Pooram Star Prediction for female | പൂരം നക്ഷത്രം സ്ത്രീകളുടെ പ്രത്യേകഫലം K.P.Sreevasthav 9447320192

Поділитися
Вставка
  • Опубліковано 15 бер 2022
  • #sreevasthav #indianastrologer #keralaastrology
    പുരം - സ്ത്രീകൾ പ്രത്യേകഫലം
    ആര്യമ്ണഭേ സുസ്ഥിരചിത്ത വിത്താ,
    നയപ്രധാനാ ഗൃഹകൃത്യദക്ഷാ; ഗുണാനുരക്താ വ്യസനൈർ വിയുക്താ,
    നാരീ ഭവേത് രോഗവിവർജ്ജിതാ ച.
    സാരം : പൂരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീക്ക് ഉറച്ച മനസ്സും , സ്ഥിരസമ്പത്തുമുണ്ടാകും . ഗൃഹകാര്യങ്ങളിൽ ചാതുര്യമുണ്ടാകും . നയപരമായി ഇടപെടുവാൻ കഴിയും . ഗുണങ്ങളോടെല്ലാം താല്പര്യം കാണിക്കും .
    ഇവരെ എളുപ്പത്തിൽ
    വ്യസനങ്ങളോ , രോഗങ്ങളോ കീഴ്പ്പെടുത്തുകയും ഇല്ല .
    പൂരം നക്ഷത്രം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ലെന്നുള്ള ഒരു പറച്ചിലുണ്ട് . അത് അത്രമാത്രം ശരിയാണെന്ന് തോന്നുന്നില്ല, ഈ നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ വിശിഷ്ടമായ സ്വഭാവഗുണമുള്ളവ രും , സൗഭാഗ്യവതികളുമായിരിക്കും ഇവർ വിപദി ധൈര്യമുള്ളവരും ജീവിതത്തിൽ വിജയിക്കുന്നവരുമായിട്ടാണ് കാണപ്പെടുന്നത് .
    കുടുംബഭദ്രതയും സന്താനാഭിവൃദ്ധിയും ഇവർക്കുണ്ടായിരിക്കും . സംസാരചാതുര്യവും ഉപകാരസ്മരണയും ഇവരുടെ ഗുണങ്ങളാണ് .
    അതുപോലെ നീതി നിർവ്വഹണത്തിലും കൃത്യനിഷ്ഠയിലും ഇവർ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും . ഇങ്ങനെയൊക്കെയാണെങ്കിലും ഇവർക്ക് തന്റേടക്കൂടുതൽ ഉണ്ടായിരിക്കും . തനിക്കു താൻപോന്ന സ്വഭാവമിവരിൽ മുന്നിട്ടു നിൽക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ ശത്രുതയ്ക്കും അപവാദാരോപണങ്ങൾക്കും എളുപ്പമിവർ പാത്രീഭൂതരാകും . ദുർഗർവ്വും ദുഃശാഠ്യവും ഇവരുടെ നെഗറ്റീവ് വശങ്ങളാണ് .
    ഗുന്മം , വായുക്ഷോഭം മുതലായ രോഗങ്ങൾ ഇവരെ എളുപ്പത്തിൽ ബാധിക്കും .
    ജീവിതചക്രം
    പൂരം നക്ഷത്രജാതർക്ക് മദ്ധ്യവയസുവരെ ഉയർച്ച താഴ്ചകൾ ഒന്നിടവിട്ട് ഉണ്ടായിക്കൊണ്ടിരിക്കും . ഏകദേശം 10 വയസ്സുവരെയുള്ള സമയം പോതുവെ സന്തോഷകരമായിരിക്കും . 10 മുതൽ 16 വയസ്സുവരെ ഗുണദോഷിമിശ്രം . വിദ്യാഭ്യാസത്തിൽ ഏറെ ശ്രദ്ധ വേണ്ടതായ സമയമാണിത് .
