Narcissistic Personality Disorder ഉള്ളവരെ Divorce ചെയ്യണോ❓ Narcissism || NPD Malayalam

Поділитися
Вставка
  • Опубліковано 30 вер 2024
  • #narcissisticpersonality #narcissism #narcissistic #npdawareness #npdawareness #npdabuse
    Narcissist Personality Disorder ഉള്ളവരുടെ കൂടെ ജീവിക്കുന്ന എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു ചോദ്യം ആണ് അവരെ ഡിവോഴ്സ് ചെയ്യണോ എന്ന്.
    എന്റെ ക്ലിനിക്കിൽ എക്സ്പീരിയൻസിൽ ഇത്തരം വ്യക്തികളുടെ കൂടെ ചേർന്ന് സന്തോഷകരമായിട്ടുള്ള ജീവിതം നയിക്കുവാനായി സഹായിക്കുന്ന കുറച്ചു ഇൻഫർമേഷൻസ് ആണ് ഷെയർ ചെയ്യുന്നത്.
    കൂടുതൽ അറിയുവാൻ കാണുക...
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

КОМЕНТАРІ • 171

  • @girijamd6496
    @girijamd6496 Рік тому +108

    എല്ലാവരും ഉണ്ടായിട്ടും അനാഥത്വം പേറുന്നു,സ്നേഹ ശൂന്യമായ അന്തരീക്ഷം,ഒറ്റപ്പെടൽ, തീരാ ദുഖ വും,നിരാശയും, ഇടക് ഇടക് മരണത്തെ പുൽകാൻ ആഗ്രഹം , ജീവിതത്തിനോടെ വെറുപ്പ് ,ഒന്നിനും ഉത്സാഹം ഇല്ലാത്ത അവസ്ഥ എങ്കിലും സാഹചര്യം ഓർത്ത് യന്ത്രം കണക്കെ ജീവിക്കാൻ വിധിക്കപ്പെട്ടവർ ഇതാണ് ഓരോ victims ൻ്റെയും ഗതി വല്ലാത്ത കുരിശു ചുമക്കൽ തന്നെയാണിത് 😮

  • @nazii3266
    @nazii3266 Рік тому +89

    21years ayi. 2 ദിവസം മുമ്പ് ഒരു short vedio കണ്ടപ്പോഴാണ് ഞാൻ ഒരു ഇരയാണെന്നറിഞ്ഞത്. തകർന്ന് പോയി. ദൈവത്തെ സ്തുതിച്ചു. ഇത് വരെ ഇതെന്ത് വിചിത്ര സ്വഭാവം എന്നോർത്ത് കരയാത്ത ദിനങ്ങളില്ല. മിനി ഞാന്ന് മുതൽ ഞാൻ ചില തീരുമാനങ്ങൾ എടുത്തു. അതിൽ സാർ പറഞ്ഞ കാര്യങ്ങളും പെടും. ഇപ്പോ സാർ ഒരു ദൂതനെ പോലെ വന്നു പറയുന്ന പോലെ ..i am really sho
    Cked. എന്നാലും എന്റെ 21years ini തിരിച്ച് കിട്ടില്ലല്ലോ😢.i am an educated .he also educated.njan job n പോവുന്നത് പാടില്ല.എൻ്റെ കയ്യിൽ ഒരു രൂപ പോലും ഉള്ളത് ഇഷ്ടമല്ല alk.മക്കളെ vishamippikan വയ്യതൊണ്ട് പിടിച്ച് നില്കുന്നു.ചിരിക്കാൻ മറന്നു പോയിരിക്കുന്നു ഞാൻ.അനുഭവിച്ചവർക്ക് മാത്രമേ അതിൻ്റെ വേദന അറിയൂ

    • @raseenausman7660
      @raseenausman7660 Рік тому +6

      29 years aayi.. Oru 3 months aayikkanum. Oru short video kandapazhaanu njanum oru victim aanennarinjathu..Athu vare enthaanu sambavikkunnathennu enikkariyillayirunnu. Kaaranam manassilayapo orashosamund. Thanks god.

