സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

Поділитися
Вставка
  • Опубліковано 15 жов 2024
  • ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ ചൊല്ല്. എന്നാല്‍, മൂന്നിലും പിഴച്ചാലോ. തൊട്ടതെല്ലാം പിഴക്കുകയും ഒടുവില്‍ പിടികിട്ടിയ കച്ചിതുരുമ്പില്‍ ജീവിതം മാത്രമല്ല, സംരംഭം കൂടി അടിമുടി മാറ്റിയെടുത്ത സംരംഭകന്‍; പ്രവീണ്‍ ബാലകൃഷ്ണന്‍. എണ്ണിയാല്‍ ഒടുങ്ങാത്ത ബിസിനസ് പ്രവീണ്‍ ചെയ്തു. മുഴുവനും പരാജയമായി. ഒടുവില്‍ ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ് മുന്നോട്ട് പോകാന്‍ പ്രവീണ്‍ തീരുമാനിച്ചു. എന്നിട്ടും കടങ്ങള്‍ മാത്രം ബാക്കി. തലയ്ക്കു മീതെ പ്രളയം പോലെ കടങ്ങള്‍. ആത്മഹത്യ മാത്രമായിരുന്നു പ്രവീണിന്റെ മുന്നിലുള്ള വഴി. ഒടുവില്‍ മലബാര്‍ ഫുഡ്സ് എന്ന സംരംഭത്തില്‍ അവസാന ശ്രമം കൂടി. അതും പരാജയത്തിലേക്ക് കൂപ്പുകുത്തി. പാര്‍ട്ണര്‍ ഇട്ടിട്ടുപോയി. പക്ഷെ പ്രവീണിന് പരാജയപ്പെടാന്‍ സാധിക്കുമായിരുന്നില്ല.ഊണും ഉറക്കവും മാറ്റിവച്ച് ഇതിനെ കരുപിടിപ്പിക്കാന്‍ മാത്രമായി ശ്രദ്ധ. നഷ്ടത്തിന്റ കനം കുറയാന്‍ തുടങ്ങി. പതിയെ പതിയെ വിജയത്തിലേക്ക്. ഇത്തവണ കൈപൊള്ളിയില്ല. കടങ്ങള്‍ ഓരോന്നായി കുറഞ്ഞു. മലബാര്‍ ഫുഡ്്സ് എന്ന ബ്രാന്റിന്റെയും കേരളത്തിലെ നമ്പര്‍ വണ്‍ പപ്പടമായ വീനസ്റ്റ് പപ്പട ബ്രാന്റിന്റെയും ഉടമയായ പ്രവീണ്‍ ബാലകൃഷ്ണന്റെ കഥ കേള്‍ക്കാം.
    Spark - Coffee with Shamim
    .
    Contact Detalis
    PRAVEEN AB
    Venust Pappadam
    Contact: 09048730551
    .
    Instagram: / venust_pappadam
    .
    / praveen_venust
    .
    Facebook: / venustpappadam
    .
    UA-cam: / @venustpappadam-wv4um
    #sparkstories #entesamrambham #shamimrafeek #venust #venustpappadam

КОМЕНТАРІ • 262

  • @SparkStories
    @SparkStories  8 місяців тому +6

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/H9o0ZTsVubE0I32ZiImwvA
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @nisamudeenh1795
    @nisamudeenh1795 8 місяців тому +109

    ഒരിക്കലും രക്ഷപ്പെടാൻ കഴിയാതെ കിടന്ന നട്ടം കറങ്ങുന്ന ഞാൻ ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഇനിയും ജീവിക്കണം എന്നുള്ള ഒരു പ്രചോദനം തോന്നിത്തുടങ്ങി എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം അവസാന ഉയർത്തെഴുന്നേൽപ്പ്. 👍 തോന്നിത്തുടങ്ങി.

