രേണുഅമ്മ രണ്ടാനമായല്ല പെറ്റമ്മ കൊല്ലം സുധിയുടെ മകൻ കിച്ചു മനസ് തുറക്കുന്നു | Kollam Sudhi Son Kitchu

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 593

  • @MazhavilKeralam
    @MazhavilKeralam  Рік тому +157

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @fathimasuhara2107
    @fathimasuhara2107 Рік тому +887

    ഇങ്ങനെ ഒരു interview നടത്തിയതിൽ ഒരു പാട് നന്ദിയും സന്തോഷവും ... സുധിച്ചേട്ടൻ മരിച്ച ആ നിമിഷം തൊട്ട് ഈ മോനെക്കുറിച്ചോർത്തായിരുന്നു ഏറെ വിഷമിച്ചിരുന്നത് ... മോൻ അവിടെ happy & safe ആണെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം ... മോൻ ഒരിക്കലും ഒരു വിഷമവും ഇല്ലാതിരിക്കട്ടെ .... ഈ പ്രായത്തിനിടയിൽ മോൻ താങ്ങാനാവുന്നതിലും അപ്പുറം വേദന സഹിച്ചില്ലേ ... എല്ലാം ദൈവത്തിൻ്റെ പരീക്ഷണമാണ് പൊന്നേ ... സാരല്ലാട്ടോ

  • @rajeenabasheer4299
    @rajeenabasheer4299 Рік тому +1878

    സുധി ചേട്ടൻ മരിച്ചപ്പോൾ ഞങ്ങളെ പോലുളളവർക്ക് പോലും ഇപ്പോഴും സങ്കടം മാറിയിട്ടില്ല

  • @swathigopan
    @swathigopan Рік тому +569

    മോന് കിട്ടിയ ഏറ്റവും വലിയ സമ്പത്താണ് സ്നേഹനിധിയായ ഈ അമ്മ . പറയുന്നവർ എന്തെങ്കിലും പറയട്ടെ . മോൻ പഠിച്ചു ജോലി മേടിച്ചിട്ട് അമ്മയെയും അനിയനെയും നന്നായി നോക്കുക . ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @rajammaarjunan2413
    @rajammaarjunan2413 Рік тому +1308

    മോൻ വിഷമിക്കരുത് അമ്മയെയും കുഞ്ഞനുജനെയും നല്ലപോലെ നോക്കി നല്ല രീതിയിൽ ജീവിക്കണം എന്നും അച്ഛന്റെ ആത്മാവ് കൂടെ ഉണ്ടാവും ധൈര്യമായിരിക്കാം

    • @valyedhanpk6493
      @valyedhanpk6493 Рік тому +2

      😢😢

    • @subidhakhadar7824
      @subidhakhadar7824 Рік тому +10

      മോനേ മോൻ ഒരിക്കലും തളർന്ന് പോകരുത് മനസ്സിന് നല്ല ദൈര്യം കൊടുക്കുക മോൻ പടിച്ച് ജോലി വാങ്ങിച്ചിട്ട് അമ്മയേയും അനിയനേയും പൊന്ന് പോലെ നോക്കണം അച്ചൻ എപ്പളും എല്ലാത്തിനും നിങ്ങളെ കൂടെയുണ്ടാകും ദൈവം അനുഗഹിക്കട്ടെ മക്കളെ

    • @sathymohan1540
      @sathymohan1540 Рік тому +2

      മോൻ തളരരുത്

  • @mariamfrancis438
    @mariamfrancis438 Рік тому +677

    ഒന്നും അറിയാതെ ആ ചേച്ചിയെ കുറ്റപ്പെടുത്തുന്നവർ ഈ ഇന്റർവ്യൂ കാണു. കിച്ചുമോന്റെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയും അമ്മയോടുള്ള സ്നേഹം അമ്മയ്ക്ക് മോനോടുള്ള കരുതൽ. ഇനിയെങ്കിലും ഒന്നും അറിയാതെ ഭർത്താവ് മരിച്ച സങ്കടത്തിൽ ഇരിക്കുന്ന ആ ചേച്ചിയെയും മക്കളെയും വെറുതെ വിട്. 2 മക്കളുമായി അവർ സമാദാനത്തോടെ ജീവിക്കട്ടെ. മോൻ നന്നായി പഠിച്ചു ജോലി വാങ്ങി അമ്മയ്ക്കും അനിയനും തുണ ആവണം ഇനിയും അമ്മയുടെ സന്തോഷം നിങ്ങളിൽ മാത്രം ആണ്

    • @sv8394
      @sv8394 Рік тому +34

      മലയാളി അല്ലേ.നല്ലത് ചെയ്താലും എന്തെങ്കിലും കുറ്റം കണ്ട് പിടിക്കും.

    • @anjuvnath9301
      @anjuvnath9301 Рік тому +3

      ​@@sv8394 sathyam 😂

    • @hasnamubarak3157
      @hasnamubarak3157 Рік тому +1

      Aaraa kuttapeduthye

  • @vinojavino9058
    @vinojavino9058 Рік тому

    മോനേ... വിഷമിക്കേരുതെന്നു പറയാൻ പറ്റില്ല.. കാരണം.. ഞങ്ങൾക്ക്‌ പോലും ഇപ്പോഴും സഹിക്കുന്നില്ല.... എന്നാലും എല്ലാം മോൻ തരണം ചെയ്തു ജീവിക്കുക.. അമ്മയുണ്ട്.... എല്ലാവരും കൂടയുണ്ട്... എല്ലാം ദൈവത്തിന്റെ ഇഷ്ട്ടം... അച്ഛനെ ദൈവത്തിനും ഇഷ്ട്ടമായിരിക്കും.. അതാ വേഗം കൊണ്ടുപോയത്.. പഠിക്കണം.. ജോലി വാങ്ങിച്ചു അമ്മ... അനിയൻ... പൊന്നുപോലെ നോക്കേണം... കേട്ടോ... അച്ഛൻ സന്തോഷിക്കും.. കേട്ടോ ❤❤❤

