Rajesh Athikkayam Kavithakal | മണ്ണാങ്കട്ടയും കരിയിലയും | രാജേഷ് അത്തിക്കയം | New Malayalam Poems

Поділитися
Вставка
  • Опубліковано 3 жов 2024
  • Here is the 'Mannankattayum Kariyilayum' Poem From the Malayalam Album 'Mannankattayum Kariyilayum' :)
    Poem : Mannankattayum Kariyilayum
    Penned by : Rajesh Athikkayam (email: athikkayam@gmail.com)
    Recited by : Ramesh Murali
    Scored by : Joji Johns
    orchestrated by : Sunil
    Final Mixing : Team-G Records, Ernakulam
    Studio : Pooja Ernakulam
    Album : Mannankattayum Kariyilayum
    Language : Malayalam
    കവിത: മണ്ണാങ്കട്ടയും കരിയിലയും
    രചന: രാജേഷ് അത്തിക്കയം
    മണ്ണുകൊണ്ടുരുട്ടിവാര്‍ത്ത കട്ട ഞാന്‍.....
    പെണ്ണൊരുത്തി കൂട്ടു നീ കരീലയും.....
    ജീവിതം വിധിച്ച കാശിയാത്രയില്‍....
    നമ്മള്‍രണ്ടും ഒത്തുചേര്‍ന്നു യാത്രയായ്.....
    എന്തിനെന്റെ പാതയില്‍ പൊഴിഞ്ഞു നീ.....
    എന്തിനെന്റെ മണ്ണില്‍ ഉമ്മ വച്ചു നീ.....
    കണ്ടനാളുതൊട്ടെയുള്ള സംശയം.....
    ഉത്തരങ്ങളൊന്നുമില്ല നിശ്ചയം.....
    നീ തളിര്‍ത്ത ഞെട്ടിനെ മറന്നു നീ.....
    നീ വളര്‍ന്ന പൂമരം വെടിഞ്ഞു നീ.....
    ഒന്നുമേതുമായിടാത്ത മണ്ണിനായ്.....
    സ്വപ്‍‍‍‍നവും മനസ്സുമേകി സ്വന്തമായ്.....
    അന്നൊരിക്കല്‍ കാട്ടുതീ പടര്‍ന്നനാള്‍.....
    പച്ചിലപ്പടര്‍പ്പുപോലും ചാരമായ്.....
    എന്റെ മണ്ണുകൊണ്ടു നിന്നെ മൂടി ഞാന്‍.....
    സ്വയമെരിഞ്ഞു നിന്നെയന്നു കാത്തു ഞാന്‍.....
    മഞ്ഞുതുള്ളികള്‍ പൊഴിഞ്ഞുവീണ നാള്‍.....
    മണ്ണിലെ തുടിപ്പുകള്‍ തണുത്ത നാള്‍.....
    മണ്ണുഞാനലിഞ്ഞടര്‍ന്നുടഞ്ഞിടാ-.....
    തെന്നെ മൂടിനിന്നതെന്‍ കരീലയാള്‍.....
    കുഞ്ഞുകാറ്റടിക്കവേ ഭയന്നു നീ.....
    എന്റെ പിന്നില്‍ വന്നൊളിച്ചുനിന്നു നീ.....
    കൊടിയകാറ്റടിച്ചനാള്‍ പറന്നിടാ-.....
    തെന്റെ മാറിനോടു ചേര്‍ന്നുനിന്നു നീ.....
    ആദ്യവര്‍ഷനീരുതിര്‍ന്നുവീണനാള്‍.....
    മണ്ണിലേക്കു നനവിറങ്ങിപ്പോയനാള്‍.....
    മണ്ണുകട്ടയാമെനിക്കു കൂട്ടുമായ്.....
    എന്നെ നീ മറച്ചു നീയാം കുടയുമായ്.....
    ചൂടിലെന്റെ ചാരെവന്ന തണലു നീ.....
    വേനലില്‍ വിരുന്നുവന്ന കുളിരു നീ.....
    എത്രയേറെ പച്ചില തളിര്‍ക്കിലും.....
    എന്നുമെന്റെ കൂട്ടുനീ, കരീല നീ.....
    സ്വന്തമെന്നു നാം നിനച്ചതൊക്കെയും.....
    അന്യമായിത്തീര്‍ന്നിടുന്നീ യാത്രയില്‍.....
    നഷ്‍‍ടമായതിലുമെത്രയേറയോ.....