    16 മുതൽ 26 വയസ്സുവരെ ഗുണപ്രദം . തൊഴിൽ വിജയം , ധനാഭിവൃദ്ധി , കുടുംബസുഖം എന്നിവയുണ്ടാകും . സ്ത്രീകൾക്ക് ഇതിനുള്ളിൽ വിവാഹ സമയവുമാണ്
    26 മുതൽ 51 വയസ്സുവരെ ഗുണദോഷമിശ്രം , കർമ്മാഭിവൃദ്ധി , രാജപ്രീതി വിദേശയോഗം , വാഹനലാഭം തുടങ്ങിയ സൽഫലങ്ങളോടൊപ്പം ബന്ധുജനവിരഹം , രോഗഭീതി , അപകീർത്തി മന:ക്ലേശം തുടങ്ങിയ അശുഭഫലങ്ങളും വന്നും ചേരാം
    51 വയസ്സുമുതൽ 67 വയസു വരെ ഗുണകരമായ സമയമാണ് 67 വയസ്സിന് മേൽ ശാന്തപൂർണ്ണമായ ജീവിതം നയിക്കാൻ ശ്രമിക്കുക .
    പ്രതികൂല നക്ഷത്രങ്ങൾ അത്തം, ചോതി , അനിഴം എന്നീ നക്ഷത്രങ്ങളും അഷ്ടമരാശിക്കൂറിലുൾപ്പെട്ട പുരുരുട്ടാതി അവസാനകാൽ ഉത്രട്ടാതി , രേവതി എന്നീ നക്ഷത്രങ്ങളു മാണ് പ്രതികൂലനക്ഷത്രങ്ങൾ .
    പ്രസ്തുത നക്ഷത്രങ്ങളിൽ ജനിച്ചവരുമായി കൂട്ടുബിസിനസ്സിൽ ഏർപ്പെടുന്നതും അവർക്കുവേണ്ടി ജാമ്യം നിൽക്കുന്നതും ദോഷത്തിൽ കാലിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം ഈ നക്ഷത്രക്കാരുമായുള്ള ദീർഘകാല കൂട്ടുകെട്ടും അത്രകണ്ട് ഗുണം ചെയ്യില്ല . മേൽപ്പറഞ്ഞ പ്രതികൂല നക്ഷത്രങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക .
    അനുഷ്ഠിക്കേണ്ട കാര്യങ്ങൾ
    പൂരം നക്ഷത്രക്കാർക്ക് പൊതുവെ ചന്ദ്രന്റെയും രാഹുവിന്റെയും ശനിയുടെയും ദശാകാലങ്ങൾ ദോഷപ്രദമാകയാൽ ഈ സമയങ്ങളിൽ വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നല്ലതായിരിക്കും . ഭരണി പൂരം , പൂരാടം എന്നീ ജന്മാനുജന്മ നക്ഷത്രങ്ങൾ ക്ഷേത്രദർശനത്തിനും വ്രതം , ജപം മുതലായ ശുഭകാര്യങ്ങൾക്കും ഉത്തമമാണ് . പൂരവും ഞായറാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ വതജപാദികൾ നടത്താവുന്നതാണ്.
    നക്ഷത്രാധിപനായ ശുക്രന്റെ പ്രീതിക്കായി മഹാലക്ഷ്മീഭജനം , അന്നപൂർണ്ണേശ്വരി സ്തോത്രജപം , ലളിതാസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കാം . രാശ്യാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്നതും ഗുണം ചെയ്യും . ആദിത്യപൂജ , ശിവക്ഷേത്ര ദർശനം തുടങ്ങിയവ ഏറെ ഗുണകരമാണ്
    നക്ഷത്രവൃക്ഷാദികൾ
    1. നക്ഷത്രവൃക്ഷം - പ്ലാശ്
    ലെഗുമിനോസ എന്ന സസ്യകുടുംബത്തിലെ അംഗമാണ് പ്ലാശ് . ചുവന്ന പൂക്കളുണ്ടാകുന്ന നിത്യഹരിത മരങ്ങളിലൊന്നാണ് പ്ലാശ് .
