ശാന്തിപ്രിയയുടെ ബാവുൾ പാട്ടുവഴിത്താരകൾ... | Baul Music | Santhipriya | Sanitha Manohar

Поділитися
Вставка
  • Опубліковано 9 лют 2025
  • കേരളത്തിലെ ആദ്യ ബാവുൾ ഗായികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാന്തിപ്രിയ പാ‍ർവതി ബാവുളിൻെറ ശിഷ്യയാണ്. ബാവുൾ സംഗീതം പഠിക്കുകയും പാടുകയും ചെയ്യുന്നവ‍ർ കേരളത്തിൽ വളരെ കുറവാണ്. ശാന്തിപ്രിയ തൻെറ പാട്ടുവഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു. സംസ്കാരിക പ്രവ‍ർത്തകനും, ആദിവാസി വിദ്യാ‍ർഥികൾക്കായി 'കനവ്' എന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ.ജെ.ബേബിയുടെയും ജീവിതപങ്കാളി ഷെ‍ർളിയുടെയും മകളാണ് ശാന്തിപ്രിയ. ബാവുൾ സംഗീതത്തിൻെറ ആഴത്തെക്കുറിച്ച് പാടിയും പറഞ്ഞും അവ‍ർ സംസാരിക്കുന്നു...
    Santhipriya, who known as Kerala's first Baul singer talks about her journey with music. She shares her experiences as a Baul singer in conversation with Sanitha Manohar. Santhipriya, daughter of KJ Baby and Sherly learned Baul music from famous singer Parvathy baul.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 299

  • @ahamedkabir4380
    @ahamedkabir4380 2 дні тому +1

    വേഷത്തിലും രൂപത്തിലും ഭാഷയിലും, അവതരണത്തിലും ഒരു ബാവുൾ ആയശാന്തി പ്രിയക്ക് സ്നേഹാദരങ്ങൾ

  • @Annup-n6q
    @Annup-n6q Місяць тому +47

    🕉️കുട്ടി, ഞാൻ നിങ്ങളിൽ ഈശ്വരനെയാണ് കാണുന്നത്. തലകുനിച്ചു പ്രണമിക്കുന്നുഞാൻ.🙏

  • @shajikj6453
    @shajikj6453 Місяць тому +40

    കെ.ജെ ബേബി ചേട്ടൻ്റെ പൊന്നുമോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ട എന്ന് പ്രാർത്ഥിക്കുന്നു

  • @deveshd5880
    @deveshd5880 27 днів тому +12

    വർക്കല നാരായണഗുരുകുലത്തിൽ വെച്ചാണ് ഈ നിരുപാധിക ഗായികയെ കാണുന്നത്.
    പാട്ടുകൾ ഒരുപാട് കേട്ടു.
    സംഗീതം പ്രഫഷൻ ആയ എനിക്ക് അത്യത്‍ഭുതം തോന്നി.
    മുനിനാരായണപ്രസാദ്ഗുരു ഗായികയുടെ ഇടം അന്വേഷിച്ചപ്പോൾ വയനാട് പറഞ്ഞപ്പോൾ ബേബി യേ തിരക്കുകയും ബേബിയുടെ മകൾ ആണ് താൻ എന്നു പറയുകയും ചെയ്തപ്പോൾ എനിക്ക് കേട്ടറിവു മാത്രമുള്ള ബേബിചേട്ടന്റെ മകൾ ഒരു വലിയ ഗായിക എന്നറിഞ്ഞപ്പോൾ കൂടുതൽ ബഹുമാനം ഉണ്ടായി.
    സർവ്വോപരി ഈഗോ ഇല്ലാത്ത വർത്തമാനം..
    വാ പൊളിച്ചിരുന്നാണ് ഓരോ ഗാനങ്ങളും കേട്ടത്..
    അത്ഭുതം തോന്നിപ്പോയി.
    ഒരാൾക്ക് ഇങ്ങനെ പാടാൻ കഴിയുമോ....
    പരമ്പൊരുളിൽ മാത്രം അർപ്പിച്ചു പാടുന്ന ഒരാൾക്കേ അതിനു കഴിയു..
    മറ്റുള്ളവരുടെ ആദരവ് ആർജ്ജിച്ചെടുക്കുന്ന ഈ ഗായിക യേ നമസ്കരിക്കാതെ വയ്യാ..
    നന്മകൾ മോളെ...
    ഗംഭീരമാർന്ന അഭിമുഖം...
    ❤️❤️❤️❤️❤️👏👏🙏