    • @shinoskhanshiras9207
      @shinoskhanshiras9207 Рік тому +2

      45 ദിവസം മാത്രം കൂടെ ഉണ്ടായിരുന്നു മാനസിക പ്രേശ്നം എന്തോ ഉണ്ട് എന്നു മനസ്സിലായി npd ആണെന്ന് മനസ്സിലാക്കി എനിക്കെതിരെ കള്ള കേസ് കൊടുത്തു ഇപ്പോൾ കേസ് തോറ്റു അവർ ഞാൻ വിവാഹ മോചനം വേണം എന്നു പറഞ്ഞു കിട്ടിയാൽ കിട്ടി

    • @SuperShanikka
      @SuperShanikka Рік тому +1

      Njaanum..kazhinja 16 varshamaayi.....oru kollamayittanu njnum arinjathu...

    • @shahidaedapal1119
      @shahidaedapal1119 Рік тому +1

      Don't worry,he has his own reasons 1. genetics or 2. family members ine imitate ചെയ്യാം or situation,sir nde orupaad വീഡിയോ ഉണ്ട് NPD ne കുറിച്ച് ഫുൾ കേൾക്കൂ

    • @raymolgeorge2389
      @raymolgeorge2389 Рік тому

      I'm also a victim.

  • @rafequetbava
    @rafequetbava Рік тому +38

    നിങ്ങൾ പറയുന്ന പോലെ ജീവിക്കണ മെങ്കിൽ, ഞാൻ ഒരു യോഗി യോ, മഹർഷി യോ ആയിരിക്കണം. എനിക് ഒരു കാര്യേം പറയാൻ ഉള്ളൂ. ജീവൻ വേണേൽ "ഓടിക്കോ". Be practical.

  • @rafequetbava
    @rafequetbava Рік тому +21

    അഹംകാരത്തിന്റെ ഓസ്കാർ അവാർഡ് നേടിവരാണ് n p.d ക്കാർ. ആയിര ക്കണക്കിന് അനുഭവങ്ങൾ ഇത് ശരിവെക്കുന്ന. എന്നിട്ടും താങ്കൾ മായിലഞി അരച്ച് കൊണ്ടിരിക്കുന്നു. ഓടിക്കോ.......

  • @nancysayad9960
    @nancysayad9960 Рік тому +24

    NPD ആണെങ്കിൽ അവിടന്ന് ഓടി രക്ഷപ്പെട്ടോ ..ഇല്ലെങ്കിൽ ജീവിതം സ്വാഹ ...അവർ ഒരിക്കലും change ആവില്ല

  • @ZeenathVp-t2y
    @ZeenathVp-t2y 4 місяці тому +9

    ഞ്ഞനും ഇതിൽ പെട്ടു.. മാസങ്ങളോലോം പിണങ്ങി നടക്കുക... അയാൾക്ക് എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ മിണ്ടും. അത് കഴിഞ്ഞ വീണ്ടും പിണങ്ങും..... വീട്ടുകാരോട് മിണ്ടുന്നതു ഇഷ്ട്ടല്ല അയൽക്കാരോട് മിണ്ടുന്നതു ഇഷ്ട്ടല്ല ഞ്ഞൻ എന്ത് ചെയ്താലും കുറ്റം മക്കളെയും വെറുതെ വിടില്ല. ... ഒരുപാട് പറയാൻ ഉണ്ട്. 😭😭😭😭

    • @kuttoosworld6951
      @kuttoosworld6951 8 днів тому

      Ente husum oru karyavum illathe chumma masangalolam pinangi nadakkum
      Enik pedi avanu ith marule innu marum nale marum enn njan gicharichondirikunnu

  • @sinisiniprasad7690
    @sinisiniprasad7690 6 місяців тому +23

    ഞാൻ പെട്ടുപോയി. ഡിവോഴ്സ് നോക്കുന്നു. കുട്ടികൾ പോലും ഇല്ല. ഞാൻ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നാലും കുഴപ്പമില്ല എന്ന് മനസിലായി

