രജേഷ് അത്തിക്കയത്തിന്റെ കവിത ആദ്യമായാണ് ഞാൻ കേൾക്കുന്നത്. ഇങ്ങനെ ഒരു കവിയേയും ഈ കവിതയിലൂടെ ആദ്യമായാണ് അറിഞ്ഞത്.....😥 ഒരു അനാഥന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ വരികൾ .... ഹൃദയം തകർന്നു പോകുന്ന വരികൾ ...പറയാൻ വാക്കുകളില്ല..... ആവർത്തിച്ച് ഒരു പാട് തവണ കേട്ടു.... (കേൾക്കും തോറും - ? ) മനസ്സ് തേങ്ങുന്നു.... 😢😢😢😢😢😢 കവിയ്ക്ക് ആശംസകൾ.👍
കവിത കേൾക്കാൻ വൈകിപ്പോയി, ഈ കാലഘട്ടത്തിൽ ഇത്ര ഹൃദ്യമായൊരു കവിത കേൾക്കാൻ സാധിച്ചിട്ടില്ല. വരികളും, ആലാപനവും ഹൃദയത്തിൽ നഷ്ടമായതെന്തോ തിരിച്ചു കിട്ടിയ പോലെ.... നന്ദി..
ഓർമ്മയുടെ താഴ് വാരത്തിൽ എത്തിച്ചു ഒന്നും മറന്നില്ലല്ലോ ഇത്രയും അഗാ ധമായി സ്നേഹിച്ചിരുന്നുവോ നഷ്ട സ്നേഹമേ നിൻ കാലടി യിൽ വീണു നമിക്കുന്നു അറിയാതെ പോയത് ഞാനുംമെൻ ഹൃദയവും മാപ്പ് 🙏🏽🙏🏽🙏🏽❤❤❤❤❤❤കവി ഹൃദയമേ ഇനിയും നല്ല കവിത കൾക്കായി കാത്തിരിക്കുന്നു ഓരോ വരികൾ സൂപ്പർ ഈ സ്നേഹത്തിന് അർഹതയില്ലാത്തവൾ ആണ് 🙏🏽🙏🏽🙏🏽
താങ്കളുടെ ella കവിതകളും എനിക്ക് ഇഷ്ടമാണ്. കുഞ്ഞിക്കിളി, മണ്ണാം കട്ടയും കരിയിലയും, ഹൃദയത്തിന്റെ ഭാഷ, ഇവയെല്ലാം തന്നെ നല്ല കവിതകൾ ആണ്. ഹൃദയസ്പർശിയായ വരികൾ ആണ് എല്ലാം.
ഈ കവിത ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല ഇപ്പോഴും കേൾക്കും എന്നിട്ട് അറിയാതെ കരഞ്ഞു പോകും അത്രയ്ക്കും മനസ്സിന്റെ ഉള്ളറകളിൽ പോകുന്ന ഗാനം ഇത്രയും മനോഹരമായ ആലപിച്ച രാജേഷ് ചേട്ടൻ അഭിനന്ദനങ്ങൾ കവിത രചിച്ച ആർക്കും ഒരായിരം അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട രാജേഷ് അത്തിക്കയം താങ്കളുടെ കുറച്ച് കവിതകൾ ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് എല്ലാ കവിതകളും അനുഭവത്തിന്റെ മുശയിൽ വാർത്തായിരിരിക്കാം എങ്കിലും പ്രണയകവിതകളെക്കാൾ എന്നെ മഥിച്ചത് വ്യഥനമാണ് എന്ന് വെച്ചാൽ പ്രണയകവിതകൾ മോശമാണ് എന്നല്ല കേട്ടോ എനിക്ക് നൂകരാനറിയില്ല ഈ പ്രണയം എന്റെ അനുഭവ സീമക്കൾക്കപ്പുറമാണീ പ്രണയം ഇനിയും കേൾക്കാൻ കൊതിക്കുന്നു
കവിത: വ്യഥനം
രചന: രാജേഷ് അത്തിക്കയം
അമ്മയില്ലാത്തൊരാ കുഞ്ഞുനാൾ എൻ വിരല്‍-
അമ്മിഞ്ഞപോലെ ഞാൻ ഉണ്ടിരുന്നു....