  • @jeevarajrajas6233
    @jeevarajrajas6233 25 днів тому +4

    സിദ്ധിയുടെ പൂർണ്ണരുപം....:നിയോഗം, നിമിത്തം ..... ഹൃദയ പത്മം സമർപ്പിക്കുന്നു

  • @rkmenon521
    @rkmenon521 29 днів тому +11

    ബാവുൽ ഗാനം ആദ്യമായി കേൾക്കുന്നത് വളരേ വർഷങ്ങൾക്ക് മുൻപ് പാർവതി ബാവുലിനെയാണ്. സങ്കീർണ്ണമായ ജീവിത യാത്രയിൽ ഇടക്കൊക്കെ അതിനെ കുറിച്ച് ഓർക്കുകയും മനസ്സിൽ കടന്ന് വരാറുമുണ്ടായിരുന്നു. ഇപ്പോൾ ഇത് കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നുന്നു. അതിനേക്കാളൊക്കെ ഉപരി ജീവിതത്തിൽ ഇത് വരെ കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു നിഷ്കളങ്ക വ്യക്തിയെ അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം 🙏🙏🙏

  • @melvincyril
    @melvincyril Місяць тому +12

    ഈ കുട്ടി ജീവിതം ജീവിക്കുകയാണ്. ബേബിച്ചേട്ടൻ മരിച്ചിട്ടും ഇല്ല.

  • @panyalmeer5047
    @panyalmeer5047 Місяць тому +60

    ഇടത് കൈയിലെ ബയാൻ വലത് കൈലെ ഒറ്റക്കമ്പി നാദം മീട്ടി നിങ്ങളുടെ പാട്ട് ഒരു മഴവില്ലിന്റെ 7 അഴക് ഉണ്ട് 👍അതി മനോഹരം ആയിയിരുന്നു 🌹🙏

  • @sasirb5449
    @sasirb5449 Місяць тому +25

    ശാന്തി പ്രിയയെയും കൂടെ സിംബ്ലി സിറ്റി യായി ഇരുന്നു വിവരങ്ങൾ പങ്കുവെച്ചുതന്ന സഹോദരിക്കും നന്ദി. 👍

  • @sujathakartha7021
    @sujathakartha7021 27 днів тому +4

    എത്ര സുന്ദരമായ അഭിമുഖം.രണ്ടു പേരുടെയും സംസാരം എന്തൊരു ആകർഷകം.ഒരു നല്ല അനുഭവം,അനുഭൂതി.

  • @remeshvk7756
    @remeshvk7756 Місяць тому +22

    ഒരു ബാവുൾ ഗാനം പോലെ മനോഹരമായ അനുഭവം. ഇൻ്റർവ്യൂവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ...❤

  • @jayasreeparthasarathy6161
    @jayasreeparthasarathy6161 Місяць тому +11

    കനവും, ആദിവാസികളെ മനസ്സുമാറ്റലും, ഗ്രാമീണതയും, ശാന്തിപ്രിയയുടെ രസകരമായ ബാല്യവും, ഗുരുവിൻ്റെ വരികളും, നാടൻ പാട്ടുകളും .... ദൈവമേ! കേട്ട് മതിവരാത്ത ഒരഭിമുഖം ... പൂഴികളിക്കെൻ്റെ കുഞ്ഞേ ... ബാല്യകാല സുഖം ഇന്നത്തെ കുട്ടികളിലന്യമായി പോയ ബാല്യം ..,. നിഷ്കളങ്ക സംഭാഷണം കേട്ടിരിക്കാൻ നല്ല രസമുണ്ട്. ബാവുളിനെക്കുറിച്ച് ഒന്നുമറിയില്ല എങ്കിലും എന്തൊക്കെയോ മനസിലായി ഈ അഭിമുഖത്തിലൂടെ.
    അർഥസഹിതം കബീറിൻ്റെ "നീ" ....ശ്ശൊ. .. എന്താ ഒരു feel ... ആശംസകൾ

  • @Sheeba-je2cj
    @Sheeba-je2cj Місяць тому +24

    വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത എന്തോ ഒന്ന് ഉള്ളിൽ നിറയുന്ന പോലെ
    എന്നും സ്നേഹം മാത്രം❤

    • @nidheeshkr
      @nidheeshkr 27 днів тому

      അങ്ങിനെയൊരു ആകർഷണം ബാവൂലിനുണ്ട്

  • @kanmanamsasidharan170
    @kanmanamsasidharan170 23 дні тому +2

    ബാവുൾ ....... കേൾവിയിലേക്ക് എത്ര മനോഹരമായാണ് ലയിച്ചു ചേരുന്നത്. ആ സംഗീതത്തിൻ്റെ വിശാലതയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന തരത്തിൽ അഭിമുഖത്തിന് കഴിഞ്ഞുവെന്നതിന് അഭിനന്ദനങ്ങൾ❤

  • @LeenacMiya
    @LeenacMiya 11 днів тому +2

    ഒരു പാട് ഇഷ്ടം തോന്നി.❤സംസാരം കേൾക്കാൻ നല്ല രസം 😍ചില പാട്ടുകൾ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി 💔💔 😘😘😘

  • @mkpradeep2165
    @mkpradeep2165 Місяць тому +20

    മോളെ ഇതൊരു നിയോഗമാണ് . പുണ്യം ചെയ്ത ജന്മം . സൃഷ്ട വായ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @aathmaayanam-vasanthyvarad8979
    @aathmaayanam-vasanthyvarad8979 Місяць тому +31