    • @AmruthaTM-mm9ns
      @AmruthaTM-mm9ns 6 місяців тому

    • @h2Vlogs1319
      @h2Vlogs1319 4 місяці тому +1

      Enda partnerim same ah.5 varsham aayapozha manasilaayi thudangiyadhu.ipo seperated ah.adjust cheidhu pogunnadhu nadakunna karyam alla.adhu koodudhal issues undaakum.adhukondu divorce aanu better .kure anubavichu.ennitu sherie aagumennu karudhi.nammal thaanu kodukka ennalladha oru karyavum ilya.avarku avaruda karyam kazhinjaal nammala vendadhaavum

    • @Sona-vm6zn
      @Sona-vm6zn 4 місяці тому +1

      ഓടി രക്ഷപെടു അതാണ് nalath

    • @mymoviechoices
      @mymoviechoices 2 місяці тому

      Sister,,,my wife narcisst aan thonnunu..seems i am trapped

    • @midhunlalp8238
      @midhunlalp8238 2 місяці тому

      ❤❤❤

  • @bindupn5229
    @bindupn5229 8 місяців тому +12

    സ്വാഭാവം ഒരിക്കലും മാറൂലയെന്നു നേരത്തെ മനസിലായിരുന്നുയെങ്കിൽ ഡിവോഴ്സ് ചെയ്യാമായിരുന്നു മക്കളെ ങ്കിലും രക്ഷപെട്ടേനെ

  • @cars7234
    @cars7234 3 місяці тому +4

    അങ്ങനെ NPD ഉള്ള ഒരു വെക്തി ജീവിതത്തിൽ ജീവിതത്തിൽ ഉണ്ടെഗിൽ അങ്ങ് അഡ്ജസ്റ്റ് ചെയ്തുപോകണം
    എന്നാണല്ലോ ഈ പറഞ്ഞുവന്നതിന്റെ ഒരു പൊരുൾ. ..
    അതിലും എത്രയോ നല്ലതല്ലേ ഡിവോഴ്സ് ചെയ്തു വേറെ ഒരു hus/വൈഫിനെ നോക്കുന്നത്. .....

  • @shailajanp8062
    @shailajanp8062 9 місяців тому +12

    ഇത്തരം സ്വഭാവവും
    അവിഹിത ബന്ധവും
    വിശേഷ മയില്ലേ 😢😢കല്യാണം കഴിച്ചു അതാണ് ഞാൻ ചെയ്ത തെറ്റ്

  • @chackotj6638
    @chackotj6638 3 місяці тому +8

    എന്റെ അനുഭവത്തിൽ ഇദ്ദേഹം നിർദ്ദേശിച്ചതിൽ അവസാനത്തേത് മാത്രമേ 95% കേസിലും പ്രയോഗികമാകൂ എന്നുതന്നെ ആണ്. NPD സ്വഭാവക്കാരെ ചികിത്സക്ക് ഒരു psychologist ന്റെ കോൺസൽതായിൺ ന് വിധേയമാക്കാൻ ശ്രെമിച്ചാൽ അയാൾ അതിനു സമ്മതിക്കാൻ വളരെ പ്രയാസമാണ്. അഥവാ ആരെങ്കിലും അതിനു സമ്മതിച്ചാൽ കുറേ പണം ചെലവാക്കാം എന്നല്ലാതെ ഒരു 2-3% കേസു വിജയിച്ചേക്കാം എന്ന് മാത്രമാണ്. അതിനാൽ couples ൽ ഒരാൾക്കു NPD ഉണ്ട് എന്ന് തിരിച്ചറിഞ്ഞാൽ കുറച്ചുകാലത്തെ ഉപദേശ ഗുണദോഷ ശ്രമങ്ങൾക്കുശേഷം മാറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ വേർപിരിയുന്നതായിരിക്കും നല്ലത് എന്നാണ്.

