FPO POLICY malayalam എഫ്.പി.ഒ. നയവും ചെറുകിട കാര്‍ഷിക ഉൽപ്പാദക കമ്പനികളുടെ സാധ്യതകളും

Поділитися
Вставка
  • Опубліковано 3 жов 2024
  • കൃഷിയുടെയും അനുബന്ധ മേഖലകളുടെയും ഉത്പാദക സംഘടനകള്‍ക്ക് ഒരു അനുകൂല സാഹചര്യം ഒരുക്കുന്നതിനുമായി പുതിയ എഫ്.പി.ഒ. രൂപീകരിക്കുന്നതിനും നിലവിലുള്ളവ ശക്തിപ്പെടുത്തുന്നതിനും അവയ്ക്ക് സാങ്കേതികവും ഭരണനൈപുണ്യവും വിപണനത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും വിവിധ പദ്ധതികളിലൂടെ സംയോജിപ്പിക്കലിലൂടെ ലക്ഷ്യംവെക്കുന്നു.
    സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനാണ് എഫ്.പി.ഒ. കാര്‍ഷികോത്പാദക കമ്പനികള്‍ ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥ കര്‍ഷകരും അനുബന്ധ മേഖലയിലുള്ളവരുമാണ് എഫ്.പി.ഒ.യില്‍ അംഗങ്ങളായിരിക്കേണ്ടത്. സഹകരണ സംഘം ആക്ട്പ്രകാരമോ ചാരിറ്റബിള്‍സൊസൈററി ആക്ട് പ്രകാരമോ കമ്പനി ആക്ട് പ്രകോരമോ ഒരു എഫ്.പി.ഒ. ആരംഭിക്കാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ എഫ്.പി.ഒ.യും പ്രാഥമിക ഉത്പന്ന നിര്‍മ്മാതാക്കളുടെയും ഒരു സംഘമായിരിക്കും.
    ഉത്പാദനത്തിലും വിപണനത്തിലും കര്‍ഷകരുടെ കഴിവുകളെ ശാക്തീകരിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഉത്പാദകരുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുതകുന്ന ക്ലസ്റ്റര്‍ അടിസ്ഥാനത്തിലോ വാര്‍ഡ് അടിസ്ഥാനത്തിലോ പഞ്ചായത്ത് ബ്ലോക്ക് ജില്ല സംസ്ഥാനതലത്തിലോ എഫ്.പി.ഒ. രൂപീകരിക്കാം. മാര്‍ഗനിര്‍ദ്ദേശപ്രകാരം തുടക്കത്തില്‍ 500നും 1000നും ഇടയ്ക്കായിരിക്കണം ഓഹരി ഉടമകളുടെ അംഗബലം. എന്നാല്‍ രൂപീകരണത്തില്‍ അമ്പത് മുതല്‍ നൂറ് വരെ കര്‍ഷകര്‍ ആയാലും മതി. മൂന്ന് വര്‍ഷംകൊണ്ടാണ് ആയിരത്തില്‍ താഴെ അംഗബലമാക്കേണ്ടത്. ഓരോ ഉത്പന്നത്തെയും ആശ്രയിച്ചാണ് കര്‍ഷകരുടെ ഓഹരിയും വര്‍ദ്ധിപ്പിക്കേണ്ടത്.
    പത്തോ പന്ത്രണ്ടോ കര്‍ഷകര്‍ അടങ്ങുന്ന ഗ്രൂപ്പിന് എഫ്.ഐ.ജി. (ഫാര്‍മര്‍ഇൻ ട്രസ്റ്റഡ് ഗ്രൂപ്പ് ) എന്നാണ് പറയുന്നത്. ഇങ്ങനെ പന്ത്രണ്ട് മുതല്‍ അമ്പത് വരെ എഫ്. ഐ.ജികളെ ഉള്‍പ്പെടുത്തി ഒരു എഫ്.പി.ഒ. രൂപീകരിക്കാവുന്നതാണ്. അംഗങ്ങളുടെ ഓഹരി തുകയ്ക്ക് തുല്യമായ തുക ഗ്രാന്റ് അനുവദിക്കും. ഇത് പരമാവധി പതിനഞ്ച് ലക്ഷമായിരിക്കും. അംഗത്വ ഓഹരി 2000 രൂപ മുതല്‍ മുകളിലേക്കായിരിക്കും. കര്‍ഷക കൂട്ടായ്മയിലൂടെ കാര്‍ഷികോത്പാദക സംഘടനകള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കൃഷി, മൂല്യവര്‍ദ്ധനവ്, വിപണനം എന്നിവ ലക്ഷ്യമാക്കി ഉത്പന്നാധിഷ്ടിത കാര്‍ഷികോത്പാദക കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനാണ് മൂന്ന് വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നത്. ഒന്നാംവര്‍ഷം 30-40 ലക്ഷം രൂപ, രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും 14.8 ലക്ഷംരൂപ വീതം .പരമാവധി 60 ലക്ഷം രൂപ വരെ ഇങ്ങനെ സഹായമായി ലഭിക്കും. കൃഷിവകുപ്പിന്റെ സഹായം കൂടാതെ നബാര്‍ഡിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെയും ഉപദേശക സാങ്കേതിക സഹായങ്ങളും സാമ്പത്തിക സഹായങ്ങളും എഫ്.പി.ഒ.കള്‍ക്ക് സമാഹരിക്കാം.
