തിരുപ്പതി - പഞ്ചഭൂത ക്ഷേത്ര യാത്ര

Поділитися
Вставка
  • Опубліковано 18 вер 2024
  • ലഘു വിവരണം :- പഞ്ചഭൂത ക്ഷേത്രങ്ങൾ
    ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങൾ ആധാരമാക്കിയുള്ള ശിവ ക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ.....
    ഹൈന്ദവ വിശ്വാസനമുസരിച്ച് ഏറെ പ്രത്യേകതകളുള്ള ക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങള്‍. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനടിസ്ഥാനമായ മൂലധാതുക്കളായ പഞ്ചഭൂതങ്ങളായ ആകാശം, ഭൂമി, വായു, അഗ്നി, ജലം എന്നിവയെ ആരാധിക്കുന്ന ശിവക്ഷേത്രങ്ങൾ ദർശിക്കുന്നതോടെ ജീവിതം നവജന്മമാകുന്നു എന്നാണ് വിശ്വാസം. ഇവയെ നിയന്ത്രിക്കുന്നത് ശിവശക്തിയായതിനാൽ ശിവപ്രതിഷ്ഠകളാണ് എല്ലാം..
    തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമായാണ് പഞ്ചഭൂത ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ പഞ്ചഭൂത ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍...
    1.ജംബുകേശ്വര ക്ഷേത്രം
    പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ജലത്തിനു പ്രാധാന്യം നല്കുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ജംബുകേശ്വര ക്ഷേത്രം. പതിനെട്ട് ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ഈ ക്ഷേത്രം ചോളരാജാവായ കോചെങ്കണ്ണന്‍ നിർമ്മിച്ചതാണെന്നാണ് വിശ്വാസം.
    ഒരിക്കല്‍ കാവേരി നദീതീരത്തിനു സമീപമുള്ള ജംബുക വൃക്ഷത്തിനടിയില്‍ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടുവത്രെ. ഈ ഞാവൽമരം ഇപ്പോഴും അവിടെ കാണാം. ഇതിനെത്തുടര്‍ന്ന് ഒരു ആനയും ചിലന്തിയും ഇവിടെ ആരാധന നടത്തുമായിരുന്നു. ആന തുമ്പിക്കൈയ്യില്‍ ജലം എടുത്ത് ശിവലിംഗത്തെ അഭിഷേകം നടത്തുമ്പോള്‍ ചിലന്തി പൂക്കള്‍ പൊഴിച്ചിടുമായിരുന്നു. ഇക്കാര്യത്തില്‍ മത്സരിച്ച ഇവര്‍ മരിച്ചുവത്രെ. പിന്നീട് അടുത്ത ജന്‍മത്തില്‍ കോചെങ്കണ്ണനായി പിറന്ന ചിലന്തി ആനകള്‍ക്ക് എത്താത്ത ഉയരത്തില്‍ ശിവലിംഗം പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.
    ജംബുകേശ്വര ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ ഒരു ചെറിയ ഉറവയുടെ സാന്നിധ്യം ഉണ്ട്. അതിനാല്‍ ഇവിടുത്തെ പ്രതിഷ്ഠ എല്ലായ്‌പ്പോഴും ജലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന രീതിയിലാണുള്ളത്.
    2.ഏകാംബരേശ്വര്‍ ക്ഷേത്രം
    പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ശിവനെ ഭൂമിയുടെ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിലിംഗമെന്നാണ് ഇവിടുത്തെ പ്രതിഷ്ഠ അറിയപ്പെടുന്നത്.
    മറ്റൊരു ഐതിഹ്യം: ഒരിക്കല്‍ മാവിന്‍ ചുവട്ടിലിരുന്ന് പൃഥ്വിലിംഗരൂപത്തില്‍ ശിവനെ ആരാധിക്കുകയായിരുന്നു പാര്‍വ്വതി. അപ്പോഴാണ് സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാവതി നദി കരകവിഞ്ഞൊഴുകുന്നത് പാര്‍വ്വതി ദേവി കണ്ടത്. വെള്ളം അടുത്തെത്തിയാല്‍ അത് താന്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന പൃഥ്വി രൂപത്തിലുള്ള ശിവലിംഗത്തെ നശിപ്പിക്കും എന്ന് മനസ്സിലാക്കിയ ദേവി ശിവലിംഗത്തെ ആലിംഗനം ചെയ്ത് സംരക്ഷിച്ചു എന്നാണ് വിശ്വാസം. ആ ശിവലിംഗത്തെയാണ് ഇവിടെ ഏകാംബരേശ്വര്‍ ആയി ആരാധിക്കുന്നത്. പൃഥ്വിലംഗത്തിലുള്ളതായതിനാല്‍ ഇവിടെ ശിവലിംഗത്തില്‍ ജലാഭിഷേകമില്ല.
