ജയചന്ദ്രനും ഞാനും ഞങ്ങളുടെ പാട്ടുകളും | P Jayachandran | Sreekumaran Thampi

Поділитися
Вставка
  • Опубліковано 2 бер 2022
  • P Jayachandran Birthday Special .
    Rhythms of Life - A Sreekumaran Thampi Show
    P Jayachandran Songs
    Malayalam evergreen songs
    Romantic Songs
    Sreekumaran Thampi P Jayachandran Hits
    Classic songs
    Yesudas Jayachandran P Susheela MK Arjunan
    Old Malayalam Songs
    Old is Gold
    Jayachandran Pirannaal
    New Malayalam Songs'
    Jayachandran Devotional Songs

КОМЕНТАРІ • 506

  • @vp1680
    @vp1680 2 роки тому +67

    101 % അർഹത ഉണ്ടായിട്ടും ഇത് വരെയും രാജ്യം പത്മ പുരസ്‌കാരം നൽകി ആദരിക്കാത്ത രണ്ട് real Legends.. ജയേട്ടൻ and തമ്പി സാർ 🙏❤️

  • @sudheeshs5984
    @sudheeshs5984 2 роки тому +49

    ജയചന്ദ്രനാദം ലോകാവസാനം വരെ നിലനിൽക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.... ജയേട്ടനെക്കുറിച്ച് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി സർ ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു....ജയേട്ടനും, തമ്പി സാറും മലയാള മണ്ണിൽപ്പിറന്ന രണ്ട് മഹാപ്രതിഭകൾ ആണ് ♥️♥️🙏🙏

    • @sanathanannair.g5852
      @sanathanannair.g5852 2 роки тому +3

      എന്നെ ഏറെ വിഷമിപ്പിച്ച ഒരു കാരൃം ചില ചിത്റങ്ങളിൽ ചില നാലാംകിട പാട്ടുകാരുടെ പേര് ജയേട്ടന് മൻപ് എഴുതി കാണിച്ചു. തെണ്ടിത്തരം എന്നല്ലാതെ എന്തു പറയാൻ. സതൃൻ,നസീർ,മധു എന്നേ പറയൂ. യേശുദാസ്,ജയചന്ദ്രൻ,ബ്രപ്മാനന്ദൻ എന്നേ പറയൂ. അതാണ് അതിൻെ ഒരു മരൃാദ.
      ജയേട്ടൻെ പേരിന് മുന്പ് അയാളുടെ പേരെഴുതി കാണിച്ചെന്ന് വിചാരിച്ച് ജയേട്ടൻെറ ഏഴയലത്ത് എത്തുമോ?

  • @SureshKumar-kc2jw
    @SureshKumar-kc2jw 2 роки тому +26

    ജയചന്ദ്രന്റെ ആലപിച്ച പാട്ടുകൾ മിക്കവാറും ഹിറ്റാണ്. അദ്ദേഹം പാടിയാൽ എല്ലാ ഭാഷകളിലേയും ചിത്രങ്ങളും ഹിറ്റാകും. മാത്രമല്ല വളരെ നീണ്ട കാലം ശബ്ദവും പാടാനുള്ള കഴിവും നിലനിർത്താനും മറ്റു ഗായകരേക്കാൾ ജയേട്ടനു കഴിഞ്ഞു എന്നത് പ്രശംസനാവഹമാണ്.

  • @sabun7992
    @sabun7992 2 роки тому +37

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഗാന രചയിതാവ് തമ്പിസാർ , ഇഷ്ട്ട ഗായകൻ ഭാവ ഗായകൻ ജയേട്ടൻ , ഇഷ്ട്ട നടൻ സൂപ്പർ സ്റ്റാർ ജയൻ.

    • @aluk.m527
      @aluk.m527 2 місяці тому +1

      അങ്ങനൊരു സൂപ്പർ സ്റ്റാർ ഉണ്ടായിരുന്നിട്ടില്ല അക്കാലത്ത്

  • @recorderpress
    @recorderpress 2 роки тому +15

    മലയാളത്തിന് മൂവായിരത്തിലധികം അനേകം നല്ല ഗാനങ്ങൾ തന്ന അങ്ങേക്കും ഭാവ ഗായകൻ ജയചന്ദ്രനും ജൻമ ദിന ആസംശകൾ. അങ്ങയുടെ എല്ലാ പാട്ടുകളും ഇന്നും അതിമധുരമായി നിൽക്കുന്നു. അൻപതു കളിൽ ജനിച്ച എന്നെ പോലെ ഉള്ളവർക്ക് എന്നും അനുഭൂതി ആണ്. ഇനിയും അനേകം നല്ല ഗാനങ്ങൾ മലയാളത്തിന് ലഭിക്കും എന്ന് വിശ്വസിക്കുന്നു

  • @satheeshankr7823
    @satheeshankr7823 2 роки тому +35

    രാജീവ നയനേ ..എഴുതിയ പ്രിയ കവിക്കും,സംഗീത സംവീധായകനും,ഭാവഗായകനും നമോവാകം !!ആ പാട്ട് ഒരനുഭവം തന്നെയാണ്!!❣️🎵

  • @gireeshkumar9524
    @gireeshkumar9524 2 роки тому +17

    ജയചന്ദ്രൻ സാറിന് പിറന്നാൾ ആശംസകൾ 💐
    ശ്രീകുമാരൻ തമ്പി സർ ❤️
    ഇതുപോലുള്ള മഹാപ്രതിഭകൾ മലയാളത്തിന് ലഭിച്ചത് നമ്മുടെ സൗഭാഗ്യം.

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 2 роки тому +11

    തമ്പി സാറിൻ്റെ ഇതു വരെ വന്നതിൽ ഏറ്റവും ദൈർഘ്യമേറിയ വീഡിയോ പി ജയചന്ദ്രനെ കുറിച്ചായതിൽ വളരെ സന്തോഷം . വളരെ അവസരോചിമായി അറിയാത്ത കുറെ പാട്ടുകൾ അറിയാൻ പറ്റി . താങ്ക്സ് സർ ❤️❤️🤝🤝

  • @psubhash5500
    @psubhash5500 2 роки тому +24

    പ്രിയ ഗായകന്‍ ജയേട്ടന് ജന്മദിനാശംസകൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏🏻

  • @annakatherine60
    @annakatherine60 2 роки тому +9

    നമ്മുടെ മലയാളത്തിന്റെ ഭാവഗായകൻ ശ്രീ.പി. ജയ ചന്ദ്രനെക്കുറിച്ച് എത്ര മാത്രം കാര്യങ്ങളാണ് തമ്പിസാറിന്റെ വിവരണങ്ങളിലൂടെ ഒരു അഭ്രപാളിയിലെന്ന പോലെ മനസ്സിൽ പതിഞ്ഞത്!! എല്ലാ ഗാനങ്ങളും മലയാളികൾ ഹൃദയത്തിലേററിയവയാണ്. വളരെ നന്ദി തമ്പിസാർ🙏 നമ്മുടെ ഭാവഗായകന് എല്ലാവിധ ജന്മദിനാശംസകളും നേരുന്നു. ദൈവത്തിന്റെ എല്ലാ അനുഗഹങ്ങളും, ആയുരാരോഗ്യവും, സമ്പൽ സമുദ്ധിയും, സമാധാനവും നേരുന്നു.👌👌🙏🙏💐💐🌹🌹