  • @rajisajeed1341
    @rajisajeed1341 Рік тому +2

    എത്ര നിഷ്കളങ്കമായ സംസാരം അച്ഛനെ പോലെ തന്നെ ഇ മോനും

  • @vilasinipola542
    @vilasinipola542 Рік тому +198

    മോൻ നന്നായി പഠിച്ചു നല്ലൊരു ജോലി സമ്പാദിക്കണം. അനിയനെയും അമ്മയെയും നന്നായി സംരക്ഷിക്കണം. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏

  • @arfathpa4106
    @arfathpa4106 Рік тому +157

    അമ്മയും മക്കളും നല്ല സന്തോഷത്തിലും റാഹത്തിലും ജീവിക്കാൻ അള്ളാഹു തഹുംഫീക്ക് ചെയ്യട്ടെ രേണു നല്ല അമ്മയാണ് എന്ന് മോൻ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞുപോയി മോനും ആ അമ്മയെ പൊന്ന് പോലെ നോക്കണം അനിയേനെയും നോക്കണം എല്ലാവരെയും ദുഹാ നിങ്ങളെ കൂടെ ഇണ്ട് മോനു 🥰🥰🥰 അച്ഛൻ നിങ്ങളുടെ കൂടെ ഇണ്ട് മോനെ

  • @asharanjith1
    @asharanjith1 Рік тому +501

    സ്നേഹം നിറഞ്ഞ കുടുംബം 😢... അമ്മക്കും മക്കൾക്കും ഈശ്വരൻ തുണയായി ഉണ്ടാവും എന്നും

  • @nusaibamobile2267
    @nusaibamobile2267 Рік тому +12

    സുധി ചേട്ടനെ പോലെ തന്നെ നിഷ്കളങ്കനാണ് ഈ മോൻ
    അവനോട് റിതുൽ മോന് അഛന്റെ കഴിവ് കിട്ടിയിട്ടുണ്ടെന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൻ എത്ര മനോഹരമായിട്ടാണ് അനിയനെ കുറിച്ച് പറഞ്ഞത്
    ഇത്രയും നല്ല തങ്കം കുടം പോലൊരു മകനെ ദൈവം സുധി ചേട്ടന് ദൈവം തന്നില്ലേ.... അതാണ് ചേട്ടന്റെ ഭൂമിയിലെ ഏറ്റവും വലിയ സ്വത്ത്

  • @aneewilson9715
    @aneewilson9715 Рік тому +360

    മോനെ കരയല്ലെ കൂട്ടാ പഠിച്ചു വലിയവനായി ജോലി സമ്പാദിച്ചു അമ്മയും മോനും അനിയനും സുഖമായി ജിവിക്കുക

  • @Rani45612
    @Rani45612 Рік тому +77

    നല്ല പക്വത ഉള്ള കുഞ്ഞ് 😢നന്നായി വരും മോൻ😢❤

  • @kiakid33456
    @kiakid33456 Рік тому +32

    സുധി ചേട്ടന്റെ അതെ സംസാരം..❤
    എന്ത് പറയണമെന്ന് അറിയില്ല..12 ദിവസം ആയി എന്ന് പോലും വിശ്വസിക്കാൻ പറ്റുന്നില്ല💔 മോന്റെ അച്ഛൻ കൂടെ തന്നെയുണ്ട്..നിങ്ങളെ കാണുന്നും കേൾക്കുന്നും ഉണ്ട്..മനസ്സിന് സമാധാനമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കു മോനെ..രേണു രണ്ടാനമ്മ അല്ലാ..പെറ്റമ്മ തന്നെയാണ് എന്ന് മോന്റെ വാക്കുകളിലൂടെ വെയ്ക്തമാണ്❤നല്ലൊരു അമ്മയെ സുധി ചേട്ടൻ തന്നല്ലോ..ആ അമ്മയേം കുഞ്ഞുഅനിയനെയും പൊന്നുപോലെ നോക്കണേ..നല്ലത്തെ വരൂ മോനെ..❤❤

  • @myownfamily760
    @myownfamily760 Рік тому +272

    ഇപ്പോഴും ആഗ്രഹിച്ചു pokua സുധി ചേട്ടൻ മരിക്കാതിരുന്നെങ്കിൽ ന്ന്... വല്ലാതെ മനസിനെ വേദനിപ്പിച്ച ഒരു മരണം ആയി പോയി 🥺🥺🥺🥺🥺

    • @sudhasu3880
      @sudhasu3880 Рік тому +3

      Sathyam...mattu 3 perum rakshapettapole aakikkoodaayirunno ee Daivathinu😢

    • @mariyammaprasad882
      @mariyammaprasad882 Рік тому +1

      സത്യം

  • @sindhusunil2039
    @sindhusunil2039 Рік тому +1

    നല്ല മോൻ . രേണുവിന് ഒരു താങ്ങായി മാറും റിതുകുട്ടന് നല്ലൊരു ചേട്ടനും♥️♥️♥️

  • @soumya4528
    @soumya4528 Рік тому +26

    രേണുവിന് രണ്ടുമക്കളെയും നല്ലപോലെ സ്നേഹിക്കാൻ കഴിയട്ടെ.. ഒരിക്കലും 2 പേരെയും രണ്ടായി കാണാതെ ഇരിക്കട്ടെ.. സുധിച്ചേട്ടന്റെ ആത്മാവ് കണ്ടു സന്തോഷിക്കുകയെ ഉള്ളൂ നിങ്ങൾ 3 പേരും ഒരുമിച്ചു നിക്കണം നല്ല ലെവലിൽ മുന്നോട്ടു പോകണം നാളെ ഈ രണ്ടു മക്കളും രേണുവിന് തുണ ആവട്ടെ

