EP #19 ജയൻ്റെ മരണത്തെ തുടർന്ന് ജയൻ്റെ വീട്ടിലെ സംഭവവികാസങ്ങൾ വിവരിക്കുന്നു
Вставка
- Опубліковано 9 лют 2025
- ജയൻ... പൗരുഷത്തിൻ്റെ ആൾ രൂപം
Alleppey Ashraf remembering his friendship with great Malayalm actor action hero Jayan. Also disclose incidents that happened at actor Jayan's house after hearing his death news in this video.
Multiple films were released after Jayan's death, including Kolilakkam, which was released days after his death. In these films, Alleppey Ashraf dubbed Jayan's voice.
#alleppeyashraf #actorjayan #kandathumkettathum #jayan #viralvideo #malayalammovie #malayalammovie #mystery
Actor Jayan death date
Alleppey Ashraf talking about actor jayan
Alleppey Ashraf dubbed for Jayan after his death
---------------------------
For Collaborations / Enquiries: alleppeyashrafofficial@gmail.com
---------------------------
- - - - - - - - - - - - - - - - - - -
©️⚖️ ANTI-PIRACY WARNING ⚖️ ©️
This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ UA-cam Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
- - - - - - - - - - - - - - - - - - -
മലയാള സിനിമയിൽ ഇത്രയും അനുഭവ സമ്പത്തുള്ള ശ്രീ ആലപ്പി അഷ്റഫ് പറയുന്ന ഈ കഥകൾ സത്യസന്ധവും വിശ്വസനീയവും ആണ് ഇനിയും ഒത്തിരി ഒത്തിരി സംഭവകഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു
ശ്രീ ജയനെ കുറിച്ചുള്ള വീഡിയോ ഇനിയും ഇടണം അത്രയ്ക്ക് ഇഷ്ടമാണ് അദ്ദേഹത്തെ
❤ജയൻ❤
ജയൻ ഇഷ്ട നടനായിരുന്നു. ഇപ്പോഴും മനസ്സിൽ ഒരു തീരാ ദുഃഖം ആയി ജയന്റെ വേർപാട് കിടപ്പുണ്ട്.. അടുത്ത ജന്മത്തിൽ ഒരു സൂപ്പർ ഹീറോ ആയി ജനിക്കട്ടെ. കണ്ണീർ പ്രണാമം ജയന് 😭
ജയന്റെ ഓർമ്മകൾ അയവിറക്കിയ ഈ എപ്പിസോഡിന് നന്നിയുണ്ട്... ഒരു കടവും ഞാൻ ബാക്കി വെക്കാറില്ല.. ഉറച്ച സ്വരത്തിലുള്ള ഈ വാക്കുകൾ മായാതെ മങ്ങാതെ കിടക്കും 🙏🏽🙏🏽🌹
ഞങ്ങടെ ജയനെ ആ യാത്രാ ബുദ്ധിമുട്ട് സന്ദർഭത്തിൽ 150 രൂപ taxi ക്ക് നല്കി അദ്ദേഹത്തിന് യാത്ര സുഖകരമാക്കിയ അണ്ണന് ഒത്തിരി നന്ദി.
ജയൻ ഫാൻസ് എന്നും താങ്കളോടൊപ്പമുണ്ടാകും.
1980 നവംബർ 16 നു കരുനാഗപ്പള്ളി തരംഗം തീയേറ്ററിൽ ജയന്റെ ദീപം സിനിമ ഹൗസ് ഫുൾ ആയി മാറ്റിനി ഷോ നടക്കുന്നു .പെട്ടന്ന് സ്‌ക്രീനിൽ ഒരു സ്ലൈഡ് വരുന്നു ജയൻ ഹെലികൊപ്റ്റെർ അപകടത്തിൽ മരിച്ചെന്നു .സിനിമ കണ്ടുകൊണ്ടിരുന്ന എല്ലാവരും അലറി കരഞ്ഞുകൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു .ഇന്നും ഞാൻ ഓർക്കുന്നു .അന്ന് 75 പൈസ ടിക്കറ്റ് എടുത്തുകൊണ്ടു ഞാനും ഉണ്ടായിരുന്നു ആ സിനിമ കാണാൻ .
😢
ഞാൻ പിറ്റെന്ന് കാലത്ത് പത്രം വന്നപ്പോഴാ അറിഞ്ഞത്
Oh my god
ഇതേ അനുഭവം തന്നെയാണ് എനിക്കും ഉണ്ടായത്! അത് കൊല്ലം പള്ളിമുക്കിലെ ജനതാ തിയേറ്ററിൽ പുതിയ വെളിച്ചം പടം കണ്ട് കൊണ്ടിരുന്നപ്പോൾ ആണെന്നാണ് എന്നാണ് തോന്നുന്നത് !