  • @RamdasBalan-lq3ie
    @RamdasBalan-lq3ie 2 місяці тому +1

    ഞാൻ ഏറെ ആദരിക്കുന്ന വലിയൊരു ഗാനരചയിതാവാണ് അങ്ങ്. വയലാർ.ONV കുറുപ്പ്. പി.ഭാസ്ക്കരൻ മാസ്റ്റർ അവരോടൊപ്പം നിൽക്കുന്ന വലിയൊരു പ്രതിപാധനൻ ആണ് താങ്കൾ. ജയേട്ടൻ്റെ വലിയൊരു ആരാധകനാണ് ഞാൻ ഒപ്പം അദ്ദേഹത്തിൻ്റെ ഗാനങ്ങൾ തിരഞ്ഞുപിടിച്ച് പാടുന്നൊരു ചെറിയൊരു ഗായകനുമാണ് .അദ്ദേഹത്തിൻ്റെ ഒരുപാട് ഗാനങ്ങൾ പ്രത്യേകിച്ച് താങ്കൾ എഴുതിയ ഗാനങ്ങൾ ഓർമ്മപെടുത്തിതന്നു. ഒരുപാട് സന്തോഷം .എത്രയെത്ര നല്ല ഗാനങ്ങളാണ് താങ്കൾ എഴുതിയിരിക്കുന്നത് . തരംഗിണിയുടെ ഓണപ്പാട്ടുകൾ എങ്ങിനെ വിസ്മരിക്കും .അർഹിക്കുന്ന അംഗീകാരം സാറിന് കിട്ടിയിട്ടില്ലായെന്നുള്ളത് വലിയൊരു സത്യമാണ് വലിയൊരു ദുഃഖമാണ് . ഈ നിത്യയൗവ്വനം എന്നും നിലനിൽക്കട്ടെ.ഭാവുകങ്ങൾ നേരുന്നു സർ 🙏💐💐💐💐💐💐❤️❤️❤️

  • @mukundank3203
    @mukundank3203 2 роки тому +5

    ഏതു ഗാനവും ആഴത്തിൽ മനസ്സിൽ പതിക്കുന്ന വിധത്തിൽ.ഇമ്പം ആയി ആലപിക്കാൻ ശ്രീ.ജയചന്ദ്രൻ ഉള്ള കഴിവ് അപാരം.Eppozhum മനസ്സിൽ തങ്ങി നിൽക്കുന്ന വിധത്തിൽ അർത്ഥ സമ്പുഷടമായ മധുര താരമായ ആലാപന സിദ്ധി.തുറന്ന സദസ്സിൽ പോലും ഓർമയിൽ നിന്ന് ആലപിക്കുന്ന്തോടൊപ്പം സ്വന്തം ഗാനങ്ങൾ കൂടാതെ മറ്റു ഗായകരുടെ ഗാനങ്ങൾ impathode അവതരിപ്പിക്കാനുള്ള അസാമാന്യ കഴിവ്.ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന സിദ്ധിക്ക് ആയിരം പൂച്ചെണ്ടുകൾ.ഹൃദ്യം ആയ ഈ സപര്യ അനസ്യൂതം തുടരട്ടെ. ജന്മ ദിനാശംസകൾ.
    വളരെ ഗഹനമായ രീതിയിൽ ജയചന്ദ്രൻ ഗാനങ്ങൾ സംഗീതാൽമം ആയി തമ്പി സർ അവതരിപ്പിച്ചിരിക്കുന്നു.എല്ലാ വശവും അവതരിപ്പിച്ചു ഗാന വീചിയി ലൂടെ. കൂട്ടികൊണ്ട് പോയ തമ്പി sarinu അഭിനന്ദനങ്ങൾ.
    മനസ്സിൽ.എന്നും മായാതെ നിൽക്കുന്ന അവതരണം. നന്ദി

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 2 роки тому +15

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനംരജയിതാവ് തമ്പി സാർ സാറിന് ആയുസ്സും ആരോഗ്യവും ജഗതീശ്വരൻ നൽകട്ടെ എന്നും പ്രാർത്ഥിക്കാം 🌹🥰❤

  • @shajin7201
    @shajin7201 2 роки тому +7

    പ്രിയ ജയേട്ടാ, നൂറായിരം ജന്മദിനാശംസകൾ, ഇനിയും ഞങ്ങളെ പാടി കൊതിപ്പിയ്ക്കൂ. "വാർമേഘവർണ്ണന്റെ മാറിൽ"പാടിയത് ജയചന്ദ്രനും മാധുരിയുമാണ്, ജാനകിയല്ല.
    "നിൻപദങ്ങളിൽ നൃത്തമാടിടും "--അതി സുന്ദരമായ romantic song, ഹാ എന്താ ശബ്ദം, തേനൂറുന മനംകുളിർക്കുന്ന മയക്കുന്ന കോരിത്തരിച്ചുപോകുന്ന ശബ്ദം.

  • @hilalpk9264
    @hilalpk9264 2 роки тому +15

    ഭാവഗായകൻ ജയചന്ദ്രന് ജന്മദിനാശംസകൾ 🌹🌹🌹 പാട്ടുകളെക്കുറിച്ചുള്ള അഗാധമായ അറിവ് അദ്ദേഹത്തെ മറ്റു ഗായകരിൽനിന്ന് വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾക്ക് തനതായ എന്നാൽ വിഭിന്നമായ ഭാവതലം കൊടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
    അദ്ദേഹത്തെക്കുറിച്ചുള്ള വിവരണം അദ്ദേഹത്തെ കൂടുതൽ ഞങ്ങൾക്ക് പരിചയപ്പെടുത്താൻ അവസരം നൽകിയ അതിന് സമയം കണ്ടെത്തിയ താങ്കൾക്ക് നന്ദി 👍👍👏👏

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 2 роки тому +6

    ആദ്യം തന്നെ ജയേട്ടന് പിറന്നാളാശംസകൾ ❤️

  • @raninair6065
    @raninair6065 2 роки тому +5

    ഇത്ര വിശദമായി ഒരു മണിക്കൂർ കൊണ്ട് ജയേട്ടനെ കുറിച്ച് ഇത്ര നന്നായി പറഞ്ഞു തന്ന സാറിന് നന്ദി. ജയചന്ദ്രൻ സാറിന് അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഇനിയും മനോഹരമായ പാട്ടുകൾ പാടാൻ ജയേട്ടനൂ കഴിയട്ടെ 🙏🏾🙏🏾🙏🏾

  • @monikrishna8861
    @monikrishna8861 2 роки тому +7

    രണ്ടു പേരുടേയും കൂട്ടുകെട്ടിൽ പിറന്ന അനശ്വരങ്ങളായ ഗാനങ്ങളൊക്കെയും സൂപ്പർഹിറ്റുകളാണ്. അതിൽ ഏറ്റവും ഹൃദ്യം രാജീവ നയനേ.... എന്ന ഗാനം. ഭാവഗായകൻ ശ്രീ.ജയേട്ടന് ഒരായിരം ജന്മദിനാശംസകൾ.

  • @indirathekkedath6564
    @indirathekkedath6564 2 роки тому +41

    ജന്മദിനാശംസകൾ, തമ്പി സാറിന്റെയും, ജയചന്ദ്രൻ സാറിന്റെയും കഴിവിനെ നമിക്കുന്നു, ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് തമ്പി സാറിന് പ്രത്യേക അഭിനന്ദനങ്ങൾ 🙏🏻👍🏻❤

    • @haneefunniyal9226
      @haneefunniyal9226 2 роки тому +1

      അമ്മയല്ലാതൊരു ദൈവമുണ്ടോ.. എന്ന ഗാനം 3പേർക്കുവേണ്ടിയാണ് ജയചന്ദ്രൻ പാടിയത്. നസീർ, ഉമ്മർ, ഭാസി എന്നിവർക്ക് വേണ്ടി.

