മനുഷ്യനിലെ ആത്മാവും ആത്മ സഹായികളും

Поділитися
Вставка
  • Опубліковано 5 жов 2024
  • മനുഷ്യ ജീവിതത്തിൽ ആത്മീയത കരസ്ഥമാക്കാൻ വളരെ പ്രധാനപ്പെട്ടതാണ് ഹൃദയം. അതിന്റെ കവാടം തുറക്കാത്തവർക്കൊന്നും ആത്മീയതയുടെ വഴിയിലൂടെ ഒരിക്കലും സഞ്ചരിക്കാൻ സാധ്യമല്ല. പരമാത്മാവായ ദൈവം തമ്പുരാൻ ഈ ഭൂമിയിൽ ജീവിക്കാൻ തിരഞ്ഞെടുത്ത മഹത്തായ വാസസ്ഥലമാണ് മനുഷ്യ ഹൃദയം. ദൈവിക ഊർജ്ജമായ നൂറ് അഥവാ ആത്മീയ പ്രഭ ഉല്പാദിപ്പിക്കുന്നതിനുള്ള ഒരു ഫാക്ടറി പോലെയാണ് മനുഷ്യ ഹൃദയം പ്രവർത്തിക്കുന്നത്. ദൈവത്തിൻറെ മഹത്തായ നാമം മനുഷ്യഹൃദയത്തിൽ ഓരോ ഹൃദയമിടിപ്പിനൊപ്പവും ഉൾപ്പെടുത്തുന്നതിലൂടെയാണ് ഹൃദയത്തിൻറെ മഹത്തായ പ്രവർത്തനം പ്രാരംഭം കുറിക്കാൻ സാധ്യമാകുന്നത്. ഓരോ മനുഷ്യനിലും ഹൃദയം കൂടാതെ ഓരോ ദുരാത്മാവും അഥവാ ഭൂതാത്മാവും നിലകൊള്ളുന്നുണ്ട്. ഹൃദയത്തിൻറെ ഭക്ഷണം ദൈവിക ഊർജ്ജമാണെങ്കിൽ ഭൂതാത്മാവിന്റെ ഭക്ഷണം പൈശാചികോർജ്ജമാണ്. ഇവ രണ്ടും തമ്മിലുള്ള പോരാട്ടമാണ് ആത്മീയത.ആ പോരാട്ടത്തിന് കളമൊരുങ്ങുന്നതാവട്ടെ മനുഷ്യ ശരീരത്തിലും.ഇത് നടക്കുന്നത് ദൃശ്യ പ്രപഞ്ചമായ ഭൂതങ്ങളുടെ ലോകത്ത് വെച്ചുമാണ്.മനുഷ്യൻ ഈ ലോകത്തെക്ക് വന്ന അതിഥിയാണ്.മനുഷ്യൻ്റെ യഥാർത്ഥ സ്വദേശം ആത്മലോകമാണ്.അവിടുന്ന് ഈ ലോകത്തെക്ക് വന്ന വിദേശിയാണ് മനുഷ്യൻ.അവൻ്റെ കൂടെ ഹൃദയത്തെ സഹായിക്കാനായി അഞ്ച് ആത്മാക്കൾ വേറെയും ഉണ്ട്.നാഭിയിലുള്ള ഭൂതാത്മാവിനെ സഹായിക്കാൻ മറ്റു ചില ഭൂതങ്ങൾ കൂടി മനുഷ്യ ശരീരത്തിൽ തന്നെയുണ്ട്. ഈ ഭൂതത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഉറങ്ങിക്കിടക്കുന്ന ഹൃദയത്തിനും പിന്നീട് മറ്റു ആത്മാക്കൾക്കും ദിവ്യ നാമത്തിന്റെ പ്രകാശം കൊണ്ട് ഉണർവേകാൻ മനുഷ്യന് ആത്മീയ ഗുരുവിനെ ആവശ്യമായി വരുന്നു. തൻറെ ഗുരു വ്യാജനല്ലെന്ന് തിരിച്ചറിയാൻ ഒരേയൊരു മാനദണ്ഡം മാത്രമാണുള്ളത്.അത് ഹൃദയത്തെ ദൈവിക നാമത്തിലൂടെ ഉണർത്താനുള്ള സിദ്ധിയാണ്. ഗുരുവിൽ നിന്നും ശിഷ്യന് ലഭിക്കുന്ന ദൈവിക നാമത്തിന്റെ ഈ സമ്മാനത്തെ നാമദാനം എന്ന് മുൻഗാമികൾ വിളിക്കാറുണ്ടായിരുന്നു.
    #kalki
    #kalkiavatar
    #kalkimission
    #കൽക്കി
    #കൽക്കിഅവതാരം
    #രാവണൻ
    #രാമൻ
    #രാമായണം
    #ഭഗവദ്ഗീത
    #കൽക്കിഭഗവാൻ

