KOTHAMBU MANIKAL | കോതമ്പുമണികൾ | O N V KURUP | MALAYALAM POEM

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 139

  • @phoenixpersistent3825
    @phoenixpersistent3825 4 роки тому +71

    ഏറ്റവും ഇഷ്ടമുള്ള ഒരു കവിത♥️😍

  • @prajeeshtthenchery715
    @prajeeshtthenchery715 3 роки тому +89

    ഇനി ഇത്തരം വരികള്‍ ഇല്ലല്ലോ എന്നതാണ് ദു;ഖകരം

    • @arunjose798
      @arunjose798 Рік тому

      😢

    • @allLyfsuits111
      @allLyfsuits111 Рік тому

      Yes ippozathe piller okke nook

    • @shankaradhyaanam
      @shankaradhyaanam Рік тому +4

      ഒരുപാട് ഉണ്ട് മാഷേ.,.. ആർക്കും മുന്നിലേക്ക് വരാൻ സാഹചര്യം ഇല്ല. പുസ്തകം ഇന്ന് അന്യമാണ് ഈ കമ്പ്യൂട്ടർ യുഗത്തിൽ. പിന്നെ ആകെ ആശ്രയം പാടാൻ കഴിവുള്ള ആൾക്കാർ ആണ്... അവർക്കോ ശബ്ദം filter ചെയ്തു അവതരിപ്പിക്കണം(സ്റ്റുഡിയോ റെക്കോർഡിംഗ്). എല്ലാവർക്കും അതിനു സാഹചര്യം ഉണ്ടാകില്ല

    • @sandhyapk1929
      @sandhyapk1929 10 місяців тому +1

      സത്യം

    • @vanajang3864
      @vanajang3864 8 місяців тому

      അതാണ്

  • @shijithjoy5642
    @shijithjoy5642 11 місяців тому +7

    മനോഹരമായ ആലാപനം..
    പഴയ മലയാളം ക്ലാസ്സിലേക്ക് കൂട്ടികൊണ്ടു പോകുന്ന അനുഭൂതി.. ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ രചിച്ച കവിത നമ്മുടെ ജീവിതത്തിൽ എവിടെയൊക്കെയോ തൊട്ടും തലോടിയും കടന്ന് പോയ അനുഭവമാക്കി മാറ്റുന്ന ഒ എൻ വി കുറപ്പിൻ്റെ മാസ്മരികത..!
    ഗോതമ്പ് മണികൾ പേരു പോലെ തന്നെ സ്ത്രീ ജീവിതമാണ്. അവളുടെ ചിന്തകള് നിസ്സഹായാവസ്ഥകള്, സങ്കടങ്ങള്, ആഗ്രഹങ്ങള്, ആകുലതകള് എല്ലാം അതിലുണ്ട്..
    "ഞാറാണെങ്കിൽ പറിച്ചു നട്ടീടണം ഞാറ്റുവേലക്കാലമെത്തുമ്പോൾ;
    പെറ്റുവളർന്ന കുടി വിട്ടു പെണ്ണിന് മറ്റൊരിടത്ത് കുടിവയ്പ്പ്"!
    തൻ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ- രമ്മുമ്മ തൻ ചൊല്ലോർക്കുന്നു, നമ്മള് നോക്കി വളർത്തുമീക്കോതമ്പും നമ്മളും മക്കളെ ഒന്ന് പോലെ! ആറ്റുനോറ്റാരോ വളർത്തുന്നു, കതിരാരോ കൊയ്‌തു മെതിക്കുന്നു പൊന്നിൻ മണികളാക്കമ്പോളങ്ങളി- ലെങ്ങോ പോയിത്തുലയുന്നു!
    അവസാനം കവി പറഞ്ഞുവെയ്ക്കുന്നത് നോക്കൂ..
    പേടിച്ചരണ്ട നിൻ കണ്ണുകൾ രാപ്പകൽ തേടുന്നതാരെയെന്നറിവൂ ഞാൻ. മാരനെയല്ല, മണാളനെയല്ല, നിൻ- മാനം കാക്കുമൊരാങ്ങളയെ! കുതിരപ്പുറത്തു തന്നുടവാളുമായവൻ കുതികുതിച്ചെത്തുന്നതെന്നാവോ..? കുതികുതിച്ചെത്തുന്നതെന്നാവോ..?
    ഗോതമ്പ് മണികളുടെ ജീവിതത്തിൻ്റെ പല തലങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്ന കവിത ഒരു വിങ്ങലോടെ നമ്മൾ വായിച്ചവസാനിപ്പിക്കുന്നു..!