    പാട്ടിലെ എല്ലാം മനസ്സിലായില്ലെങ്കിലും ഒന്നു മനസ്സിലായി. ശ്രേഷ്ഠമായൊരു സംഗീതവും, കാണാത്ത വാദ്യങ്ങളും! അതിലേറെ ആകർഷിച്ചത് ജാഡയില്ലാത്ത നിഷ്ക്കളങ്കമായ സംസാരം! എല്ലാ നന്മകളും നേരുന്നു...... മോളേ...!❤❤❤

  • @vijayanpv924
    @vijayanpv924 Місяць тому +30

    ഒരു ദേശാടനശലഭത്തിൻ്റെ യാത്ര പോലെ - ജീവിതം - നന്ദി ശാന്തി പ്രിയ -❤

  • @divakarana3992
    @divakarana3992 Місяць тому +17

    വൗ എന്തൊരത്ഭുതം ഒരു മലയാളി ബാവുൾ സംഗീത കലവറ തുറന്നുകാണിക്കുന്നു.
    വളരെ സന്തോഷം .എല്ലാ ഭാവുകങ്ങളും നേരുന്നു.എല്ലാമലയാളികളിലും .ഇതെത്തെട്ടെ.

  • @peternv5527
    @peternv5527 24 дні тому +2

    ശാന്തിയും പാട്ടും ഒരു കനവായി മനസ്സിൽ നിറയുന്നു .
    ആശംസകൾ ,മംഗളങ്ങൾ ❗❤❤

  • @satyamsivamsundaram143
    @satyamsivamsundaram143 Місяць тому +6

    നിഷ്കളങ്കതയുടെ പര്യായമോ ശാന്തി പ്രിയ. ദൈവമേ, ഏന്തൊരു സംഗീതം, എന്തൊരു സംസാരം. ദൈവം ആവോളം അനുഗ്രഹിക്കട്ടെ

  • @pramodtv-f2i
    @pramodtv-f2i Місяць тому +9

    പാട്ടുപോലെ തന്നെ ആ ചിരിയോടു കൂടിയ സംസാരവും.... പാട്ടിന്റെ ഒരു പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.. എല്ലാ ഭാവുകങ്ങളും നേരുന്നു.,

  • @bindukr6340
    @bindukr6340 28 днів тому +5

    കുറച്ചു കാര്യങ്ങൾ മനസ്സിലായി. ഒത്തിരി ഇഷ്ടമായി. അഹങ്കാരവും അഹംഭാവവും തീർത്തും ഒഴിവാക്കപ്പെട്ട ഒരു മനസ്സ്.. അതാണ്‌ വേണ്ടത്.. ആ ചൈതന്യം ഹൃദയത്തിൽ നിറയണം. ഭിക്ഷ വാങ്ങുക എന്ന് പറയുമ്പോൾ തന്നെ എല്ലാ അഹങ്കാരവും അവിടെ അവസാനിക്കുന്നു.. നിഷ്കളങ്കത്വം തുടിക്കുന്ന വാക്കുകൾ. ആ സംസാരരീതിയും... ഒത്തിരി ഇഷ്ടമായി ❤️❤️❤️

  • @neenamangalassery9077
    @neenamangalassery9077 Місяць тому +3

    വളരെ സന്തോഷം തോന്നിയ ഒരു ഇന്റർവ്യൂ. ശാന്തിപ്രിയയുടെ ആത്മീയതയിൽ നിന്ന് വരുന്ന ആ നിഷ്കളങ്കത എന്തൊരു ഭംഗിയാണ്. ആ നിഷ്കളങ്കത ഇന്റർവ്യൂ ചെയ്യുന്ന ആളിലും കാണാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ

  • @ramakrishnanka7797
    @ramakrishnanka7797 Місяць тому +17

    ചുട്ടു പൊള്ളുന്ന ഹൃദയത്തി ലേക്ക് കുളിർ മഴ പെയ്തനുഭവം .ഓം ശാന്തി ശാന്തി.

  • @jinesh4088
    @jinesh4088 Місяць тому +9

    എത്ര മനോഹരമാണ് ഹൃദയം നിറഞ്ഞു. ഒരു പാട് നന്ദി

  • @DhaneshPmusicpassion
    @DhaneshPmusicpassion Місяць тому +3

    2പേർക്കും നന്ദി..ഒരു ദൈവത്തെ ശരിക്കും കണ്ടു്...ഇടക്കൊക്കെ കണ്ണ് നിറഞ്ഞു..