    വിലപിടിച്ച നിധികളാണു തമ്മില്‍ നാം.....
    എന്റെ സ്‌നേഹമൊക്കെയും നിറച്ചു ഞാന്‍.....
    നിന്റെ കാതില്‍ ചൊല്ലിടുന്നീ വാക്കുകള്‍.....
    മണ്ണുമണ്ണിനോടുചേരുംനാള്‍വരെ.....
    നിന്റെ കയ്യിലെപിടി വിടില്ല ഞാന്‍.....
    നമ്മെയും ഉറക്കിടുന്നു രാത്രികള്‍.....
    നന്മയാല്‍ ഉണര്‍ത്തിടുന്നു പുലരികള്‍.....
    പാതകള്‍ തെളിച്ചുതന്നു പകലുകള്‍.....
    പാതിയില്‍ പതിയിരുന്നു സന്ധ്യകള്‍.....
    യാത്രയേറെ ദൂരമുണ്ടു പ്രേയസി.....
    പാര്‍ക്കുവാന്‍ സത്രങ്ങളേറെ യാത്രയില്‍.....
    ഉള്ളിലിഷ്‍ടമുള്ള കാലത്തോളവും.....
    യാത്രികര്‍ക്കു പഞ്ഞമില്ല പാതയില്‍.....
    ആയിരം കരീലകള്‍ക്കിടയിലും.....
    എന്‍ കരീലയെ തിരിച്ചറിഞ്ഞു ഞാന്‍.....
    ഇഷ്‍‍‍‍‍‍ടികക്കളങ്ങള്‍ കണ്ടു പോകവേ.....
    നിന്റെ മണ്ണിനെ മറന്നതില്ല നീ.....
    കക്കുവാന്‍ പഠിച്ച കട്ടുറുമ്പുകള്‍.....
    എന്നകം കവര്‍ന്നരിച്ചു പോയനാള്‍.....
    വേലിയില്‍ കൊരുത്ത കമ്പിമുള്ളുകള്‍.....
    നിന്നിലേകി നോവെഴും മുറിവുകള്‍.....
    ആരൊരാള്‍ ചെരിപ്പിനാല്‍ ചവിട്ടിയെന്‍.....
    മണ്‍മനസ്സുടയ്ക്കുവാന്‍ ശ്രമിച്ചുവോ.....
    ആയൊരാളിന്‍ വെറ്റിലമുറുക്കിനാല്‍.....
    നിന്‍മുഖം വിളര്‍ന്നു രക്തവര്‍ണ്ണമായ്.....
    കണ്ണിലെ തിളക്കമറ്റു പോകിലും.....
    പെണ്ണു നീ വിളക്കെനിക്കു യാത്രയില്‍.....
    കാലുകള്‍ തളര്‍ന്നു നീ കിതയ്ക്കവേ.....
    തോളിലേറ്റി നിന്നെ ഞാനെടുത്തിടും.....
    ചങ്കു ഞാന്‍ തരുന്നിതാ നിന്‍ കൈകളില്‍.....
    നീയെടുത്തുകൊള്‍ക നിന്റെ സ്വന്തമായ്.....
    കൊക്കില്‍ ജീവനുള്ള കാലമൊക്കെയും.....
    സ്‍പന്ദനങ്ങളായിടട്ടെ നിന്നില്‍ ഞാന്‍.....
    കാറും കോളും ഒത്തുചേര്‍ന്നു വന്നിടാം.....
    കാറ്റും മഴയും പാതയില്‍ പെരുകിടാം.....
    മഴയില്‍ ഞാന്‍ അലിഞ്ഞില്ലാതെയായിടാം.....
    കാറ്റുനിന്നെ നീറ്റിലേക്കു പാറ്റിടാം.....
    നാളെ മണ്ണുകട്ട ഓര്‍മ്മയായിടാം.....
    നാളെ ഈ കരീല സ്വപ്‍നമായിടാം.....
    ജന്മമൊന്നുകൂടെ ദൈവം നല്‍കുകില്‍.....
    അന്നും മണ്ണുകട്ട ഞാന്‍, കരീല നീ.....
    നീ തരുന്ന സ്‌നേഹത്തിന്നു പകരമായ്.....
    ഞാന്‍ നിനക്കു നല്‍കിടുന്നുറപ്പിതാ.....
    നീ തരുന്ന സ്‌നേഹത്തിന്നു പകരമായ്.....
    ഞാന്‍ നിനക്കു നല്‍കിടുന്നുറപ്പിതാ.....
    കാലം നമ്മെ വേര്‍പെടുത്തുംനാള്‍വരെ.....
    നിന്റെ കണ്ണുകള്‍ നനയ്ക്കുകില്ല ഞാന്‍.....
    കാലം നമ്മെ വേര്‍പെടുത്തുംനാള്‍വരെ.....
    നിന്റെ കണ്ണുകള്‍ നനയ്ക്കുകില്ല ഞാന്‍....
    നിന്റെ കണ്ണുകള്‍ നനയ്ക്കുകില്ല ഞാന്‍.....