КОМЕНТАРІ • 101

  • @muhammedjamshadmuhammedjam4259
    @muhammedjamshadmuhammedjam4259 5 днів тому +14

    ദൈവത്തിന് മതമില്ല. മതങ്ങൾ അവനിലേക്ക് എത്താനുള്ള മാർഗങ്ങൾ മാത്രമാണ്. എല്ലാ മതങ്ങളും ഒരു ദൈവത്തിൽ നിന്ന് വന്നത് തന്നെ. എന്നാൽ ഈ കാലഘട്ടത്തിൽ ആത്മീയത ഇല്ലാത്ത മതങ്ങൾ എല്ലാം ആത്മാവില്ലാത്ത ശരീരം പോലെ ജഡമാണ്. എത്ര മനോഹരമായാണ് സ്വാമിജി അറിവുകൾ പകർന്നു നൽകുന്നത്. തീർച്ചയായും ഈ ചാനൽ ഈ കാലഘട്ടത്തിൽ ആത്മീയത അന്വേഷിക്കുന്നവർക്ക് നല്ലൊരു മുതൽകൂട്ടാവട്ടെ. പ്രത്യേകിച്ച് ഹിന്ദു സഹോദരങ്ങൾക്ക്.... 💖💖💖💖

    • @KALKI_MISSION
      @KALKI_MISSION  5 днів тому +1

      💖💖💖🙏🏻🙏🏻👌🏻

    • @Aysha-z2v
      @Aysha-z2v 5 днів тому +1

      വളരെ ശെരിയാണ്

  • @aslam3666
    @aslam3666 5 днів тому +12

    പുതിയ അറിവുകൾ നന്നായി മനസ്സിലാവുന്ന രീതിയിലുള്ള വിവരണം ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @Seema-hp2fz
    @Seema-hp2fz 5 днів тому +6

    എല്ലാ മതങ്ങളും ഒന്നാണ് എന്നും, എല്ലാ മതത്തിലുള്ളവരുടെ ദൈവവും ഒന്നാണ് എന്നും മനസിലാക്കാൻ ഈ വീഡിയോ ഉപകരിക്കട്ടെ ,
    എല്ലാ മനുഷ്യരുടേയും ഹൃദയം ദൈവം വിശാലമാക്കി കൊടുക്കട്ടെ ❤🙏

  • @SalamThottoli
    @SalamThottoli 5 днів тому +5

    ❤ ഓം ഓം ഓം
    എല്ലാവരുടെയും ഹൃദയം പ്രകാശിക്കട്ടെ
    ദൈവത്തെ തിരയുന്നവർക്ക് വഴികാട്ടിയാണ് കൽകി

  • @AbdulAzeez-gy8ze
    @AbdulAzeez-gy8ze 5 днів тому +4

    Great knowledge 🙏🙏

  • @shafeequp7430
    @shafeequp7430 5 днів тому +4

    ഹൃദയത്തിന്റെ മിഡിപ്പുമായി പരമാത്മാവായ ദൈവത്തിന്റെ സുന്ദരനാമം ലയിപ്പിച്ചു കഴിഞ്ഞാൽ അവനാണ് ഭാഗ്യവാൻ ❤️❤️❤️

