ജ്ഞാനപ്പഴം നീയല്ലേ | NJANAPAZHAM NEEYALLE | SREEMURUGAN MOVIE SONG | P Madhuri & P Sushila

Поділитися
Вставка
  • Опубліковано 8 чер 2024
  • ജ്ഞാനപ്പഴം നീയല്ലേ | NJANAPAZHAM NEEYALLE | SREEMURUGAN MOVIE SONG | P Madhuri & P Sushila
    Music: ജി ദേവരാജൻ
    Lyricist: ശ്രീകുമാരൻ തമ്പി
    Singer: പി സുശീലപി മാധുരി
    Raaga: കല്യാണി
    Film/album: ശ്രീ മുരുകൻ
    ജ്ഞാനപ്പഴം നീയല്ലേ ശ്രീമുരുക
    ഭക്ത ഗാനമൗലി ചൂഡാമണി നീ മുരുകാ
    നിന്റെ മലർചേവടി തൻ പൂമ്പൊടികൾ ഞങ്ങൾ
    നിന്റെ സ്നേഹ ദീപിക തൻ പൊന്നൊളി ഞങ്ങൾ (ജ്ഞാനപ്പഴം ...)
    ഷണ്മുഖന്റെ സഖികളാകാൻ നോമ്പു നോറ്റവർ
    ഞങ്ങൾ ധർമ്മ ഗീതമാലപിച്ചു മുക്തി നേടിയോർ
    തിരുമിഴികൾക്കിമകളായ് ഞങ്ങൾ വന്നിതാ
    തിരുമാറിലെ കളഭമായ് ഞങ്ങൾ ചേർന്നിതാ ആ..ആ..ആ...(ജ്ഞാനപ്പഴം ...)
    കാർത്തികേയ കീർത്തികേട്ടു പുണ്യം കൊണ്ടവർ ഞങ്ങൾ
    കാലമെല്ലാം ചേർന്നുവരാൻ വ്രതമെടുത്തവർ
    ഹൃദയഹർഷമലരുകളാൽ നിനക്കഭിഷേകം
    അനുരാഗത്തിൻ പൂർണ്ണിമയാൽ പാലഭിഷേകം ആ..ആ..ആ...(ജ്ഞാനപ്പഴം ..)

КОМЕНТАРІ • 2

  • @sasidharankoroth7548
    @sasidharankoroth7548 20 днів тому +2

    ഇന്ന് ഇങ്ങനെ ഒരു ഗാനം സിനിമ സ്വപ്നങ്ങളിൽ മാത്രം കൂറച്ച് കാലം മുൻപെ ജനിച്ചത് ഭാഗ്യം.ശ്രി മുരുകൻ എന്ന പടം കോഴിക്കോട് ഡേവിസൺ തിയേറ്ററിൽ നിന്നും കണ്ടത് ഓർമ്മവരുന്നു.ഈ നല്ല ഗാനം തിരഞ്ഞെടുത്ത തിന്ന് നന്ദി.

  • @chandranerer1255
    @chandranerer1255 19 днів тому +1

    Beautiful song of P Susheelamma and P Madhuri.