Vartha Malayalam Full HD Movie | Mammootty, Mohanlal, Seema, Rahman, Venu Nagavally, KPAC Lalitha
Вставка
- Опубліковано 11 гру 2024
- Vartha (transl. News) is a 1986 Indian Malayalam-language film, directed by I. V. Sasi and produced by P. V. Gangadharan. The film stars Mammootty in the lead role, with a supporting cast including Seema, Mohanlal, Rahman, Venu Nagavally, K. P. A. C. Lalitha and Prathapachandran. The film has musical score by A. T. Ummer. The film was successful at the box office. The film was remade in Tamil as Palaivana Rojakkal (1986), and in Hindi as Jai Shiv Shankar, which never released. The film became controversial upon its release as Mammootty's character was said to have shared similarities with Madhav Das Nalapat, son of writer Madhavi Kutty and then editorial director of Mathrubhumi but still it went on to become a blockbuster at box-office.
Directed by I. V. Sasi
Produced by P. V. Gangadharan
Written by T. Damodaran
Starring: Mammootty, Seema, Mohanlal, Rahman, Venu Nagavally, K. P. A. C. Lalitha, Prathapachandran
Music by A. T. Ummer
Lyrics by Bichu Thirumala
Cinematography by Jayanan Vincent
Edited by K. Narayanan
Production company: Grihalakshmi Productions
For More Movies Please Subscribe / scubefilms
Instagram: / scube_films
Facebook: / scubefilms
Twitter: / scube_films
Website: www.scubefilms...
Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
#Vartha #Mammootty #Mohanlal #MalayalamMovies #MalayalamCinema #Evergreen
വിദ്യാർത്ഥി സമരം... ബ്ലേഡ് കമ്പനി.... വഴിയോരക്കച്ചവടം .... പത്രമാഫിയ .... ഗുണ്ടാവിളയാട്ടം..... കളളപ്പണം.... ഈ സിനിമ ഇറങ്ങി 35 കൊല്ലം കഴിഞ്ഞിട്ടും കേരളത്തിന് ഒരു മാറ്റവുമില്ല....
O my god my age 34
Exactly,
U r correct
കാലത്തിന് മുമ്പേ വന്ന സിനിമ or വരാനിരിക്കുന്ന കാലഘട്ടം മുമ്പേ കാണിച്ച് തന്ന സിനിമ
സിനിമ എന്നും വിനോദം മാത്രമായിരിക്കും എന്നതിന് ഏറ്റവും വലിയ തെളിവ് ഇതാണ്
Very very correct!!!!!
എഡിറ്റർ മാധവൻകുട്ടിയായി മമ്മൂട്ടിയും പരോൾവാസുവായി ലാലും തകർത്തഭിനയിച്ച ചിത്രം.... വാർത്ത
പപ്പു, വേണു നാഗവള്ളി, കുഞ്ഞാണ്ടി, സീമ,
@@askarkapparath89232:05:04 2:05:04 😂 2:05:42 😮f 2:06:22
വാർത്തയിലെ "മാധവൻകുട്ടി" അന്ന് ചരിത്രം സൃഷ്ടിച്ചു.
പിന്നീട് "ഹിറ്റ്ലർ മാധവൻകുട്ടി" എല്ലാ ചരിത്രവും തിരുത്തിയെഴുതി.
മാധവൻമാർ പിന്നെയുമുണ്ട് മമ്മൂക്കയുടെ ക്രെഡിറ്റിൽ - "കാഴ്ച"യിലെ മാധവൻ, "വല്യേട്ടൻ" മാധവനുണ്ണി,
"ദ്രോണ"യിലെ പട്ടാഴി മാധവൻ.... എല്ലാം ഗംഭീരം.
👏👏👏👏👏
Drona moonchi
@@thusharaharilal4807 😂😂mm
Drona pottiya padama
@@cynilernest8776 ദ്രോണ പൊട്ടിയ പടമായിരിക്കും, പക്ഷേ ക്യാരക്ടർ സൂപ്പറാണ്! (പടം എനിക്കിഷ്ടമായെന്നത് വേറെ കാര്യം)
മേലെടത് mathavan നായർ
Claimaxile മമ്മൂട്ടിയുടെ ഡയലോഗും englishum ഒരു രക്ഷയും ഇല്ല .. എജ്ജാതി ..!!!
എന്റമ്മോ എജ്ജാതി സ്ക്റിപ്പ്റ്റ്..ഞാനിന്നാണ് ആദ്യമായി വാർത്ത മുഴുവൻ കാണുന്നത്..complications ഒരുപാട് നിറഞ്ഞ കഥ..T ദാമോദരൻ sir👌🏼👌🏼ഏത് കാലത്തും അനുയോജ്യമായ ഒരു കിടിലൻ പടം..must watch great movie aggainst currupt politicians..
"all politicians are cousins,all are corrupt,among them not even a single patriotic.അതാണ് ഈ നാടിന്റെ ശാപം"🔥🔥🔥🔥
ഇതുപോലെ ഏറെ ഇഷ്ടം തോന്നിയ ചിത്രമാണ് അടിയോക്കുകൾ..ആ കാലഘട്ടം ബാല്യം ആയിരുന്നു മധുരം നിറഞ്ഞ കാലം........
#35YearsOfVartha
മമ്മൂട്ടി - ഐവി ശശി - ടി ദാമോദരൻ ടീമിന്റെ മറ്റൊരു വമ്പൻ ഹിറ്റ്, ആ വർഷത്തെ രണ്ടാമത്തെ വലിയ വിജയം, തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ തമിഴ്നാട് രാഷ്ട്രീയം തന്നെ മാറ്റി മറിച്ച ചിത്രം.! അത്തരത്തിൽ വലിയ വാർത്ത ആയ വാർത്തയുടെ 35 വർഷങ്ങൾ 🔥
മലയാള സിനിമയിൽ രാഷ്ടീയ ചിത്രങ്ങൾക്ക് പുതിയ രൂപവും, മാനവും നൽകിയ എഴുത്തുകാരൻ ടി ദാമോദരൻ മാഷും മാസ്റ്റർ ഡയറക്ടർ ഐവി ശശിയും 80 കളിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായ മമ്മുട്ടിയും ഒപ്പം സീമയും മോഹൻലാലും റഹ്മാനും ഒന്നിച്ച ഗൃഹലക്ഷ്മിയുടെ വാർത്ത റിലീസായിട്ട് ഇന്ന് 35 വർഷങ്ങൾ പൂർത്തിയായി..
മമ്മൂക്കയുടെ കരിയറിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു വാർത്തയിലെ പത്ര പ്രവർത്തകനായ മാധവൻകുട്ടി. മാതൃഭൂമിയിലെ പത്രാധിപരായിരുന്ന മാധവിക്കുട്ടിയുടെ മകൻ എം.ഡി നാലപ്പാട്ടിനെ അധികരിച്ചാണ് മമ്മൂട്ടിയുടെ കഥാപാത്രം സൃഷ്ടിച്ചത് എന്നൊരു അഭിപ്രായം അക്കാലത്ത് ഉണ്ടായിരുന്നു. പത്രപ്രവർത്തനം വിഷയമായി മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു വാർത്ത. സമൂഹത്തിലെ അഴിമതിക്കും, അനീതികൾക്കും എതിരെയുള്ള ഒരു പത്ര പ്രവർത്തകന്റെ പോരാട്ടമാണ് ചിത്രം പറഞ്ഞത്. പതിവ് പോലെ ടി ദാമോദരൻ മാഷിന്റെ ശക്തമായ ഡയലോഗുകൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമാ കോട്ടകളിൽ മമ്മൂക്കയുടെ ശബ്ദത്തിൽ ഈ ഡയലോഗ് ഡെലിവറികൾ പ്രേക്ഷകരുടെ കയ്യടികൾ കൊണ്ട് നിറഞ്ഞു. സമൂഹത്തിലെ അനീതിക്കെതിരെ പത്രപ്രവർത്തകൻ തുറന്നു കാട്ടിയ വാൾ മുനയാണോ എന്നറിയില്ല അന്നത്തെ പ്രേക്ഷകർ ഈ ചിത്രത്തെ വളരെയധികം നെഞ്ചിലേറ്റി വമ്പൻ ഹിറ്റാക്കി മാറ്റി 🔥
രാധാമേനോൻ എന്ന കഥാപാത്രമായി സീമയാണ് മമ്മൂക്കയുടെ നായിക വേഷത്തിൽ അഭിനയിച്ചത്. ഒരു തെരുവ് ഗുണ്ടയായ പരോൾ വാസു എന്ന ഉപനായക വേഷത്തിൽ മോഹൻലാലും, ഉണ്ണികൃഷ്ണൻ എന്ന മികച്ച വേഷം റഹ്മാനും ചെയ്തു. കുതിരവട്ടം പപ്പുവിന്റെ ഹംസയും വേണു നാഗവള്ളിയുടെ ദേവൻ എന്ന പത്രപ്രവർത്തകനും വളരെ ചുരുങ്ങിയ സമയമേ ഉള്ളൂങ്കിലും ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്.!