കാലം കടഞ്ഞൊരീ മെയ്യിന്നിളം ചൂടു-
നല്‍കുവാന്‍ സൂര്യന്‍ ഉദിച്ചിരുന്നു....
കോലം തിരിഞ്ഞൊരീ മോറില്‍ തലോടുവാൻ-
കാറ്റ് കൈകള്‍നീട്ടി വന്നിരുന്നു....
രാവത്തെനിക്കായി മാനത്തൊരമ്പിളി-
പൈമ്പാല്‍ക്കുടം കൊണ്ടുവന്നിരുന്നു....
രാമഞ്ഞിലെന്റെ മേല്‍മൂടുവാന്‍ താരകള്‍-
താരണിക്കംബളം നെയ്തിരുന്നു....
രാപ്പാടി പാടുന്ന പാട്ടിലൊരമ്മതന്‍-
താരാട്ടിന്നീണം നിറഞ്ഞിരുന്നു....
ബന്ധങ്ങള്‍ അന്യമായ്ത്തീർന്നവൻ ഞാന്‍....
ബന്ധനങ്ങള്‍ സ്വന്തമാക്കിയോന്‍ ഞാന്‍....
ബന്ധങ്ങള്‍ അന്യമായ്ത്തീർന്നവൻ ഞാന്‍....
ബന്ധനങ്ങള്‍ സ്വന്തമാക്കിയോന്‍ ഞാന്‍....
ഉമ്മകിട്ടാക്കവിള്‍ മൂടുവാന്‍ തെന്നലില്‍-
ചുംബനപ്പൂക്കള്‍ പൊഴിഞ്ഞിരുന്നു....
കണ്ണീര്‍ത്തുടയ്ക്കുവാന്‍ അമ്മതന്‍ കൈപോലെ-
പുല്‍നാമ്പുകള്‍ ചാഞ്ഞുനിന്നിരുന്നു....
ആരും തിരിഞ്ഞുനോക്കാത്തൊരെന്‍ ബാല്യമോര്‍-
ത്തേതോ മുകില്‍ക്കണ്‍നിറഞ്ഞിരുന്നു....
എന്‍ പാല്‍ച്ചിരിക്കൊത്തു പുഞ്ചിരിച്ചീടുവാന്‍-
പൂവുകള്‍ മത്സരം വച്ചിരുന്നു....
എന്‍ കരച്ചില്‍കേട്ടകമ്പടി പാടുവാന്‍-
പക്ഷികള്‍ പന്തയം ചെയ്തിരുന്നു....
ഞാനുറങ്ങാന്‍ വേണ്ടി മാത്രമാവാം-
സൂര്യഗോളം പടിഞ്ഞാറലിഞ്ഞിരുന്നു....
നാഥനില്ലാത്തോന്‍, അനാഥനീ ഞാന്‍....
ഈ അനാഥത്വത്തിന്‍ നാഥനും ഞാന്‍....
നാഥനില്ലാത്തോന്‍, അനാഥനീ ഞാന്‍....
ഈ അനാഥത്വത്തിന്‍ നാഥനും ഞാന്‍....
മൂകം വളര്‍ന്നൊരെന്‍ തോളില്‍ ആരോ ചിലര്‍-
നോവിന്‍ നുകം വച്ചുതന്നിരുന്നു....
നാലണക്കാശിലും ഒരുപിടിച്ചോറിലും-
ദയയുടെ നാനാര്‍ത്ഥം കണ്ടിരുന്നു....
എന്‍ വാക്കുകള്‍ കേട്ടതില്ല തെല്ലും, ആരു-
മൊന്നും പറഞ്ഞതേയില്ലയെങ്ങും....
