Malayalam Kavithakal | Suryakanthinovu | Audio Jukebox | Murukan Kattakada [ മുരുകന് കാട്ടാകട ]

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 466

  • @lekhaastvc
    @lekhaastvc Рік тому +21

    പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
    മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
    ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
    ഓരോ ദലവും പൊഴിഞ്ഞുപോയീ…
    സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
    സൂര്യനെല്ലിക്കാട്ടിലേകയായി
    പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
    പേവിഷത്തുമ്പികള്‍ പാറിടുന്നൂ…
    പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
    മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
    ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
    ഓരോ ദലവും പൊഴിഞ്ഞുപോയീ…
    കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍
    വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍
    കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
    അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍…
    പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
    മാനാഭിമാനങ്ങള്‍ മാനനഷ്ടം
    പന്നിയെ പോലെ മുരളുന്നു ചെന്നായ
    പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
    ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…
    ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍
    പതിവായ്‌ കുരച്ചു പേയാടുന്ന സന്ധ്യകള്‍…
    കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
    പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
    മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
    കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
    പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
    മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
    പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ
    പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
    ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
    ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ…
    പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ-
    മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ…
    ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
    ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍…
    അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
    പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍
    അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
    പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍,
    ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള
    പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍…
    പന്നിയെ പോലെ മുരളുന്നു ചെന്നായ
    പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
    ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…
    ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
    ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
    അണ്ഡമാകാതെ അറംവന്നു പോകട്ടെ
    അന്ധ-കാമാന്ധരീ കശ്മലന്മാര്‍
    ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
    ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍
    ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ്
    ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍…
    അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
    അതിരുകള്‍ അറിയാത്ത സ്നേഹമാണ്
    അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍
    എരിയാത്തതായേത് പുരമുണ്ട്‌ ധരണിയില്‍
    അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
    അതിരുകള്‍ അറിയാത്ത സ്നേഹമാണ്
    പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
    പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്…
    നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
    സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
    പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
    സമരസാന്നിധ്യമായി ഞങ്ങളുണ്ട്
    പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
    കനിവിന്നു കാവലായ് കവിതയുണ്ട്…
    ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
    കവിളില്‍ തലോടുന്ന കാലമുണ്ട്
    ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
    കവിളില്‍ തലോടുന്ന കാലമുണ്ട്
    ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
    ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
    വന്നു നിറയൂ പ്രപഞ്ച
    സാന്നിധ്യമായി ശക്തിയായി…

  • @pokesp5520
    @pokesp5520 5 років тому +156

    ഇത്രയും സുന്ദരമായി എഴുതുക.... അതിലും മധുരമായീ ആലപിക്കുക.....ആരാധനയാണ്...ഈ കഴിവിനോട്....

    • @ratheeshtk1475
      @ratheeshtk1475 5 років тому +2

      സൂപ്പർ..

    • @vasukuttanpj2009
      @vasukuttanpj2009 5 років тому +1

      We nom വളരെ നല്ല കവിത

    • @AshrafAshraf-ki7sk
      @AshrafAshraf-ki7sk 4 роки тому +1

      സൂപ്പർ

    • @731snehamolandrews7
      @731snehamolandrews7 3 роки тому +3

      അർത്ഥവത്തായ കവിതയാണ് സൂര്യ കാന്തി നോവ് സൂപ്പർ

    • @PushkaranPKPk
      @PushkaranPKPk 7 місяців тому

      ❤ Truth....

  • @stech5534
    @stech5534 5 років тому +77

    ബാല്യമോ ,കൗമാരമോ, യൗവനമോ, വാർധക്യമോ നോക്കാതെ സ്ത്രീകളെ.. ചീന്തി എറിയപ്പെടുന്ന ... ആധുനിക കാലഘട്ടത്തിൽ..... അതിനെതിരെ തൂലിക പടവാളാക്കിയ മുരുകൻ സർ..........ഒരു പാട് നന്ദി......ഇത് പോലെ ഒരു കവിത അങ്ങയുടെ തൂലികയിൽ പിറവി എടുത്തതിൽ.....

  • @sanilbhaskar4079
    @sanilbhaskar4079 4 роки тому +47

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മാഷേ.... ഒരുപാട് ഇഷ്ടം....