"വാർത്ത ഇവിടെ അവസാനിക്കുന്നില്ല" എന്ന വാചകത്തിൽ ആണ് ചിത്രം അവസാനിക്കുന്നത്. നന്മക്ക് മേൽ തിൻമ ജയിക്കുന്ന വ്യത്യസ്ഥമായ ക്ളൈമാക്സ് ചിത്രത്തിന് വേണ്ടി പരീക്ഷിച്ചു വിജയിക്കുകയും, ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാവുന്ന തരത്തിലായിരുന്നു അണിയറക്കാർ അവസാനിപ്പിച്ചതും. ക്ലൈമാക്സിൽ മാധവൻ കുട്ടിയെയും, പരോൾ വാസുവിനെയും വെടിവെച്ചു കൊല്ലുന്ന ആളെ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നില്ലെങ്കിലും റഹ്മാൻ അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ മാത്രമായിരുന്നു അയാളെ കണ്ടത്. ആരായിരുന്നു ആ കൊലയാളി ? ഈ ഒരു സംശയവും ബാക്കി വെച്ചായിരുന്നു വാർത്ത കണ്ട ഓരോ പ്രേക്ഷകനും തിയേറ്റർ വിട്ടിറങ്ങിയത്. രണ്ടാം ഭാഗത്തിന് വേണ്ടി ചർച്ചകൾ നടന്നിരുന്നുവെങ്കിലും എന്തോ കാരണത്താൽ അത് പിന്നീട് നടന്നില്ല.!
തമിഴിൽ 'പലെയ്വാന റോജാക്കൾ', ഹിന്ദിയിൽ 'ജയ് ശിവ ശങ്കർ' എന്നിങ്ങനെ റീമേക്ക് ചെയ്തിരുന്നു. അതിൽ തമിഴ് റീമേക്ക് തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. സത്യരാജ്, പ്രഭു എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച പാലൈവന റോജാക്കൾക്ക് തിരക്കഥ രചിച്ചതാകട്ടെ സാക്ഷാൽ കലൈഞ്ജർ കരുണാനിധിയും. 1987 ലെ തമിഴ്നാട് നിയമസഭാ ഇലക്ഷൻ മുന്നിൽ കണ്ട് കരുണാനിധി നടത്തിയ രാഷ്ടീയ കരുനീക്കം കൂടിയായിരുന്നു അത്. ചിത്രം റിലീസായി വമ്പൻ വിജയമായി എന്ന് മാത്രമല്ല സിനിമ കണ്ടിറങ്ങിയ വൈകാരികത കൂടുതലുള്ള തമിഴ് ജനതയുടെ മനസ്സിൽ ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ അമർഷവും പ്രതീഷേധവും കുടിയേറി ഇലക്ഷനിലും അത് പ്രതിഫലിച്ചു. വമ്പൻ ഭൂരിപക്ഷത്താടെ കരുണാനിധിയുടെ പാർട്ടി അധികാരത്തിൽ വരുകയും അദ്ദേഹം മുഖ്യമന്ത്രി ആവുകയും ചെയ്തു. വാർത്തയുടെ റീമേക്കിന്റെ ട്രെൻറ് വെച്ച് തുടർന്ന് തമിഴ്നാട്ടിലും ആന്ദ്രയിലും, കർണ്ണാടകയിലും ഒക്കെ വർഷങ്ങളോളം ഇന്നും ഇലക്ഷൻ കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ അണിയറക്കാർ അവരുടെ വിജയത്തിന് ഉപകരിക്കുന്ന സിനിമകൾ ഒരുക്കുന്ന പ്രവണത സർവ്വ സാധാരണമാണ്.
1986 ഫിബ്രവരി 28ന് കേരളത്തിലെ 14 സെന്ററിലാണ് വാർത്ത റിലീസായത്. അതിൽ നാല് തിയേറ്ററിലും 100 ദിവസം പ്രദർശിപ്പിച്ചു. എ, ബി, സി കേന്ദ്രങ്ങളിൽ എല്ലാം തകർപ്പൻ കലക്ഷൻ നേടിയ വാർത്ത ആ വർഷം കളക്ഷനിൽ ആവനാഴി കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വിജയ ചിത്രമായി മാറി. രണ്ട് ചിത്രങ്ങളും ഒരുക്കിയത് ഐ വി ശശി - ടി ദാമോദരൻ ടീം ആയിരുന്നു എന്നുള്ളതും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ് ❤️
#മന്നാഡിയാർ_ബ്രദേഴ്‌സ്
😂😂😂നാണമില്ലേ 😂😂😂😂ആ വർഷത്തെ ഏറ്റവും വലിയ വിജയം താളവട്ടം 🔥🔥അത് കഴിഞ്ഞു വാർത്ത 🔥🔥🔥രാജാവിന്റെ മകൻ 🔥🔥🔥🔥
മണ്ണാടിയർ എഡിറ്റിംഗ് സിംഹമേ 😂😂😂😂🤣🙏🏼🙏🏼🙏🏼
@@BINS555ഇത് 86 film ആണടെ മണ്ടാ..
Thank you for writing this. I recommend that you create a page and write about your movie reviews or experiences. What a fantastic director and cast. IV Sasi is a seasoned director. Perhaps both Mammotty and Mohanlal's characters died, so no one dared to go for a second part with Rahman? Or maybe something else for not having a second part? Seema and Nalini, no words!!!
🙏🏻🙏🏻🙏🏻
കുറേ നാൾ ആയി ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു . വാർത്തയിലെ മാധവൻകുട്ടി - തീപ്പൊരി കഥാപാത്രം
Mm in the
👍
@@nidha.p1459 bhb
@@nidha.p1459 bhhbhhbhhhb
@@nidha.p1459 b
എന്നെ ഒരു കട്ട മമ്മൂട്ടി ഫാൻ ആക്കിയ പടം.. ക്ലൈമാക്സ് ഡയലോഗ് എജ്ജാതി.. 💪💪💪
എത്രയോ വർഷങ്ങൾക്ക് മുമ്പ് ടീവിയിൽ കണ്ടപടം വീണ്ടും ഇന്നുകാണുമ്പോൾ ഒരുമുഷിപ്പും തോന്നാതേ കാണുന്നൂ അതിനിടക്ക് നെറ്റ് പോയീ
ഇന്നും ഈ പടം കാണുമ്പോൾ ഉള്ള ത്രില്ല് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
അപ്പോൾ അന്ന് ഈ പടം തിയേറ്ററിൽ കണ്ടവർ എത്ര lucky ആണ് 👍
@@rahulvm2582 Theacteril kandal 4k annilla
@@anu5729 4K enthinnanu, athilum nalla thrilling alle padam kanan
@@rahulvm2582 Ippo anganeyokke parayum
മമ്മൂട്ടിയും മോഹൻലാൽലും റഹ്മ്മാനും ഒരുമിച്ചു ഒരു സിനിമ കൂടി വന്നിരുന്നു എങ്കിൽ 💕💕💕.... ആ പഴയ കാലം
അതോ രുകാലം ❤️❤️
L
.