  • @lissabenny8797
    @lissabenny8797 Рік тому +170

    അമ്മയെക്കുറിച്ച് മോൻ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @samsonantony5092
    @samsonantony5092 Рік тому +1

    മോൻ്റെ പെറ്റമ്മ തന്നെയാണ് ഈ അമ്മ അമ്മയെയും കുഞ്ഞനിയനെയും നന്നായി നോക്കി നല്ല മോൻ ആയി വളരുക ദൈവം എന്നും കൂടെ ഉണ്ടാകും🙏🙏🙏

  • @a_vj9840
    @a_vj9840 Рік тому +62

    രണ്ടു മക്കളും നല്ല രീതിയിൽ വളർന്നു വരട്ടെ സുധി ചേട്ടന്റെ സ്വപ്‌നങ്ങൾ എല്ലാം നടത്തി കൊടുക്കട്ടെ

  • @shobhashobha2402
    @shobhashobha2402 Рік тому +243

    മോനെ വിഷമിക്കേണ്ട അച്ഛന്റെ ആത്മാവ് കൂടെത്തന്നെയുണ്ട് മായാതെ ഞങ്ങളുടെ മനസിലും ഒരിക്കലും മറക്കാനാവില്ല ❤️❤️🌹

  • @rajlashdiyan2223
    @rajlashdiyan2223 Рік тому +36

    രണ്ടനമ്മയെ അമ്മയെ പോലെ കിട്ടാനും ഒരു ഭാഗ്യം വേണം ❤നീ ഭാഗ്യവാൻ ആണ് മോനെ അക്കാര്യത്തിൽ

  • @thanseera1239
    @thanseera1239 Рік тому +61

    മോന്റെ സംസാരം കേട്ടപ്പോൾ സമാധാനം ആയി 😔എന്നാലും സുധി ചേട്ടനെ മറക്കാൻ പറ്റില്ല 😒

  • @rafeeqkunjutti4520
    @rafeeqkunjutti4520 Рік тому +704

    ഇപ്പോഴും കണ്ണീർ തോരാത്ത ഒരു അവസ്ഥയിൽ 😢😢 പോയ ഒരേ ഒരാളെ ഒള്ളു സുധിച്ചേട്ടൻ കണ്ടാൽ കണ്ണ് നിറയ😔😔😔

    • @lallylallu3701
      @lallylallu3701 Рік тому +2

      Moo

    • @vavavava6057
      @vavavava6057 Рік тому +3

      മണിച്ചേട്ടൻ 😢സുധിച്ചേട്ടൻ 😢🙏🏻🙏🏻🌹

  • @sherinnebin2712
    @sherinnebin2712 Рік тому +306

    സുധി ചേട്ടൻ ഒരിക്കലും നമ്മളെ വിട്ട് പോകില്ല. അത്രക്ക് നല്ല ഓർമ തന്നിട്ടാ പോയത്. മോനു, ഫാമിലിക്കും നല്ലത് മാത്രം നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. അച്ചന്റെ ആഗ്രഹം സാധിച്ചു കൊടുക്കുക. We all are with you.

  • @omanaaji1206
    @omanaaji1206 Рік тому +168

    മോന്റെ സംസാരം കേട്ടിട്ട് സങ്കടം വരുന്നു. കണ്ണു നിറയുന്നു. കരയാതെ ഇത് കാണാൻ പറ്റുന്നില്ല 😰അച്ഛന്റെ മോൻ തന്നെ.

  • @deepabiju6266
    @deepabiju6266 Рік тому +380

    സമാധാമായി കിച്ചൂട്ടാ .... മോനെ കണാൻ പറ്റിയല്ലോ നന്നായി പഠിക്കണം അമ്മക്കും അനിയനും തുണയാണം . മിടുക്കനായിട്ട് ഇരിക്കണം എന്നും മോനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു

    • @kuruvillalissy9694
      @kuruvillalissy9694 Рік тому +4

      Kichu, mone, njanum ithu Kathirunnu... Mone kanan... 😢❤️

  • @renjinis9499
    @renjinis9499 Рік тому +14

    മണി ചേട്ടൻ കഴിഞ്ഞാൽ നേരിട്ട് കാണാത്ത ഒരാളുടെ വേർപാട് ഇത്രയും വേദനിച്ചത് സുധിയുടെയാണ് മോൻ്റെ വേദനയിൽ ഞങ്ങളും പങ്കുചേരുന്നു മോൻ നന്നായി പഠിക്കണം അമ്മയ്ക്കും അനിയനും തണലാവണം

  • @Mirzamizriya
    @Mirzamizriya Рік тому +13

    ഹെയർ സ്റ്റൈൽ മാറിയപ്പോൾ കറക്റ്റ് സുധി ചേട്ടൻ തന്നെ 🥰

  • @Priya-gi3lz
    @Priya-gi3lz Рік тому +319

    അമ്മയെയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼❤️❤️

  • @nishatm4221
    @nishatm4221 Рік тому +68

    മോനെ നിന്നെ ഒന്ന് കെട്ടിപിടിച് ആശ്വസിപ്പിക്കാൻ വലിയ ആഗ്രഹമുണ്ട്. ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ ഒപ്പം ഉണ്ട് i love യു കുഞ്ഞനിയാ ❤

    • @amosvlogs6723
      @amosvlogs6723 Рік тому +1

      😭🙏🏽🙏🏽🙏🏽എനിക്കും

  • @niya910
    @niya910 Рік тому +1

    കണ്ണുനിറഞ്ഞുക്കൊണ്ടും ചെറുപുഞ്ചിരിയോടുംകൂടി കണ്ടിരുന്ന ഇന്റർവ്യൂ.....

