വമ്പൻ തമ്പുരാൻ വൈരജാതൻ ഈശ്വരൻ വെള്ളാട്ടം 2022 | പ്രസാദ് കർണമൂർത്തി | Vairajathan Vellattam

Поділитися
Вставка
  • Опубліковано 19 вер 2024
  • വൈരജാതൻ
    •••••••••••••••••••
    ദക്ഷ പുത്രി ആയിരുന്നു സതീ ദേവി .സതീ ദേവി ജന്മനാ ശിവ ഭക്തയും ശിവനെ തന്റെ പതിയായി സ്വീകരിച്ചവളുമായിരുന്നു .എന്നാൽ ദക്ഷ പ്രജാപതിക്ക്‌ ശിവ ഭഗവാനെ ഇഷ്ടമല്ലായിരുന്നു .പ്രാകൃതമായി ഹിമാലയത്തിൽ ജീവിക്കുന്ന ഭഗവാനു തന്റെ മകളെ കൊടുക്കില്ലെന്ന് ദക്ഷൻ ശഠിച്ചു .എന്നാൽ സതീ ദേവി ദക്ഷനെ ധിക്കരിച്ചു എല്ലാം വിട്ടിറങ്ങി ശിവനെ ശരണം പ്രാപിച്ചു വിവാഹം ചെയ്തു .
    അങ്ങനെയിരിക്കുമ്പോൾ ദക്ഷൻ ഒരു വലിയ യാഗം നടത്താൻ തീരുമാനിച്ചു .എല്ലാവരെയും ക്ഷണിച്ചു ദേവന്മാരെയും ,മുനിമാരെയും ഒക്കെ .മഹാ ദേവനെ മാത്രം ക്ഷണിച്ചില്ല .ത്രിമൂർത്തികൾ ഇല്ലാതെ ഒരു യാഗവും പൂർണമാവില്ല എന്നാലും ഭഗവാനെ ക്ഷണിച്ചില്ല എന്ന് മാത്രല്ല നിന്ദിക്കാനും തുടങ്ങി .തന്റെ പിതാവ് നടത്തുന്ന യാഗത്തിൽ തനിക്കും പങ്കെടുക്കണമെന്നു സതീ ദേവി മഹാദേവനോട് പറഞ്ഞു .ഭഗവാൻ അത് വിലക്കി .
    സതീ ദേവി ഇതൊന്നും കേൾക്കാതെ യാഗത്തിനു പോയി .
    യാഗത്തിൽ സർവരുമുണ്ട് .അവ്‌ടെയെത്തിയ സതീ ദേവി ദക്ഷനാൽ പരസ്യമായി അപമാനിതയായി .അപമാന ഭാരം സഹിക്ക വയ്യാതെ ദേവി ഹോമകുണ്ഡത്തിൽ സ്വദേഹം ത്യജിച്ചു .എല്ലാം അറിയുന്ന ഭഗവാൻ ഇതറിഞ്ഞ മാത്രയിൽ കോപം കൊണ്ട് ജ്വലിച്ചു താണ്ഡവം ആടി .മൂന്നാം കണ്ണ് തുറന്നു തന്റെ ജട പിടിച്ചു നിലത്തടിച്ചു .ഉഗ്ര രൂപിയായ വൈരജാതൻ പ്രത്യക്ഷപ്പെട്ടു .തന്റെ ഭൂതഗണങ്ങളെയും കൊണ്ടുപോയി യാഗശാല നശിപ്പിക്കാനും ദക്ഷനെ നിഗ്രഹിക്കാനും ആജ്ഞാപിച്ചു ദേവൻ .
    ഒരു കൊടുങ്കാറ്റ് പോലെ വൈരജാതനും ഭൂതഗണങ്ങളും പാഞ്ഞടുത്തു യാഗശാലയിലേക്ക് .കണ്ണിൽ കണ്ടവരെയൊക്കെ പ്രഹരിച്ചു ,കാലപുരിക്കയച്ചു സർവ്വതും നശിപ്പിച്ചു വൈരജാതൻ .ദക്ഷനെ പിന്തുടർന്ന് പിടിച്ചു തലയറുത്തു .ഒരു ആടിന്റെ തലയെടുത്ത്‌ ദക്ഷനും ദക്ഷന്റെ തലയെടുത്ത്‌ ആടിനും വച്ച്കൊടുത്തു വൈരജാതൻ .യാഗശാല പടക്കളമാക്കി മാറ്റി .പ്രാണ രക്ഷാർത്ഥം ശ്രീ മഹാദേവനിൽ അഭയം പ്രാപിച്ചു ദക്ഷൻ .വിരൂപനായ ദക്ഷനു മാപ്പു നൽകി തന്റെ രൂപം തിരിച്ചു നൽകിയെന്ന് പുരാവൃത്തം .
    തന്റെ ഉദ്ദേശ ലക്ഷ്യം പൂർണമാക്കിയ വൈരജാതൻ താൻ ഇനി എന്ത് വേണ്ടൂ എന്ന് മഹാദേവനോട് ചോദിച്ചു .ഭൂലോകത്തിൽ ചെല്ലാൻ ഭഗവാന്റെ മൊഴിയുണ്ടായി .ഭൂമിയിൽ ഇരിപ്പാൻ രാജകീയ പ്രൗഢിയോടെ സ്ഥാനവും ഒപ്പം കീർത്തിയും ലഭിക്കുമെന്നും ഭഗവാൻ മൊഴിഞ്ഞു .അങ്ങനെ ഭൂലോകത്തിൽ കയ്യെടുത്തു തമ്പുരാൻ .ഒരു പടനായരുടെ വേഷത്തിൽ യാത്ര തുടർന്നു .ഇരിട്ടിക്കടുത്ത്‌ നടുവനാട്ട് കീഴൂരിൽ നിന്നും യാത്ര തുടങ്ങി . പട്ടുവാണിഭ തെരുവിൽ വച്ച് ക്ഷേത്രപാലകനും ,കാളരാത്രിയും ,ശാസ്താവും ,വേട്ടക്കൊരുമകൻ ,കന്നിക്കൊരുമകൻ ,ഊർപഴശ്ശി എന്നിവരുമായി കൂട്ടുചേർന്ന് അള്ളടം നാട് പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ യാത്ര തുടർന്നു .