.
Yes, an amazing combo, Mammutty, Lal & Rahman ഈ ഓർഡറിൽ പേര് കേൾക്കുമ്പോൾ പടം ഹിറ്റ് ആയി. 🔥🔥🔥❣️
അയ്യോ ഭയങ്കര സിനീമ❤❤❤❤
എന്ത് കൊണ്ടാണ് ഇപ്പോൾ അങ്ങനെ ആരും ചിന്തിക്കാതെ..ഇവർ ഒന്നിക്കണം ഇനിയും സംവിധായകർ അതിനു മുന്നോട്ട് വരണം
ഒരു പ്രത്യേക സുഖമാണ് ഇതുപോലുള്ള പഴയ സിനിമകൾ കാണാൻ
അക്കാലത്തെ സിനിമകളിൽ ഓരോസീനും മനസ്സിൽ പതിയുന്നതിൽ ഏറ്റവും വലിയ ഘടകമായിരുന്നു ശ്യാം ന്റെ പശ്ചാത്തല സംഗീതം
വളരെശരിയാണ്
Sheriya 🙌🏻💯
ur Truth
Syam Sir 😍💯
Correct
ഈ സിനിമ അന്ന് VCR'ല്‍ കണ്ടു കഴിഞ്ഞപ്പോള്‍ ഇതിന്റെ രണ്ടാം ഭാഗം റഹ്മാന്‍ നായകനായി ഉടനുണ്ടാവുമെന്ന് പ്രതീക്ഷിച്ച് ഒരുപാട് കാത്തിരുന്നിട്ടുണ്ട്..!!
മമ്മൂട്ടി എന്ന നടൻ ഇത്തരം പഴയ ചലച്ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ പറയുന്ന dialogue delivery വളരെ മനോഹരമാണ്. വളരെ സ്ഫുടമായിട്ടാണ് അദ്ദേഹം ഇംഗ്ലീഷ് പറയുന്നത്. നമ്മക്ക് ഇംഗ്ലീഷ് ഭാഷ ഇഷ്ടമാക്കുന്നതും മമ്മൂട്ടി എന്ന നടൻ അഭിനയിച്ച ഇത്തരം സിനിമകളാണ്.
സത്യം 👍👍❤️
അതേ ഇപ്പോഴത്തെക്കാൾ better അന്നാണ്, പ്രിത്യേകിച്ച് serious വേഷം
Sathiyam
Athil lalettan ikkaye panjikkidunna seenum und
Yes
ആവനാഴിയോടൊപ്പം തകർത്തോടിയ തീപ്പൊരി സിനിമ. 🔥
രണ്ടും ഐ വി ശശി - ടി ദാമോദരൻ - മമ്മൂക്ക ടീം ❤
Ennu ee team Malayalam cinema vitto annu muthal Malayala cinema anthyaswaasam valikkaan thudangi......samoohathil jatheeya chinthakal vardhikkaanum thudangi......kaaranam ivarude koottukettil piranna cinemakalellaam secuilarism promote cheyyunna cinemakal aayirunnu(SREE KUMARAN THAMPY sir eduththa cinemakalum) mattullavarellaam jatheeya chinthayum , madampitharavum promote cheyyunna cinemakalaayirunnu promote cheythathu aththaram cinemakal varaan thudangiyathode Malayala cinema ethandu anthyaswaasam valichu ennu thanne parayaam.....athil ninnu uyirthezhunnelkkaanum malayalikal veendum theatres'l thirichu varaan ivide new generation varendi vannu
ennu maathramalla keralathil akramam perukaanum thudangi
1986ile Third Grosser after രാജാവിന്റെ മകൻ & താളവട്ടം.
അതെ.
@@sethukumar1590 മണ്ടത്തരം പറയാതെടോ. മോഹൻലാലിന് സൂപ്പർതാര പദവി നേടിക്കൊടുത്തു എന്നതാണ് രാജാവിന്റെ മകൻ എന്ന സിനിമയുടെ പ്രസക്തി. അതുകൊണ്ടാണ് ആ സിനിമ ഇന്നും ഓർമിക്കപ്പെടുന്നത്. മോഹൻലാലിൻറെ കരിയറിൽ പ്രാധാന്യം ഉള്ളതുകൊണ്ട്. അല്ലാതെ ആ വർഷത്തെ ഏറ്റവും വലിയ വിജയം ആയതുകൊണ്ടല്ല. 1986 ലെ ഏറ്റവും വലിയ വിജയം ആവനാഴി ആണ്. ഫാൻഷിപ്പ് ബാധിച്ച് ആരെങ്കിലും പറയുന്നത് കേട്ട് വന്ന് പറയുന്നതാണെങ്കിൽ ഒരു സംവാദത്തിന് ഒന്നും വയ്യ. അതിൽ താല്പര്യവും ഇല്ലാ. പക്ഷെ അബദ്ധധാരണകൾ കൊണ്ടുനടക്കാതിരിക്കുക.
ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത..Thank you so much scube films for uploading this movie..അങ്ങനെ യൂറ്റ്യൂബിൽ വാർത്ത എത്തി..❤🔥
J kk
പുതിയ സിനിമ നിർമ്മിക്കുന്നതിനു മുൻപ് പുതിയ സംവിധായകർ ഇതു പോലെയുള്ള സൃഷ്ടികൾ കാണുന്നത് നമ്മൾപൊതുജനങ്ങൾക്കു് ഉപകാരമായിരിക്കും.
മമ്മൂട്ടി, മോഹൻലാൽ.. മലയാളത്തിലെ തുല്ല്യ ശക്തികൾ തമ്മിൽ ഒരുമിച്ച ഉഗ്രൻ സിനിമ.. ഇന്നത്തെ സംവിധായകർക്കും, എഴുത്തുകാർക്കും സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള സിനിമ..👌👌👌
I.V ശശി എന്ന ലജൻഡിന് ഒരു ബിഗ് സല്യൂട്ട്.. 🙏🙏🙏
I V SASI YEPPOLULLA DIRECTOR INI SWAPNATHIL MAATHRAM
ഒരു മൾട്ടി സ്റ്റാർ --സിനിമ - വാർത്ത - ?അന്നും ഇന്നും എന്നും .....
you missed Rahman
തുല്യ ശക്തിയോ.. ലാലേട്ടനോ ഒൺലി മമ്മൂക്ക 😍
സ്വാമിക്കു തെറ്റിട്ടോ... മമ്മൂക്ക 💪😍✌️
ശക്തനായ മാധ്യമ പ്രവർത്തകൻ മാധവൻ കുട്ടി 😍ഇന്നത്തെ മാധ്യമ പ്രവർത്തകരെ കുറ്റം പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം മമ്മുട്ടി തകർത്തു 👌ഐ വി ശശി ടി ദാമോദരൻ മലയാളത്തിന് ഒരു മുതൽ കൂട്ട് തന്നെ ആയിരുന്നു 🌹
Jagrathayude shekharettane marakkalle🔥
Hafiz Jaini 😍😍
പഴയ നിനിമകൾ കാണാൻ എന്ത് രസ മാണ് എത്ര കണ്ടാലും മടുക്കില്ല. വാർത്തഅടിപൊളി
വാർത്ത. ശ്യാമ... നിറക്കൂട്ട്.... യാത്ര... അടിമകൾ ഉടമകൾ:: കണ്ടു കണ്ടറിഞ്ഞു.... അടിയെഴുക്കുകൾ.... കരിമ്പിൻ പൂവിനക്കരെ.... അടിവേരുകൾ: ന്യൂഡൽഹി: പടയണി.... അഹിംസ: Etc. ഒക്കെ. തിയറ്ററിൽ കണ്ട സിനിമ: 2.50 രൂപ ..5. രൂപനിരക്കിൽ: :
1986ലെ ബ്ലോക്ക്‌ബസ്റ്റർ വാർത്ത ഇന്നേ ദിവസം 35 വർഷങ്ങൾ പൂർത്തിയാക്കുന്നു!! 👏
രാഷ്ട്രീയ പരമായും ജനകീയ പരമായും എല്ലാ കാലത്തും പ്രസക്തമായ സിനിമ... ഇതിൽ എല്ലാവരും അടിപൊളി ആയി അഭിനയിച്ചു, മോഹൻലാലിന്റെ അച്ഛൻ ആയി അഭിനയിച്ച കുഞ്ഞാണ്ടി സൂപ്പർ അഭിനേതാവാണ്.... ശശിയേട്ടനും ദാമോദരൻ മാഷിനും അഭിനന്ദനങ്ങൾ 👍👍👍
ഇതൊരു സിനിമാ അല്ലാ, ഇന്നും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ കാലത്തിന്റെ കയ്യൊപ്പ് ആണ്""
Yes, u r correct
മമ്മൂക്ക,ലാലേട്ടൻ,സീമ,ലളിതചേച്ചി,റഹ്മാൻ,പ്രതാപചന്ദ്രൻ,ബാലൻ.കെ നായർ,ജനാർദനൻ ചേട്ടൻ,വേണു നാഗവള്ളി etc..