    • @fazilahameed8723
      @fazilahameed8723 10 місяців тому +4

      ഇത് പാടിയത് onv തന്നെയാണ് . ശബ്ദം കേട്ടിട്ട് അങ്ങിനെ തോന്നുന്നു

    • @Sunil-ne8mx
      @Sunil-ne8mx 6 місяців тому +1

      ആലാപനം : O N V കുറുപ്പ്. Written above.

  • @paappan1957
    @paappan1957 4 роки тому +33

    ഹൃദയദ്രവീകരണ ശക്തിയുള്ള
    ഒരു കാവ്യ ബിംബം.
    മനസിൻ്റെ
    ആഴങ്ങളിലേക്ക്
    വേരുകളാഴ്ത്തി
    വളരുന്ന
    കവിത.
    ഓ എൻ വി സാറിന് സ്മരണാഞ്ജലികൾ.
    ബി.എ മലയാളം ക്ലാസ്സിലെ എൻ്റെ ഗുരുവിന്
    പാവനസ്മരണകൾ അർപ്പിക്കുന്നു.

  • @durgaak1570
    @durgaak1570 2 роки тому +20

    അങ്ങേക്ക് നന്ദി .......
    ഹൃദയ വേദനയോടെ ഇല്ലായ്മയുടെ കാലഘട്ടത്തെ വീണ്ടും വീണ്ടും ഓർമ്മിക്കുന്നു.

  • @almamariasebastian8981
    @almamariasebastian8981 2 місяці тому +4

    ഞാൻ 8 ആം ക്ലാസ്സിൽ പഠിച്ച കവിത . മലയാളം padhyaparaayanathinu first kittiyathum ee kavithak.

  • @vijayanmk6995
    @vijayanmk6995 2 роки тому +16

    ഏതൊരു പെൺകുട്ടിയും ആഗ്രഹികേണ്ട തു തന്റെ മാനം കാക്കുന്ന ഒരു ആങ്ങളെ ആണ് ഈ കെട്ട കാലത്ത്. ഈ കവിത എത്രയോ തവണ കേട്ടിരിക്കുന്നു ❤

  • @nihaann4335
    @nihaann4335 3 роки тому +34

    ONV യുടെ കവിതകളിൽ ഏറ്റവും പ്രിയപ്പെട്ടത്❤️

  • @rasikrasu6532
    @rasikrasu6532 2 роки тому +6

    എപ്പോ കേട്ടാലും കണ്ണ് നനയുന്ന കവിത.

