ഇത് കൊണ്ടാണ് ഈ പ്രാര്‍ത്ഥനയിലൂടെ ഏത് അസാധ്യ കാര്യവും അത്ഭുതകരമായി നടക്കും എന്ന് പറയുന്നത് ...

Поділитися
Вставка
  • Опубліковано 29 вер 2024
  • ദാനിയേല്‍ പ്രവാചകന്റെ പുസ്തകം പത്താം അദ്ധ്യായം
    വായിക്കുക. ( ശേഷം )
    1, ) മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള
    ജപം 🙏
    • ഈ പ്രാര്‍ത്ഥന നിന്നെ ഏ...
    2, ) വിശുദ്ധ റഫായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന 🙏
    • വിശുദ്ധ റഫായേല്‍ മാലാഖ...
    3, ) കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന 🙏
    • കുരുക്കഴിക്കുന്ന മാതാവ...
    4, ) ബന്ധന പ്രാര്‍ത്ഥന 🙏
    കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ
    തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ
    വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട്
    പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും
    ബന്ധുമിത്രാദികളെയും ഭവനങ്ങളെയും
    പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട്
    പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ
    ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ
    ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട
    പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും
    കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച്
    അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു .
    ആമ്മേന്‍.
    Word of God for prayer.
    1, ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.
    ലൂക്കാ 1 : 37
    2 , നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്‌തിയാല്‍ നാം
    ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും
    വളരെക്കൂടുതല്‍ ചെയ്‌തുതരാന്‍ കഴിയുന്ന
    അവിടുത്തേക്കു സഭയിലും യേശുക്രിസ്‌തുവിലും
    തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ!
    ആമേൻ.
    എഫേസോസ്‌ 3 : 20,22
    3 , ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍
    അയയ്‌ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ
    കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന
    സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും.
    പുറപ്പാട്‌ 23 : 20
    4 , അവന്‍ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്‌ത്യര്‍
    ആര്‍പ്പുവിളികളോടെ അവനെ കാണാനെത്തി.
    കര്‍ത്താവിന്റെ ആത്‌മാവ്‌ ശക്‌തിയോടെ അവന്റെ മേല്‍
    വന്നു. അവനെ ബന്‌ധിച്ചിരുന്ന കയര്‍
    കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍
    അറ്റുവീണു.
    ന്യായാധിപന്‍മാര്‍ 15 : 14
    5, ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍
    നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും
    ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    ഏശയ്യാ 45 : 2
    6 , വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു
    തടയരുത്‌ എന്നും ഞാന്‍ ആജ്‌ഞാപിക്കും.
    ഏശയ്യാ 43 : 6
    7 , കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ
    പരിഗണിക്കുകയോ വേണ്ടാ.
    ഏശയ്യാ 43 : 18
    8 , നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ
    വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌,
    ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
    ഏശയ്യാ 41 : 13
    9 , മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ
    ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു
    കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍
    കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍
    നിങ്ങള്‍ കാണുകയില്ല.കര്‍ത്താവു
    നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍
    ശാന്തരായിരുന്നാല്‍ മതി. പുറപ്പാട്‌ 14 : 13 & 14
    10 , അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും
    സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു.
    നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം
    മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു
    തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ
    ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
    2 മക്കബായര്‍ 8 : 18
    11 , ഇസ്രായേലിന്റെ സ്രഷ്‌ടാവും നിങ്ങളുടെ രാജാവും
    പരിശുദ്‌ധനുമായ കര്‍ത്താവാണു ഞാന്‍.
    സമുദ്രത്തില്‍
    വഴിവെട്ടുന്നവനും, പെരുവെള്ളത്തില്‍
    പാതയൊരുക്കുന്നവനും,
    ഏശയ്യാ 43 : 16 & 17.
    12 , അപ്പോള്‍ കര്‍ത്താവ്‌ ജറെമിയായോട്‌
    അരുളിച്ചെയ്‌തു:ഞാന്‍ സകല മര്‍ത്ത്യരുടെയും
    ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി
    എന്തെങ്കിലുമുണ്ടോ?
    ജറെമിയാ 32 : 26& 17
    13 , പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍
    ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു
    സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.
    മത്തായി 26 : 41
    14 , വിശ്വസ്‌തന്‍മാരായ പുത്രന്‍മാരേ,എന്റെ വാക്കുകേട്ട്‌
    അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ
    മൊട്ടിടുവിന്‍.
    കുന്തുരുക്കംപോലെ സൗരഭ്യം
    പരത്തുകയും ലില്ലിപോലെ പൂവണിയുകയും
    ചെയ്യുവിന്‍.
    സുഗന്‌ധം പരത്തുകയും
    സ്‌തുതിഗീതംആലപിക്കുകയും ചെയ്യുവിന്‍;