    • @mychessgames6201
      @mychessgames6201 24 дні тому

      അതാണ് ശരി 👌🏻

    • @Lekshmi-nv2ec
      @Lekshmi-nv2ec 17 днів тому

      Ente 10.5 varsham poi.ipo divorce nu vendi inn advocate ne kandu.enthakuo avo

    • @kuttoosworld6951
      @kuttoosworld6951 8 днів тому

      Enikente chettane verukkanda piriyanda

  • @sreeviolin1
    @sreeviolin1 Рік тому +9

    ഒരാൾക്കു ഭ്രാന്ത് ആണെന്ന് കരുതി അത് മാറ്റാൻ നമ്മളും ഭ്രാന്ത് ആവാൻ ആണോ പറയുന്നത് എന്തൊരു വിഡ്ഢിത്തരം ആണ് സഹോദര

  • @basilbabym
    @basilbabym 8 місяців тому +8

    എന്റെ അഭിപ്രായം. മറ്റുള്ളവരുടെ അസ്വസ്ഥതകൾക്കായി നമ്മൾ എന്തിന് നമ്മുടെ സ്വഭാവവും വ്യക്തിത്വവും മാറ്റണം. ഞാൻ വിയോജിക്കുന്നു. നമുക്ക് സ്വയം ഐഡന്റിറ്റി ഇല്ലെങ്കിൽ ജീവിക്കുന്നതിൽ അർത്ഥമില്ല. ജീവിതം ഒരിക്കൽ മാത്രം. മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യേണ്ട ആവശ്യമില്ല. സമയവും പ്രയത്നവും വെറുതെ പാഴാക്കുന്നത്. എന്റെ അനുഭവം ✋ സ്വയം സ്നേഹിക്കുക. മാറ്റം ഉള്ളിൽ സംഭവിക്കണം. മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ പ്രചോദനം കൊണ്ടോ അല്ല.

  • @pathfinder49
    @pathfinder49 22 дні тому +1

    Sir male narcisist കുറിച്ചാണ് കൂടുതലും വീഡിയോ ചെയ്യുന്നത്. Female narcisist നെ കുറിച്ച് വീഡിയോ ചെയ്‌താൽ നന്നായിരുന്നു. ഞാൻ 35 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @SanthaKumari-g3b
    @SanthaKumari-g3b 26 днів тому +1

    ഈയിടെ ആണ് ഇങ്ങനെ ഒരു സ്വഭാവ വൈകല്യത്തെ കുറിച് അറിഞ്ഞത്. 43വർഷമായി ഇത് സഹിക്കുന്നു. ഇപ്പോൾ അധികം മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുന്നു

  • @jessyjessy7615
    @jessyjessy7615 Рік тому +28

    ഈ പറഞ്ഞതിനോട് യോജിക്കുന്നില്ല ഡോക്ടർ. എന്റെ husband ഒരു NPD ആണ്. ജാതി. വൃത്തി പ്രായഭേദം ഇല്ലാതെ ഏതു പെണ്ണിന്റെയും പുറകെ പോകുന്നു.39 വർഷത്തെ എന്റെ ജീവിതത്തിനിടയിൽ 50 ലധികം പെണ്ണുങ്ങളും ആയി കണക്ഷൻ ഉണ്ടായിരുന്നു. (എന്റെ അറിവിൽ. ഒരേ സമയം ഒരുപാട് പേരും ആയിട്ട് ) നമുക്ക് ഇങ്ങനെ ആകാൻ കഴിയുമോ? പിന്നെ physical abuse. അയ്യാൾ മക്കളോട് പോലും എന്നെക്കുറിച്ച് അപവാദം പറയുന്നു. അടുത്ത വീട്ടുകാർ കേൾക്കെ, നാട്ടിൽ, ഇതിന്റെ കൂടേ എങ്ങനെ ജീവിക്കാൻ? മാത്രമല്ല ഇപ്പോൾ തിരിച്ചറിഞ്ഞ സമയം ഇയ്യാൾ ഇങ്ങനെ ഒക്കെ ഉള്ള ആൾ എന്ന് പറഞ്ഞിട്ട് മക്കൾ പോലും വിശ്വസിക്കുന്നില്ല. മക്കളോടും മരുമക്കളോടും ഭയങ്കര അഭിനയം ആണ്.

    • @SuperShanikka
      @SuperShanikka Рік тому +4

      Ithu pole bharyamaarum cheyyunnund...

