ചെമ്പരത്തി പൂവ് കൊണ്ടൊരു വെറൈറ്റി രസം | Special Hibiscus Rasam Recipe

Поділитися
Вставка
  • Опубліковано 8 вер 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    ചെമ്പരത്തി പൂവ് കൊണ്ടൊരു രസം
    ചേരുവകൾ
    ചെമ്പരത്തി പൂവ് : 10 എണ്ണം
    ചെറിയ ഉള്ളി അരിഞ്ഞത് : 10 എണ്ണം
    പുളി : ഒരു കഷ്ണം (ഒരു നെല്ലിക്ക വലുപ്പത്തിൽ)
    കായം പൊടി : ഒരു നുള്ള്
    ശർക്കര : ചെറിയ അളവിൽ
    മല്ലിപ്പൊടി : 1.5 ടേബിൾ സ്പൂൺ
    മുളക് പൊടി : 2 ടേബിൾ സ്പൂൺ
    ഉപ്പ് : ആവശ്യത്തിന്
    കടുക് : ആവശ്യത്തിന്
    എണ്ണ : ആവശ്യത്തിന്
    വറ്റൽ മുളക് : 5 എണ്ണം
    തയ്യാറാക്കുന്ന വിധം
    ചെമ്പരത്തി പൂ ഞെട്ട് കളഞ്ഞു നന്നായി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക. ഒരു ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ കടുകും മുളകും വറുത്തെടുക്കുക. അതിലേക്ക് അരിഞ്ഞു വച്ച ചെമ്പരത്തി പൂവും ചേർക്കുക. ഒരു കപ്പ് വെള്ളം അതിലേക്ക് ചേർത്ത് മല്ലിപ്പൊടിയും മുളകുപൊടിയും ഉപ്പും കായവും ശർക്കരയും ചേർത്ത് തിളച്ചു വന്നാൽ രസം റെഡി.
    Location: Mini Chitta's residence, Kottarakkara
    Camera: Akhil Krishnan
    Edits: Anand
    Creative Support: Amrutha Yadu

КОМЕНТАРІ • 336