КОМЕНТАРІ • 71

  • @merinkitchenpala3004
    @merinkitchenpala3004 5 років тому +12

    സാർ ഞാൻ ചെറിയതോതിൽ കവിതയൊക്കെ എഴുതാറുണ്ട്. മാത്രമല്ല കവിത എന്ന മഹാ ലോകത്തെ ആസ്വദിക്കാറുമുണ്ട് . എനിക്ക് തോന്നിയിട്ടുള്ളത് മനസ്സിനുള്ളിലെ വിങ്ങലുകൾ ആണ് കവിതകളായി രൂപാന്തരപ്പെടുന്നത് എന്നതാണ്. ഏകാന്ത വേളകളിൽ ഒരുപാട് ഓർമകളും ഒപ്പം കവിതകളും ആണ് എൻറെ ഏറ്റവും വലിയ ആശ്വാസം. ഓർമ്മകളിൽ മുഴുകി ഇരിക്കുന്ന വേളയിൽ എൻറെ കണ്ണൊന്ന് നനയ്ക്കാൻ താങ്കളുടെ അനുഭവസമ്പത്ത് ആർജ്ജിച്ച കവിതകൾക്ക് സാധിക്കാറുണ്ട്. വളരെ ചുരുക്കം ദിനങ്ങളെ ആയിട്ടുള്ളൂ ഞാൻ ആദ്യമായി താങ്കളുടെ കവിതകൾ കൾ കേട്ടിട്ട് . അതിൽ എനിക്ക് ഏറ്റവും ഇഷ്ടം മണ്ണാങ്കട്ടയും കരിയിലയും എന്ന ഈ കവിത തന്നെയാണ്. കാരണം എന്താണെന്ന് ചോദിച്ചാൽ അറിയാനാവില്ല ,എന്നാൽ വളരെ ചുരുക്കം ദിനങ്ങൾ കൊണ്ട് തന്നെ ഞാൻ താങ്കളുടെ വലിയൊരു ആരാധിക ആയിത്തീർന്നിരിക്കുന്നു. ഇപ്പോൾ ദിവസത്തിൽ ഒന്നെങ്കിലും ഞാൻ താങ്കളുടെ കവിതകൾ ആസ്വദിക്കാറുണ്ട്. ആസ്വാദനത്തിന് അപ്പുറം പറഞ്ഞാൽ അനുഭവിക്കുക എന്ന വാക്കാണ് യോജിക്കുക . ഒരിക്കലും അവസാനിക്കാത്ത കടൽ തിരമാല പോലെ താങ്കളുടെ കവിതാ ശ്രേണി ഇനിയും ആരാധകർക്ക് നേരെ നീളട്ടെ എന്ന് പ്രാർത്ഥിക്കുന്നു............👌👌👌👌👌👌

  • @devujinson5436
    @devujinson5436 5 місяців тому +2

    Super

  • @jimalayalam110
    @jimalayalam110 4 роки тому +3

    Ji ഇതിനൊക്കെ ഏതു വാക്കിൽ പുകഴ്ത്തി പറഞ്ഞാലും മതിയാകില്ല. ഞാൻ കവിത മാത്രം ഇഷ്ടപെടുന്ന ഒരാൾ ആണ്.. ദൈവം thangalkku എങ്ങനാ ഇത്ര മാത്രം ഭാവം കലർന്ന വരികൾ തരുന്നേ...... ഇനിയും നല്ല കവിതകളും. Thangaluda nanmakkum
    വേണ്ടി പ്രാർത്ഥിക്കുന്നു... പ്രണയത്തിന്റെ
    മാസ്മരിക ശക്തി. അനുഭവിച്ചറിയാൻ
    ഈ എഴുതിലൂടെ... ഈ ആലാപന shailiyilooda.. ഏറെ ദൂരം സഞ്ചരിക്കാൻ കഴിഞ്ഞു