ദീപം കളിച്ച കൊല്ലത്തെ അർച്ചന തിയേറ്റർ കാണികൾ തല്ലി തകർത്തു!😢
ഒരു മാസികയിൽ സർപറഞ്ഞഈ സംഭവം വായിച്ചിട്ടുണ്ട്
ഈ വീഡിയോ എൻ്റെ കണ്ണു നനയ്ച്ചു ആശംസകൾ
ജയൻ്റെ ശബ്ദം അനുകരിക്കുന്നവർ സാറിൻ്റെ മുന്നിൽ കൃമികളാണ്
കോളിളക്കം അതിമനോഹരമായ് ഡബ് ചെയ്തിട്ടുണ്ട് മറ്റ് ചിത്രങ്ങളും നന്ദി❤❤❤❤
AADYAM VANNTHU MANGALAM WEEKLYIL AAYIRUNNU
ഒരു ജനത മുഴുവൻ ഇഷ്ടപ്പെട്ട ഒരൊറ്റ നടനേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. അത് ജയനാണ്. ജയൻ മാത്രം ❤
ജയൻ എന്ന ഇതിഹാസം മൺമറഞ്ഞാലും മലയാളികൾ ഇന്നും സ്മരിക്കുന്ന ജയേട്ടനെ അനുസ്മരിപ്പിച്ചതിന് അഷ്റഫിക്കാ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.❤❤❤
ജയൻ സർ വിടപറയുമ്പോൾ ഒന്നും ഞാൻ ജനിച്ചിട്ടില്ല എന്നാലും പിന്നീട് ഉള്ള ഓര്മവച്ച നാൾമുതൽ ഇതിഹാസനായകൻ ജയൻചേട്ടൻ ഒരു ആവേശം തന്നെ ആണ് 🥰
Mr ആലപ്പി അഷ്റഫ് എന്ന അതുല്യ പ്രതിഭയെ ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയ്ക്ക് അറിയില്ല....... ഇതുപോലുള്ള വീഡിയോകൾ അതിന് ഉപകരിക്കട്ടെ ❤
ജയന് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ജനിച്ചവരും ഫാൻസ് ഉണ്ടാകുന്നു.. ഇത് ഇനി ഒരിക്കലും സാധ്യമല്ല.. 36 വയസുള്ള ഞാനും അദ്ദേഹത്തിന്റെ ഫാൻ ആണ് ♥️♥️ ഇതിഹാസ തരാം
ആലപ്പി അഷ്റഫ് സാറിന്റെ പേര് പല തവണ കേട്ടിട്ടുണ്ട് എങ്കിലും, ഇദ്ദേഹം സിനിമയുടെ അണിയറയിൽ ഇത്രയേറെ നിറഞ്ഞു നിന്ന ഒരു സാന്നിദ്ധ്യമാണ് എന്നറിയുന്നത് ഇദ്ദേഹത്തിൻ്റെ വീഡിയോകൾ കണ്ടതിന് ശേഷമാണ്. ജയൻ്റെ കാര്യം കേട്ടപ്പോൾ സങ്കടമായി😢😢😢😢😢😢😢😢😢 ഇനിയും മുടങ്ങാതെ തുടരണം വീഡിയോകൾ .....👍
ജയൻ സാർ മരിക്കുമ്പോൾ എനിയ്ക്ക് പ്രായം അര വയസ്സ്.. ഇന്ന് അദ്ദേഹത്തെ അനുകരിച്ചു ജീവിക്കുന്നു.. ഈ ഓർമ്മകൾ പങ്കുവച്ചതിൽ ഒരുപാട് നന്ദി 🙏🙏🙏
നന്ദി ഇക്ക ഹൃദയ സ്പർശിയായ മറ്റൊരു Episodeന് . ഒന്നും അല്ലാതിരുന്ന ഇതിഹാസ നായകൻ്റെ ആദ്യ കാലത്ത് അദ്ദേഹത്തിനെ സഹായിക്കാൻ അന്നത്തെആ ചെറുപ്പക്കാരൻ കാണിച്ച മഹാ മനസിന് സാദരം നന്ദി. ആ മഹാനടൻ്റെ അനുഗ്രഹം എന്നും ഇക്കയോടൊപ്പം ❤
എനിക്ക് ഇഷ്ടമാണ് താങ്കളെ ജയേട്ടന്റ ആ സ്വരം പിന്നെ ജയേട്ടനെ അടുത്ത് അറിഞ്ഞ ആൾ എന്ന നിലയിലും ഒരു പാട് ബഹുമാനം ഉണ്ട് ഞാൻ കേൾക്കാൻ കൊതിച്ച ജയൻ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് ജയേട്ടനെക്കുറിച്ച് എനിയും പറയണം ജയേട്ടൻ എന്റ ആരാദ്യ ദേവനാണ്❤❤❤❤❤
എത്ര വര്ഷം കഴിഞ്ഞാലും ജയേട്ടനെ ഓർക്കുമ്പോൾ ഒരു വിങ്ങൽ ഇപ്പോഴും ഉണ്ട്
സത്യം