തെണ്ടാന്‍ മടിച്ചിരുന്നെന്നെ ചിലര്‍ച്ചേര്‍ന്നു-
തെണ്ടിയായ് മുദ്രണം ചെയ്തിരുന്നു....
കക്കാനറിയാത്തോരെന്നെ പലര്‍ കൂടി-
കള്ളനാണെന്നും വിധിച്ചിരുന്നു....
ഒന്നും മൊഴിയാതിരിക്കവേ ഭ്രാന്തനെ-
ന്നോര്‍ത്തവര്‍ ആട്ടിയോടിച്ചിരുന്നു....
വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍....
പണ്ടേ തളച്ചിടപ്പെട്ടവന്‍ ഞാന്‍....
വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍....
പണ്ടേ തളച്ചിടപ്പെട്ടവന്‍ ഞാന്‍....
ഒന്നോര്‍ക്കുകില്‍ ഭാഗ്യവാനാണു ഞാന്‍ എന്റെ-
താരതമ്യക്കണക്കിന്നെഴുത്തില്‍....
ഇല്ല കടപ്പാടെനിക്കു തെല്ലും, പത്തു-
മാസം ചുമന്ന കണക്കൊഴികെ....
ഇല്ലായെനിക്കിന്നു ബാധ്യത, എന്റെ ദു:-
ഖങ്ങളെ പേറും മനസ്സൊഴികെ....
എന്നെ മനുഷ്യനായ് കാണും മനുഷ്യനെ-
കാണുവാന്‍ ഞാനും കൊതിച്ചിരുന്നു....
എന്നെ മകനായ് കരുതുന്നൊരമ്മയെ-
തേടി ഞാനങ്ങിങ്ങലഞ്ഞിരുന്നു....
എന്തിനെന്നെ നിങ്ങളൊറ്റപ്പെടുത്തുന്നു-
നിങ്ങളോടെന്തു ഞാന്‍ തെറ്റുചെയ്തു....
കണ്ണെനിക്കെന്നും കരഞ്ഞീടുവാന്‍....
കാതോ പരിഹാസം കേട്ടീടുവാന്‍....
കണ്ണെനിക്കെന്നും കരഞ്ഞീടുവാന്‍....
കാതോ പരിഹാസം കേട്ടീടുവാന്‍....
വീടും കുടിയും എനിക്കു വേണ്ട, മാവും -
ആറടി മണ്ണും കരുതിടേണ്ട....
രോമവും വാലും തരാനാകുമോ, നിങ്ങള്‍-
ആൾക്കുരങ്ങായെന്നെ മാറ്റീടുമോ....
കാടും പടര്‍പ്പും ഒരുക്കീടുമോ, എന്നെ-
ആദിമനുഷ്യനായ് തീർത്തീടുമോ....
ചോരയൊന്നെങ്കിലും ധാര രണ്ടാണ് നാം-
ധാരണയില്‍പ്പോലും രണ്ടാണ് നാം....
എണ്ണം തികയ്ക്കുവാന്‍ 'കാനേഷുമാരി'യില്‍-
പ്പോലുമീ ഞാനെന്ന ജന്മമില്ല....
നാളെ ഓര്‍ക്കാൻ എനിക്കാരുമില്ല, ഓര്‍ക്കു-
വാനെന്റെ പേരുള്ള രേഖയില്ല....
മേലെ വാനം മാത്രമുള്ളവന്‍ ഞാന്‍....
താഴെ ഈ മണ്ണിന്റെ സന്തതി ഞാന്‍....
മേലെ വാനം മാത്രമുള്ളവന്‍ ഞാന്‍....
താഴെ ഈ മണ്ണിന്റെ സന്തതി ഞാന്‍....
മണ്ണില്‍ പുഴുക്കളില്‍ തെണ്ടിയില്ല, കൊടി-
ച്ചിപ്പട്ടിപോലും അനാഥനല്ല....
ജന്തുവിന്നുച്ചനീചത്വമില്ല, കാട്ടു-
നീതിയില്‍പ്പോലും തഴയലില്ല....