    • @KALKI_MISSION
      @KALKI_MISSION  5 днів тому

      👌🏻👌🏻👌🏻🙏🏻💖💖

  • @riyasom7436
    @riyasom7436 4 дні тому +3

    ഈ കാലഘട്ടത്തിൽ ജനിച്ചവരേക്കാൾ മഹത്വം ഉള്ളവർ ആരുണ്ട്... ആർക്കും ദൈവത്തെ കണ്ടെത്താം.. ❤️

  • @AnuragCk-v9i
    @AnuragCk-v9i 5 днів тому +2

    ആഗ്രഹവും,ഭയവും ആകുന്ന മായയിലാണ് തീർച്ചയായും മനുഷ്യർ.അത് അടങ്ങാൻ ഹൃദയത്തിൽ ദൈവ നാമം പ്രവേശിക്കണം എന്ന ഈ മഹത്തായ ആത്മ വിപ്ലവം മനുഷ്യരെ ഹൃദയങ്ങൾ ഒന്നാക്കി ഒന്നിപ്പിക്കട്ടെ.♥️

    • @KALKI_MISSION
      @KALKI_MISSION  4 дні тому

      🙏🏻🙏🏻🙏🏻
      ദൈവത്തെ കൊതിക്കുന്ന ദൈവിക പ്രേമം ആഗ്രഹിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങൾ ഒന്നുതന്നെ....👌🏻🙏🏻🙏🏻

  • @muhammedsafvanmanuppa6091
    @muhammedsafvanmanuppa6091 5 днів тому +4

    മനുഷ്യർക്ക് എല്ലാ വിഭാഗത്തിനും ഉൾകൊള്ളാൻ കഴിയുന്ന വളരെ നല്ല അറിവ്... ❤ super 🎉

  • @ashrafreal
    @ashrafreal 6 днів тому +4

  • @MemiAc-tt3ke
    @MemiAc-tt3ke 5 днів тому +4

    ❤❤❤❤❤

  • @ShamseenaK-wv1ux
    @ShamseenaK-wv1ux 5 днів тому +2

    എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട ഒരു അമൂല്യ അറിവാണ് ഇത്....

  • @driving-y4w
    @driving-y4w 5 днів тому +4

    യഥാർത്ഥത്മീയത
    ഇത്‌ലഭിച്ചവർഭാഗ്യവാന്മാർ

  • @Lakshmi-k3s6m
    @Lakshmi-k3s6m 4 дні тому +2

    നല്ല ഉദ്ദേശത്തോടെ മുന്നോട്ടു പോകാത്ത എല്ലാം തികഞ്ഞു എന്ന അഹന്തയിൽ നിൽക്കുന്നവരാണ് ഇവിടെയുള്ള ആത്മീയതയിൽ എന്ന് പറയുന്നവരിൽ പലരും.
    എന്നാൽ സാധാരണക്കാരായ പലരും യാഥാർത്ഥം തേടുന്നു.അങ്ങനെ ഉള്ളവർക്ക് ഭഗവാനിലേക്കുള്ള വെളിച്ചമാകട്ടെ ഈ ചാനൽ.

  • @rahathcookingworld7536
    @rahathcookingworld7536 5 днів тому +4

    Hrdayathe shudheekarikkan mattoridathum kittatha arivukalanu ee Chanelle kittunnath ee kalathu ithu athyavashya Manu iniyum pratheekshikunnu

    • @KALKI_MISSION
      @KALKI_MISSION  5 днів тому +1

      💖💖💖🙏🏻🙏🏻🙏🏻

  • @sumayyaau1421
    @sumayyaau1421 5 днів тому +1

    'ഒരു മതം ഒരു ജാതി ഒരു ദൈവം മനുഷ്യന്'. എന്ന് ശ്രീ നാരായണ ഗുരു ദേവൻ പറഞ്ഞത് സത്യമാണെന്നു ഈ vedeo കണ്ടപ്പോൾ മനസ്സിലാവുന്നു.ഭൂതാ ത്മാവിന്റെ പ്രേരണയ്ക് വഴിപ്പെടാതെ ഹൃദയത്തിൽ ദൈവ നാമം നിറക്കാൻ ജഗദീശ്വരൻ നമ്മെ തുണക്കട്ടെ..