    ഇന്ത്യയിലുടനീളം കാട്ടുപ്രദേശങ്ങളിൽ ഇത് കാണപ്പെടുന്നു . വളക്കൂറുള്ള പ്രദേശത്താണ് ഇത് കൂടുതലായും വളരുന്നത് . ഏക ദേശം 10 മുതൽ 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടുകൂടി കാണപ്പെടുന്നു . ഇതിന്റെ ഇലകൾ ഏകദേശം വൃത്താകൃതിയോടുകൂടിയതായിരിക്കും . ഒരു ഞെട്ടിന്മേൽ മൂന്നിലകളുണ്ടാകും . പൂവുകൾക്ക് ചുവപ്പ് ( ഓറഞ്ച് ) ആണ് നിറം . ഇതിന്റെ ഇല , പൂവ് , കായ, തൊലി , വേര് , കറ എന്നിവയെല്ലാം ഔഷധയോഗ്യമാണ് . ഗാലിക് ആസിഡ് 5 ശതമാനം കായയിലും ഫലത്തിലും കാണപ്പെടുന്നു. വിത്തിലും വിവിധതരം രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കടുതിക്ത കഷായരസവും ലഘു രൂക്ഷഗുണവും ഉഷ്ണവീര്യവും വിപാ കത്തിൽ കടുവുമാണ് പ്ലാശ് ,
    2. നക്ഷത്രമൃഗം ചുണ്ടെലി
    എലി വർഗ്ഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് ചുണ്ടെലി ,
    ( പലരും ഇത് നച്ചെലി അഥവാ നൊച്ചൻ ആണെന്നാണ് കരുതിയിരിക്കുന്നത് . അത് തെറ്റാണ് .
    പൂരം നക്ഷത്രത്തിൽ ജനിച്ചവർ ഒരു കാരണവശാലും തങ്ങളുടെ നക്ഷത്ര മൃഗമായ എലിയെ ഉപദ്രവിക്കാൻ പാടില്ല
    3. നക്ഷതപക്ഷി ചെമ്പോത്ത്
    4. നക്ഷത്രയോനി - സ്ത്രീ
    5. നക്ഷത്രഗണം - മനുഷ്യൻ
    6. നക്ഷത്രദേവത ആര്യമാവ്
    12 ആദിത്യന്മാരെ ക്കുറിച്ച് വേദങ്ങളിൽ പറയുന്നുണ്ട്
    " ദ്വാദശാദിത്യമാർ ' എന്നാണ് അവരെ വിശേഷിപ്പിക്കുന്നത് . അവരിലൊരാളാണ് ആര്യമാവ് , അസ്തമിക്കാൻ പോകുന്ന സൂര്യനെയും ഇപ്രകാരം വിശേഷിപ്പിക്കാറുണ്ട്.
    മേല്പറഞ്ഞ പക്ഷിമൃഗാദികളെ പൂരം നക്ഷത്രക്കാർ ഒരു കാരണവശാലും ഉപദ്രവിക്കുവാൻ പാടില്ല . കഴിയുമെങ്കിൽ അവയെ പരിരക്ഷിക്കുന്നത് ഗുണകരവുമാണ് . നക്ഷത്രവൃക്ഷമായ പ്ലാശിനെ നട്ടുവളർത്തുന്നത് ആയുസ്സിന് ഗുണകരമാണ്. ദീർഘായുസ്സ് ആഗ്രഹിക്കുന്നവർ ഒരു കാരണവശാലും ഈ മരം മുറിക്കുവാൻ പാടില്ല . നക്ഷത്രദേവതയായ ആര്യമാവിനെ നിത്യവും പ്രസാദിപ്പിക്കുന്നത് ജീവിതപുരോഗതിക്ക് ഏറ്റവും ഗുണകരമാണ് ഋഗ്വേദ പരാമർശിതമായ ആദിത്യന്മാരിൽ ഒരാളായ ഈ ദേവതയെ പ്രീതിപ്പെടുത്താനുള്ള മന്ത്മായ
    ഓം ആര്യമ്ണേ നമ: എന്ന മന്ത്രം നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്
    ഭാഗ്യനിറം കറുപ്പ് , ചുവപ്പ്
    ഭാഗ്യദിക്ക് കിഴക്ക്
    ഭാഗ്യദിവസം വെള്ളി
    ഭാഗ്യസംഖ്യ 6 ഭാഗ്യരത്നം വജ്രം
  • Наука та технологія