  • @ShahulHameed-uk9gw
    @ShahulHameed-uk9gw 3 роки тому +44

    കോതമ്പുമണികള്‍
    ഓ. എൻ. വി.
    പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
    നേരറിയുന്നു ഞാന്‍ പാടുന്നു.
    കോതമ്പുകതിരിന്റെ നിറമാണ്;
    പേടിച്ച പേടമാന്‍ മിഴിയാണ്.
    കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
    മേയ്യിലലങ്കാരമൊന്നുമില്ല;
    ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
    കീറിത്തുടങ്ങിയ ചേലയാണ്!
    ഗൌരിയോ ലക്ഷ്മിയോ സീതയോ രാധയോ
    പേരെന്ത് തന്നെ വിളിച്ചാലും,
    നീയെന്നും നീയാണ്; കോതമ്പു പാടത്ത്
    നീര്‍ പെയ്തു പോകും മുകിലാണ്!
    കത്തും വറളി പോല്‍ ചുട്ടുപഴുത്തോരാ
    കുഗ്രാമ ഭൂവിന്‍ കുളിരാണ്!
    ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
    കൂരയില്‍ നീയൊരു കൂട്ടാണ്.
    ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
    രച്ഛന്റെ ആശ തന്‍ കൂടാണ്.
    താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
    താങ്ങാണ്, താരാട്ട് പാട്ടാണ്!
    പേരറിയാത്തൊരു പെണ്‍കിടാവേ
    എനിക്കേറെപ്പരിചയം നിന്നെ!
    കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍.,
    കുഞ്ഞു വയര്‍ നിറച്ചാഹാരം;;
    കല്ലുമണിമാല, കൈവള,യുത്സവ-
    ച്ചന്തയിലെത്തും പലഹാരം.
    തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
    രത്തിപ്പഴം നീയെടുത്തു തിന്നു.
    ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
    നീരുമതിന്നെത്ര മോന്തീല?
    പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്ത്
    പിഞ്ചിലേ നുള്ളിയെറിയുന്നു.
    കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
    കുറ്റികള്‍ കത്തിക്കരിയുമ്പോള്‍,
    ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
    ഒക്കെക്കരിഞ്ഞതും കാണുന്നു.
    ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
    ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
    പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
    നേരറിയുന്നു ഞാന്‍ പാടുന്നു.
    ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
    ഞാറ്റുവേലക്കാലമെത്തുമ്പോള്‍;
    പെറ്റുവളര്‍ന്ന കുടി വിട്ടു പെണ്ണിന്
    മറ്റൊരിടത്ത് കുടിവയ്പ്പ്!
    വയലിനുമപ്പുറത്തേതോ സ്വയംവര-
    പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍,
    വെറുതെയീ നിനവുകള്‍ വന്നു പോയി
    വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
    കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
    കുതിരപ്പുറത്തു മണാളനുണ്ട്;
    പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
    മിന്നുന്ന കുപ്പായം പത്രാസ്!
    മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
    മുഖമാകെ മൂടിക്കിടപ്പുണ്ട്!
    കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
    കുറിയിതേ കാഴ്ച നീ കണ്ടൂലോ..
    കുതിരപ്പുരത്തിരുന്നാടിയാടി
    പുതുമണവാളനാ പോക്ക് പോകെ
    തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
    നില്‍ക്കുവാനുത്സാഹമായിരുന്നു.
    കണ്‍കളിലത്ഭുതമായിരുന്നു വിടര്‍-
    കണ്ണാലെ പിന്നാലെ പോയിരുന്നു.
    ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
    ഇന്നാ നിറന്ന വരവ് കാണ്‍കേ.
    പാതവക്കത്തേക്ക് പായുന്നതില്ല നീ
    പാടാന്‍ മറന്ന കിളിയല്ലേ!
    പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
    നേരറിയുന്നു ഞാന്‍ പാടുന്നു.
    നിന്നെ വധുവായലങ്കരിക്കാനിങ്ങു
    പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
    മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
    കൈകൊട്ടി പാടാനുമാരുമില്ല.
    വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
    ഇല്ലോരാള്‍, കൊട്ടും കുഴലുമില്ല.
    കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
    കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
    തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
    രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
    നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
    നമ്മളും മക്കളെ ഒന്ന് പോലെ!
    ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
    കതിരാരോ കൊയ്തു മെതിക്കുന്നു
    പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
    ലെങ്ങോ പോയിത്തുലയുന്നു!
    ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
    കണ്‍കളിരുട്ടില്‍ പരതുന്നു?
    കാതോര്‍ത്ത് തന്നെയിരിക്കുന്നു,, വെറും
    കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
    അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
    അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍,
    കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
    വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍,
    കൂരകള്‍ തോറും കയറിയിറങ്ങുന്ന
    ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
    പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
    പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
    കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
    ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
    നീയിന്നു നിന്നിലൊളിക്കുന്നു,
    നീയിന്നു നിന്നെ ഭയക്കുന്നു!
    നീയിന്നു നിന്നിലൊളിക്കുന്നു,
    നീയിന്നു നിന്നെ ഭയക്കുന്നു!
    പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
    നേരറിയുന്നു ഞാന്‍ പാടുന്നു!
    പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
    തേടുന്നതാരെയെന്നറിവൂ ഞാന്‍.
    മാരനെയല്ല, മണാളനെയല്ല, നിന്‍-
    മാനം കാക്കുമൊരാങ്ങളയെ!
    കുതിരപ്പുറത്തു തന്നുടവാളുമായവന്‍
    കുതികുതിച്ചെത്തുന്നതെന്നാവോ..?
    കുതികുതിച്ചെത്തുന്നതെന്നാവോ..?