  • @Chimbu-o4z
    @Chimbu-o4z Рік тому

    എപ്പോളും സുധിച്ചേട്ടന്റെ ഫോട്ടോ എവിടെ കണ്ടാലും കണ്ണ് നിറയും അത്രക്ക് പ്രിയപ്പെട്ട കലാകാരൻ.... കലാകാരന്മാർക്ക് മരണമില്ല.... അവർ ജീവിക്കും അനശ്വരം ആക്കിയ കഥപാത്രങ്ങളിലൂടെ.... സുധി ചേട്ടന് ജീവിക്കാൻ അദ്ദേഹം ആടി തിമിർത്ത എല്ലാ വേദിയും വലിയ മുതൽ കൂട്ടാണ് ❤❤❤❤we all love sudhichettan and renu mol... Makkal😘😘😘😘

  • @shantyaneeshshanty165
    @shantyaneeshshanty165 Рік тому +1

    നീ വീണ്ടും കരയിപ്പിച്ച മോനേ അമ്മയും മക്കളും സന്തോഷം ആയി ആയുസ്സും ആരോഗ്യത്തോടും എന്നും ഇരിക്കട്ടെ

  • @hajara808
    @hajara808 Рік тому +12

    കഷ്ടപ്പാട് അറിഞ്ഞു വളർന്നതുകൊണ്ടായിരികം നല്ല പക്വതയും കാര്യങ്ങളെ തിരിച്ചറിയാനുള്ള കഴിവും ഉണ്ട് കിച്ചുവിന്റെ സംസാരത്തിലും അതെല്ലാം ഉണ്ട്
    കിച്ചൂട്ടൻ നല്ല മോനായി വളരണം 👍👍💞💞💞

  • @sarithababu2745
    @sarithababu2745 Рік тому +22

    രേണു അമ്മയുടെ മനസ് ഒരിക്കലും മാറരുതേ 🙏🙏🙏🙏

  • @Binumol.P369
    @Binumol.P369 Рік тому +111

    നല്ല ഒരു അമ്മ ആയി തീർന്ന രണ്ടാനമ്മ.... ദൈവം സഹായിക്കട്ടെ ഈ സ്നേഹം ഉള്ള കുടുംബത്തെ

    • @shinybijoy3288
      @shinybijoy3288 Рік тому +6

      Randanamma eanthinu aa word.amma❤❤❤😊

  • @deepam-n6b
    @deepam-n6b Рік тому +149

    പൊന്നുമോനേ , ആരും പറയുന്നത് ഒന്നും ശ്രദ്ധിക്കണ്ട , മോൻ അമ്മയെയും വാവയെയും സ്നേഹിച്ചു ജീവിക്കുക , നന്നായി പഠിക്കുക , ഒരു വിവരവും ബോധവും വിവേകവും ഇല്ലാത്ത മലയാളീസ് പറയുന്നത് അവഗണിക്കുക , നല്ല മനുഷ്യനായി വളരണം , ജീവിക്കണം ,അച്ചനെ പോലെ ഇന്നും നാളെയും എന്നും കുടുംബത്തിന് ഒന്നാം സ്ഥാനം നൽകി ജീവിക്കണം , പാവം അമ്മയെ സംരക്ഷിക്കണം , ഋതുക്കുട്ടനെ നേർവഴിക്ക് നയിക്കണം , മോനേ സ്നേഹിക്കുന്നവരാണ് ഞങ്ങൾ എല്ലാരും . മോനോട് ഈ ചോദ്യം ചോദിക്കുന്നവന് ഒരു ബോധവുമില്ല , അവനോട് മോൻ ക്ഷമിക്കൂ , അവൻ്റെ 100 ഇരട്ടി പക്വത ഉണ്ട് മോനേ നിനക്ക് . ഞങ്ങളുടെ എല്ലാം പ്രാർത്ഥനയുണ്ട് മോനേ നന്നായി വരട്ടെ ❤

  • @Pushpa-wg8po
    @Pushpa-wg8po Рік тому +32

    കിച്ചുമോനെയും റിതുൽമോനെയുംരേണുവിനെയും ഒത്തിരിയൊത്തിരി ഇഷ്ട്ടം 🥰🥰🥰🥰മോൻ നന്നായി പഠിച്ചു മിടുക്കനാവണം. അമ്മയെയും അനിയനെയും നന്നായി നോക്കണം.🥰🥰🥰

  • @SA-hv9ic
    @SA-hv9ic Рік тому +136

    മോന്റേയും അമ്മയുടേയും സ്നേഹം എന്നും ആത്മാര്‍ത്ഥമായിരിക്കട്ടെ.എത്രയോ ജനങ്ങളുടെ മനസ്സില്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നും ഉണ്ടായിരിക്കും.മോന്‍ നന്നായി പഠിക്കുക അമ്മയേയും,അനിയനേയും നല്ലതുപോലെ നോക്കുക.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @littlewondergirl3901
    @littlewondergirl3901 Рік тому +26

    സുധിക്കു അൽപ്പം വണ്ണം വെച്ചതാണന്ന് തോന്നു കിച്ചു mone കാണുമ്പോൾ ❤

  • @neethusujesh5119
    @neethusujesh5119 Рік тому +29

    കംപ്ലീറ്റ്റിലി ഒരു ഫാമിലി man ആരുന്നു സുധി ചേട്ടൻ 🙏🏻🙏🏻🙏🏻😔😔😔... അത്രയും ആഴത്തിൽ കുടുംബത്തെ ചേർത്ത് പിടിച്ചു 😔😔😔