    • @kumar4722
      @kumar4722 8 місяців тому

      ഞാനും

    • @dharmiknair
      @dharmiknair 8 місяців тому +4

      Don't lose your hope brother...
      One day you also will come as a guest in this programme.... Prayers🙏

    • @coligbags135
      @coligbags135 8 місяців тому

      Njanum

    • @vasthudesigns174
      @vasthudesigns174 8 місяців тому

      Keep it up

    • @thescienceoftheself
      @thescienceoftheself 7 місяців тому +1

      രണ്ട് വർഷം ആത്മാർഥമായി ബ്രഹ്മചര്യം പാലിക്കൂ. നിങ്ങളുടെ ജീവിതം മാറുന്നത് കാണാം. മാറിയില്ലെങ്കിൽ എന്നോട് പറയൂ. കാരണം നിങ്ങൾ ആ അവസ്ഥയിൽ ആണ്. എന്തായാലും നിങ്ങൾ ശ്രമിച്ചു നോക്കു സുഹൃത്തേ.

  • @nimalnimzz1549
    @nimalnimzz1549 7 місяців тому +30

    പച്ചയായ നല്ലൊരു മനുഷ്യൻ. നന്മ ഉള്ളിൽ ഉള്ള. ആ അമ്മക് ❤

  • @melatturonline2803
    @melatturonline2803 9 місяців тому +116

    എന്നെ പോലുള്ള ഒരുപാട് പേര് പ്രാവീണേട്ടന്റെ കൂടെ സന്തോഷമായി ജോലി ചെയ്യുന്നു

  • @farshadfarshad5243
    @farshadfarshad5243 8 місяців тому +34

    ഞാൻ പടുത്തുയർത്തിയ എന്റെ സാമ്രാജ്യത്തിന്റെ കഥ പറയാൻ ഒരു ദിവസം ഞാനും വരും 🔥

  • @jideshbabu1315
    @jideshbabu1315 8 місяців тому +27

    കൂടെ നടന്നിട്ടും . ഒരുപാട് യാത്രകളിൽ പങ്കാളിയായിട്ടും പൊള്ളി പോയ ജീവിതാനുഭവങ്ങളുടെ ബാണ്ഡം മുഴുവനായും അഴിക്കാതെ മുറുകെ വച്ചു. കഥ കേട്ടപ്പോൾ , നിറഞ്ഞ പുഞ്ചിരിക്കും പിശുക്കു കാണിക്കാത്ത സ്നേഹത്തിനും പിന്നിൽ പച്ചയായ ജീവിത യാതാർത്ഥ്യങ്ങളിൽ നിന്നും മുള പൊട്ടിയ കനൽ വെളിച്ചമുണ്ടെന്ന് മനസ്സിലായി.
    പ്രിയ സുഹൃത്ത് പ്രവീണിന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @rakeshkv6007
    @rakeshkv6007 8 місяців тому +20

    മായമില്ലാത്ത പപ്പടം കേരളം മുഴുവൻ എത്തിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ....ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ...
    കണ്ണ് നിറഞ്ഞു പോയി....

  • @sinojpzr9070
    @sinojpzr9070 8 місяців тому +24

    ആ,അമ്മയുടെ, entry വന്നപ്പോൾ പ്രവീണേട്ടനോടൊപ്പം എന്റെയും കണ്ണുകൾ നിറഞ്ഞുപോയി

  • @faisalraja9450
    @faisalraja9450 8 місяців тому +24

    തളർന്നിരുന്നപ്പം
    ആ അമ്മ നൽകിയ
    വലിയ ധൈര്യം!
    അതിന്റെ കരുത്തിൽ
    ദൃഢനിശ്ചയത്തോടെ
    തളരാതെ പോരാടി വിജയം നേടിയ പ്രവീൺ ബായ്....
    എല്ലാവിധ അഭിനന്ദനങ്ങളും !🎉

    • @4memedia569
      @4memedia569 7 місяців тому +1

      അമ്മമാരുടെ കുരുത്തവും പൊരുത്തവും അതുണ്ടെങ്കിൽ വിജയിക്കും

    • @shafeeqkm8103
      @shafeeqkm8103 7 місяців тому

      അതാണ് അമ്മ❤❤❤❤❤

  • @bindubindurakesh3570
    @bindubindurakesh3570 8 місяців тому +24

    കുഞ്ഞനിയാ നീ ഞങ്ങളുടെ നാടിന്റെ അഭിമാനമാണ് മുത്തേ
    ഒത്തിരി പേർക്ക് ജീവിതമാർഗം
    ഉണ്ടാക്കിക്കൊടുത്തു 🙏🏻🙏🏻🙏🏻
    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🙏🏻🙏🏻🙏🏻

