ആത്മോപദേശശതകം ആമുഖം I ഷൗക്കത്ത് I Athmopadesa Sathakam Introduction I Shoukath

Поділитися
Вставка
  • Опубліковано 12 вер 2024
  • #ആത്മോപദേശശതകം #Athmopadesasathakam #Atmopadesasatakam #Shoukath #ശ്രീനാരായണഗുരു #നാരായണഗുരു #NarayanaGuru #SreeNarayanaGuru #ഷൗക്കത്ത്
    നൂറു ശ്ലോകം മാത്രമുള്ള ആത്മോപദേശശതകം കേവലമൊരു അറിവിനെ മാത്രം പ്രതിപാദിക്കുന്ന പുസ്തകമല്ല ഇത്. പ്രാപഞ്ചികമായ അറിവിന്റെ ഉണർവ്വ് തരുന്ന അവബോധത്തെയും സാമൂഹികജീവിതത്തെയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്നും അത് വ്യക്തിജീവിതത്തിൽ ഏങ്ങനെ പ്രായോഗികമാക്കാമെന്നും ഗുരു ഇതില്‍ വ്യക്തമാക്കുന്നുണ്ട്. അത് പ്രാപഞ്ചികമായ അറിവിനെ തൊടുന്നുണ്ട്. അത് സാമൂഹികമായ ലോകത്തെ സ്പർശിക്കുന്നതോടൊപ്പം തന്നെ വ്യക്തിപരമായ ജീവിതത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട്. നമ്മുടെയെല്ലാം ദർശനങ്ങൾ പരിശോധിച്ചാൽ, ഉപനിഷത്ത് എടുത്തു പരിശോധിച്ചാല്‍ അത് പ്രാപഞ്ചികമായിട്ടുള്ള സത്യത്തെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കുമ്പോഴും സാമൂഹികജീവിതത്തെയും വ്യക്തിജീവിതത്തെയും പലപ്പോഴും സ്പർശിക്കാതെ പോകുന്നു എന്നുള്ളതാണ് സത്യം. സാമൂഹികശാസ്ത്രസംബന്ധിയായ ഒരു ദർശനം പരിശോധിച്ചാല്‍ അത് സാമൂഹികതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നു.
    വ്യക്തിപരമായ അനുഭൂതിയെയും ആഹ്ലാദത്തെയും സന്തോഷത്തെയും കുറിച്ചുള്ള ദർശനത്തെ എടുത്താൽ അവനവന്റെ മാത്രം ആനന്ദം എന്ന ഇടുങ്ങിയ ലോകത്തെ ചുറ്റിനിൽക്കുകയും ചെയ്യുന്നു. അത് സാമൂഹികമായ മാനത്തെ സ്പർശിക്കാതെ പ്രാപഞ്ചികമായ അവബോധത്തിലേക്ക് ഉണർന്നുപോകുവാൻ നമ്മെ സഹായിക്കാതെ ഇരിക്കുകയും ചെയ്യും. ഈ മൂന്നിടങ്ങളെയും സ്പർശിച്ചുപോകുന്നു എന്നുള്ളതാണ് ആത്മോപദേശശതകത്തിന്റെയും ഗുരുവിന്റെ ജീവിതത്തിന്റെയും പ്രാധ്യാന്യം. ഗുരു ഒന്നിനെയും മായയെന്നും ഇല്ലാത്തതെന്നും പറഞ്ഞ് ജീവിതത്തിൽ നിന്ന് ഒഴിവാക്കിയില്ല. ഏറ്റവും ജിജ്ഞാസ നിറഞ്ഞ അറിവിന്റെ മണ്ഡലത്തിൽ നിന്നു തുടങ്ങി താൻ ജീവിച്ചുകൊണ്ടിരിക്കുന്ന സാമൂഹികമണ്ഡലത്തെയും സ്പർശിച്ച്, തികച്ചും വ്യക്തിപരമായ തന്റെ ജീവിതത്തെയും ഉൾക്കൊണ്ട ഒരു ദർശനത്തെ ആത്മോപദേശശതകത്തിലുടെ ഗുരു നല്‍കി. മനുഷ്യൻ ജീവിക്കുന്ന മൂന്നു മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്ന ദര്‍ശനമാണിതു.