  • @ajinlalpk
    @ajinlalpk 2 роки тому +10

    ബഹുമാന്യനായ ശ്രീ ജയചന്ദ്രൻ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു 🙏🙏🙏

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 2 роки тому +4

    ഇത്രയും വിശദമായി ജയേട്ടനെ കുറിച്ചും, അദ്ദേഹത്തിന്റെ ഗാനങ്ങളെ കുറിച്ചും, പാടിയും പറഞ്ഞും തന്ന തമ്പി സാറിന് നമോവാകം 🙏താങ്കളും ജയേട്ടനും കൂടിയാൽ മനോഹരമായ ഗാനങ്ങൾ ഉണ്ടാകും. ഏത്‌ സംഗീത സംവിധായകർ ആയാലും... പക്ഷെ പ്രധാനപെട്ട ഒരു ഗാനം ഇന്ന് വിട്ട് പോയി.. Ever green super hit... ചന്ദനത്തിൽ കടഞ്ഞെടുത്തൊരു...

  • @mplatha1995
    @mplatha1995 2 роки тому +7

    എല്ലാ ഗാനങ്ങളും
    എത്ര സുന്ദരം
    തമ്പി സാറിൻ്റെ രചനയും
    ജയചന്ദ്രൻ സാറിൻ്റെ
    ആലാപനവും ചേർന്നപ്പോൾ
    അതി മനോഹരം
    എന്നും മനസ്സിൽ
    തിളങ്ങി നിൽക്കുന്ന
    വരികൾ

  • @c.gshabugangadharan887
    @c.gshabugangadharan887 2 роки тому +18

    മലയാളത്തിലെ രണ്ടു ലെജൻഡ്‌സ്..... ജയേട്ടനും തമ്പി സാറും...ഒരുകോടി നമസ്കാരം 🙏🙏🙏

  • @manojpv3907
    @manojpv3907 2 роки тому +4

    2014-15 ൽ ചെന്നൈയിൽ നടന്ന "ഹൃദയസരസിലെ " എന്ന തമ്പി സാറിന്റെ ആദരചടങ്ങു കാണാൻ ഭാഗ്യമുണ്ടായി.... അന്നാ പ്രോഗ്രാമിൽ ജയചന്ദ്രൻ സർ കണ്ടു, ഒപ്പം ഇരുന്ന് ഫോട്ടോ എടുക്കാനുള്ള ഭാഗ്യവും ഉണ്ടായി... ജയചന്ദ്രൻ സാറിനും തമ്പി സാറിനും ജന്മദിനാശംസകൾ 😍💐

  • @tomygeorge4626
    @tomygeorge4626 2 роки тому +14

    മലയാളത്തിന്റെ ഭാവഗായക൯ പി. ജയചന്ദ്രന് പിറന്നാൾ ആശംസകൾ !!!

  • @AnilKumar-uo9lj
    @AnilKumar-uo9lj Місяць тому

    നിർഭാഗ്യവശാൽ തമ്പി സാർ എഴുതിയ പല പഴയ മനോഹര ഗാനങ്ങളും മറ്റാരുടേതാണെന്ന ധാരണ മാറാൻ ഈ ചാനലിലൂടെ കഴിഞ്ഞു Big salute Sir❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +4

    സിനിമയൊന്നും കണ്ടിട്ടില്ലെങ്കിലും പാട്ടുക റേഡിയോവിൽക്കുടി കേൾക്കുന്ന ഞാൻ. കേട്ട് മറഞ്ഞ ഗാനങ്ങൾ സാറ് പാടി ഓർമീ പ്പിച്ചു. എത്രയെത്ര പാട്ടുകൾ അഭിനന്ദനങ്ങൾ ഞങ്ങളുടെ

  • @surendranathm6781
    @surendranathm6781 2 роки тому +3

    പല ഗാനങ്ങളും തമ്പി സാറിന്റെ താണ് എന്ന് പീന്നീടാണ് മനസിലായത്' തമ്പി സർ സകല്ലാവല്ലഭൻ തന്നെ, ജ്യോതിഷ രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ജ യേട്ടനും തമ്പി സാറിനും അഭിനന്ദനങ്ങൾ

  • @psubhash5500
    @psubhash5500 2 роки тому +2

    തമ്പി സാറിൻറെ ഇത്രയും മനോഹരമായിട്ടുള്ള വർണ്ണന,എന്തൊരു അപാര ഓർമശക്തിയാണ് . അങ്ങയുടെ 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥ 35-മത് ലക്കം ആയപ്പോഴാണ് ഞാൻ മാതൃഭൂമി വായിക്കാൻ തുടങ്ങിയത്. മുഴുവൻ വായിച്ചു അവസാനം വരെ ഉള്ളത്. മുമ്പ് വായിക്കാൻ
    വിട്ടുപോയ അധ്യായങ്ങൾ വായിക്കാൻ വേണ്ടി മാതൃഭൂമി book stall ൽ നിന്ന് പുസ്തകം വാങ്ങി വച്ചിട്ടുണ്ട്. അങ്ങയെ പോലെയും ദാസേട്ടനെ പോലെയും ജയേട്ടനെ പോലെയും ഉള്ള ലെജൻഡ്സ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാനായി എന്നത് തന്നെയാണ് ഞങ്ങളെപ്പോലുള്ള വളരെ ചെറിയ സംഗീതപ്രേമികളുടെ ഒരു സൗഭാഗ്യം. 🙏🏻🙏🏻🙏🏻

  • @harilalgopalannair1058
    @harilalgopalannair1058 2 роки тому +5

    ശബ്ദ വിസ്മയം Jayachandran സാറിന് വിനീതമായ ആശംസകൾ 🙏
    എത്രയെത്ര നല്ല ഗാനങ്ങൾ
    ഓരോ നിമിഷവും ഓരോനിമിഷവും...
    (അർച്ചന ടീച്ചർ ),
    കാലം തെളിഞ്ഞു.. പടം കനിഞ്ഞു..
    മല്ലികപ്പൂവിൻ മധുര ഗന്ധം......
    ചന്ദനത്തിൽ കടഞ്ഞെടുത്തൊരു...
    അറബിക്കട ലിളകി വരുന്നു...
    മലരമ്പനെഴുതിയ.....
    തമ്പി സാറിനും 🙏

  • @sreenathsvijay
    @sreenathsvijay 2 роки тому +3

    ഒൻപതാം ഉത്സവത്തിനു അമ്പലപ്പുഴെ നീയും വന്നു..... എന്ത് നല്ല പാൽപായസം നിന്റെ കൊച്ചു വർത്തമാനം 🌹🌹🌹

  • @jishaprabhakaran5427
    @jishaprabhakaran5427 2 роки тому +8

    പ്രിയഗായകന്‍ ...അന്നും,ഇന്നും ,എന്നും... മനോഹരഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല 🎵🎵

  • @shemi6116
    @shemi6116 2 роки тому +7

    എന്തൊരു വശ്യതയാണ് ആ ശബ്ദത്തിന്, എന്തൊരു മാധുര്യമാണ്.