    • @jessyjessy7615
      @jessyjessy7615 Рік тому +7

      NPD ആയവർ ചെയ്യുമായിരിക്കാം. നോർമൽ ഒരു വ്യക്തി എങ്ങനെ അഡ്ജസ്റ്റ് ചെയ്യും. ആണായാലും പെണ്ണായാലും

    • @smmathstopper712
      @smmathstopper712 Рік тому

      Same situation here also

    • @ShanavasTIbrahimali
      @ShanavasTIbrahimali Рік тому +1

      നിങ്ങൾ ആദ്യം reject ചെയ്തു കാണും

    • @smmathstopper712
      @smmathstopper712 Рік тому

      @@ShanavasTIbrahimali endu reject cheythu ennanu parayunnath

  • @ligithomas9522
    @ligithomas9522 Рік тому +11

    My husband is a narcissist.. He loves me when money is in my hand.

    • @nancysayad9960
      @nancysayad9960 Рік тому

      It is not real love ...just a mask for getting what he wants

    • @User24-q7s
      @User24-q7s 11 місяців тому +1

      Correct ente Ella goldum വിറ്റ് തുലച്ചു സ്നേഹത്തിന് വേണ്ടി ഞാൻ എല്ലാം കൊടുത്തു

    • @jasminjoseph2099
      @jasminjoseph2099 5 місяців тому

      Same in my situation

  • @lintastephen5578
    @lintastephen5578 2 місяці тому +1

    ഞാൻ ഇദ്ദേഹം പറയുന്ന രീതി ഫോളോ ചെയ്യുന്നു.

  • @raymolgeorge2389
    @raymolgeorge2389 Рік тому +9

    Is it possible to include NPD awareness in da high-school syllabus so that our younger generations may know about it & can save their lives.

  • @jishamoljoseph1836
    @jishamoljoseph1836 Рік тому +6

    Please don't mislead people. That is why suicides happens. Me and my daughter were victims. We know how we suffered.

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      I am not misleading anyone. Every person living with npd have different experiences.if you can't manage the situation consult me or a psychologist near. Remember suicide is not a solution.

  • @midhunlalp8238
    @midhunlalp8238 2 місяці тому +1

    നാർസിക് സ്വഭാവമുള്ള രണ്ടെണ്ണം എൻ്റെ വീട്ടിലും ഉണ്ട് അച്ഛനും അനിയനും കാര്യപ്രാപ്തിയുണ്ട് മനുഷത്യം എന്ന സാധനം ഇല്ല സ്വന്തം വ്യക്തി കാര്യങ്ങളിൽ വലിയ കഴിവ് തെളിയിച്ചു എന്ന രീതിയിൽ സംസാരവും പൊരുമാറ്റവും ഞാൻ പറയുന്ന കാര്യങ്ങൾ മാത്രമാണ് ശരിയാണ് സമർപ്പിക്കുന്നു മറ്റുള്ളവരുടെ ചെറിയ ന്യൂനത മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ച് അവേഹളിക്കുക തുടങ്ങിയ കാര്യങ്ങളിൽ മിടുക്കൻമാരാണ് അവരെ ആരും കുറ്റം പറയാൻ പാടില്ല സ്വന്തം തെറ്റ് കുറ്റങ്ങൾ പറയുന്നതും കേൾക്കുന്നത് ഇവർക്ക് ഇഷ്ടമല്ല നാർസിക് സ്വഭാവം ജനിതക്കമായി ഉണ്ടാക്കാനുള്ള സാധ്യതയുണ്ടോ സാധ്യതയുണ്ടോ

    • @Rajani19804
      @Rajani19804 2 місяці тому

      കുറേ നമ്മൾ അനുഭവിച്ചു കഴിഞ്ഞാൽ മക്കളോടും ചെറിയ രീതിയിൽ നമ്മൾ കാണിക്കും... അങ്ങനെ ഭാവിയിൽ അവരും അങ്ങനെ ആവാനുള്ള സാധ്യത ഉണ്ട്.. ബെറ്റർ ഓപ്ഷൻ ഡിവോഴ്സ് ആക്കി മക്കളെയും കൊണ്ട് happy ആയി ജീവിക്കുക എന്നതാണ്...