  • @saifukkkk9981
    @saifukkkk9981 6 днів тому +4

    ഹരി ഓം, കലിയുഗം ഇപ്പോൾ തന്നെ അതിന്റെ മൂർത്തീ രൂപം കാണിച്ചു തുടങ്ങി.തീർച്ചയായും കൽക്കി വന്നിരിക്കണം.

  • @sainudheenme561
    @sainudheenme561 5 днів тому +4

    🌹🌹🌹🌹🌹❤

  • @shahnac9194
    @shahnac9194 5 днів тому +4

    എല്ലാ മതങ്ങളും നയിക്കുന്നത് ഏക ദൈവത്തിലേക്ക് മാത്രമാണ്. പല മതങ്ങളിൽ പല നാമങ്ങളിലായ് ദൈവം അറിയപ്പെടുന്നു. ഓരോ മതങ്ങളിലും ദൈവത്തോട് അടുക്കാൻ ദൈവം ആത്മീയഗുരുക്കന്മാരെ നിയോഖിച്ചിട്ടുണ്ട്. അവരിലൂടെ മാത്രമേ ആ ആത്മീയ ഹൃദയം തുറക്കപ്പെടുകയൊള്ളു.

  • @Prasad-g1s
    @Prasad-g1s 5 днів тому +5

    നിന്റെ ഹൃദയമിടിപ്പ് എന്നെ കൊണ്ട് തുടങ്ങണം എന്ന് ഭഗവാൻ കൃഷ്ണൻ പറഞ്ഞിട്ടുണ്ട് എന്ന് കേട്ടിരുന്നു. അത് എങ്ങനെ എന്നത് ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായത്.
    Thanks kalki mission 🙏

    • @KALKI_MISSION
      @KALKI_MISSION  4 дні тому

      🙏🏻💖💖
      തുടർന്നും വീഡിയോകൾ കാണാൻ ശ്രമിക്കുക..🙏🏻

  • @MadhuBani-y3w
    @MadhuBani-y3w 5 днів тому +2

    ഹരേ കൃഷ്ണ, പള്ളിയിലും ക്ഷേത്രത്തിലുമല്ല ദൈവം കുടിയിരിക്കുന്നത് മനുഷ്യന്റെയുള്ളിലാണ് എന്നത് നമ്മൾ പാട്ട്കളിലൂടെ വരെ കേൾക്കുന്നു. 'ഹൃദയത്തിൽ' എന്നും പറയാറുണ്ട്. അത് എങ്ങനെ എന്നതിന് ഈ ചാനലിൽ നിന്ന് വ്യക്തത വരും എന്ന് വിശ്വസിക്കുന്നു.

  • @abdulrazak1787
    @abdulrazak1787 5 днів тому +2

    ❤❤❤ universal method ❤❤❤
    ALL IN 1

  • @muhammadthanseel4974
    @muhammadthanseel4974 5 днів тому +2

    ❤❤❤❤❤

  • @Kunhammad-jp6zp
    @Kunhammad-jp6zp 5 днів тому +2

    ❤❤❤

  • @sulfiyaarshad
    @sulfiyaarshad 5 днів тому +5

    കൽക്കി അവതാരത്തെ കുറിച്ച് അറിയാൻ ഇതല്ലാതെ ഒരു വഴി കാണുന്നില്ല 👍🏻

  • @Hgfddhhncxzzdfghnnbccv
    @Hgfddhhncxzzdfghnnbccv 5 днів тому +2

    ഞാൻ ഹൃദയത്തിൽ എപ്പോഴും ഒരാളെ കാണുന്നു. വർഷങ്ങളായി ആയാളെ തിരഞ്ഞു ഞാൻ ഭൂമിയിൽ അലയുന്നു.ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല.ചില സമയങ്ങളിൽ എൻറെ ബോധം മറയുകയുംഅയാളും ഞാനും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യും.എല്ലാം അല്ലാഹുവിനെ കുറിച്ച് മാത്രം .

