ഇറയവൻ പെരു രിളാ നേടി..| Badreegal Song | Salman Kizhisseri | Ishal qawwali

Поділитися
Вставка
  • Опубліковано 6 кві 2023
  • Lyrics- Anvari Usthad Kizhisseri
    Singer- Salman Kizhisseri
    ഇറയവൻ പെരു രിളാ നേടി സുവർഗ്ഗത്തിൻ
    നെറുകെയിൽ പാറും ശുഹദാക്കളേ
    ഇതിഹാസ ചരിതങ്ങൾ
    ഏറെ നിറഞ്ഞുള്ള
    അതി യുദ്ധം ബദ്ർ സ്വഹബോർകളേ
    അരിമാ നബീ ഹബീബുള്ളാഹി അടങ്ങുന്ന
    പെരുമപ്പേർ ബഹു ബദ് രീങ്ങളേ
    അതിയായ വിഷമത്തിലാകും എളിയോരിൽ
    ഉദകുവീൻ തുണ മദദോർകളേ
    തിരു റമളാൻ നടു പതിനേഴിന്ന്
    ശരി പെരു യുദ്ധം ബദ്റ് നടന്ന്
    ശ്രുതി അത് ആലം ഒക്കെ പരന്ന്
    ഉരയുവാൻ കഥ ഏറെ ഉന്നം തബർറുക്ക്
    ഇരു ദാറിൽ അവർ തുണ തേട്ടമേ
    അറിയുവിൻ അവർ കൊള്ളെ ആഴം വിളി ചെന്നാൽ
    മുറിയാതെ ഉടൻ ഫലം കാട്ടുമേ
    പറയുവാൻ ബദ് രിങ്ങൾ ആകെ വരും എണ്ണം
    പരതിയാൽ നാന്നൂറിൻ്റെ കീഴിലെ
    പതിവായി അവർ കുല്ലിൽ അള്ള രിള എന്നും
    മധു മൊഴി നിധി ത്വാഹ ഖൗലിലെ
    കൊടുപട യുദ്ധം ഹേതുകമായി
    അടിപിടി ആദ്യം വെള്ളമിലായി
    കടു ബടൻ അസ് വദ് ഹംസയുമായി
    ഒടു മുത്തിൻ പ്രിയ അമ്മ് ഹംസ അസദുള്ള
    കിടു വെട്ട് അസ് വദിൽ കൂട്ടിയേ
    അത് മൂലം അവൻ വീണ് ആറ്റൽ സ്വഹാബത്ത്
    അതി വമ്പൻ ശുക്റുകൾ വീട്ടിയേ
    മടയനാം ജഹൽ കഥ കണ്ട് ഉടനടി
    അടിയാരിൽ കൂറി ചീറൂ വേഗമേ
    അത് കേട്ട് ഉടൻ ചാടി മൂന്ന് കടുവൻമാർ
    ഉത്ബത്ത് ശയ്ബ വലീദാകുമേ
    പക പക മൂവ്വർ കലി കളി നീട്ടി
    പകരമടിക്കാൻ നബി നഅം ഊട്ടി
    വക തുക അൻസ്വാർ അവസരം തെറ്റി
    പകയൻമാർ തെറി വിളി കൂട്ടി അലറിയെ
    പകരത്തിൽ മുഹാജിറോർ ആരെടാ
    പെട്ടെന്ന് ഉബൈദത്തും ഹംസ അലിയാരും
    കട്ടിയിൽ ഖാലൂ ഞങ്ങൾ ഉണ്ടെടാ
    മുഖമോട് മുഖമായി ചാട്ടം വലീദ് അലി
    പുക വിട്ട് വലീദതിൽ തീർന്നതാ
    ഇതുവിധം ശൈബത്തഹംസത്താലും പതിയുന്നെ
    ഉത്ബത്താൽ ഉബൈദോര് വീണതാ
    ഇതു നില ഹംസ അലിയാർ അവരെത്തി
    അതി കഠിനത്താൽ ഉത്ബയെ ചെത്തി
    മധു ഉബൈദത്താൽ ത്വാഹയിലെത്തി
    ഇതുകണ്ട് ജഹൽ പട കൂട്ടം ഇളകുന്നെ
    പതി ബദ്ർ തന്നിൽ യുദ്ധം ആടിയേ
    അശ്റഫുൽ വറ്വാ ത്വാഹാ രംഗം അളക്കുന്നെ
    അസ്ഹാബിൽ സ്വഫ് ശരിയാക്കിയേ
    ബദനുകൾ തളർന്നുള്ള പാവം സ്വഹാബത്ത്
    ഖദമുകൾ സമമാക്കി കാട്ടിയേ
    സ്ഥിതിയിതിൽ സവാദോരെ സ്നേഹ മധു യുദ്ധം
    കഥയതിൽ റബ്ബും ചിരി തൂകിയേ
    നിറനിറ ഈമാൻ നെഞ്ചിലുറച്ച്
    തിരു നബി യിൽ മുഴുവൻ അർപ്പിച്ച്
    മുറ മുറ പോൽ അവർ ഒക്കെ ചലിച്ച്
    ചെറു സംഘം അവർക്കായി ത്വാഹ ഹബീബുള്ള
    പെരിയോനിൽ ഇരു കയ്യും നീട്ടിയേ
    ബഹു ദുആ അഹ് വാല് കണ്ട് അബൂബകർ
    സഹ ഉമർ ഇടം വലം കൂടിയേ
    സമമില്ല ദുആക്ക് അള്ള ഏകി ഇജാബത്ത്
    സമ സേന അടർക്കളം തിങ്ങിയേ
    അടിപിടി പഠനങ്ങൾ നൽകി അവർക്ക് അള്ള
    കൊട് വെട്ട് പിരടിക്ക് ഫൗഖിലേ
    തുരുതുരാ അംലാക്ക് എത്തുകയായി
    വരവ് അവർ ഉണ്ടയ്യായിരമായി
    ശരി വിവരം അൻഫാലിലുമായി
    സമദവൻ മലക്കോർകൾ ചീറി വരും നേരം
    സിമ കണ്ട് ഇബ്ലീസ് ഓടുന്നേ
    മടയരിൽ മൊഴിഞ്ഞവൻ ഇന്നീ അഖാഫുള്ള
    പട കാണാ പട അവൻ കാണുന്നേ
    സമയങ്ങൾ അനവധി അന്ത്യം ജഹൽ വീണ്
    സുമുഖ പ്പൂ നബി ശുക്ർ ഓതുന്നേ
    ബഹുമാന്യ ബദ് റോരിൽ കുല്ലും പെരു രിള
    അഹദായോൻ എന്നും എന്നും ഏകുന്നേ
    #ramadan #badr #ishalqawwali #salman #sufism #sufikalam #sufi #madhsongs

КОМЕНТАРІ • 144