    • @zulfikarfafag5626
      @zulfikarfafag5626 Рік тому +2

      സത്യം എത്രവട്ടം കേട്ടു എന്നതിന് കണക്കില്ല❤

    • @nafipc6211
      @nafipc6211 Рік тому

  • @renjininarayanan7977
    @renjininarayanan7977 7 років тому +127

    സാ൪ സൂര്യകാന്തി നോവ് എന്നെ ഏറെ സങ്കടത്തിലാക്കി.ഇത് പറയാ൯ ഞാ൯ എഴുതുന്പോഴും എ൯െറ കണ്ണ് നിറയുകയാ...പെണ്ണെന്ന നിലയില്... നന്ദി സാ൪...നന്ദി..
    സാറിനെ നേരില് കാണുന്പോ ബാക്കി അഭിനന്ദനം...

  • @sabeenayasin6595
    @sabeenayasin6595 2 роки тому +1

    Kavithayiloode valare bhangiyayi prathikaricha murukan sir iniyum iniyum uyaratte shabdangal

  • @ashoknair4173
    @ashoknair4173 4 роки тому +2

    സാറിന്റെ ഇല്ല കവിതകളും ഞാൻ സ്ഥിരമായി കേൾക്കും. അതിൽ സാറിന്റെ സൂര്യകാന്തിനോവ് എന്റെ മനസിനെ നന്നായി നോവിച്ചു. സാറിന്റെ എല്ലാകവിതകളും മനോഹരം. പിന്നെ കവിത ചൊല്ലുന്നത് അതിലും മനോഹരം. സാറിന്റെ കവിത ആര് ചൊല്ലിയാലുമേ കേട്ടുകൊണ്ടിരിക്കാം.

  • @jyothipriyamvmaramkollil4621
    @jyothipriyamvmaramkollil4621 5 років тому +33

    അർത്ഥ പൂർണമായ വരികൾ ...കൂടെ ആലാപന ശൈലിയും മനോഹാരം

  • @sreejamu1
    @sreejamu1 4 роки тому +12

    സ്ത്രീകളോട് ഉള്ള ആദരവ് സാറിന്റെ കവിതകളിൽ കാണാറുണ്ട്..... ഒരുപാട് സന്തോഷം..... വല്ലാതെ നൊമ്പരപ്പെടുത്തുന്ന കവിത....

  • @abdusalam9732
    @abdusalam9732 4 роки тому +16

    മനോഹരം....
    ചിന്തകൾക്ക് തീ പിടിക്കുന്നു
    ഹേ മനുഷ്യാ നീ വെറും മണ്ണ്... മണ്ണിലേക്ക് ചേരേണ്ട നീ എന്തിന് ഈ ക്രൂരത ചെയ്യുന്നു
    ഇതെല്ലാം വിചാരണ ചെയ്യില്ലെന്ന് നീ ചിന്തിക്കുന്നവോ...
    പടച്ചവൻ പോലും കണ്ണ് പൊത്തും കലികാലം.... 😪

  • @zulfikarfafag5626
    @zulfikarfafag5626 2 роки тому +2

    എന്താ സാർ പറയുക. മനസ്സ് കോൾമയിർ കൊള്ളുന്ന വല്ലാത്ത വരികൾ 🔥🥰💙. ദീർഘായുഷ്മാൻ ഭവ സർ 🤲🏻

  • @smithapsnv5165
    @smithapsnv5165 7 років тому +16

    ഹൃദയ സ്പര്‍ശിയായ ഇത്തരം കവിതകളാണ് ഇന്നത്തെ സമുഹത്തിന്ആവശ്യം മാഷേ

  • @മജ്നൂൻ
    @മജ്നൂൻ 5 років тому +39

    കാട്ടക്കടയേ വാഴ്ത്തണമോ ... കവിത യേ വാഴ്ത്തണമോ...,.
    ഏതായാലും വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു...

    • @ratheeshtk1475
      @ratheeshtk1475 5 років тому +3

      കാട്ടാക്കടയുടെ വരികൾ

  • @sunshine-uc3pb
    @sunshine-uc3pb 3 роки тому +12

    ഓരോ തവണ കേൾക്കുമ്പോഴും ഹൃദയം നിറയുന്നു. ആത്മധൈര്യം കൈവരുന്നു.

