ആത്മോപദേശശതകം ശ്ലോകം 01 I ഷൗക്കത്ത് I Athmopadesa Sathakam Slokam 01 I Shoukath
Вставка
- Опубліковано 5 лис 2024
- #ആത്മോപദേശശതകം #Athmopadesasathakam #atmopadesasatakam #shoukath #ശ്രീനാരായണഗുരു #നാരായണഗുരു #narayanaguru #sreenarayanaguru #ഷൗക്കത്ത് #ആത്മീയ #spirituality #spiritual #ഗുരു #ഗുരുദേവന്‍
നൂറു ശ്ലോകം മാത്രമുള്ള ആത്മോപദേശശതകം കേവലമൊരു അറിവിനെ മാത്രം പ്രതിപാദിക്കുന്ന പുസ്തകമല്ല ഇത്. പ്രാപഞ്ചികമായ അറിവിന്റെ ഉണർവ്വ് തരുന്ന അവബോധത്തെയും സാമൂഹികജീവിതത്തെയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്നും അത് വ്യക്തിജീവിതത്തിൽ ഏങ്ങനെ പ്രായോഗികമാക്കാമെന്നും ഗുരു ഇതില്‍ വ്യക്തമാക്കുന്നുണ്ട്. അത് പ്രാപഞ്ചികമായ അറിവിനെ തൊടുന്നുണ്ട്. അത് സാമൂഹികമായ ലോകത്തെ സ്പർശിക്കുന്നതോടൊപ്പം തന്നെ വ്യക്തിപരമായ ജീവിതത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട്. നമ്മുടെയെല്ലാം ദർശനങ്ങൾ പരിശോധിച്ചാൽ, ഉപനിഷത്ത് എടുത്തു പരിശോധിച്ചാല്‍ അത് പ്രാപഞ്ചികമായിട്ടുള്ള സത്യത്തെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കുമ്പോഴും സാമൂഹികജീവിതത്തെയും വ്യക്തിജീവിതത്തെയും പലപ്പോഴും സ്പർശിക്കാതെ പോകുന്നു എന്നുള്ളതാണ് സത്യം. സാമൂഹികശാസ്ത്രസംബന്ധിയായ ഒരു ദർശനം പരിശോധിച്ചാല്‍ അത് സാമൂഹികതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നു.
സോപാധികമായ അറിവ്, നിരുപാധികമായ അരറിവ് അങ്ങനെ രണ്ട് തരത്തിലാണ് അറിവുള്ളത്. നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ലോകത്തെ അറിയുന്ന അറിവിനെയാണ് സോപാധികമായ അറിവ് എന്നുപറയുന്നത്. യാതൊരു ഉപാധിയുമില്ലാതെ സ്വയം പ്രകാശമായിരിക്കുന്ന അറിവിനെയാണു നിരുപാധികമായ അറിവ് എന്നു പറയുന്നത്. ആ അറിവിനെ അറിയുക. ആനുഭൂതികമായി അറിയുക എന്നു പറയുന്ന ഒരറിവാണത്. ആ അറിവിനെയാണ് അറിവിലുമേറിയ അറിവായിട്ട് പറയുന്നത്.
അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തു - ഈ ശ്ലോകത്തിന് രണ്ടുതരത്തിൽ അർത്ഥം പറയാറുണ്ട്. അറിവിലും ഏറി അതായത് സാധാരണയായി അറിയുന്ന അറിവിൽ നിന്നും കവിഞ്ഞ ഒരറിവുണ്ട് എന്ന്. ആരാണോ അറിയുന്നവനായിരിക്കുന്നത്, എന്താണോ അറിയപ്പെടുന്നതായിരിക്കുന്നത് ഇതിൽ രണ്ടിലും നിറഞ്ഞിരിക്കുന്ന അറിവിലും ഏറിയ അറിവ്. അതിന് കരുവിന് കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വിണുവണങ്ങി ഓതിടേണം എന്നുപറയുന്ന തലത്തിൽ ഈ ശ്ലോകത്തിന് ഒരർത്ഥം പറയാറുണ്ട്.
രണ്ടാമതായി; അറിവിലും ഏറി- അറിവായും, അറിഞ്ഞിടുന്നവൻ തന്നുരുവിലും- അറിയപ്പെടുന്നവനായും, ഒത്തു പുറത്തും- അറിയപ്പെടുന്നതായും, ഉജ്ജ്വലിക്കും കരുവിന്- പ്രകാശിക്കുന്ന കരുവിന് കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരുതെരെ വിണു വണങ്ങി ഓതിടേണം എന്നാണ് ഗുരു പറയുന്നത്. സാധാരണ നമ്മള്‍ കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരുതെരെ വീണുവണങ്ങുന്നത് കരുവിനെയല്ല. ഇന്ദ്രിയ വിഷയങ്ങളായിരിക്കുന്ന, മനസ്സുകൊണ്ട് മനസ്റ്റിലാക്കിയിട്ടുള്ളതിനെ, ബുദ്ധികൊണ്ട് മനസ്സിലാക്കിയിട്ടുള്ളതിനെ തുടങ്ങി നമ്മുടെ ധാരണയിലും മാനസികവ്യാപരത്തിലും വിരിഞ്ഞിട്ടുള്ള പലതരം സങ്കല്പങ്ങളെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ ഗുരു പറയുന്നത്, ധ്യാനിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും നമസ്കരിക്കേണ്ടതും കരുവിനെയാണ് എന്നാണ്.