  • @ExplainiaEdge656
    @ExplainiaEdge656 8 місяців тому +13

    ആ മനുഷ്യന്റെ മുഖത്ത് ഉണ്ട് അദേഹം നേരിട്ട പ്രശ്‌നങ്ങള്‍ ❤

  • @smithasunilkumar1196
    @smithasunilkumar1196 8 місяців тому +26

    പ്രവീൺ കണ്ണ് നനയിച്ചു, അമ്മയും... ഇനിയും ഒരുപാട് ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ..... ❤❤❤❤❤

  • @musthafapulikkal528
    @musthafapulikkal528 8 місяців тому +35

    പ്രവീൺ
    എൻ്റെ നാടിൻ്റെ അഭിമാനം
    എനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.

  • @nizamahami
    @nizamahami 8 місяців тому +16

    Hard work ഉം തുടരെ തുടരെ ഉള്ള പരിശ്രമങ്ങളും ആണ് ഇദ്ദഹത്തിൻ്റെ വിജയം🔥

  • @Geo9TV
    @Geo9TV 8 місяців тому +7

    ഇദ്ദേഹത്തെ ദൈവം അനുദിനം വളത്തട്ടെ എന്ന പ്രാർത്ഥനയോടെ.... വിജയാശംസകൾ നേരുന്നു....

  • @Sainasinu777
    @Sainasinu777 9 місяців тому +43

    വീടിന് ജപ്തി മാറ്റുകടക്കാർ വേറെ പ്രശ്നങ്ങളുടെ ഘോഷയാത്രയിൽ ഇനിയെന്ത് എന്ന് വേദനിച്ചിരിക്കുന്ന എനിക്ക് ഇത് കേൾക്കാൻപോലും താത്പര്യം ഇല്ലായിരുന്നു എങ്കിലും ഒന്ന് കേട്ട് നോക്കുന്നു .. അവസാനം ഒരു പ്രതീക്ഷ ഒരുപക്ഷേ എനിക്കും രക്ഷപ്പെടാൻ ഒരു മാർഗ്ഗം ഉണ്ടാകുമായിരിക്കും....

    • @sivaprasadkumaranalloor4608
      @sivaprasadkumaranalloor4608 8 місяців тому +3

      ധൈര്യമായിട്ടിരിക്കൂ.... മനസ്സ് തളരരുത്... താങ്കൾ ഇതെല്ലാം തരണം ചെയ്യും... തീർച്ച....

    • @Sainasinu777
      @Sainasinu777 8 місяців тому

      @@sivaprasadkumaranalloor4608 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ sure sir…

    • @zainudheenpk7558
      @zainudheenpk7558 8 місяців тому +5

      സഹോദരാ പരിശ്രമികു രക്ഷ പേടും ജീവിതത്തിൽനിന്ന് ഒരികലും ഭയന്നോടരുത്അത് ഭീരുത്ത്വമാണ് ദൈവംഅനുഗ്രഹികും

    • @praveensdisha3793
      @praveensdisha3793 8 місяців тому +2

      Certainly

  • @leejothaddeus4161
    @leejothaddeus4161 8 місяців тому +4

    Full കേട്ടിരുന്നു, ഗംഭീരം 🙏💪

  • @PradeepKumar-xh7km
    @PradeepKumar-xh7km 8 місяців тому +22

    സ്പാർക്കിന്റെ ഒരുപാട് എപ്പിസോഡ് കണ്ടിട്ടുള്ള ആളെന്ന നിലയിൽ പറയട്ടെ ഇത്രയും ഹൃദയസ്പർശിയായ എപ്പിസോഡ് ഇതാദ്യം
    ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
    പ്രവീണിന് എല്ലാ ആശംസകളും 👍