  • @saneeshsaneesh3575
    @saneeshsaneesh3575 4 роки тому +18

    സൂര്യ കാന്തി നോവ്
    വല്ലാത്തൊരു feeling. ആണ് മുരുകൻ മാഷേ... താങ്ക്സ്

  • @binusreedharan9400
    @binusreedharan9400 2 роки тому +1

    ഇത് ഒരു നടന്ന കഥയെന്നു ഞാൻ വിശ്വസിക്കുന്നു... ഒരിക്കലും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ

  • @shijutopshotphotography2091
    @shijutopshotphotography2091 2 роки тому +2

    കവിക്ക് അഭീനന്ദനങ്ങ. സേന ഹം പകന്ന് നൽകട്ടെ മക്കൾക്ക് . ഓരോ അച്ഛനമ്മമാരും പെണ്ണിന്റെ കണ്ണീരുണങ്ങട്ടെ. ചന്ദ്ര മതി. കുഞ്ഞമ്പു.

  • @Krishnapriyagokul
    @Krishnapriyagokul 2 роки тому +15

    നെറികേടുകൾ കണ്ടു മനസ്സ് മരവിച്ചു പോയ ഒരു സമൂഹത്തിന്റെ വേദന ഈ വരികളിൽ കാണാൻ സാധിക്കുന്നു 🔥🔥

  • @ashakannan2067
    @ashakannan2067 3 роки тому +2

    Super. parayan vakkukalilla sirintea katta fannnnnn

  • @vk.sathar9919
    @vk.sathar9919 7 років тому +127

    എത്ര തവണ കേട്ടു എന്ന് അറിയില്ല
    ഒരുപാടിഷ്ടം മാഷേ

  • @jawharbabu8164
    @jawharbabu8164 9 місяців тому +1

    Touchy.......Think worthy...... Sharp edged lines.....

  • @presannakumariv6044
    @presannakumariv6044 5 років тому +23

    Sir, അക്ഷരത്തിന് വാളിനേക്കാൾ മൂർച്ചയുണ്ടു്. വളരെ നന്ദി

  • @meeraraj4454
    @meeraraj4454 4 роки тому +18

    എത്ര നല്ല വരികൾ സൂര്യ കാന്തി പൂവ് പെണ്മക്കൾ ഉള്ള ഓരോ അമ്മമാരും തീർച്ചയായും കേൾക്കണം ഈ വരികൾ നന്ദി ഒരായിരം

  • @siddarths7554
    @siddarths7554 3 роки тому +6

    കാലത്തിനു മുൻപേ സഞ്ചരിച്ച വരികൾ...👌

  • @sajuoe5933
    @sajuoe5933 6 років тому +53

    അർത്ഥവത്തായ കവിതക്ക് നല്ല ആലാപന ശൈലി കൂടി കൂട്ടായിവന്നാൽ ഇത്തരം ഹൃദ്യമായ കവിതകൾ ഇനിയും ജനിക്കും,,,
    So thank you very much Sir,,,,

  • @udayankumar3398
    @udayankumar3398 3 роки тому +3

    എപ്പോൾ കേട്ടാലും കണ്ണു നിറയുന്നു..സർ.

  • @babualex3088
    @babualex3088 3 роки тому +2

    ഓരോ പ്രാവശ്യയും കേൾക്കുമ്പോൾ പുതിയ അനുഭവം എത്ര കേട്ടാലും മായാവില്ല.

  • @rejithaaji5174
    @rejithaaji5174 3 роки тому +4

    നന്ദി സാർ കവിത യ്ക്ക് ❤❤❤❤

  • @anuk4530
    @anuk4530 6 років тому +15

    ഓരോ വരിയും നെഞ്ചിലേക്ക് എയ്യുന്ന അമ്പു പോലെ. ....

  • @nowshadtc4890
    @nowshadtc4890 7 років тому +100

    ഓരോ വരികൾക്കും വാളിനേക്കാൾ മൂർച്ചയുണ്ട്

  • @devigokulgokul6789
    @devigokulgokul6789 3 роки тому +13

    സാർ ഒരുപാട് തവണ കേട്ടു. ഓരോ വരികളും മനസ്സിൽ പതിഞ്ഞു പോയി. താങ്സ് 🙏🙏🙏🙏കരഞ്ഞ് പോയ്‌ സാർ 👍👍👍👍

  • @babubhavanandrndr6830
    @babubhavanandrndr6830 6 років тому +3

    ഒരു പാട് തവണ കേട്ടു .കാലത്തിനാവശ്യമായ കവിത!

  • @samsondency4422
    @samsondency4422 7 років тому +58

    എന്റയി കണ്ണീരുകൂടി ചേർക്കൂ ഈ നോവിൽ..
    മനോഹരം .