  • @omanamadhavan337
    @omanamadhavan337 6 місяців тому +2

    ഇഷ്ടായി❤

  • @rahmathshameer
    @rahmathshameer 4 роки тому +4

    വല്ലാത്ത ജീവന്റെ തുടിപ്പുകൾ ഈ വരികളിൽ.. വളരെ അർത്ഥവത്തായ വരികൾ...😍

  • @sreelekshmisl6577
    @sreelekshmisl6577 4 роки тому +12

    ആത്മാവിന്റെ.. ആഴങ്ങളിലേക്ക്.. ഇറങ്ങി ചെല്ലുന്ന വരികൾ.. അതിന് ജീവൻ കൊടുത്ത ആലാപനം... ആശംസകൾ.. സർന്റെ.. ഒരു.. ആരാധിക...പാടിയത് ആരാണ്.

  • @athikkayamrajesh
    @athikkayamrajesh  5 років тому +24

    കവിത: മണ്ണാങ്കട്ടയും കരിയിലയും
    രചന: രാജേഷ് അത്തിക്കയം
    മണ്ണുകൊണ്ടുരുട്ടിവാര്‍ത്ത കട്ട ഞാന്‍.....
    പെണ്ണൊരുത്തി കൂട്ടു നീ കരീലയും.....
    ജീവിതം വിധിച്ച കാശിയാത്രയില്‍....
    നമ്മള്‍രണ്ടും ഒത്തുചേര്‍ന്നു യാത്രയായ്.....
    എന്തിനെന്റെ പാതയില്‍ പൊഴിഞ്ഞു നീ.....
    എന്തിനെന്റെ മണ്ണില്‍ ഉമ്മ വച്ചു നീ.....
    കണ്ടനാളുതൊട്ടെയുള്ള സംശയം.....
    ഉത്തരങ്ങളൊന്നുമില്ല നിശ്ചയം.....
    നീ തളിര്‍ത്ത ഞെട്ടിനെ മറന്നു നീ.....
    നീ വളര്‍ന്ന പൂമരം വെടിഞ്ഞു നീ.....
    ഒന്നുമേതുമായിടാത്ത മണ്ണിനായ്.....
    സ്വപ്‍‍‍‍നവും മനസ്സുമേകി സ്വന്തമായ്.....
    അന്നൊരിക്കല്‍ കാട്ടുതീ പടര്‍ന്നനാള്‍.....
    പച്ചിലപ്പടര്‍പ്പുപോലും ചാരമായ്.....
    എന്റെ മണ്ണുകൊണ്ടു നിന്നെ മൂടി ഞാന്‍.....
    സ്വയമെരിഞ്ഞു നിന്നെയന്നു കാത്തു ഞാന്‍.....
    മഞ്ഞുതുള്ളികള്‍ പൊഴിഞ്ഞുവീണ നാള്‍.....
    മണ്ണിലെ തുടിപ്പുകള്‍ തണുത്ത നാള്‍.....
    മണ്ണുഞാനലിഞ്ഞടര്‍ന്നുടഞ്ഞിടാ-.....
    തെന്നെ മൂടിനിന്നതെന്‍ കരീലയാള്‍.....
    കുഞ്ഞുകാറ്റടിക്കവേ ഭയന്നു നീ.....
    എന്റെ പിന്നില്‍ വന്നൊളിച്ചുനിന്നു നീ.....
    കൊടിയകാറ്റടിച്ചനാള്‍ പറന്നിടാ-.....
    തെന്റെ മാറിനോടു ചേര്‍ന്നുനിന്നു നീ.....
    ആദ്യവര്‍ഷനീരുതിര്‍ന്നുവീണനാള്‍.....
    മണ്ണിലേക്കു നനവിറങ്ങിപ്പോയനാള്‍.....
    മണ്ണുകട്ടയാമെനിക്കു കൂട്ടുമായ്.....
    എന്നെ നീ മറച്ചു നീയാം കുടയുമായ്.....
    ചൂടിലെന്റെ ചാരെവന്ന തണലു നീ.....
    വേനലില്‍ വിരുന്നുവന്ന കുളിരു നീ.....
    എത്രയേറെ പച്ചില തളിര്‍ക്കിലും.....
    എന്നുമെന്റെ കൂട്ടുനീ, കരീല നീ.....
    സ്വന്തമെന്നു നാം നിനച്ചതൊക്കെയും.....
    അന്യമായിത്തീര്‍ന്നിടുന്നീ യാത്രയില്‍.....
    നഷ്‍‍ടമായതിലുമെത്രയേറയോ.....
    വിലപിടിച്ച നിധികളാണു തമ്മില്‍ നാം.....
    എന്റെ സ്‌നേഹമൊക്കെയും നിറച്ചു ഞാന്‍.....
    നിന്റെ കാതില്‍ ചൊല്ലിടുന്നീ വാക്കുകള്‍.....
    മണ്ണുമണ്ണിനോടുചേരുംനാള്‍വരെ.....
    നിന്റെ കയ്യിലെപിടി വിടില്ല ഞാന്‍.....
    നമ്മെയും ഉറക്കിടുന്നു രാത്രികള്‍.....
    നന്മയാല്‍ ഉണര്‍ത്തിടുന്നു പുലരികള്‍.....
    പാതകള്‍ തെളിച്ചുതന്നു പകലുകള്‍.....
    പാതിയില്‍ പതിയിരുന്നു സന്ധ്യകള്‍.....
    യാത്രയേറെ ദൂരമുണ്ടു പ്രേയസി.....
    പാര്‍ക്കുവാന്‍ സത്രങ്ങളേറെ യാത്രയില്‍.....
    ഉള്ളിലിഷ്‍ടമുള്ള കാലത്തോളവും.....
    യാത്രികര്‍ക്കു പഞ്ഞമില്ല പാതയില്‍.....
    ആയിരം കരീലകള്‍ക്കിടയിലും.....
    എന്‍ കരീലയെ തിരിച്ചറിഞ്ഞു ഞാന്‍.....
    ഇഷ്‍‍‍‍‍‍ടികക്കളങ്ങള്‍ കണ്ടു പോകവേ.....
    നിന്റെ മണ്ണിനെ മറന്നതില്ല നീ.....
    കക്കുവാന്‍ പഠിച്ച കട്ടുറുമ്പുകള്‍.....
    എന്നകം കവര്‍ന്നരിച്ചു പോയനാള്‍.....
    വേലിയില്‍ കൊരുത്ത കമ്പിമുള്ളുകള്‍.....
    നിന്നിലേകി നോവെഴും മുറിവുകള്‍.....
    ആരൊരാള്‍ ചെരിപ്പിനാല്‍ ചവിട്ടിയെന്‍.....
    മണ്‍മനസ്സുടയ്ക്കുവാന്‍ ശ്രമിച്ചുവോ.....
    ആയൊരാളിന്‍ വെറ്റിലമുറുക്കിനാല്‍.....
    നിന്‍മുഖം വിളര്‍ന്നു രക്തവര്‍ണ്ണമായ്.....