ഈ കേട്ടതൊക്കെ മൃഗീയമെങ്കില്‍, മനു-
ഷ്യത്വമെന്ന വാക്കിനര്‍ത്ഥമെന്ത്?....
ഈ കേട്ടതൊക്കെ മൃഗീയമെങ്കില്‍, മനു-
ഷ്യത്വമെന്ന വാക്കിനര്‍ത്ഥമെന്ത്?....
ചോദ്യത്തിനുള്ളില്‍ കഥയില്ലയോ....
കഥയില്‍ ചോദ്യം പാടില്ലയോ....
ചോദ്യത്തിനുള്ളില്‍ കഥയില്ലയോ....
കഥയില്‍ ചോദ്യം പാടില്ലയോ....
കഥയില്‍ ചോദ്യം പാടില്ലയോ....
കഥയില്‍ ചോദ്യം......പാടില്ലയോ....
Manoharamaaya kavitha sundharamaaya aalapanam
കവിത കേട്ടു -വൃഥന - നന്നായി - എന്ന വാക്കിന് നന്നായി _ അതിലും കൂടുതൽ വൃത്തി ഒരു വാക്കിനും കിട്ടില്ല - ഇതിൽ 60 ശതമാനം എന്നിലുണ്ട്
Thanks
സൂപ്പർ
Thanks rajeshettaaaaa❤️
രജേഷ് അത്തിക്കയത്തിന്റെ കവിത ആദ്യമായാണ് ഞാൻ കേൾക്കുന്നത്. ഇങ്ങനെ ഒരു കവിയേയും ഈ കവിതയിലൂടെ ആദ്യമായാണ് അറിഞ്ഞത്.....😥 ഒരു അനാഥന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ വരികൾ .... ഹൃദയം തകർന്നു പോകുന്ന വരികൾ ...പറയാൻ വാക്കുകളില്ല..... ആവർത്തിച്ച് ഒരു പാട് തവണ കേട്ടു.... (കേൾക്കും തോറും - ? )
മനസ്സ് തേങ്ങുന്നു....
😢😢😢😢😢😢
കവിയ്ക്ക് ആശംസകൾ.👍
❤❤❤
വർണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളിൽ പണ്ടേ തളച്ചിടപ്പെട്ടവൻ ഞാൻ..... 🙏🙏🙏
Jeevanulla varikal....
ഞാൻ ഒരുപാടു വിഷമമം വരുമ്പോൾ എല്ലാരിലും നിന്നും അകന്നു ജീവിക്കുന്ന അമ്മയും ഇല്ലാത്ത എനിക്ക് ഇ കവിത ജീവിതത്തിന്റെ ഒരു വശം തന്നെയാ
🥰
കേൾക്കാൻ തുടങ്ങിയതുമുതൽ എപ്പോഴും കേൾക്കണം എന്നു തോന്നിയ ഒരേ ഒരു കവിത.
അതേ ഞാനും എപ്പോളും കേക്കാറുണ്ട് 🥰
മനസ്സിലെ വിടേ യേ > ഒരു വിങ്ങൽ വരികൾ അപാരം ആലാപനം അതി ഗംഭീരം
ഹൃദയം മുറിക്കുന്ന വരികൾ.. .. എഴുതുവാൻ എങ്ങനെ കഴിയുന്നു.. സങ്കടം വരില്ലേ... ഒരായിരം ആശംസകൾ.. 👌👌👌😍😍😍
കേൾക്കുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന തരുന്ന വരികൾ ഹൃദയം മുറിഞ്ഞു പറയുന്ന ഓരോ വാക്കുകൾ 🙏🏽🙏🏽👍
വൈകിപ്പോയി കേൾക്കാൻ.. ന്താ വരികൾ.. ന്താ ആലാപനം.. 👍🏻👍🏻
നെഞ്ചിൽ വല്ലാണ്ടൊരു ഭാരം feel ചെയ്യുന്നു
Fineandgoodkavitha
കേൾക്കാൻ വൈകി പോയതിൽ സങ്കടം തോന്നുന്നു..