  • @anithakumari5444
    @anithakumari5444 Місяць тому +4

    കണ്ണ് നിറയാതെ തുളുമ്പുകയാണ്.....സ്നേഹത്തിൻ്റെ ഭിക്ഷ യാചിക്കുന്നവർക്ക് നിറവ് കൊടുക്കുന്നവർ.....എല്ലാ ആശംസകളും......രണ്ടു പേർക്കും .....നന്ദി❤

  • @MohanKumar-op3ds
    @MohanKumar-op3ds Місяць тому +19

    മോളെ, ഈ നന്മകൾ ലോകത്തിൻ്റെ ഭാഗ്യമായി എന്നെന്നും നിലനില്ക്കട്ടെ! ഹൃദ്യം സ്നേഹസമൃദ്ധം, സത്യ സന്ധം.

  • @ancychacko2175
    @ancychacko2175 17 днів тому

    ശാന്തി പ്രിയയിലെ വിനയം, ഭവ്യത, സംഗീതവഴിയിലൂടെ കടന്നുപോകുമ്പോൾ സ്വായത്തമാക്കുന്ന അനുഭവ സമ്പത്ത്, അങ്ങനെ എല്ലാം... പുറത്തു കൊണ്ടുവരുവാൻ അവസരം നൽകുന്ന അവതാരിക. വിനയാന്വിതരായ രണ്ടാൾക്കും അഭിന ന്ദനങ്ങൾ!

  • @jineshpaul9611
    @jineshpaul9611 24 дні тому +1

    എത്ര നിഷ്കളങ്കമായ സംസാരം...
    പിടിച്ചിരുത്തുന്ന സംഗീതവും ശബ്ദവും ...
    ഈ ഇന്റർവ്യൂ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 🙏

  • @neethuKr-u4w
    @neethuKr-u4w Місяць тому +5

    എന്തൊരു രസാണ് ശാന്തിയുടെ സംസാരം കേൾക്കാൻ.. പാട്ട് പോലെ മനോഹരം..

  • @Manojkumar-pr7bb
    @Manojkumar-pr7bb Місяць тому +4

    സംഗീതവും മറ്റ് കലകളുമെല്ലാം ബിസിനസ് ആയി മാറിയ കാലഘട്ടത്തിൽ, വ്യത്യസ്ഥമായ ഒരു സംഗീത സംസ്കാരമായി തുടരുന്ന ബാവുൾ സംഗീതം... അതിൻ്റെ ഉപാസകയായ പാട്ടുകാരി ....ഇങ്ങനെയും ചില ഗായകർ ഇന്നും ജീവിക്കുന്നു എന്ന് ലോകത്തെ അറിയിച്ച ഇൻ്റർവ്യൂവർ ....... മനോഹരമായ ഒരു എപ്പിസോഡ് , അഭിനന്ദനങ്ങൾ, ആശംസകൾ❤

  • @jerryanuathinas5620
    @jerryanuathinas5620 23 години тому

    അതിമനോഹരം ഒരു നെഗറ്റീവ് കമൻസ് പോലുമില്ലാത്ത ഒരു യൂട്യൂബ് പ്രോഗ്രാമായി മാറി കേട്ടിരിക്കുന്നവർ 100% അതിൽ ലയിച്ചു പോകുന്നു.

  • @anandamv2955
    @anandamv2955 23 дні тому

    അഞ്ചുവർഷം മുസ്west bengal യാത്ര പോയപ്പോൾ ബാവുൽ ഗായകരെക്കൊണ്ട് ബാവുൽ പാട്ടുകൾ പാടി.ച്ചിരുന്നു അന്നു മുതൽ ഈ ട്യൂൺ ഇങ്ങനെ വിങ്ങിവിങ്ങി നിൽപുണ്ട് മനസിൽ, നന്ദി നന്ദി രണ്ടാൾക്കും❤🙏

  • @PrakashvrValilveeduramachandra
    @PrakashvrValilveeduramachandra 27 днів тому +5

    Wow എന്തൊരു ഗാംഭീര്യമുള്ള ശബ്ദം അതിലുപരി എളിമയോടുള്ള സംസാരം ശെരിക്കും പറഞ്ഞതുപോലെ ഹൃദയത്തിൽ തുളച്ചുകയറി അല്പനേരത്തേയ്ക്ക് ഏതോ ഒരുലോകത്തെത്തിയ ഫീൽ 👌🏻❤️

  • @preethscreativeworld7933
    @preethscreativeworld7933 29 днів тому +2

    മനസ്സ് ശാന്തം സമാധാനം❣️❣️❣️അതിമനോഹരം എന്നല്ലാതെ എന്ത്🙏🙏പ്രണാമം

  • @mansooralip4905
    @mansooralip4905 Місяць тому +7

    അതിർവരമ്പുകൾ ഇല്ലാതെ സംഗീതം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഒഴുകികൊണ്ടേയിരിക്കും........🎶🎶🎶🎶🎶

  • @dayanandppakrishnan1964
    @dayanandppakrishnan1964 25 днів тому +1

    വർത്തമാനം തന്നെ സ്നേഹപൗർണ്ണമിയായി ഉദിച്ചു പൊങ്ങിയ അനുഭവം....
    എന്തൊരു ആകർഷണീയതയാണ് ഈ കൂടിക്കാഴ്ചയ്ക്ക് ❤
    സ്നേഹം ❤❤❤❤❤

  • @pkphotographyy
    @pkphotographyy Місяць тому +3

    അതിമനോഹരം സോദരി ... ഹൃദയത്തിലേയ്ക്ക് ഇറങ്ങുന്ന സംഗീതം...