സത്യം 😥കുറെ നൽകുടി ഉണ്ടായിരുന്നുകിൽ...നല്ല സ്റ്റയിൽ പടം ഇറങ്ങിയെന്...ഒരു പക്ഷേ ലോകം ജയനെ അറിനിന്
ശരിക്കും കേട്ടപ്പോൾ കണ്ണു നിറഞ്ഞു.. എന്റെ ചെറുപ്പം തിയേറ്ററിൽ പോയി അങ്ങാടി സിനിമ കണ്ട് കസേരയിൽ എഴുനേറ്റു നിന്ന് ഞാൻ കയ്യടിച്ചു പോയി അന്നെനിക്ക് 8 വയസ്സായിരുന്നു. എന്റെ ഹീറോ അന്നും ❤️ഇന്നും ❤️ജയൻ സാർ മാത്രം.. 👍👍👍👍Life Tone channel
ശ്രീ. ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ സിനിമകളിൽ താങ്കളാണ് ശബ്ദം നൽകിയതെന്ന് കേട്ടിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. കൂടുതൽ സിനിമാ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു.👍
🙏🙏🙏 പ്രിപ്പെട്ട ജയൻ ചേട്ടന് പ്രണാമം, ഈ കഥ അഷറഫ് ഇക്ക പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. ജയൻ മലയാളികളുടെ നീറുന്ന വികാരം ആണ്
1980'ആണെന്നാണ് എന്റെ ഓർമ്മ, ഞാനന്ന് എട്ടാം ക്ലാസിൽ പഠിക്കുന്നു ഫോർട്ട് കൊച്ചിയിൽ ബീച്ചിൽ ജയന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു എന്നറിഞ്ഞ് ക്ലാസ് കട്ട് ചെയ്ത് ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി ബീച്ചിൽ എത്തിയപ്പോൾ ജയനും സീമയും കൂടിയുള്ള രംഗം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ജയൻ വെള്ള പാന്റ്സും വെള്ള ഷർട്ടും ആണ് ധരിച്ചിരുന്നത് നെറ്റിയിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ചിട്ടുണ്ടായിരുന്നു, ആ രംഗം ഇപ്പോഴും മനസ്സിൽ നിന്നു മായുന്നില്ല, ഒരുതവണ മാത്രമേ അദ്ദേഹത്തെ നേരിൽ കാണാൻ പറ്റിയുള്ളൂ 🙏🙏🙏
മരിച്ചിട്ടും മരിക്കാത്ത ജയൻ 🙏
ജയൻ സാറിന് ആ യാത്രാ ബുദ്ധിമുട്ട് സന്ദർഭത്തിൽ സ്വന്തം ചെലവിൽ അദ്ദേഹത്തിന് യാത്ര സുഖകരമാക്കിയ താങ്കൾക്ക് ഒരായിരം നന്ദി. ( ജയൻ ഇതിഹാസം നെടുമൺകാവ് ഗ്രൂപ്പ് ) എന്നും താങ്കളോടൊപ്പമുണ്ടാകും.
ചേട്ടാ ജയനെ കുറിച്ച് കുറച്ചുകൂടി പറയാമായിരുന്നു 🌹ശരിയാണ് ജയൻ ഇന്നും ജീവിക്കുന്നു നമ്മുടെ നെഞ്ചിൽ ഒരു വേദനയോടെ ❤️❤️❤️🌹🌹🌹🌹എല്ലാ വിധ ആശംസകൾ 👍👍👍🙏🙏🙏🙏🙏🙏🙏
ആലപ്പി അഷ്റഫ് എന്ന കലാപ്രതിഭയുടെ ഓർമ്മയ്ക്ക് മുമ്പിൽ ഞങ്ങൾ ശിരസ് നമിക്കുകയാണ് അങ്ങയുടെ ഓരോ അവതരണ ശൈലിയും പൊതുസമൂഹത്തിന് ഏറെ പ്രിയപ്പെട്ടതാണ് ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട ആലപ്പി അഷ്റഫിന്റെ സാമൂഹ്യപ്രൈബദ്ധത ഞങ്ങൾ മാറോട് ചേർക്കുകയാണ് അങ്ങയ്ക്ക് അഭിനന്ദനങ്ങൾ
കാലാ പ്രതിഭയുടെ ഓർമയ്ക്കു മുമ്പിൽ എന്ന പ്രയോഗം തെറ്റാണു. മറഞ്ഞുപോയവർക്കാണ് ആ പ്രയോഗം. താങ്കൾ തിരുത്തുമല്ലോ
"ഓർമ്മക്ക് " മാത്രം മാറ്റിയാൽ മതി.