  • @dileepkumarkd8982
    @dileepkumarkd8982 2 роки тому +8

    ഭാവഗായകന്. ഒരായിരം ജന്മദിനാശംസകൾ 🌹🌹, ഇത് പോലുള്ള ഗാനങ്ങളെ കുറിച്ച് പുതിയ അറിവുകൾ നൽികിയ തമ്പി സാറിന് പ്രത്യേക അഭിനന്ദനങ്ങൾ 🙏🙏

  • @thomasmammen1274
    @thomasmammen1274 2 роки тому +4

    തമ്പിസാർ പറഞ്ഞ ഈ അനശ്വരഗാനങ്ങൾ എല്ലാം ചെറുപ്പത്തിൽ പാടിനടന്നിട്ടുണ്ട്. സ്വർണഗോപുരനർത്തകി ഒരിക്കലും മറക്കില്ല. പിന്നെ സുപ്രഭാതം എനിക്ക് ഒന്നാം സമ്മാനം വാങ്ങിത്തന്ന പാട്ടാണ്.

  • @shayjushayju870
    @shayjushayju870 2 роки тому +3

    നെയ്യാറ്റിൻ കര വാഴും കണ്ണാ നിൻ മുന്നിലോരു നെയ് വിളക്കാകട്ടെ എന്റെ ജന്മം ആ നെയ് വിളക്കാണ് ജയേട്ടന്റെ ജന്മം ജയേട്ടനെ പിറന്നാൾ ആശംസകൾ

  • @jayeshk1112
    @jayeshk1112 2 роки тому +16

    എന്റെ പ്രിയ ഗായകൻ ജയേട്ടന് ഒരായിരം ജന്മദിനാശംസകൾ, പിന്നെ നിങ്ങൾ രണ്ടുപേരും പാതിഷെത്രിയരും ആണെല്ലോ.തമ്പിസാറിന്റെ എല്ലാ പാട്ടും എനിക്ക് ഒരുപാടിഷ്ടം

    • @beenanarendran1405
      @beenanarendran1405 2 роки тому

      കൗമാരകാലത്ത് തമ്പി സാറിൻ്റെ പാട്ടുകളോളം ഒന്നും മനസ്സിനെ സ്വാധീനിച്ചിട്ടില്ല.ഇന്നും ഇഷ്ട ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി തന്നെ

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 Рік тому

      ബാക്കി പകുതി..???

    • @sukhenduswaminathan4492
      @sukhenduswaminathan4492 Рік тому

      @@rejigopinathrejigopinath6968 ചിന്തൃ० 🤭🤭🤔🤔🤔🤔🤔🤔👌🤟

  • @prameelaraju1972
    @prameelaraju1972 2 роки тому +8

    Happy Birthday Jayetta & happy Birthday Thambi sir 🌹🌹🎂🎂

  • @sreenath7972
    @sreenath7972 2 роки тому +4

    ഈ ഗാനങ്ങൾ എല്ലാം തന്നെ എൻ്റെ പ്രിയപ്പെട്ടവയാണ്.. കുറെയൊക്കെ തമ്പി സാറിൻ്റെ ആണെന്ന് അറിയാമായിരുന്നു.. പക്ഷേ ബാക്കിയുള്ളവ കൂടി അങ്ങയുടെതാണെന്നറിഞ്ഞപ്പോൾ അതിശയവും ഒപ്പം സന്തോഷവും.. മനസ്സു നിറഞ്ഞു.. നമ്മുടെ സ്വന്തം ഭാവഗായകന് ജന്മദിനാശംസകൾ...

  • @rajeshkj1183
    @rajeshkj1183 2 роки тому +13

    ജയേട്ടന് പിറന്നാളാശംസകൾ 🌹🌹🌹
    മനോഹരമായ ഈ വിവരണത്തിന് തമ്പി സാറിന് അഭിനന്ദനങ്ങൾ 🙏🌹

  • @rajeev9397
    @rajeev9397 2 роки тому +7

    മലയാളത്തിലെ ഏറ്റവും നല്ല 10 ഗാനങ്ങളിൽ ഒന്ന് ആണ്, "നിൻ മണിയറലെ..."
    മൂവരുടെയും best offering.....

  • @ravik7513
    @ravik7513 2 роки тому +4

    നിങ്ങൾ ആയിരകണക്കിന് ജനങളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുമ്പോൾ എന്തിനു ഒരു പദ്മ

  • @sreeragssu
    @sreeragssu 2 роки тому +11

    ഭാവഗായകൻ ജയേട്ടന് പിറന്നാൾ ആശംസകൾ 😍❤
    തമ്പി സാറിന്റെ ചാനലൂടെ ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം 🥰

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 2 роки тому +5

    തമ്പി സാറിനും, ഭാവഗായകനും ദൈവികമഹാശക്തി ദീർഘായുസ്സും, നല്ല ആരോഗ്യവും, എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ 🙏

  • @sreekumartc3460
    @sreekumartc3460 2 роки тому +2

    ജയേട്ടന് പിറന്നാൾ ആശംസകൾ സാറിന്റെ തന്നെ ചന്ദനത്തിൽ കടഞ്ഞെടുത്ത, കാവ്യഭാവന മഞ്ജരികൾ, രൂപവതി നിൻ, സ്വർണ മുഖീനിൻ, മധുവിധു രാത്റികൾ, കാറ്റിലോളങ്ങൾ കെസ്സുപാടും, മലരമ്പനെഴുതിയ, തെന്നലിൻ ചുണ്ടിൽ, ചഞ്ചല മിഴിയൊരു കവിത തുടങ്ങിയ പാട്ടുകളും വളരെ നല്ലതാണ്

  • @varietychannel7632
    @varietychannel7632 2 роки тому +8

    മഹാഗായകൻ ജയചന്ദ്രൻ സാറിന് ജന്മദിനാശംസകൾ 🌹🌹👍🌹🌹🌹

  • @sreekumarrs2959
    @sreekumarrs2959 2 роки тому +7

    ഹൃദയേശ്വരി - - -

  • @swaminathan1372
    @swaminathan1372 2 роки тому +12

    വളരെ നന്ദി Sir...🙏🙏🙏
    മലയാളികളുടെ പ്രിയ ഗായകന് പിറന്നാൾ ആശംസകൾ.., ഒപ്പം എല്ലാവിധ ആയൂരാരോഗ്യ സൗഖ്യങ്ങളും നേർന്ന് കൊള്ളുന്നു...👍👍👍

  • @premprasad3619
    @premprasad3619 2 роки тому +1

    തമ്പി സാറിന്റെ ഈ പ്രോഗ്രാം കണ്ട തോടുകൂടി, ഭാവഗായകൻ പാടിയ കുറെ പാട്ടുകൾ എനിക്ക് ഓർമ്മ വന്നു സ്മു ളിലും സ്റ്റാർ മേക്കർ ലും പാടാൻ. നമ്മുടെ സ്വന്തം ഭാവഗായകന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +10

    Mr' Sreekumaran Thampi brings to the forefront one of his favourite singer, one who
    sung more than 200 songs written by him and one who is closely associated with
    him for the last many decades . Mr; P. Jayachandran , a singer who has become
    the heartthrob of music lovers with his mesmarizing voice . Mr. Thampi deeply
    analyses many of PJ's songs and viewers are getting a fine opportunity to recall
    the beauty of PJ's songs , which is turning out to be a birth day gift to the great
    singer , who celebrated his birth day on the other day.