КОМЕНТАРІ • 147

  • @sheebapn2044
    @sheebapn2044 Рік тому +179

    ശത്രുക്കൾക്ക് ഒരു കുറവും ഇല്ല. വെറുതെ ഇരുന്നാൽ മതി ശത്രുക്കൾ ട്രെയിൻ കയറി ബി വരും 😂😂

  • @sheejakollengode9979
    @sheejakollengode9979 Рік тому +27

    കഷ്ടപ്പാടും കടങ്ങളും മാത്രമേ ഉള്ളു എങ്കിലും താങ്കൾ പറഞ്ഞോതൊക്ക ശെരിയാണ് 🙏🙏🙏

  • @saranyarajeeshsaranya2072
    @saranyarajeeshsaranya2072 Рік тому +2

    വളരെ ശരിയാണ് 👍

  • @maneeshmanoj5190
    @maneeshmanoj5190 Рік тому +30

    ഒന്ന് കഴിഞ്ഞാൽ അടുത്ത അസുഖം എന്നെ നോക്കി മാടി വിളിച്ചുകൊണ്ടിരിക്കുന്നു. പൂരം നക്ഷത്രം 💫

  • @sheebasheeba1491
    @sheebasheeba1491 2 роки тому +2

    Crt ആണ് 👍

  • @PB-um1ic
    @PB-um1ic 2 роки тому +2

    Very true 👍🙏

  • @aashachandra9081
    @aashachandra9081 Рік тому +2

    100% correct

  • @MyshortChanel-ui5vj
    @MyshortChanel-ui5vj 8 місяців тому +6

    ഞാനും പൂരം,സ്ത്രീ ആണ്, തൃശ്ശൂർ പൂരത്തിന് ആണ് ജനിച്ചത്,നല്ലതാണോ അറിയില്ല, പറഞ്ഞ എല്ലാം ഉണ്ട്

  • @bindhubiju2147
    @bindhubiju2147 2 роки тому +21

    ശരിയാണ് കേട്ടോ ഞാൻ പൂരം നക്ഷത്രത്തിൽ പിറന്ന സ്ത്രീയാണ് പറഞ്ഞതൊക്കെ 100% ശരി... രോഗാവസ്ഥയെ പറ്റി പറഞ്ഞത് പോലും കറക്റ്റ്

    • @sangeethkumar3783
      @sangeethkumar3783 6 місяців тому

      എന്തൊക്കെയായാലും വീട്ടിൽ വളർത്തുന്ന രീതി പോലിരിക്കും ജീവിത വിജയം

  • @sreeja.ssreeja6037
    @sreeja.ssreeja6037 2 роки тому +2

    Njanum pooram nakshathra jaathayanu. Paranjath ellam correct aanu.

  • @lathaambattumarathumadhava2189

    100% ശരി ആണ്

  • @sandeepas7543
    @sandeepas7543 2 роки тому +13

    My birthstar is Pooram..95% true what you said... but its difficult to find a good life parther🔥😊

  • @sarswathiamma1697
    @sarswathiamma1697 Рік тому

    Valareñañayiparanju

  • @craftydhanuzz148
    @craftydhanuzz148 2 роки тому +2

    💯💯

  • @minivs6592
    @minivs6592 Рік тому +1

    👍

  • @renukadevisasikumar744
    @renukadevisasikumar744 Рік тому +1

    പറഞ്ഞതെല്ലാം ശെരിയാണ്

  • @sukumaranpoothamgodu6896
    @sukumaranpoothamgodu6896 2 роки тому +2

    🙏🙏🙏

  • @sudhachandranpillai9338
    @sudhachandranpillai9338 2 роки тому +2

    Thank u sir

  • @world5657
    @world5657 Рік тому +1

    🙏🙏

  • @viniparayil1378
    @viniparayil1378 Рік тому +3

    Sr njan pooram aanu.hus visakham.1982 nov iljanicha enikku eppozhengilym oru swastha jeevitham undo.ethuvare ellathathu kondanu.