ഈ അടുത്ത കാലത്ത് ഒരു കവിത യും ഇത്രയും ഹൃദയത്തെ സ്പർശി ചിട്ടില്ല🌹🌹🌹🌹super എഴുതിയ ആളെ കാണാൻ ആഗ്രഹംതോന്നി തോന്നി 🙏
ഒറ്റപ്പെടലിന്റെ വേദന നന്നായി കുറിച്ചിരിക്കുന്നു
ഉൾകണ്ണ് തുറക്കുന്ന വരികൾ. അതി സുന്ദരം. ആലാപനവും സുന്ദരം
അനാഥമായ അനാഥ ബാല്യങ്ങളെ ജീവിതം തെരുവോരങ്ങളിൽ ഹോമിച്ച സ്വപ്നങ്ങളെതുമേ ഇല്ലാത്ത ജീവിതങ്ങളുടെ ആവിഷ്കാരം. കവിത വളരെ നന്നായിരിക്കുന്നു.
കവിത കേൾക്കാൻ വൈകിപ്പോയി, ഈ കാലഘട്ടത്തിൽ ഇത്ര ഹൃദ്യമായൊരു കവിത കേൾക്കാൻ സാധിച്ചിട്ടില്ല. വരികളും, ആലാപനവും ഹൃദയത്തിൽ നഷ്ടമായതെന്തോ തിരിച്ചു കിട്ടിയ പോലെ.... നന്ദി..
അമ്മയില്ലാതെ വളർന്ന എന്റെ ബാല്യവും, കൗമാരവും,യൗവ്വനവും വീണ്ടും കണ്ണീരൊഴുക്കുന്നു...
Fantastic really
ഓർമ്മയുടെ താഴ് വാരത്തിൽ എത്തിച്ചു ഒന്നും മറന്നില്ലല്ലോ ഇത്രയും അഗാ ധമായി സ്നേഹിച്ചിരുന്നുവോ നഷ്ട സ്നേഹമേ നിൻ കാലടി യിൽ വീണു നമിക്കുന്നു അറിയാതെ പോയത് ഞാനുംമെൻ ഹൃദയവും മാപ്പ് 🙏🏽🙏🏽🙏🏽❤❤❤❤❤❤കവി ഹൃദയമേ ഇനിയും നല്ല കവിത കൾക്കായി കാത്തിരിക്കുന്നു ഓരോ വരികൾ സൂപ്പർ ഈ സ്നേഹത്തിന് അർഹതയില്ലാത്തവൾ ആണ് 🙏🏽🙏🏽🙏🏽
വളരെ ഹൃദ്യമായിരിക്കുന്നു.
Athy manoharam alapanam ❤❤ kavitha yum❤❤
എൻറെ ജീവിത കഥ എഴുതിയ കവിക്ക് എൻറെ ആയിരമായിരം ആശംസകൾ
ശരിയാണ് പറ്റുമ്പോളൊക്കെ കേൾക്കുന്നുണ്ട്. അത്രയേറെ മനസ്സിൽ പതിഞ്ഞ് പോയ കവീത
താങ്കളുടെ ella കവിതകളും എനിക്ക് ഇഷ്ടമാണ്. കുഞ്ഞിക്കിളി, മണ്ണാം കട്ടയും കരിയിലയും, ഹൃദയത്തിന്റെ ഭാഷ, ഇവയെല്ലാം തന്നെ നല്ല കവിതകൾ ആണ്. ഹൃദയസ്പർശിയായ വരികൾ ആണ് എല്ലാം.