  • @royn.v5794
    @royn.v5794 2 роки тому +3

    ശ്റീകുമാരൻ തമ്പി സാർ .. സാറിന്റെ ലിറിക്സ് ഏതോ സ്വപ്ന ലോകത്തിലേക്ക് നമ്മെ കൊണ്ടത്തിക്കുന്നു അവിടെ നമ്മൾ വികാരതിരകളിൽ മുങ്ങികുളിക്കും എന്ത് പദസമ്മേളനം അങ്ങയുടെ പാദങ്ങളിൽ ചുമ്പിക്കുന്നു.

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 роки тому +4

    തമ്പി സാർ എഞ്ചിനീയർ ആയി മുന്നോട്ട് പോയിരുന്നെങ്കിൽ, മലയാളികൾ മൂളിക്കൊണ്ടിരിക്കുന്ന പല ഗാനങ്ങളും ലഭിക്കില്ലായിരുന്നു.....
    താങ്കളുടെ ഗാനങ്ങൾ ഒരുപാട് ഇഷ്ടമാണ് സാർ 🥰🥰🥰🥰🥰

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      തമ്പിസാറിനെപ്പോലുള്ളവർ
      അപൂർവ്വത്തിൽ അപൂർവ്വമാണ്.
      എഞ്ചിനീയർ , കവി , സംഗീതസംവിധായകൻ ,
      സിനിമാ നിർമ്മാതാവ് , സിനിമാ സംവിധായകൻ , കഥാകൃത്ത് ,
      തിരക്കഥാകൃത്ത്
      ഈ നിലകളിൽ മിന്നിത്തിളങ്ങിയ
      മഹാനാണ് അദ്ദേഹം. അദ്ദേഹം
      നിർമ്മിച്ച് സംവിധാനം ചെയ്ത
      ജയൻ നായകനായ നായാട്ട്
      വൻവിജയമായിരുന്നു.

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 2 роки тому +3

    ഭൂമി നമുക്കിന്നു സ്വർഗ്ഗം
    പുത്തൻ
    പുഷ്പതല്പം പ്രേമമഞ്ചം
    ആത്മാവിൽ മേഘതരംഗം
    ആടിത്തകർക്കും സമോദം
    രാപ്പാടി പാടും ദൂരേ
    രാഗർദ്രം രജനീ ഹൃദന്തം
    രജനീ ഹൃദന്തം ..... സർ പറഞ്ഞത് നൂറ് ശതമാനം ശരി...കടുത്ത ആത്മാർത്ഥതയോടും ആദരവോടും പാട്ടിനെ കാണുന്ന ആൾരൂപം . ജയേട്ടൻ.. സാറിന്റെ വരികളിൽ എഴുതിയ പോലെ ആകാശത്തിലെ നാലമ്പലത്തിൽ വിളക്ക് വച്ച പ്രതീതി

  • @sunilkumar-uk2jb
    @sunilkumar-uk2jb 2 роки тому +2

    ഒരു മണിക്കൂർ സമയം പോയതറിഞ്ഞില്ല സാർ. ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ എന്ന ഗാനം എത്ര പ്രാവശ്യം കേട്ടിരിക്കുന്നു. ഇന്നും കേട്ടുകൊണ്ടിരിക്കുന്നു. സാർ പറഞ്ഞ പാട്ടുകളിൽ ഏഴു പാട്ടുകൾ മാത്രമേ കേൾക്കാൻ സാധിക്കാതെ പോയിട്ടുള്ളൂ. പഴയ ഹിന്ദി ഗാനങ്ങളെക്കുറിച്ചും ഇതുപോലെയുള്ള വിശകലനം കേൾക്കുവാൻ വളരെ ആഗ്രഹം ഉണ്ട്. സാർ അത്‌ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.

  • @unnikrishnanb1237
    @unnikrishnanb1237 2 роки тому +8

    കോടി, കോടി നമസ്കാരം,; "ചങ്ങമ്പുഴ യ്ക്ക് ശേഷം, കാല്പനികതയെ,ആവേശത്തോടെ, വാരിപ്പുണർന്ന, ശ്രീകുമാരൻ തമ്പി സാറിന്റെ, പാദപത്മങ്ങളിൽ..ജയേട്ടന്റ ശബ്ദത്തിൽ മലയാളിക്കു ധാരാളിക്കാൻ എത്രയോ ഗാനങ്ങൾ. "ഈ മഹാപ്രതിഭ ക ളുടെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.".

  • @giridharanmp6128
    @giridharanmp6128 2 роки тому +2

    മലയാള ചലച്ചിത്ര ഗാനങ്ങളെ മധുരമനോഹരമാക്കിയ തമ്പിസാറിനും ജയേട്ടനും പിറന്നാൾ ആശംസകൾ 🙏🙏🙏🙏
    " മലയാള ഭാഷ തൻ മാദകഭംഗിയാകുന്നു " ജയേട്ടന്റെ മധുരഗാംഭീര്യ ശബ്ദം.
    മഞ്ഞുതുള്ളികൾ തഴുകിയൊഴുകുന്ന മധുരഹേമന്തമായി" മലയാളത്തെ മനോഹരിയാക്കിയ തമ്പിസാറിനും, സ്വാമിക്കും ജയേട്ടനും കൂപ്പുകൈ 🙏🙏🙏🙏🙏🙏🙏

  • @balachandrankv3931
    @balachandrankv3931 Рік тому +1

    ജയചന്ദ്രൻ പേര് പോലെതന്നെ സുന്ദരൻ.അതിനേക്കാൾ സുന്ദരമായ ആലാപനം.എത്ര വർണിച്ചാലും മതിയാവില്ല..

  • @shyamkumarraman8582
    @shyamkumarraman8582 2 роки тому +6

    ജയചന്ദ്രൻ സാറിന് ജന്മദിനാശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു❤️🙏🏻.
    യേശുദാസ് സാർ പാടിയ എല്ലാ ഗാനങ്ങളും തന്നെ യുവഗായകർ പലരും ഭംഗിയായി ആലപിച്ചു കേട്ടിട്ടുണ്ട്. പക്ഷേ ജയചന്ദ്രൻ സാർ പാടിയ ചില ഗാനങ്ങൾ അത്രയും ആർദ്രതയിൽ ആലപിക്കുവാൻ ആരെക്കൊണ്ടും സാധിച്ചിട്ടില്ല👌.
    തമ്പി സാർ പറഞ്ഞു തന്ന അറിവുകൾക്ക് നന്ദി🙏🏻.

    • @saritharajesh7938
      @saritharajesh7938 2 роки тому +2

      Jayetande songs vere arkum padan akilla

    • @bijud1134
      @bijud1134 2 роки тому

      സാഗരസംഗമം എന്ന ചിത്രത്തിലെ "വാർമേഘവർണ്ണൻ്റെ മാറിൽ.. " എന്ന ഗാനം പാടിയിരിക്കുന്നത് ജയചന്ദ്രനും, മാധുരിയും ചേർന്നാണ്...എസ്.ജാനകിയല്ല ജയേട്ടൻ്റെ കൂടെ അത് പാടിയിരിക്കുന്നത്...