  • @madhavkrishnan.k.m3376
    @madhavkrishnan.k.m3376 Рік тому +4

    ഞാനും പൂരം ആണെ🙏

  • @vyshnavikr7731
    @vyshnavikr7731 Рік тому +1

    Science um history um geography um astronomyum ellam und

  • @priyanambiar3026
    @priyanambiar3026 Рік тому

    പറഞ്ഞതൊക്കെ സത്യമാണ്

  • @user-ps2qh2kf2k
    @user-ps2qh2kf2k 9 місяців тому

  • @sdsworld1695
    @sdsworld1695 Рік тому

    ഞാൻ പൂരം താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്

  • @sunishank1432
    @sunishank1432 2 роки тому

    Sathyem

  • @Sunitha675
    @Sunitha675 Рік тому

    💯

  • @kochuranioj7138
    @kochuranioj7138 Рік тому +1

    എന്താണ് ആര്യ mave

  • @annamamathew1723
    @annamamathew1723 2 роки тому

    Reaily

  • @nazrinilyas8092
    @nazrinilyas8092 2 роки тому +2

    😉❤️👍🙏

  • @karama3798
    @karama3798 2 роки тому +2

    അനിയം പറ്റി പരിയമോ

  • @indulekha815
    @indulekha815 Рік тому

    താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്

  • @nikanyasreekanth3095
    @nikanyasreekanth3095 2 роки тому +2

    👍🏻👍🏻👍🏻

  • @sathyskitchenworld2171
    @sathyskitchenworld2171 Рік тому

    Ente randu makkaludeyum nashatram anizhamaanu. Appol njan endhu cheyanam

  • @sumathisumu817
    @sumathisumu817 5 місяців тому

    Vasthavam suresh starstudio. Alathur pooram. Star

  • @vijayalakshmip4447
    @vijayalakshmip4447 Рік тому +21

    ഞാൻ പൂരം, എന്റെ അമ്മ പൂരം, എന്റെ മോൻ പൂരം, hus മൂലം 🙏

    • @balkishan5802
      @balkishan5802 Рік тому +3

      പൂരം പൊടി പൂരം👍

    • @vijayalakshmip4447
      @vijayalakshmip4447 Рік тому +1

      @@balkishan5802 അതെ അതെ 😄

    • @ammuajay1049
      @ammuajay1049 Рік тому +2

      Uvvaa

    • @SmithaRavi
      @SmithaRavi Рік тому +3

      ന്നാൽ ഞാനും 😂
      ഞാൻ, അച്ഛൻ, 2 അമ്മാവന്മാർ, വലിയമ്മ, അച്ഛന്റെ ഓപ്പോള്... ഒക്കെ പൂരം