  • @krishnakumarkrishna6401
    @krishnakumarkrishna6401 2 роки тому +12

    മനോഹര കാവ്യാലാപനം... ഹൃദയസ്പർശിയായ അനുഭവ കാവ്യവും ഉത്തരവാദിത്വവും ദാരിദ്ര്യവും പ്രതീക്ഷയുമാണ് ഈ പെൺകുട്ടിയുടെ നന്മയുടെ മനസ്സ് ❤️

    • @amruthakb3952
      @amruthakb3952 2 роки тому

      ഏറ്റവും ഇഷ്ടമുള്ള കവിത

  • @unnikrishnan6168
    @unnikrishnan6168 2 роки тому +22

    അക്ഷരഭ്യാസം എന്നതാണ് മഹാകാവ്യം അതിന്റെ ഭംഗി ഏതു ഭാഷയ്ക്കും ഒരുപോലെ ആലങ്കാരികം

  • @sunugowri6626
    @sunugowri6626 Місяць тому

    Ennu eppozhum priyapetta kavitha❤

  • @sijukk4142
    @sijukk4142 2 роки тому +6

    പേടിച്ചരണ്ട നിൻ കണ്ണുകൾ രാപ്പകൽ
    തേടുന്നതാരെയെന്നറിവൂ ഞാൻ
    മാരനെയല്ലാമണാളനെയല്ലാ നിൻ
    മാനം കാക്കുമൊരാങ്ങളെയെ
    നിൻ്റെ മാനം കാക്കുമൊരാങ്ങളായെ
    ആങ്ങളമാർക്ക് വളരെ പ്രാധാന്യമുണ്ട് !

    • @_Annraj_
      @_Annraj_ 2 роки тому

      മാനം കാക്കുന്ന (അതായത് മാനം കളയാൻ വരാത്ത) പെണ്ണിനെ അവളുടെ ഇഷ്ടത്തിന് വിടുന്ന ഒരു ആങ്ങളയെ ആണ് അവൾ തേടുന്നത്.

    • @vijayammadepaul9496
      @vijayammadepaul9496 8 місяців тому

      Ente kittikkalam,oru kugram am,abide engane ente kathayenni thonnum❤

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 Рік тому +6

    കോളേജിൽ യൂണിയൻ ഇലക്ഷനിൽ വോട്ട് തേടി ഒരു പാർട്ടിക്കാർ ഒരു ഗായകനെ കൊണ്ട് ആലപിച്ച കവിത ഞാൻ ക്ലാസ്സിൽ ഇരുന്ന് കേട്ടത്.. ഓർമ വരുന്നു... 👍

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 Рік тому +1

    O N V.... സാർ 🙏...

