവി. താളം: ചെമ്പട 16 മാത്ര
ഇത്ഥം വാതാത്മജാതഃ സദയമനുനയന്നാത്മകാന്താം നിശാം താം
നീത്വാ പശ്ചാദ്ദിനാന്തേ തമസി തമഹിതം പ്രത്യവേക്ഷ്യാദ്ധ്യവാത്സീൽ
നൃത്താഗാരം മൃഗാരിർദ്ദ്വിപമിവ നിഭൃതം സൂതസൂനുർന്നിദേശാൽ
കൃഷ്ണാകാമാന്തകാനാം തദനു തദുപഗമ്യാത്തമോദം ജഗാദ.
(ശ്ലോകം 19 - ഇത്ഥം വാതാത്മജാതഃ = ഇപ്രകാരം ഭീമസേനൻ, സദയം ആത്മകാന്താം = ദയയോടുകൂടി തൻ്റെ ഭാര്യയെ, അനുനയൻ = സമാധാനപ്പെടുത്തിക്കൊണ്ട്, താം നിശാം നീത്വാ = ആ രാത്രി കഴിച്ചുകൂട്ടിയിട്ട്, പശ്ചാൽ ദിനാന്തേ = പിന്നെ പകൽ കഴിഞ്ഞപ്പോൾ, തമസി = ഇരുട്ടത്ത്, തം അഹിതം = ആ ശത്രുവായ കീചകനെ, മൃഗാരിഃ ദ്വിപം ഇവ = സിംഹം ഗജത്തെയെന്നപോലെ, പ്രത്യവേക്ഷ്യാ = പ്രതീക്ഷിച്ചുകൊണ്ട്, നിഭൃതം = അനങ്ങാതെ, നൃത്താഗാരം അദ്ധ്യവാത്സീൽ = നൃത്തശാലയിൽ വസിച്ചു, തദനു സൂതസൂനുഃ = അതിനുശേഷം കീചകൻ, കൃഷ്ണാകാമാന്തകാനാം നിദേശാൽ = പാഞ്ചാലിയുടേയും കാമൻ്റേയും കാലൻ്റേയും പ്രേരണയാൽ, തൽ ഉപഗമ്യാ = ആ നൃത്തശാലയെ പ്രാപിച്ച്, ആത്തമോദം ജഗാദ = സന്തോഷത്തോടെ പറഞ്ഞു)
പദം 22.രാഗം: ഭൈരവി. താളം: ചെമ്പട 16 മാത്ര
( കീചകൻ പാഞ്ചാലിയോട് )
പല്ലവി
കണ്ടിവാർകുഴലി, യെന്നെ
കണ്ടീലയോ ബാലേ!
അനുപല്ലവി
മിണ്ടിടാത്തതെന്തേ നിദ്ര
പൂണ്ടീടുകകൊണ്ടോ (കണ്ടിവാർ)
ചരണം 1
പ്രേമകോപം കൊണ്ടു മയി
കാമിനി വാഴുകയോ
കാമകേളി ചെയ്‌വതിന്നു
താമസിച്ചിടൊല്ല (കണ്ടിവാർ)
ചരണം 2
വല്ലാതെ ഞാൻ ചെയ്ത പിഴ-
യെല്ലാം സഹിക്ക നീ.
സല്ലാപം ചെയ്തീടുകെന്നോ-
ടുല്ലാസേന സുദതി! (കണ്ടിവാർ)
ചരണം 3
പല്ലവകോമളതനു-
തല്ലജമെന്തഹോ
കല്ലിനോടു തുല്യം നീതാ-
നല്ലല്ലീ മാലിനീ (കണ്ടിവാർ)
(പദം 22. പല്ലവി,അനുപല്ലവി - കണ്ടിവാർകുഴലി ബാലേ = കരിഞ്ചണ്ടി പോലെ തലമുടിയോടുകൂടിയ ബാലേ , എന്നെ കണ്ടീലയോ = എന്നെ നീ കണ്ടില്ലേ?, മിണ്ടിടാത്തത് എന്തേ = എന്നോട് മിണ്ടാത്തത് എന്തു കൊണ്ട്, നിദ്ര പൂണ്ടീടുകകൊണ്ടോ = ഉറങ്ങിപ്പോയതുകൊണ്ടാണോ?)
(ചരണം 1 - കാമിനി = അല്ലയോ അനുരാഗവതി, മയിപ്രേമകോപം കൊണ്ടു വാഴുകയോ = എന്നിൽ പ്രണയകലഹം വഹിച്ചുകൊണ്ട് ഇരിക്കുകയാണോ?, കാമകേളി ചെയ്‌വതിന്നു താമസിച്ചിടൊല്ല = കാമക്രീഡചെയ്യുവാൻ താമസിക്കരുതേ)
(ചരണം 2 - ഞാൻ വല്ലാതെ ചെയ്ത പിഴ എല്ലാം നീ സഹിക്ക = ഞാൻ ശക്തിയായി ചെയ്ത തെറ്റ് ഒക്കെ നീ ക്ഷമിക്കണം, സുദതി = നല്ല പല്ലുകളോടുകൂടിയവളേ, എന്നോടു ഉല്ലാസേന = എന്നോടു സന്തോഷത്തോടുകൂടി, സല്ലാപം ചെയ്തീടുക = സംഭാഷണം ചെയ്താലും)
(ചരണം 3 - മെല്ലെ തൊട്ടുനോക്കിയതിനുശേഷം - അഹോ = അത്ഭുതം, പല്ലവകോമളതനുതല്ലജം = തളിരുപോലെ മൃദുലമായ പ്രശസ്ത ശരീരം, എന്ത് കല്ലിനോടു തുല്യം = എന്താണ് കല്ലുപോലിരിക്കുന്നത്, നീ മാലിനിതാൻ അല്ലല്ലീ = നീ മാലിനിതന്നെ അല്ലയോ?)