  • @bindubindurakesh3570
    @bindubindurakesh3570 8 місяців тому +12

    എപ്പോ കാണുമ്പോഴും നിഷ്കളങ്കമായ ചിരിയോടെ മാത്രം കണ്ടിട്ടുള്ള നീ ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചെന്ന് ഇത് കാണുമ്പോഴാണ് ariyunnthu😭😭😭

  • @shihabpangadan307
    @shihabpangadan307 8 місяців тому +12

    Our pride...🎉
    ഞങ്ങളുടെ പ്രവീണേട്ടൻ 👍🏻

  • @prasanthprasu1052
    @prasanthprasu1052 8 місяців тому +16

    പ്രവീണേട്ടന് പുതിയൊരു consumer കൂടി ആയി 😘

  • @malayalamrybsakeer8939
    @malayalamrybsakeer8939 8 місяців тому +4

    പ്രവീൺ ചേട്ടന്റെ വിജയം . നമുക്ക് നല്ലരു മോട്ടിവേഷൻ നൽകുന്നു.🔥💪

  • @VillageGame-sh8se
    @VillageGame-sh8se 7 місяців тому +13

    സത്യത്തിൽ ഒരാളുടെ വിജയം കാണുമ്പോൾ മനുഷ്യനായി പിറന്ന ആർക്കും ഉള്ളിന്റെ ഉള്ളിൽ ഒരു അസൂയ തോന്നും. ആരും ഇല്ലെന്ന് പറഞ്ഞാലും അത് ശരിയല്ല 😄. പക്ഷെ ഈ platform ൽ വന്ന് ഒരാളുടെ വിജയം കേൾക്കുമ്പോൾ മനസിന്‌ സന്തോഷം ആണ് തോന്നുക. അതൊരു പക്ഷെ അവരുടെ പരാജയം ആദ്യം കേട്ടിട്ട് വിജയം കേൾക്കുന്നത് കൊണ്ടായിരിക്കാം 😄

  • @noufalsiddeeque4864
    @noufalsiddeeque4864 7 місяців тому +7

    മലബാർ പപ്പടം നല്ലതാണ് ഞാൻ അത് തിരഞ്ഞു വാങ്ങാറുണ്ട്.....രുചി യുടെ കാര്യമാണ് ഞാൻ പറഞ്ഞത് .....കൂട്ട് അറിയില്ല.

  • @nimilsumesh
    @nimilsumesh 7 місяців тому +8

    ഞാൻ ഇപ്പോൾ ഇത് അനുഭവിക്കുന്നു..പക്ഷെ എല്ലാവരും നിരുത്സാഹ പെടുത്തി തളർത്താൻ നോക്കുന്നു

    • @HaleelTS
      @HaleelTS 7 місяців тому

      മറ്റുള്ളവരുടെ വാക്കുകളെ അവഗണിക്കുക

  • @fasilsha503
    @fasilsha503 7 місяців тому +3

    Business ൽ അങ്ങേയറ്റം ക്ഷമയും ,പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള മനസ്റ്റും വേണം.അങ്ങിനെയുള്ളവർക്ക് മാത്രമേ
    Business ൽ വിജയിക്കാനായിട്ട് സാധിക്കുകയൊള്ളു എന്ന് ഇതിലൂടെ മനസ്സിലാക്കാം.
    16->മത്തെ വയസ്സിൽ തുടങ്ങിയ പെട്ടിക്കട പൊളിച്ച് പോയപ്പോൾ തൊട്ടടുത്ത് ഒരു റൂം റെന്റിനെടുത്ത് അത് തുടർന്നിരുന്നെങ്കിൽ ഇന്നത് ചിലപ്പോൾ ഒരു റെസ്റ്റോറന്റായി മാറിയേനെ