  • @suneeshsasidharan2859
    @suneeshsasidharan2859 6 років тому +22

    ഒരു സൂര്യകിരണമായ് നന്മകൾ വന്നു നിൻ കവിളിൽ തലോടുന്ന കാലമുണ്ട്...
    💪💪💪

  • @gokulgoku7211
    @gokulgoku7211 4 роки тому +5

    എല്ലാ സൂര്യകാന്തികളെയും വേദനയോടെ ഓർക്കുന്നു. കരിതേളുകൾക് oru തകിതായി എഴുതിയ sir കവിതക്ക് orayiram പ്രണാമം I realy like it

    • @vijithilakan7707
      @vijithilakan7707 3 роки тому

      സൂര്യനെല്ലി കേസ് ഇത്ര ഗംഭീരമായി കവിതയാക്കി മനോഹരമായി ആലപിച്ചു supper

  • @asimplechannel5344
    @asimplechannel5344 5 років тому +3

    Sir super kavitha heart touching very good lyrics....

  • @venkolladilshad7205
    @venkolladilshad7205 6 років тому +26

    കവിത ഒത്തിരി ഇഷ്ടമായി. .ഒരായിരം അഭിനന്ദനങ്ങൾ......

  • @swathimileesh1251
    @swathimileesh1251 4 роки тому +15

    ശക്തമായ വരികൾ.. അതിലേറെ ശക്തിയാർജിച്ച ആലാപനം 🔥 ശരിയാണ് അണ്ഡ മാകാതെ അറo വന്നു പോകട്ടെ..... 😢2020 in may 8

  • @colourworld4139
    @colourworld4139 5 років тому +2

    ഒരുപാട് ഇഷ്ട്ടമായി.......

  • @Santhoshkumar-pl4lg
    @Santhoshkumar-pl4lg 6 років тому +15

    വളരെ അര്‍ത്ഥ മുള്ള വരികള്‍,,,

  • @8907800821
    @8907800821 2 роки тому +5

    പെൺ മക്കളെ സ്നേഹിക്കുന്നവരുടെ ഇടനെഞ്ചിൽ തീ കോരിയുടുന്നു മാഷേ.....
    മനോഹരം.....

  • @nishakkumar106
    @nishakkumar106 5 років тому +4

    kavitha pole manoharamaya alapanam.

  • @sunilkd5128
    @sunilkd5128 3 роки тому +6

    എത്രകേട്ടാലും മതിയാവില്ല, എത്രകേട്ടന്നറിയില്ല, മനസ് എവിടെയൊക്കെയൊ കരഞ്ഞ് പോകുന്നു

  • @sumeshks8390
    @sumeshks8390 7 років тому +2

    PENKUTTIKALODU EE..LOKAM CHEYUNNATH YETHRA KRITHYATHAYODE VIVARIKUNU SIR.. HEARD A LOT TIME.. GOOD SIR

  • @shameemcv6317
    @shameemcv6317 6 років тому +39

    ദിവസംചെല്ലുംതോറും വരികൾക്ക് അർത്ഥം കൂടിവരികയാണ്..
    ദിവസംചെല്ലുംതോറും ആ അർത്ഥങ്ങൾ കുറഞ്ഞു വരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

  • @nasilshas6650
    @nasilshas6650 6 років тому +2

    Sir inde oro kavitakalum onninonnu nallatanu. Ente favorite poet aanu sir

  • @vishnushivaram8741
    @vishnushivaram8741 6 років тому +4

    Super soo super
    I love these all poems because its have a nice message for public

  • @dijasaji3580
    @dijasaji3580 Рік тому +3

    വളരെ നല്ല കവിത , അഭിനന്ദനങ്ങൾ.... 🙏

  • @lotuskannanp8092
    @lotuskannanp8092 5 років тому +2

    നിങ്ങളെ ഗോഡ് വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ

  • @isaacjoseph5713
    @isaacjoseph5713 3 роки тому +11

    എത്ര മനോഹരമാണ് ഈ കവിത..

  • @bij144
    @bij144 2 роки тому +1

    Busukalil e pattittal super

  • @sanasmith4459
    @sanasmith4459 3 роки тому +2

    Atra thavana kettu annu anikku thanne areeellla😭..... Spr Maashe

  • @aswathyvenugopal8846
    @aswathyvenugopal8846 7 років тому +9

    Artham tulumbunna kavitha .valare ishtappettu.