    ര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളും നിമിത്തം
    അവിടുത്തെ വാഴ്‌ത്തുവിന്‍.
    പ്രഭാഷകന്‍ 39 : 13& 14.
    15 , അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു:
    പിതാവേ, അങ്ങ്‌ എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍
    അങ്ങേക്കു നന്ദി പറയുന്നു.
    അങ്ങ്‌ എന്റെ പ്രാര്‍ഥന
    എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍,
    എന്നെ അയച്ചത്‌ അവിടുന്നാണെന്ന്‌ ചുറ്റും നില്‍ക്കുന്ന
    ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു
    പറയുന്നത്‌.
    യോഹന്നാന്‍ 11 : 41 &42
    16 , യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ,
    നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌
    അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ
    രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി
    വിളിച്ചിരിക്കുന്നു. നീ എന്റേതാണ്‌.സമുദ്രത്തിലൂടെ
    കടന്നുപോകുമ്പോള്‍ ഞാന്‍
    നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍
    കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല.
    അഗ്‌നിയിലൂടെ നടന്നാലും നിനക്കു
    പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ
    ദഹിപ്പിക്കുകയുമില്ല.
    ഏശയ്യാ 43 : 1 & 2.
    17 , കര്‍ത്താവ്‌ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു;
    ബലിഷ്‌ഠകരങ്ങളില്‍നിന്ന്‌ അവനെ
    രക്‌ഷിച്ചിരിക്കുന്നു.
    ജറെമിയാ 31 : 11
    18 , നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ
    നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌
    മറുപടി തരും.
    ഏശയ്യാ 58 : 9
    19 , ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
    എല്ലാ
    കഷ്‌ടതകളിലുംനിന്ന്‌അവനെ രക്‌ഷിക്കുകയും
    ചെയ്‌തു.
    സങ്കീര്‍ത്തനങ്ങള്‍ 34 : 6
    20 , നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
    കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു
    നോക്കിക്കൊള്ളും.
    സങ്കീര്‍ത്തനങ്ങള്‍ 37 : 5.
    🙏 ഇത് മുടങ്ങാതെ 90 ദിവസം ചൊല്ലുക 🙏

КОМЕНТАРІ • 655

  • @bellajamesbellajames9517
    @bellajamesbellajames9517 3 місяці тому +3

    ലിജു രമ്യയും പിണക്കം മാറി ഒന്നിച്ചു ജീവിക്കുവാൻ കർത്താവേ അനുഗ്രഹിക്കണമേ

  • @sinijomy7015
    @sinijomy7015 3 місяці тому

    ഈശോയെ എൻ്റെ മകളോട് കരുണ കാണിക്കണമെ. ജയിക്കാൻ വളരെ ബുദ്ധിമുട്ടുള്ള . , ജൂലൈ 6 ന് നടക്കുന്ന ഫോറിൻ മെഡിക്കൽ പരീക്ഷ പാസ്സാകാൻ എൻ്റെ മകളെ സഹായിക്കണമെ

  • @molyjohny4215
    @molyjohny4215 3 місяці тому +39

    യേശുവേ വിവാഹം നടക്കാത്ത എല്ലാവരെയും എൻെറ മകനെയും ഉടനടി നടത്തി ത് അനുഗ്രഹം തരേണമേ🙏🙏🙏🙏

    • @bettyalias248
      @bettyalias248 3 місяці тому +1

      ആമേൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

    • @jessyphilips3664
      @jessyphilips3664 3 місяці тому

      Pls pray for me since yesterday fever, chest pàín legs pàín, hand's pàín back pàín, headache, urine albumin+, weakness, cough pls pray

    • @tessyjohn3902
      @tessyjohn3902 3 місяці тому

      betf40mh

    • @minixavier2637
      @minixavier2637 3 місяці тому

      🙏

  • @mariateresakomaroth1492
    @mariateresakomaroth1492 3 місяці тому

    ഇശോയ്ക് സ്തുതി, ആരാധന..
    21ദിവസത്തെ ഡാനിയേൽ പ്രാർത്ഥയിൽ പങ്കെടുത്തു. 2 വർഷമായി ഒരു സ്ഥലം വാങ്ങാന് ശ്രമിച്ചു. എന്നാൽ പലവിധതടസങ്ങൾ കൊണ്ടു സാധിച്ചില്ല. ജൂൺ 3നു ഇഷ്ടപെട്ട ഒരു സ്ഥലം ലഭിച്ചു. ഇശോയക്കു ഒരായിരം നന്ദി. ജിന്റോ അച്ഛനും ഒരായിരം നന്ദി.. നന്ദി... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹.

  • @JessyReji-yd4io
    @JessyReji-yd4io 3 місяці тому

    Karthave ente monte jeevitham onnikkane jiya thirichu varaname🙏

  • @sarithabichu9498
    @sarithabichu9498 3 місяці тому

    ഈശോയെ എനിക്ക് ഒരു ജോലി തരേണമേ 🙏

  • @sinisaji3773
    @sinisaji3773 3 місяці тому

    ഈശോയെ ഞങ്ങളുടെ മകൾ അലിന്റിന് പഠനത്തിനുള്ള എല്ലാ തടസങ്ങളും നീക്കണമേ

  • @thankammaj9534
    @thankammaj9534 3 місяці тому +1

    Joli illathe vishamikkunna ellamakkalkkum. Molkkum joli nalki anugrahikkane

  • @sreedevidominic4987
    @sreedevidominic4987 3 місяці тому

    ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം നിർത്താൻ ഉള്ള ആത്മബലം നൽകണമേ