  • @vnkomalavally2102
    @vnkomalavally2102 2 роки тому +7

    എവിടെ പിറന്നാലും എത്ര ഗുണങ്ങൾ ഉണ്ടായാലും പെൺ കുഞ്ഞിന്റെ ദുഃഖത്തിന് സാന്ത്വനമില്ലല്ലോ

    • @GopakumarK-fo6et
      @GopakumarK-fo6et 6 місяців тому

      ഇന്നത്തെ പെൺകുട്ടികളുടെ കാര്യമാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ ഈ കവിതയിലെ പെൺകുട്ടിയുമായി പുലബന്ധം പോലുമില്ല എന്നേ എനിക്കു പറയാനാവു........

    • @Selenite23
      @Selenite23 4 місяці тому

      ​@@GopakumarK-fo6et അതെന്താ അങ്ങനെ?

  • @anilmayflower7433
    @anilmayflower7433 4 роки тому +4

    മികച്ച കവിത നന്ദി..

  • @theju294
    @theju294 Рік тому

    Ente balya kalam orthu pokunnu..... Ninte nerariyunnu jhan padunnu..... Kannu niranju pokunnu.....🙏🙏🙏

  • @mohamedrasheedka8282
    @mohamedrasheedka8282 Місяць тому

    Hridaya sparshiyaya aalapanam .oppum aa varikal unarthunuu nombharangal

  • @bhanuak7105
    @bhanuak7105 3 роки тому +3

    കരഞ്ഞുപോയി സാർ ജീവിതഗന്ധിയായ കവിത ------മറ്റൊരിടത്ത് കുടി വെപ്പ് ---

  • @jijimolvj8823
    @jijimolvj8823 Рік тому

    ഞാൻ ഒത്തിരി ചൊല്ലിയ കവിത ❤❤❤

  • @royichanjoseph1738
    @royichanjoseph1738 10 місяців тому

    Hridhayasparshi....❣💖💝💘

  • @pradeep-oj7iu
    @pradeep-oj7iu 11 місяців тому

    Pazhaya school jeevitham orma varunnu❤

  • @dr.ompriya679
    @dr.ompriya679 2 роки тому +6

    One of my fav 😍💖

  • @wander_lust1
    @wander_lust1 2 роки тому +6

    എത്രകേട്ടാലും മതിവരില്ല♥️🌹

  • @JerinJacob-vx4gt
    @JerinJacob-vx4gt 7 днів тому

    Pazhayakalal orkkumbol karachi varunnu😢😢😢😢😢

  • @minimol6891
    @minimol6891 2 роки тому +4

    എത്ര തവണ കേട്ടാലും മതിയാവില്ല 🙏🙏

  • @_.shahinashaahu._4493
    @_.shahinashaahu._4493 3 місяці тому +1

    പണ്ട് എട്ടാം ക്ലാസിൽ ഉണ്ടായിരുന്നു ഇന്നലെ ചുമ്മാ പാടിയപ്പോൾ കേൾക്കണം തോന്നി

  • @hassannedumthazhath7254
    @hassannedumthazhath7254 2 роки тому +2

    മനസ്സിനെ വേദനിപ്പിക്കുന്ന കവിത

  • @sajeevannv9219
    @sajeevannv9219 Рік тому +2

    എനിക്ക് പ്രിയപ്പെട്ട കവിത യാണിത്🙏🙏🙏❤️❤️❤️

  • @VettichiraDaimon
    @VettichiraDaimon 2 роки тому +25

    8 ആം ക്ലാസ്സ് ഇല് പഠിച്ച കവിത.