Sir enne ippol plus twovil malayalam padipikkunnomd ente bagyam😊😊
എത്ര.കെട്ടാലും.മതിവരില്ല്.അത്രയും.സുന്ദരം
രാജേഷ്.ഇത്.എസ്.ജീവിതകഥയുടെ.എന്നുപറയുനനതിൽ.ഒരു.തെറ്റുമില്ല.നലൣ.താരം..ഈണം
🙏🙏🙏👏 നമിക്കുന്നു സാർ 👏വളരെ സത്യമായവക്കുകൾ
ഈ പ്രായത്തിൽ എങ്ങനെ ഈ കവിത ക് വരികൾ കിട്ടി ഇത് എന്റെ ശരിയായ ജീവിതം ഇപ്പോൾ എന്റെ വയസ് 62
അനാഥൻ അല്ല എല്ലാവരും ഉണ്ടായിട്ടും 1വസിൽ മുതൽ ഈ വയസ് വരെ corect അനുഭവം
അമ്മയുള്ളോർക്കറിയില്ലല്ലോ അമ്മ ആരാണെന്ന് . ഈ ജീവിത സായാഹ്നത്തിലും ഓർക്കുന്നു ഒരിക്കലും കാണാത്ത അമ്മയെ,
കൊള്ളാം..കിഷോർ ചെപ്ര മധുരിമ..
സൂപ്പർ കവിത. ലളിതമായ വരികൾ. എത്ര പ്രാവശ്യം കേട്ടാലും മടുപ്പ് തോന്നില്ല.
Adipolibos
എന്താ പറയേണ്ടതെന്ന് അറിയില്ല..... അത്രയ്ക്ക് നന്നായിട്ടുണ്ട്..... കേൾക്കാൻ വൈകി പോയല്ലോ എന്ന സങ്കടവും......
എന്റെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കാൻ ഈ കവിതയ്ക്കായി
കേൾക്കാൻ വൈകിപ്പോയി എങ്കിലും ഇത്ര നല്ല ഒരു kavitha സമ്മാനിച്ചതിൽ ഒരുപാട് സന്തോഷം ഒപ്പം അതിലേറെ നന്ദിയും
നല്ലവരികൾ അതിലേറെ ആലാപനം
Excellent poem, well rendered,
നല്ല കവിത
നാഥനില്ലാതെ ജീവിച്ചു തീർത്തതത്രയും ദൂരീ തം മാത്രം. ഒരിക്കലും അമ്മയേയും അച്ഛനേയും കണ്ണീരിലാക്കാതിരിക്കട്ടെ.. വിങ്ങലാണെങ്കിലും കേട്ടു പോകുന്നു.
Kelkkan vaikiya nalloru kavitha👌
കണ്ണനിക്കീ ന്നും കരഞ്ഞീടുവാൻ . തീരിഞ്ഞൊന്നു നോക്കുമ്പോൾ. കനിവ് വറ്റി യോർ കാണട്ടെ ഈ കവിത.
👌👌എന്താ വരികൾ സൂപ്പർ 👍
മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന കവിത വീണ്ടും കേൾക്കുന്നു.
Malayalathinukittiya..Varadhanam!!!!!❤❤❤❤
അടിപൊളിക്കവിത സങ്കടം വന്നു
സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ഇത് കേൾക്കും
Valare nalla kavitha
Njanum kavitha okkey stagel padarundu
Sri, ONV kuruppusirnte AMMA kavithakku DMA prize kittiyittundu
Njan ee channelil varana thamasichu poyi
Great
Thanks for sharing
നാലണ കാശിനും ഒരു പിടി ചോറിനും ദയയുടെ നാനാ അർത്ഥം കണ്ട ഈ ലോകത്ത് എൻ്റെ ജീവിതം ഈ വരികൾക്ക് സാമ്യം ഉണ്ടായിരുന്നു എന്ന് യാഥാർച്ചിതമാകാം.
