ഗ്രന്ഥങ്ങളുടെ കൂട്ടുകാരൻ _ഇബ്നുൽ ജൗസി (റഹി)
Вставка
- Опубліковано 7 лют 2025
- “ദുനിയാവിനെ തേടി നടക്കുന്നവർ ദുനിയാവിലെ ഏറ്റവും വലിയ ആസ്വാദനത്തെക്കുറിച്ച് അശ്രദ്ധരാണ്. ആ ആസ്വാദനമാകട്ടെ മഹത്വകരമായ അറിവാകുന്നു..."
(ഇബ്നുൽ ജൗസി (റ)
ഇബ്‌നുൽ ജൗസി’ എന്ന് ലോകത്ത് അറിയപ്പെടുന്ന മഹാപണ്ഡിതന്റെ യഥാർഥ നാമം ജമാലുദ്ദീൻ അബുൽ ഫറജ് അബ്ദുറഹ്‌മാൻ ബിൻ അലി എന്നാണ്. അബ്ബാസി കാലഘട്ടത്തിൽ ഹിജ്റ 510ലാണ് ജനനം .ഹമ്പലി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന അബുൽ ഫറജ് ഇബ്നുൽ ജൗസി.ക്വുറൈശി ഗോത്രക്കാരനായ ഇദ്ദേഹത്തിന്റെ വംശപരമ്പര അവസാനിക്കുന്നത് ഇസ്‌ലാമിക ലോകത്തെ പ്രഥമ ഖലീഫ അബൂബക്‌റി(റ)ലേക്കാണ്. ബാഗ്ദാദിൽ ജനിച്ച ഇദ്ദേഹത്തെ പടിഞ്ഞാറൻ ബാഗ്ദാദിലെ ‘ഫുർദ്വത്തുൽ ജൗസ്’ എന്ന സ്ഥലത്തേക്ക് ചേർത്തു വിളിക്കുന്നതിനാലാണ് ‘ഇബ്‌നുൽ ജൗസി’ എന്ന നാമം വിഖ്യാതമായത്.മൂന്നാം വയസ്സിൽ പിതാവിന്റെ വിയോഗത്തോടെ അനാഥനായ ഇദ്ദേഹം പിന്നീട് വളർന്നത് പിതൃസഹോദരിയുടെ സംരക്ഷണയിലാണ്. പിതാവിന്റെ വിയോഗാനന്തരം ഇബ്‌നുൽ ജൗസിയുടെ മാതാവ് വീണ്ടും വിവാഹിതയായതിനാൽ പിതൃസഹോദരി അദ്ദേഹത്തെ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനായി അദ്ദേഹത്തെ ‘മസ്ജിദ് അബിൽ ഫദ്വൽ ഇബ്‌നുനാസ്വിറി’ലേക്ക് അയച്ചതും പിതൃസഹോദരിയാണ്. അവിടെവച്ച് അദ്ദേഹത്തിന് ഗുരുനാഥന്റെ ശിക്ഷണവും പരിലാളനയും അങ്ങേയറ്റത്തെ പിന്തുണയും ലഭിക്കുന്നതോടൊപ്പം, അറിവിന്റെ ആദ്യപാഠങ്ങൾ നുകരാനും വിശുദ്ധ ക്വുർആൻ ഹൃദിസ്ഥമാക്കാനും സൗഭാഗ്യമുണ്ടായി.
പിതാവിന്റെ അനന്തരസ്വത്തിന്റെ ആധിക്യം ഇബ്‌നുൽ ജൗസിയുടെ അറിവന്വേഷണത്തിന് കരുത്ത് പകർന്നു. മറ്റാരെയും ആശ്രയിക്കാതെ അറിവിൻ പാതകൾ അനായാസം താണ്ടിക്കടക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമ്പത്തിന്റെ ആധിക്യം അദ്ദേഹത്തെ അശ്രദ്ധനാക്കിയില്ല. ഉണക്കറൊട്ടിയും പച്ചവെള്ളവുമായിരുന്നു പഠന കാലത്തെ പ്രധാന ഭക്ഷണം. ചെറുപ്പം മുതൽക്കേ ഭയഭക്തിയും അറിവ് നേടാനുള്ള ത്വരയും കൈമുതലാക്കിയതിനാൽ കളിതമാശകളിൽ വിഹരിക്കാൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നില്ല. ചെറുപ്രായത്തിൽതന്നെ പണ്ഡിത കേസരികളായ ഗുരുനാഥരിൽനിന്നും ബൃഹത്തായ ഗ്രന്ഥങ്ങൾ പഠിക്കാനുള്ള അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ യശസ്സുയർത്തി.