  • @babusacharias3132
    @babusacharias3132 2 роки тому +1

    സുന്ദരം

  • @JayancCosmos-im6ii
    @JayancCosmos-im6ii Місяць тому

    കവി സത്യമാണ്

  • @RajilaShaji-s8v
    @RajilaShaji-s8v 3 місяці тому

    ❤adipoi❤🥰

  • @SaneeshSanu-w4p
    @SaneeshSanu-w4p Місяць тому

    8 il padicha Kavitha orupadu istanu

  • @karishmadhanesh6501
    @karishmadhanesh6501 3 роки тому +6

    കുഞ്ഞേടത്തി എനിക്ക് ഇഷ്ട്ടം ❤❤

  • @mpbenjith1
    @mpbenjith1 4 роки тому +8

    8ആം ക്ലാസ് 😊

  • @hamza-ce2mq
    @hamza-ce2mq 2 роки тому +2

    കണ്ണു നനയാതെ കേട്ടു തീർ ക്കാൻ കഴിയില്ല

  • @lovingfamile4367
    @lovingfamile4367 3 роки тому +3

    2aam classil padikkumbol muthal manasil idam pidicha kavitha 🙏

  • @rajitharajeev4704
    @rajitharajeev4704 2 роки тому +1

    എത്ര കേട്ടാലും മതിവരില്ല..

  • @Bennymalakkal
    @Bennymalakkal 7 місяців тому

    Beautiful performance ❤❤❤❤❤❤❤❤❤❤❤❤ ഏറെ ഇഷ്ടം ഈ കവിതയേ

  • @VPsChemistry
    @VPsChemistry 4 місяці тому +4

    ഗ്രാമീണ പശ്ചാത്തലത്തിൽ അങ്ങേയറ്റം ലാളിത്യത്തോടെ കൗമാരവും,ജീവിത യാഥാർത്ഥ്യവും കവിതയിലൂടെ നീളം നിറഞ്ഞ നിൽക്കുന്നതോടൊപ്പം, " സ്ത്രീ വാണിജ്യ വൽക്കരണമെന്ന" വലിയൊരു സാമൂഹ്യ തിന്മയ്ക്കെതിരെ കവി ഹൃദയത്തിൽ തൊട്ടുകൊണ്ട് തന്നെ ആഞ്ഞടിക്കുന്നുണ്ട്..ഈ വരികളിലൂടെ നാം വായിക്കുന്നു.
    "നമ്മൾ നട്ടു വളർത്തുന്നമീ ഗോതമ്പും നമ്മളും മക്കളെ
    ഒന്നു പോലെ....
    ആറ്റുനോറ്റു ആരോ വളർത്തുന്നു
    കതിർ ആരോ കൊയ്തു മെതിക്കുന്നു ...
    "പൊന്നിൻ മണികൾ" കമ്പോളങ്ങളിൽ
    എങ്ങോ പോയി തുലയുന്നു......!"
    മാഷിനു ഒരായിരം പ്രണാമങ്ങൾ

  • @SoloGARDION-j3m
    @SoloGARDION-j3m Рік тому +1

    Onv i love your songs i am from U. S. A

  • @annammakuriakose1307
    @annammakuriakose1307 10 місяців тому

    മനോഹരമായ...ഹ്റുദയഹാരിയായ കവിത.....

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 8 місяців тому

    മനോഹരമായ കവിത.❤❤

  • @syamenathu1819
    @syamenathu1819 Рік тому +1

    എത്ര മനോഹരം❤️❤️❤️

  • @sreenaadarsh4308
    @sreenaadarsh4308 Рік тому

    👌👌കേട്ടാലും കേട്ടാലും മതി വരാത്ത കവിത. ഹൃദയ സ്പർശിയായ വരികൾ.എഴുത്തിന്റെ മന്ത്രിക ൻ, ഇനി ഇല്ലല്ലോ

  • @DileepKumar-e9w1u
    @DileepKumar-e9w1u Рік тому +1

    എന്തൊരു ചേലാണ്..... ഓ.. എൻ.. വി.. 🙏🏻❤

  • @a_b_h_i4624
    @a_b_h_i4624 3 роки тому +1

    Super onv SAR 👌

  • @babumanappatti939
    @babumanappatti939 5 місяців тому

    ഇല്ലായ്മയുടെ നേര്‍ചിത്രം എത്ര ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു....ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക് ഒരു തിരനോട്ടം ..!