നല്ല കവിത ഹൃദയത്തിൽ തട്ടുന്ന വരികൾ 🔥🔥
രാജേഷ്, കവിത മനോഹരം വരികൾ അതിമനോഹരം
ആലാപനം അതിലേറെ 👌👌👌
നല്ല കവിത നല്ല വരികൾ🌹🌹 മനോഹരമായ ആലാപനം🌹🌹 ആശംസകൾ🌹
Ennum njan kelkarulla oru kavithayanu rajesh your great
കവിത പോലെ ആലാപനം കൊണ്ടും ഒരുപാട് വേദനിക്കുന്നു. അഭിനന്ദനങ്ങൾ
അതീവ ഹൃദ്യം.. മനസ്സിൽ നൊമ്പരമുണർത്തുന്ന വരികളും ആലാപനവും. ആശംസകൾ 🌹
എത്ര നല്ല ആലാപനവും വരികളും. മൊത്തത്തിൽ മനോഹരമായിരിക്കുന്നു.
ഈ കവിത ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല ഇപ്പോഴും കേൾക്കും എന്നിട്ട് അറിയാതെ കരഞ്ഞു പോകും അത്രയ്ക്കും മനസ്സിന്റെ ഉള്ളറകളിൽ പോകുന്ന ഗാനം ഇത്രയും മനോഹരമായ ആലപിച്ച രാജേഷ് ചേട്ടൻ അഭിനന്ദനങ്ങൾ കവിത രചിച്ച ആർക്കും ഒരായിരം അഭിനന്ദനങ്ങൾ
Rajesh athikkayam thanneyann rachichathum
പ്രിയപ്പെട്ട രാജേഷ് അത്തിക്കയം
താങ്കളുടെ കുറച്ച് കവിതകൾ ഞാൻ
ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് എല്ലാ കവിതകളും അനുഭവത്തിന്റെ മുശയിൽ വാർത്തായിരിരിക്കാം എങ്കിലും പ്രണയകവിതകളെക്കാൾ
എന്നെ മഥിച്ചത് വ്യഥനമാണ് എന്ന് വെച്ചാൽ പ്രണയകവിതകൾ മോശമാണ് എന്നല്ല കേട്ടോ എനിക്ക് നൂകരാനറിയില്ല ഈ പ്രണയം എന്റെ
അനുഭവ സീമക്കൾക്കപ്പുറമാണീ
പ്രണയം ഇനിയും കേൾക്കാൻ കൊതിക്കുന്നു
Super 👌 ❤
എത്ര കേട്ടാലും മതിവരാത്ത വരികൾ ....
Dhukhathinte നിഘണ്ടു anonn തോന്നും അത്രയേറെ ഹൃദയ sparsham പറയാൻ വാക്കുകൾ ഇല്ല
ഹൃദയത്തിൽ നോവ് പടർത്തുന്ന വരികൾ...
Rajesh, rajeshnte oppam B.Ed cheyyan sadichathil orupad abhimanam thonnunnu..Rajeshnodulla aradana orupad koodi..orupad uyarangalithatte.. Rajeshnte students sarikum lucky anu..iniyum ezhuthuka..njangal kathirikkunnu Rajeshnte vakkukalkayi..🙏🙏🙏
Super kavitha
പറഞ്ഞീടുവാൻ വാക്കുകളേറേ... ഉദ്ഘോഷിച്ചിടുവാൻ ഉച്ച ഭാഷിണിയുമില്ല...നിണമണിഞ്ഞതിൻ ഹൃദയവ്യഥനവുമായി ....ശൂനൃതയെ തേടി അലഞ്ഞീടുന്നു...,
വ്യഥനം വളരെ നല്ല കവിത. ആലാപനവും നന്നായി. എത്ര കേട്ടാലും മതിവരാത്തത്. രാജേഷിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്.
Rajesh hridhay am kondu rechichathano. Vallathaoru. Feeling kelkkan late ayipoi very. Real kavitha thanks
Heard it many times. Really heart touching line. So grateful to Br. Rajesh
Suuuuper🎉
Nalla Kavitha.Hridyam.
വളരെ മനോഹരമായി എഴുതി👌🌹 ഒറ്റപ്പെടുന്നവരുടെ വേദന . ആഴത്തിലുള്ള എഴുത്ത് അനുഭവിച്ചറിയുന്നു. ആലാപന മികവും എടുത്തു പറയണം👌🌹
ഹൃദയസ്പർശിയായ കവിത.