  • @nimmymohan2007
    @nimmymohan2007 11 місяців тому +3

    Nammal avarku vendi adjust cheyyenda karyamilla..brandhaanu...enjoy our life...no need to sacrifice for anyone 😊

  • @madhavim8051
    @madhavim8051 4 місяці тому +1

    wife ൻ്റെ അമ്മ Severe NPD Character ഉം wife ഉം അവരുടെ അവിവാഹിതയായ അനിയത്തിയും, ഏതാണ്ട് അവരെ അനുകരിക്കുന്ന സ്വഭാവക്കാരും ആണെങ്കിൽ എന്തു ചെയ്യും, അമ്മായിയമ്മയും അനിയത്തിയും ചേർത്ത് wife നേയും ഞങ്ങളുടെ മക്കളേയും വീട്ടുതടങ്കലിൽ വെച്ചപോലെയാണ്. ഞാൻ ഇപ്പഴാണ് ഈ കണ്ടീഷനെ കുറിച്ച് അറിയുന്നത്. മുമ്പ് പല കാര്യങ്ങളിലും (എന്നെ കൂടെ അവരുടെ വീട്ടിലേക്ക് ട്രാൻസ്ഫറിന് ശ്രമിച്ചത് ഉൾപ്പടെ) ഞാൻ അവരെ എതിർത്തിരുന്നു. ഞാൻ പെട്ടു.....🤕

  • @hennaa.elegance
    @hennaa.elegance 5 місяців тому +1

    Narcissit aya oral orikkalum nammude ishtayhin jeevikkan sammadikkoola.ethra peru ind angne jolikk povan sammadikkathe.financially budhumuttikkunnad

  • @sujitharamdas8352
    @sujitharamdas8352 Рік тому +5

    But awar cheyuna pole nammal namuk vendy jeevikan nokiyalum sammadikunila. Athilum presnangal undakunnu. Awar namuk bare minimum polum relationship il venda karyangal tharunila. But nammal thirich athe coin il namude life noki nadakumpo athinu parathi aan. Angna ula partner aan nte. Apo nth cheyum?
    .

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 Рік тому +3

    Ende husband npd aanu
    But vere relationship onnum ithu vare illa
    11 year aayi kalyanam kazhinjitt

    • @jessyjessy7615
      @jessyjessy7615 Рік тому +4

      ഞാനും39 വർഷം ജീവിച്ചു. റിലേഷൻ ഷിപ് വേറെ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് 15 വർഷം കഴിഞ്ഞു. Love bombing കാരണം എല്ലാം പോട്ടെ എന്ന് വച്ചു. NPD ആണെന്ന് അറിഞ്ഞിട്ട് 8 മാസം മാത്രമേ ആയുള്ളൂ

  • @Ash-sr6xi
    @Ash-sr6xi 4 місяці тому +1

    Aah best advice 😮 what kind of psychologist you are 😂

  • @lintastephen5578
    @lintastephen5578 2 місяці тому

    സൂപ്പർ empath destroy naarcissit പ്ലീസ് explain

  • @archanac159
    @archanac159 Рік тому +1

    ethrem namml change varuthi suffer cheyyune nthinan ..arde abusive thoughts agine thanne nikkualle..manasilakunilla...egane ullavar nammde goalz nedakkanum ishtagal nadathanum onnum sammadikkarilla... divorce vagi happy life pokunnath alle nallath😂😂😂😂

  • @AswathiMidhun-md5bd
    @AswathiMidhun-md5bd Рік тому +3

    Me also like u😢

  • @animathew1309
    @animathew1309 4 місяці тому

    Ante.makale..ketichu. antejeevithapolum samadhanampioyi.... Panamarthi...

  • @trendyplus574
    @trendyplus574 Місяць тому

    Churukki paranjaal nammal adjust cheyyanam😢sahikkaan vayya.. Vallathe varinju murukunnapole aanu.. Swanthamai finacialy rekshapedaan polum sammathikkilla.. Purame nilkkum bt ullil njn oru tharathilum rekshapedaathe ayalde swantham thalparyngalk anusarichu ayalk cash earn cheyyaan ulla soukaryngal orukki kodukkunna aalaai thudaranam.. Counciling knd poi.. Bt ottakk vilichu pulliyod samsaarichapo enne kuttapeduthi ellam ente thalayil vechu aanu samsaarichathu dr nod ayaal enne kurichu nthokeyo paranju chirikkunnu dr um chirikkunnu..😢😢iniyum aarod parayaan.. Pulliye nik theere venda.. Pna 2nd marrge cheyyan vayyaathond maatram dr paranjathu pole ok adjst aait pokunnath aanu.. Oru side il kidakkatte ennu vechu.. Bt chila nerath ulla ayalde phyco behvr kaanumbo control pokum.. Love marriage aairunnu.. Paavm njn kaaranam ente ammakoodi ayalde pranth sahikkenda gathi kedaai😢😢