  • @sugathanek3525
    @sugathanek3525 26 днів тому

    പരാജയങ്ങളല്ല പരാജയങ്ങൾകൊപ്പം കടം എന്ന വില്ലനേയും കൂടെ കൂട്ടികൊണ്ടു പുതിയ പുതിയ വിജയങ്ങൾ രചിക്കാൻ കഠിനമായ അധ്വാനത്തിലൂടെ പരിശ്രമിക്കുമ്പോൾ ഏതൊക്കെ മാനസികവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും, എന്നത് മനസ്സിലാക്കാൻ ഇ വീഡിയോ കാണുമ്പോൾ സാധ്യമാണ്, ഓരോ പടവുകൾ കയറുമ്പോളും പിടിച്ചു ഇറക്കുന്ന അവസ്ഥ ആ അവസ്ഥയിലും പൊരോട്ടവീര്യത്തോടെ കുതിച്ച യുവ സംരെഭക പ്രചോദനമാണ് അങ്ങയുടെ വാക്കുകൾ. കടമില്ലാത്ത ഒരാൾക്ക് കുതിക്കാൻ അഭിനിവേശവും ആശയവും ഇച്ഛാശക്തിയും സ്വപ്നങ്ങളും മതിയെന്നിരിക്കെ. കുത്തുവാക്കുകൾ കൊണ്ടു മാനസികമായി തളർത്തുന്ന അവസ്ഥയിലും ജ്വലിച്ചു നിന്നുകൊണ്ട് പോരാടിയ. പരാജയത്തിന്റെ കൈപ്പു നീര്കൊണ്ടു വീണ്ടും വീണ്ടും പരിശ്രമിച്ചു കൊണ്ടു വിജയത്തിന്റെ തേൻ നുകർന്ന യഥാർത്ഥ സംരെഭകവിജയത്തിന്റെ തീപൊരിയായി മാറിയ, നിങ്ങളുടെ ഒരു വാക്ക് ഏറെ ഹൃദ്യമാണ് നല്ലതു ചെയ്തിട്ട് അതു വിറ്റിട്ടുള്ള സാമ്പത്തികഉയർച്ചയും വിജയവും മതിയെന്ന ചിന്ത, അങ്ങനെയുള്ള വിജയത്തിനു ഇരട്ടി മധുരമാണ്.
    എഴുതുന്നത് തന്നെ സ്പാർക്കുള്ള സ്റ്റോറി ആയതുകൊണ്ടും ഒരു ചെറിയ പരാജയം ഉണ്ടാകുമ്പോൾ പിന്മാറുന്ന ഏതൊരാൾക്കും മാതൃകപരമായി എടുക്കാവുന്ന വീഡിയോ. അങ്ങയുടെ യാത്രയിലെ കയ്പ്പ്നീര് ന്റെ രുചി തൊട്ടറിഞ്ഞ ഒരുപാട് പേര് ഉണ്ടാകും അവരിൽ ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും തേനിന്റെ മാധുര്യമുള്ള വിജയം നുകരാൻ സാധിക്കട്ടെ 🥰🤝👍

  • @prasanthprasu1052
    @prasanthprasu1052 8 місяців тому +10

    കണ്ണ് നിറഞ്ഞൊഴുകുന്നു 😊

  • @praveensdisha3793
    @praveensdisha3793 8 місяців тому +3

    Superb
    Shamim Sir, i am preparing myself to sit there. It may take one more year

  • @hareeshkumar6934
    @hareeshkumar6934 8 місяців тому +7

    പ്രവീൺ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @nibupaul7583
    @nibupaul7583 4 місяці тому +2

    ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു, കൂടെ എന്റെ കംഫർട് സോൺ ബേധിച്ചു. 2 ബിസിനസ്‌ ചെയ്തു നഷ്ടത്തിലായി അടുത്ത ശ്രമം വീണ്ടും നടത്തുന്നു spices ബിസിനസ്‌ പഠിച്ച പാഠങ്ങൾ വലുതാണെന്ന് തിരിച്ചറിഞ്ഞു.... ഇനി തോൽക്കാൻ മനസില്ലാ എന്ന് എന്നോട് തന്നെ പറഞ്ഞു... ഇന്നലെകൾ ചരിത്രമായി നാളെകൾ നമുക്കുള്ളതാണ്

  • @muralidharans5250
    @muralidharans5250 8 місяців тому +1

    Super my dear brother keep it up God bless you

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 8 місяців тому +3

    Mr. Praveen 🎉inspiring.. Thank you SPARK / EAGLES.