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +76

    മോന്റെ സംസാരം കേൾക്കണം എന്ന് ആഗ്രെഹം ഉണ്ടായിരുന്നു.. മോനെ അമ്മേ അനിയനെ ദൈവം അനുഗ്രഹിക്കട്ടെ.. നല്ല രീതിയിൽ പഠിക്കുക ഉയരത്തിൽ എത്താൻ കഴിയട്ടെ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @radamani8892
    @radamani8892 Рік тому +41

    പാവം മോൻ അച്ഛന്റെ ഓർമകളുമായി മനസ്സ് തുറക്കുന്നു മോൻ പഠിക്കണം അനിയനും അമ്മയും മോനു സുഖമായി ജീവിക്കുക മോന്റെ കൂടെ എല്ലാരും ഉണ്ട്‌ 🙏🏻🙏🏻🙏🏻

  • @sujithar2356
    @sujithar2356 Рік тому

    സുധിയേട്ടനോടുള്ള ഞങ്ങളുടെ ഇഷ്ടം എന്നും മോനോടും രേണുവിനോടും റിദൂട്ടനോടും ഉണ്ടാവും.എന്നും പ്രാർത്ഥനയും ഉണ്ടാവും അമ്മയെയും അനിയനെയും നന്നായി നോക്കൂ ട്ടോ കിച്ചൂ.അച്ഛനെ പോലെ നല്ല മനുഷ്യനായി ആളുകളുടെ ഹൃദയത്തിൽ ജീവിക്കാൻ കഴിയട്ടെ.

  • @sruthimohan4552
    @sruthimohan4552 Рік тому +146

    മോനേ,ഋതുൽമോന് ഒരു ചേട്ടച്ഛൻ ആയി മാറണം.. നന്നായി പഠിക്കണം.രേണു വന്നതിനു ശേഷം ആണ് സുധി കുറച്ചെങ്കിലും.സന്തോഷം എന്തെന്നറിഞ്ഞത്.. സുധി ഉണ്ടെന്ന് വിശ്വാസത്തോടെ മൂന്നു പേരും ധൈര്യം ആയി ജീവിക്കുക... ദൈവം കൂടെ ഉണ്ടാകും.ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും....

  • @pengalumagalamarum6959
    @pengalumagalamarum6959 Рік тому +1

    Sudichettane ഓർക്കുമ്പോൾ തന്നെ ഒരു വേദനയാണ് 😢😢😢😢😢

  • @anuzz243
    @anuzz243 Рік тому

    മോൻ സങ്കടപെടേണ്ട അമ്മക്കും അനിയനും മോൻ വേണം കൂട്ട് ദൈവം നിങ്ങളെ രക്ഷിക്കട്ടെ 🙏🙏🙏🙏

  • @lishaklisha8970
    @lishaklisha8970 Рік тому +93

    അച്ഛൻ സ്നേഹിക്കുമ്പോലെ എല്ലാവരെയും നന്നായി സ്നേഹിക്കുക
    അമ്മയെയും അനിയനെയും സ്നേഹിക്കുക സംരക്ഷിക്കുക ദൈവം അനുഗ്രഹിക്കട്ടെ കിച്ചുമോനെ.

  • @asiyabasheer641
    @asiyabasheer641 Рік тому +17

    ഒരുപാട് ചിരിപ്പിച്ചു ഒരുപാട് കരയിപ്പിച്ചു..... സുധി ചേട്ടൻ

  • @aliyaraliyar892
    @aliyaraliyar892 Рік тому +118

    മോന്റെ വർത്താനം കേട്ടപ്പോൾ സന്തോഷായി

  • @renukarameshmalviya9708
    @renukarameshmalviya9708 Рік тому +3

    രണ്ടു കലാകാരന്മാരുടെ മരണം ഒരുപാട് ദുഖിപ്പിച്ചു ആദ്യം മണിച്ചേട്ടൻ 😥ഇപ്പൊ സുധിചേട്ടനും.. രണ്ടുപേരെയും നേരിട്ട് ഒരിക്കൽ പോലും കണ്ടിട്ടില്ല എന്നാലും 😭ഒരുപാട് സങ്കടം തോന്നി... രണ്ടു പേരുടെയും തീരാ നഷ്ടം തന്നെ.. 🌹🌹🌹🙏🏻rest in peace.. Miss you.. 😢💔

  • @safeenak6859
    @safeenak6859 Рік тому +20

    അമ്മയ്ക്കും നിങ്ങൾ രണ്ട് മക്കൾക്കും എന്നും സന്തോഷത്തോടെ മരണം വരെ ഒരുമിച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @thanguvava4351
    @thanguvava4351 Рік тому +31

    പെട്ടന്നുള്ള മരണം... അവസാനമായി ജീവനോടെ ഒരുനോക്ക് കാണാതെ ഉള്ള ഒരു പിതാവിന്റെ വിയോഗത്തിന്റെ ആഴത്തിൽ ഉള്ള ദുഃഖം നല്ലപോലെ അനുഭവിക്കുന്ന ഒരുളാണ് ഞാനും...ഈ മകന്റെ ആഴത്തിലുള്ള ദുഃഖം താങ്ങാൻ ഉള്ള ശക്തി ദൈവം ഈ മകന് നൽകട്ടെ കൂടാതെ കുടുംബങ്കങ്ങൾക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏...

