മത്തിക്കണ്ണീ, എനിക്ക് സന്തോഷം താ, നീലവര്‍ണ്ണീ, പെരിയ കാട്ടാളത്തീ (മാതംഗി - കിരാതി) മാനമാതൃമേയേ മായേ മരകതഛായേ, ശിവജായേ മീനലോചനി, പാശമോചിനി, മാനിനി, കദംബവനവാസിനി അറിയപ്പെടുന്ന അറിവിന്റെ തായേ (മാനിക്കപ്പെട്ട മാതൃമേയ), ശെപ്പിടിവിദ്യക്കാരീ (മായ), പച്ചമുത്തേ (മരതകഛായ - റെസംബ്ലിങ് എമെറാള്‍ഡ്), ശിവന്റെ കെട്ട്യോളേ, അയലക്കണ്ണീ, കെട്ടഴിക്കുന്നോളേ (പാശം സംസാരബന്ധത്തിന്റെ കയ്റില്‍ നിന്ന് മോചിപ്പിക്കുന്നവള്‍), മാനിച്ചോളേ, കടമ്പക്കാട്ടില്‍ പാര്‍ക്കുന്നോളേ മധുരാപുരിനിലയേ മണിവലയേ മലയധ്വജപാണ്ഡ്യരാജതനയേ വിധുവിഡംബനവദനേ, വിജയേ, വീണാഗാന ദശഗമകക്രിയേ മധുമദമോദിതഹൃദയേ, സദയേ മഹാദേവസുന്ദരേശപ്രിയേ മധുമുരരിപുസോദരീ, ശാതോദരീ, വിധിഗുരുഗുഹവശങ്കരീ, ശങ്കരീ മധുരാപട്ടണം താമസസ്ഥലമാക്ക്യോളേ (മധുരാ നാമ പുരി നിലയം യസ്യാ സാ), മണിമുത്തിന്റെ വള അണിയുന്നോളേ; സഹ്യക്കുന്ന് കൊടിയടയാളമായിട്ടുള്ള പാണ്ഡ്യരാജാവിന്റെ മോളേ (മലയ - സഹ്യാദ്രി, പടിഞ്ഞാറേ മലനിരകള്‍, അത് ധ്വജം - അടയാളമായിട്ടുള്ള അണ്ണന്‍), ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന മോറീ (വിഡംബന - പലേ അര്‍ത്ഥങ്ങളും ഉണ്ടെങ്കിലും ഇവിടെ റെപ്രെസെന്റ് എന്നത് യോജിക്കുന്നു, വിധുവിനെ വിഡംബനം ചെയ്യുന്ന വദന), ജയിക്കുന്നോളേ, വീണ വായിക്കുമ്പൊ പത്തു ഗമകങ്ങളും (സ്വരാലാപനവൈചിത്ര്യം) ഒരുപോലെ വായിക്കുന്നോളേ, മധുവിന്റെ (ഹണിയുടെ) മദത്തെ (അഹങ്കാരത്തെ) മോഹിപ്പിക്കുന്ന ഹൃദയള്ളോളേ, ദയേള്ളോളേ, മഹാദേവനായിരിക്കുന്ന സുന്ദരേശന് പ്രിയപ്പെട്ടോളേ, മധു, മുരന്‍ എന്നോരുടെ ശത്രുവിന്റെ പെങ്ങളേ, ഒട്ടിയവയറീ, വിധി, ബൃഹസ്പതി എന്നോരെ വശീകരിക്കുന്നോളെ, ശങ്കരന്റെ പകുതീ-- കീര്‍ത്തനത്തില്‍ ആകെ "ദേഹി" എന്ന ഒരു പൂര്‍ണ്ണക്രിയയേ ഉള്ളു. "മുദം" എന്നൊരു കര്‍മ്മവും (പ്രെഡിക്കേറ്റ് ). ബാക്കിയൊക്കെ സംബോധനകളും. അപ്പോള്‍ സംഗീതം തന്നെയാണ് പ്രധാനമായും എഴുതിയ ആള്‍ മനസ്സിരുത്തിയിട്ടുണ്ടാവുക. (തർജ്ജുമ ആന്റ് കമന്റ് ബൈ ദിലീപേട്ടൻ)
🙏🙏🙏🙏🙏 koti koti pranaam!
Thanks for upload. This is one of my favourite.