  • @rubygeorge5930
    @rubygeorge5930 3 місяці тому

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheegareechu Rubathatapadduthuvan Neeyogam Samrpeeku

  • @valsammamathew5439
    @valsammamathew5439 3 місяці тому

    Eshoye rathriyil urakkam thanugrhikkaname

  • @rosjaD
    @rosjaD 3 місяці тому

    എന്റെ അനിയത്തി ക്ക് oet exam july20 date jayikkan
    രാജഗിരി ഹോസ്പിറ്റലിൽ ജോലി എന്റെ എല്ലാം ശരി ആകാൻ

  • @deenadaniel7416
    @deenadaniel7416 3 місяці тому

    Amen

  • @gracyvarghese8235
    @gracyvarghese8235 3 місяці тому +1

    Enta maknu pettannu oru jollikittan visudiyil vallarsn parrthanyilthishnnathayoda vallarran

  • @mercymolchacko7376
    @mercymolchacko7376 Місяць тому

    Toget our family property immediately without any issues, we spend all money for sisters marriage and father-in-law loan , now he is not agree to give property to us , now sisters also asking the property

  • @subyvarughese2708
    @subyvarughese2708 3 місяці тому +22

    യേശുവേ ഞങ്ങളുടെ വീട്ടിലെ എല്ലാ പ്രേശ്നങ്ങളും മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @remyajoseph4966
    @remyajoseph4966 3 місяці тому +18

    ഈശോയെ എന്നെ വീണ്ടും cancer രോഗത്തിലൂടെ കടത്തിവിടല്ലേ .surgery വേണ്ടി വരല്ലേ 🙏

  • @nicysebastian6805
    @nicysebastian6805 3 місяці тому +19

    എന്റെ യേശുവ എന്റെ മകളുടെ ജോലി തടസം മാറ്റി കരുണയാകണേ🙏🏻🙏🏻🙏🏻🙏🏻

  • @ronatresajoseph4915
    @ronatresajoseph4915 3 місяці тому +17

    എന്റെ ഈശോയെ എന്റെ മോൾക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🏻

    • @shinyjoseph1821
      @shinyjoseph1821 3 місяці тому

      Ente molkum nalloru jeevirha pankaliye kanichutharaname🙏

  • @sujamohan318
    @sujamohan318 3 місяці тому +14

    ഈശോയോ എൻ്റെ മകന് ഒരു ഉത്തമ ജീവിത പങ്കാളിയെ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. അവന് നല്ല ഒരു കമ്പനിയിലേക്ക് ജോലി ലഭിക്കാനും പ്രാർത്ഥിക്കുന്നു.

  • @beatriceignatius2820
    @beatriceignatius2820 3 місяці тому +14

    കർത്താവേ എൻറെ പൊന്നുമോനെ യോജിച്ച ഒരു ജീവിതപങ്കാളിയെ നൽകി വിവാഹം നടത്തി തരണമേ

  • @ValsaStanly
    @ValsaStanly 3 місяці тому +10

    ഈ പ്രാത്ഥനയിൽ ഞാൻ വിശ്വസിക്കുന്നു ആവശ്യങ്ങൾ സാധിച്ചു രുന്ന ദൈവത്തിന് നന്ദി പറയുന്നു

  • @mithunseethal4672
    @mithunseethal4672 3 місяці тому +10

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤

    • @rejikuriakose7636
      @rejikuriakose7636 3 місяці тому +1

      അമ്മേ മാതാവേ ദിവ്യകാരുണ്യ നാഥാ മകൻ്റെ വിദേശ ജോലി തടസ്സങ്ങൾ മാറ്റി തന്ന് Join ചെയ്യേണ്ട ദിവസം തന്നെ ജോലി ആരംഭിക്കാൻ കൃപചെയ്യണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @AnithaBiju-f6d
    @AnithaBiju-f6d 3 місяці тому +27

    ഈശോയെ 21 ദിവസത്തെ ദാനിയേൽ പ്രാർത്ഥനയുടെ ഫലമായി എന്റെ ഭർത്താവിന്റെയും എന്റെ മകന്റെയും രോഗത്തിന് സൗഖ്യം തന്നതിന് ഓർത്ത് ഞാൻ നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം അതുപോലെ എന്റെ ഈ മാസത്തെ ഒരു ലോൺ അടയ്ക്കുവാൻ ഉള്ള വഴി തുറന്നു തന്നതിന് ഓർത്തു ആയിരമായിരം നന്ദി പറയുന്നു ഹാലേലുയ്യ

  • @leelamajoy5169
    @leelamajoy5169 3 місяці тому +27

    ഈശോയെ സമാധാനം ഇല്ലാത്ത കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @Saniyapsunny
    @Saniyapsunny 3 місяці тому +9

    പരീക്ഷക്കായി ഒന്നും പഠിക്കാൻ പറ്റുന്നില്ല.എൻ്റെ പഠന തടസങ്ങൾ മാറാൻ, നന്നായി പഠിക്കാൻ സഹായിക്കണേ കർത്താവേ.