  • @justinjoseph6251
    @justinjoseph6251 9 місяців тому

    Arkum manasilavilla 37 varsham ayi anubhavikunnu. 😭makkal polum viswasikunnilla.. Ini engottu pokan rakshapettu..😢

  • @hennaa.elegance
    @hennaa.elegance 5 місяців тому

    Parayunna pole an jeevukkunnadenkil.idin partner enn vilikkan patto??id pru relationship ano??

  • @ZeenathMajeed-if3xg
    @ZeenathMajeed-if3xg 8 місяців тому

    Dr. Njn family courtil ente case ethi nilkunnu... Counsiling poyapol nerthe 2 times poyi depression enna paranje. Sobavam mareela.. Psyciatriye kandal asugam maroo.. Njn ente veetilannu. Kunjine aneshikunnilla..epozhum behalam annu purath decent annu.

  • @shasa8073
    @shasa8073 11 місяців тому

    എനിക്ക് ഡോക്ടർ നമ്പർ tharumo

  • @AswathiMidhun-md5bd
    @AswathiMidhun-md5bd Рік тому

    Ente hus ee behaviour kanikkunund. Enik aanu kuzhappam paranj psychatristnte aduth pokum

  • @Rajeesh_08
    @Rajeesh_08 5 місяців тому

    Sir, ithoru manasika rogamano ?
    Ithil ninnu avare engane matiyedukkaam.. ath possible ano ??

  • @rits6493
    @rits6493 Рік тому +1

    Njan ingane doctor ne consult cheythu confirm cheythu athu kazhinju expectations kurachu enkil polum ellarum manushyaralle ellarkum agrahangalille athupole nammaku avarde oru support um kityilla avaru enthu tharuno athil santhoshikuka. Ingane oraludu thalparyangal nadukukayum oru husband allel wife nte support kittunillankil pine aa marriage munbotu kondupoyitu enthinanu ottaku jeevichal abuse enkilum illathirikille oru marriage enu parayunathu happiness and issues share cheyanum mutual support num vendiyalle

    • @archanac159
      @archanac159 Рік тому +1

      ❤nammude mind nd life safe akkuka happy akkuka.aa narsisam behaviour adopt cheyyuka...

    • @archanac159
      @archanac159 Рік тому +1

      Nammle abhuse cheyyan ninnu kodukkathirikkuka....nammlum cheyyathirikkuka...that's good❤😂

  • @shailajanp8062
    @shailajanp8062 9 місяців тому

    ഞാനും പെട്ടു 😥😥😥😥

  • @nazii3266
    @nazii3266 Рік тому +2

    Thank u so much.

  • @jinuthampi4160
    @jinuthampi4160 11 місяців тому +2

    നിങ്ങൾ NPD ആണോ

  • @raymolgeorge2389
    @raymolgeorge2389 Рік тому +1

    Ur message is very encouraging & giving me hope. Thank u.

    • @beenanoorudeen8055
      @beenanoorudeen8055 3 місяці тому

      Please don’t follow this advice. Escape and lead a life without NPD especially if you have kids

  • @insightpodofficial
    @insightpodofficial 4 місяці тому

    💯💯💯💯💯💯 correct
    ❤❤❤❤❤👃👃👃👃👃

  • @rajeshbabu8194
    @rajeshbabu8194 Місяць тому

    Good sir👍👍👍👍👍

  • @JustaK-stan
    @JustaK-stan 8 місяців тому

    Thank you sir , for valuable information

  • @bindusudeep1225
    @bindusudeep1225 Рік тому

    Inganae allallo ennodu paranjathu

    • @PsychologistJayesh
      @PsychologistJayesh  Рік тому +4

      ഓരോ കുടുംബത്തിലെയും പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കും.

