സിംഗിൾ മദർ ആണ് ഭർത്താവുമായി പിരിഞ്ഞു

Поділитися
Вставка
  • Опубліковано 6 тра 2024
  • സിംഗിൾ മദറാണ്, ഭർത്താവുമായി പിരിഞ്ഞു? മകളുടെ കൂടെയുള്ള പുതിയ ജീവിതത്തെ പറ്റി തുറന്ന് പറഞ്ഞ് നടി ഭാമ
    മലയാളം സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഭാമ. ശാലീന സുന്ദരിയായി സിനിമയിലേക്ക് എത്തിയ നടി നിരവധി നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്. വളരെ പെട്ടെന്ന് തന്നെ നടി ഗർഭിണിയാവുകയും ചെയ്തു.
    ഇപ്പോൾ മകൾ ഗൗരിയുടെ കൂടെ സന്തുഷ്ട‌യായി ജീവിക്കുകയാണ് നടി. ഇതിനിടെ ഭാമയും ഭർത്താവും വേർപിരിഞ്ഞെന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഭാമയുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്ന മാറ്റം ശ്രദ്ധിച്ചതോടെയാണ് ആരാധകരും ഈ സംശയങ്ങളുമായി വന്നത്. ഒടുവിൽ കേട്ടതൊക്കെ സത്യമാണെന്ന് നടി തന്നെ എല്ലാവരോടും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
    2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മിൽ വിവാഹിതരാവുന്നത്. കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമായ അരുണുമായിട്ടുള്ള വിവാഹം വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. മലയാള സിനിമാലോകം ഒരുമിച്ചെത്തിയ ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരാവുന്നത്. പിന്നാലെ തന്നെ നടി ഗർഭിണിയാവുകയും നടി ഒരു പെണ്‌കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.
    ഗർഭിണിയാണെന്ന കാര്യവും മകളുണ്ടായ കാര്യവുമൊക്കെ നടി അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും പിന്നീട് ഭാമ തന്നെയാണ് ഇക്കാര്യം പറയുന്നത്. മകൾ ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിലൂടെ മകൾ ഗൗരിയുടെ ജനനത്തെ പറ്റി പറയുന്നത്. പിന്നീട് കുഞ്ഞിനും ഭർത്താവിനുമൊപ്പം നിരവധി ചിത്രങ്ങളും വീഡിയോസുമൊക്കെ ഭാമ പങ്കുവെക്കാറുണ്ടായിരുന്നു.
    എന്നാൽ കുറച്ച് കാലമായി ഭാമയുടെ ചിത്രങ്ങളിലൊന്നും ഭർത്താവ് അരുണിനെ കാണാതെ വന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമായി. ഭാമയും ഭർത്താവും വേർപിരിഞ്ഞാണോ താമസമെന്നും നടി ഡിവോഴ്സായോ എന്നൊക്കെയുള്ള ചോദ്യങ്ങളും വന്നു. ഫോട്ടോസ് ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുൺ എന്ന പേരിനും നടി മാറ്റം വരുത്തി. ഇതേ പറ്റിയുള്ള ആരാധകരുടെ ചോദ്യങ്ങളിൽ നിന്നെല്ലാം മാറി നിൽക്കാനും നടി ശ്രമിച്ചിരുന്നു.
    എന്നാൽ താനിപ്പോൾ സിംഗിൾ മദറാണെന്നും അങ്ങനെയുള്ള ജീവിതത്തെ പറ്റിയുമൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് നടിയിപ്പോൾ. കഴിഞ്ഞ ദിവസം മകളുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു ഭാമ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇതിന് നൽകിയ ക്യാപ്ഷനിലാണ് താനൊരു ശക്തയായ സ്ത്രീയായതിന്റെ കാരണത്തെ കുറിച്ച് നടി സൂചിപ്പിച്ചത്
    ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി', എന്നുമാണ് ഭാമ എഴുതിയിരിക്കുന്നത്. എന്നാൽ ആദ്യമെഴുതിയ പോസ്റ്റിൽ നിന്നും നടി മാറ്റം വരുത്തിയിരിക്കുകയാണിപ്പോൾ.
    എന്തായാലും താൻ സിംഗിൾ മദറാണെന്ന് നടി പ്രഖ്യാപിച്ചതോടെ ഭർത്താവുമായി വേർപിരിഞ്ഞു എന്ന കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. അതേ സമയം ഇത്രയും പെട്ടെന്ന് ഭാമയുടെ ജീവിതത്തിൽ ഇത്രമാത്രം പ്രശ്നങ്ങളുണ്ടാവാൻ കാരണമെന്താണെന്നും ഇതേ കുറിച്ച് ആരോടും തുറന്ന് സംസാരിക്കാത്തത് എന്താണെന്നുമൊക്കെ ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ.
    #bhama
    #newmalayalammovie

КОМЕНТАРІ • 1