#MUDIYETTU_കലകൾ_യുവകലാകാരികൾ_മുടിയേറ്റ്_Mudiyettu

Поділитися
Вставка
  • Опубліковано 5 вер 2024
  • #സമർപ്പണം_Samarppanam_കലകൾ_കലാകാരികൾ_യുവകലാകാരികൾ_മുടിയേറ്റ്_ബിന്ദു_പാഴൂർ_Bindhu_Pazoor_Mudiyettu_പെൺകരുത്ത്_penkaruthu_ക്ഷേത്രകല_ഏക_വനിത_സാന്നിദ്ധ്യം_ഡോക്ടറേറ്റ്_Dr_Bindhu_Pazhoor
    #പാരമ്പര്യ_കല_Parambarya_Kala_അനുഷ്ഠാനകല_Anushtana_Kala
    💢 മേളം കലാകാരനായ അവലും മഠത്തിൽ ശ്രീ : ഗോവിന്ദ_മാരാരുടെയും, നായത്തോട് വടക്കിനി മാരാത്ത് ശ്രീമതി : ശാരദാമ്മടെയും നാലാമത്തെ മകളായി 1970-ൽ മിഥുന മാസത്തിലെ ആയില്യം നക്ഷത്രത്തിൽ ജനിച്ചതും, പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം മാലിക് ദിനാർ ചാരിറ്റബിൾ ആശുപത്രിയിൽ നിന്നും നേഴ്സിങ്ങ് പഠനം പൂർത്തിയാക്കി, നേഴ്സിംഗ് രംഗത്തേക്ക് പ്രവേശിച്ചു. കലാ കുടുംബത്തിൽ ജനിച്ചതെങ്കിലും, കലാപരമായി യാതൊരു വാസനയുമില്ലാതെ വളർന്നു വന്ന ചെറുപ്പകാലം.
    💢 മുടിയേറ്റു കലാകാരനായിരുന്ന ശ്രീ : പാഴൂർ_ദാമോദരമാരാരുടെ മകനായിരുന്ന.... പ്രശസ്ത സോപാന സംഗീതജ്ഞനും മുടിയേറ്റു കലാകാരനുമായിരുന്ന..... ശ്രീ : പാഴൂർ നാരായണ_മാരാരുടെ ധർമ്മപത്നി പദം സ്വീകരിച്ചു..... 23 വർഷത്തോളും ആതുരസേവന രംഗത്ത് രോഗികളെ ശുശ്രൂഷിക്കുന്നതിൽ ഏർപ്പെട്ടു.....
    ഭർതൃവീട്ടിലെ മുടിയേറ്റ് കലയുടെ പരിശീലനം കണ്ടു വന്നിരുന്നതിനാൽ.... എപ്പോഴോ ആ കലയോട് പ്രത്യേക താല്പര്യം ജനിച്ചിരുന്നു.... ഭർതൃ കുടുംബം അനുഷ്ഠാനപരമായി ചെയ്തു വന്നിരുന്ന മുടിയേറ്റ് കല..... സ്വന്തം താല്പര്യത്താൽ 1995 - മുതൽ 2000 വരെ ഭർതൃപിതാവും..... പ്രശസ്ത മുടിയേറ്റ് ആചാര്യനായിരുന്ന ശ്രീ : #പാഴൂർ_ദാമോദര_മാരാരുടെ ശിക്ഷണത്തിൽ..... മുടിയേറ്റ് പഠനം അഭ്യസിച്ച് സ്വായത്തമാക്കി.... മുടിയേറ്റ് കലയിൽ സ്ത്രീ സാന്നിദ്ധ്യത്തിന് പരക്കെ എതിർപ്പുള്ളതിനാൽ..... കലയിലെ അരങ്ങേറ്റം നടത്താനായില്ല....
    💢 2012 - ൽ ഭർത്താവിന്റെ അകാലത്തിലുള്ള വിയോഗം മൂലം.... ജീവിതം ഒരു ചോദ്യചിഹ്നമായി..... കുട്ടികൾ വളരെ ചെറുതായതിനാൽ..... നേഴ്സിംഗ് ജോലി തുടരാൻ കഴിയുമായിരുന്നില്ല.... വളരെ ആലോചിച്ചതിനു ശേഷം..... ഭർത്താവ് തുടർന്നു വന്നിരുന്ന അനുഷ്ഠാന കലയായ മുടിയേറ്റ്,.... തന്റെ ജീവിത ഉപാധിയാണെന്ന് തിരിച്ചറിഞ്ഞ പാഴൂർ ബിന്ദു.....
    #പാഴൂർ_ഹരിപുരം ക്ഷേത്രസന്നിധിയിയിൽ വെച്ച് മുടിയേറ്റ് അരങ്ങേറ്റം നടത്തി..... മുടിയേറ്റിൽ കാളിവേഷം കേരള ചരിത്രത്തിൽ തന്നെ ആദ്യമായി.... ഒരു വനിത കെട്ടിയതിനാലാകാം.... അതിന്റെ ഗുണദോഷ ഫലങ്ങൾ.... പ്രത്യക്ഷമായും പരോക്ഷമായും തുടക്കത്തിൽ..... എതിർപ്പുകളുടെ രൂപത്തിൽ.... അവഗണനയും..... ഒറ്റപ്പെടുത്തലുമായി.... യാതനയുടെ നിറപ്പകിട്ടോടെ അനുഭവിക്കേണ്ടി വന്നു....
    💢 സ്ത്രീകൾ മുടിയേറ്റ് ചെയ്യാറില്ല എന്നതായിരുന്നു പാഴൂർ ബിന്ദു നേരിട്ട പ്രധാന വെല്ലുവിളി..... പല ഭാഗത്തു നിന്നു എതിർപ്പുകളുണ്ടായി..... തന്റെ സങ്കടങ്ങൾ ഉഗ്രമൂർത്തിയോടു പറഞ്ഞ്.... തിരുമുടിയേന്തി കാളിയായി അരങ്ങിലെത്തുമ്പോൾ.... എല്ലാം മറക്കാനുള്ള ധൈര്യം കൈവരുകയും..... എതിർപ്പുകൾ അവജ്ഞയോടെ തള്ളികളഞ്ഞു കൊണ്ട്..... മുടിയേറ്റ് തുടരാൻ ഈ കലാകാരി ഉറപ്പിച്ചു..... തിരുമുടിയേന്തി രംഗത്തു വന്നാൽ പിന്നെ..... ആൺ പെൺ വ്യത്യാസമില്ലാതെയുള്ള ഒരു അവതരണ ശൈലി പാഴൂർ ബിന്ദു തുടർന്നു വന്നതും..... ഭക്തി സാന്ദ്രമായി മികവുറ്റ രീതിയിലെ അവതരണം കൊണ്ട്.... വിശ്വാസികൾ ഭക്തിയോടെ സ്വീകരിച്ചു..... ഇതിനെല്ലാം അമ്മക്ക് കൂട്ടായി മക്കളായ #വിഷ്ണുവും.... #കൃഷ്ണപ്രിയയും.... ഫോക്ക് ലോർ അക്കാദമി ചെയർമാൻ ശ്രീ : #കുട്ടപ്പൻ സാറും..... സെക്രട്ടറി ശ്രീ : #കീച്ചേരി_രാഘവൻ സാറും.... കരുത്തായി ഒപ്പം നിന്നു......