  • @anilkumaranitha248
    @anilkumaranitha248 Місяць тому +3

    വളരെ മനോഹരമായ ഒരു അഭിമുഖവും ആത്മാവിലേക്ക് ആഴത്തിൽ ഇറങ്ങുന്ന പാട്ടുകളും വളരെ നന്ദി രണ്ടുപേർക്കും🙏🙏🙏

  • @geethadevi995
    @geethadevi995 29 днів тому +2

    മനോഹരം ഹൃദയത്തിൽ ആഞ്ഞു തറച്ചു

  • @DevaDeven-k9z
    @DevaDeven-k9z Місяць тому +6

    അങ്ങ് അകലെ കായലിനക്കരെയുള്ള വ വയലോലകളിലൂടെ നമ്മുടെ കർണ്ണ ങ്ങളിലേക്ക് ഒഴുകിയെത്തുന്നതുപോലെ തോന്നുന്നു ഈ കുട്ടിയുടെ പാട്ടുകൾ🙏🥰🙏💐😍 പോരുന്നോ എന്റെ ഗ്രാമത്തിലേക്ക്

  • @sathiavathik7199
    @sathiavathik7199 Місяць тому +6

    🎉 പേരു് പോലെ തന്നെ പാട്ടിലൂടെ ശാന്തി ഇഷ ടപ്പെന്ന മറ്റു ള്ളവരേയും അതിലേയ്ക്കു നയിക്കുന്നവൾ , അചഛന്റെയും അമ്മയുടേയും ശാന്തിയുടെ പ്രതീകഠ. ജന്മാന്തര പുണ്യം. വണ്ടൂരിൽ വെച്ച് നമ്മൾ പരിചയപ്പെട്ടു. ഡ്രസ്മാറാൻ വന്നപ്പോൾ. വയനാട്ടുകാരിയും ബാലുശ്ശേരിക്കാരിക്കുമാണെനു പറഞ്ഞപ്പോൾ ഞാനും അതേഎന്നുപറഞ്ഞു. ഓക്ക് ന്നോ.❤ ഷൗക്കയുടെ എല്ലാ പരിപാടിയിലും കേൾക്കാറുണ്ട്. വിശ്വത്തോളംവളന്ന്വലുതാവട്ടെ . മനസ്സിൽ അതാവുന്ങ്കിലും .🙏🌹❤

  • @sivanandas6724
    @sivanandas6724 Місяць тому +5

    ആഹാ! എന്തൊരു വ്യത്യസ്തമായ അനുഭൂതി! ❣️❣️❣️❣️🙏🙏🙏🙏

  • @Anishsivaraman
    @Anishsivaraman Місяць тому +2

    ഗ്രാമങ്ങളെ സ്നേഹിക്കുന്ന ശാന്തി പ്രിയയെ കാണുമ്പോൾ തന്നെ ബംഗാൾ ഗ്രാമങ്ങളുടെ സൗന്ദര്യം മനസ്സിലേക്ക് വരും. വളരെ നല്ല സ്വരവും, സംസാര ശൈലിയും ആണ് ശാന്തി പ്രിയക്ക്.... 😊❤️

  • @indiafirst6667
    @indiafirst6667 17 днів тому +1

    മധുരം .. മനോഹരം .. ഭാഷക്കപ്പുറമുള്ള അനുഭൂതി❤

  • @josephchandy2083
    @josephchandy2083 Місяць тому +3

    അർത്ഥമൊന്നുമറിയില്ല; എന്നാൽ ഈ സംഗീതം ഹൃദയതന്ത്രികളെ തൊട്ടുണർത്തി അവാച്യമായ ഒരു നിർവൃതി പ്രദാനം ചെയ്യുന്നു.❤
    ബേബി സാറിൻ്റെ മകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും

  • @yaathra6402
    @yaathra6402 29 днів тому +2

    കവളം മടലിൽ കമ്പുകുത്തി..... ശരിക്കും ആ കുട്ടിക്കാലം ഓർത്തു.... അതിലേക്കു പോയി..... 🙏🏻🙏🏻
    എല്ലാ ഭാവുകങ്ങളും 🙏🏻🙏🏻🙏🏻🙏🏻

