How to get deep voice(Malayalam) - ശബ്ദം, സംസാരം - എങ്ങനെ മെച്ചപ്പെടുത്താം.

Поділитися
Вставка
  • Опубліковано 20 сер 2024
  • സംസാരിക്കുമ്പോൾ ശബ്ദവും സ്ഫുടതയും കുറവാണ്. ഇത് മാറ്റുവാനായി എന്തെങ്കിലും പരിശീലനം ഉണ്ടോ?
    VOLUME
    ഏറ്റവും പ്രധാനമാണിത്.
    മറ്റൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ഇതുമാത്രം ശ്രദ്ധിച്ചാൽ പകുതി റെഡിയാകുന്നതാണ്.
    സാധാരണ സംസാരിക്കുന്നത് ലെവൽ വൺ ആണെന്ന് മനസ്സിൽ ഉദ്ദേശിക്കുക. ഓരോ തവണ ശബ്ദം കൂട്ടുമ്പോഴും ലെവൽ ടു ലെവൽ ത്രീ ലെവൽ ഫോർ എന്നിങ്ങനെ കരുതുക.
    പതിയ സംസാരിക്കുന്നവരാണെങ്കിൽ നേരെ ലെവൽ ഫോറിലേക്ക് പോയി സംസാരിക്കാവുന്നതാണ്.
    പ്രസംഗവും മറ്റും നടത്തുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ മൂന്ന് നാല് ലെവൽ മുകളിൽ പോയി നല്ല ഉച്ചത്തിൽ പറയേണ്ടതാണ്.
    Pause.
    കൃത്യമായി ഉപയോഗിച്ചാൽ പറയാൻ പോകുന്നതിന്റെ തീവ്രത, പ്രാധാന്യമൊക്കെ പ്രകടിപ്പിക്കാൻ ഇതുപോലെ ശക്തമായ മറ്റൊന്നില്ല.
    Tempo/speed.
    ഇടയ്ക്ക് വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്താൽ വേഗത കുറയ്ക്കുമ്പോൾ പറയുന്നതിന്റെ തീവ്രത, പ്രാധാന്യം കൂടുതൽ വ്യക്തമാകുന്നതാണ്
    Feeling.
    താളത്തിൽ പറയുകയും ഇടയ്ക്ക് ചില വാക്കുകൾക്ക് പ്രാധാന്യവും, ഇമോഷൻസും കൊടുത്ത് സംസാരിക്കുക.
    Make disadvantages your advantages.
    ചിലപ്പോൾ അത്ര നല്ലതല്ലാത്ത ശബ്ദം, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ശബ്ദമൊക്കെ ദോഷമാണെന്ന് തോന്നുന്നതും - ഗുണമായി മാറ്റിയെടുക്കാവുന്നതാണ്.
    അത്ര ഗാംഭീര്യം ഇല്ലാത്ത ശബ്ദം ആണെങ്കിൽ പോലും മെരുക്കിയെടുത്ത്, ആരും തിരിച്ചറിയുന്ന, സ്വാധീന ശക്തിയുള്ള ശബ്ദമാക്കി മാറ്റാവുന്നതാണ്.
    ഈ കാര്യങ്ങൾ പഠിക്കാൻ ഏറ്റവും നല്ലത് നാടകങ്ങളിൽ, മോണോ ആക്ടിൽ ഒക്കെ പങ്കെടുക്കുന്നത് ആവും.
    അടുത്തിടെ എൻ്റെ ശബ്ദത്തിലും, സംസാരരീതിയിലും, വലിയ രീതിയിൽ പുരോഗതി ഉണ്ടാക്കിയ 3 കാര്യങ്ങൾ.
    sentence അവസാനമാകുമ്പോൾ high pitch.
    ഒരു sentence പറഞ്ഞ് അവസാനമാകുമ്പോൾ high pitch voice ലേക്ക് പോകുന്ന ഒരു ശീലം പലർക്കും ഉണ്ട്. പ്രത്യേകിച്ച് English ഭാഷയിൽ സംസാരിക്കുംമ്പോൾ.
    The high-rising terminal (HRT), is also known as upspeak, uptalk, or high-rising intonation (HRI).
    ഇങ്ങനെ ഹൈ പിച്ചിലേക്ക് പോകുന്നത് കോൺഫിഡൻസിൻ്റെ കുറവ് ആണ്. മാത്രമല്ല, പറയുന്നതിന് പകരം ചോദൃം ചോദിക്കുന്നതുപോലെ തോന്നും.
    മൂക്കുകൊണ്ട് അല്ലെങ്കിൽ തൊണ്ട ഭാഗം കൊണ്ട് സംസാരിക്കുന്നു
    മൂക്കുകൊണ്ട് അല്ലെങ്കിൽ തൊണ്ട ഭാഗം കൊണ്ട് സംസാരിക്കുന്ന
    രീതി മാറാൻ വേണ്ടിയുള്ള ഒരു ട്രിക്ക്.
    അറിയാതെ, മൂക്കുകൊണ്ട് അല്ലെങ്കിൽ നമ്മുടെ കറക്റ്റ് ആയിട്ടുള്ള സംസാര റേഞ്ചിൽ(will be more clear and powerful) അല്ലാതെ സംസാരിക്കുന്നവരാണ് പലരും.
    ഇത് ശരിയാക്കാൻ,
    mmmmmmmmm എന്ന ശബ്ദം ഉണ്ടാക്കി നോക്കുക, mmmmmmmmmmmm 1, mmmmmmmmmmm 2 ഇങ്ങനെ തുടങ്ങി സംസാരം ഈ range ഇൽ തുടർന്നാൽ - കൃത്യമായി കിട്ടുന്നതാണ്.
    പിന്നെ,
    തോന്നുന്നു(I think)
    തോന്നുന്നു(I think) എന്ന വാക്ക് വേണ്ടിടത്തും അല്ലാത്തിടത്തും, അനാവിശ്യമായി ഉപയോഗുക്കുന്നു എന്നതാണ് മറ്റൊരു common പ്രശ്നം.
    സംസാരിക്കുമ്പോൾ ആളുകൾ serious ആയി എടുക്കണമെങ്കിൽ ഇത് ഒഴിവാക്കുക.
    Extra tip - താളം, പ്രാസം, imagery ഇതൊക്കെ സംസാരത്തിൽ കൊണ്ടുവരാൻ സാധിക്കുംമ്പോൾ - വാക്കുകളുടെ ശക്തി അടുത്ത ലെവൽ ആകും.

КОМЕНТАРІ •