  • @smishasinod1749
    @smishasinod1749 Місяць тому

    ❤❤❤❤❤❤

  • @Selenite23
    @Selenite23 4 місяці тому

    😘😘😘
    എനിക്ക് ഒരുപാട് ഇഷ്ടമുള്ള കവിത ❤️

  • @aslamabdullah8787
    @aslamabdullah8787 3 роки тому +4

    ഉള്ളുലക്കുന്നൊരു കവിത.
    ഉള്ളം നിറക്കുന്ന വരികൾ.

  • @mohansreedharan2410
    @mohansreedharan2410 Рік тому +5

    പ്രിയകവിക്ക്‌ പ്രണാമം 🌹

  • @vijayammanair3221
    @vijayammanair3221 2 місяці тому

    ❤️❤️🌹🌹❤️

  • @mahithamanikuttan3823
    @mahithamanikuttan3823 2 роки тому +3

    ONV Sir nte ee kavitha Pazhaya kaala school ormakalilek orupaadu dooram kondu poyi.....
    Naale varumbol Kothambu manikal kavitha kaanathe padichu varanamennu paranja oru malayalam teacher undaayirunnu njangalk.... RADHAMANI (RADHA DEVI ) Teacher❤️❤️❤️🔥🔥🔥
    Teacher fire thanne aayirunnu.... Eathra adi kondirikkunnu ee kavithak vendi... Athukondu Ippozhum ee varikal manassil kaanaappaadam und....❤️❤️❤️🙏🏻🙏🏻🙏🏻
    Vallathe miss cheyyunnu teacherineyum aa classukalum.... Teacherinu orupaadu praayamaayi kaanum ippol.... 🙏🏻🙏🏻🙏🏻🙏🏻🙏🏻Ormayil sookshikkunnu aa mukham....

  • @TruthWillSF
    @TruthWillSF 3 роки тому +3

    കരയിച്ചു...

  • @manmadakumar7686
    @manmadakumar7686 2 роки тому +1

    ഏവരും ധന്യരാവേണ്ടുന്ന ഒരു ധാന്യത്തെ കുറിച്ചുള്ള വർണന.

  • @dasankk9314
    @dasankk9314 2 роки тому +5

    ഓടകുഴൽ സംഗീദമായിട്ടുള്ള പാരായണമാണ് ഇതിലും കേൾക്കാൻ സുഖം

  • @kesiyapjoy4284
    @kesiyapjoy4284 5 місяців тому

    My favourite song Njan school il padikumbo first price medicha Kavitha Annu .. ❤❤❤❤

  • @silparaj211
    @silparaj211 Рік тому +2

    8 ആം ക്ലാസ്സ്‌ ❤❤❤

  • @subhadrarajesh6617
    @subhadrarajesh6617 3 роки тому +2

    മനോഹരം

  • @soumyavijayan11
    @soumyavijayan11 3 роки тому +2

    Super song 👍🏻👍🏻

  • @shajipappachen4421
    @shajipappachen4421 Рік тому +1

    മരിച്ചാലും മറക്കാത്ത വരികൾ

  • @ShahulHameed-uk9gw
    @ShahulHameed-uk9gw 3 роки тому +3

    👋 Descriptionil kavithayittoode

  • @Okraju-g5b
    @Okraju-g5b 6 місяців тому +3

    എട്ടാം. ക്‌ളാസിൽ. പഠിച്ച. കവിത.

    • @msrahul648
      @msrahul648 4 місяці тому

      അതെ ഞാനും പഠിച്ചതാ..

  • @s.vrajesh8710
    @s.vrajesh8710 11 місяців тому

    മലയാളി മനസ്സിനെ സ്നേഹതരളിതമാക്കിയ വരികൾ

  • @elzakallarakkal913
    @elzakallarakkal913 8 місяців тому

    എന്റെ പ്രിയപ്പെട്ട കവിത 😅

  • @radhakrishnanka605
    @radhakrishnanka605 3 роки тому +2

    BEST ...KAVITHA.