  • @Teena9936
    @Teena9936 Рік тому +80

    അമ്മയെ എന്നും കൂടേയ് ചേർത്ത് പിടിക്കണം റിതു കുട്ടന് അച്ഛനും ചേട്ടനും ആകണം ചേട്ടച്ചൻ ❤

  • @shamnashamnu-ps8yt
    @shamnashamnu-ps8yt Рік тому +293

    വിഷമിക്കരുത് മോനേ..... ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ 😞

  • @Leeeditz7
    @Leeeditz7 Рік тому +35

    വീടോ, സമ്പത്തോ ഒന്നും അല്ല സ്നേഹം അതാണ് വലുത് എന്ന് കാണിച്ചു തന്ന സുധി ചേട്ടൻ ♥️♥️♥️♥️🥰🥰🥰🥰

  • @shailajanarayan886
    @shailajanarayan886 Рік тому +1

    മോനെ കണ്ടാൽ സുധി തന്നെ 🥰😍😍അമ്മ യുടെ സ്നേഹം രേണു എന്നും കൊടുക്കണം 🙏🏻

  • @ashajoseph9435
    @ashajoseph9435 Рік тому +7

    പാവം മോൻ സുധി ചേട്ടനെ പോലെ തന്നെ നിഷ്കളങ്കമായ സംസാരം. അച്ഛന്റെ ആഗ്രഹങ്ങൾ പോലെ മോൻ കുടുംബവും നന്നയി ഇരിക്കട്ടെ

  • @devotional_editz6174
    @devotional_editz6174 Рік тому +13

    മോനും , അനിയനും അമ്മ യ്കും എല്ലാ നന്മക ളും നേരുന്നു . 🌹🌹മോനേ ആ ഒരു വാക്ക് കേട്ടതിൽ വളരെ യേറെ സന്തോഷം മോനേ . 🌹ആരും പറയുന്നതിൽ കുറ്റം പറയാൻ പറ്റത്തില്ല മോനേ രണ്ടാനമ്മ യിൽ നിന്നും ഒന്തിരി കഷ്ട്ടതകൾ അനുഭവിക്കുന്നതാണ് ലോകം കണ്ടിട്ടു . അതാണ് ലോകം പറയുന്നത് . . 🌹🌹🌹👍👍👍 മോനെ രേണു അമ്മ സ്നേഹിക്കുന്നു എന്ന് അറിഞ്ഞതിൽ വള രെ സന്തോഷം . 🌹🌹❤❤👍👍👍

  • @omana5829
    @omana5829 Рік тому

    നല്ല അളന്നുകുറിച്ചുള്ള സംസാരം. അറിവുള്ള മകൻ . God bless you mone

  • @raizameharin3213
    @raizameharin3213 Рік тому +20

    😥മോനെ, നന്നായി പഠിക്കണം അമ്മേം അനിയനേം നന്നായിട്ട് നോക്കണം. നീയാണ് ഇനി അവർക്കുള്ളത് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 😘😘😘

  • @jithinkirshna.p5961
    @jithinkirshna.p5961 Рік тому +8

    മോനെ നിനക്കും നിന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാത്തിനും സർവേശ്വരൻ നിനക്ക് ശക്തി തരട്ടെ....

  • @rosilypaul9772
    @rosilypaul9772 Рік тому

    പുന്നാരമക്കളും അമ്മയുംകൂടി ഇനിയും നന്നായി ജീവിക്കണം കേട്ടോ ❤

  • @ayshatm5506
    @ayshatm5506 Рік тому +6

    കിച്ചു മോനെ കണ്ടല്ലോ സമാദാനമായി ഇന്റർവ്യൂ ചെയ്ത ചേട്ടാ ഒരുപാട് നന്ദി 🙏🙏🙏

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +1

    എല്ലാ ആഗ്രഹങ്ങളും നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @janu....6617
    @janu....6617 Рік тому

    പാവം കുഞ്ഞ് ആ ഒരു സമയം എന്ത് മാത്രം ഹൃദയവേദന അനുഭവിച്ചു..😢😢😢😢

  • @kamarudheenps
    @kamarudheenps Рік тому

    You have a bright future.ഈ ഒരു മച്ച്യൂരിറ്റി ഒക്കെ കണ്ടാൽ അറിയാം.keep it up dear 💞..

  • @kunjumolkunjumol8913
    @kunjumolkunjumol8913 Рік тому +62

    അതെ മോനെ ഈ മനസാണ് വേണ്ടത് മോൻ മിടുക്കനാണ് അച്ഛന്റെ ആഗ്രഹം പോലെ പഠിച്ചു നല്ല നിലയിൽ എത്തണം മോന്റെ അമ്മ തന്നെ ആണ് കിച്ചുമോനും അമ്മയും ജൂനിയർ കിച്ചുമോനും സന്തോഷമായി കഴിയണം അതാണ് അച്ഛൻ ആഗ്രഹിച്ചത്

  • @sindhuo5325
    @sindhuo5325 Рік тому

    മിടുക്കൻ മോൻ അമ്മയ്ക്കും അനിയനും എന്നും കൂട്ടായിരിക്കണം❤❤❤

  • @sreeshmacnair2869
    @sreeshmacnair2869 Рік тому +1

    മോനെ നിനക്ക് ഇനി നല്ലതേ വരൂ. ഒരുപാട് സന്തോഷം നിറഞ്ഞ കാര്യങ്ങൾ ഇനി നിന്റെ ജീവിതത്തിൽ വരും. അമ്മയെയും ഋതു കുട്ടനെയും ചേർത്തു പിടിച്ചു മുന്നോട്ടു പോവുട്ടോ 🥰🥰🥰നീ നല്ല ഒരു മോനാ. അച്ഛന്റെ മോൻ. God bless you💞

  • @aminabiak9533
    @aminabiak9533 Рік тому +90

    മോനുക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു🤲🤲🤲 അമ്മയെ കാണുമ്പോൾ സങ്കടം വരും പിന്നെ പാവം കുഞ്ഞുവാവ മൂന്നുപേരും നല്ല സന്തോഷത്തോടെ ജീവിക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ മോൻ പഠിച്ചു നല്ല ഉയർച്ചയിൽ എത്തട്ടെ❤️🥰🤲🤲🤲🤲