    കണ്ണിലെ തിളക്കമറ്റു പോകിലും.....
    പെണ്ണു നീ വിളക്കെനിക്കു യാത്രയില്‍.....
    കാലുകള്‍ തളര്‍ന്നു നീ കിതയ്ക്കവേ.....
    തോളിലേറ്റി നിന്നെ ഞാനെടുത്തിടും.....
    ചങ്കു ഞാന്‍ തരുന്നിതാ നിന്‍ കൈകളില്‍.....
    നീയെടുത്തുകൊള്‍ക നിന്റെ സ്വന്തമായ്.....
    കൊക്കില്‍ ജീവനുള്ള കാലമൊക്കെയും.....
    സ്‍പന്ദനങ്ങളായിടട്ടെ നിന്നില്‍ ഞാന്‍.....
    കാറും കോളും ഒത്തുചേര്‍ന്നു വന്നിടാം.....
    കാറ്റും മഴയും പാതയില്‍ പെരുകിടാം.....
    മഴയില്‍ ഞാന്‍ അലിഞ്ഞില്ലാതെയായിടാം.....
    കാറ്റുനിന്നെ നീറ്റിലേക്കു പാറ്റിടാം.....
    നാളെ മണ്ണുകട്ട ഓര്‍മ്മയായിടാം.....
    നാളെ ഈ കരീല സ്വപ്‍നമായിടാം.....
    ജന്മമൊന്നുകൂടെ ദൈവം നല്‍കുകില്‍.....
    അന്നും മണ്ണുകട്ട ഞാന്‍, കരീല നീ.....
    നീ തരുന്ന സ്‌നേഹത്തിന്നു പകരമായ്.....
    ഞാന്‍ നിനക്കു നല്‍കിടുന്നുറപ്പിതാ.....
    നീ തരുന്ന സ്‌നേഹത്തിന്നു പകരമായ്.....
    ഞാന്‍ നിനക്കു നല്‍കിടുന്നുറപ്പിതാ.....
    കാലം നമ്മെ വേര്‍പെടുത്തുംനാള്‍വരെ.....
    നിന്റെ കണ്ണുകള്‍ നനയ്ക്കുകില്ല ഞാന്‍.....
    കാലം നമ്മെ വേര്‍പെടുത്തുംനാള്‍വരെ.....
    നിന്റെ കണ്ണുകള്‍ നനയ്ക്കുകില്ല ഞാന്‍....
    നിന്റെ കണ്ണുകള്‍ നനയ്ക്കുകില്ല ഞാന്‍.....