  • @viralthugs6897
    @viralthugs6897 9 місяців тому +18

    ഒരു ദിവസം നമ്മളും ഇതുപോലെ success story parayum

  • @wellborn5200
    @wellborn5200 8 місяців тому +6

    കുഞ്ഞു ഏട്ടാ നിങ്ങൾ എനിക്ക് മാദ്രികയാണ് ഞാൻ വിളിക്കും

  • @Thegamechanger0077
    @Thegamechanger0077 6 годин тому

    🔥🔥👏👏heart touching & inspiring❤

  • @AjisEduLife
    @AjisEduLife 4 місяці тому

    Excellent hardworking story. 👏 May God Almighty Bless him.

  • @rajeshks930
    @rajeshks930 8 місяців тому +1

    Fantastic episode... thanks shameem rafeek sir.....❤❤❤ Salute you

  • @p.bsiddique8810
    @p.bsiddique8810 22 години тому

    കേട്ട് ഇരുന്നു പോയ്‌ വിജയ്ക്കട്ടെ

  • @anthonyg1266
    @anthonyg1266 8 місяців тому +3

    Best interview i ever seen.Insult aan murali ellaam. very much inspring.

  • @prameelajoseph1424
    @prameelajoseph1424 11 днів тому

    പത്തനംതിട്ട ജില്ലയിൽ കൂടി ഉൾപ്പെടുത്തണെ

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 6 місяців тому +1

    അഹങ്കാരമില്ലാത്ത മുതലാളി 💚💚

  • @sandiyaes8837
    @sandiyaes8837 8 місяців тому +6

    പ്രവീൺ ഏട്ടാ great ❤❤❤

  • @alimoscow766
    @alimoscow766 8 місяців тому +5

    അമ്മക്ക് തുല്യം അമ്മ മാത്രം

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 8 місяців тому +2

    Praveen... Brother... Your mother & wife deserves along with you... So touching

  • @NaseebAboobaker-e9o
    @NaseebAboobaker-e9o 8 місяців тому +1

    Orikalum ahankaram alla Cheta inshah allah ❤

  • @raicemongeorge
    @raicemongeorge 8 місяців тому

    Praveen iniyum orupadu uyarangalil ethatte... Idheham ella samrambavarkkum oru inspiration aanu..

  • @RajendranTKandarappally
    @RajendranTKandarappally 8 місяців тому +1

    Thank you for bringing Praveen
    Thanks to spark

  • @amalks4956
    @amalks4956 7 місяців тому +2

    Bigg salute praveen

  • @hamzathmytheen1401
    @hamzathmytheen1401 7 місяців тому +4

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @Ochappanz
    @Ochappanz 6 місяців тому

    Ee chanalil ithu vare vannavaril
    Ettavum kooduthal motivation thannoru manushyan
    Praveen malappuram ❤️‍🔥❤️‍🔥❤️‍🔥

  • @Hadhe290
    @Hadhe290 8 місяців тому +1

    Njan vangikarundu Malabar pappadam kazhichitumundu very testy 😊👌👌 ithil ingine oru story undennu ipozhan arinjath .great 🎉❤oru paadu uyarangalil ethatte

  • @mthinakal
    @mthinakal 9 місяців тому +4

    Very inspiring .... Praveen 👍

  • @9177918360
    @9177918360 8 місяців тому +2

    Real story is a very pain full.. ഞാൻ കരഞ്ഞു പോയി.. ഇനിയും ഉയരട്ടെ ചേട്ടാ all the best ❤️❤️❤️💛💛

  • @anjushaju6609
    @anjushaju6609 8 місяців тому +2

    A great story.....all the success....

  • @sureshm.p5609
    @sureshm.p5609 6 місяців тому +1

    ഞാൻ സുരേഷ് പരാജയങൾ ഏറ്റുവാങ്ങി യാത്ര ചെയ്യുകയാണ് എന്നെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയിൽ

    • @nithinp2515
      @nithinp2515 4 місяці тому

      എന്ത് പറ്റി?