  • @deepakrishnan5724
    @deepakrishnan5724 Рік тому +2

    മോനെ നീയന്നു ഒറ്റയ്ക്കുനിന്നു കരയുന്നതുകണ്ടപ്പോൾ ഞാൻ ഒരുപാടു കരഞ്ഞു എന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ ഞാനും ഇതുപോലെ നിന്നതാണ് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാടു സമാധാനമായി മോൻ നന്നായിട്ടു പഠിച്ചു നല്ല നിലയിൽ എത്തണം

  • @sheebaps4756
    @sheebaps4756 Рік тому +11

    കിച്ചു, മോൻ പല്ല് ഡോക്ടറെ കാണിക്കണം കേട്ടോ, നല്ല സുന്ദരനാണ്, ശരീരം നോക്കണം, നന്നായി പഠിക്കണം, നല്ല മോൻ ആവണം ❤

  • @thanalrs9740
    @thanalrs9740 Рік тому +2

    ഇ മോൻ സംസാരിക്കുമ്പോൾ സുധിയേട്ടനെ ഇവന്റെ മുഖത്ത് കാണാൻ കഴിയുന്നു. മോനെ നിന്റെ അച്ഛൻ ഞങ്ങളുടെ സുധി ഏട്ടൻ എങ്ങുംപോയിട്ടില്ല. പോയിന്നു വിശ്വസിക്കാൻ ഞങ്ങൾക്ക് പോലും കഴിയില്ല. സുധിയേട്ടാ നമ്മുടെ കൂടെ ഉണ്ട്‌. പോകില്ല ഇത്രേം സ്നേഹിക്കുന്ന ജനങ്ങളെ വിട്ടിട്ടു.. ഇ മോനെ രേണു കൈവിടില്ല. കാരണം സുധിചേട്ടനെ രേണു അത്ര സ്നേഹിച്ചിരുന്നു. സുധി ചേട്ടന്റെ ബാവൂട്ടി ആണ് രേണു.സുധിച്ചേട്ടന്റെ ജീവൻ ആയിരുന്നു ആ മോൻ. മോനെ മിടുക്കനായി അമ്മേം അനിയനേം നോക്കണേ. 😍

  • @dhyanwithpunnyavavaaandmee7474

    മോന്റേ സംസാരം കേട്ടപ്പോ സന്തോഷായി ,രേണു ചേച്ചി നല്ല ഒരു അമ്മയാണ് എന്നുള്ള അവന്റെ സംസാരം

  • @renjithamohanan-123
    @renjithamohanan-123 Рік тому +44

    മോനേ സമാധാനിക്ക്.അച്ഛൻ നല്ലൊരു അമ്മയെ തന്നിട്ടല്ലേ പോയത്. ഇനി നന്നായി പഠിച്ച് അമ്മയേയും അനിയനേയും നീ നോക്കണം. എന്റെ മോന്റെ പേരും കിച്ചുന്നാ.ഏകദേശം ഒരേ പ്രായവും കാണാനും രണ്ടാളും ഒരേപോലെ തോന്നും.അച്ഛൻ മോന്റെയും അമ്മടേം അനിയന്റെം കൂടെയുണ്ട്. സമാധാനിക്ക് മോനേ

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому +75

    ഇപ്പോൾ സമാധാനം ആയി മോനേ മോന്റെ അമ്മ നല്ല ഒരു അമ്മയാണ് എന്ന് പറയുന്നത് കേട്ടപ്പോൾ ❤️🙏❤️. പിന്നെ പറയുന്നവർ പറയട്ടെ ചിലപ്പോൾ അവരുടെ കുടുംബത്തിൽ അങ്ങനെ ആയിരിക്കും അത് മറ്റുള്ളവർ പറയുന്നത് ഒന്നും മോനും അമ്മയും കാര്യം ആക്കരുത്.
    എന്നും നന്മകൾ മാത്രം നേരുന്നു🙏🙏🙏❤️❤️❤️🙏🙏🙏

  • @fareedmahin9875
    @fareedmahin9875 Рік тому +17

    മോനെ നീ നിന്റെ അമ്മയെയും നിന്റെ കുഞ്ഞ് അനുജനെയും നല്ല രീതിയിൽ നോക്കി നീ വലിയ ഒരാളായി വരിക ഞങ്ങളുടെ പ്രാർത്ഥനകൾ എന്നും നിന്റെ കൂടെ ഉണ്ടായിരിക്കും എല്ലാം ആശംസകളും നേരുന്നു

  • @Sheeba-zn6cm
    @Sheeba-zn6cm Рік тому +5

    പൊന്നുമോനെ വിഷമിക്കരുത് തളരരുത് അമ്മയെയും അനുജനെയും, മറ്റുള്ള എല്ലാവരെയും ചേർത്ത് നിർത്തി നന്നായി മുൻപോട്ട് പോകുക തമ്പുരാൻ നന്മ മാത്രം തരട്ടെ നന്നായി പഠിക്കുക നല്ല ഒരു നിലയിൽ എത്തുക ജനങ്ങൾ പല വിധം ആണ് പലരും പലതും പറയും അതൊന്നും കേട്ട് ആരും വിഷമിക്കരുത് അച്ഛൻ എപ്പഴും കൂടെ തന്നെ ഒണ്ട്ഇന്നും സുധിചേട്ടനെ കാണുമ്പോൾ കണ്ണ് നനയാറുണ്ട് മണിച്ചേട്ടന്റെ മരണത്തിന് ശേഷം ഇത്ര അധികം വിഷമം തന്ന് പോയത് സുധിച്ചേട്ടൻ ആണ് 😥😥പൊന്നുമോനും കുടുംബത്തിനും എന്നും നന്മ മാത്രം വരട്ടെ 🙏🙏🙏😥❤️❤️മറക്കില്ല ഒരിക്കലും സുധിചേട്ടനെ അത്രയ്ക്ക് നന്മ ഒള്ള ഒരു വലിയ മനുഷ്യൻ ആയിരുന്നു 🙏🙏🙏🙏

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому +101

    മോനേ എപ്പോഴും നല്ല സ്നേഹത്തോടെ അമ്മയെയും അനിയനെയും നോക്കുക....