ആ കലാപ്രതിഭ ക്ക് മുമ്പിൽ എന്നാക്കിയാലോ?@@NARAYANANKUTTY-z3o
അഷ്‌റഫ് ജയനെക്കുറിച്ച് പറഞ്ഞതെല്ലാം ഒരു നെടുവീർപ്പോടെ കേട്ടിരുന്നു പോയി. എന്റെ ഇഷ്ട നടന്നായിരുന്ന അനശ്വനായ ജയനെക്കുറിച്ച് ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
അങ്ങ് പങ്ക് വച്ച അനുഭവങ്ങൾ പോലും ജയനെ പോലെ തന്നെ ഭംഗിയും മനോഹരവും.. ജയനെ പോലെ ഉള്ള ഒരു വലിയ മനുഷ്യന്റെ സുഹൃത്തു ആകുന്നതു പോലും എത്ര സുന്ദരം.. ഇനിയും കേൾക്കുവാൻ തോന്നുന്നു ❤😍😍❤
ജയൻ സാർ മലയാളസിനിമയിലെ സൂര്യതേജസ്സ് 🙏🙏🙏❤🙏🙏🙏
മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച സാറിന് ഒരായിരം നന്ദി🙏ജയൻ ഇന്നും ഓരോ മലയാളികളുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.🌹
അഷ്‌റഫ്‌ക്ക ജയേട്ടനെ കുറിച്ചുള്ള വിവരണം വളരെ നന്നായിരുന്നു നിങ്ങൾ തമ്മിൽ ഇത്രയും ബന്ധം ഉണ്ടായിന്നതിൽ സന്തോഷം അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാനും അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യാനും കഴിഞ്ഞ നിങ്ങൾ ഭാഗ്യവാനാണ് അദ്ദേഹം ജീവിച്ചിരുന്ന ങ്കിൽ അദ്ദേഹത്തിനെ വെച്ചു കൊണ്ട് നിങ്ങൾ ക്ക് ഒരു നല്ല സിനിമ എടുക്കാൻ കഴിയുമായിരുന്നു ഇനിയും അദ്ദേഹത്തിന്റ കുറിച്ചുള്ള അറിയാവുന്ന കാര്യങ്ങൾ അറിയിക്കണം 44 വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഓർമ്മകളുമായി ജീവിക്കുന്ന ആരാധകർ ഒരു പാടുണ്ട് ഒരു നടനും കിട്ടാത്ത ഭാഗ്യ മാണത് അദ്ദേഹം ഉണ്ടാക്കിയ തരംഗമണത് അദ്ദേഹത്തിന്റെ ഗംഭീര വോയിസ് ആ സ്റ്റൈൽ ആ നടത്തം ആ കണ്ണുകൾ മൊത്തത്തിൽ അദ്ദേഹം ഒരു ആരാധ്യ പുരുഷൻ തന്നെയായിരുന്നു റിയൽ സൂപ്പർ സ്റ്റാർ❤
അതൊരു വിവരിക്കാനാവാത്ത പ്രസൻസ് ആയിരുന്നു
"ഒരു കടവും ബാക്കി വെക്കാതെ പോയ നമ്മുടെ പ്രിയനടൻ ജയൻ!!❤
അന്ന് 4 വയസ്സ് തികയാത്ത എനിക്കും ഓര്‍മ ഉണ്ട് പത്രത്തില്‍ jayan sir ന്റെ മരണ വാര്‍ത്ത കണ്ടു കരഞ്ഞ parents നെയും വീട്ടിലെ മറ്റു members നെയും അത് കണ്ട് കരഞ്ഞ എന്നേയും..കുറേ വര്‍ഷങ്ങള്‍ ആ പത്രം വീട്ടില്‍ സൂക്ഷിച്ചിരുന്നു എന്നും എന്റെ favourite jayan sir
അതുല്യ നടൻ ജയൻ അപകടത്തിൽ പെടുമ്പോൾ ഞാൻ അഞ്ചാം ക്ലാസിൽ ആയിരുന്നു. അപ്പോഴേ അദ്ദേഹത്തിൻ്റെ പടങ്ങൾ ഏറെയും കണ്ടതായും ഓർമ്മയുണ്ട് . ഈ വീഡിയോ കണ്ണീരണിഞ്ഞുകൊണ്ടാണ് കണ്ടുതീർത്തത് . മരണ ശേഷവും മലയാളികൾ ഇത്രക്ക് സ്നേഹിച്ച ഒരു നടൻ ഉണ്ടാവുമെന്ന് തോന്നുന്നില്ല.
ഒരിക്കലും ഉണ്ടാകില്ല ❤
ജയനു വേണ്ടി കണ്ണീർ പ്രണാമം എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയില്ല. അദ്ദേഹത്തെ
Jayan...still a wound without healing. I still do not know how many days i cried. What a screen presence!! What a hit maker!! Nobody in india till today broke that success record. It will never break. Today's gen have no idea about those days and what jayan was.
ജയൻസാറിനൊപ്പം തിരുവല്ലായിൽ നിന്ന് എറന്നാക്കുളം വരെ യാത്ര.അഷ്റഫക്ക ഒരു ഭാഗ്യവാൻ തന്നെ.