    • @weavernote
      @weavernote 4 дні тому

      എന്തൊക്കെ സംസാരിച്ചു പറയൂ...

    • @KALKI_MISSION
      @KALKI_MISSION  4 дні тому

      ഇവിടുന്ന് വല്ലതും നിങ്ങൾക്ക് ലഭിക്കാൻ ഉണ്ടോ എന്ന് കരുതിയാണ് നിങ്ങൾ ഈ കമന്റിട്ടതെന്ന് കരുതുന്നു...
      നിങ്ങളുമായി ബന്ധപ്പെടാവുന്ന നമ്പർ നൽകാൻ താൽപ്പര്യപ്പെടുന്നുണ്ടോ..?

  • @shabnamabdulrahiman2425
    @shabnamabdulrahiman2425 4 дні тому +1

    Spiritual enlightenment ✨💖

  • @newupdate3350
    @newupdate3350 5 днів тому +3

    ❤🙏🏻🙏🏻🙏🏻

  • @shajahanmp7333
    @shajahanmp7333 5 днів тому +1

    Dhyvathe anneshikkunnaverk eth theerchayayum sahayam makum❤❤❤

  • @Karimanni-k4p
    @Karimanni-k4p 5 днів тому +1

    ഓം നമഃശിവായ, അസുരത്മാവിനെ ശുദ്ധിയാക്കാൻ പല മാർഗങ്ങളും കണ്ടിട്ടുണ്ട്.ക്രിയാ യോഗ മുതൽ. പല കഠിന സാധനകൾ വരെയുണ്ട്.എന്നാൽ ഇവിടെ പറയുന്ന ഹൃദയത്തിൽ ദൈവിക പ്രകാശം പ്രവേശിച് അവിടെ നിന്ന് ദിവ്യ പ്രഭ പ്രവഹിച്ചു ശുദ്ധമാക്കുന്ന രീതി ലളിതവും,മനോഹരവുമായി തോന്നി.
    ഇങ്ങനെ ചെയ്യുന്ന ഗുരുക്കൻമാരുണ്ടോ?

    • @KALKI_MISSION
      @KALKI_MISSION  4 дні тому

      അതെ 🙏🏻💖
      കഠിന സാധനങ്ങളും അധ്വാനങ്ങളും ചെയ്തു നാഭിയിലിരിക്കുന്ന അസുരത്മാവിനെ മെരുക്കിയെടുത്ത് അതിന്റെ പര്യവസാനം ആയി എത്തിച്ചേരുന്നത്, യഥാർത്ഥ ഗുരുവിൽ നിന്നും ലഭിക്കുന്ന ആത്മാഹൃദയം ഉണർത്താൻ ആവശ്യമായ ദൈവിക നാമത്തിന്റെ ദാനത്തിലേക്കാണ്..
      അത് ആത്മീയതയുടെ മറ്റൊരു വഴിയാണ്... എന്നാൽ ഇവിടെ വിവരക്കപ്പെടുന്ന പോലെ ആദ്യം ഹൃദയം ദൈവിക നാമം പ്രവേശിച്ച് പ്രകാശപൂരിതമായി ദൈവിക പ്രകാശം രക്തത്തിലൂടെ സഞ്ചരിച്ച് അസുര ആത്മാവിനെയും ശുദ്ധി വരുത്തുന്ന രീതിയാണ് ലളിതവും സുഖകരവുമായത്...