I always love the most possible variations in this rendition . Very mysterious 👌🙏
മത്തിക്കണ്ണീ, എനിക്ക് സന്തോഷം താ, നീലവര്‍ണ്ണീ, പെരിയ കാട്ടാളത്തീ (മാതംഗി - കിരാതി)
മാനമാതൃമേയേ മായേ മരകതഛായേ, ശിവജായേ
മീനലോചനി, പാശമോചിനി, മാനിനി, കദംബവനവാസിനി
അറിയപ്പെടുന്ന അറിവിന്റെ തായേ (മാനിക്കപ്പെട്ട മാതൃമേയ), ശെപ്പിടിവിദ്യക്കാരീ (മായ), പച്ചമുത്തേ (മരതകഛായ - റെസംബ്ലിങ് എമെറാള്‍ഡ്), ശിവന്റെ കെട്ട്യോളേ, അയലക്കണ്ണീ, കെട്ടഴിക്കുന്നോളേ (പാശം സംസാരബന്ധത്തിന്റെ കയ്റില്‍ നിന്ന് മോചിപ്പിക്കുന്നവള്‍), മാനിച്ചോളേ, കടമ്പക്കാട്ടില്‍ പാര്‍ക്കുന്നോളേ
മധുരാപുരിനിലയേ മണിവലയേ മലയധ്വജപാണ്ഡ്യരാജതനയേ
വിധുവിഡംബനവദനേ, വിജയേ, വീണാഗാന ദശഗമകക്രിയേ
മധുമദമോദിതഹൃദയേ, സദയേ മഹാദേവസുന്ദരേശപ്രിയേ
മധുമുരരിപുസോദരീ, ശാതോദരീ, വിധിഗുരുഗുഹവശങ്കരീ, ശങ്കരീ
മധുരാപട്ടണം താമസസ്ഥലമാക്ക്യോളേ (മധുരാ നാമ പുരി നിലയം യസ്യാ സാ), മണിമുത്തിന്റെ വള അണിയുന്നോളേ; സഹ്യക്കുന്ന് കൊടിയടയാളമായിട്ടുള്ള പാണ്ഡ്യരാജാവിന്റെ മോളേ (മലയ - സഹ്യാദ്രി, പടിഞ്ഞാറേ മലനിരകള്‍, അത് ധ്വജം - അടയാളമായിട്ടുള്ള അണ്ണന്‍), ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന മോറീ (വിഡംബന - പലേ അര്‍ത്ഥങ്ങളും ഉണ്ടെങ്കിലും ഇവിടെ റെപ്രെസെന്റ് എന്നത് യോജിക്കുന്നു, വിധുവിനെ വിഡംബനം ചെയ്യുന്ന വദന), ജയിക്കുന്നോളേ, വീണ വായിക്കുമ്പൊ പത്തു ഗമകങ്ങളും (സ്വരാലാപനവൈചിത്ര്യം) ഒരുപോലെ വായിക്കുന്നോളേ, മധുവിന്റെ (ഹണിയുടെ) മദത്തെ (അഹങ്കാരത്തെ) മോഹിപ്പിക്കുന്ന ഹൃദയള്ളോളേ, ദയേള്ളോളേ, മഹാദേവനായിരിക്കുന്ന സുന്ദരേശന് പ്രിയപ്പെട്ടോളേ, മധു, മുരന്‍ എന്നോരുടെ ശത്രുവിന്റെ പെങ്ങളേ, ഒട്ടിയവയറീ, വിധി, ബൃഹസ്പതി എന്നോരെ വശീകരിക്കുന്നോളെ, ശങ്കരന്റെ പകുതീ--
കീര്‍ത്തനത്തില്‍ ആകെ "ദേഹി" എന്ന ഒരു പൂര്‍ണ്ണക്രിയയേ ഉള്ളു. "മുദം" എന്നൊരു കര്‍മ്മവും (പ്രെഡിക്കേറ്റ് ). ബാക്കിയൊക്കെ സംബോധനകളും. അപ്പോള്‍ സംഗീതം തന്നെയാണ് പ്രധാനമായും എഴുതിയ ആള്‍ മനസ്സിരുത്തിയിട്ടുണ്ടാവുക.
(തർജ്ജുമ ആന്റ് കമന്റ് ബൈ ദിലീപേട്ടൻ)
Adbhutam