അസ്സലാമു അലൈക്ക യാ ശഹ്റ റമളാൻ..| Salman Kizhisseri | Ishal Qawwali | Anvari Usthad

Поділитися
Вставка
  • Опубліковано 18 кві 2023
  • Lyrics: Anvari Usthad Kizhisseri
    Singer: Salman Kizhisseri
    പോരിശത്തിരു മാസമാം റമളാനിതാ പോകുന്നേ
    പുണ്യ പേമാരി ശഹ്ർ നമ്മിൽ സലാം
    ചൊല്ലുന്നേ
    ഹഖവൻ വിധി എന്ത് എങ്ങിനെ ഒന്നുമേ നിചമില്ലാ
    ഒക്കുമോ ഇനി മറ്റൊരു റമളാന്
    അറിവില്ലാ
    ഘോര മർഹമ മഗ്ഫിറത്തും നരക
    മോചന പത്തും
    കോനവൻ കലാമ് ഖുർആനിന്റെ
    ഖത്തം ഓത്തും
    കേമ നിസ്കാരം തറാവീഹിന്റെ ജമാഅത്തും
    കേളി ലൈലത്തുൽ ഖദ്ർ രാവിന്റെ ഫളീലത്തും
    ഏറെ പ്രിയം ഇറയോൻ പറഞ്ഞ നോമ്പ് തുറ സൽക്കാരം
    ഏകനിൽ മനം തുറന്ന് അത്താഴമിൽ നിസ്കാരം
    എണ്ണുകിൽ റമളാൻ വിശേഷം എത്രയോ പുന്നാരം
    എത്ര പെട്ടന്നാണതിൻ വിട എന്നതിൽ തഞ്ചാരം
    പൂരിത റമളാന്റെ പ്രീതി നേടിയോർ അവർക്ക്
    പൂർണ്ണ പെരുന്നാളുണ്ട് അല്ലാത്തോർക്ക്
    ഇല്ലെന്നോർക്ക്
    യാ റഹീമേ ഏകണം റമളാനുകൾ ഞങ്ങൾക്ക്
    ഏകിയുള്ളവയിൽ ഭവിച്ച വീഴ്ചകൾ മാപ്പാക്ക്
    അസ്സലാമു അലൈക്ക റമളാൻ
    സയ്യിദ ശുഹൂരി
    അസ്സലാമു അലൈക്ക റമളാൻ
    സാഅത്ത സുറൂരി
    അസ്സലാമു അലൈക്ക യാ റമളാന ശഹ്റന്നൂരി
    അസ്സലാമു അലൈക്ക യാ റമളാന
    ശഹ്റൽ ബിർരി
    #ramadan #salman_kizhisseri#madhsongs #sufi #salman #sufikalam #sufism #ishalqawwali

КОМЕНТАРІ • 124