  • @treesapauly2985
    @treesapauly2985 3 місяці тому +9

    ഈശോയെ എന്റെ കുടുംബത്തിന് ഒരു വരുമാനം ലഭിക്കാൻ ഈശോയെ ഒരു വഴി തുറക്കണേ

  • @bettyalias248
    @bettyalias248 3 місяці тому +21

    ഈശോയെ എൻ്റെ മോന് യുകെയിൽ ജൂലൈ-25 നു ഒരു ഇൻ്റർവ്യൂ ഉണ്ട് അതിൽ പങ്കെടുക്കാനും വിജയിക്കാനും നല്ല ഒരു ജോലി കിട്ടാനും അനുഗ്രഹിക്കണമേ ആമേൻ 😭😭😭🙏🙏🙏🙏🙏🙏

    • @susanmathew2588
      @susanmathew2588 3 місяці тому +2

      ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏

    • @marypj
      @marypj 3 місяці тому

      Enteveeduvilkanlprathkanume

    • @naveenarose976
      @naveenarose976 3 місяці тому

      Stalathinte vilpana thadassam. Matti tharane

    • @gracysibichen7432
      @gracysibichen7432 3 місяці тому

      🙏🙏🙏

    • @jollyroy8728
      @jollyroy8728 3 місяці тому

      എൻ്റെ മോന് ക്യാനഡ PR കിട്ടാനും തടസ്സപ്പെട്ടു കിടക്കുന്ന വസ്തു കച്ചവടം നടത്താനും കപ ചെയ്യണമെ

  • @shinyjohny4890
    @shinyjohny4890 3 місяці тому +5

    എന്റെ ഈശോയെ ഞാൻ എഴുതി വച്ചിരിക്കുന്ന എന്റെ അഞ്ചു നിയോഗങ്ങളും എനിക്കു സാധിച്ചു തരണമെ

  • @JemancyJose
    @JemancyJose 3 місяці тому +9

    ഈശോ യെ എന്റെയും ഹുസ്ബന്റെയും കാൻസർ മാറ്റിത്തരാണമേ എന്റെ കുടുംത്തെ ഇശോയ്ക്ക് സാക്ഷിയാക്കി മാറ്റണമേ

  • @patrickjohnson8711
    @patrickjohnson8711 3 місяці тому +12

    ഈശോയെ മകന് നല്ല വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു

  • @SusammaChacko-ge4gq
    @SusammaChacko-ge4gq 3 місяці тому +8

    ഈശോയെ എൻ്റെ മക്കൾക്കു രണ്ടു പേർക്കു ജോലി ലഭിക്കുന്നതിനവേണ്ടി പ്രാത്ഥന/സഹായം അപേക്ഷിണ അവേൻ

  • @rajanivinoj5889
    @rajanivinoj5889 3 місяці тому +10

    ഈശോയെ എന്റെ ദാമ്പത്യ പ്രശ്നങ്ങൾ എല്ലാം അങ്ങേ കരങ്ങളിൽ സമർപിക്കുന്നു. എന്നിൽ കരുണയായിരിക്കണമേ ഈശോയെ

  • @joshyjacobkolangara9197
    @joshyjacobkolangara9197 3 місяці тому +17

    എന്റെ സാമ്പത്തിക കട ബാധ്യത മാറി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ പത്തു ലക്ഷം രൂപ കടമുണ്ട്

  • @tressajose4605
    @tressajose4605 3 місяці тому +5

    ഈശോയെ ഈ ഡാനിയേൽ പ്രയർ യിൽ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന നിയോഗം സാധിച്ചു തരണേയ് 🙏 എന്റെ മോനേ ഒരു കുഞ്ഞിനെ നൽഹി അനുഗ്രഹിക്കടനേമേയ് 🙏 ഈശോയെ എന്റെ മോന്റെ വീട് വിൽപ്പന നടത്തി ഒരു പുതിയ വീട് വാങ്ങാൻ ഉള്ള തടസ്സങ്ങൾ മാറ്റി തരണേ 🙏 ഈശോയെ എനിക്ക് ഒരു സാഷ്യ ആയി തിരുവാൻ കൃപ തരണേയ് 🙏🙏

  • @leemamuis9555
    @leemamuis9555 3 місяці тому +9

    എൻ്റെ എല്ലാ അസുഖവും പ്രത്യേകിച്ച് മുട്ടിൻ്റെ അസുഖം മാറ്റി തരണമെ

  • @sinisaji3773
    @sinisaji3773 3 місяці тому +8

    ഈശോയെ ഞങ്ങളുടെ വീടിന്റെ പണി തടസമൊന്നും കൂടാതെ വേഗം പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ

  • @sajinirajeev9159
    @sajinirajeev9159 3 місяці тому +11

    ചേച്ചിമാരുടെ വസ്തു നല്ല വിലക്ക് വാങ്ങാൻ ഈശോയെ അങ്ങ് തന്നെ ഒരാളെ കൊണ്ടു വരണമേ ആമേൻ

