Athmopadesa Sathakam Part 4 (Slokam 31 to 40 with meaning) | Malayalam | Goparaj Madhavan

Поділитися
Вставка
  • Опубліковано 22 вер 2022
  • ശ്രീനാരായണ ഗുരു ആത്മോപദേശ ശതകം ഭാഗം 4 ശ്ലോകം 31 മുതൽ 40 വരെ
    രചന : ശ്രീനാരായണ ഗുരു
    മാർഗനിർദേശം: ശ്രി ഷൗക്കത്ത്
    സംഗീത ക്രമീകരണം : രവി ജെ മേനോൻ
    ഗായകൻ - ഗോപരാജ് മാധവൻ
    ഓടക്കുഴൽ: രവിശങ്കർ
    വിവരണം: ഷാബുരാജ്, എരമല്ലൂർ
    ശ്രീനാരായണ ഗുരുവിന് സമർപ്പണം : ഗോപരാജ് മാധവൻ
    ഗീതാ സുതന് പ്രത്യേക നന്ദി
    Singer & Music Composer - Goparaj Madhavan
    Guided by - Shoukath Sahajotsu
    Narration: Shaburaj Eramalloor
    Music Arrangement - Ravi J Menon
    Flute - Ravishankar
    Video Editing - Shiva Shankar
    Artwork Design - Ramachandran
    Special thanks to Geeta Sutan
    Part - 1
    • Athmopadesa Sathakam P...
    Part - 2
    • Athmopadesa Sathakam P...
    Part - 3
    • Athmopadesa Sathakam P...
    ---------------------------------------------------------------------------------------------
    PART 4 - 31 to 40
    31
    അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
    തനുമിതിയില്ലിതുമുന്നമക്ഷിയാലേ
    അനുഭവിയാതതുകൊണ്ടുധര്മ്മിയുണ്ടെ-
    ന്നനുമിതിയാലറിവീലറിഞ്ഞിടേണം
    32
    അറിവതുധര്മ്മിയെയല്ല, ധര്മ്മമാമീ
    യരുളിയധര്മ്മിയദൃശ്യമാകയാലേ
    ധരമുതലായവയൊന്നുമില്ലതാങ്ങു-
    ന്നൊരുവടിവാമറിവുള്ളതോര്ത്തിടേണം.
    33
    അറിവുനിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്-
    ധരമുതലായവിഭൂതിയായിതാനേ
    മറിയുമവസ്ഥയിലേറിമാറിവട്ടം-
    തിരിയുമലാതസമംതിരിഞ്ഞിടുന്നു.
    34
    അരനൊടിയാദിയരാളിയാര്ന്നിടുംതേ-
    രുരുളതിലേറിയുരുണ്ടിടുന്നുലോകം;
    അറിവിലനാദിയതായ്നടന്നിടുംതന്-
    തിരുവിളയാടലിതെന്നറിഞ്ഞിടേണം.
    35
    ഒരുപതിനായിരമാദിതേയരൊന്നായ്
    വരുവതുപോലെവരുംവിവേകവൃത്തി
    അറിവിനെമൂടുമനിത്യമായയാമീ-
    യിരുളിനെയീര്ന്നെഴുമാദിസൂര്യനത്രേ.
    36
    അറിവിനുശക്തിയനന്തമുണ്ടിതെല്ലാ-
    മറുതിയിടാംസമയന്യയെന്നിവണ്ണം
    ഇരുപിരിവായിതിലന്യസാമ്യമാര്ന്നു-
    ള്ളുരുവിലമര്ന്നുതെളിഞ്ഞുണര്ന്നിടേണം.
    37
    വിഷമതയാര്ന്നെഴുമന്യവെന്നുകൊള്വാന്
    വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
    വിഷമയെവെന്നതിനാല്വിവേകമാകും
    വിഷയവിരോധിനിയോടണഞ്ഞിടേണം.
    38
    പലവിധമായറിയുന്നതന്യയൊന്നായ്
    വിലസുവതാംസമയെന്നുമേലിലോതും
    നിലയെയറിഞ്ഞുനിവര്ന്നുസാമ്യമേലും
    കലയിലലിഞ്ഞുകലര്ന്നിരുന്നിടേണം
    39
    അരുളിയശക്തികളെത്തുടര്ന്നുരണ്ടാം
    പിരിവിവയില്സമതന്വിശേഷമേകം;
    വിരതിവരാവിഷമാവിശേഷമൊന്നി-
    ത്തരമിവരണ്ടുതരത്തിലായിടുന്നു.
    40
    സമയിലുമന്യയിലുംസദാപിവന്നി-
    ങ്ങമരുവതുണ്ടതതിന്വിശേഷശക്തി
    അമിതയതാകിലുമാകെരണ്ടിവറ്റിന്-
    ഭ്രമകലയാലഖിലംപ്രമേയമാകും.

КОМЕНТАРІ • 8

  • @ganalakshminarayanan3068
    @ganalakshminarayanan3068 Рік тому +1

    Soulful rendition 👌👌🙏🏾🙏🏾

  • @subhab7717
    @subhab7717 Рік тому

    🙏🏻🙏🏻

  • @user-wc6sf2nz5h
    @user-wc6sf2nz5h 6 місяців тому

    😊😊

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Рік тому +1

    🙏🙏🙏👍🙏

  • @sathiavathik7199
    @sathiavathik7199 Рік тому +1

    ഗോപ രാജിന്റെ ശബ്ദ മധുരിമതന്നെ ഒരലൗകീക തലത്തിലേക്ക് മനസ്സിനെ നയിക്കുന്നു. "വേറെ ല്ലോതും മൊഴിയുമോർക്കിൽ നീ"
    പിന്നെ അതിലെ ഉള്ളടക്കം പറയേണ്ടതും ഇല്ലല്ലോ. ഈ സായൂജ്യം അല്ലേ ആനന്ദാതിരേകം 🙏🌹♥👍