  • @dr.jayakumars7329
    @dr.jayakumars7329 4 місяці тому

    മലരൻപനെഴുതിയ മലയാള കവിതേ....... Super lyrics, music, singing and picturisation with evergreen hero sri. Prem Nazir and Beauty queen vijayasree🙏

  • @ambadimon4615
    @ambadimon4615 2 роки тому +1

    തംബി സാർ നിങ്ങളെ പോലെയുള്ള അതുല്യ ജീനിയസ് ആയ കാല ത്തിൽ ജനിച്ചു അതൊക്കെ ആവോളം ഇന്നും എന്റെ യൗവനകാലത്തിന്റെ അവസാനത്തിലും എന്റെ ശ്യസം പോലും കൊണ്ടു നടക്കുന്നു താങ്ക്സ് തമ്പി സാർ ഈ പഴയ കാലത്തെ കുറിച്ച് ഓർമിപ്പിച്ചതിനു 🙏🙏🙏🙏🙏💕💕🌹🌹💕💞💞💞

  • @SureshV-qq6xn
    @SureshV-qq6xn 2 роки тому +1

    സുന്ദരമായ വിവരണം തമ്പി സാറിനു നന്ദി മധുരു ഗണപതി കൂടാതെ മൂകാoബി ക ദേവിയുടെയും ഓരോ ഗാനം.. ജയചന്ദ്രന് സാറിനെ വെച്ചു ചെയ്യാനു പറ്റുമോ സാറെ . നന്ദി sir നല്ല നല്ല അറിവു നല്കി രാഗം ശ്രീ. രാഗം എന്ന ഗാനം ആലപിച്ച ത് ജയചന്ദ്രനു സാറുതന്നെ യല്ലേ സാറെ ഒരരിക്കലു കൂടി നന്ദി പറയുന്നു 👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bennyjoyson8384
    @bennyjoyson8384 2 роки тому +5

    MY 5 FAVOURITE SONGS OF JAYACHANDRAN :-
    1. ഏകാന്ത പഥികൻ ഞാൻ (ഉമ്മാച്ചു)
    2. ആറന്മുള ഭഗവാന്റെ (മോഹിനിയാട്ടം)
    3. പൂർണേന്ദുമുഖിയോട് അമ്പലത്തിൽ വെച്ച്... (കുരുക്ഷേത്രം)
    4. സുപ്രഭാതം... നീലഗിരിയുടെ സഖികളേ (പണി തീരാത്ത വീട്)
    5. കാമശാസ്ത്രം എഴുതിയ (പുനർജന്മം)

    • @s.kishorkishor9668
      @s.kishorkishor9668 2 роки тому +1

      ഏകാന്ത പഥികൻ

    • @sreekumarnair3487
      @sreekumarnair3487 Рік тому

      4 movie my mom sister take us to see the movie ,year I think 1974 ,first movie in a takees

  • @sabukuttanplakkal7398
    @sabukuttanplakkal7398 2 роки тому +6

    കണ്ണിനും കാതിനും മനസ്സിനും ഇമ്പം നൽകുന്ന രണ്ടുപേർക്കും ആരോഗ്യവും ആയുസ്സും നേരുന്നു 🙏🙏🙏

  • @venugopalb5914
    @venugopalb5914 2 роки тому +1

    അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത് അദ്ദേഹത്തിന്റെ എളിമയാണ്. അതോടൊപ്പം ഗുരുത്വവും. അദ്ദേഹത്തിന് ഏറ്റവുമധികം അവസരം നൽകിയ ദേവരാജൻ മാസ്റ്ററോടൊപ്പം പ്രിയ ശിഷ്യനായി അദ്ദേഹം എന്നും ഉണ്ടായിരുന്നു. എന്തുകൊണ്ടോ വേണ്ട ത്ര അവസരങ്ങൾ കിട്ടിയില്ല. ആ വലിയ കലാകാരന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ നൽകട്ടെ.
    തമ്പിസാറിന്റെ വരികൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകി ജയേട്ടൻ പാടിയ മനോഹര ഗാനങ്ങൾ എത്ര മനോഹരമാണ്. മല്ലിക പൂവിൻ ::.., മുത്തു കിലുങ്ങി.. തുടങ്ങി എത്രയെത്ര ഗാനങ്ങൾ.

  • @madhugvaikom
    @madhugvaikom 2 роки тому +2

    ഭാവഗായകനും തമ്പി സാറിനും ജന്മദിനാശംസകൾ, ഈ ജന്മദിനത്തിൽ ഇതിലും വലിയൊരു സദ്യകൊടുക്കാനില്ല. നന്ദി

  • @rajeshab9873
    @rajeshab9873 2 роки тому +2

    എത്രയെത്ര അനശ്വര ഗാനങ്ങൾ ഇവയെല്ലാം നമ്മുക്ക് സമ്മാനിച്ച ഈ അതുല്യ പ്രതിഭകൾക്ക് നമസ്ക്കാരം ... എല്ലാ ആയുരാരോഗ്യ സൗഖ്യവും ഈയവസരത്തിൽ ഇരുവർക്കും നേരുന്നു.

  • @shajeesvlogmalayalam8301
    @shajeesvlogmalayalam8301 2 роки тому +2

    സ്വന്തമെന്ന പദം എന്ന ചിത്രത്തിലെ നിറങ്ങളിൽ നീരാടുന്ന ഭൂമി...എന്ന ഗാനം മറന്നതണന്ന് തോന്നുന്ന...

  • @manojmadhav3203
    @manojmadhav3203 2 роки тому +2

    നമസ്കാരം 🙏.... ഇപ്പോൾ 50വയസ്സാവുന്ന എനിക്ക് 'ശ്രീകുമാരൻ തമ്പി 'എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് 'നായാട്ട് ','ആക്രമണം ' തുടങ്ങിയ സിനിമകളുടെ പത്ര പരസ്യങ്ങളാണ് -സംവിധാനം -ശ്രീകുമാരൻ തമ്പി. കുട്ടിക്കാലത്ത് തന്നെ ജയചന്ദ്രൻ ഫാൻ ആയതു കൊണ്ട് അദ്ദേഹം പാടിയ പാട്ടുകളുടെ രചയിതാവ്, സംഗീത സംവിധായകൻ ഇവർ ആരെന്ന് പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തോടൊപ്പം താങ്കളോടും ഒരു ഇഷ്ടമുണ്ട്. ഏതു സംഗീത സംവിധായകനോടൊപ്പമായാലും നിങ്ങൾ ഒരുമിച്ചിട്ടുള്ള ഓരോ പാട്ടും അവിസ്മരണീയങ്ങളാണ്.'കൂട്ടിരിക്കാൻ പാട്ടുകളുണ്ട്..'-സത്യത്തിൽ നിങ്ങൾ രണ്ടു പേരുടെയും signature song ആണ്.

