കൊച്ചിയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ | Ernakulam Old Railway Station | Mangala Vanam

Поділитися
Вставка
  • Опубліковано 16 жов 2024
  • Ernakulam Old Railway Station | Mangalavanam Bird Sanctuary | Top 10 Places To Visit In Kochi
    കൊച്ചി: മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സേവനപാതയിലേയ്ക്ക് ചൂളം വിളിച്ച് കുതിച്ചോടാന്‍ ഒരുങ്ങി എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍. പച്ചാളം മുതല്‍ പഴയ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റെയില്‍പ്പാത നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ പാത മണ്ണിനടിയില്‍ പുതഞ്ഞു കിടക്കുകയാണ്. സ്റ്റേഷനുള്ളില്‍ മണ്ണും അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ വികസന സമിതി, റസിഡന്‍സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
    മൊത്തത്തില്‍ 42 ഏക്കറോളം വ്യാപ്തിയില്‍ വ്യാപിച്ചു കിടക്കുകയാണ് എറണാകുളത്തെ ഈ പഴയ തീവണ്ടി സ്റ്റേഷന്‍. ഈ സ്റ്റേഷന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്. കൊച്ചി രാജാവായിരുന്ന രാമവര്‍മ്മ പതിനഞ്ചാമന്‍ ആണ് 1902 ല്‍ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. മഹാത്മാഗാന്ധി, ഇര്‍വിന്‍ വൈസ്രോയി പ്രഭു, തുടങ്ങിയവരുടെ കേരള സന്ദര്‍ശന വേളയില്‍ അവര്‍ക്ക് ആതിഥ്യമരുളിയതും ഈ സ്റ്റേഷന്‍ തന്നെയായിരുന്നു. പിന്നീട് 1990 ലാണ് ഇവിടെ പ്രവര്‍ത്തനം നിര്‍ത്തി പൂര്‍ണ്ണമായും അടച്ചു പൂട്ടിയത്.

КОМЕНТАРІ • 12