    കര്‍ഷകരുടെ ശാക്തീകരണവും സംരക്ഷണവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തല്‍ സംഭരണ പാക്കേജിംഗ് സേവനങ്ങള്‍, വിപണന സേവനങ്ങള്‍ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ സാങ്കേതിക സഹായം, ഉത്പന്ന വിപണനത്തെക്കുറിച്ചുള്ള അവശ്യവിവരങ്ങള്‍ കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, കര്‍ഷകരുടെയും കര്‍ഷക കൂട്ടായ്മകളുടെയും ഉന്നമനത്തിനായുള്ള സേവനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരിക്കും.
    ചെറുകിട നാമമാത്ര കര്‍ഷകരുടെ കൂട്ടായ്മയിലൂടെ അവര്‍ അഭിമുഖീകരിക്കുന്ന കാര്‍ഷിക വെല്ലുവിളികളെ കൂട്ടായി നേരിടുക എന്നതാണ് കാര്‍ഷികോത്പാദക കമ്പനികളുടെ കാതലായ വശം.
    പ്രാഥമിക ഉത്പാദകരുടെ സംഘം രൂപീകരിച്ച് കൂട്ടായതും ഫലപ്രദമായതും സുസ്ഥിരമായതുമായ പ്രവര്‍ത്തനങ്ങളിലൂടെ വരുമാനം വര്‍ദ്ധിപ്പിച്ച് കേരളത്തില്‍ കൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്നതാണ് കാഴ്ചപ്പാട്.
    #fpomalayalam #farmerproducerorganisation
    എഫ്.പി.ഒ.യുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ദീര്‍ഘവീക്ഷണത്തോടയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. സംസ്ഥാനതലത്തിലുള്ള ഒരു കണ്‍സള്‍ട്ടിംഗ് കമ്മറ്റി കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതായിരിക്കും.
    വന്‍കിട ചില്ലറ വ്യാപാര കമ്പനികള്‍ ഭക്ഷ്യസംസ്‌കരണ വ്യവസായികള്‍, കയറ്റുമതിക്കാര്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരുമായി വിലപേശുന്നതിനുള്ള ശേഷിയും തുണ്ടുഭൂമിക്കാരായ ചെറുകിട കര്‍ഷകര്‍ക്കില്ല. ചെറുകിട കര്‍ഷകരുടെ ഈ പരിമിതി മറികടക്കുന്നതിന് അവരെ സഹായിച്ച് കൂട്ടായ വിഭവസമാഹരണത്തിലൂടെ കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് കാര്‍ഷികോത്പാദക കമ്പനികള്‍ എന്ന ഈ പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.
    കൃഷിവകുപ്പിനൊപ്പം നബാര്‍ഡ്, എസ്.എഫ്.എ.സി., എന്‍.സി.ഡി.സി. എന്നിവയായിരിക്കും ഇംപ്ലിമെന്റിംഗ് ഏജന്‍സികള്‍. ഓണ്‍ലൈന്‍ വഴിയാണ് ഇതിനുള്ള അപേക്ഷള്‍ സമര്‍പ്പിക്കേണ്ടത്. എല്ലാ ജില്ലകളിലും ഒരു ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയായിരിക്കും ക്ലസ്റ്റര്‍ ഏരിയ തിരഞ്ഞെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലുള്ള ജില്ലകള്‍ക്കായിരിക്കും ആദ്യപരിഗണന. കേരളത്തില്‍ വയനാടാണ് ഈ പട്ടികയിലെ ഏക ജില്ല. എങ്കിലും മറ്റു ജില്ലകളിലും എഫ്.പി.ഒ.കള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു എഫ്.പി.ഒ.ക്ക് പരമാവധി നാല് ശതമാനം പലിശനിരക്കില്‍ രണ്ട് കോടി രൂപവരെ വായ്പ ലഭിക്കും. ഇങ്ങനെ വായ്പ നല്‍കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് അഗ്രി ഇന്‍ഫ്രാസ്ട്രക്ടര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കേരളത്തിന് 2500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഓരോ എഫ്.പി.ഒ.ക്കും ഒരു ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും (സി.ഇ.ഒ.) ഭരണസമിതി അംഗങ്ങള്‍ (ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്) ഒരു ചെയര്‍മാന്‍ എന്നിങ്ങനെ ഉണ്ടായിരിക്കും. നിലവില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നബാര്‍ഡിന് കീഴില്‍ കേരളത്തില്‍ 135 എഫ്.പി.ഒ.കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെയാണ് പുതിയ എഫ്.പി.ഒ.കള്‍ രൂപീകരിക്കാനും പഴയവയെ ശാക്തീകരിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
    (നിലവിലുള്ള എഫ്.പി.ഒ. കൂട്ടായ്മയുടെ കൂട്ടായ്മയാണ് ലേഖകന്‍.ഫോണ്‍ : 9656347995)