  • @narayananedamana9916
    @narayananedamana9916 2 роки тому +1

    പ്രിയ. തമ്പി സാർ ഈവിഡിയോകണ്ടതിന്ശേഷം.
    ഞാൻ ജയേട്ടനുവേണ്ടിഒരുപാട്ട്എഴുതി.
    പോസ്റ്റുചെയ്യുന്നു.
    ജയചന്ദ്രഗീതത്തിൻശബ്ദമാധൂര്യം
    ജനത്തിൻമനസ്സിൽനിറയുന്നു
    ഭാവഗായകഗാനശ്രോതസോ
    ഭാരതമെങ്ങുംഒഴുകുന്നു
    ഗുരുവായൂരപ്പന്റെവരദാനമാണല്ലോ
    ഗായകപദവിയാമീനേട്ടം
    പതിൻപടിദിവസവുംവണങ്ങുന്നു
    കണ്ണാ നിൻപാദംനമിക്കുന്നു
    ജയചന്ദ്രൻ. ജയചന്ദ്രൻ.
    മലയാളസിനിമെയ്ക്കായി
    അനവധിഗാനങ്ങൾ
    മധുരമാസ്വരത്തിൽനിന്നുയരുമ്പോൾ
    മറക്കാതിരിക്കുക യെന്നുംനാമെല്ലാം
    ആയൂരാരോഗ്യങ്ങൾ നേരുകനാം
    നേരുകനാം.
    ജയേട്ടന്.ആയൂരാരോഗ്യം.നേർന്നു കൊണ്ട്. നന്ദി.നമസ്കാരം

  • @binujsomasundaran8604
    @binujsomasundaran8604 2 роки тому +2

    മലയാളക്കരയ്ക്ക് കിട്ടിയ വരദാനം ആണ് ഭാവഗായകനും, തമ്പി സാറും, സ്വാമിയും, അർജുനൻ മാഷും etc ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @user-ld4eh7fv6r
    @user-ld4eh7fv6r 5 місяців тому +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗായകരിൽ ഒരാളാണ് ജയചന്ദ്രൻസർ ഞങ്ങളുടെ നാട്ടു കാരനും ആണ് ഇരിഞ്ഞാലക്കുട

  • @sunilkumart1629
    @sunilkumart1629 Рік тому +1

    മലയാള സിനിമയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ലെജൻഡ് തമ്പി സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @thampikumarvt4302
    @thampikumarvt4302 2 роки тому +1

    യദുകുല രതിദേവനെവിടെ !!
    നിൻമണിയറയിലെ !!
    പ്രണയഗാനങ്ങൾ ആലപിക്കാൻ ഭാവഗായകനെ കവിഞ്ഞ് ആരുമില്ല.
    ജ്യേഷ്ഠന്റെ എണ്ണം പറഞ്ഞ ഗാനങ്ങൾ
    എല്ലാം തമ്പിസാർ ആണല്ലോ എഴുതിയത്.
    എത്രയോ സുന്ദരമാണ് അങ്ങയുടെ ഗാനങ്ങൾ !!
    മലയാളം ഗുരുതുല്യനായ അങ്ങയെ നമസ്ക്കിരിക്കുന്നു. 🙏🙏🙏🙏🙏

  • @santhoshar9836
    @santhoshar9836 2 роки тому +3

    കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം... ജയചന്ദ്രനും വാണി ജയറാമും

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 2 роки тому +1

    ഇന്ന് മാർച്ച് 10 ഒരാഴ്ച കഴിഞ്ഞു എങ്കിലും ഈ വൈകിയ വേളയിൽ ജയേട്ടന് എൻ്റെ ഹ്രദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു ദീർഘായുസായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sushilmathew7592
    @sushilmathew7592 2 роки тому +12

    Sir,jayachandran is a legendary singer.

  • @Vijay-pe4mo
    @Vijay-pe4mo 2 роки тому +4

    തമ്പിസാറിനൊപ്പം മലയാളിക്ക് സ്വത്തായ ജയചന്ദ്രന് ജന്മദിനാശംസകൾ, 🌹🌹🌹🌹🌹🌹🌹

  • @sreelathas8498
    @sreelathas8498 2 роки тому +4

    ഗാനവസന്തമായി മനസ്സുതണുപ്പിക്കുന്ന ശബ്ദം..പിറന്നാള്‍ മധുരം..

  • @madumuscat2447
    @madumuscat2447 2 роки тому +11

    ജയേട്ടന്....പിറന്നാൾ ആശംശകൾ.🌹 തമ്പി സാർ എഴുതിയ എല്ലാഗാനവും...ഒരുപാട് ഇഷ്ടം.
    സന്ധ്യക്കെന്തിനു സിന്ദൂരം....എറെ ഇഷ്ടം.❤

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi9705 2 роки тому +8

    ഭാവ ഗായകന് പിറന്നാൾ ആശംസകൾ 🌹🙏

  • @sobhal3935
    @sobhal3935 2 роки тому +13

    എത്രയെത്ര നല്ല ഗാനങ്ങൾ!ജനങ്ങളുടെ മനസ്സിൽ അങ്ങേയ്ക്ക് ഏറ്റവും ഉയർന്ന സ്ഥാനമാണുള്ളത്. ജയചന്ദ്രൻ സാർ മലയാളത്തിൻ്റെ പുണ്യമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ. ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ.

  • @mathewjose3359
    @mathewjose3359 2 роки тому +2

    Thampisarinte ella jayavchandra ganangalum valare ishtamanu
    "Mari poomari mala kulirmala". "Nakshathramandala nadathurannu" thudangiya parttukalum othiri ishtamanu.malayalathinte priyappetta jayettanu janmadinashamsakal.

  • @user-xh7nr3wx9t
    @user-xh7nr3wx9t 5 місяців тому

    വളരെ ഇഷ്ടമായി. വീട്ടിലെത്തിയ എന്നെ അപമാനിച്ചിറക്കിയത് മറന്നോ. ദിവസേന പഴയപാട്ടുകളാണ് ശ്രവിക്കുന്നത്.

  • @rammohanbalagopal1180
    @rammohanbalagopal1180 2 роки тому +5

    My father who was not much of a music enthusiast used to be very fond of 'Ashwathi Nakshatramae' sung so well by Jayachandran....

  • @sathishkumar-bo8wd
    @sathishkumar-bo8wd 2 роки тому +1

    എല്ലാം ഓർമ്മയുണ്ട് മാഷേ .... ചിത്രമേളയിലെ നീയെവിടെ നിൻ നിഴലെവിടെ മുതൽ നിങ്ങളുടെ പിന്നാലെ നിഴലായി ഞാനുണ്ട് .... ഭാസ്ക്കരൻ മാഷും, വയലാറും, നിറഞ്ഞു നിന്ന മലയാള സിനിമാ ഗാനലോകത്ത് ആധികാരികമായി കടന്നുവന്നു കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ച വ്യക്തിയാണ് നിങ്ങൾ ... പകക്ഷ വേണ്ടുവോളം നിങ്ങൾ ആദരിക്കപ്പെട്ടുവോ എന്ന് സംശയമുണ്ട് ...

  • @nattakom1
    @nattakom1 2 роки тому +13

    ഭാവഗായകന് ആയിരം ജന്മദിനാശംസകൾ. ജയചദ്രന്റെ ഗാനങ്ങളിലൂടെ ഒരു മനോഹര യാത്ര വളരെ നന്നായി.നന്ദി സർ .