    💢 മുടിയേറ്റ് ഐശ്ചിക വിഷയമായി.... #ഇന്റർനാഷണൽ_Virtual_Peace #യൂണിവേൾസിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടികൊണ്ട്.... മുടിയേറ്റ് കലയിൽ തന്റ സാന്നിദ്ധ്യത്തിന് ദൃഡമായ ചുവടുകളുറപ്പിച്ചു..... പാഴൂർ ദാമോദര മാരാർ ആന്റ് നാരായണ മാരാർ സ്മാരക ഗുരുകുലം എന്ന സ്ഥാപനം..... 2014 - ൽ ആരംഭിക്കുകയും..... കേരള സംഗീത നാടക അക്കാദമിയും..... ഫോക്ക് ലോർ അക്കാദമിയിലും റജിസ്റ്റർ ചെയ്തു കൊണ്ട്... അംഗീകാരത്തൊടെ പ്രവർത്തനം ആരംഭിച്ചു..... ഈ സ്ഥാപനത്തിൽ.... സോപാനസംഗീതം..... മേളം..... പഞ്ചവാദ്യം.... കളമെഴുത്തുംപാട്ടും.... ഇടയ്ക്ക..... മുടിയേറ്റ്..... ക്ഷേത്ര കലകൾ എന്നിവ അഭ്യസിപ്പിച്ചു വരുന്നതോടൊപ്പം.... ഗവേഷണം ചെയ്യുന്നവർക്കായി വിപുലമായ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.....
    💢 മുടിയേറ്റിലെ ഏക സ്ത്രീ സാന്നിധ്യമായ ഡോ. ബിന്ദു പാഴൂർ..... നെയ്യാർ മേളയിൽ മുടിയേറ്റ് അവതരണവേദിയിലും..... പിന്നെ ശംഖുമുഖം ദേവി ക്ഷേത്ര സന്നിധിയിലും.... ആദരവുകൾ നേടി..... തിരുവനന്തപുരം കലാനിധിയുടെ #കലാരത്ന_പുരസ്കാരവും... 2018 - ൽ #കേരള_ഫോക്ക്_ലോർ അക്കാദമി അവാർഡിനും ഈ കലാകാരി അർഹയായി..... ഹരിപുരം ഭദ്രകാളി ക്ഷേത്രം.... തിരുവനന്തപുരം പനമൂല ഭഗവതി ക്ഷേത്രം.... ഇടമറ്റം ഭഗവതി ക്ഷേത്രം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും..... ഒഡീഷയിലും ഉൾപ്പെടെ മുന്നൂറിലധികം വേദികളിൽ.... ഇതു വരെ ഈ കലാകാരി മുടിയേറ്റ് അവതരിപ്പിച്ചു കഴിഞ്ഞു.....
    💢 നാടൻ കലകൾ പുനരുജ്ജീവിപ്പിക്കുന്നതിനും..... കലാകാരന്മാരുടെ ഉന്നമനവും ലക്ഷ്യം വച്ചു കൊണ്ട് ഇപ്പോഴും പ്രവർത്തിച്ചു വരുന്നതോടൊപ്പം.... മുടിയേറ്റ് ആസ്പദമാക്കി ഒരു ചലച്ചിത്രം ആവിഷ്ക്കരിക്കുക..... കലകൾക്കായി ഒരു മ്യൂസിയം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കലാരംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു.....
    💢 ഈ കലാകാരിയുടെ ജീവിതകഥ.... സിനിമയായി അഭ്രപാളിയിൽ കാണുവാനായി അധിക സമയം വേണ്ടി വരില്ല.... മുടിയേറ്റിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ അണിയറ പ്രവൃത്തികൾ നടന്നു വരുന്നതായി അറിയാൻ കഴിഞ്ഞു.... മുടിയേറ്റ് കലയിലുണ്ടായ സ്ത്രീ പ്രാതിനിത്യം.... എതിർപ്പുകൾ വകവെയ്ക്കാതെ..... സധൈര്യം മുന്നോട്ടു പോകുന്ന ശ്രീമതി : #പാഴൂർ_ബിന്ദുവിന്.... തുടർന്നും കലാരംഗത്ത് ഒട്ടനവധി അവസരങ്ങളും..... അർഹിക്കുന്ന അംഗീകാരങ്ങളും.... ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു....
    കലകളേയും, കലാകാരെയും സ്നേഹിക്കുന്ന എല്ലാവർക്കും നന്ദിയും, കടപ്പാടും അറിയിക്കുന്നു.....
    ചാനൽ Subscribe ഉം Share ചെയ്തും പ്രോത്സാഹിപ്പിക്കുക.....
    ഒത്തിരി സ്നേഹത്തോടെ.....
    Rajulal Sheeja