ആത്മോപദേശശതകം - നാരായണഗുരു
1
അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
3
വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.
4
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.
5
ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തുനില്‍ക്കും
വിലമതിയാത വിളക്കുദിക്കയും പിന്-
പൊലികയുമില്ലിതു കണ്ടു പോയിടേണം.
6
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേക വികല്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വികാരരൂപം!
7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
8
ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.
9
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.
10
“ഇരുളിലിരുപ്പവനാര്? ചൊല്‍ക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.
11
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടര്‍ന്നിടുന്നു.
12
തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞുപൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.
13
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹിമയുമറ്റു മഹസ്സിലാണിടേണം.
14
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവിലെ-
ന്നും ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.
15
പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്‍-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.
16
അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.
17
അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ
18
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.
19
അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വ്വമനിത്യമാം; ജലത്തിന്‍-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?
ആത്മോപദേശ ശതകം അതിന്റെ എല്ലാ പൂർണ്ണതയോട് കൂടി ഉൾകൊള്ളാൻ സാധിയ്ക്കുന്ന വ്യാഖ്യാനം 🙏. പ്രണാമം 🙏
പ്രണാമം ഗുരു വേ🙏 നന്ദി 🙏🙏🙏🙏🙏
നമസ്ക്കാരം 🙏മോനെ ഇതുപോലെ വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി മോനെ 🙏
Om shree narayana parama guruve namaha.
സ്നേഹം ഷൗക്കാ ...🌹
ആത്മോപദേശ ശതകം ക്ലാസ്സ് വീണ്ടും തുടങ്ങിയപോലെ .... കേൾക്കുമ്പോൾ ഒരു ധന്യത അനുഭവിക്കുന്നു.... നിറഞ്ഞ സ്നേഹത്തോടെ ...ഉറങ്ങട്ടേ.....
We good to dear 😘
ഗുരു ഓം 🙏🌹
👍👍👍വളരെ നന്നായി, 🌹🌹🌹
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🙏🙏.
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഷൗക്കത്ത് ജി നമസ്കാരം 🙏🏿🙏🏿🙏🏿❤️
yes you are right consciousness is the white matter it's a flexible platform which you can create
Great & Beautiful explanation Shoukath Sir
സർ, നല്ല വിവരണം. നന്ദി 🙏🙏🙏
Hari om
Namaskaram Shaukath Ji!!! Beautiful explanation 🙏 Appreciate it.
beautiful knowledge,🙏
വളരെ സന്തോഷം മോനെ 🙏എന്നും നോക്കു മായിരുന്നു
സ്നേഹം ഷൗക്കാ... 💕
കണ്ണുകളഞ്ചുമുള്ളടക്കി .....അഥവാ !..... പഞ്ചേന്ദ്രിയങ്ങളഞ്ചു മറുത്തു !....ഹോമിച്ചു കഴിയുകയെന്നാൽ .... ഭാഗികമായി തൊട്ടു തലോടിപ്പോകുമ്പോൾ ...... ഇന്ദ്രിയങ്ങളുടെ സൂക്ഷമതയാൽ ...... ഉൾക്കണ്ണു കൊണ്ടു കണ്ടും ഒക്കെ ..... ചോദിച്ചുമല്ലാതെയുമൊക്കെയും , സൂക്ഷതയോടെ കടന്നുചെന്നു
കൊണ്ട് പരഹൃദയ മറിഞ്ഞു പ്രവൃത്തി നിരതനാവുകയാണ് പൂർണ്ണഹൃദയൻ . ആശ്ചര്യത്തോടെ പരഹൃദയജ്ഞാനി ഇന്ദ്രിയന്ദ്രങ്ങളെ ഉള്ളടക്കി സ്വയമെ കരുവിലേയ്ക്കു സ്വയമടുക്കുന്ന
ഒരനുഭൂതിയിൽ കരുവിന്റെ സ്പർശങ്ങളെ കരുതലോടെയും കരുണയോടെയും,അകവും പുറവും തിങ്ങിവിങ്ങി നിൽക്കുന്ന ആ മഹിമാ വിലാസം......!
Excellent
Well explained 👏👌
👌🙏❤️
Namasteji🙏🙏🙏
❤️❤️❤️
🌹
❤
🙏🙏❤❤
🙏🏻❤
Hello sir
Ulladakkuka does it mean to bore into the insides of another person. If you feel you can alleviate his misery, are not we again falling into the trap of karthruthwam and bhokthrurhwam?
I think all our senses should be turned inside. Varunna oro emotion um aarkku undaakunnu ennu parisodikkukayum angane chithavrithikalil ninnu purathu kadakkukayum alle vendathu
,, 🙏🏻
🙏🙏🙏🙏
Guru namber tharumo? Please
❤️❤️❤️
🙏🙏🙏🙏🙏
❤❤❤
🙏🙏🙏
🙏🙏🙏
❤❤❤
🙏🙏🙏🙏🙏
🙏🙏
🙏🙏🙏
❤❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