  • @narayananpixel
    @narayananpixel 29 днів тому +2

    കൂടെയിരുന്നു അഭിമുഖം ചെയ്ത sanitha നല്ല കേൾവിക്കാരിയായി മാറി

  • @pgn4nostrum
    @pgn4nostrum Місяць тому +4

    നിഷ്കളങ്കതയില്
    മുക്കിയെടുത്ത ...
    സ്നേഹ സ്വരൂപിണി
    ആയ പ്രകൃതിയുടെ സ്വന്തം പാട്ടുകാരി...
    🌹🌹❤❤❤👉🙏
    അമ്മേ സരസ്വതീ...
    എന്ന് വിളിച്ചുപോയി മോളേ

  • @anilkumarsatheesh1259
    @anilkumarsatheesh1259 Місяць тому +9

    ശരിക്കും ഹൃദയത്തെ തൊടുന്നുണ്ട് ഗാനങ്ങൾ ....... ഗുരുവിൻ്റെയും...... സൂപ്പർ...താങ്ക്സ്🌹🌹🌹

  • @ravedranayadathil7076
    @ravedranayadathil7076 Місяць тому +6

    സഹോദരി അത്ഭുതം തന്നെ ഈ സംഗീതത്തെ മനോഹരമായ് പരിചയപ്പെടുത്തുന്ന നല്ല അവതരണം ഈ സംഗീതത്തെ ജനഹൃദയങ്ങളി എത്തിക്കുന്നതിന്നു നന്ദി എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @SudhakaranV-l6c
    @SudhakaranV-l6c 24 дні тому +1

    തികച്ചും mystic ആയ അനുഭവം.. ഈ നൈർമല്യത്തിനു മുമ്പിൽ കൈകൂപ്പുന്നു ❤

  • @dr.jayasreev.4095
    @dr.jayasreev.4095 25 днів тому +1

    എത്ര മനോഹരമാണീകൊടുക്കൽവാങ്ങലുകളുടെ ലോകം. കൂടുതലറിയാനാഗ്രഹം.❤️❤️❤️

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 Місяць тому +8

    ദൈവത്തെ നേരിൽ കാണുന്ന നിമിഷമാണ് ബാവുൾ സംഗീതം എന്ന് തോന്നുന്നു

  • @vincentpaul8944
    @vincentpaul8944 27 днів тому +1

    എന്ത് എഴുതണം എന്ന് അറിയില്ല നമിക്കുന്നു സഹോദരി നിങ്ങളെ നേരിൽ കാണനും പരിചയപ്പെടനും ഒരു വസരം കിട്ടട്ടെ എന്ന് അഗ്രഹിക്കുന്നു

  • @HaksarRK
    @HaksarRK Місяць тому +3

    അവരുടെ മുഖത്തെയാ നിര്‍മമതയുള്ള എന്നാല്‍ സന്തോഷം നിറഞ്ഞ ഭാവം !!
    സനിത മനോഹരമായി ചെയ്തു അഭിമുഖം...

  • @yamunar.9225
    @yamunar.9225 Місяць тому +4

    വളരെ മനോഹരം ശാന്തിയുടെ സംസാരവും പാട്ടും ശാന്തിയുടെ ശാന്തത നിറഞ്ഞ ഭംഗി ❤

  • @sreeshisree9661
    @sreeshisree9661 25 днів тому

    Thankyou for this amazing interview❤️❤️❤️.... ആദ്യമായി കേൾക്കാ ഈ സംഗീതം.. പറഞ്ഞ പോലെ തന്നെ മനസ്സിലേക്ക് തുളഞ്ഞു കയറി.. ശബ്ദവും ഗാനവും ശൈലിയും എല്ലാം 🙏🙏🙏🙏🙏🙏🙏

  • @sathyanandakiran5064
    @sathyanandakiran5064 Місяць тому +8

    നമസ്തേ
    ശാന്തി പ്രിയ ഗംഭീരം.
    ഇപ്പോ ശാന്തി പ്രിയ കേരളത്തിലാ

  • @ManojKumar-he3bf
    @ManojKumar-he3bf Місяць тому +6

    നമ്മുടെ കയ്യിൽ ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി.
    അച്ഛനെ പാട്ട് പാടി കൊണ്ട് യാത്രയാക്കിയത് മറക്കാനാവുന്നില്ല.
    നമ്മൾ എല്ലാവരും ചേർന്ന് ( ഉത്തമൻ സർ, ബാദുഷക്ക, ഉണ്ണി, ബേബി ഏട്ടൻ',,,,,) പാട്ടുകൾ പാടിയ ആ സന്ധ്യയും ഒരിക്കലും മറക്കുവാൻ കഴിയില്ല.

  • @binukunjukunju8067
    @binukunjukunju8067 Місяць тому +6

    ഒരു രക്ഷയുമില്ല... എന്താ സുഖം കേൾക്കുവാൻ ❤❤

  • @sumesht.s9583
    @sumesht.s9583 Місяць тому +5

    ഹൃദയം തുറന്ന് സംസാരിക്കുന്ന ഒരാളുടെ വാക്കുകൾ.
    സന്തോഷം.സ്നേഹം,ശാന്തിപ്രിയ...🩵🦋

  • @RANJURAMACHANDRAN-f9e
    @RANJURAMACHANDRAN-f9e Місяць тому +3

    എന്റെ അയൽവാസി, my friend, god bless you ചേച്ചി

  • @VijeshSVSV
    @VijeshSVSV Місяць тому +1

    എത്ര ശാന്തസുന്ദരമായ സംസാരം .... ഒഴുക്ക്.... ആഴം....
    ബാവുളിൻ്റെ മാസ്മരികത ....
    Wowww.....