    • @naveenarose976
      @naveenarose976 3 місяці тому +1

      Eeshoye njangalude stalam etraum vegam vilpanathadathi tharane

    • @shinyjoseph1821
      @shinyjoseph1821 3 місяці тому +1

      Ente sthala vilpanayum nàdathitharanàme🙏

    • @reesamathew-zu5yn
      @reesamathew-zu5yn 2 місяці тому

      👍jeevantheuravidam ​@@shinyjoseph1821

  • @jipsyjipsy162
    @jipsyjipsy162 3 місяці тому +4

    കുടുംബത്തിൽ സമാധാനം നൽകണമേ സ്നേഹത്തോടും മായ്ക്കത്തോടും കൂടി ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ വീട്ടുകാരും ഞാനും സ്നേഹത്തിൽ ജീവിക്കുന്ന അനുഗ്രഹിക്കണമേ ഭർത്താവിനെ ക്ഷമിക്കാൻ പറ്റാത്ത മുറിവുകളിൽ നിന്നും മോചനം നൽകേണമേ ഈശോയെ ഞങ്ങളെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ ഈശോയെ സമാധാനം നൽകി അനുഗ്രഹിക്കട്ടെ എല്ലാവരോടും ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള ആക്രമ നൽകി അനുഗ്രഹിക്കണമേ. പെട്ടെന്നുള്ള കോപം അമ്മ മകനെ നിന്നെടുത്ത മാറ്റണമേ

  • @sinisaji3773
    @sinisaji3773 3 місяці тому +8

    ഈശോയെ ഞങ്ങളുടെ മകൾ അലിന്റിന് നല്ലൊരു ജോലി നല്കണമേ

  • @ElsammaJoseph-p1q
    @ElsammaJoseph-p1q 3 місяці тому +2

    ഈശോയെ ജോലിക്കു വേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹ ക്കണം

  • @sashaxavier4865
    @sashaxavier4865 3 місяці тому +6

    ഈശോയെ എന്റെ മകന്റെ ആരോഗ്യ പ്രശനങ്ങൾ മാറാനും, exams ന് നല്ല വിജയം നേടാനും, നിരന്തരം പരിശുദ്ധത്മാവിന്റെ സഹായത്തിനായി അപേക്ഷിക്കുന്നു 🙏

  • @BinduSunil-cm4et
    @BinduSunil-cm4et 3 місяці тому +4

    എന്റെ ഈശോയെ എനിക്ക് കടയിൽ വർക്ക്‌ വരാനുള്ള തടസ്സങ്ങൾ മാറി വർക്കുകൾ വരണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ അത്ഭുതം പ്രവർത്തിക്കണേ

  • @sheebamartin8090
    @sheebamartin8090 3 місяці тому +8

    ഈ പ്രാർത്ഥന ചൊല്ലി അഞ്ചമത്തെ ദിവസം എനിക്ക് വിസ പുതുക്കി കിട്ടി 🙏🏻🙏🏻🙏🏻🙏🏻

  • @sinisaji3773
    @sinisaji3773 3 місяці тому +4

    ഈശോയെ ഞങ്ങളുടെ വീടിന്റെ പണി യാതൊരു തടസവും കൂടാതെ വേഗം പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 3 місяці тому +4

    നസ്രായനായ യേശുവേ എന്റെ അഞ്ചു സഹോദരങ്ങളുടെ മക്കൾക്ക് ജീവിതപങ്കാളിയെ നൽകി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BijiRaju-ns9ji
    @BijiRaju-ns9ji 3 місяці тому +4

    ഈശോയെ എൻ്റെ വീടിൻ്റെ പണി പൂർത്തികരിച്ചു തരണമെ രാഹൂലിൻ്റെ അഴക്കു കൂട്ടുകെട്ടിൽ നിന്നും മയക്കു മരുന്നു ഉപയോഗത്തിൽ നിന്നും എൻ്റെ കുഞ്ഞിനെ രക്ഷിക്കണമെ

  • @aliceabraham4232
    @aliceabraham4232 3 місяці тому +3

    ഈശോയേ വസ്തു വില്‍ക്കുvan.സാധിച്ചു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @Raichel-x4e
    @Raichel-x4e 3 місяці тому +12

    വിട്, സ്ഥലം, കടബാത്യത, മക്കൾ ഉയരങ്ങളിൽ എത്തണമേ എന്റെ ഈശോയെ 🙏🙏🙏🙏🙏

  • @chackonalloor3170
    @chackonalloor3170 2 місяці тому +2

    33 വയസ്സായ എൻ്റെ മോന് എത്രയും പെട്ടെന്ന് ഒരു വിവാഹം നടത്തിത്തരണമെയെത്ത പ്രാർത്ഥിക്കുന്നു. എഞ്ചിനിയറിംഗ് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും നല്ലൊരു ജോലി ലഭിക്കാതെ വളരെ വിഷമിക്കുന്ന എൻ്റെ നല്ലൊരു ജോലി കൊടുത്തനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിക്കുന്നു എൻ്റെ നിയോഗം ഈ പ്രാത്ഥനകൂട്ടായിലൂടെ സാധിച്ചു കിട്ടുമെന്ന് എൻ്റെ യേശുവിൻ്റെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു. യേശുവേ നന്ദിയേശുവെ സ്തുതി യേശുവെ ആരാധന