Class casting.മലയാള സിനിമയുടെ പ്രതാപ കാലം.
90NTE PAKUTHIYODE MALAYALA CINEMA ANTHYASWAASAM VALIKKAAN THUDANGI.....KAARANAM ITHUPOLULLA NADANMAARUM,SAMVIDHAAYAKARUM MAATTI NIRTHAPPETTU
മമ്മുകയും ലാലേട്നും റഹ്മനും തകർതഭിനയിച്ച സൂപ്പർ മൂവി .2021. മെയ്.20
എന്റെ ചെറുപ്പകാലം ഓർമ്മവരുന്നു. അന്നൊക്കെ സ്കൂൾ കോളേജ് നോട്ട് ബുക്കിൽ ഒട്ടിക്കാനുള്ള നെയിം സ്ലിപ്പുകളും വാട്ടർ ബോട്ടലുകളും പുസ്തക ചട്ടകളും ഈ സിനിമയുടെ പരസ്യങ്ങൾക്കൊണ്ട് നിറഞ്ഞിരുന്നു. എല്ലാ തെരുവുകളിലും മതിലുകളിലും ഈ സിനിമയുടെ പേര് എഴുതിവച്ചിട്ടുണ്ടാവും. ഇന്നും, കോഴിക്കോട് സി എച്ച് ഫ്‌ളൈഓവറിന്റെ കണ്ണൂർ റോഡിൽ ഇതിന്റെ പരസ്യവാചകം മായാതെ നിൽക്കുന്നു. ഐ വി ശശി എന്ന സംവിധായകന്റെ സിനിമയാണെങ്കിൽ കാണാൻ ഞങ്ങൾ റെഡിയെന്ന തലമുറയായിരുന്നു അത്.
ഈ സിനിമ പക്ഷെ, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിൽ വളരെ മോശമായാണ് റീമേക് ചെയ്തിട്ടുള്ളതെന്ന് പറയാതെ വയ്യ.
Tamizhil van hit aayirunnu
ഐ.വി ശശി ... കോഴിക്കോട് അങ്ങാടി ... കല്ലായിപ്പുഴ ... ഫറോക്ക് തൂക്ക് പാലം .... മമ്മൂട്ടി, ലാൽ,സീമ റഹ്മാൻ , പപ്പു , കുഞ്ഞാണ്ടി ... വസന്തകാല സിനിമകൾ ....
മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ് വാർത്ത റിലീസ് സമയത്ത് ചെയ്ത ചുവരെഴുത്ത് കോഴിക്കോട് CH ബ്രിഡ്ജിനു താഴെ ഇന്നും കാലഘട്ടത്തിന്റെ ശേഷിപ്പ് പോലെ തെളിഞ്ഞു നിൽക്കുന്നുണ്ട്. ❤
Uff അതൊക്കെ ഇന്നും കാണുമ്പോൾ 🔥
അതെ 💛💛
🔥❤
Opposite to paragon hotel right
iv ശശി മരിച്ചപ്പോൾ മാതൃഭൂമിയിൽ വന്നിരുന്നു ഈ വാർത്ത
ചീഫ് എഡിറ്റർ മാധവൻകുട്ടി 🔥
പരോൾ വാസു 🔥
മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് അഭിനയിച്ച അൻപത്തി അഞ്ചോളം സിനിമകളിലെ ഏറ്റവും മികച്ച അഞ്ചിൽ ഒന്ന്. തീപ്പൊരി സിനിമ. 🔥
ഒരുപാട് കാലത്തിനു ശേഷം വീണ്ടും കാണാൻ സാധിച്ചു. Thank You Scube Films. ❤
ivare randupereyum orumichabhinayippichu vijayippikkaan Malayala cinemayil randu pereyulloo
I V SASI
JOSHI
@@shijukurup ee 2 directors mathramala pinneyum undu
ഇതൊക്കെ കാണുമ്പോൾ ആണ് ഹരികൃഷ്ണൻസും ട്വന്റി ട്വന്റി ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നെ 🙁.... മമ്മൂക്ക ലാലേട്ടൻ അഭിനയിച്ച favourite സിനിമകളിൽ ഒന്ന് 🔥 അനുബന്ധം, അടിയൊഴുകുകൾ ആണ് top 2 favourites ❤️
@@ajithant88 ithile mammottiyude importance twenty twenty yile mohanlal inu.. thirichum
@@sreenivaspk7519 varthayil twenty twentyile suresh gopiyude importance aanu mohanlalinu
ആറാട്ട് , അങ്ങാടി, അഹിംസ, വാർത്ത, അടിമകൾ ഉടമകൾ, ആവനാഴി, ഈ നാട് - ഐ.വി.ശശി - ടി. ദാമോദരൻ മലയാളത്തിലെ തകർപ്പൻ തീപ്പൊരി സിനിമകളുടെ ശിൽപികൾ... ഇതിൽ അങ്ങാടി, അഹിംസ, വാർത്ത എന്ന സിനിമകൾ നിർമ്മിച്ചത് കോഴിക്കോടിന്റെ അഭിമാനമായ ഗംഗാധരൻ സാറും...
ആദൃം മുതൽ അവസാനം വരെ കാണാൻ ത്രില്ലുള്ള സിനിമ.
35 വർഷത്തിനു ശേഷവും എന്നും മുഴുവൻ സമയവും ഒരു ബോറടിയും ഇല്ലാതെ കാണാൻ കഴിയുന്നു എന്നതാണ് ഇത്തരം സിനിമകളുടെ പ്രത്യേകത... ഇന്നും കാലികപ്രസക്തം...
"ജനാധിപത്യത്തിന്റെ കാതൽ സ്വതന്ത്രമായ ചർച്ചയും സംവാദവും ആണെന്നോർക്കുക. സാധാരണക്കാർക്കുവേണ്ടി സത്യം തുറന്നെഴുതുമ്പോൾ ആർക്കെങ്കിലും അഹിതം ഉണ്ടാവുകയാണെങ്കിൽ അവരെ നാം അവഗണിക്കുക. യഥാർത്ഥ യജമാനന്മാരായ ജനങ്ങൾ അവസാനവിധി എഴുതട്ടെ."
N. Madhavan Kutty.
(Ex- Chief Editor, Kerala Bhoomi.)
A dialogue (fact) said over 30 years ago... which is still relevant.
Infact Thikrussis dialogues as well (the one between madhavan kutty and his appoopan when the former goes to meet him for his blessings) is also very relevant even today.
There has been no other match for T Damodaran sir in writing political thrillers. Salute sir.
@@bashirahmedhanif5154 Definitely. The scene where Madhavan Kutty finally handing over the same pen to Nalini in the climax is also meaningful. But unfortunately our media has deviated too far from Madhavan Kutty's and his grandpa's dream over the course of decades.