  • @divyamoly5438
    @divyamoly5438 6 років тому +3

    ശരിക്കും കരഞ്ഞു...... നന്ദി നന്ദി നന്ദി

  • @sasikalad2765
    @sasikalad2765 3 роки тому +8

    സ്ക്കൂളിൽ പോയ കാലവും കോളേജിൽ പോയ നാളും മനസ്സിൽ വന്നു പ്രിയപ്പെട്ട പലതും ഓർമ്മിക്കുന്നു 🙏🙏🙏🙏

  • @shoukathali3828
    @shoukathali3828 Рік тому +1

    Kavitha ishttamayi

  • @PushkaranPKPk
    @PushkaranPKPk 7 місяців тому

    Heart touching ........OK Sir ❤❤

  • @sheejamn1897
    @sheejamn1897 3 роки тому +6

    ശക്തമായ രചനയും '..... വിത്യസ്തമായ ആലാപനശൈലിയും ...........

  • @jasminabdu4597
    @jasminabdu4597 6 років тому +20

    കനിവിന്നു കാവലായ് കവിതയുണ്ട് 👌👌👌👌മനോഹരം

  • @thejgshow9876
    @thejgshow9876 4 роки тому +3

    ഇനിയും ഞാൻ കേൾക്കും ഒരായിരം തവണ....
    സ്നേഹം മാത്രം....

  • @shanthammarajan5203
    @shanthammarajan5203 4 роки тому +3

    ekavitha kelkumbol ariyathe kannu narayum. muruken sir.👍👍👍👍

  • @shynimoleldhose9711
    @shynimoleldhose9711 4 роки тому +1

    Sir ethra thavana kettu ennariyella still evergreen

  • @muralidharan.a8773
    @muralidharan.a8773 4 роки тому +5

    കവിയുടെ മനൂഷിഎത്വം കനുന്നുനിറഞ്ഞൂ കാണുന്നു. Good sir🌹👍

  • @reejam5397
    @reejam5397 5 років тому +1

    Sankadam varunnu Sir palathavana kettu padichu.. Vaedikalil njn um padum pratheekara pattayi

  • @sunithavk3967
    @sunithavk3967 3 роки тому +1

    മനോഹരം

  • @ratheeshtk1475
    @ratheeshtk1475 5 років тому +3

    10000വട്ടം കേട്ടു സൂപ്പർ സൂപ്പർ

  • @dilnav8553
    @dilnav8553 3 роки тому +5

    കേട്ടാലും കേട്ടാലും മതിയാകുന്നില്ല

  • @rajeshmvayal9083
    @rajeshmvayal9083 Рік тому +3

    എന്തൊരു കവിതയാണ് മാഷെ...
    അഗ്നിയാണമ്മയാണശ്വമാണിന്നവർ
    അതിരുകൾ അറിയാത്ത സ്നേഹമാണ്

    • @bijudmattathil2169
      @bijudmattathil2169 Рік тому

      ഇതാണ് കവിത... എന്താണ് അഗ്നി ശര മൂർച്ചയുള്ള അർത്ഥവത്തായ ഹൃദയഭേദിയായ വരികൾ മാഷേ ❤️❤️❤️❤️❤️❤️👌👌👌👌👌👌💕💕💕💕💕💕💕💕💕💕❤️❤️❤️❤️

  • @shakeelaj.hshameer.h7471
    @shakeelaj.hshameer.h7471 6 років тому +15

    ഹൃദയത്തിന്റെ ആഴങ്ങളിൽ എന്നും സൂര്യ കാന്തി

  • @srfmlp
    @srfmlp 7 років тому +2

    really great....................................