  • @eapenpmathew9366
    @eapenpmathew9366 3 місяці тому +4

    എൻ്റെ മൂത്ത മകന് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കണമേ

  • @mariammajose9401
    @mariammajose9401 3 місяці тому +4

    ഈശേയേ എനിക്ക് മനസമാധാനം നൽകി അനുഗ്രഹിക്കണമേ എന്റെ മേൽഉള്ള എല്ലാ ശത്രുതകൾ മാറ്റി അനുഗ്രഹിക്കണമേ

  • @subyvarughese2708
    @subyvarughese2708 3 місяці тому +6

    ഒരു വീട് വെക്കാനുള്ള എല്ലാ തടസ്സം നിൽക്കുന്ന എല്ലാം മാറ്റണം യേശുവേ

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 3 місяці тому +3

    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    ഏശയ്യാ 45 : 2 കർത്താവേ എന്റെ കുടുംബത്തിലെ എല്ലാ രോഗ്ങ്ങളേയുഠ തടസ്സം ങളേയുഠ മാറ്റേണമെ Amen Hallelujah Marydas George ❤.

  • @mercyjoy2894
    @mercyjoy2894 3 місяці тому +3

    എന്റെ ഈശോയെ. എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിക്കേണമേ 🙏🏽
    രമ്യ രവീന്ദ്രൻ, ജോബിൻ കെ. ജോയ്, ആഷിക് ബിജു, അയോണ രാഹുൽ ഇവർ നാലുപേരുടെയും വിദ്യാഭ്യാസത്തിനു അനുസരിച്ചു അവർക്കു ജോലി നൽകണേ 🙏🏽🙏🏽🙏🏽

  • @shainijohn2950
    @shainijohn2950 3 місяці тому +4

    എന്റെ മകൻ ജെസിന് കാനഡയിൽ വർക്ക്‌ പെർമിറ്റ്‌ ലഭിക്കാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 3 місяці тому +3

    നസ്രാനായി യേശുവേ എന്റെ പേരിൽ ഒരു സിവിൽ കേസ് ഉണ്ട് അതൊരു കള്ളക്കേസ് ആണ് പിതാവേ ഞങ്ങളോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sojianto
    @sojianto 3 місяці тому +4

    മക്കൾക്ക് മേൽ പരിശുദ്ധതമാവ് നിറയണമേ. മകന്റെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒന്നരവർഷമായി ശ്രമിക്കുന്നു. സർട്ടിഫിക്കറ്റ് കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @ministephen3708
    @ministephen3708 3 місяці тому +9

    ഈശോയെ എൻറെ മക്കളായ അമലുവിനും ജോസിനും നല്ല ജോലി കൊടുത്ത അനുഗ്രഹിക്കേണമേ

  • @remyaraj2257
    @remyaraj2257 3 місяці тому +3

    ഈശോയെ ഞാൻ വിഷമിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മനസിനെ വല്ലാതെ തളർത്തുന്നു ഈശോയെ അവിടുത്തെ കാരുണ്യം ഞങ്ങളിൽ നിറയ്ക്കണമേ 🙏ആമേൻ 🙏

  • @alicesam6510
    @alicesam6510 3 місяці тому +9

    എന്റെ ഈശോയെ അങ്ങേക്ക് ഹിതമെങ്കിൽ 21 ദിവസത്തെ പ്രാർഥനക്കുള്ളിൽ എന്റെ മരുമകനു യൂ കെ യിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sulnakurian4090
    @sulnakurian4090 3 місяці тому +5

    C.A. ക്കു പഠിക്കുന്ന എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ

  • @sherlysherly12
    @sherlysherly12 3 місяці тому +4

    ഈശോയെ എൻ്റെ പേരക്കുട്ടിഅലിൻജീത്തിന് പഠിക്കാൻ അനുഗ്രഹിക്കണമേ പുതിയ അദ്ധ്യായം വർഷം ആണ്.

  • @leemaxavier9802
    @leemaxavier9802 3 місяці тому +3

    എൻ്റെ മകൻ്റെ നിശ്ചയിച്ച വിവാഹം ഒരു തടസ്സവും കൂടാതെ നടത്തി തരണമെ ഞങ്ങളോട് കരുണ കാണിക്കണമെ ഇന്നുവരെ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു🙏🙏🙏🙏🙏

  • @siljasuresh3351
    @siljasuresh3351 3 місяці тому +7

    ഈശോയെ നല്ലൊരു വീടും സ്ഥലവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ... 🙏🙏🙏

  • @sujamohan318
    @sujamohan318 3 місяці тому +3

    ഈശോയേഎൻ്റെ മകൾക്ക് നെറ്റ് പരിക്ഷയ്ക്ക് ജയിക്കാൻ അനുഗ്രഹിക്കണമേ. പരീക്ഷയിൽ ഉന്നതവിജയം കിട്ടുന്നതിനായി അപേക്ഷിക്കുന്നു.,🙏

  • @annamathai4443
    @annamathai4443 3 місяці тому +3

    ഞങ്ങളുടെ മോനു പരിപൂർണ ആരോഗ്യം കൊടുത്ത് അവനു നല്ല ഭാവി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @v.cfrancis6027
    @v.cfrancis6027 3 місяці тому +2