  • @dharmabhoomi1676
    @dharmabhoomi1676 Місяць тому +2

    അനുഗ്രഹീത , എല്ലാ ഭാവുകങ്ങളും, സത്യത്തിൽ നിൻ്റെ പാട്ടുകളും അറിവുകളും എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു. ദീർഘമായി തുടരട്ടെ ഈ സഫല യാത്ര... നന്ദി, സ്നേഹം....

  • @lotuscookingplaza7917
    @lotuscookingplaza7917 Місяць тому +5

    അശോകാ സൂപ്പർ ആദ്യ മായി ട്ടാ ഈകുട്ടിയെ കാണുന്ന 👍🙏❤️

  • @UshaKumari-cu7ed
    @UshaKumari-cu7ed 29 днів тому +2

    അതിമനോഹരം പൂന്താനം കവിതയുംബാവുൾപാട്ടിൽ കേട്ടു പുതിയ അറിവാണ്👍🙏👌

  • @Mbachuk
    @Mbachuk Місяць тому +2

    ആദ്യം നന്ദി പറയുന്നത് ഈ ചാനലിനോടാണ് കാരണം ഈ വിഷ്വലിൽ ഞാനെന്നെ മറന്ന അനുഭൂതിയാണ് നൽകിയത്. ❤❤
    ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പറിച്ചുനടന്നപോലെ ഒരുപാട് അനുഭൂദികൾ തന്നതിന് ഒരായിരം നന്ദി

  • @nandibh71
    @nandibh71 Місяць тому +1

    കവിതപോലെ ഒരു അഭിമുഖം❤

  • @praseethaashokan6123
    @praseethaashokan6123 Місяць тому +4

    Soooper മോളേ ഞാൻ നിന്നിൽ ആ ശക്തിയെ കാണുന്നു

  • @geethakoottala8548
    @geethakoottala8548 Місяць тому +5

    ❤❤❤❤ ഒരുപാടിഷ്ടം northil രാത്രികാലങ്ങളിൽ ബാവുൾപാട്ടുകൾ േകട്ടിരുന്ന ദിനങ്ങളോർത്തു ........❤❤

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Місяць тому +18

    എന്ത് രസായിട്ടാ അവർ സംസാരിക്കുന്നത്.

  • @bimalroy1485
    @bimalroy1485 Місяць тому +4

    അത്യപൂർവ്വാനുഭവം
    രണ്ടാളിന്റെയും നിഷ്ക്കളങ്കതയും

  • @sowminiradhakrishnan2753
    @sowminiradhakrishnan2753 Місяць тому +2

    വല്ലാത്തൊരിഷ്ടം....ഈ പാട്ടിനോട്

  • @muruganacharymk3558
    @muruganacharymk3558 8 днів тому

    ഹൃദയത്തിൽ തറക്കുന്നവാക്കുകൾ. സൂപ്പർ. 🙏

  • @prem9501
    @prem9501 Місяць тому +5

    She sounds so content with her life ❤ Interviewer has done a great job 👍

  • @HELLCAT703
    @HELLCAT703 Місяць тому +5

    ശെരിയ്ക്കും ഇതല്ലെ സ്ത്രീ രൂപം 🙏🏼

  • @baluchandran9696
    @baluchandran9696 Місяць тому +3

    Baul did touch my heart in a train journey through WB long ago....again the same sensation and feel..pure love, simplicity and happiness... thanks

  • @laijupanniyankara5238
    @laijupanniyankara5238 28 днів тому +1

    ബാവുൽ ഗാനം ആലപിക്കാൻ കഴിവ് മാത്രം പോരാ; തപസ്സു കൂടി വേണമെന്ന് തോന്നി പോകുന്നു.❤❤❤

  • @milithechef771
    @milithechef771 24 дні тому

    ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന സംഗീതവും ശബ്ദവും ❤...
    എന്തൊരു നിഷ്കളങ്കമായ സംസാരം..
    ഇന്റർവ്യൂ നടത്തിയ കുട്ടിയും നന്നായി ചെയ്തിരിക്കുന്നു 🙏
    രണ്ട് പേർക്കും ആശംസകൾ ... ഈ കുട്ടിയുടെ സംഗീതം എന്നെങ്കിലും നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ 🙏