    • @dhanyamadhavan3221
      @dhanyamadhavan3221 3 роки тому +2

      6 വർഷമായി ഞാനിത് കേൾക്കുന്നു ❤️❤️

    • @dhanyamadhavan3221
      @dhanyamadhavan3221 3 роки тому +3

      ഹൃദയത്തിന്റ ഭാഷ, നിയും ഞാനും, വ്യഥനം ഇതൊക്കെ എത്രകേട്ടാലും മതിവരില്ല

    • @dhanyamadhavan3221
      @dhanyamadhavan3221 3 роки тому +2

      സാറിനെ ഞാൻ അന്ന് അന്വേഷിച്ചു നോക്കിയിരുന്നു. പക്ഷേ സാർ പുറത്താണ് എന്നാണ് അറിഞ്ഞത് ആ നമ്പർ വേറെ ആരോ ആണ് ഉപയോഗിക്കുന്നത്.. എന്നെങ്കിലും ഒന്ന് ഒരു വാക്ക് മിണ്ടാൻ അത്ര കൊതിയുണ്ട്

    • @oooowwaaa3076
      @oooowwaaa3076 3 роки тому +1

      @@dhanyamadhavan3221 Neeyum njnanum 🔥🔥🔥🔥💯👌

    • @SathiEswan
      @SathiEswan 8 місяців тому

      വഴി പിരിഞ്ഞു പോകിലും കരിയില പൊടിഞ്ഞു മണ്ണോടു ചേർന്നിടും അവരോന്നായി മാറിടും 😢🙏🏽👍❤❤❤❤❤❤❤❤

  • @vinodks-hf2nn
    @vinodks-hf2nn 3 роки тому +4

    താങ്കളുടെ കവിതകൾ കേൾക്കാൻ ഒരുപാട് വൈകിയോ എന്നൊരു സംശയം ❤️

  • @MayaSekhar-s9j
    @MayaSekhar-s9j 5 місяців тому +1

    Nannayittund.

  • @ulloorramanan7080
    @ulloorramanan7080 3 роки тому +5

    ഒന്നും പറയാനില്ല .മനോഹരം,,,,,,👌👌👌👌👌

  • @ajeshcv5263
    @ajeshcv5263 5 років тому +5

    പ്രണയം നിറഞ്ഞു പുഴപോലെ ഒഴുകുന്നു......

  • @raghavanprathapan
    @raghavanprathapan 2 роки тому +2

    നല്ല രസമായി കവിത ചൊല്ലി ആശംസകൾ ❤️❤️🥰🥰

  • @shemeershemeer4971
    @shemeershemeer4971 4 роки тому +5

    Njan kettu valare nannai

  • @tomikuriakose4340
    @tomikuriakose4340 Рік тому +1

    സർ കവിതയും ആലാപനവും ആലാപനം ആര് എന്ന് അറിയുവാൻ ആഗ്രഹിക്കുന്നവർ ധാരാളം പേർ ഉണ്ട് ദയവായി എഴുതുമല്ലോ,പലപ്പോഴായി കേൾക്കാൻ ഇഷ്ടപ്പെടുന്ന കവിതകൾ ആണ് താങ്കളുടെ

  • @abhimanyuvinayan5943
    @abhimanyuvinayan5943 5 років тому +4

    നന്നായിട്ടുണ്ട് ..... വളരെ വളരെ ഇഷ്ടപെട്ടു...... ഒരു പാട് തവണ കേട്ടൂ......