    ഭർത്താവിന്റെ പൊട്ടാസ്യം കൂടുതൽ ക്രിയറ്റിൻ കൂടുതൽ ഇവയെല്ലാം സുഖപ്പെടുത്തണമേ ആമ്മേൻ🙏

  • @leemamuis9555
    @leemamuis9555 3 місяці тому +3

    എൻ്റെ മകൾ നിഖിത ക്ക് നല്ലൊരു ആൺകുഞ്ഞിനെ നൽകി അനു ഗ്രഹിക്കണമെ. നവംബറിൽ തന്നെ അവൾ പ്രഗ്നൻ്റ് ആവാൻ അനുഗ്രഹിക്കണമെ

  • @joshyjose1625
    @joshyjose1625 3 місяці тому +2

    😢, എൻ്റെ ഈശോയെ എൻ്റെ മകൻ്റെ ദുശീലം മാറിക്കിടാനുഎല്ലാ കുഞ്ഞുമക്കളുടെയും ദൂശില ങ്ങൾ മാറിക്കിടാനു ഈശോയെ എല്ലാ മക്കൾക്കുവേണ്ടി പ്രാത്ഥിക്കണമേ

  • @shainijohn2950
    @shainijohn2950 3 місяці тому +3

    അംഗങ്ങളുടെയും എന്റെ സഹോദരൻ എബിയുടെയും ലോൺ അടച്ചു തീർക്കാൻ പ്രാർത്ഥന സഹായം തേടുന്നു

  • @AchamaThomas-b4z
    @AchamaThomas-b4z 3 місяці тому +4

    എൻ്റെ നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുത്തു തരണമേ എൻ്റെ യേശുവേ🙏🙏

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 3 місяці тому +2

    ഈശോയെ എന്റെ മകൾ അഞ്ജു ജോസെഫിന്റെ ജോലിതടസം മാറ്റി ഒരു ജോലി നൽകി കുടുംബ സമാധാനം നൽകണേ 🙏🙏

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 3 місяці тому +2

    ഈശോയെ അഞ്ജന മോളുടെ ജോലിയെ സമർപ്പിക്കുന്നു 🙏🙏🙏അഞ്ജുഷയുടെ പഠനത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ഈശോയെ എന്റെ മക്കളെയും എല്ലാ മക്കളെയും 🙏🙏🙏🙏

  • @mariamphilip6392
    @mariamphilip6392 3 місяці тому +3

    ഈശോയെ എൻ്റ് മകന്
    ഒരു നല്ല പ്രോജക്ട്.നൽകി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും മോചനം നകേണമേ
    ആമ്മേൻ

  • @BijiRaju-ns9ji
    @BijiRaju-ns9ji 3 місяці тому +3

    ഈശോയെ എൻ്റെ ജീവിതപങ്കാളിയെ അനുശഹിക്കണമെ ഈശോയെ എൻ്റെ പാപങ്ങൾ പൊറുത്ത് എന്നെ വിശുദ്ധികരിച്ച് വിശ്വാസത്താൽ നയിക്കണമെ

  • @susammaraju3961
    @susammaraju3961 3 місяці тому +4

    എന്റെ ഈശോയെ മകന്റെ പഠന തടസം മാറ്റി exam പാസാകാൻ വേണ്ടി മദ്ധ്യസ്ഥം യാചിക്കുന്നു.🙏🙏

    • @naveenarose976
      @naveenarose976 3 місяці тому

      Mole nalla markodukoodi passaki tharane

  • @AnithaBiju-f6d
    @AnithaBiju-f6d 3 місяці тому +3

    ഈശോയെ എന്റെ മകന്റെ ഈ വർഷത്തെ ഫീസ് കൊടുക്കുവാനുള്ള ഒരു വഴി നീ തുറന്ന് തരേണമേ

  • @reenabasil3828
    @reenabasil3828 3 місяці тому +6

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ

  • @mollythomas5316
    @mollythomas5316 3 місяці тому +2

    ഈശോയെ, ദീപക്കു നല്ല ഒരു വക്കീലിനെ കിട്ടേണമേ. അവൾക്ക് അനുകൂലമായ court order ലഭിക്കേണമേ. അവളുടെ ജോലിക്ക് തടസ്സങ്ങൾ ഒന്നും ഉണ്ടാകരുതേ. ദീപയുടെ നിരാശയും, ദേഷ്യവും അടക്കണമേ.

  • @sarithabichu9498
    @sarithabichu9498 3 місяці тому +3

    എനിക്ക് ഒരു ജോലി തരേണമേ ഈശോയെ 🙏

  • @anittajoy1284
    @anittajoy1284 3 місяці тому +2

    എൻ്റെ മകൾ അലീന ജോയി അവൾക്ക് നന്നായി പഠിക്കാനും പ്രാർത്ഥിക്കാനും പഠിക്കാനുള്ള മടി
    തടസ്സങ്ങൾ മാറാനും അക്ഷര തെറ്റില്ലാതെ എഴുതാനും നന്നായി എല്ലാ വിഷയവും വായിക്കാനും വേണ്ടി പ്രാർത്ഥ m ആവിശ്യപ്പെടുന്നു🙏🙏

  • @sheejapaulson4632
    @sheejapaulson4632 3 місяці тому +3

    ഡാനിയേൽ 10 92 ദിവസം എന്റെ ഫലമായി എന്റെ എന്റെ മോള് പ്രഗ്നനായി ഈ പ്രാർത്ഥന വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന തെറ്റായ പ്രണയബന്ധം ഉണ്ട് അതിൽ നിന്നും ഒരു വിടുതൽ പ്രാപിക്കാൻ അച്ഛൻ പ്രാർത്ഥിക്കണം

  • @miniaugustine7592
    @miniaugustine7592 3 місяці тому +2

    My Lord, through Daniel prayer, bless my daughter Rhea to get a suitable God fearing life partner and bless with marriage.
    Thankyou Jesus for the showers of blessings.

