വയനാട്ടിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി | Priyanka Gandhi Speech | Wayanad
Вставка
- Опубліковано 25 лис 2024
- വയനാട്ടിൽ രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയെത്തി. ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. സുൽത്താൻ ബത്തേരിയിലെ മീനങ്ങാടിയിലായിരുന്നു ആദ്യത്തെ പൊതു പരിപാടി. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയ പ്രിയങ്ക കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമായ സാഹചര്യമാണ്. നമ്മൾ പോരാടുന്നത് തുല്യതയ്ക്കായാണ്. ജനകീയ പ്രശനങ്ങൾ നേരിട്ട് ഇടപെടും. മണിപ്പൂരിൽ ഉൾപ്പടെ ന്യുനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കൻ ആണ് ഓരോ നയങ്ങളും രൂപീകരിക്കുന്നത്. അത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക വിമർശിച്ചു.
കർഷകരോട് അനുതാപം ഇല്ലാത്ത സർക്കാരാണുള്ളത്. ആദിവാസി ഭൂമിപോലും സമ്പന്നർക്ക് കൈമാറുന്നു. കായിക മേഖലയ്ക്ക് കൂടുതൽ സൗകര്യം വയനാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരം വേണം. ആദിവാസികൾക്ക് ആരോഗ്യം മെച്ചപ്പെടാൻ സൗകര്യം വേണം. മനുഷ്യ മൃഗ സംഘർഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്നം പരിഹരിക്കാനും ആവശ്യങ്ങൾ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾ എല്ലാം ഞാൻ മനസിലാക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിന് മെഡിക്കൽ കോളേജ് വേണം എന്നത് എനിക്കറിയാം, പലരും പറഞ്ഞു. എന്റെ സഹോദരൻ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ ഞാനും തുടരും. രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയിൽ എനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
#priyankagandhi #priyanka #wayanad #wayanadbyelection #rahulgandhi #priyankagandhispeech #priyankagandhivadra