‘സ്വയ്ദുൽ ഖാത്വിർ’ എന്ന വിഖ്യാത ഗ്രന്ഥം രചിക്കുന്നതിനോടകം തന്നെ ഇരുപതിനായിരം വാള്യങ്ങൾ താൻ വായിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
കർമശാസ്ത്രം, ഹദീസ്, തർക്കശാസ്ത്രം, തഫ്‌സീർ, ചരിത്രം, സാഹിത്യം തുടങ്ങി ഒട്ടനവധി വിജ്ഞാനീയങ്ങളിൽ നൈപുണ്യം നേടിയ അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സുകൾ ജനനിബിഢമായിരുന്നു. അദ്ദേഹത്തിന്റെ വിജ്ഞാന സാഗരത്തിൽനിന്ന് മധുനുകരാൻ സാധാരണക്കാർക്കും പണ്ഡിതന്മാർക്കും പുറമെ ഖലീഫമാരും മന്ത്രിമാരും നേതാക്കളുമൊക്കെ വന്നെത്തുമായിരുന്നു.
ഇബ്‌നുൽ ജൗസിയിൽനിന്നും ശിഷ്യത്വം നേടാൻ ഭാഗ്യം സിദ്ധിച്ച ചിലർ:
അൽഹാഫിദ്വ് അബ്ദുൽ ഗനിയ്യ് ഇബ്‌നു അബ്ദുൽ വാഹിദ്, യൂസുഫ് ഇബ്‌നു ഖസ്അലി, അഹ്‌മദ് ഇബ്‌നു അബ്ദുദ്ദാഇം. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളെ പരിചയപ്പെടുത്താന്‍ മാത്രം പില്‍ക്കാലത്ത് പണ്ഡിതര്‍ ഗ്രന്ഥങ്ങളെഴുതി! അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെക്കുറിച്ചു മാത്രം ‘മുഅല്ലഫാത്തു ഇബ്‌നില്‍ ജൗസി’ എന്ന പേരില്‍ ഉസ്താദ് അബ്ദുല്‍ ഹമീദുല്‍ അല്‍വജി അല്‍ ഇറാഖി എഴുതിയ ഗ്രന്ഥം ഇക്കൂട്ടത്തില്‍ പ്രസിദ്ധമാണ്. അതില്‍ അദ്ദേഹത്തിനു ലഭിച്ചതുമാത്രമായി 519 ഗ്രന്ഥങ്ങളുടെ വിവരണങ്ങള്‍ അദ്ദേഹം ചേര്‍ക്കുന്നു. അതല്ല, ഇബ്‌നുല്‍ ജൗസിയുടെ ഗ്രന്ഥങ്ങള്‍ ആയിരത്തിലേറെ വരുമെന്ന് ഇബ്‌നു തൈമിയ്യ തന്റെ ‘അജ്‌വിബത്തുല്‍ മിസ്‌റിയ്യ’യില്‍ പറയുന്നു.
ഇബ്‌നുൽ ജൗസി(റഹി)യുംഒരു വിജ്ഞാനശാഖയില്‍പോലും അദ്ദേഹത്തിന് ഗ്രന്ഥങ്ങളില്ലാതെയില്ല എന്നും ആകെ ഗ്രന്ഥങ്ങള്‍ 340-ലേറെ വരുമെന്നും ഹാഫിള് ഇബ്‌നു റജബ് ‘ദൈലു ത്വബഖാത്തില്‍ ഹനാബില’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഗ്രന്ഥങ്ങളില്‍ ചിലത് ഇരുപതോളം വാല്യങ്ങള്‍ വരും. ഒരുദിവസം അദ്ദേഹം ചുരുങ്ങിയത് നാലു ചെറിയ നോട്ടുപുസ്തകങ്ങള്‍ വരെ എഴുതിയിരുന്നുവെന്ന് മുവഫഖ് അബ്ദുല്ലത്തീഫ് എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്റെയീ രണ്ടുകൈകള്‍ കൊണ്ട് ഞാന്‍ രണ്ടായിരം വാല്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞതായി പേരക്കുട്ടി അബുല്‍ മുളഫര്‍ പറയുന്നു.(തദ്കിറതുല്‍ ഹുഫ്ഫാള്- ഹാഫിളുദ്ദഹബി- വാല്യം 4. വിലപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. ക്വുർആൻ നിദാനശാസ്ത്രം, ഹദീസ്, ചരിത്രം, കർമശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളിലായി മുന്നൂറോളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ കരങ്ങളാൽ വിരചിതമായിട്ടുണ്ട്.
‘സ്വയ്ദുൽ ഖാത്വിർ,’ ‘തൽബിസു ഇബ്‌ലീസ്,’ ‘അൽ മൗദൂആത്ത്,’ ‘സ്വിഫതു സ്വഫ്‌വ’ തുടങ്ങിയവ അവയിൽ ഏറെ പ്രസിദ്ധിയാർജിച്ചവയാണ്.
ചരിത്രമുറങ്ങുന്ന ബാഗ്ദാദിന്റെ മണ്ണിനോട് അദ്ദേഹം യാത്ര ചോദിച്ചത് ഹിജ്‌റാബ്ദം 597ലെ റമദാൻ 12 വെളളിയാഴ്ച ആയിരുന്നു.
#starsofuniverse #ibnuljouzi_Ra
Jazakumullah khairan
Orupaadu arivu kittunnu🤲🤲🤲🤲🌹🌹, padachon anugrahikkatte, m7nnottu pokukaaaaa,
ഇസ്ലാമിക് ചരിത്രം മലയാളം ബുക്ക് റഫർ cheyyo