  • @muhammedanwar3112
    @muhammedanwar3112 8 місяців тому +1

    ഒരു നല്ല വ്യക്തത്തിന് ഉടമ...

  • @RajeshRaj-fq5vu
    @RajeshRaj-fq5vu 6 місяців тому

    ❤️ പ്രവീൺ you are a great Hero....

  • @jestinkunni6122
    @jestinkunni6122 8 місяців тому +1

    എന്റെ ജീവിതം ഇതു പോലെ തന്നെ

  • @nahaspathari7177
    @nahaspathari7177 7 місяців тому

    സൂപ്പർ,,,,,❤

  • @jamsheerbinmohd1447
    @jamsheerbinmohd1447 2 місяці тому

    ഇൻശാ അള്ളാ ഞാനും വരും ഒരു നാൾ🔥💯

  • @sudhintssudhints3310
    @sudhintssudhints3310 7 місяців тому +2

    ഇടക്ക്‌ എപ്പോഴൊക്കെയോ കണ്ണു നിറഞ്ഞു...

  • @shakeelapp5008
    @shakeelapp5008 5 місяців тому +2

    Pavam ethratholam kashtapettu alle Amma ennu paranjal ath oru shakthiyanu athine vellan ea lokath onnumilla pakshe aa Ammaye orikkalum vedanippikkaruth bro iniyum uyarangalilekk ethatte bro 700alla bro 700000aayiram avatte bro staffukal nanmakalnerunnu

  • @favorite1388
    @favorite1388 3 дні тому

    Fantastic episode 🔥🔥

  • @sadarkv9952
    @sadarkv9952 9 місяців тому +10

    ഈ BNI കോട്ടിനുള്ളിൽ ഇങ്ങിനെ ഒരു കഥ ഉണ്ടായിരുന്നു അല്ലേ.....

  • @thomaskoikarathil4502
    @thomaskoikarathil4502 5 місяців тому

    Big congrats praveen.
    Thomas from u.k.

  • @abhinanthkannan2573
    @abhinanthkannan2573 7 місяців тому +1

    സൂപ്പർ 🥰🙏

  • @sujavinod3403
    @sujavinod3403 Місяць тому

    ഞാനും, കുട്ടനും ഇതുപോലെ ഒരവസ്ഥ യിൽ ആണ് പ്രെവീൺ ചേട്ടാ

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 26 днів тому

    Best wishes dear
    Love from Kozhikode 💖💕

  • @hashimmon7146
    @hashimmon7146 8 місяців тому +8

    ജാട ഇല്ലാത്ത മനുഷ്യൻ. എപ്പോ കണ്ടാലും ഒരു പുഞ്ചിരി ❤

  • @seeatdesk
    @seeatdesk 8 місяців тому +2

    ഇദ്ദേഹം പ്രവീൺ അല്ല
    പ്ര വൺ ആണ്
    പ്രയാസത്തിൽ
    പ്രവാസത്തിൽ
    അവസാനം
    പ്രഹ്ലാദ
    പ്രശസ്തിയിൽ
    അനുഗ്രഹിക്കട്ടെ

  • @sreekantht6674
    @sreekantht6674 10 днів тому

    എന്റെ അവസ്ഥ 😔ഇപ്പോഴത്തെ.. ഒറ്റ കട്ടിലിൽ കിടക്കുവാ ഇത് കേട്ട്. നാളെ എന്ത് എന്ന് അറിയാതെ. എന്റെ അമ്മ പെങ്ങൾ ഇന്നലെ പറഞ്ഞ വാക്ക്...
    🙏
    പിടിച്ചുനിൽക്കണം

  • @azeemmuhammed3436
    @azeemmuhammed3436 8 місяців тому +2

    Best wishes dear Praveen.