    • @sabithamelivin2465
      @sabithamelivin2465 11 місяців тому +1

      Njanum ente husband um pooram😊

  • @minimini3628
    @minimini3628 Рік тому +1

    Minipooram

  • @sreejaprasad424
    @sreejaprasad424 2 роки тому +1

    👍👍👍

    • @athira3807
      @athira3807 2 роки тому

      വളരെ കറക്റ്റ് ആണ്

  • @user-rg8ws9zs7l
    @user-rg8ws9zs7l 4 місяці тому +4

    എന്റീശ്വര ഇതുപോലൊരു നശിച്ച നാളില്ല.
    പെറ്റ തള്ളപോലും ശത്രു ആണ് 😢

  • @jinshajinsha4132
    @jinshajinsha4132 4 місяці тому

    Ente husband anizham star aanu

  • @alapuzhakkari5296
    @alapuzhakkari5296 2 роки тому

    Njan 5,6 eliye konnu 4 masam munb

  • @minikumari9254
    @minikumari9254 2 роки тому +3

    🙏🙏🙏👍👍👍❤

  • @avanthikamm1219
    @avanthikamm1219 Рік тому +1

    ഭർത്താവ് ഉത്രട്ടാതി, പൂരുരുട്ടാതി, അമ്മ അനിഴം, സഹോദരി ചോതി

    • @avanthikamm1219
      @avanthikamm1219 Рік тому

      മകൻ പൂരുരുട്ടാതി

  • @sulojanam6742
    @sulojanam6742 Рік тому +2

    Enthucheyyana barthavinte naluthanne chothi pinne viseshayille pooram nakshathrathinte gathi

  • @ambilykr4662
    @ambilykr4662 Рік тому +1

    😪😪🙏🙏

  • @unniramesh5733
    @unniramesh5733 11 місяців тому +1

    November 30,1980,ന് ജനിച്ചവരുണ്ടോ ?!!!!

  • @sabisabitha6353
    @sabisabitha6353 2 роки тому +2

    Nakshathra mrigathe eliye konnu enthu cheyyum

    • @jithuudhayasree1723
      @jithuudhayasree1723 Рік тому

      Onnum cheyyanilla...kolland vazhiyum ellallo bagavanod shama choikuka

  • @rakhinigil5370
    @rakhinigil5370 7 місяців тому +4

    സൗഹൃദം ഒന്നും നിലനിൽകുനില്ല
    എന്താണ്. െചയുക?😢😢

    • @dubaimirdif1701
      @dubaimirdif1701 6 місяців тому +2

      നമ്മൾ ഒന്നും ചെയ്തി ല്ല എങ്ങളും അവർ പിണങ്ങും 😢

  • @sarswathiamma1697
    @sarswathiamma1697 Рік тому

    Njanpooramahnu

  • @sreelatha4211
    @sreelatha4211 Рік тому

    Ithellam seriyanu

  • @bindumk1280
    @bindumk1280 Рік тому +4

    ഞാൻ പൂരം എൻ്റെ മകൻ രേവതി

  • @aadityanair5984
    @aadityanair5984 Рік тому +1

    Njanum ente husbandum pooram aanu. Trissurpooram . But age difference undu.

    • @sabithamelivin2465
      @sabithamelivin2465 11 місяців тому

      Atheyo, same to me, njanum ente hus um. Ethra difference undu ningal thammil. Njangal 6 years undu😊

    • @aadityanair5984
      @aadityanair5984 11 місяців тому

      @@sabithamelivin2465 11years

  • @uv518
    @uv518 2 роки тому +2

    Ushadevi

  • @reshmisiby270
    @reshmisiby270 2 роки тому +4

    ഞാനും എലിയെ കൊന്നിട്ടുണ്ട്

  • @vishnuspillai8824
    @vishnuspillai8824 2 роки тому +1

    എന്റെ ഭാര്യയുടെ നാൾ പൂരം. ഞാൻ പൂരുരുട്ട)ത്തി മീന രാശി. അറേൻജ് മാര്യേജ് ആണ്. ജാതകം നോക്കി തന്നെ കെട്ടിയത് ആണ്. ആദ്യം ആയി ആണ് ഒരു ജ്യോൽസിയൻ ചേരില്ല എന്ന് പറയുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ.

    • @astropadurvasthav
      @astropadurvasthav  2 роки тому +1

      ചേരുന്നതു തന്നെയാണ്👍🏻 ജാതക ചേർച്ചയുടെ കാര്യമല്ല ഇവിടെ പറഞ്ഞത്.

    • @sindhuudayan9081
      @sindhuudayan9081 Рік тому +1

      പൂരം 10-7-1978

  • @reshmisiby270
    @reshmisiby270 2 роки тому +4

    ഞാൻ പൂരം hus അത്തം.. ലവ് മാര്യേജ്...