  • @sivaprasadkt
    @sivaprasadkt 10 днів тому

    നന്ദി , സ്നേഹഗായികേ❤

  • @gopikrishnankattayat9657
    @gopikrishnankattayat9657 Місяць тому +8

    ശാന്തി പ്രിയയുടെ സംഗീതവും സംസാരവും ഒരു പോലെ ഹൃദ്യം

  • @subhashs9538
    @subhashs9538 Місяць тому +2

    അഭിനന്ദനങ്ങൾ മോളെ.. 💐

  • @bijinisurandran5665
    @bijinisurandran5665 Місяць тому +2

    ❤❤❤❤❤❤❤❤❤❤
    ഇനിയും ഒരു പാട് ഗുരുക്കൻമാരുടെ കൃതികൾ പാടാൻ കഴിയട്ടെ
    നമ്മുടെ കേരളത്തിലും നിറയെ കേൾക്കാൻ ആഗ്രഹിക്കുന്നു❤🎉
    കുണ്ഡലിനി പാട്ട് പോലെ ഇനിയും ഗുരുദേവ കൃതികൾ പാടണം❤🎉
    ഉള്ളിലെ ആനന്ദം നമുക്കു കൂടി പകർന്നു കിട്ടുന്നു
    "അകവും പുറവും തിങ്ങും മഹിമാവാർന്ന നിൽപദം"
    ദൈവദശകം

  • @jpandhoor8837
    @jpandhoor8837 Місяць тому +4

    Wow...thank you very much for this wonderful experience ❤❤❤❤. God bless you dear. Manassinu nalloru kulirma thonnunna gaanam and gaathram ❤❤❤

  • @ramakrishnankv
    @ramakrishnankv Місяць тому +2

    സത്യത്തിൽ എനിക്ക് തോന്നിയത് സഹജതയിൽ എത്തിക്കാനുള്ള പ്രകൃതിയിൽ സഹജമായി ഉണ്ടായിരിക്കുന്ന സഹജമായ ഈണം ആയിട്ടാണ് ബാബുൾ സംഗീതം എന്നാണ്. ഈണത്തിലേക്ക് ലയിച്ചുചേർന്ന് ആ സഹചാവസ്ഥയിലേക്ക് എത്തുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. എന്തോ പ്രകൃതിയുമായി വളരെ അടുപ്പമുള്ള ഒരു ഇണമാണ് ബാബുൽ സംഗീതത്തിൽ ഉള്ളത്

  • @vijayasidhan8283
    @vijayasidhan8283 Місяць тому +1

    Beautiful voice and sensuous singing
    First time being introduced to this strain of folk music
    Thank you for the wonderful interview

  • @anithabhaskaran6494
    @anithabhaskaran6494 Місяць тому +4

    പുണ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shajivu4124
    @shajivu4124 Місяць тому +3

    My first experience with this type of music, excellent!

  • @niranjsatish4106
    @niranjsatish4106 Місяць тому +4

    ഒറ്റ വക്കിൽ സുന്ദരം ..... എന്ന് മാത്രം ❤

  • @rahmanelangoli9746
    @rahmanelangoli9746 13 днів тому

    അപാരം. ആസ്വാദകരം. സൂപ്പർ. നമിച്ചു ട്ടോ 🙏🙏🙏❤️😍

  • @karuppaswamyraman6207
    @karuppaswamyraman6207 Місяць тому +2

    വളരെ നന്നായിട്ടുണ്ട്. മലയാളിക്ക് ഈ സംഗീതത്തിന്റെ പ്രത്യേകതകൾ അറിയാൻ ഉപകരിക്കുന്നുണ്ട് 👌👌👌🌹🌹🌹

  • @salooshap7121
    @salooshap7121 25 днів тому

    കനവിലെ ആ വൈകുനേരങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല 🥰.. ഒരുപാട് വർഷങ്ങൾക്കു മുൻപേയുള്ള ആ പത്തു ദിവസങ്ങൾ.... ❤️😍❤️ പാട്ടും ഡാൻസും ഒക്കെ ആയി ആർമദിച്ച ദിവസങ്ങൾ 🥰🥰🥰🥰...

  • @princegauravabdulmajeed7739
    @princegauravabdulmajeed7739 24 дні тому

    ദൈവീകത നിഷ്കളങ്കത
    സ്വാത്വികം എന്നൊക്ക കേട്ടിട്ടേയുള്ളായിരുന്നു ഈ ഇന്റർവ്യൂ കാണുന്നതുവരെ🤩🙏🏻

  • @sathyanes326
    @sathyanes326 15 днів тому

    മനോഹരം 🌹👍👍👍

  • @ashakumarir7563
    @ashakumarir7563 Місяць тому +1

    ഇത്രയും ശുദ്ധമായ ഒരു കലാരൂപം..... ഇന്ത്യയിൽ ഉണ്ടല്ലോ സർവശക്താ 🙏🥰.... ഭഗവാനെ 🙏

  • @h98884
    @h98884 Місяць тому +1

    മനോഹരം 🌹

  • @suneshthayyil455
    @suneshthayyil455 23 дні тому

    ഹൃദയസ്പർശി യായ ഗാനങ്ങൾ 🙏🌹