പഴുത്ത ചക്കയിൽ ഒരു ഉഗ്രൻ കാളൻ

Поділитися
Вставка
  • Опубліковано 16 вер 2024
  • Ruchi, a Visual travelouge by Yadu Pazhayidom
    Easier way to contact me is by messaging on Instagram
    / yadu_pazhayidom
    Email:
    yadupazhayidom@gmail.com
    ചേരുവകൾ
    പഴുത്ത ചക്കച്ചുള : 15 എണ്ണം
    കുരുമുളകുപൊടി : 1 ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി : 2 ടേബിൾസ്പൂൺ
    നാളികേരം ചിരവിരുത്‌ : 1 മുറി (1/2 കപ്പ് )
    തൈര് : 200 ml
    ജീരകം : 1 ടേബിൾസ്പൂൺ
    ശർക്കര : 2 ടേബിൾസ്പൂൺ
    ഉപ്പ് : ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    അടി കട്ടിയുള്ള പാത്രത്തിൽ (കൽച്ചട്ടി കൂടുതൽ ഉചിതം) പഴുത്ത ചക്ക ചുളയും വെള്ളവും ഉപ്പും കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. മിക്സിയിൽ ചിരവിയ നാളികേരവും തൈരും ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. പാത്രത്തിലെ പഴുത്ത ചക്ക വെന്തു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചൂടാറിയ ശേഷം അതും മിക്സിയിൽ നന്നായി അടിച്ചെടുക്കുക. (വീഡിയോയിൽ ചട്ടിയിൽ നിന്നും നേരെ ജാറിലേക്കു പകർത്തുന്നതാണ് കാണിച്ചിരിക്കുന്നത്) ശേഷം ആദ്യത്തെ നാളികേരത്തിന്റെ അരപ്പും മിക്സിയിൽ അരച്ചെടുത്ത ചക്കയും ചേർത്ത് ഒരു പാത്രത്തിലേക്ക് പകർത്തി നന്നായി ഇളക്കി വേവിച്ചെടുക്കുക. മധുരത്തിന്റെ ആവശ്യം അനുസരിച്ച് ശർക്കരയും ചേർക്കുക. വേവ് പാകമാവുമ്പോൾ തീ കെടുത്തി വറവും (കടുകും മുളകും കറിവേപ്പിലയും കൂടി) ചേർത്ത് വിളമ്പാം. ചക്ക പഴത്തിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിഭവമായിരിക്കും.
    Location : Pazhayidathu Mana
    Concept and Direction : Reji Ramapuram
    DOP : Harish R Krishna
    Video History
    Special Chammanthi Video Link
    • ചെനച്ച മൂവാണ്ടൻ മാങ്ങ...

КОМЕНТАРІ • 188