  • @sharafdheen2835
    @sharafdheen2835 5 днів тому +1

    ഓം ശാന്തി

  • @sreejayasree3110
    @sreejayasree3110 5 днів тому +2

    🙏🙏🙏❤️

  • @Aysha-z2v
    @Aysha-z2v 5 днів тому +1

    എല്ലാ മതത്തിൽ ഉള്ളവര്ക്കും ദൈവ സ്നേഹം ലഭിക്കാൻ ആഗ്രഹിക്കുന്നവർക് ഒരു ഉത്തമ ചാനൽ ആണ് ഇത് , kalki mission പോലെ ഇത്രയും നല്ല അറിവുകൾ ലഭിക്കുന്ന ചാനൽ ഇല്ല എന്ന് തോന്നുന്നു

  • @NajmaNajju-ce4cy
    @NajmaNajju-ce4cy 5 днів тому +1

    Super❤

  • @Nifar143
    @Nifar143 5 днів тому +1

    Exactley write❤

  • @AliPerigatt
    @AliPerigatt 3 дні тому +1

    💖💐

  • @Sreehari-r7k
    @Sreehari-r7k 4 дні тому +1

    മനുഷ്യൻ അധർമത്തിലും,അനീതിയിലുമായി കലി കാലം നിറഞ്ഞാടുന്നത് ഇവിടെ പറഞ്ഞ പോലെ ഹൃദയം അസ്തമിച്ചത് കൊണ്ടാകാം.
    മാനവന്റെ ഹൃദയം തുറക്കുന്ന ദിവ്യ പ്രഭയുമായി അവതരിക്കുന്ന ഭഗവാനിലേക്ക് സൂചന നൽകുന്ന ഈ ചാനൽ എല്ലാവരും തീർച്ചയായും ഗൗരവമായി കാണേണ്ടതുണ്ട്.

    • @KALKI_MISSION
      @KALKI_MISSION  3 дні тому

      🙏🏻🙏🏻🙏🏻💖💖👌🏻

  • @Ganesh-u8t1n
    @Ganesh-u8t1n 5 днів тому +1

    ഹരേ കൃഷ്ണ, ബാഹ്യമായ ഹൃദയത്തിലും ദൈവിക പ്രകാശം പ്രവേശിക്കും എന്നത് ഇപ്പോൾ പലരും പറയാതെ ആയിരിക്കുന്നു. എന്നാൽ സനാധന ധർമം നമ്മുടെ ശരീരത്തെ പ്രധാനമായി ക്ഷേത്രമായാണ് പറയുന്നത്.
    ഈ ചാനലിൽ നിന്ന് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.

    • @KALKI_MISSION
      @KALKI_MISSION  4 дні тому

      🙏🏻🙏🏻 ചാനൽ സബ്സ്ക്രൈബ് ചെയ്ത കാത്തിരിക്കുക വീഡിയോകൾ ഉടൻ വരും...💖💖💖

  • @ashwinnarayan-x2j
    @ashwinnarayan-x2j 4 дні тому +1

    ഹൃദയത്തിൽ ദൈവിക പ്രകാശം കയറുന്നതിനെ പറ്റിയുള്ള അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു.
    ഈ ചാനൽ തീർച്ചയായും എല്ലാവരും എല്ലാ ആത്മ അന്നേഷികളിലേക്കും എത്തിക്കേണ്ടതാണ്.

    • @KALKI_MISSION
      @KALKI_MISSION  3 дні тому

      അതെ 🙏🏻💖
      വീഡിയോ ഷെയർ ചെയ്തു പരമാവധി മറ്റുള്ളവരിലേക്കും ഈ മഹത്തായ സന്ദേശം എത്തിക്കുക...!

  • @OmNama-i5w
    @OmNama-i5w 5 днів тому +1

    ഹരി ഓം സ്വാമിജി, മനുഷ്യ ഹൃദയത്തിലാണ് ദൈവം വസിക്കുന്നത് എന്ന് എല്ലാവരും പറയുന്നു. എന്നാൽ അത് എങ്ങനെ എന്നത് കൂടുതൽ മനസിലാക്കാൻ ഇവിടെ നിന്ന് കഴിയുന്നു. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.