അഷ്റഫ് ഇക്ക അല്ല ഭാഗ്യവാൻ, കൃഷ്ണൻ നായർ ആണ് ഭാഗ്യവാൻ. അഷ്റഫ് ഇക്കയേ പോലെയുള്ള ഒരു മനുഷ്യസ്നേഹിയെ അദ്ദേഹത്തിന് കാണാൻ സാധിച്ചല്ലോ. പിന്നീടാണ് കൃഷ്ണൻ നായർ ജയൻ ആകുന്നത്. നമ്മൾ കാണുന്ന ജയൻ.
ദൈവപുത്രൻ എന്ന് തന്നെ പറയാം എനിക്ക് 6 വയസ്സ് ഇന്നും ഓർക്കുന്നു കോളിളക്കം സിനിമയുടെ അവസാന ഭാഗം കണ്ട് നിരവധി പേർകയുന്നത് കൂടെ ഞാനും അന്ന് തൊട്ട് ഉള്ള ആ ഓർമ്മ സ്നേഹം ഇന്നും ഉണ്ട് മനസ്സിൽ💖💖💖💖💖💖
6 വയസ്സുള്ളപ്പോൾ ഞാൻ കേട്ട മരണവാർത്ത. ഇന്നും മാറിയിട്ടില്ല ആ shock!
ജയൻ
❤❤❤
ശ്രീ.അഷറഫ്. ♥️ താങ്കൾ സൂപ്പർസ്റ്റാർ ജയൻ സാറിനെ കുറിച്ച് പറഞ്ഞ് കേട്ടപ്പോൾ മനസ്സിൽ വിഷമം തോന്നി. വിജയശ്രീ, ജയൻ, ഇവർക്ക് പകരം ആരും വന്നിട്ടില്ല. ഇനി വരികയും ഇല്ല..
Correct
വലിയ വലിയ ഇതിഹാസ നായകന്മാരോടൊക്കെ aduthizhapazhakiya അങ്ങയെ നമിക്കുന്നു.. ദീർഘായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏❤
അഷ്റഫ് ഇക്ക താങ്കളുടെ ഓരോ അനുഭവങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് വല്ലാത്ത അനുഭവസമ്പത്തുള്ള ഒരു മനുഷ്യനാണ് താങ്കൾ അടുത്ത വിവരണത്തിലോ കാത്തിരിക്കുന്നു❤❤❤❤❤
അഷ്റഫ് ഇക്ക അസ്സലാമു അലൈക്കും. ഞാൻ ഷംസുദ്ദീൻ ഞാൻ അബുദാബിയിലാണ് എല്ലാ വീഡിയോസും കാണാറുണ്ട് വിനീത് മാത്രമല്ല ഇതിന്റെ മുന്നേ ഇന്റർവ്യൂ നടത്തുന്ന വീഡിയോസ് വളരെ നല്ല രീതിയിൽ അവതരണം സ്റ്റൈൽ ആണ് ഞാൻ ഇത് ഓരോ കഷണങ്ങളൊക്കെ എടുത്തിട്ട് ഇവിടെ ഇടുന്നുണ്ട്
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജയൻ്റെ
മൂർഖൻ എന്ന സിനിമ ഞങ്ങളുടെ സ്കൂളിൽ പ്രതർശിപ്പിച്ചത് ഒർക്കുന്നു😢
ജയൻ മരിക്കുമ്പോൾ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.സ്കൂളിനടുത്ത് തന്നെ വീട് ഉണ്ടായിരുന്ന എസ്തർ എന്നും വീട്ടിൽ പോയി ഊണ് കഴിക്കുകയാണ് പതിവ്. അന്ന് ഊണ് കഴിച്ചു വരുമ്പോൾ ജയൻ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്തയുമായാണ് അവൾ വന്നത്. ഇപ്പോഴും വ്യക്തമായി ഓർക്കുന്നു
ഞാൻ ജനിച്ചിട്ടില്ല. But എനിക്ക് എപ്പോഴും സങ്കടം ആണ് ജയൻ അദ്ദേഹത്തെ കുറിച്ച് ഓർമിക്കുമ്പോൾ. ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ 😢😢😢😢😢
ഞാൻ ജയൻ്റെ നാട്ടുകാരനാണ് ജയൻ സിനിമാതാരമായപ്പോഴാണ് ഇങ്ങനൊരാൾ ഇവിടെയുണ്ടന്നറിയുന്നത് ജയനെ കാണാൻ ഒരുപാട് പ്രാവശ്യം വീട്ടിൽ പോയി പക്ഷേ കാണാൻ കഴിഞ്ഞില്ല തിരക്ക് കാരണം വീട്ടിൽ വരാറില്ല വല്ലപ്പോഴും പാതിരാത്രി വന്ന് അമ്മയെ കണ്ടിട്ട് പോകുമെന്നറിഞ്ഞു ആ ഇടയ്ക്കാണ് മീൻ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നീണ്ടകരയിൽ വെച്ച് നടക്കുന്നു എന്നറിഞ്ഞ് സ്കൂൾ കട്ട് ചെയ്ത് ഒരു ദിവസം പോയി വളരെ ദൂരെ നിന്ന് കണ്ടു