КОМЕНТАРІ • 25

  • @mishelpal
    @mishelpal 2 роки тому +1

    നല്ല അറിവുകൾ,നല്ല അവതരണം

  • @GireeshMaster
    @GireeshMaster 2 роки тому

    ഗുണപ്രദമായ വിഡിയോ.
    അഭിനന്ദനങ്ങൾ 🙏

  • @entefamilydoctor2183
    @entefamilydoctor2183 4 роки тому

    നല്ല അറിവുകൾ....... അഭിനന്ദനങ്ങൾ....

  • @babupk9542
    @babupk9542 2 роки тому

    Very nice and informative

  • @jamshijournalist3117
    @jamshijournalist3117 2 роки тому

    Very good presentation 👌

  • @m_townvibes2869
    @m_townvibes2869 3 роки тому

    Tnx sir

  • @tomjoseph8728
    @tomjoseph8728 2 роки тому

    Informative

  • @mathewmuttathil5146
    @mathewmuttathil5146 3 роки тому

    🙏🙏🙏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому

    കൂടുതൽ അറിയണമല്ലോ,???
    സഹായിക്കണം.
    അറിയുവാൻ ഉള്ള സഹായം മാത്രം മതി.
    Ok 🌹👌👍

  • @georgem.t194
    @georgem.t194 2 роки тому

    Good

  • @sheejadelim8109
    @sheejadelim8109 2 роки тому

    Good explanation

  • @GeorgeThomasValiyatharappel
    @GeorgeThomasValiyatharappel 2 роки тому

    ചെറുകിട നാമമാത്ര കര്ഷകന് certificates where will get, what is the certificate name

  • @renjithjose7930
    @renjithjose7930 3 роки тому

    Can we process meat

  • @ajithakumari.v8791
    @ajithakumari.v8791 Рік тому

    Sir ceo duty paranju tharamo

  • @kiransuprasadannair8991
    @kiransuprasadannair8991 3 роки тому

    Next part?

  • @aymusic3089
    @aymusic3089 2 роки тому +1

    Sir fpoyil ceo postnu apply cheyyuvaan ulla age limit ethrayanennu onnu paranju tharumoo

  • @HariShankar-cn9ym
    @HariShankar-cn9ym Рік тому

    Note: SFAC - Small Farmers Agri-Business Consortium

  • @kiyacob1963
    @kiyacob1963 Рік тому +1

    VPCK-FPO.₹200/member ഒരു വർഷത്തിൽ കൂടുതൽ ആയല്ലോ എന്തെങ്കിലും നടന്നോ ഒരു സ്റ്റെപ്പ് എങ്കിലും വെച്ചോ.

    • @thomascj831
      @thomascj831 Рік тому

      വാചകം കൊണ്ട് ഞങ്ങൾ കടലാസിൽ പത്തല്ല പന്ത്രണ്ടായിരം എണ്ണം തുടങ്ങി ... പക്ഷേ കടലാസിലെ പശു പല്ലു തിന്നുന്നില്ല ::... പാലും തരുന്നില്ല... 😭😭😭😭 തേങ്ങാവില , റബർ , കുരുമുളക്, മങ്ങൾ , ചുക്ക് എല്ലാം വിറ്റ് കർഷകരെല്ലാം കോടീശ്വരന്മായി...