കോഴിക്കോട് അങ്ങാടിയിലെ, ഈ ഫിലിമിന്റെ അന്നത്തെ ചുവരെഴുത്തു പോസ്റ്റർ ഇന്നും അതുപോലെ നിൽപ്പുണ്ട് എന്ന വാർത്ത കണ്ടു, അതുകൊണ്ട് വീണ്ടും കാണാ ഞാൻ വന്നു
അത് മായിച്ചു ഇപ്പോൾ
@@vvp8120😢
പണ്ട് ശിവരാത്രിക്ക് ഈ സിനിമ എൻ്റെ നാട്ടിൽ സിനിമാ പ്രദർശനത്തിന് സ്ഥിരം ഉണ്ടാവുമായിരുന്നു.
Mohanlal only 25 yrs of age...but maturity level🙆♂️🙆♂️🙏🏻🙏🏻🤷♂️🤷♂️🙇♂️🙇♂️👌👌👍👍👌👌👍👌👍
ഇന്നലെകൾ ഇതു വഴിയേ പോയി
നൊമ്പരമാം പുഞ്ചിരിയും തൂകി... പപ്പുച്ചേട്ടൻ 👍👍👍
നല്ലൊരു സിനിമ ആയിരുന്നു.... എന്നാലും climax ഇത്രയും പ്രതീക്ഷിച്ചില്ല.... മലയാളത്തിൽ... മാത്രം ഇപ്പോഴും സൂപ്പർ സ്റ്റാർ പദവി നോക്കാതെ ഇരുവരും അഭിനയിക്കാൻ തയ്യാറാണ് അതാണ്... നമ്മുടെ കേരളം
good for second part
000
uff എന്താ.. പടം എല്ലാവരും തകർത്തഭിനയിച്ചു . IV ശശി സാർ വേറെ ലെവൽ:
പാട്ട് പൊളി ഇന്നലെകൾ ഇതു വഴിയേ പോയീ.. ദാസേട്ടൻ. പപ്പു ചേട്ടൻ വൗ "
Podae
One of the Best script by T.Damodaran.Blockbuster Movie.Mammotty,Mohanlal,Seema,
TGRavi all strong characters. Real Firebrand dialogues. THANKYOU for uploading.
ഇന്നും പ്രസക്തമായ സിനിമ.... ഇനിയും മാറിചിന്തിക്കാത്ത നമ്മൾ..
ഈ സിനിമയിൽ ഉള്ള മാധവൻ കുട്ടി എന്ന കഥാപാത്രം മാതൃഭൂമി പത്രത്തിന്റെ അന്നത്തെ പത്രാധിപർ എം.ഡി.നാല്ലപ്പാട്ടിനെ അനുകരിച്ച് ആണ്
ഇന്നത്തെ മാതൃഭൂമിയോ... ആര്‍ക്കൊക്കെയോ വേണ്ടി എന്തൊക്കെയോ എഴുതുന്നു. പഴയ മാതൃഭൂമിയോടുള്ള വിശ്വാസം കൊണ്ട് ജനങ്ങള്‍ അത് തുടര്‍ന്നും വായിക്കുന്നു.
@@misandeepvbm സത്യം
ന്യൂ ഡൽഹി കഴിഞ്ഞാൽ പ്രിന്റ് മീഡിയയെ പശ്ചാത്തലമാക്കി വന്ന ഏറ്റവും മികച്ച സിനിമ. 👏
movie
Cbcch
പക്ഷെ പത്രക്കാരുടെ ജീവിതം പച്ചയായി ആവിഷ്കരിച്ച ചിത്രം ഇതാണ്
Actually Vaartha is a better film than New Delhi based on Journalism. New Delhi is more revenge drama. Still New Delhi is my fav movie.
E movie Anu first realise
35 yrs back.... no steadycam... no control camera.... no computer monitors... no vfx ... no fly by wire.... no sync sound... still gripping.... entertaining,... socially relevant...... those were the days of genius filmmakers.... good producers .... committed actors.... xlnt music and post production dept.... those were the days...
👍👍👍
Sathyam.
@@ckksobha7933😢😮😅😊
മമ്മൂകാന്റെ തീപ്പൊരി പാറുന്ന ഡയലോഗ് ഉഫ് പൊളി പ്രേത്യേകിച്ചു അവസാനത്തെ ഡയലോഗ് മാസ്സ്🔥🔥. ലാലേട്ടൻ തനി വില്ലൻ പൊളി 💥💥💥
മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ,സീമ ,നളിനി, KPAC ലളിത, പപ്പു, തിക്കുറുശ്ശി, TG രവി, ജോണി, പ്രതാപ് ചന്ദ്രൻ, ജനാർദ്ധന വർമ്മ , സണ്ണി ,വേണു നാഗവള്ളി, ദേവൻ, ബാലൻ കെ നായർ, അസീസ്
അന്നത്തെ..... 20/20..... വാർത്ത... 1921.... ഇത്രയും ക്കാലം..........
ഒരു പാട് കൈയ്യടിച്ച ൻ്റെ മമ്മുക്കാൻ്റെ സിനിമ ഒരു നൊസ്റ്റാൾജിയ ഒരു ശിവരാത്രി ഓർമ്മ.
1994 ഇല് കോഴിക്കോട് സംഗം തീയേറ്ററിൽ re release ചെയ്തിരുന്നു.എൻ്റെ കൂട്ടുകാരൻ്റെ നിർബന്ധത്തിന് വഴങ്ങി കണ്ട സിനിമ. ഹൗസ് ഫുൾ ആയിരുന്നു.3 weeks ഓടി.
അന്ന് കോഴിക്കോട് സംഗത്തില്‍ നിന്നും നാലുവട്ടം കണ്ട ശേഷം പിന്നീട് ഇപ്പോഴാണ് കാണുന്നത്. കാലവും കാലഘട്ടവും മാറിയിട്ടും പുതുമ നശിച്ചിട്ടില്ല. മാത്രമല്ല, ഭൂരിഭാഗം സിനിമയും കാണുമ്പോള്‍ ഓര്‍മയില്‍ തന്നെ..... കാലത്തെ അതിജീവിക്കുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്ന്.
സത്യം പറഞ്ഞാൽ 30,35 വർഷം കഴിഞ്ഞു ഈ പടം ഇറങ്ങിയിട്ട് ഇപ്പഴും ഇത് അല്ലെ ഇവിടെ നടന്നു കൊണ്ട് ഇരിക്കുന്നെ സൂപ്പർ പടം ആണ്
ലാലേട്ടൻ,ഇക്ക.💪😘😘
ശശി സാറിന്റെ മികച്ച സിനിമകളിൽ ഒന്ന്.👍
No. It never showed in Doordarshan. 100% sure...
@@Albert-xo2jp ദൂരദർശനിൽ കണ്ടതായി ആണ് എന്റെ ഓർമ്മ.
0
0
മമ്മൂട്ടിയ്ക്കും, മോഹൻലാലിനുമിടയിൽ ഒരു തരം ഈഗോയും ഉള്ളതായി ഇക്കാലം വരെ തോന്നിയിട്ടില്ല,,, അവർ അങ്ങോട്ടുമിങ്ങോട്ടും സോ കാൾഡ് താര മൂല്യങ്ങൾ ഒന്നുമില്ലാതെ ഗസ്റ്റ് റോളുകൾ ചെയ്തിട്ടുണ്ട് താനും,,, കുരു പൊട്ടുന്നത് അന്തം ആരാധകർക്കാണ്,,, പിറ്റി...
പഴയകാല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗ്യ ലൊക്കേഷൻ ആയിരുന്നു കോഴിക്കോട്...
ഐ വി ശശി, T. ദാമോദരൻമാഷ് കോമ്പിനേഷനിൽ വന്ന ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു...
കാലത്തിന്റെ മാറ്റം ചിലതിനെ മാത്രം മാറ്റമില്ലാതെ വെക്കുന്നു എന്നതിന് ഉദാഹരണം ആണ് വാർത്തയുടെ ചുമരെഴുത് ഇന്നും കോഴിക്കോട്ടെ CH over ബ്രിഡ്‌ജിന് മുകളിൽ ഉള്ളത്.....