  • @Selenite23
    @Selenite23 4 місяці тому

    പിന്നെ മനസ്സിൽ കൊതിയുണർന്നാലത് പിഞ്ചിലേ നുള്ളിയെറിയുന്നു 😢😢

  • @__s_k_p__934
    @__s_k_p__934 2 роки тому

    Super kavitha

  • @manjusharam1091
    @manjusharam1091 3 роки тому +2

    My favourite....

  • @prasanthpurushothaman9401
    @prasanthpurushothaman9401 11 місяців тому

    Super ❤

  • @ambilyvijayan9077
    @ambilyvijayan9077 4 роки тому +2

    Kavitha malayalam pusthakathilude parichaya petta kothambumanikal

  • @ranimartin7296
    @ranimartin7296 Рік тому

    l like this. Song

  • @ajithakumarimp7631
    @ajithakumarimp7631 2 роки тому

    Super 🙏

  • @LubnagafoorGAFOOR
    @LubnagafoorGAFOOR 3 роки тому

    Kavitha nannayitund

  • @Arthunkalvision1
    @Arthunkalvision1 3 роки тому

    Super👍

  • @ambikak-tk1nn
    @ambikak-tk1nn 4 місяці тому

    👍👍♥️♥️

  • @dinesalgurajal734
    @dinesalgurajal734 2 роки тому +1

    👌

  • @UshaDevi-d2z5x
    @UshaDevi-d2z5x 4 місяці тому

    ഗോ തമ്പു മണികൾ എന്നല്ലേ അക്ഷരത്തെറ്റ് തിരുത്തണം എല്ലാവരും കാണുന്നതല്ലേ കവിത ഒരുപാടിഷ്ടം

    • @su8792
      @su8792 4 місяці тому

      Alla.kothambumanikal ennu tannanu

  • @Aychuannu
    @Aychuannu 5 місяців тому

    WOW👌👌👌👌👌👌♥️♥️♥️♥️♥️👏👏👏👏👏👏👏

  • @divyasivan692
    @divyasivan692 2 роки тому

    Super

  • @radhakrishnanka605
    @radhakrishnanka605 3 роки тому +1

    BEST ...KAVITHഎ

  • @sunilvarkala2026
    @sunilvarkala2026 2 роки тому

    Good

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 2 роки тому

    👍🌹

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 роки тому +3

    മധുസൂധനൻനായരേ പോലുള്ളവർ
    ആലപിച്ചിരുന്നെങ്കിൽ നന്നായേനെ....

  • @justinxavior1275
    @justinxavior1275 2 роки тому

    ❤️

  • @ksksk383
    @ksksk383 9 місяців тому

    😢❤

  • @Prabhu16y
    @Prabhu16y 7 місяців тому

    Ethu patijum Kavitha ezhuthan aayindu

  • @sajeeshtvalw4117
    @sajeeshtvalw4117 3 роки тому +1

    Always my fvt

  • @suryakk2502
    @suryakk2502 3 роки тому +1

    🥀💕💕

  • @arunjose798
    @arunjose798 Рік тому

    Engum Poyitt illa ….. 😢

  • @NaveenThankachan
    @NaveenThankachan Рік тому

    9 clasil padycha kavitha

  • @inventorybox7380
    @inventorybox7380 3 роки тому

    💖💖💖💖💖💖💖💖💖💖💖

  • @GreeshmaMohanan-y3i
    @GreeshmaMohanan-y3i Рік тому

    നനായി

  • @sureshnk8995
    @sureshnk8995 2 роки тому

    Perariyatha penkuttiye ithramathram snehikkunna kavi

  • @sanjumc27
    @sanjumc27 2 роки тому

    Adam joly pinne kalyanam

  • @raveendrapavumpa9142
    @raveendrapavumpa9142 2 роки тому

    സാർ ഇപ്പോൾ സരിത സ്വപ്നയും ഒക്കെയാണ് പേരിട്ടത്