  • @leelack806
    @leelack806 4 місяці тому

    Very good

  • @leelack806
    @leelack806 4 місяці тому

    Thanks

  • @neenusarath8577
    @neenusarath8577 8 місяців тому

    Sathyam... Physical abuse thudangiyitund ipol.. So ath nan sahikenda karyamillann enik thoni..orupad sahichu. Mental torturing anu.. Kuttam ellam cheythitum ath nice ayi ente thalayil vech tharum. Nan edukuna dscn crct anonn enikariyilla sir.. Divorce cheyunilla. Bt nan ente monte vacation avumbol vtilek pokamenn alojikva.. Ake mental depression ayitund. Ente joliyum nirthichu.. Mmm. Oru rply tharanam sir😢

    • @PsychologistJayesh
      @PsychologistJayesh  8 місяців тому

      Consult a psychologist and take good decision

    • @revathikr1852
      @revathikr1852 7 місяців тому

      Physical abuse secret ആയി video എടുത്ത് പോലീസ് ഇല്‍ പരാതിപ്പെടു...ജോലി ചെയതു സന്തോഷത്തോടെ ജീവിക്ക്....നമ്മൾ എത്ര നോക്കിയാലും adjust ചെയ്യാനു പറ്റില്ല....അവരുടെ സ്വഭാവം മാറില്ല....will end up in divorce

  • @SimonSemayoon
    @SimonSemayoon 10 місяців тому

    This is Ur personal opinion only

  • @sindhuts7028
    @sindhuts7028 9 місяців тому

    Can i consult you. I think i need help

    • @PsychologistJayesh
      @PsychologistJayesh  9 місяців тому

      Sure. For appointment contact Positive Clinic, Thrissur

  • @nimishabinni8531
    @nimishabinni8531 Рік тому +10

    ഇതേ കാര്യം തന്നെ എന്നോടും പറഞ്ഞത് എൻ്റെ കേസിൽ എനിക് ഈ doctor പറഞ്ഞത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല
    ഇദ്ദേഹം പറയുന്നത് വെച്ച് നോക്കുമ്പോൾ നമ്മുടെ patner പറയുന്ന എല്ലാ തൊന്നിവവാസവും അംഗീകരിച്ച് മുന്നോട്ട് പോകണം എന്നാണോ ?
    പണത്തിനു വേണ്ടി ആളുകളുടെ ജീവിത പ്രശ്നങ്ങൾ മുതലെടുത്ത് ചൂഷണം ചെയ്യുന്ന ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ഇന്ന് ജീവിക്കുന്നത്
    This guy is misleading 💯

  • @ligithomas9522
    @ligithomas9522 Рік тому

    U told very crrectly.

  • @raymolgeorge2389
    @raymolgeorge2389 Рік тому

    U mentioned that we must have a clear plan about what all things one must do & not to do to his or her partner. Pl give more clarification abt that.

  • @prasanthmag
    @prasanthmag Рік тому

    well said...

  • @sindhu.e.m6737
    @sindhu.e.m6737 Рік тому

    Thank You Sir for the valuable
    information

  • @jijimathew3310
    @jijimathew3310 Рік тому +1

    എന്റെ ഭർത്താവ് കുറച്ചു നാളായി കക്കൂസിൽ പോകുമ്പോൾ സെക്സ് വീഡിയോസ് കാണുന്നു. ഞാൻ അത് കണ്ടു പിടിച്ചപ്പോ പറയുന്നത് കക്കൂസിൽ പോകണമെങ്കിൽ അത് കണ്ടാലേ പറ്റു എന്നാണ്. എനിക്കിതു വലിയ മാനസികപ്രയാസം ഉണ്ടാക്കുന്നു. ആളോട് എന്തോ അറപ്പ് തോന്നുന്നു... ഇത് വല്ല വൈകൃതവും ആണോ ഡോക്ടർ 😢😢 ദയവായി ഒരു മറുപടി തന്നു സഹായിക്കുക 🙏

  • @raseenausman7660
    @raseenausman7660 Рік тому +2

    Thank you for your valuable information

  • @jinuthampi4160
    @jinuthampi4160 11 місяців тому

    Sorry, വേദനിപ്പിക്കാൻ ഉദേശിച്ചില്ല Dr.