  • @santhakumarip533
    @santhakumarip533 8 місяців тому

    Mannaankattyum kareelayum orupadu sahichu, ka0ttum mazhayum vannappol mannaankatta alinju poyee kareeyila parannu poyee. Enkilum aver snahichukondeyirikkunnu evidayo❤❤

  • @vasudevranjith
    @vasudevranjith 2 роки тому +2

    നല്ല വരികൾ. നല്ല ഈണം 👌👌👌👌

  • @rintumol301
    @rintumol301 5 років тому +2

    ഏറെ മനസിൽ തങ്ങി നിൽക്കും വിധം അർഥമുള്ള വരികൾ. ഇനിയും എഴുതാൻ കഴിയട്ടെ... എന്നാശംസിക്കുന്നു sir...

  • @ckrarichan5507
    @ckrarichan5507 2 роки тому +2

    Mr. Rajesh, congratulations for all your work s

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    സുപ്പർ. ആശംസകൾ.

  • @rajithagirish1336
    @rajithagirish1336 5 років тому +4

    എത്ര കേട്ടാലും മതിവരാത്ത കവിത. എല്ലാ ഭാവുകങ്ങളും sir.
    പുതിയ രചനയ്ക്കായി ചെവിയോർക്കുന്നു.

  • @MridulaRoshan
    @MridulaRoshan 3 роки тому +1

    മൊത്തതിൽ സുന്ദരം

  • @shanavasthazeem1645
    @shanavasthazeem1645 2 роки тому +2

    ഈ കഥ ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ (കൃത്യമായി ഓർമയില്ല )ആ ഒരു സമയം.,എവിടെയോ കേട്ടിട്ടുണ്ട് അത് കഥ ആണോ കവിതയാണോ എന്നോർമ്മയില്ല 30 വർഷത്തോളമായി...എന്തായാലും കവിത സൂപ്പർ

  • @amalappu4199
    @amalappu4199 5 років тому +2

    എത്ര കേട്ടാലും മതിയാവാത്ത കവിത സൂപ്പർ👏👏👏👏👏

  • @resmisreekumar8139
    @resmisreekumar8139 5 років тому +4

    👌👌🌹👌👌

  • @santhakumarip533
    @santhakumarip533 Рік тому +1

    ❤❤

  • @Sethulakshmi-c3l
    @Sethulakshmi-c3l 3 роки тому +2

    Super 👌

  • @ambiliph3825
    @ambiliph3825 Рік тому +2

    👍🏻👍🏻👍🏻

  • @suppara9546
    @suppara9546 2 роки тому +1

    Sir എ ങ്ങനെ എഴുതുന്നു 👍👍👍👍 എന്റെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു അത്ര ഫീൽ പാടിയ ത് ആരാ എന്ന് അറിയില്ല പക്ഷേ അത്ര സുന്ദരമാക്കി വാക്കുകൾ 👌👌👌👌എന്തോ വല്ലാത്ത വിഷമം 😔😔

  • @preethareghunath
    @preethareghunath 3 роки тому +1

    ഈ കവിത വീണ്ടും വീണ്ടും ഒരു പാട് പ്രാവശ്യം കേട്ടിട്ടുണ്ട്. വളരെ മനോഹരമായ വരികൾ....അതുപോലെ തന്നെ ഹൃദയസ്പർശിയായ ആലാപനവും....കുറേ songs ഒന്നിച്ചുള്ള ഒരു youtube video യിൽ ആണ് ആദ്യമായി കേട്ടത്.... അതിൽ ആരുടെ കവിത ആണെന്ന് ഉണ്ടായിരുന്നില്ല...ഇന്ന് വീണ്ടും ഒന്നും കൂടി search ചെയ്തു നോക്കിയപ്പോൾ ആണ് ഇത് കണ്ടത്...കവിക്കും ഗായകനും ഇതുപോലെ നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം....