    • @KALKI_MISSION
      @KALKI_MISSION  4 дні тому

      അതെ..🙏🏻
      അക്കാര്യം എല്ലാവരും ബാഹ്യമായി മാത്രം പറഞ്ഞു നിർത്തുകയാണ്..
      അതിൻറെ യഥാർത്ഥമായ ആന്തരിക വശം മനസ്സിലാക്കാത്തവർക്കൊന്നും സത്യപാതയിൽ സഞ്ചരിക്കാൻ സാധ്യമാവുക തന്നെയില്ല..
      🙏🏻🙏🏻🙏🏻

  • @456654123321able
    @456654123321able 5 днів тому +1

    Ellarum manasilakenda kandirikenda spiritual classes ❤

  • @alexpaul-u6r
    @alexpaul-u6r 5 днів тому +1

    സ്വാമിജി, ബാഹ്യ ഹൃദയവും,ആന്തരിക ഹൃദയവും തമ്മിൽ ബന്ധമുണ്ടോ?

    • @KALKI_MISSION
      @KALKI_MISSION  4 дні тому

      അതെ..🙏🏻
      ബാഹ്യ ഹൃദയവുമായാണ് ആന്തരിക ഹൃദയം ബന്ധപ്പെട്ടിരിക്കുന്നത്..
      നമുക്ക് അനുഭവപ്പെടുന്നത് ബാഹ്യഹൃദയത്തിലെ മിടിപ്പാണ്. അതിലേക്ക് യഥാർത്ഥ ഗുരുവിൽ നിന്നും ലഭിക്കുന്ന ദൈവിക നാമം ലയിപ്പിച്ചു ചേർക്കുന്നതിലൂടെ ആന്തരിക ഹൃദയത്തെ ഉണർത്താനും ആത്മീയതക്ക് തുടക്കം കുറിക്കാനും സാധ്യമാവും....
      കൂടുതൽ കാര്യങ്ങൾ വീഡിയോകളിൽ വിശദീകരിക്കും...🙏🏻🙏🏻

  • @AjmalAju-pq1jj
    @AjmalAju-pq1jj 5 днів тому +2

    ഹൃദയം തുറക്കാൻ ദൈവനാമം ഉള്ളിലേക്കു എത്തണം അതിന് കൽക്കി mission സഹായിക്കും എന്നത് manassilayi

  • @Krishnakumar-r9s8b
    @Krishnakumar-r9s8b 5 днів тому +1

    ഹരി ഓം, 400 വർഷമായി ഹൃദയത്തെ ഉണർത്തുന്ന യഥാർത്ഥ ആത്മീയത നഷ്ടമായി എന്നത് പുതിയ അറിവാണ്.
    എന്നാൽ ഇന്നത്തെ ലോകം നോക്കുമ്പോൾ അത് സത്യമായി തോന്നുന്നു.
    ഭഗവാൻ കൽക്കി ഇവിടെ വന്നു കഴിഞ്ഞോ?

    • @KALKI_MISSION
      @KALKI_MISSION  4 дні тому

      🙏🏻🙏🏻🙏🏻അതേ വന്നു കഴിഞ്ഞു..
      അദ്ദേഹത്തിൽ നിക്ഷിപ്തമായ ചുമതലകൾ അദ്ദേഹം നിറവേറ്റി കൊണ്ടിരിക്കുന്നുണ്ട്...
      ഈ ചാനൽ നിങ്ങൾ പൂർണമായും പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും കൽക്കിയിൽ എത്തിച്ചേരാനാകും...👌🏻🙏🏻🙏🏻

  • @mohammadalikhader2415
    @mohammadalikhader2415 5 днів тому +1

    Wow best class 🫀🥰

  • @muhammadph2914
    @muhammadph2914 День тому

    🫀

  • @hameedali7173
    @hameedali7173 5 днів тому +3

    ❤❤❤

  • @AnvarAhammad
    @AnvarAhammad 4 дні тому +2

    ❤❤❤❤❤

  • @sajithasajitha6119
    @sajithasajitha6119 5 днів тому +2

    ❤❤❤❤❤❤❤

  • @subidasubu-jo6xs
    @subidasubu-jo6xs 5 днів тому +1

    ❤❤❤

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 5 днів тому

    ❤❤

  • @shameerabdu6960
    @shameerabdu6960 5 днів тому

    ❤❤❤❤❤❤❤