  • @miluskuttyvlog9219
    @miluskuttyvlog9219 9 місяців тому +4

    Proud moment 👏🏼👏🏼👏🏼

  • @rithulcg4684
    @rithulcg4684 8 місяців тому +2

    Excellent story ❤

  • @itsparooos
    @itsparooos 25 днів тому

    Praveeninte amma aanu real hero❤❤❤

  • @SUNILKUMAR-pz1ru
    @SUNILKUMAR-pz1ru 8 місяців тому

    പ്രവീൺ ചേട്ടാ ബിഗ് സല്യൂട്ട് 🙏

  • @adamprince6296
    @adamprince6296 Місяць тому

    God bless you

  • @vipinaBlue-nt4qm
    @vipinaBlue-nt4qm 8 місяців тому +1

    Adipoli.... Interview...

  • @aneeshmartinjosef8281
    @aneeshmartinjosef8281 8 місяців тому

    പ്രവീൺ.... ❤ഇനി പപ്പടം veenust ബ്രാൻഡ് തന്നെ വാങ്ങിക്കും.

  • @shameerali4680
    @shameerali4680 6 днів тому

    അമ്മയുടെ വാക്ക്... ❤️

  • @Mujeeb-eq7wp
    @Mujeeb-eq7wp 25 днів тому

    സ്റ്റോറി കേട്ട് എന്നെ പോലെ കണ്ണ് നിറഞ്ഞവർ ഉണ്ടോ😊

  • @siddik4162
    @siddik4162 9 місяців тому +7

    Padachavan Valiyavan...

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 2 місяці тому

    എന്റെ നാട്ടുകാരൻ.❤.👍😎

  • @sumeshrocks2070
    @sumeshrocks2070 8 місяців тому +6

    നിങ്ങളുടെ നക്ഷത്രം ഏതാണ്? ഒന്നുമല്ല, എന്റെ നക്ഷത്രം ആണെങ്കിൽ ഞാനും ഒരിക്കൽ രക്ഷപെടും എന്ന് ഉറപ്പിക്കാമല്ലോ.

    • @Prakashkumar-vi2ix
      @Prakashkumar-vi2ix 4 місяці тому +1

      ഞാനും ചോദിക്കാം എന്ന് കരുതി

  • @tojyjv748
    @tojyjv748 8 місяців тому +1

    Super. But a request, എൻറെ പൊന്നു ചേട്ടാ, നാലു മിനിറ്റൊക്കെ intro ഇടല്ലേ. പ്ലീസ്.

  • @anash4006
    @anash4006 3 дні тому

    Good good

  • @josephmathew1161
    @josephmathew1161 7 місяців тому

    Great 💯

  • @anuraganurag257
    @anuraganurag257 7 місяців тому

    such an inspiration... ❤

  • @safwannn___
    @safwannn___ 8 місяців тому +2

    Kandathil ettavum mikachath 🔥❤‍🔥

  • @shylajaajith9367
    @shylajaajith9367 5 місяців тому

    Eniyum uyarenghalil ethettae...

  • @PrasanthS-y7l
    @PrasanthS-y7l 8 місяців тому +1

    ചേട്ടാ സൂപ്പർ

  • @GirijaSreekumar-ec5zl
    @GirijaSreekumar-ec5zl 4 місяці тому

    Eniyoum uyar vijyam ashmsikkunnu ❤❤❤❤❤❤

  • @eazyft6437
    @eazyft6437 8 місяців тому +4

    A GREAT STORY ❤

  • @marboflooringsolutions4325
    @marboflooringsolutions4325 7 місяців тому

    Ente kannu niranjuu❤️

  • @BindhuSindhu
    @BindhuSindhu 8 місяців тому +1

    പ്രവൺ നല്ല മനുഷൻ

  • @shajahanshaji3106
    @shajahanshaji3106 8 місяців тому

    Great 👍👏👏👏👏👏

  • @ansilanu8894
    @ansilanu8894 8 місяців тому +4

    Real hero 🔥

  • @sujeeshnair1751
    @sujeeshnair1751 Місяць тому

    മിക്കവാറും ദിവസങ്ങളിൽ ചോറിൻ്റെ കൂടെ കഴിക്കുന്ന പപ്പടത്തിൻ്റെ ഉടമസ്ഥനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @tmathew1130
    @tmathew1130 8 місяців тому

    Praveen, salute to u😊😊