മഹാ നടന് സൗണ്ട് കൊടക്കാൻ പറ്റിയ lucky person❤️❤️
എത്ര അനുഭവ സമ്പത്തുള്ള ആളാണ് അഷറഫ്ക്ക ❤️
ജയൻ മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല എന്നാലും u ട്യൂബിൽ സിനിമകൾ കാണാറുണ്ട് മീൻ ആവേശം മൂർഖൻ എന്നീ സിനിമകൾ കണ്ടു അഭിനയ പ്രതിഭയൊന്നും അല്ലെങ്കിലും fight സീൻസ് എല്ലാം അടിപൊളി ❤️❤️❤️
അവതരണം 'സൂപ്പർ. ഇനിയും ജയന്റെ കഥകൾ പ്രതീക്ഷിക്കുന്നു പ്രണാമം.🙏🏼🙏🏼
എൻ്റെ സൂര്യൻ,
ഡ്യൂപ്പുകളും മനുഷ്യരല്ലെ എന്ന് ചോദിച്ച വ്യക്തി. മറക്കില്ല മണ്ണായിടും വരെ🙏🌹
ഞങ്ങളുടെ ജയൻ ചേട്ടനെക്കുറിച്ച് ആരും ഇതുവരെ പറയാത്ത അനുഭവങ്ങൾ കേട്ട് മനസ് വിഷമിച്ചു. "തിയേറ്ററിൽ അലമുറ ഉയർന്നപ്പോൾ ... "
ഒരു നടനോടുള്ള ജനത്തിൻ്റെ വികാരം മനസിലാക്കാൻ അതു മാത്രം മതി.
പ്രണാമം...
എനിക്ക് 56 വയസ്സ് അതിശോക്കിയല്ല. മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത് പൂനെ film Instituti ൽ പഠിക്കാത്ത സ്വയം സ്വദസിദ്ധമായ ശൈലി ഉപയോഗപ്പെടുതി ' ആരംഗതെക്ക് ആ അവസ്ഥയിലേക്ക് ഇന്നും ആരുമില്ല
അഷ്‌റഫ് സാർ നല്ല അവതരണം.
അഭിനന്ദനങ്ങൾ ❤❤❤
അനശ്വരനായ ജയൻ സാറിനു കണ്ണീർ പ്രണാമം. ഇനിയൊരു ജയൻ ജന്മമെടുക്കില്ല 🙏🏼🙏🏼❤❤️❤️❤️
താങ്കളുടെ വിവരണം കണ്ണ് നനയിച്ചു.
ഇപ്പോഴും ഓർക്കുമ്പോൾ ഒരു നടുക്കം ആണ് വരുന്നത് ഇന്നും ജയൻ മനസ്സിൽ നിന്നും മായുന്നില്ല
ആണത്തിന്റെ ഉലക നായകൻ നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് 44വർഷം തികഞ്ഞു നമ്മുടെ കൃഷ്ണൻ നായർക്ക് കണ്ണീർ പ്രണാമം...
👍അഷ്‌റഫ് സർ 🫡🫡🫡🫡
താങ്കൾ ഭാഗ്യവാൻ ആണ്
1980-81 കാലഘട്ടത്തിൽപ്രീഡിഗിയ്ക്കു പഠിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്ത് കൂട്ടുകാരോടൊപ്പം തിരുവല്ല ദീപതീയേറ്ററിൽ ജയൻ സിനിമ കാണാൻ പോകുന്നത് ഓർക്കുന്നു.
Jayan is one man institution nobody can replace him.🎉❤
ഇപ്പോഴും താങ്കളുടെ ശബ്ദം ജയന്റെ ഗാഭീര്യത്തിൽ തന്നെ തുടരുന്നു...❤❤❤🥰
താങ്കളുടെ എപ്പിസോഡ് കാണുമ്പോഴെക്കെ ഒരു സംശയം ഉണ്ടായിരുന്നു, ഇത് ജയന്റെ സൗണ്ട് ആണല്ലോ.. ഇപ്പോൾ ആ സംശയം മാറിക്കിട്ടി 🥹🙏🙏🙏
Jayan sir ne Patti paranjathil santhoshamayi asharufsir nte vidios Ella valare nannayirikkunnu thanku sir❤❤❤❤❤❤❤
വീണ്ടും വീണ്ടും കാണുകയാണ്. കണ്ടിട്ട് തൃപ്തി വരുന്നില്ല.
അതിമനോഹരമായ ശബ്ദം❤️ ജയേട്ടന്❤️ ആയിരം പ്രണാമം.