    ആത്മോപദേശശതകത്തിലൂടെ നമ്മുടെ ബുദ്ധിക്കും മനസ്സിനും ആത്മാവിനുമുള്ള അന്നമാണ് ഗുരു പകരുന്നത്. മനുഷ്യജീവിതവുമായും മനുഷ്യമനസ്സുമായും ബന്ധപ്പെട്ടും, അവനു ചുറ്റുമുള്ള പ്രപഞ്ചത്തെ കുറിച്ചും ദാർശനികമായ ഉൾക്കാഴ്ചയെക്കുറിച്ചും ഈ ലോകത്ത് എവിടെയെല്ലാം എന്തൊക്കെ പറഞ്ഞുവെച്ചിട്ടുണ്ടോ അതിന്റെയെല്ലാം സമഗ്രമായ നേരിയൊരംശത്തെ പകർന്നുതരാൻ ഇതിലൂടെ ഗുരുവിന് കഴിയുന്നുണ്ട്. അതോടൊപ്പം തന്നെ ആത്മോപദേശശതകത്തിൽ ഉൾച്ചേർന്നിരിക്കുന്ന അനുഭൂതിയുടെ ലോകത്തെയും കാണാന്‍ കഴിയും. ഗുരുവിന്റെ കൃതികള്‍ വെറുതെ കണ്ണടച്ചിരുന്ന് ചൊല്ലുമ്പോൾ അർത്ഥമറിയില്ലെങ്കിലും ആ ചൊല്ലലിന്റെ ധ്വനിയിലൂടെ കടന്നുപോകുമ്പോൾ ഉള്ളിൽ വന്നു സ്പർശിക്കുന്ന ഒരിടമുണ്ട്.
    Atmopadesa Satakam ആത്മോപദേശശതകം - ശ്രീനാരായണഗുരു
    1
    അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു-
    രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
    കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
    ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
    2
    കരണവുമിന്ദ്രിയവും കളേബരം തൊ-
    ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
    പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
    തിരുവുരുവാണു തിരഞ്ഞു തേറിടേണം.
    3
    വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
    വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
    ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
    വലിയതുപോലെയഭേദമാ‍യ് വരേണം.
    4
    അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌ ത-
    ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
    വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
    മറിവിലമര്‍ന്നതു മാത്രമായിടേണം.
    5
    ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
    പലതുമിതൊക്കെയുമുറ്റു പാര്‍ത്തു നില്ക്കും
    വിലമതിയാത വിളക്കുദിക്കയും പിന്‍-
    ‍പൊലികയുമില്ലിതു കണ്ടു പോയിടേണം.
    6
    ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
    ടണമശനം പുണരേണമെന്നിവണ്ണം
    അണയുമനേകവികല്പ, മാകയാലാ-
    രുണരുവതുള്ളൊരു നിര്‍വികാരരൂപം!
    7
    ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
    ടണമറിവാ,യിതിനിന്നയോഗ്യനെന്നാല്‍
    പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
    മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
    8
    ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും
    നളികയിലേറി നയേന മാറിയാടും
    കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
    വെളിവുരുവേന്തിയകം വിളങ്ങിടേണം.
    9
    ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
    ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നു മേവും
    തരുവിനടിക്കു തപസ്സു ചെയ്തു വാഴും
    നരനു വരാ നരകം നിനച്ചിടേണം.
    10
    ‘ഇരുളിലിരിപ്പവനാരു? ചൊല്‍ക നീ’യെ-
    ന്നൊരുവനുരപ്പതു കേട്ടു താനുമേവം
    അറിവതിനായവനോടു ‘നീയുമാരെ’-
    ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.
    11
    അഹമഹമെന്നരുളുന്നതൊക്കെയാരാ-
    യുകിലകമേ പലതല്ലതേകമാകും;
    അകലുമഹന്തയനേകമാകയാലീ
    തുകയിലഹംപൊരുളും തുടര്‍ന്നിടുന്നു.
    12
    തൊലിയുമെലുമ്പു മലം ദുരന്തമന്തഃ-
    കലകളുമേന്തുമഹന്തയൊന്നു കാണ്‍ക
    പൊലിയുമിതന്യ പൊലിഞ്ഞു പൂര്‍ണ്ണമാകും;
    വലിയൊരഹന്ത വരാവരം തരേണം.
    13
    ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
    ന്നകമലരിട്ടു വണങ്ങിയക്ഷമാറി
    സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
    മഹിമയുമറ്റു മഹസ്സിലാണിടേണം.
    14
    ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
    ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
    കപടയതിക്കു കരസ്ഥമാകുവിലെ-
    ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.
    15
    പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍‌-
    ‍ക്കൊരു പതിനായിരമാണ്ടൊരല്പനേരം
    അറിവപരപ്രകൃതിക്കധീനമായാ-
    ലരനൊടിയായിരമാണ്ടുപോലെ തോന്നും.
    16
    അധികവിശാലമരുപ്രദേശമൊന്നായ്
    നദി പെരുകുന്നതുപോലെ വന്നു നാദം
    ശ്രുതികളില്‍ വീണു തുറക്കുമക്ഷിയെന്നും
    യതമിയലും യതിവര്യനായിടേണം.
    17
    അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
    ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
    നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
    പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ.
    18
    അഹമിരുളല്ലിരുളാകിലന്ധരായ് നാ-
    മഹമഹമെന്നറിയാതിരുന്നിടേണം;
    അറിവതിനാലഹമന്ധകാരമല്ലെ-
    ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.
    19
    അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
    ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
    ജഡമിതു സര്‍വ്വമനിത്യമാം; ജലത്തിന്‍-
    വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?
    20
    ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
    ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
    ജളനു വിലേശയമെന്നു തോന്നിയാലും
    നലമിയലും മലര്‍മാല നാഗമാമോ?

КОМЕНТАРІ • 62