മനോഹരം
കേട്ടു പോകുന്നു പിന്നേയും . ജീവിച്ച് തീർത്ത അഭിമാനം . അഭിനന്ദനം
Chetta parayan vakkukalilla 💥
Nannayittund
😔😔ഫീൽ പറയാൻ വയ്യ പിടിച്ചു ഇരുത്തുന്ന കവിത ജീവിതം പോലെ
👌👌
Thankalde ella kavithakalum onninonnu kelkkan eppolum ishtamulkava. Prethekichu mannankattaum kariyilaum, neeum njanum, hrdayathinte bhasha paranjuvarumol mikkathum
❤
Njanum ethupole anubavichathane,.ente makkal njanundayittum ammayillattha pole jeevikkendi Vanni,achanupeshicha ente makkalum anubavichu
Very nice
ഈ.. കവിതകേൾക്കാൻ വൈകി പോയി...
സ്നേഹം, സംരക്ഷണം. ലാളനം,യദേഷ്ടം
കിട്ടേണ്ട ബാല്യകാലം... അതുനഷ്ട പ്പെടുബോള് .. വേദനാജനകo തന്നെ... ഒറ്റപെട്ടുപോയബാല്യം... ഹൃദയം നുറു ങ്ങുന്ന
വേദന ശ്രോതാവിലും ഉണ്ടാകാൻ കഴിഞ്ഞു...
ഹൃദ്യമായ കവിത.... 🙏🙏🙏
Super..sir
ഏകനായന്റെ വേദന ഒറ്റപ്പെട്ടവന്റെയും
താങ്കളുടെ വരികളിൽ എനിക്കെന്നെ
കാണാൻ കഴിഞ്ഞു...
അവിടെയാണൊരു കവിയുടെ വിജയം....
ഈ കവിതയെ ഞാൻ അവസാനം വരെ
പിന്തുടരും
👌 ആർക്കും എളുപ്പം മനസ്സിലാക്കാവുന്ന ലളിതവും അർത്ഥവത്തും സുന്ദരവുമായ വരികൾ.ആലാപനവും മധുരം.
Rajesh Thanks
Super.ezhuthuuuu iniyum.
ഒരു അനാഥ കുഞ്ഞിന്റെ അവസ്ഥയും ദുഃഖവും അറിയാൻ ഇനി വേറെ എവിടെയും പോകണ്ട. ഈ കവിത അതിന്റെ ഒരു നേർ കാഴ്ചയാണ്. അഭിനന്ദനങ്ങൾ
ettavum nalla kavitha ,,, ettavum nalla varikal ,,, Heart touching ,,,,annum innum ennum
Real poet!!!!!! Is it your story rajesh?
Annu paranna kariyila pinnoru kaattil parannu karangi vannu.kaasiyilellaam parathi,thaniykutta thozhane thedi karanjum kondu.kollaamo?
ഈ കേട്ടതൊക്കെ മ്യഗീയമെങ്കിൽ മനുഷ്യത്വമെന്ന വാക്കിനർത്ഥമെന്ത്?!!!
Parayan.vakukalilla.vallathoru.feeling😍😍😍😍😍
അമ്മയെ അന്യയായ് കാണുന്ന മക്കൾ കേൾക്കട്ടെ. അമ്മ ആരെന്ന്
Super
Good poem
Nallathanella kavithakalum
കേൾക്കുന്നുണ്ട്.
👌🙏🙏❤️
Ennikku othiri eshttapettu. Ella poem yum lyrical aanu.
Ella kavithakalum Hrudaya sparsiyanu.Ella kavithakalum kellkkarundu.mannam kattayum ayaykanam .Eniyum kavithakal venam. Carry the day.
Alavarkum alavaraum avishanamu arum annayralla
നല്ല വരികൾ
Very nice Rajeeshji.It touched me very much.I enjoyed it like an O N V poem.