QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-2: @Fairoosa
Вставка
- Опубліковано 6 лют 2025
- കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു....
സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ളുന്നത്... ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ മുന്നോട്ടു പോവാൻ അല്ലെങ്കിൽ അതിജീവിക്കാൻ ജന്മനാ തന്നെ സ്ത്രീകൾക്ക് കഴിവുണ്ട്... ചിലരെങ്കിലും അത് സ്വയം തിരിച്ചറിയാറില്ല എന്ന് മാത്രം....അത് തിരിച്ചറിയപ്പെടുന്നവരാണ് സമൂഹത്തിൽ സൂപ്പർ സ്ത്രീകളായി അറിയപ്പെടുന്നത്.... ജീവിതം വിലപ്പെട്ടതാണെന്നും സന്തോഷകരമാക്കാൻ കഴിയുന്നതാണെന്നും ഓരോ സ്ത്രീയും സ്വയം ബോധ്യപ്പെടുത്തണം.... പോരാടേണ്ടത് മുൻവിധികളോടും ഇടുങ്ങിയ ചിന്താഗതികളോടും അന്ധവിശ്വാസങ്ങളോടുമാണ്...വികാരപരമായി കാര്യങ്ങളെ കാണാതെ യുക്തിക്ക് പ്രാധാന്യം കൊടുക്കുക...കുടുംബത്തോടും സമൂഹത്തോടും ഒരു പോലെ ഉത്തരവാദിത്വമുള്ളവരായി മാറുമ്പോഴാണ് ഒരു സ്ത്രീ സൂപ്പർ വുമണാകുന്നത്... അങ്ങനെ സമൂഹത്തിനും കുടുംബത്തിനും അതിലുപരി തന്റെ തന്നെ ചിന്താ മണ്ഡലത്തിലും സൂപ്പർ വുമൺ ആയി വാഴാൻ നിങ്ങളോരോരുത്തരും പരിശ്രമിക്കുക.... വിജയം സുനിശ്ചിതമായിരിക്കും....
"ഞാൻ സുപ്പറാണ് " രണ്ടാം ഭാഗം ഇതാ നിങ്ങളുടെ മുൻപിൽ Qatar Women's Club വീണ്ടും അവസരം ഒരുക്കിയിരിക്കുന്നു♥️
ഒത്തിരി സ്നേഹത്തോടെ ❤️
Qatar women’s club team