  • @jasminelincoln1392
    @jasminelincoln1392 7 років тому +5

    very good kavithakal

  • @lijunirappil4185
    @lijunirappil4185 6 років тому +96

    പാതി വിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ
    മോഹങ്ങള്‍ വാടി കരിഞ്ഞുപോയി
    ഏതോ കരങ്ങളില്‍ ഞെങ്ങി ഞെരിഞ്ഞെന്റെ
    ഓരോ ദലവും കൊഴിഞ്ഞുപോയി..
    സൂര്യകാന്തിപൂവ് ഞാനെന്നുമെന്റയി
    സൂര്യനെല്ലിക്കാട്ടിലേകയായി
    പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
    പേവിഷതുംബികള്‍ പാറിടുന്നു..
    കരിന്തേളുകള്‍ മുത്തി മുത്തി കുടിക്കുവാന്‍
    വെറുതെ ജനിച്ചതോ പെണ്‍ മൊട്ടുകള്‍
    കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായി
    കരയാന്‍ ജനിച്ചതോ പെണ്‍ മൊട്ടുകള്‍
    പെണ്ണു പിഴച്ചതാണ് ഇല്ലവള്‍ക്കില്ല
    മാനഭിമാനങ്ങള്‍ മാനനഷ്ടം
    പന്നിയെപ്പോലെ മുരളുന്നു ചെന്നായ
    പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
    ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ ….
    ഇരകള്‍ക്കു പിറകെ കുതിക്കുന്ന പട്ടികള്‍
    പതിവായി കുരച്ചു പേയാടുന്ന സന്ധ്യകള്‍
    കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും, പിന്നെ
    ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും, മാധ്യമ
    തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
    പതയുന്ന പരിഹാസ ലഹരികള്‍ക്കൊപ്പമാ
    പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
    ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
    ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരുകണ്ടു
    പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ
    മനസിന്റെ ഉള്ളില്‍ കിനാക്കളില്ലോന്നുമില്ലാ
    ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
    ഉന്മാതനിന്നോന്നതങ്ങള്‍ തന്‍ കാന്തികള്‍
    അമ്മയില്ല പെങ്ങളില്ല പിറക്കുന്ന
    പെന്മക്കളില്ലയീ കെട്ടകാലങ്ങളില്‍
    ഉള്ളതോ കൊത്തി കടിച്ചുകീറാനുള്ള
    പച്ചമാംസത്തുണി കെട്ടുകള്‍ ചന്തകള്‍
    പന്നിയെപ്പോലെ മുരളുന്നു ചെന്നായ
    പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
    ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ ….
    ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
    അണ്ടമാകാതെ അറം വന്നു പോകട്ടെ
    അന്ധ-കാമാന്ധരി കശ്മലന്മാര്‍…
    ഇത് വെറും നിസ്സ്വയാം പെണ്ണിന്റെ ശാപമാണ്
    ഇത് ഭലിക്കാനായി പാട്ടുകെട്ടുന്നു ഞാന്‍…
    അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍
    അതിരുകള്‍ അറിയാത്ത സ്നേഹമാണ്..
    അരുതെന്നവള്‍ കടാക്ഷം കൊണ്ടുചൊല്ലിയാല്‍
    എരിയാത്തതായെത് പുരമുണ്ട് ധരണിയില്‍..
    അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍
    അതിരുകള്‍ അറിയാത്ത സ്നേഹമാണ്..
    പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
    പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്
    നഷ്ടങ്ങളോന്നുമേ നഷ്ടങ്ങളല്ലെന്ന
    സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
    പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
    സമരസ്സാന്നിധ്യമായി ഞങ്ങളുണ്ട്
    പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
    കനിവിന്നു കാവലായി കവിതയുണ്ട്…
    ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍
    കവിളില്‍ തലോടുന്ന കാലമുണ്ട് ,
    ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍
    കവിളില്‍ തലോടുന്ന കാലമുണ്ട്
    ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി ,
    ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു
    നിറയൂ പ്രപഞ്ചസാന്നിധ്യമായി ശക്തിയായ് …..
    ആലാപനം‌: മുരുകന്‍ കാട്ടാക്കട
    രചന: മുരുകന്‍ കാട്ടാക്കട

  • @navaskallay
    @navaskallay 7 років тому +7

    pedipeduthunna moolayi aa pevisha thumbikal paaridunnu nice

  • @balakrishnanthullichery9890
    @balakrishnanthullichery9890 7 років тому +6

    കവിത എനിക്കു വളരെ ഇഷ്ടമാണ്

  • @NishadAN2121
    @NishadAN2121 6 років тому +42

    കേട്ടത് എത്ര തവണ എന്നറിയില്ല അത്രയ്ക്ക് അർത്ഥമുള്ള വരികൾ

    • @abhiabhi1786
      @abhiabhi1786 4 роки тому +1

      എത്ര കേട്ടാലും മതി വരാത്ത ഒരു കവിത ആണ്

  • @sirildamodharan915
    @sirildamodharan915 Рік тому

    V good Super super

  • @bijupanathur1875
    @bijupanathur1875 6 років тому +12

    Kannu niranju mashe...