    • @suluk8546
      @suluk8546 Рік тому +1

      ❤❤❤

    • @sheelavasudevan8620
      @sheelavasudevan8620 Рік тому

      Mon ammaye ponnu pole nokkanam aarum parayunnathu kelkkaruthe kutta. Renu nalla manasu ulla ammayanu yennum santhosham aayi erikkuka

  • @bushrap1707
    @bushrap1707 Рік тому +96

    നിങ്ങൾ മൂന്നു പേരും എന്നും എപ്പോഴും സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കണം 🙏🙏

  • @sreejagopalan9379
    @sreejagopalan9379 Рік тому +18

    അച്ഛൻ കൂടെ തന്നെ ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏, മോൻ നന്നായി പഠിക്കുക 🙏

  • @bintvm
    @bintvm Рік тому +51

    പക്വത ഉള്ള വാക്കുകൾ
    ആ അമ്മയ്ക്ക് താങ്ങായി തണലായി കൂടെ നിൽക്കൂ

  • @rajeswarisreekumar4507
    @rajeswarisreekumar4507 Рік тому +68

    കാലം മായിക്കട്ടെ മോന്റെ ദുഃഖം അമ്മയേയും അനിയനെയും സംരക്ഷിച്ചു അച്ഛന്റെ നല്ല മോനായി ജീവിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sujatomly6003
    @sujatomly6003 Рік тому +24

    പാവം കൊച്ച്...
    നന്നായി പഠിക്കണം ...
    മിടുക്കനായി വളരണം ...
    അച്ചനെപ്പോലെ

  • @pathus855
    @pathus855 Рік тому +1

    Suthichettante mughachayam ind mone 😊 suthichetta miss you😭

  • @Aneeshktm
    @Aneeshktm Рік тому +41

    നല്ല പക്വതയുള്ള കുട്ടി ദൈവം അനുഗ്രഹിക്കട്ടെ

  • @sb...sasthamcotta5988
    @sb...sasthamcotta5988 Рік тому +10

    ഇപ്പോഴും അതിൽ നിന്നും recover ചെയ്യാൻ കഴിയുന്നില്ല..😔😔😔. സുധി ചേട്ടനെ പോലെ തന്നെ പ്രിയപ്പെട്ടവരാണ് ഈ മോനും അമ്മയും വാവയും ❤️

  • @anumathew1093
    @anumathew1093 Рік тому +12

    മോനെ. എന്റെ മക്കളുടെ Daddy.. ഇപ്പോൾ സ്വർഗ്ഗത്തിൽ ആണ്.. മോന്റെ വിഷമം.. രേണുവിന്റെ വിഷമം.. എനിക്കു മനസ്സിൽ ആകും.. മോനു ഇപ്പോൾ സ്നേഹം ഉള്ള. രേണു അമ്മ.. ഉണ്ട്.... ദൈവം.. നിങ്ങളുടെ. കാര്യം.. ഏറ്റെടുക്കും... എന്റെ ഒരു അനുഭവം കൂടെ ആണ്..

  • @lizypaul7423
    @lizypaul7423 Рік тому +13

    ആ മോനു അതുപോലെ സ്നേഹിക്കുന്നുണ്ട് മുൻപോട്ടും അങ്ങിനെ ആവട്ടെ 🥰🥰🥰

  • @shareefnk9433
    @shareefnk9433 Рік тому +4

    കിച്ചുനെ ഒരു ഇന്റർവ്യൂ കൊണ്ട് വന്ന ചാനലിന് bigg സല്യൂട്ട്

  • @jubairiyap7432
    @jubairiyap7432 Рік тому +35

    എവിടെയോ ഉള്ള ഞങ്ങള്ക്ക് സങ്കടം മാറുന്നില്ല കണ്ണീർ തോരുന്നില്ല നിങ്ങൾ എങ്ങനെ സഹിക്കുന്നു 😥😥😥😥

  • @fffda
    @fffda Рік тому +3

    കാലം മായ്ക്കാത്ത മുറിവുകളില്ല മോനെ. മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sheebaraghu1663
    @sheebaraghu1663 Рік тому +6

    മോൻ അമ്മയേയും കുഞ്ഞനുജനേയും പൊന്നുപോലെ നോക്കണം.

  • @lizyammajacob622
    @lizyammajacob622 Рік тому +7

    ആ മോന് mind ബ്ലാങ്ക് ആയ അവസ്ഥ... ഇപ്പോഴും സാധാരണക്കാരന്റെ സങ്കടം മാറിയില്ല... സുധിയെ കാണാനായി എന്നും പഴയ സ്റ്റർമാജിക് കാണും 😢

  • @bindusivadas8042
    @bindusivadas8042 Рік тому

    മോനാണ് ആ കുടുബത്തിന്റെ കരുത്ത്. അമയേയും അനിയനെയും നല്ലവണ്ണം നോക്കണം❤

  • @HaseenaThanivepil-cv1sj
    @HaseenaThanivepil-cv1sj Рік тому +4

    സത്യം ഈ മോന്റെ സംസാരം കേട്ടപ്പോൾ സമാധാനം ആയി

  • @Charizard-j3k
    @Charizard-j3k Рік тому +3

    കിച്ചുമോനെ പൊന്നുപോലെ നോക്കുന്ന ഈ അമ്മയെ കിട്ടിയില്ലേ മോന്റെ ഭാഗ്യം ആണത് എന്നും നല്ലത് മാത്രം വരട്ടെ ❤❤❤❤