  • @JEEVAN-r9v
    @JEEVAN-r9v 3 місяці тому +2

    അമേൻ ഈശോയെ ഒരു വർഷമായി മോന്റെ തൈറോയ്ഡ് കാൻസർ റിമോവ് ചെയിതിട്ടു. ഇനി ഒരിക്കലും ആ രോഗം ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കണമേ

  • @BinduSunil-cm4et
    @BinduSunil-cm4et 3 місяці тому +2

    എന്റെ ഈശോയെ എനിക്ക് കടയിൽ വർക്ക്‌ വരണേ വാടകയും ലോണും അടയ്ക്കാൻ ഉള്ള പൈസ കിട്ടണേ 🙏

  • @tressajose4605
    @tressajose4605 3 місяці тому +3

    ഈശോയെ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി തന്ന് ജൂലൈ യിൽ വീട് വിൽപ്പന നടക്കാൻ കൃപ തരണേ 🙏

  • @jaimyrojan7986
    @jaimyrojan7986 3 місяці тому +2

    എൻ്റെ ഈശോയെ ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി കടബാധ്യതകൾ നീക്കി തരണേ

  • @glory.ledmund8855
    @glory.ledmund8855 3 місяці тому +2

    ജോലി തരണമേ, കടം മാറ്റാണമേ, രോഗം മാറ്റാണമേ,

  • @siljasuresh3351
    @siljasuresh3351 3 місяці тому +2

    എന്റെ ഈശോയെ എനിക്ക് എപ്ലോയ്മെന്റിൽ നിന്ന് വിളിച്ച ജോലി ലഭിക്കേണമേ... എനിക്ക് പോയി വരാൻ സാധിക്കുന്ന ഒരു സ്ഥലം ആയിരിക്കേണമേ... 🙏🙏

  • @tressajose4605
    @tressajose4605 3 місяці тому +2

    ഈശോയെ കുടുംബത്തിൽ സമാധാനം വും ശാന്തി യും സ്നേഹം വും നൽഹി അനുഗ്രഹിക്കനേമേയ് 🙏

  • @tressajose4605
    @tressajose4605 3 місяці тому +2

    ഈശോയെ അങ്ങ് ദാനം ആയി നൽകിയ കുഞ്ഞുങ്ങളെ കാത്തു കൊള്ളേമേയ് 🙏 ഈശോയെ ജോലിക്ക് സംരക്ഷണം നൽഹി അനുഗ്രഹിക്കടനേമേയ് 🙏

  • @molllysunny5739
    @molllysunny5739 3 місяці тому +1

    ഈശോയേഎൻ്റെമകന് ദെെവാനുഗ്രഹമുള്ളജീവിതപങ്കാളിയെനൽകിഅനുഗ്രഹിക്കണമേഅവന്സ്ഥിരമായിഒരുജോലിനൽകിഅനുഗ്രഹിക്കണമേആമേൻ

  • @GayathriGayu-xp9wh
    @GayathriGayu-xp9wh 3 місяці тому +2

    3rd year bsc MLT april nadana result varumbol full subject pass akki tharane 😭🙏🏻ellavarum onn prayer cheyyane🥹🙏🏻

  • @udayshetty3195
    @udayshetty3195 12 годин тому +1

    Emmanuvelinu anuyojyamaya oru jeevansaathiye nalki anugrahikaname pray for him.

  • @Laisamma-me2sf
    @Laisamma-me2sf 3 місяці тому +2

    Karthave Husband ,Makan Sachu Joli Kitan Prayer Yagikunnu Amen Hallelujah hallelujah hallelujah 🙏🙏🙏

  • @udayshetty3195
    @udayshetty3195 12 годин тому +1

    Yesuve vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.

  • @udayshetty3195
    @udayshetty3195 12 годин тому +1

    Prm thambe makanu police il oru joli nalki anugrahikaname pray for him.

  • @lovepicture2976
    @lovepicture2976 3 місяці тому +1

    എന്റെ മകൻ അലക്സിന് എഴുതാൻ വായിക്കാനും പഠിപ്പിച്ചു തരണമേ അവൻ ഒന്നു ഇരുന്ന് പഠിക്കാൻ സഹായിക്കണമേ

  • @mercyantony5302
    @mercyantony5302 3 місяці тому +4

    ഈശോയെ മാർഗരറ്റിൻ്റെ ജോലിത്തടസ്സം മാറുന്ന തിനു വേണ്ടി പ്രാർത്ഥിക്കുന്നു