ജയൻ❤ അതൊരു വികാരം ആയിരുന്നു ❤❤❤❤
screen ന് പിന്നിൽ നടന്നിരുന്ന ഓരോ കഥകൾ ഇങ്ങനെ കേൾക്കാനും അറിയാനും നല്ല രസമാണ്,, എന്തൊക്കെ കാര്യങ്ങളാണ് ലെ 🎭
അനുഭവങ്ങൾ പറയുന്നത് കേട്ട് കൊണ്ടിരിക്കാൻ 🔥
ജയൻ, ആ മരണം ഒരു നോമ്പരമായി ഇന്നും മനസ്സിൽ നിൽക്കുന്നു...🙏🙏
ജയൻ എന്ന അതുല്ല്യ നടൻ ഈ ലോകത്തോട് വിട പറയുമ്പോൾ എനിക്ക് വയസ്സ് 5ആണ് അന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. സിനിമാ മാസികകളിൽ ഇത് വായിച്ചിട്ട്... ആശ്വസിച്ചിട്ടുണ്ട് ജയൻ ഒരു കണ്ണിന് പരിക്ക് പറ്റി അമേരിക്കയിൽ ചികിത്സയിലാണ് എന്ന് വായിച്ചതിൽ. ചെറിയ പ്രായത്തിൽ ജയൻ്റെ ഹെയർസ്റ്റെൽ അനുകരിച്ചിട്ടുണ്ട്. ഇന്നും ഏത് ജയനെക്കുറിച്ച് എന്ത് വായിക്കുമ്പോഴും കാണുമ്പോഴും അതേ വയസ്സാണ്...
ജയൻ Sir മരിക്കുമ്പോൾ ഞങ്ങടെ ചുറ്റുവട്ടത്തുള്ള എല്ലാ മുതിർന്ന ആൾക്കാരും പത്രം വായിച്ച് കരയുന്നത് ഓർമ്മയുണ്ട് ഞങ്ങൾ കുഞ്ഞുങ്ങൾ അത് കണ്ട് കൂടെ കരയുമാരുന്നു... ഒരാഴ്ച വരേം പത്രം വായിച്ച് വായിച്ച് അടുത്തുള്ള ഒരാൻ്റി കരച്ചിലാരുന്നു😒❤
എന്തു പറയാൻ*. ഓർമകൾ*ഓർമകൾ* മനസ്സിനെ നിഷ്ഠൂര മായ വേട്ട യാടുന്ന ഓർമകൾ. മനസ്സിൽ കുളിര് കൊറിയിടുന്ന വിവരണം .താങ്ക് യൂ അഷറഫ് ബായി.❤❤❤
Thanks Mr. Ashraf for this video about our beloved Jayettan thanks 👍🙏🌹❤️
മതിവരില്ല ജയനെ
പറ്റി കേൾക്കുമ്പോൾ
ഇനിയും പ്രതീക്ഷിക്കുന്നു..... നല്ല ഓർമ്മകൾ... ജയൻ എന്ന ഇതിഹാസം 🙏❤️❤️
അശ്‌റഫ്‌ക്ക.അസ്സലായിട്ടുണ്ട്..❤. കുറച്ച് കൂടി ജയേട്ടന്റെ Episodes ഇടണം കേട്ടോ..
ജയൻ എന്ന മഹാ നടൻ ജന മനസുകളിൽ ഇന്നും ജീവിക്കുന്നു മരണമില്ലാതെ ജയൻ ജീവിച്ചിരുന്നങ്കിൽ ഇങ്ങനെ ഒരവസ്ത മലയാള സിനിമക്ക് ഉണ്ടാവുമായിരുന്നില്ല
പുനലൂർ -മുണ്ടക്കയം റൂട്ടിൽ kkms എന്ന ഒരു ബസ് ഉണ്ടായിരുന്നു അതിലെ ഡ്രൈവർ ജയന്റെ shape ആയിരുന്നു. ഇതേ കോളേജ് സ്റ്റുഡന്റസ് ബസ് നിർത്തി ഡ്രൈവറെ കണ്ട് അഭിനന്ദനങ്ങൾ പറഞ്ഞതായി കേട്ടിട്ടുണ്ട്.
ഈ സംഭവം പലരും പറഞ്ഞു കേട്ടിട്ടുണ്ട് ആരാണ് ആ അപരൻ അദ്ദേഹം ഇപ്പോൾ ഉണ്ടോ?