Vkg
യെസ്
ആരും സീമയെ പറ്റി പറയുന്നില്ല wonderful ആക്ടര്സ് ഗ്രേറ്റ് ആക്ടിങ്
അതെ സീമ യാണ് നായിക.
old Lady super star seema
പ്രശസ്ത കവയത്രി മാധവിക്കുട്ടിയുടെ മകനും മാതൃഭൂമി എഡിറ്ററും ആയിരുന്ന മാധവ് ദാസ് നാലപ്പാടിന്റെ ജീവിതം പ്രമേയമാക്കിയ സിനിമ
❤❤❤❤❤❤❤❤
കാത്തിരുന്നിട്ട് വന്നപ്പോഴുള്ള ഒരു സുഖം 😍♥️
2020 ലും കേരളത്തിൻ്റെ അവസ്ഥ ഇപ്പോഴും ഇതു തന്നെ. പിന്നെ കോറോണയും സമാധാനം .
എന്താ പടം എല്ലാരും നല്ല അഭിനയം, നല്ല കഥ.. Great movie നിർബന്ധമായും കാണേണ്ട സിനിമ
ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച് ഒരു പടം കൂടി ഇറങ്ങിയിരുനെങ്കിൽ😍😍😍💪💪
😍😍😍😍😍😍😍
E പടത്തിൽ ലാൽ ഒരു ഗുണ്ട യാണ്
മമ്മുട്ടിയെ പറ്റിയ ണ് കഥ നിങ്ങുന്നത്
@@manvvmanvv1062 അത് അറിയാം പക്ഷെ അവർ ഒന്നിക്കുമ്പോൾ മൂവീസ് പൊളി ആണ്.👍
അതിന് - ഡ്രൈവർ - ..... വിരമിക്കണം.... -------?
@@musthafamp3130 😃😃 al ullathu kondanu mohanlalinte mass padangal varunnathu.. karayatha lal bhaktan..
1986ലെ തീപ്പൊരി ഫിലിം മമ്മൂക്ക മാധവൻകുട്ടിയായി കസറി 🔥
ബ്ലോക്ക് ബസ്റ്റർ ഫിലിം
ജയൻ SIR നു ശേഷം കേരളത്തിൽ ആവേശം ആയ മോഹൻലാൽ SIR. ന്റെ സൂപ്പർസ്റ്റാർ പദവിയിൽ ഉള്ള ശക്തമായ കഥാപാത്രം
മോഹലാലിന് ഇ സിനിമയിൽ എന്ത് പ്രധാന്യം ആണ് ഉള്ളത്🙄
മമ്മുട്ടി സിമ ഇവർ അണ് ലി ഡ് റോളിൽ😁
Ellavarkkum angane alla😁
Mahesh pillai,taan pottanano,mammootty s the hero
Orale ikazhthi kaniykkan mattorale pokkikaniykkunnu ningale polullavar Mammokka laletan polullavarude sapam
ആക്ഷൻ കിംഗ് ലാലേട്ടൻ
മാസ്ഡയലോഗ് ഇക്കാ
1986 മുതൽ കണ്ട ഈ സിനിമയുടെ ഓരോരോ ഡയലോഗുകൾ
എനിക്ക് കാണാപാഠം
ശബ്ദരേഖ കാസറ്റ് കേട്ട് പഠിച്ചത്
ആ കാസറ്റും ഗാനങ്ങൾ അടങ്ങിയ ഒറിജിനൽ കാസറ്റും എന്റെ കയ്യിൽ ഉണ്ട്
എവിടുന്നു കിട്ടുന്നു മക്കളെ ഈ മൂവീയൊക്കെ 👌👌💕💕🌷🌷🌷✌️✌️✌️
യൂട്യൂബ് മുഴുവൻ തപ്പിയിട്ട് കിട്ടാതെ, കാത്തിരുന്ന പടം... ദേ വന്നു... അതും HD യിൽ.❤️❤️1 Thanx Scube.❤️❤️❤️ ഇതുപോലെ നിങ്ങളുടെ പ്രൊഡക്ഷനിൽ വന്ന അങ്ങാടി പോലെയുള്ള ചിത്രങ്ങളും HD പ്രതീക്ഷിക്കുന്നു....
Description ഉള്ള വിവാദത്തെ കുറിച്ചുള്ള പരാമർശം പുതിയ അറിവ്...
സൂപ്പർ സിനിമ 👏👏👏✅💯👌
ചെറുപ്പത്തിൽ ഒരുപാട് തവണ കണ്ട മൂവി 😍👌👌
മമ്മൂസിന്റേ ഈ സൂപ്പർ ഹീറ്റ് ഫിലിം ഇന്ന് കാണുന്നവരുണ്ടോ 8|11|20 with corona😍😁
9/11/20😜🤩
@@Jisha7970 👍😍
12th November 2020
@@shaheersm4476 👍😊😊
യെസ്, ബ്രോ 15/11/2020
One and only evergreen song ഇന്നലെകൾ ഇതു വഴിയേ പോയി .. എല്ലാ ivശശി പടങ്ങളിലും പപ്പു ഒരു ഗംഭീര വേഷം ചെയ്തിരിക്കും .. നൊമ്പരമാം പുഞ്ചിരിയും തൂകി ...
പപ്പു എട്ടൻ മമ്മൂട്ടി മോഹലാൽ റഹുമാൻ എല്ലാവരു സൂപ്പർ❤❤❤❤❤❤❤❤
മത്സരിച്ചാഭിനയിച്ചപ്പോൾ മമ്മൂട്ടി എല്ലാവരെയും നിഷ്പ്രഭയാക്കിയ പടം.
Mamooka എജ്ജാതി പൊളി പടം 😍😍😍😍
റേഡിയോയിൽ ആദ്യമായ് പ്രക്ഷേപണം ചെയ്ത സിനിമ പരസ്യം വർത്ത എന്ന ഈ സിനിമയുടെതാണ്. എനിക്കന്ന് 9 വയസ്. വഞ്ചിപ്പാട്ട് രീതിയിൽ ആയിരുന്നു പരസ്യം എന്നത് ഓർമ്മയുണ്ട്.
1986 ലേ ആവനാഴി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് വന്ന ഏറ്റവും വലിയ പണം വരി സിനിമ വാർത്ത ...the sulthan of indian cinema Megastar MaMmootty 🔥🔥🔥🔥😎😎😎😎😎
😀😀
Do രാജാവിന്റെ makanado 🤦🏻♂️🤦🏻♂️🤦🏻♂️1986 megahit ahhakalathu പോയി കണ്ടാ film ആണ് ആവനാഴി ഒന്നും അത്രേ illaaaaaa
@@shintojiji3209 തേങ്ങ ക്കെലയാണ്
@@shintojiji3209 sheri rajave 🙏😂
1986 mammukkayude aavanajziyanu adymayi malayalathil 25kodi nediya padam😂
ഈ സിനിമ വളരെയധികം ഞാൻ കാത്തിരുന്നതാണ് അപ്‌ലോഡ് ചെയ്തതിൽ വളരെ നന്ദി
I V ശശി T ദാമോദരൻ ഇവരെപ്പോലെ ഇനി മലയാള സിനിമയിൽ ആരെങ്കിലും വരുമോ 🔥
മമ്മൂക്ക ലാലേട്ടൻ തകർത്താടിയ സിനിമ 💓
🔥🔥വാർത്ത 🔥🔥
മമ്മുക്ക തകർന്ന് ആടിയ പടം .