  • @akshararinikumarmedicalcol8120
    @akshararinikumarmedicalcol8120 3 роки тому +1

    Ketittum kettittum mathi varunnilla mashe . Athraykku eshtappettu

  • @sruthinsratly2012
    @sruthinsratly2012 3 роки тому +7

    വാക്കുകൾ ഇല്ല സാർ താങ്കളെ അഭിനന്ദിക്കാൻ ,ഓരോ വാക്കിലും തീ ജ്വല ഉള്ള പോലെ ,എത്ര തവണ കേട്ട് എന്ന് അറിയില്ല മുരുകുൻ സാർ സല്യൂട്ട്

  • @aryadeepakumar6561
    @aryadeepakumar6561 6 років тому +2

    Nall feel, parayan vakukal kittunnilla, very good

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 роки тому +1

    നല്ല കവിതയാണ്..../ by KR ശാസ്താംകോട്ട ...../

  • @govindapanickersomasekhara1113
    @govindapanickersomasekhara1113 8 років тому +2

    manoharamaya..kavitha.

  • @AkashYadav-en6bw
    @AkashYadav-en6bw 3 роки тому

    Kavitha orupad estappettu😍😍

  • @ashadevi-hg9dx
    @ashadevi-hg9dx 7 років тому +3

    sthree aarenu samoohathe padipikunna kavitha.nice

  • @anithasanthosh2344
    @anithasanthosh2344 3 роки тому +1

    മൂർച്ചയുള്ള വാളിനേക്കാൾ മൂർച്ചയുള്ളവാക്കുകൾ ...🙏
    .അധപതിച്ചു പോയ സമൂഹം
    അന്തസ്സും അഭിമാനവും ക്ഷെയിച്ചു
    പോയ മനസ്സുകൾ :
    ഇവർക്കിടയിലേക്കാണ് വീണ്ടും
    പെൺ മൊട്ടുകൾ ഇനിച്ചു വീഴുന്നത് ....😣

  • @travellerlife5522
    @travellerlife5522 5 років тому +1

    Super Chitrathile yesu super

  • @Abhiabhi-cv1ug
    @Abhiabhi-cv1ug 4 роки тому +7

    ജീവൻ തുടിക്കുന്ന വരികൾ.. ഇന്ന് സ്ത്രീയുടെ നേർക്കുള്ള പീഡനങ്ങൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്ന വരികൾ...

  • @sworld2020
    @sworld2020 6 років тому +3

    Very nice. Gd feel

  • @mohinikvr820
    @mohinikvr820 Рік тому

    Super ❤

  • @johnsong6401
    @johnsong6401 6 років тому +6

    _GREAT POEM_..... A BIG SALUTE SIR

  • @lekshmimusic3374
    @lekshmimusic3374 4 роки тому +2

    സൂപ്പർ

  • @cgvipin1372
    @cgvipin1372 7 років тому +19

    വൃത്തികേടുകൾ കണ്ടു മനംനൊന്ത കാലത്തിന്റെ നോവേറ്റുപാടുന്ന കവിത...

    • @sukumaran1999
      @sukumaran1999 6 років тому

      നൊമ്പരം പെണ്മക്കളുടെ അച്ഛന്റെ ഹ്രദയാ നൊമ്പരം

  • @manjus343
    @manjus343 5 років тому +1

    very nice

  • @UnniKrishnan-tn1cu
    @UnniKrishnan-tn1cu 5 років тому +1

    കവിത പ്രതിഷേധമാകുന്നു

  • @shinodemt8799
    @shinodemt8799 5 років тому +1

    Thanks sir

  • @akashpakash3600
    @akashpakash3600 5 років тому +1

    I don't know what to say when I listen these kind of lyrics.....! It's absolutely class....

  • @MrPbsajeevan
    @MrPbsajeevan 7 років тому +3

    Super.... What a meaningful lyrics...!!! Amazing....

  • @sreenadhsree4218
    @sreenadhsree4218 7 років тому +4

    Sir it's really tech of my heart. ...

    • @abhayg3057
      @abhayg3057 7 років тому

      sreenadh sree
      thiruvathira

  • @vinayanarya672
    @vinayanarya672 6 років тому +2

    adipoli.....

  • @inok7151
    @inok7151 3 роки тому

    A special salute to you for this true heart touching poetry and beautifull recitation