ശ്വാസകോശ അർബുദം | വിട്ടുമാറാത്ത ചുമയെ അവഗണിക്കരുത്!!

Поділитися
Вставка
  • Опубліковано 25 лис 2022
  • ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷണങ്ങളെക്കുറിച്ചാണ്‌.
    നമ്മൾ എല്ലാവരും ശ്വാസകോശ അർബുദത്തെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പ്രാരംഭ ഘട്ടത്തിൽ, ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ അർബുദം ആദ്യ ഘട്ടങ്ങളിൽ കണ്ടുപിടിക്കാൻ പലപ്പോഴും സാധിക്കാറില്ല. എന്നിരുന്നാലും ശ്വാസകോശ അർബുദത്തിന് ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോകുന്ന ചില ആദ്യകാല ലക്ഷണങ്ങൾ ഉണ്ട്.. നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം എന്നു പറഞ്ഞാൽ ഒരു ചുമ വന്നാൽ ആരും ഡോക്ടറുടെ അടുത്ത് പോകാറില്ല സ്വന്തമായി കഷായം ഉണ്ടാക്കി കുടിക്കുകയോ കഴിക്കുകയോ അല്ലെങ്കിൽ ഇഞ്ചി കഴിക്കുകയോ ചുക്ക് കാപ്പി ഉണ്ടാക്കി കഴിക്കുകയോ ചെയ്യുന്നു.വിട്ടുമാറാത്ത ചുമ ശ്വാസകോശ അർബുദത്തിൻ്റെ ഒരു പ്രധാന ലക്ഷണമാണ്.
    ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷങ്ങളെ ഒട്ടുമിക്ക എല്ലാവരും തിരിച്ചറിയാതെ പോകുന്നത്കൊണ്ടാണ് ശ്വാസകോശ അർബുദം ഒന്നെങ്കിൽ സ്റ്റേജ് മൂന്നിലോ സ്റ്റേജ് നാലിലോ മാത്രം കണ്ടെത്താൻ സാധിക്കുന്നത്. വിട്ടു മാറാത്ത ചുമയും ഒരു പക്ഷെ ചുമക്കുമ്പോൾ രക്തം വരുന്ന അവസ്ഥയും ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷണമാണ്. പക്ഷെ എല്ലാ ചുമയും ശ്വാസകോശ അർബുദം ആണോ എന്ന് ചോദിച്ചാൽ അല്ല. രണ്ട് ആഴ്ചയോ അതിൽ കൂടുതലോ ചുമ ഉള്ള ഒരു വ്യക്തി ആണെങ്കിൽ നമ്മൾ അത് ഒരിക്കലും അവഗണിക്കരുത്. ഡോക്ടറെ കാണിക്കണം. മരുന്ന് വാങ്ങിച്ചാൽ പോരാ ഏറ്റവും ചുരുങ്ങിയത് ഒരു എക്സറെ എങ്കിലും എടുത്ത് നോക്കി എന്തുകൊണ്ടാണീ ചുമ ന്യുമോണിയ കൊണ്ടാണോ, ക്ഷയരോഗം കൊണ്ടാണോ അതോ ശ്വാസകോശത്തിൽ മുഴകൊണ്ടാണോ അറിഞ്ഞിരിക്കേണം. ഇവ എല്ലാം കൊണ്ടും ചുമ വരാം. ഇത് കൂടാതെ നെഞ്ചിന് വരുന്ന വേദന, ശ്വാസംമുട്ടൽ പിന്നെ ഈ രോഗം ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടെങ്കിൽ അതിൻ്റെ ലക്ഷണങ്ങൾ കഴുത്തിൽ മുഴ ആയിട്ട് വരാം നമ്മുടെ ശബ്ദം അടയുന്നത് പോലെ വരാം അസ്ഥികൾക് വേദന, തലവേദന, ശരീരത്തിന്റെ ഭാരം കുറയുക, വിശപ്പില്ലായ്മ ഇങ്ങനെ പല രീതിയിലുള്ള ലക്ഷണങ്ങളും ശ്വാസകോശ അർബുദത്തിന് ഉണ്ട്. എന്നിരുന്നാലും നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടതും വിട്ടുമാറാത്ത ചുമ എന്ത്കൊണ്ടാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഇവിടെ അവസാനിപ്പിക്കുകയാണ്.
    Today, we are going to discuss the symptoms of lung cancer. In the early stages, the symptoms of lung cancer are usually difficult to recognize; as a result, cancer is often detected in the later stages.
    However, there are some early symptoms of lung cancer that we tend to ignore. The main problem in our country is that no one gives much importance to the cough that occurs. When a cough occurs, people treat themselves, and no one goes to the doctor. They either make a decoction and drink it or eat ginger.
    A chronic cough is a major symptom of lung cancer. Lung cancer is mostly detected at stage 3 or stage 4, either due to a lack of symptoms or ignorance. We frequently fail to recognize lung cancer at stages 1 or 2.
    A persistent cough and possibly coughing up blood are symptoms of lung cancer. But not all coughs are symptoms of lung cancer. If a person's cough persists for two weeks or more, then we should consult a doctor and never ignore it.
    It is important to get at least an x-ray and see the cause of the cough. Pneumonia, tuberculosis, or a lung tumor are the common causes of coughing. The symptoms of lung cancer may include a lump in the neck, hoarseness of the voice, bone pain, headache, loss of body weight, loss of appetite, and a variety of other symptoms aside from chest pain and shortness of breath.
    However, let's conclude that the most important thing we need to be aware of is the cause of persistent coughing.
    Let's go into further detail on lung cancer in the coming videos.
    I'll see you again with a new video.
    I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.
    Do visit our website to read articles on Cancer and related topics - oncoviews.in/

    Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
    treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
    The Video Content is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or another qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen in these videos.
    The Onco Views team also hereby disclaims any liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly or indirectly from any use of the Video Content, which is provided as is, and without warranties.
  • Наука та технологія

КОМЕНТАРІ •