അതിൽ വെള്ളം ചെർകെണ്ട
അതിനിടക്കൂടേ ആട്ടനേ അങ്ങ് തിരുകി അല്ലേ🤣🤣🤣
@@manvvmanvv1062 umbi
@@Megastar369 അപ്പൊൾ ലാലേട്ടൻ ഇൗ പടത്തിൽ അഭിനയിച്ചിട്ടില്ല അല്ലേ
@@Megastar369 e cinemayil screen presence kondum paurusham kondum abhinayam kondum mohanlal score cheithu fight okke vere level
Mammootty dialogue delivery kond score cheithu
മമ്മൂക്ക,ട്ടി ദാമോദരൻ sir,ഐ.വി ശശി sir,പി.വി ഗംഗാധരൻ sir,ലാലേട്ടനും❤
What a combo🔥
ദാമോദരൻ മാഷ് -ഐവി ശശി സർ കൂട്ടുകെട്ട് വേർപാട് മലയാളം സിനിമയുടെ തീരാ നഷ്ടം തന്നെയാണ്.. ക്ലാസ്സിക് സിനിമ
ദാമോദരൻ മാഷ്,ഐ.വി.ശശി,മമ്മൂട്ടി, master s of fire brand
ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി 1989ൽ തന്നെ പകുതി സ്ക്രിപ്റ്റ് T ദാമോദരൻ മാഷ് പൂർത്തിയാക്കിയിരുന്നു എന്നാൽ ബലറാം എന്ന് സിനിമക്ക് ശേഷം .. മാഷും IV ശശിയും തമ്മിൽ ഉണ്ടായി ചെറിയ പിണക്കം കാരണം ആ പ്രൊജ്ക്റ്റ് നടന്നില്ല പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് മാഷും ശശിയും ഒന്നിച്ച.. ദി സിറ്റി ഇറങ്ങുന്നത് എന്നാൽ അവരുടെ ആ പഴയ മാനസിക ഐക്യം അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു ... ശ്രദ്ദ .. ബലറാം vs താരദാസ് എന്നീ ചിത്രങ്ങളാണ് അതിന് ശേഷം ഇവർ ഒരുമിച്ച സിനിമകൾ പക്ഷേ രണ്ടും വൻ പരാജയം ഏറ്റുവാങ്ങി .. ഇവരുടെ പിണക്കം സംഭവിച്ചില്ലെങ്കിൽ വാർത്തയുടെ രണ്ടാം ഭാഗം മറ്റൊരു ത്രില്ലർ മെഗാഹിറ്റ് കൂടി പിറന്നേനെ... 1 V ശശിക്ക് വേണ്ടി ഏറ്റുവും കൂടുതൽ സ്ക്രിപ്റ്റ് എഴുതിയത് ദാമോദരൻ മാസ്റ്റർ ആയിരുന്നു അതിൽ 90% വിജയ ചിത്രങ്ങൾ ആയിരുന്നു .1976 മുതൽ 1991 വരെ 26 സ്ക്രിപ്റ്റുകൾ ivശശിക്ക് വേണ്ടി മാഷ് എഴുതി എന്നാൽ .. ഇൻസ്പെക്ടർ ബലറാമിന് ശേഷം 21 വർഷത്തിനിടക്ക് മാഷ് ശശിക്ക് വേണ്ടി എഴുതിയത് വെറും നാല് സ്ക്രിപ്റ്റ്
ഹിറ്റ്മേക്കർ ശശി സർ & ദാമോദരൻ മാഷ് ❤️❤️
Balaram hit aayirunile
Mammukka, lalettan, seema mam, damodaran mash, iv sasi sir, gangadaran sir..
Oru adar combo.
റഹ് മാനേയും music Shyam റേയും പറയണം.
Climax dialogues
Mammookka🔥🔥🔥🔥🔥
മമ്മുക്ക് 🙏നിങ്ങങ്ങൾ ജീവിച്ചു, 💖
🔸G. Krishna Moorthy (Chief Editor, New Delhi Diaries)
അടിച്ചമർത്തൽ ആയുധമാക്കിയ രാഷ്ട്രീയനേതൃത്വത്തെ അതിനേക്കാൾ തലതിരിഞ്ഞ മാർഗത്തിലൂടെ മീഡിയ പവർ ഉപയോഗിച്ച് ജയിച്ചവൻ.
🔸N. Madhavan Kutty (Chief Editor, Kerala Bhoomi)
കളങ്കപ്പെട്ട രാഷ്ട്രീയസംവിധാനത്തോട് നേരിന്റെ മാർഗത്തിലൂടെയും പത്രധർമ്മം നിർവ്വഹിച്ചും യുദ്ധം ചെയ്തു പരാജയപ്പെട്ടു പോയവൻ.
കോഴിക്കോട് C H ഓവർ ബ്രിഡ്ജിൽ ഇൗ സിനിമ യുടെ പോസ്റ്റർ ഇന്നും കാണാം...
കാലത്തിന്റെ കയ്യൊപ്പ് പോലെ...✍️
Shaheer, ഇപ്പോഴും ആ പോസ്റ്റർ അവിടെ ഉണ്ടോ,
34 വർഷമായി (vartha released 1986) ആ പോസ്റ്റർ അവിടെ ഉണ്ടെന്ന് അറിയുന്നത് തന്നെ നല്ലൊരു nostalgia feeling ആണല്ലോ 👍
കാലത്തിനു മുൻപെ വന്ന സിനിമ ആണ് "വാർത്ത " എന്ന് പറയുന്നത് ശരിയാണ്, ഈ ചിത്രത്തിന്റെ പ്രസക്തി ഇപ്പോഴാണ് കൂടുതൽ മനസ്സിലാകുന്നത് ✌️
Ippozhum undo
എന്റെ ചെറുപ്പകാലം ഓർമ്മവരുന്നു. അന്നൊക്കെ സ്കൂൾ കോളേജ് നോട്ട് ബുക്കിൽ ഒട്ടിക്കാനുള്ള നെയിം സ്ലിപ്പുകളും വാട്ടർ ബോട്ടലുകളും പുസ്തക ചട്ടകളും ഈ സിനിമയുടെ പരസ്യങ്ങൾക്കൊണ്ട് നിറഞ്ഞിരുന്നു. എല്ലാ തെരുവുകളിലും മതിലുകളിലും ഈ സിനിമയുടെ പേര് എഴുതിവച്ചിട്ടുണ്ടാവും. ഇന്നും, കോഴിക്കോട് സി എച്ച് ഫ്‌ളൈഓവറിന്റെ കണ്ണൂർ റോഡിൽ ഇതിന്റെ പരസ്യവാചകം മായാതെ നിൽക്കുന്നു. ഐ വി ശശി എന്ന സംവിധായകന്റെ സിനിമയാണെങ്കിൽ കാണാൻ ഞങ്ങൾ റെഡിയെന്ന തലമുറയായിരുന്നു അത്.
ഈ സിനിമ പക്ഷെ, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിൽ വളരെ മോശമായാണ് റീമേക് ചെയ്തിട്ടുള്ളതെന്ന് പറയാതെ വയ്യ.
@@kumarsajilesh7778 👍
നായകൻമാർ മരിക്കുകയും വില്ലൻമാർ രക്ഷപ്പെടുകയും ചെയ്ത സിനിമ.
Yes because this filim describe the reality
😭 enthinu ee chathi cheythu. Mohanlal inte rajavinte makanilum angane thanne. Ratheeshine kollan pattathe marikkunna nayakan. Enthayalum 2nd partil prethamayi vannu prathikaram theerkkam apozhale heroism
ഈ സിനിമ ഇറങ്ങിയ സമയം റഹ്മാൻ കത്തി നിൽക്കുന്ന സമയം പിന്നെ രണ്ടു മാസം കരിഞ്ഞതും തമിഴ് സിനിമയിൽ പോയി ആദ്യ തമിഴ് സിനിമ വിജയമായി പിന്നെ അവിടെ നിറയെ അവസരം അങ്ങനെ ഡേറ്റ് ബ്ലോക്ക് ആയി ഈ സമയത്ത് മലയാളത്തിൽ കൈ നിറയെ ചിത്രങ്ങൾ ഉണ്ടായിരുന്നു അതിലൊന്നും അഭിനയിച്ചില്ല അങ്ങനെ കത്തി നിന്ന സമയത്തു മാറി നിന്നത് രണ്ടു പേരാണ് ഒന്ന് റഹ്മാൻ രണ്ട് മഞ്ജു വാര്യർ
Other one Jayan sir ❤️🙏
മഞ്ജു വാരിയർ മാറി നിന്നതുകൊണ്ട് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂ.........
മീര ജാസ്മിനെയും മമ്തയെയും പോലെയുള്ള ; മഞ്ജുവിനെക്കാൾ നൂറുമടങ്ങു കഴിവുള്ള യുവനടിമാർക്ക് ഒരു അവസരമുണ്ടായി.........