  • @harmya.k.k8502
    @harmya.k.k8502 4 роки тому +2

    Oru rakshayum illa polichu eaniku valare ishtamayi super sir iniyum thangalude kavitha pretheekshikunnu

  • @sreejasantosh2435
    @sreejasantosh2435 2 роки тому +2

    നല്ല ശബ്ദം

  • @josephchacko1293
    @josephchacko1293 2 роки тому +1

    super

  • @shimjithamusthafa6903
    @shimjithamusthafa6903 3 роки тому +3

    Amazinggg lines..... loves ur upamakal 👍👍👍🤩

  • @mohanchandra9001
    @mohanchandra9001 3 роки тому +2

    Ethrayoo .... vilapidicha .. nidhikalaanu .. thammil ... naam .. beautiful .............

  • @harimampilly7765
    @harimampilly7765 9 місяців тому +1

    ❤😊

  • @miniamaladasan4557
    @miniamaladasan4557 3 роки тому +3

    🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹പറയാൻ വാക്കുകളില്ല പ്രണയം എന്താണ് എന്ന് ഞാൻ മനസിലാക്കുന്നു ആയിരങ്ങൾക്കിടയിലും തിരിച്ചറിയാൻ യഥാർത്ഥ പ്രണയത്തിനു കഴിയും 🌹🌹🌹🌹🌹

  • @sumahari1913
    @sumahari1913 9 місяців тому

    ഒരു പാടിഷ്ടായി . പറയാൻ വാക്കുകളില്ല❤❤❤

  • @ajinrajan6076
    @ajinrajan6076 8 місяців тому +1

  • @shimjithamusthafa6903
    @shimjithamusthafa6903 3 роки тому +2

    Thankyou sir .. parayan vakukal kittunnilla. Enthokkeyooo parayanam ennund,,, superbbbb👍

  • @rajanidhanapalan7355
    @rajanidhanapalan7355 5 років тому +3

    ഇഷ്ടം ഒരുപാടിഷ്ടമായി

  • @savithavp5760
    @savithavp5760 4 роки тому +2

    മനോഹരം 🌹🌹

  • @jeenarajubhii9538
    @jeenarajubhii9538 5 років тому +3

    നന്നായിട്ടുണ്ട്...എല്ലാ ആശംസകളും നേരുന്നു....

  • @AAkp467
    @AAkp467 3 роки тому +1

    👏👏👏👏👍

  • @jyothysuresh6237
    @jyothysuresh6237 3 роки тому +2

    അതിമനോഹരം.... 👍🙏🙏

  • @jayakrishnana2216
    @jayakrishnana2216 4 роки тому +2

    ഇതിലും മനോഹരമായി പ്രണയമെന്ന മാസ്മരികതയെ എങ്ങിനെ വരച്ചു കാട്ടും? അതോടൊപ്പം ജീവിതം എത്ര ക്ഷണികമാണെന്നും.

  • @drivewithbijupjofficialcha974
    @drivewithbijupjofficialcha974 5 років тому +3

    🤩

  • @mayadeviamma6496
    @mayadeviamma6496 3 роки тому +2

    Heart touching Bhavana lolam !

  • @ranithomas8017
    @ranithomas8017 5 років тому +3

    💓👏👏👏👏

  • @anjugopi3727
    @anjugopi3727 3 роки тому +2

    സൂപ്പർ ❤

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 3 роки тому +2

    Super 🙏🙏🙏

  • @madhurimamk3624
    @madhurimamk3624 3 роки тому +3

    Thanku for this one 🥰

  • @priyas8816
    @priyas8816 3 роки тому +2

    ബാല്യത്തിൽ കേട്ട കഥക്കുള്ളിൽ ഇത്ര പ്രണയമുണ്ടായിരുന്നോ..

  • @rayanriyas4
    @rayanriyas4 11 місяців тому

    💔❤

  • @SathiEswan
    @SathiEswan 8 місяців тому +1

    കാറ്റ് ഇന്ന് നീറ്റിലേക്ക് പാറ്റി

  • @SathiEswan
    @SathiEswan 8 місяців тому

    🙏🏽🙏🏽🙏🏽😢😢 👌🏼👌🏼👌🏼👍❤❤❤❤

  • @sunilsk
    @sunilsk 3 роки тому +2

    @rajesh athikkayam, yella kavithakalum chernna CD yo matto ondo?

  • @SathiEswan
    @SathiEswan 8 місяців тому

    😢😢😢

  • @rajaniambadi2746
    @rajaniambadi2746 10 місяців тому

    ❤❤❤

  • @anjanaramakrishnan1
    @anjanaramakrishnan1 4 роки тому +2

    ❤️