അംഗനമാര്‍ മൌലേ...| പ്രേം നസീർ - വിജയശ്രീ കൂട്ടുകെട്ടിലെ അതിമനോഹരമായ ഗാനം!!! ഗന്ധർവ്വശബ്ദത്തിൽ...

Поділитися
Вставка
  • Опубліковано 23 гру 2020
  • Song : Anganamar Moule
    Movie : Ankathattu [ 1974 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : K.J. Yesudas
    അംഗനമാര്‍ മൌലേ അംശുമതി ബാലേ
    അനംഗകാവ്യകലേ
    ഇതിലേ.. ഇതിലേ.. ഇതിലേ... [ അംഗനമാര്‍ ]
    നിന്‍പാദംചുംബിച്ചൊരുന്മാദം കൊള്ളുമീ
    ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കില്‍ ഞാൻ [ 2 ]
    നിന്നംഗസൌഭഗം വാരിപ്പുണരുമീ
    മന്ദസമീരനായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
    എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ
    ഒരു പ്രേമ ചക്രവര്‍ത്തീ....
    അംഗനമാര്‍ മൌലേ അംശുമതി ബാലേ....
    അല്ലിപ്പൂമെയ്യെടുത്തങ്കത്തില്‍ വയ്ക്കുമീ
    വള്ളിയൂഞ്ഞാലായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
    നിന്‍ ദിവ്യ യൌവനം എന്നും പുതയ്ക്കുമീ
    പൊന്നുടയാടയായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
    എങ്കിലിത് രാജധാനി ഒരു പ്രേമ രാജധാനി...
    അംഗനമാര്‍ മൌലേ അംശുമതി ബാലേ.....
    നിന്‍ ദാഹം തീര്‍ക്കുവാന്‍ ചുണ്ടോടു ചേര്‍‍ക്കുമീ
    തെങ്ങിളംനീരായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
    സൌന്ദര്യ റാണിനിന്‍ മാറില്‍ മയങ്ങുമീ
    സ്വര്‍ണ്ണപതക്കമായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
    എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ ഒരു പ്രേമ ചക്രവര്‍ത്തീ [ അംഗനമാര്‍ ]
  • Фільми й анімація

КОМЕНТАРІ • 17

  • @sanilkaviyoor7323
    @sanilkaviyoor7323 3 роки тому +5

    വിജയശ്രീ, നസീർ...... സുന്ദര ഗാനം

  • @nandu854
    @nandu854 3 роки тому +5

    വിജയശ്രീ ♥♥♥♥

  • @fazalrahman4591
    @fazalrahman4591 Рік тому +1

    അര നൂറ്റാണ്ടിനിപ്പുറവും വേദനിപ്പിക്കുന്ന ഓർമ്മ.. വിജയശ്രീ. അഴകളവുകളും മുഖശ്രീയും ഇത്രയും ഒത്തിണങ്ങിയ മറ്റൊരാൾ അന്നുമില്ല, ഇന്നുമില്ല. അതുല്യ നർത്തകി, കിട്ടിയ ചുരുക്കം ചില നല്ല അവസരങ്ങളിൽ നന്നായി തിളങ്ങിയ അഭിനേത്രി.. പ്രണാമം.

  • @sasidharannadar1517
    @sasidharannadar1517 3 роки тому +1

    ഈ അനംഗകാവ്യകലയുടെ
    മൂർത്തീ ഭാവത്തെ അകാലത്തിൽ
    കാല യവനികയിൽ നിന്നും പൊലിയിപ്പിച്ച കാളകൂട സിനിമാ നിർമ്മാണ മേലാളൻമാരേ
    നിങ്ങൾ കെട്ടി ഉയർത്തിയെതെല്ലാം
    മണ്ണടിയുന്ന സത്യം ഈ70കാരനു
    അനുഭവ വേദ്യമാകുന്നു.

  • @anoops5078
    @anoops5078 3 роки тому +4

    എത്ര മനോഹരമായ ഗാനം..
    വയലാർ -ദേവരാജൻ-യേശുദാസ്
    ഗാനശില്പികൾക്ക് നമസ്ക്കാരം

  • @legithalegitha1170
    @legithalegitha1170 Рік тому

    വിജയശ്രീയെ ഇങ്ങനെ വാരിപുണരാൻ ഭാഗ്യം കിട്ടിയ നസീർ സാർ ചക്രവർത്തി തന്നെ..

  • @baijujoseph4493
    @baijujoseph4493 2 роки тому

    വിജയശ്രീ 👍

  • @baijujoseph4493
    @baijujoseph4493 2 роки тому +1

    സൗന്ദര്യറാണി നിൻ മാറിൽ മയങ്ങുമീ സ്വർണ്ണ പതക്കമായി ജനിച്ചിരുന്നങ്കിൽ

  • @shyamkumarraman8582
    @shyamkumarraman8582 Рік тому

    ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @nazarpokkakkillath8159
    @nazarpokkakkillath8159 Рік тому

    Vijayasreeizhukichernuabhinayichathupremnasirinopammathram

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому

    Wow what an enchanting hummable number.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +2

    Please upload യവന സുന്ദരി from pearl View(1971)

  • @mathewmg1
    @mathewmg1 3 роки тому +1

    Good song. Please upload songs of Punarjanmam, Mayiladum Kunnu, Cheenavala, Thaniniram, Sindhu in its original video aspect ratio.

  • @vpsasikumar1292
    @vpsasikumar1292 3 роки тому +5

    Ananga കാവ്യാ വിജയ, ഇതിലെ
    ഈ പാട്ട് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല

    • @baijujoseph4493
      @baijujoseph4493 2 роки тому

      👍

    • @baijujoseph4493
      @baijujoseph4493 2 роки тому

      കണ്ടാലും കണ്ടാലും മതിയാവില്ല