വെറും ഒമ്പത് മിനിട്ടുകൊണ്ട്ചുരുങ്ങിയ വാക്കുകളിൽ ഒരു നടൻറെഎല്ലാവിധ കാര്യങ്ങളും ഉൾപ്പെടുത്തിയ ഒരു വീഡിയോ❤
ഞങ്ങളുടെ വീരനായകനായിരുന്നു ജയൻ
12 വയസ്സ് എനിക്ക് 1980 ൽ ഒക്ടോബർ അപ്പൻ മരിക്കുന്നു, നവംബർ ജയൻ വിട പറയുന്നു. എന്തൊരു നഷ്ടങ്ങളായിരുന്നു.😢
ജയേട്ടൻ ❤❤❤❤❤❤❤❤എന്നും ഇഷ്ടം ❤❤❤
😢😢😢Jayan❤
സത്യസന്ധമായ താങ്കളുടെ വിവരണം.... മലയാള സിനിമയുടെ എന്നത്തേയും ഇതിഹാസതാരമായ ജയൻ സാറിനെ കുറിച്ച് നടത്തിയ ഓർമ്മ വിവരണങ്ങൾ... ഹൃദയസ്പർശി ആയിട്ടുണ്ട്🙏
ജയൻ, സാർ, മരികു ഉമ്പോൾ, എനിക്ക്,വയസ്,10, എൻ്റെ,ഫാദറിൻ്റെ,ചായക്കടയിൽ,ജയൻ,മയമായിരുന്നു, എല്ലാവരും,ജയൻ,ഫാൻ,,,, ഒരുപാട്, ഞാൻ,കരഞ്ഞു,,,,,,മറക്കില്ല, ഒരിക്കലും,ജയൻ,സാർ,,,,,,,,❤️
ജയൻ സാറിന്റെ എപ്പോഴും കൂടെയുള്ള ഡ്രൈവർ ഒരു കഥയുടൂബിൽ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. മരണ ദിവസം. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കണ്ണാടി നിലത്ത് വീണ് ഉടഞ്ഞു. അത് ഒരു ദുശകുനം ആയി അന്ന് തോന്നി എന്ന്. ആ ഡ്രെവർ പറഞ്ഞതായി ഓർക്കുന്നു : അദ്ദഹത്തിന്റെ കാലത്ത് ഞാൻ ജനിച്ചു പോലും ഇല്ല. സിനിമകളും അദേഹത്തിന്റെ കഥകളും . കൗതുകം തോന്നുന്നു.
Jayam Evergreen Super star🎉 Good Episode Dear Sir.Asharaf❤
മിമിക്രിക്കാർ ജയനെ അനുകരിക്കുന്നത് താങ്കളുടെ ശബ്ദമാണ്.
IDDEHAM ANUKARIKKUNNATHU ANGADIYILEY BLOODY BEGGARS ENNA DIALOGUE NTEY TONE VACHAANU....SENTIMENAL SCENESIL NATURAL VOICE VARAARILLA
🌷നാല് പതിറ്റാണ്ട് മുന്നേ ജീവിതത്തിൽ നിന്നും വിട പറഞ്ഞിട്ടും അതിനു ശേഷം ജനിച്ച തലമുറക്കാരും ജയേട്ടന്റെ ആരാധകരായി മാറുമ്പോൾ അദ്ദേഹം എന്തായിരുന്നു എന്ന് ഓർക്കണം❤️🌹🙏
ജയൻ...സിനിമ എന്ന ഒരൊറ്റ വികാരവുമായി ജീവിച്ച വേറെനടൻ ഈ ഭൂവിൽ
ഉണ്ടാകില്ല..
ഒരേ ഒരു ഇതിഹാസം ♥️♥️♥️♥️ശ്രീ ജയൻ ♥️♥️♥️.
Emotionally narrated ❤
നന്ദി ഇക്കാ നല്ല ഓർമകൾ തന്നതിന് ഇക്ക. ❤❤❤
🙏🙏🙏🙏🙏
ജയന്റെ അവസാന ദിനങ്ങളുടെ ഒരു റീൽ ജയൻ അഭിനയിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുമ്പ് തിയേറ്ററിൽ പ്രദർശിക്കുമായിരുന്നു. ജയന്റെ അമ്മയെ പുറത്ത് തടവി ആശ്വസിപ്പിക്കുന്ന പ്രേം നസീറിനെ ഓർത്തുപോയി
Namaskaram.sir
ഞങ്ങൾ അന്ന് ഹോസ്റ്റലിലുള്ള കൂട്ടുകാരികളാലളടക്കം ഭക്ഷണം പോലും കഴിക്കാൻ മറന്നുപോയത് ഇപ്പോഴും ഓർക്കുന്നു 😢
അവരുടെ കുടുംബത്തെയുംകൂടി ഓർത്തു സഹായിക്കുക
ആ കാർ യാത്രയിൽ ജയൻ സർ സാറിനോട് അദേഹത്തിന്റെ വ്യായാമത്തെ പറ്റിയും ഭക്ഷണ രീതിയെപ്പറ്റിയും സംസാരിച്ചു എന്ന് safari ചാനൽ ലിൽ കണ്ടതായി ഓർക്കുന്നു. അത് എന്തൊക്കെയാണെന്നു പറയാമോ
#ജയൻ ❤മരണമില്ലാത്ത ഇതിഹാസ Superstar 🔥💪...
#മലയാള സിനിമയുടെ തീരാനഷ്ടം
🥲🌹🌹🌹🙏