КОМЕНТАРІ • 20

  • @aneeshkappil7841
    @aneeshkappil7841 2 роки тому +2

    👌👌👌👌

  • @muralidharancn51
    @muralidharancn51 Місяць тому +1

    ഓർമ വച്ച കാലം മുതൽ കഴിഞ്ഞ 45 വർഷമായി വർഷത്തിൽ രണ്ടും മുന്നും മുടിയേറ്റ് കണ്ടിട്ടും ഇന്നും ഈ മഹനീയകലാരൂപത്തെ ആദ്യമായി കാണുന്ന ഭക്തിയോടെയും ആശ്ചര്യത്തൊടെയും ആണ് കാണുന്നത്. കാളി പുറപ്പാട് എത്ര കണ്ടാലും മതിയാവില്ല. ഡോ. ബിന്ദുവിനും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.🌹🌹🌹🌹🌹

  • @manojanicadu
    @manojanicadu Рік тому

    👌🏻👌🏻👌🏻😍

  • @SHIVAKUMAR-gn9ns
    @SHIVAKUMAR-gn9ns 2 роки тому +1

    👍👍👍

  • @aswathyponnu2392
    @aswathyponnu2392 2 роки тому +1

    Literally the presentation is well done 👍👍

  • @Nithyasree7707
    @Nithyasree7707 2 роки тому +1

    നല്ല ഒരു കല പരിചയപ്പെടുത്തിയതിന് നന്ദി

  • @lekhalekha8856
    @lekhalekha8856 2 роки тому +2

    വളരെ ബഹുമാനത്തോടെ ആണ് ഇത് കണ്ടു തീർത്തത്.

    • @samarppanam7391
      @samarppanam7391  2 роки тому

      നന്ദി..... നന്ദി.........💙

  • @kkrwariyar3002
    @kkrwariyar3002 2 роки тому

    🙏🙏🎉🎉

  • @hvision2674
    @hvision2674 2 роки тому +2

    👌👌👌👌👌👌👌

  • @pushparajthandasseri3741
    @pushparajthandasseri3741 2 роки тому

    ബിന്ദു പാഴൂർ എന്ന കലാകാരിക്ക് ഭാവുകങ്ങൾ നേരുന്നു

  • @jaimonxavier503
    @jaimonxavier503 2 роки тому

    ആശംസകൾ ബിന്ദു മാഡം 🙏👍🌹