ഒരു തെരുവിന്റെ കഥഎസ് കെ പൊറ്റെക്കാട്ട് | Novel sahithyamala | DC Books

Поділитися
Вставка
  • Опубліковано 5 жов 2024
  • ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തില്‍ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിര്‍വ്വഹിച്ച്, സ്വന്തമായ ജീവിതാഭിനയം പിന്തുടര്‍ന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തില്‍ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ത്തി അന്തര്‍ദ്ധാനം ചെയ്തു. ചരിത്രകാരന്മാര്‍ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളില്‍ ഇവരുടെ പേരുകള്‍ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയില്‍ , പട്ടടയില്‍ വെറും മണ്ണില്‍ ഇവര്‍ മാഞ്ഞുപോയി…! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങള്‍ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകള്‍ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകള്‍ അങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്നുപോകുന്നു....
    കേൾക്കാം അവസാനമില്ലാതെ തുടരുന്ന ഒരു തെരുവിന്റെ കഥ...

КОМЕНТАРІ • 5

  • @indian6346
    @indian6346 9 місяців тому

    ഏതാണ്ട് സമഗ്രമായിത്തന്നെയുള്ള റിവ്യൂ ..

  • @Ananya_anoop
    @Ananya_anoop 9 місяців тому

    ഓമഞ്ചിയുടെ വ്യായാമം പൂജ്യം, വ്യായാമം കുഞ്ഞി
    പ്പെരച്ചന് 4 രൂപ

  • @vineethkumar9027
    @vineethkumar9027 11 місяців тому

    കുരുപ്പും omanjiyum

    • @indian6346
      @indian6346 9 місяців тому

      കുരുപ്പല്ല കുറുപ്പ്.കൃഷ്ണക്കുറുപ്പ്