ഇവരുടെ മുന്നിൽ മഞ്ജു സ്വർണ്ണപേപ്പർ കൊണ്ട് പൊതിഞ്ഞ വെറും അമേദ്യമാണ് മഞ്ജു...
@@moonlightmedia351 മമ്തയോ... ഹ ഹ.. എജ്ജാതി കോമഡി... മീര ആണ് അൽപ്പമെങ്കിലും നല്ല നടിയെന്നു പേരുണ്ടാക്കിയിട്ടുള്ളത്. നടി എന്ന നിലയിൽ മഞ്ജു ഉണ്ടാക്കിയ താര മൂല്യവും ഫാൻ ഫോളോയിങ്ങും ഇന്നേ വരെ മലയാളത്തിൽ ഒരു നടിക്കും ഉണ്ടായിട്ടില്ല... 41 വയസ്സിലും മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള നടിയായി അവർ ഉയർന്നു തന്നെ നിൽക്കുന്നു.
വാർത്ത, ആവനാഴി റെക്കോഡുകൾ പൊളിച്ചെഴുതിയ 86 ലെ ഏറ്റവും വലിയ ഹിറ്റുകൾ 🔥
@@aswin4221 മോഹൻലാലിന്റെ വലിയ ഹിറ്റ് എന്ന് പറയു
@@benjaminjkm Thallaathe...Aavanazhi, Vaartha onnum record hit alla.
@@ghostneguz 86 ലെ ഏറ്റവും വലിയ ഹിറ്റ് ആവനാഴി
1986ile ഏറ്റവും വലിയ ഹിറ്റ് - രാജാവിന്റെ മകൻ, താളവട്ടം, വാർത്ത, പഞ്ചാഗ്നി, ആവനാഴി.
@@sethukumar1590 60 ദിവസം ഓടാത്ത രാജാവിന്റെ മകൻ ഒക്കെ 100 ഡേ ഒന്നിലധികം റെഗുലർ ഷോയിൽ ഓടിയ ആവനാഴിയും വാർത്തയും ആയി ഒക്കെ താരതമ്യം ചെയ്യുന്നത് തന്നെ തെറ്റ്. Even snehamulla simham bigger hit than rajav, thalavatam
കാത്തിരുന്ന പടം , MAMMOOTTY,I V SASI😍😍
സമൂഹത്തിനുവേണ്ടി വാർത്ത ❤❤❤ അവസാനം ശെരിക്കും ഞെട്ടിപ്പിച്ചു്...നല്ല സ്‌ക്രിപ്റ്റ്..
"വാർത്ത "
ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമായ ചിത്രം
34 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ വ്യവസ്ഥിതികൾ ഒരു മാറ്റാവുമില്ലാതെ തുടരുന്നു
മമ്മൂക്ക -ലാലേട്ടൻ -റഹ്‌മാൻ
I. V Sasi sir - T. Damodaran മാഷ്
ഈ ടീമിന്റെ എക്കാലത്തെയും
Class & Mass movie 👍👍👍
ഒരു രംഗം പോലും lag ഇല്ല 🔥🔥🔥🔥 മമ്മൂട്ടി 🔥🔥🔥🔥
ഇതിലെ സീമയുടെ IAS പതവി കണ്ടിട്ട് ഉഫ് പുലി കുട്ടി. ഇപ്പോഴത്തെ വയനാട് ജില്ലാകലക്റ്റർ അദീല അബ്‌ദുള്ളയിൽ അഭിമാനം കൊള്ളുന്നു 🔥🔥🔥🔥
താര പദവി ഇല്ലാതെ അഭിനയിച്ച നടീ- നടൻമാരുടെ നല്ല പ്രകടനം.
സിനിമ ആസ്വാദന കലയാണെന്ന തിരിച്ചറിവുള്ളപേക്ഷകരുടെ കാലം
ഇന്നോ .. ഓരോ സ്വീക്വൻസും ആരെയൊക്കെ പേടിച്ചു വേണം ചിത്രീകരിക്കാൻ ..
വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല, പത്ര ധർമ്മം എന്തെന്ന് അല്ലെങ്കിൽ പത്രം പരസ്യങ്ങൾക്ക് പിറകെ പോകാതെ ജനങ്ങൾക്ക് വേണ്ടി അവരുടെ നന്മക്ക് വേണ്ടി ആകണം എന്ന് പറയുന്ന സിനിമ....
35-40 വർഷം കഴിഞ്ഞിട്ടും നമ്മുടെ ഇതിൽ നിന്നൊന്നും ഇതുവരെയും മോചനം നേടിയില്ലാലോ എന്നൊരു വിഷമം മാത്രം ബാക്കി.....
സീമ, മോഹൻലാൽ എല്ലാവരും 👌👌
പക്ഷെ മമ്മുക്ക 🔥🔥❤️😘
ക്ലൈമാക്സ് മാത്രം 3-4 പ്രാവശ്യം
റിപീറ്റ് ചെയ്തു കണ്ടു.....
തിയേറ്ററിൽ ഒരു റീ റിലീസ് ഉണ്ടായിരുന്നെങ്കിൽ.. ആഗ്രഹം മാത്രം
1986ൽ പടം റിലീസ് ആയി 86 ൽ ഞാൻ ജനിച്ചു ഈ പടം കണ്ടത് എന്റെ 34എം വയസിൽ iam very happey
ഞാനും ജനിച്ചത് 1986ഇൽ.. കണ്ടത് 34 ആം വയസ്സിൽ
Great performance from Mammookka. Even in those scenes where he burst out, he maintains the class of a Chief Editor. Self constraints of an educated and experienced person. Getting into the skin of the character has always been a regular thing for this man. 👏
2:00:01 പുള്ളിക്കാരിയുടെ ആ ഡയലോഗ് ജസ്റ്റ് പുച്ഛിച് കളയുന്ന ആ ചിരി 👌🏻🔥🔥👌🏻
Just simple, but meaningful 🔥❤
അന്നും മെഗാസ്റ്റാർ തന്നെ താരം🔥💯
Megastar Super Starinte aduthu sahayam chodichu chellunnu
Ulupillatha kodichipatti guhan thfooooooo 🤬😡😡😡😡😡😡😡😡😡
ദാമോദരൻ മാഷുടെ തിരക്കഥ, സംഭാഷണം ഒരു രക്ഷയുമില്ല 🙏🙏🙏
ആവനാഴി കഴിഞ്ഞാൽ 1986ലെ ഏറ്റവും വലിയ Box Office Hit..!!😎
തീയേറ്റർ റണ്ണിൽ ആവനാഴിക്കും മുകളിൽ..!!!🔥
Alltime Blockbuster...!!!🔥🔥
Rajavettan makan
മമ്മൂട്ടിയുടെ മികച്ച സിനിമകള്‍!
ത്യഷ്ണ
കൂടെവിടെ
ആള്‍ക്കൂട്ടത്തില്‍ തനിയെ
അടിയൊഴുക്കുകള്‍
വാര്‍ത്ത
അനുബന്ധം
അക്ഷരങ്ങള്‍
ആവനാഴി
ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്
അതിരാത്രം
ന്യൂഡല്‍ഹി
ഗോളാന്തരവാര്‍ത്ത
വടക്കന്‍ വീരഗാഥ
കോട്ടയം കുഞ്ഞച്ചന്‍
ധ്രുവം
രാജാവിന്റെ മകൻ ആണ് ആക്കാലത്തെ megahit മമ്മൂട്ടിയുടെ new delhi 1987megahit
മോഹൻലാലും megastar തന്നെ ആണ് രാജാവിന്റെ മകൻ 1986
ആവനാഴിയാണ് 86 ലേ ഏറ്റവും വലിയ ഹിറ്റ് രാജാവിൻ്റെ മകൻ അല്ല
ഇത്രയും നല്ല ഒരു സിനിമ.. ഇത്രയും കാലം.... ഉണ്ടായിട്ടില്ല.. കാലത്തിനു അനിവാര്യം 👍🙏🙏