  • @sob237
    @sob237 2 роки тому +3

    അല്ലയോ മഹാത്മാവ്.. അങ്ങയുടെ പാട്ടുകൾ എത്ര മനോഹരം 🌺🌺🌺🌺🌺

  • @vrindav8478
    @vrindav8478 2 роки тому +11

    🙏 Namasthe Sir... 💐
    Happy Birthday to dear Jayettan... Many many happy returns of the day... Ekaantha padhikan njaan is my topmost favourite. Wish to enjoy the immortal gem daily atleast once!! Susheelamma is my favourite female singer too in Malayalam. Upaasana upaasana, Harsha baashppam thooki, Swapnathin Lakshadweepile pushppa nandini, Sandhyakyenthinu sindooram, Sita Devi swayamvaram cheythoru., Mallika baanan thante villeduthu... Some of my all-time favourites. Above all, Jayettan is a down to earth person, a true human being. Was too lucky to enjoy Jayettan's live shows many times. May the Almighty shower His blessings abundantly on you & Jayettan ! My humble prayers... God bless you ! 🌹🌹🌹

  • @abraahamjoseph3563
    @abraahamjoseph3563 2 роки тому +3

    മലയാളത്തിന്റ അനുഗ്രഹീതഗാനരേചിയിതാവ് തമ്പിസാറിന് അനുമോദനങ്ങൾ....ഹൃദയസരസിലെ.. പ്രണയ .. പുഷ്പ്പമേ......🙏🙏

  • @mukundank3203
    @mukundank3203 9 місяців тому

    Excellent sir. താങ്കളുടെ അറിവിനെയും വർണനയെയും ഉൾക്കൊള്ളുന്നു, വണങ്ങുന്നു.
    അഭിനന്ദനങൾ
    ശ്രീ. ജയചന്ദ്രൻ എന്ന നമ്മുടെ ഭാവഗായകന്റെ സിദ്ധിയും ആൽമാർത്ഥതയും ganangalum അറിയുവാൻ കഴിഞ്ഞു. അപൂർവ സിദ്ധിക്കും koopu കൈ.

  • @kuriackoskariah7591
    @kuriackoskariah7591 2 роки тому +1

    ചന്ദനത്തിൽ കടഞ്ഞെടുത്തൊരു എവിടെ മലയാളിക്ക് എന്നും ഓർമ്മിക്കാൻ എണ്ണിയാൽ തീരാത്ത ഗാനങ്ങൾ തന്ന തമ്പിസാറിനും ജയേട്ടനും ആയിരം ആശംസകൾ ❤🌹🌹👌🌹

  • @vijayangopalan3911
    @vijayangopalan3911 2 роки тому +1

    തമ്പിസാർ നമസ്തേ,
    മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സൂര്യചന്ദ്രന്മാരാണ് യേശുദാസും ജയചന്ദ്രനും, ജയചന്ദ്രൻസാറിൻ്റെ പല TV പ്രോഗ്രാമുകളും കണ്ടിട്ടുണ്ട്, അപാര ഓർമ്മശക്തിയാണ് അതു തമ്പിസാറിനും അങ്ങനെതന്നെയാണ്. അദ്ദേഹത്തിന്റെ ഹിറ്റുപാട്ടുകളിൽ മിക്കതും സാറിൻ്റെ രചനയാണ്, ആ പാട്ടുകളെല്ലാം ഞങ്ങൾക്ക് ഹരമാണ് സാർ, മല്ലികപൂവിൻ മധുരഗന്ധം, ഹൃദയേശ്വരി, നിൻപദങ്ങളിൽ നൃത്തമാടിടും, ഈ പാട്ടുകളൊക്കെ ഇറങ്ങിയ കാലംതൊട്ട് ഇപ്പോഴും നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്,
    ഞങ്ങൾക്കും വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ് ജനമനസുകളിൽ നിറഞ്ഞുനിൽക്കുന്ന താങ്കളെപ്പോലുള്ള പുണ്യജന്മങ്ങളെ ആദരിക്കാതെപോകുന്നത്. ഇതൊക്കെ ഓരോവർഷവും അവാർഡുകൾ പ്രക്യാപിക്കുമ്പോൾ ഞങ്ങൾ കൂട്ടുകാർക്കിടയിൽ ചർച്ചചെയ്യപ്പെടുന്നുമുണ്ട്. വളരെ സ്വാദിഷ്ടമായ നല്ലൊരു വിരുന്നാണ് ഈ episode -ൽ കൂടി ഞങ്ങൾക്കു നല്കിയത്. രണ്ടാൾക്കും ജന്മദിനാശംസകൾ. രണ്ടാൾക്കും ആയുരാരോഗ്യസൗഖ്യം എന്നുമുണ്ടാകട്ടെ.

  • @rejithaanil4666
    @rejithaanil4666 2 роки тому +1

    ഞാൻ ജീവിതത്തിൽ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരാളാണ് ശ്രീ കുമാരൻ തമ്പി സാർ.......☺️☺️

  • @rammohanbalagopal1180
    @rammohanbalagopal1180 2 роки тому +4

    Ponnushin Upavanamgal Poovidum..... Oustanding rendition, simply unforgettable.

  • @somanwayanad9347
    @somanwayanad9347 2 роки тому +1

    ചന്ദ്രകാന്തം എന്ന ചിത്രത്തിലെ അതിമനോഹരമായ ഗാനങ്ങൾക്ക് അവാർഡ് കിട്ടുമെന്ന് അക്കാലത്ത് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ആ വർഷം സർക്കാർ അവാർഡ് കൊടുത്തത് നെല്ല് എന്ന ചിത്രത്തിലെ നീലപ്പൊൻമാനേ എന്ന ഗാനത്തിന് വയലാറിനാണ്. ഇത്തരത്തിൽ എല്ലാവരാലും ഒതുക്കപ്പെട്ട കലാകാരനാണ് തമ്പി സാർ.

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +7

    ഭാവഗായകന് ജന്മദിന ആശംസകൾ 🌹

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +6

    ജയചന്ദ്രൻ പാടിയ തമ്പിയൻപാട്ടുകൾ ഹിറ്റുകളും കാവ്യ മധുരവുമാണ്

  • @manusvision5007
    @manusvision5007 Рік тому

    ഞാനും മാർച്ച് 3rd ന് ആണ് ജനിച്ചത് ..... ഒരു കാര്യം എനിയ്ക്കിപ്പോൾ എന്റെ ചെറിയ മനസ്സിൽ തോന്നുന്നു ....
    മാർച്ചിൽ ജനിക്കുന്നവരേയൊക്കെ ഒരു "അഹങ്കാരി" ആയിട്ട് പലരും കാണും .... സത്യത്തിൽ മനശുദ്ധിയുള്ളവരാണ് ഈ കൂട്ടർ..... വെറും പാവങ്ങൾ ....
    അടുത്തറിയുന്നവർക്ക് അവരേ നന്നായി മനസ്സിലാക്കും .... സ്നേഹിക്കും .... പക്ഷെ ... ജീവിതത്തിൽ പൊതുവേ എന്നും എവിടേയും തെറ്റിദ്ധരിക്കുന്നവരായിരിക്കും ഇവർ ... കാരണം , സത്യങ്ങൾ മറയില്ലാതെ ... മുൻപിൻ നോക്കാതെ തുറന്നടിക്കും ....
    എന്തൊക്കെയായാലും അങ്ങയേപ്പോലെ .... ജയേട്ടനേപോലെ .... അർജ്ജുനൻ മാസ്റ്ററിനേപ്പോലുള്ള ഇതിഹാസങ്ങൾ പിറന്ന ഈ മാസത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഞാനും ഏറെ അഭിമാനം കൊള്ളുന്നു ..... ദൈവത്തിന് നന്ദി പറയുന്നു ....🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @remaraveendran2125
    @remaraveendran2125 2 роки тому +1

    പ്രിയ ഭാവഗായകന്, തമ്പിസാറിന്റെ ഈ പിറന്നാൾ സമ്മാനം അതിമനോഹരം.... സംഗീതപ്രേമികളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന മനോഹരമായ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള വിവരണം അതീവ ഹൃദ്യം....രണ്ടുപേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🙏💐💐🙏..

  • @subasha.c6381
    @subasha.c6381 2 роки тому +3

    അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത രണ്ട് അതുല്യ പ്രതിഭകൾ