    പടനായകൻമാർക് പേരുകേട്ട സ്ഥലമായിരുന്നു ചെറുവത്തൂരും പരിസരവും .ശക്തിയും പ്രൗഢിയും ഉള്ള ഒരു നായർ തറവാട് അതായിരുന്നു വൈരജാതന്റെ ലക്ഷ്യം .വടക്കോട്ട് യാത്ര തിരിച്ച വൈരജാതൻ ചെറുവത്തൂർ എ ത്തിയപ്പോൾ അവിടെ ശക്തമായ പടനായകർ ഉണ്ടെന്നു അറിയാൻ ഇടയായി .അങ്ങനെ ചെറുവത്തൂർ നാറാങ്കലം വയലിൽ വെച്ച് വലിയ വീട്ടിൽ മാപ്പിളയെയും പൂന്തോടം മണിയാണിയെയും കാണുകയുണ്ടായി .തന്റെ ആഗ്രഹം അവരെ അറിയിക്കുകയും ചെയ്തു .അങ്ങനെ ഒരു അതിഥി ആയി പ്രസിദ്ധമായ കീഴളത്ത്‌ കമ്പിക്കാനത്ത്‌ തറവാട്ടിൽ എത്തി .തുടർന്ന് ആ തറവാട് കമ്പിക്കാത്തിടം എന്ന പേരിൽ വൈരജാത ക്ഷേത്രമായി അറിയപ്പെട്ടു .
    തുടർന്ന് ഇവിടെ നിന്നും ഒരുപാട് മാടങ്ങളിലേക്ക് ഈശ്വരൻ കയ്യെടുത്തു എന്ന് പറയപ്പെടുന്നു .തികഞ്ഞ ആ രാജകീയ പ്രൗഢി നമുക്ക് വൈരജാതന്റെ കോലസ്വരൂപത്തിൽ കാണാം .പുറപ്പാട് സമയത്ത്‌ കൊടിക്കൂറ ,ആലവട്ടം ,വെഞ്ചാമരം ,ഓലക്കുട എന്നീ ആചാര അലങ്കാരങ്ങൾ പുറമെ കൈ പിടിക്കാൻ ആചാരമുള്ള ആൾക്കാർ എന്നിവ അതിനു ഉത്തമ ഉദാഹരണമാണ് .ദക്ഷ നിഗ്രഹത്തിന്റെ കഥ ഓർമിപ്പിക്കുന്നതാണ് തെയ്യത്തിന്റെ രൗദ്രത .വാളും പരിചയും സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഇളംകോചാട്ടവും പരക്കം പാച്ചിലുമാണ് .പിന്നെ കയ്യിൽ കിട്ടിയവരെയൊക്കെ പരിച കൊണ്ടു തട്ടുന്നു .ജനങ്ങൾ ഓടി രക്ഷപ്പെടുന്നു ,കുറെ പേര് മറിഞ്ഞു വീഴുന്നു .അക്ഷരാർത്ഥത്തിൽ ഒരു ദക്ഷയാഗശാല ആവുന്നു ഓരോ കളിയാട്ട കാവുകളും .വൈരജാതൻ കോലത്തിന്റെ ചടങ്ങുകളും സങ്കീർണമാണ് .തിടങ്ങൽ ,കൊടിയില പിടി ,വെള്ളാട്ടം ,തെയ്യം എന്നിങ്ങനെയാണ് അതിന്റെ ക്രമം .ആചാരപ്പെട്ട വണ്ണാൻ സമുദായക്കാർക്കു ആണ് കോലം കെട്ടാൻ അവകാശം .വൈരജാതനു മൂവാണ്ട് ,അയ്യാണ്ട് ,ആറാണ്ട് കളിയാട്ടമാണ്‌ പൊതുവെ പതിവ് .വൈരജാതൻ കെട്ടിയാടുന്ന ചില സ്ഥലങ്ങൾ ആണ് - കമ്പിക്കാത്തിടം ,തങ്കയം മാടത്തിൻകീഴ് ,പട്ടേന ശങ്കരമംഗലം മാടം ,പട്ടേന പട്ടേൻ മാടം ,വയലാച്ചേരി മാടം ,രയരമംഗലം ,കുന്നുമ്പ്രം മാടത്തിൻകീഴ് ,പലിയേരി തടുപ്പക്കാവ് ,മുഴക്കോം ചേറളൻ വീട് ,കക്കാട് ഉദയന്മാടം .© Unni's ©Unnikrishnan C

КОМЕНТАРІ • 2

  • @ashwink7536
    @ashwink7536 Рік тому

    💞

  • @MusicLover-eb2zv
    @MusicLover-eb2zv Рік тому

    Hi bro, ഇന്നും നാളെയും ചെറുവത്തൂർ തിമിരിയിൽ തെയ്യം ഉണ്ട്.. വലിയ ഇല്ലം രക്തേശ്വരി വ നശാസ്താ ക്ഷേത്രം.. അവിടുത്തെ എല്ലാ തെയ്യങ്ങളുടെ വീഡിയോ യൂട്യൂബിൽ ഇടുമോ 🙏🙏