    സഹസ്രലിംഗം
    ഏകാംബരേശ്വര ക്ഷേത്രത്തിന്റെ മറ്റൊരു വലിയ ആകര്‍ഷണമാണ് ഇവിടുത്ത സഹസ്രലിംഗം. വലിയൊരു ശിവലിംഗത്തില്‍ ആയിരം കുഞ്ഞു ശിവലിംഗങ്ങള്‍ കൊത്തിയിരിക്കുന്നതാണ് സഹസ്രലിംഗം എന്നറിയപ്പെടുന്നത്.
    3.അരുണാചലേശ്വര ക്ഷേത്രം
    തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ അണ്ണാമല മലനിരകളുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന അണ്ണാമലെയാര്‍ ക്ഷേത്രം പഞ്ചഭൂത സ്ഥലങ്ങളില്‍ അഗ്നിയെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമാണ്. അഗ്നി ലിംഗം എന്നാണ് ഇവിടുത്തെ ശിവലിംഗം അറിയപ്പെടുന്നത്. അരുണാചലേശ്വര്‍ അഥവാ അണ്ണാമലയാരായിട്ടാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.
    പത്ത് ഹെക്ടറിലെ ക്ഷേത്രം
    ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് അണ്ണാമലിയാര്‍ ക്ഷേത്രം. 66 മീറ്റര്‍ ഉയരമുള്ള ഇവിടുത്തെ ക്ഷേത്രഗോപുരം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രഗോപുരമാണ്.
    എല്ലാ പൗര്‍ണ്ണമി നാളുകളിലും അണ്ണാമലയെ പ്രദക്ഷിണം ചെയ്ത് നടക്കുന്ന ഭക്തി യാത്രയാണ് ഗിരിവാലം എന്നറിയപ്പെടുന്നത്. നവംബര്‍-ഡിസംബര്‍ മാസത്തെ യാത്രയിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നത്.
    4.ശ്രീകാളഹസ്തി ക്ഷേത്രം
    പഞ്ചഭൂതങ്ങളില്‍ വായുവിന്റെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. ആന്ധ്രാപ്രദേശിലെ കാളഹസ്തി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
    ശ്രീ(ചിലന്തി), കാള(സര്‍പ്പം), ഹസ്തി(ആന) എന്നീ മൂന്നു ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം.
    അതിനാലാണ് ക്ഷേത്രത്തിന് ഈ പേരു ലഭിച്ചത് എന്നാണ് വിശ്വാസം.
    വായുവിന്റെ രൂപത്തില്‍
    ശിവന്‍ പഞ്ചഭൂതങ്ങളില്‍ വായുവിനെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമാണ് ശ്രീകാളഹസ്തി. ഇവിടെ ശിവന്‍ വായുവിന്റെ രൂപത്തില്‍ വന്ന് ചിലന്തിക്കും പാമ്പിനും ആനയ്ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞ് ഇവര്‍ക്ക് മോക്ഷം നല്കിയതായാണ് പറയപ്പെടുന്നത്.
    ശിവഭഗവാനെ പൂജിക്കുന്നതിന്റെ ഭാഗമായി ചിലന്തി ശിവലിംഗത്തിനെ വലകൊണ്ട് മൂടുകയും സര്‍പ്പം ശിവലിംഗത്തിന് മുകളില്‍ രത്‌നം സ്ഥാപിക്കുകയും ഈന ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.
    ശ്രീശൈല പര്‍വ്വതത്തിനു പുറകിലായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നതെന്നാണ് വിശ്വാസം. അതിനാല്‍ ഇത് ദക്ഷിണ കൈലാസം എന്നാണ് അറിയപ്പെടുന്നത്.
    5. ചിദംബരം ക്ഷേത്രം
    ശിവലിംഗത്തിനു പകരം നടരാജ വിഗ്രഹം ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ചിദംബരം ക്ഷേത്രം. ആകാശത്തിനാണ് ഇവിടെ പ്രാധാന്യം നല്കുന്നത്. അതിനാല്‍ ഇത് ആകാശലിംഗം എന്നും അറിയപ്പെടുന്നു.
    ചിദംബര രഹസ്യം:
    ആകാശത്തെ പ്രതിനിധാനം ചെയ്യുന്ന സിവനെ ഇവിടെ പൂജിക്കുനന്ത് ശൂന്യനായിട്ടാണ്. ഇത് ചിദംബര രഹസ്യം എന്നാണ് അറിയപ്പെടുന്നത്. തിരശ്ശീല കൊണ്ട് മറച്ച നിലയിലാണ് ഇതുള്ളത്.
    തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.
    തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ ഭഗവദ്ദർശനമരുളി.
    ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രം.

КОМЕНТАРІ • 1