  • @mylifemyrules8992
    @mylifemyrules8992 2 роки тому +9

    എന്റെ പൂരം നക്ഷത്രം ഭർത്താവിന്റെ ചോതിയും. എന്തങ്കിലും കുഴപം ഉണ്ടോ ? ഞാൻ പ്രണയിച്ചു വിവാഹം ചെയ്‌തത്.

    • @sheebasheeba1491
      @sheebasheeba1491 2 роки тому +2

      ഞങ്ങളും അങ്ങനെ തന്നെ

    • @angel0fangelsangel504
      @angel0fangelsangel504 2 роки тому

      കഴപ്പമേയുള്ളൂ.. ചോതിയിൽ പിറന്ന ആ നാറിയെ അങ്ങ് ഉപേക്ഷിച്ചേക്കൂ😉😎🥳🌝🤣🤣

    • @unknown-hd7fl
      @unknown-hd7fl Рік тому

      പ്രണയിച്ചു വിവാഹം കഴിച്ചു kazhingal ജാതകം ഒന്നും വിശ്വസിക്കരുത് പരസ്പരം സ്നേഹിച്ച് ജീവിക്കുക 🙏

    • @bincymmathew.
      @bincymmathew. Рік тому

      കുഴപ്പം മാത്രമേ ഉള്ളു

    • @deeparajesh2018
      @deeparajesh2018 9 місяців тому

      Njanum athey 18yrs ayi kallyanam kazhinjitt ❤

  • @rakhiarunarunachu5924
    @rakhiarunarunachu5924 Рік тому +2

    ഞാൻ പൂരം. Hus അനിഴം. Love marriage

  • @sasicn4003
    @sasicn4003 2 роки тому +7

    നക്ഷത്രം അറിയാത്തവർക്ക് ഫലം അറിയാൻ ഒരു വഴിയും ഇല്ല അല്ലേ

    • @jithuudhayasree1723
      @jithuudhayasree1723 2 роки тому

      Kurachok pattum...motham ulla karyam parayumbol...avanavante swabhavam nadakunnakaryagale kurichum okk nokkiyal Nakshathram kittum.....pinne date of Birth nokki kand pidiku

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 2 роки тому

      Birthday ariyile

    • @sukumarisukumari8248
      @sukumarisukumari8248 Рік тому

      ജ്യോതിഷ പ്രവചനം 100%കറക്റ്റ് ആണ്

    • @jithuudhayasree1723
      @jithuudhayasree1723 Рік тому

      Date of birth undengil aaa varshathe calendar Google cheyyumbol kittum .....pinne tym kittiyal sarikullath kittum alle aa tymilulla appuratheyum eppuratheyum Nakshathra swabhavam nokki kand pidiku

  • @rathysubhash6958
    @rathysubhash6958 2 роки тому +1

    Njanum pooram husband um poorama. Enthelum kuzhappamundo.

  • @chitrak3602
    @chitrak3602 Рік тому

    എന്റെ നാൾ പൂരം
    Hus നാൾ തൃക്കേട്ട
    മകന്റെ നാൾ ഉത്രട്ടാതി

  • @sruthinimilnandha471
    @sruthinimilnandha471 9 місяців тому

    ന്റെ nalu പൂരം അമ്മേടെ chothi അച്ഛൻ അനിഴം മോൾടെ അത്തം അപ്പോൾ എല്ലാ കാര്യത്തിലും ഒരു തീരുമാനം ആയി അല്ലെ 😂

  • @rajeenareji149
    @rajeenareji149 Рік тому

    NjAn poooram nakshatram aan

  • @Mntrikan
    @Mntrikan Рік тому +6

    ഗതി പിടിക്കാത്ത നാൾ ആണ് പൂരം 😡

    • @dubaimirdif1701
      @dubaimirdif1701 6 місяців тому +1

      സത്യം 😡😡ഞാൻ പുരം ആണ്

  • @sandrasandra1279
    @sandrasandra1279 Рік тому

  • @sruthymohanan583
    @sruthymohanan583 Рік тому +1

    💯

  • @minimini3628
    @minimini3628 Рік тому

    Minipooram